Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 69

[ad_1]

രചന: റിൻസി പ്രിൻസ്‌

അത്രയ്ക്ക് ഇഷ്ടായിരുന്നോ  എന്നെ….?

കണ്ണിൽ പ്രണയം നിറച്ചവൻ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു,  ഒരു നിമിഷം പരിസരം പോലും മറന്നവൾ കൈകൾ കൊണ്ട് അവന്റെ രണ്ട് കവിളുകളിലും തഴുകി, യാന്ത്രികമായി അവന്റെ ചുണ്ടുകളിൽ ചുംബിച്ചു..

ഒരു നിമിഷം കഴിഞ്ഞാണ് താൻ എന്താണ് ചെയ്തതെന്ന ബോധം അവൾക്ക് തന്നെ ഉണ്ടായത്..  പെട്ടെന്ന് അവനിൽ നിന്നും അകന്നു മാറിയവൾക്ക് അവനെ ഒന്ന് നോക്കാൻ തന്നെ മടി തോന്നി… അവന്റെ ചുണ്ടിലോ ഒരു കള്ളച്ചിരി ബാക്കിയായി….

അവനോട് എന്ത് സംസാരിക്കണം എന്നറിയാതെ വിദൂരതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു ആ നിമിഷം അവൾ, വിവേകപൂർണമായി മാത്രമേ ഇന്നോളം അവനോട് ഇടപെട്ടിട്ടുള്ളൂ,  പക്ഷേ ഇന്ന് ആദ്യമായി വികാരം തന്നെ കീഴടക്കിയിരിക്കുന്നു, അത്രയും അരികിൽ വന്നവൻ തന്നെ ഇഷ്ടമാണോന്ന് ചോദിച്ചപ്പോൾ തന്റെ ഇഷ്ടം അവനെ അറിയിക്കാൻ അതിലും വലിയൊരു മാർഗ്ഗം ആ നിമിഷം തന്റെ മുൻപിൽ ഉണ്ടായിരുന്നില്ല,  അങ്ങനെ ചെയ്തു പോയതാണ്… പക്ഷേ ഇപ്പോൾ അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ തന്നെ വല്ലാത്ത ചമ്മല് തോന്നുന്നു…  ചിരിയോട് താടിക്ക് കൈയും കൊടുത്തവളെ തന്നെ നോക്കിയിരിക്കുകയാണ് അവൻ….

”  സോറി ഞാൻ പെട്ടെന്ന് അറിയാതെ …..

അവൾ പറഞ്ഞു…

” അതിനു സോറി പറയുന്നത് എന്തിനാ…?

അവളുടെ മുഖത്തേക്ക് നോക്കി ചെറു ചിരിയോടെ അവൻ ചോദിച്ചു,

” ഞാനെങ്ങനെ ഇത് ചോദിക്കുന്നെന്ന് ഓർത്തിരിക്കുകയായിരുന്നു. താനേതായാലും അറിഞ്ഞു തന്നല്ലോ….

അവളുടെ മുഖത്ത് വീണ്ടും ചമ്മല് നിറഞ്ഞു,  അത് കാണേ അവന് ചിരി വന്നു…

”  ശ്വേത കൂൾ ഡൗൺ….  ഇമോഷൻസ് നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ല, മാത്രമല്ല അതിന്റെ ആവിശ്യവും ഇല്ല…. പ്രത്യേകിച്ച് എന്‍റെ മുൻപിൽ,  എനിക്ക് മനസ്സിലാക്കാൻ പറ്റും 10 വർഷക്കാലം ഒരാളെ മനസ്സിൽ കൊണ്ട് നടന്നിട്ട് അയാൾ പെട്ടെന്ന്  ഇഷ്ടം ആണെന്ന് പറയുമ്പോൾ തന്റെ മനസ്സിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന്,  ഇത്രയും കാലം കാത്തുവെച്ച സ്നേഹം എന്താണെന്നും എത്ര ഡിപ്പാണെന്നും ഒരു കിസ്സിലൂടെ താൻ എനിക്ക് മനസ്സിലാക്കി തന്നു…  അതിന്റെ പേരില് താൻ ചമ്മൽ കാണിക്കേണ്ട കാര്യമില്ല…  ഞാൻ ആഗ്രഹിച്ചത് എന്തോ അത് തന്നെയാണ് താൻ ഇപ്പോൾ എനിക്ക് തന്നത്, 

ഒരു കള്ളച്ചിരിയോട് പറയുന്നവനെ അവൾ നോക്കി

” പക്ഷേ ഞാനത് പ്ലാൻ ചെയ്തതല്ല,  എനിക്ക് കുറേ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു…  എന്റെ ഫസ്റ്റ് കിസ്സ് സ്പെഷ്യൽ ആയിരിക്കണം എന്ന്…  പക്ഷേ ഇത് പെട്ടെന്ന് സംഭവിച്ചു പോയി,

അല്പം ചമ്മലോടെയാണെങ്കിലും അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞപ്പോൾ, അവനും ചിരിച്ചു പോയിരുന്നു..

