Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 68

[ad_1]

രചന: റിൻസി പ്രിൻസ്‌

എന്റെ പേരിൽ ഒരു മിന്നു നിന്റെ കഴുത്തിൽ മാത്രമേ കയറും,

അത് പറഞ്ഞവൻ അവളുടെ കൈകൾക്ക് മുകളിലേക്ക് തന്റെ കൈകൾ വച്ചു…. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും ആ കണ്ണുകൾ നിറഞ്ഞിരുന്നു,  ഈശോയുടെ ക്രൂശിതരൂപത്തിന് മുന്നിൽ നിന്ന് കണ്ണുകൾ അടച്ചവൾ നന്ദി പറഞ്ഞു… തടസ്സങ്ങളൊന്നും ഇല്ലാതെ ഈ ഒരുവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടാൻ സാധിക്കണമെന്ന് അവനും

തിരിച്ചു  പള്ളിയുടെ പടികൾ ഇറങ്ങിയപ്പോൾ അവളുടെ കൈകളിൽ അവൻ കോർത്ത് പിടിച്ചിരുന്നു… എല്ലാം ഒരു സ്വപ്നം പോലെയാണ് അവൾക്ക് തോന്നിയത്, അവൾ കണ്ണിമ ചിമ്മാതെ അവനെ നോക്കുന്നുണ്ട്….

ഇടയ്ക്ക് അവൻ പുരികം കൊണ്ട് എന്താണെന്ന് ചോദിക്കുമ്പോഴാണ് അവൾക്ക് ബോധം വരുന്നത്… ആ നിമിഷം തന്നെ അവൾ തന്റെ മുഖം മാറ്റി കളയും…

” താൻ കയറു… നമുക്ക് കുറച്ച് സംസാരിക്കാം,

ബൈക്കിലേക്ക് കയറിയിരുന്ന് അത് സ്റ്റാർട്ട് ആക്കികൊണ്ട് അവൻ പറഞ്ഞപ്പോൾ പേര് സന്തോഷത്തോടെ അവൾ പിന്നിലേക്ക് കയറിയിരുന്നു.

പുഴയുടെ ഓരത്തെ ആ മൈതാനത്തിന് അരികിലാണ് ബുള്ളറ്റ് നിന്നത്..  രാവിലെ സമയമായതുകൊണ്ട് കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല,  എല്ലാവരും രാവിലത്തെ കളികളൊക്കെ കഴിഞ്ഞ് സ്കൂളിൽ പോകാനായി പോയിരുന്നു…  അതുകൊണ്ടു തന്നെ സ്വസ്ഥമായിരുന്ന് സംസാരിക്കാം..   ഇരുവരും കുറച്ച് അകലമിട്ടാണ് ഇരുന്നത്,  എന്ത് പറഞ്ഞു തുടങ്ങുമെന്ന് ഇപ്പോഴും രണ്ടുപേർക്കും അറിയില്ല…  രണ്ട് ദിശകളിലായി നോട്ടം പായിച്ചുവെങ്കിലും രണ്ടുപേരുടെയും മനസ്സ് അരികിൽ ആയിരുന്നു, ആ മൗനം ഇപ്പോഴും ഒരു മറുപടിയില്ലാതെ ഇരുവർക്കും ഇടയിൽ നിലനിൽക്കുകയാണ്…

” ഇത്രയും കാലം എന്നെ മനസ്സിൽ വച്ചുകൊണ്ട് നടന്നിട്ട് എന്നോട് ഒന്നും പറയാനില്ലേ…?

അവളുടെ കൈകൾക്ക് മുകളിൽ കൈകൾ വച്ചുകൊണ്ട് മറ്റെവിടെയോ നോക്കി അവൻ ചോദിച്ചു… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി മാറ്റുകൂട്ടി….

” എനിക്കിപ്പോഴും ഈ നടക്കുന്നതൊക്കെ സത്യമാണോ സ്വപ്നം ആണോ എന്ന് അറിയാത്ത ഒരു അവസ്ഥയാണ്,  സത്യം ആണെന്ന് ഞാൻ തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്, അതിന്റേതായിട്ടുള്ള ഒരു ഞെട്ടൽ ഉണ്ട്, പിന്നെ  എന്തേലും പറയാനുണ്ടോന്ന് ചോദിച്ചാൽ ഒരിക്കലും എന്നോട് ഇഷ്ടമാണെന്ന് പറയുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല…  അതുകൊണ്ട് അങ്ങനെ പറയാനുള്ള ഒരു കാര്യങ്ങളും മനസ്സിൽ കൂട്ടി വെച്ചിട്ടുണ്ടായിരുന്നില്ല… ഞാൻ എന്റെ മാത്രമായ ഒരു ലോകത്തായിരുന്നു,  അവിടെ ഞാൻ എനിക്ക് അത്രമേൽ പ്രിയപ്പെട്ട ഒരാളെ പ്രണയിക്കുന്നു. തിരിച്ചയാൾ എന്നെ സ്നേഹിക്കുന്നുണ്ടോ എന്നത് എന്റെ വിഷയമേ ആയിരുന്നില്ല…

ആവേശത്തോടെ അവൾ പറഞ്ഞു….