”  ആഹാ ആ കാര്യവും താൻ പ്ലാൻ ചെയ്തിരുന്നോ.? അങ്ങനെ പ്ലാൻ ചെയ്തിട്ട് ഒന്നുമില്ല,  പക്ഷേ നമ്മുടെ ലൈഫിലെ ഏറ്റവും പ്രഷ്യസ് ആയിട്ടുള്ള ഒരു മൊമെന്‍റ് ആയിരിക്കും അത് എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്…  വെറുതെ ചിന്തിക്കാല്ലോ,

അവൾ ഏതോ ഓർമയിൽ പറഞ്ഞു

“സാരമില്ല ഇനി ഒരു ജീവിതം മുഴുവൻ നമുക്ക് മുൻപിൽ കിടക്കുകയല്ലേ….അതിലെ ഓരോ കിസ്സും നമുക്ക് പ്രഷ്യസ് ആക്കാം,  ഓരോ കിസ്സിനും ഓരോന്ന് താൻ പ്ലാൻ ചെയ്തോ അപ്പോൾ ആ ആഗ്രഹം സാധിക്കുമല്ലോ,  അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് നാണത്തിന്റെ ഒരു പുഞ്ചിരി തെളിഞ്ഞിന്നിരുന്നു..

”  പിന്നെ ആദ്യേ പറയാം എന്റെ ഫസ്റ്റ് കിസ് ആയിരുന്നില്ല ഇത്…  നമ്മൾ തമ്മിൽ ഇനി ഒന്നും ഒളിച്ചു വെക്കേണ്ട കാര്യമില്ലല്ലോ,  മാത്രമല്ല പരസ്പരം എല്ലാം തുറന്നു പറയുന്നതാണ് ഒരു റിലേഷൻഷിപ്പിൽ ഏറ്റവും നല്ല കാര്യം  എന്ന് എനിക്ക് തോന്നുന്നത്….  അതുകൊണ്ട് ഞാൻ ഓപ്പൺ ആയിട്ട് പറഞ്ഞത്,

”  അതെനിക്ക് ഊഹിക്കാമല്ലോ രണ്ടുമൂന്നുവർഷം ഒരാളെ ആത്മാർത്ഥമായിട്ട് സ്നേഹിച്ച ഒരാളിൽ നിന്നും ഒരു ഫസ്റ്റ് കിസ്സ് ഉണ്ടാവുമെന്ന് ഞാനും വിചാരിച്ചിട്ടില്ല,

”  എങ്കിൽ അവിടെ വീണ്ടും മോൾക്ക് തെറ്റിപ്പോയി,  എന്റെ ഫസ്റ്റ് കിസ്സ് സംഭവിച്ചത് അത് നയൻത്തിൽ പഠിക്കുമ്പോൾ ആയിരുന്നു….  സ്കൂളിലും എനിക്കൊരു അഫയർ ഉണ്ടായിരുന്നു,  അവളും എന്നെ തേച്ചിട്ട് പോയി…   അത് കഴിഞ്ഞ് ആണ് റിയയുമായി ഇഷ്ടത്തിലാവുന്നത്,  പക്ഷേ സ്കൂളിൽ പഠിക്കുന്ന സമയത്ത് അത് അത്ര വലിയ സീരിയസ് ഒന്നും ആയിരുന്നില്ല… 

ഒരു കല്ലചിരിയോടെ അവൻ പറഞ്ഞു

” അപ്പോ ഞാൻ വിചാരിച്ച പോലെ അല്ല ആള് ഫ്രഷ് അല്ലല്ലോ…

ചിരിയോടെ അവൾ പറഞ്ഞപ്പോൾ അവനുമാ ചിരിയിൽ പങ്കു കൊണ്ടിരുന്നു..

”  ഞാൻ അങ്ങനെ അത്ര ബോറനൊന്നുമല്ല,  ഒരു കിസ്സിനോ ഹഗിനോ അപ്പുറം ഒന്നും ഞാൻ ക്രോസ് ചെയ്തിട്ടില്ല…  സത്യം പറയാലോ ഞാൻ എല്ലാവരെയും ആത്മാർത്ഥമായി തന്നെയാണ് സ്നേഹിച്ചത്… എല്ലാവരും പറ്റിച്ചത് എന്നെയാണ്…..