“പക്ഷേ ഇപ്പോൾ അതിലും തീവ്രമായിട്ട് ഞാൻ തന്നെ സ്നേഹിക്കുന്നില്ലേ…?

അവൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു 

“ഉണ്ടോ..?

അവൾ വീണ്ടും അവരോട് മറു ചോദ്യം ചോദിച്ചു…

”  എന്തേ തനിക്ക് സംശയമുണ്ടോ?

അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ ഇല്ല എന്ന് അവൾ തല അനക്കിയിരുന്നു,

” ശ്വേത….. ഒരുപാട് ആകാംക്ഷയുണ്ട് എനിക്ക് തന്റെ മനസ്സിൽ ഞാൻ എന്താണെന്ന് അറിയാൻ… ഇക്കാലങ്ങളിൽ ഒക്കെ താൻ എന്നെക്കുറിച്ച് എന്താണ് മനസ്സിൽ കൂട്ടി വച്ചത് എന്ന് ഒക്കെ അറിയാൻ,

” അങ്ങനെയൊക്കെ ചോദിച്ചാൽ എന്തുപറയണമെന്ന് എനിക്കറിയില്ല ഇച്ചായ.. ഞാനെന്തൊക്കെയോ ചിന്തിച്ചു കൂട്ടിയിട്ടുണ്ട്,

” വെയിറ്റ്… വെയിറ്റ്..!  താനെന്താ ഇപ്പൊൾ വിളിച്ചത്….

പെട്ടെന്ന് അവൻ ചോദിച്ചപ്പോൾ ആ നിമിഷം ഞെട്ടിയത് അവളായിരുന്നു..  അറിയാതെ വിളിച്ചു പോയതാണ് അങ്ങനെയൊരു വാക്ക് വന്നതുപോലും അവൾ ശ്രദ്ധിച്ചിരുന്നില്ല,  സംസാരിച്ച കൂട്ടത്തിൽ വന്നു പോയതാണ്..   ഇത്രയും കാലം അവനോട് സംസാരിച്ചപ്പോൾ ഒന്നും വിളിച്ചു അവനെ സംബോധന ചെയ്തിട്ടുണ്ടായിരുന്നില്ല…  അതിന് കാരണം അറിയാതെ പോലും അവനെ ഒന്നും സംബോധന ചെയ്യരുത് എന്ന തന്റെ വാശിയായിരുന്നു..  ആദ്യമായി താൻ അവനെ സംബോധന ചെയ്യുന്നത് ” ഇച്ചായൻ ” ആയിരിക്കണം എന്ന് എപ്പോഴോ ഒരിക്കൽ കൊതിച്ചിരുന്നു…  അതുകൊണ്ടുതന്നെ കഴിഞ്ഞ നാളുകളിൽ ഒക്കെ അവനോട് സംസാരിച്ചപ്പോൾ സൂക്ഷിച്ചാണ് സംസാരിച്ചിട്ടുള്ളത്,  അവൻ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ നിമിഷം മുതൽ തന്റെ മനസ്സ് ചരട് പൊട്ടിയ പട്ടം പോലെയാണ്…  അത് എവിടെയൊക്കെയോ പോകുന്നു,എന്തൊക്കെയോ ചെയ്യുന്നു… വളരെ സൂക്ഷ്മതയോടെ ശ്രദ്ധിച്ച് അവനോട് സംസാരിച്ചിരുന്ന ഒരു ശ്വേത ഇന്നില്ല ഇന്നുള്ള ശ്വേത ഒരു സ്വപ്നലോകത്താണെന്ന് അവൾക്ക് തോന്നിയിരുന്നു… അവളുടെ ചമ്മിയ മുഖം കാണേ  അവന് ചിരി വന്നു….

” ഒന്നൂടെ വിളിക്കു

.ഇഷ്ടത്തോടെ അവൻ പറഞ്ഞു..