“അതു കൊള്ളാം, അത് സ്റ്റോപ്പ് ആയത്  എന്താണ്, ഒൻപതിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്നത്,  പത്താം ക്ലാസ് ആയപ്പോൾ അവൾക്ക് പ്ലസ് ടുവിന് പഠിക്കുന്ന ഒരാളോട് ഇഷ്ടം..  അവൾ തന്നെ എന്നോട് പറഞ്ഞു ഇത് മുന്നോട്ടു കൊണ്ടു പോയാൽ സെറ്റാവില്ലന്ന്…  അന്ന് ഞാനും അത്ര സീരിയസ് ഒന്നും അല്ലായിരുന്നു,  അതുകൊണ്ട് വലിയ പ്രശ്നമൊന്നും ഉണ്ടായില്ല…  എങ്കിലും പെട്ടെന്ന് ഒരാൾ നമ്മുടെ ലൈഫിൽ നിന്ന് പോകുമ്പോൾ ഉള്ള ഒരു മിസ്സിംഗ് ഉണ്ടല്ലോ, പിന്നെ മുന്നോട്ട് പോകില്ല എന്ന് പറയുമ്പോൾ അത് നമ്മൾ മാനിക്കുന്നതല്ലേ നല്ലത്…. കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്നതിൽ നല്ലതാണ് ഇഷ്ടമല്ല എന്ന് മനസ്സിലാവുമ്പോൾ അവരുടെ ലൈഫിൽ നിന്ന് ഒഴിഞ്ഞു കൊടുക്കുന്നത്. പിന്നെ അന്ന് എന്റെ ടീനേജ് ടൈമാ, ആ സമയത്ത് നമ്മൾ കല്യാണത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലല്ലോ,  ബോയ്സിനെ സംബന്ധിച്ചിടത്തോളം 20 വയസ്സ് കഴിയുമ്പോൾ ഉണ്ടാകുന്ന അഫയർ ലൈഫിൽ ഏറ്റവും അഫ്ക്റ്റ് കരുതുന്നത്,  അതുകൊണ്ടു തന്നെ ആയിരിക്കും റിയ പോയപ്പോൾ അത് എന്നെ വല്ലാത്ത അഫക്ട് ചെയ്തത്…. ഒരു സമയത്ത് ഞാൻ കമ്പ്ലീറ്റ് ആയിട്ട് ഡൗൺ ആയി പോയിട്ടുണ്ട്,  ഇപ്പൊൾ എനിക്ക് തോന്നുന്നു അതൊരു നിമിത്തമായിരുന്നു  എന്ന്…. യഥാർത്ഥ ആളിലേക്ക് എത്തുമ്പോഴാണ് ഏതു കാര്യവും മനോഹരമാകുന്നത്,

അവൾ നന്നായിട്ടൊന്ന് ചിരിച്ചു കാണിച്ചിരുന്നു….

”  ഇനി ഞാനൊരു കാര്യം ചോദിച്ചോട്ടെ,  എന്നെ ഒരു സംശയ രോഗി ആയി കരുതരുത്, ചുമ്മാ അറിയാൻ വേണ്ടിയാ, എന്നോട് അല്ലാതെ വേറെ ആരോടും തനിക്ക് ഇതുവരെ ഒരു ക്രഷ് പോലും തോന്നിയിട്ടില്ലെ….?

അവളൊന്നു ചിരിച്ചു

“ഞാൻ പറഞ്ഞാൽ അത് എത്രത്തോളം വിശ്വസിക്കുന്നുമേന്ന് എനിക്കറിയില്ല,  സത്യമായിട്ടും വേറെ ആരോടും എനിക്ക് ഇഷ്ടം തോന്നിയിട്ടില്ല… അത് എന്താണെന്ന് എനിക്കറിയില്ല,  ഞാൻ പഠിക്കുന്ന സമയത്ത് എന്നെ ആരും പ്രൊപ്പോസ് ചെയ്യാത്തപ്പോൾ ഞാൻ വിചാരിച്ചത് എന്നെ കാണാൻ കൊള്ളില്ല എന്നെ ആർക്കും ഇഷ്ടമാവില്ല എന്നൊക്കെ ആയിരുന്നു… പിന്നെ കോളേജിലും കുറെ പ്രൊപ്പോസൽ കിട്ടി… ആരെങ്കിലും എന്നോട് ഇക്കാര്യം പറയുമ്പോൾ തന്നെ എന്റെ മനസ്സിലേക്ക് ഒരാളുടെ മുഖം ഇങ്ങനെ നിറഞ്ഞു വരും,  പിന്നെ ഒരുതരം വേദനയോ ദേഷ്യമോ എന്തൊക്കെയാ തോന്നും…  സത്യം പറഞ്ഞാൽ ഇച്ചായൻ എന്നോട് ഇഷ്ടം അല്ല എന്ന് പറഞ്ഞതിനു ശേഷം എനിക്ക് പ്രണയം എന്നൊക്കെ പറയുന്നത് തന്നെ വല്ലാത്തൊരു ദേഷ്യം ആയിരുന്നു,  അതുകൊണ്ടാവും ഞാൻ പിന്നെ അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടില്ല…

” എന്റെ ഭാഗ്യം..