” ഞാൻ അറിയാതെ വിളിച്ചതാണ്,

”  ഇനി അങ്ങനെ വിളിച്ചാൽ മതി നല്ല ഭംഗിയുണ്ട്, ഞാനെപ്പോഴും താനെന്നെ ഒന്നും വിളിക്കാറില്ലല്ലോ  എന്ന് കരുതും… സാധാരണ ചിലരൊക്കെ എന്നെ സാം ചേട്ടായി എന്ന് വിളിക്കാറുണ്ട്…  ചിലര് പേരാ വിളിക്കുന്നത്, ആദ്യമായിട്ടാ ഇങ്ങനെ ഒരാളെ വിളിക്കുന്നത്..  അതെനിക്കിഷ്ടമായി…

”  പണ്ടെപ്പോഴോ അനിറ്റയോ മറ്റോ കളിയായിട്ട് പറഞ്ഞ ഒരു വാക്കാ ഇത്..  അന്നപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞു പോയിരുന്നു….  പിന്നീട് മനസ്സിൽ ചിന്തിക്കുമ്പോഴൊക്കെ അങ്ങനെയായിരുന്നു വിളിച്ചിട്ടുള്ളത്,  മനസ്സിലാ പേരിന് പഴക്കമുണ്ടെങ്കിലും ഒരിക്കൽപോലും നേരിട്ട് അങ്ങനെ വിളിക്കാൻ തോന്നിയിട്ടുണ്ടായിരുന്നില്ല..   ഇപ്പോൾ ഞാൻ പോലും അറിയാതെ മനസ്സിൽ നിന്ന് വന്നു പോയതാ…

”  ഇങ്ങനെ മനസ്സിൽ നിന്ന് ഓരോ കാര്യങ്ങളും എനിക്ക് അറിയണം    ..

അവൾ ഒന്ന് ചിരിച്ചു

” ഞാന് ജോലിയൊക്കെ കിട്ടി കഴിഞ്ഞ് പിന്നെ അങ്ങനെ സ്വപ്നം ഒന്നും കണ്ടിട്ടില്ല..  പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട് ഇഷ്ടമാണെന്ന് എന്നോട് പറയുന്നതും നമ്മൾ ഒരുമിച്ച് നടന്നു പോകുന്നതും കുറെ വിശേഷങ്ങൾ ഒക്കെ സംസാരിക്കുന്നതും എന്റെ ഫ്രണ്ട്സിനെ ഒക്കെ കാണാൻ ഇച്ചായൻ വരുന്നതും ഒക്കെ… അങ്ങനെ ഓരോ കാര്യങ്ങളും,  ഞാൻ കണ്ടിട്ടുള്ള സ്വപ്നങ്ങളിൽ  ഒക്കെ  അന്ന് ആദ്യമായിട്ട് എന്നോട് ഇഷ്ടമല്ലെന്ന് പറഞ്ഞ ആ ഇടവഴി ആണ്,  അവിടെവച്ച് നമ്മൾ സംസാരിക്കുന്നതും ഇഷ്ടമാണെന്ന് പറയുന്നത് ഒക്കെ എല്ലാ രാത്രിയും ഞാൻ  ചിന്തിച്ചു കിടക്കും,  ഇടയ്ക്ക് എപ്പോഴെങ്കിലും ഉറങ്ങിപ്പോകും..  അതിനിടയിൽ കൃത്യമായിട്ട് ആ കാര്യം സ്വപ്നം കാണുകയും ചെയ്യും,  ആ സ്വപ്നം കാണാൻ വേണ്ടിയാണ് ഇതുതന്നെ ആലോചിച്ചു കിടക്കുന്നത്…  ആ സ്വപ്നം ഒരിക്കലും സത്യാകുന്നു ഞാൻ പ്രതീക്ഷിച്ചിട്ടില്ല…

” എന്നോട് തനിക്ക് വെറുപ്പ് ഉണ്ടായിരുന്നില്ലേ…?..

” എന്തിന് പക്ഷേ എന്തോ ഒരു കുഞ്ഞു വാശി ഉണ്ടായിരുന്നു… ആ വാശിയാണ് ഇന്ന് എന്നെ ഈ നിലയിൽ എത്തിച്ചത്…അന്ന് റിയ ചേച്ചിടെ സംഭവം അറിഞ്ഞ ദിവസം എല്ലാം മറക്കാൻ പല വഴി ഞാൻ നോക്കി..  പക്ഷേ ഇതുമാത്രം മറക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല…  അന്ന് മരിച്ചുപോയെങ്കിൽ എന്ന് പോലും ഞാൻ ആഗ്രഹിച്ചിരുന്നു…  പിന്നെ വിചാരിച്ചു എന്നെ ഒരിക്കൽ പോലും സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി ഞാൻ എന്തിനാ മരിച്ചു പോകുന്നത്.?  ഞാൻ മരിച്ചു പോയാലും എന്റെ അമ്മ ആയിരിക്കില്ലേ ഏറ്റവും കൂടുതൽ വിഷമിക്കുന്നത്.  അപ്പൊൾ പിന്നെ എങ്ങനെയെങ്കിലും മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കണം എന്ന് തോന്നി…  അങ്ങനെ എല്ലാം മറന്ന് ഞാൻ പഠിച്ചു, പഠിച്ചപ്പോൾ എനിക്ക് നല്ല മാർക്ക് കിട്ടി….     ഒരുവട്ടം ആളുകൾ അംഗീകരിച്ചപ്പോൾ അതൊരു ലഹരിയായി മാറി,  പിന്നീട് എപ്പോഴൊക്കെ ഇച്ചായനെ കുറിച്ച് ഓർത്താലും അപ്പോഴൊക്കെ ഞാൻ പഠിക്കാൻ തുടങ്ങും … കുറെ വാശിയോടെ,  ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റ് ഒരു അർത്ഥത്തിൽ പറയുമ്പോൾ ഇച്ചായൻ കാരണമാണ് ഞാനിന്ന് ഈ നിലയിൽ എത്തിയത്…  ഇല്ലെങ്കിൽ ഞാനൊരു സാധാരണ കുട്ടി ആയിപ്പോയെനേ, കൂടിപ്പോയാൽ ഡിഗ്രി ഒക്കെ കഴിഞ്ഞ് ഏതെങ്കിലും കടയിലോ മറ്റോ ഒരു റിസപ്ഷനിസ്റ്റ് ആയിട്ടു ജോലി നോക്കിയേനെ. അങ്ങനെയൊക്കെയുള്ള ചെറിയ ആഗ്രഹങ്ങളെ എനിക്ക് ഉണ്ടായിരുന്നുള്ളൂ..  ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ഒന്ന് മാത്രമായിരുന്നു, അത് ഇച്ചായൻ ആയിരുന്നു… അതിനുവേണ്ടി മാത്രമാണ് ഞാൻ പ്രാർത്ഥിച്ചിട്ടുള്ളത്, അല്ലാതെ ഒരു കാര്യത്തിനും ഞാൻ ദൈവത്തിനേ ബുദ്ധിമുട്ടിച്ചിട്ടില്ല..  എനിക്ക് അത് വേണമെന്നോ ഇത് വേണമെന്നോ ഒന്നും പറഞ്ഞ് ഇന്നുവരെ പ്രാർത്ഥനയുമായി ഞാൻ പള്ളിയുടെ മുൻപിൽ നിന്നിട്ടേയില്ല…  ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ ആവശ്യപ്പെട്ട ഒരേയൊരു കാര്യം ഇച്ചായനേ എനിക്ക് തരണമെന്ന് മാത്രമായിരുന്നു..   അത് സാധിച്ചാൽ ഞാൻ ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും സന്തോഷവതിയായിരിക്കുമെന്ന് തോന്നി. ഇപ്പൊൾ തന്നെ എനിക്ക് ലോകം പിടിച്ചടക്കിയ സന്തോഷമാണ് തോന്നുന്നത്…

ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെ പറയുന്നവളെ തന്നെ അവൻ നോക്കി.

” ശരിക്കും …?

അവളുടെ മുഖത്തേക്ക് മുഖം അടിപ്പിച്ച് അവനത് ചോദിച്ചപ്പോൾ ഒരു നിമിഷം അവളാ പഴയ കൗമാരക്കാരിയായി മാറി… അവന്റെ നിശ്വാസം  മുഖത്തെറ്റപ്പോൾ  ഒന്നും പറയാൻ കഴിയാതെ അവനെ തന്നെ നോക്കിയിരുന്നു.

” അത്രയ്ക്ക് ഇഷ്ടായിരുന്നോ  എന്നെ….?

കണ്ണിൽ പ്രണയം നിറച്ചവൻ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു,  ഒരു നിമിഷം പരിസരം പോലും മറന്നവൾ കൈകൾ കൊണ്ട് അവന്റെ രണ്ട് കവിളുകളിലും തഴുകി, യാന്ത്രികമായി അവന്റെ ചുണ്ടുകളിൽ ചുംബിച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button