”  അല്ല എന്റെ ഭാഗ്യം,

”  പിന്നെ ഒരിക്കലും ഇത് മാറ്റി പറയരുത്, താൻ എന്നെപ്പറ്റി ഒന്നും അറിഞ്ഞിട്ടില്ല.  ഇപ്പൊ കുറച്ചുനാൾ കൊണ്ടാണ് തനിക്ക് എന്നെ പരിചയമുള്ളതുപോലും,  താനെന്റെ പോസിറ്റീവ്സ് മാത്രം കണ്ടട് ഇഷ്ടപ്പെട്ടതാണ്… ഇതേ പോലെ തന്നെ എനിക്ക് നെഗറ്റീവ് ഉണ്ട്.  അതും മനസ്സിലാക്കണം,  എന്നോട് തോന്നിയ ആരാധനയും ഇഷ്ടവും ഒക്കെ ചിലപ്പോൾ കൂടുതൽ എന്നെ അടുത്തറിയുമ്പോൾ തനിക്ക് മാറിപ്പോയേക്കാം…  ഇത്രയും കാലം നമ്മൾ നല്ല സുഹൃത്തുക്കൾ എന്ന നിലയിലാണ് ഇടപെട്ടിട്ടുള്ളത്,  അതുകൊണ്ടുതന്നെ ഞാൻ തന്നോട് അടുത്തുള്ള രീതിയിലും മാറ്റങ്ങൾ ഉണ്ടായിരുന്നു…  പക്ഷേ ഇപ്പോൾ അങ്ങനെയല്ല, താൻ എന്റെ സ്വന്തമാണെന്ന് എന്റെ മനസ്സിനെ ഞാൻ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്..  അതുകൊണ്ട് ചിലപ്പോ എന്റെ രീതികളും പെരുമാറ്റവും ഒക്കെ മാറിയേക്കാം,  ഏതൊരു മനുഷ്യനും പോസിറ്റീവും നെഗറ്റീവും ഉണ്ട്…  എന്റെ നെഗറ്റീവ് കൂടി അക്സെപ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ മാത്രം മുൻപോട്ട് താൻ ഒരു തീരുമാനം എടുത്താ മതി… അതുകൂടി പറയാനാ ഞാനിപ്പോ തന്നോട് സംസാരിക്കാം എന്ന് പറഞ്ഞത്,  ഞാൻ ആദ്യം വിചാരിച്ചത് ഇന്ന് തന്നെ തന്റെ വീട്ടിൽ വന്ന് തന്നെ എനിക്കിഷ്ടമാണെന്ന് അമ്മയോട് പറയണം എന്നാണ്, പിന്നെ വിചാരിച്ചു എന്നെ മനസ്സിലാക്കാനുള്ള ഒരു ടൈം തനിക്ക് നൽകട്ടെ എന്ന്, മാത്രമല്ല താൻ ഒരുപാട് ആഗ്രഹിച്ചതല്ലേ എന്നെ സ്നേഹിക്കുന്നതിനെക്കുറിച്ച്.  നമുക്ക് ഒരു ചെറിയ പ്രണയകാലം വേണ്ടേ…?  ഈ സമയത്ത് താൻ എന്നെ നന്നായിട്ട് മനസ്സിലാക്കി ഞാൻ ഒക്കെയാണ് ഇനി മുൻപോട്ട് എന്ന് തോന്നുകയാണെങ്കിൽ മാത്രം താൻ പറയുമ്പോൾ ഞാൻ വീട്ടിൽ വന്ന് സംസാരിക്കാം… ഓക്കേ അല്ലേ…?

അവൻ ചോദിച്ചു

” ഓക്കേ ഡൺ…

അവൾ ചിരിയോടെ സമ്മതിച്ചു,  ഇതൊക്കെ ഞാൻ ഒരു ഫോർമാലിറ്റിക്ക് വേണ്ടി പറഞ്ഞതാ,  മാക്സിമം എന്നെ ഇഷ്ടപ്പെടാൻ തന്നെ നോക്കണേ,  എന്തൊക്കെ പറഞ്ഞാലും താൻ ഇല്ലാതെ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. തന്റെ ഇഷ്ടം അറിഞ്ഞ നിമിഷം മുതൽ ഈ നിമിഷം വരെ ഞാൻ ചിന്തിക്കുന്നത് നമ്മുടെ ജീവിതത്തെക്കുറിച്ച് ആണ്… ഞാനും താനും പിന്നെ നമ്മുടെ ജീവിതവും,  കുഞ്ഞു കുസൃതികളും ഒക്കെ..  എന്നെ ഇട്ടിട്ട് പോവുമോ..? പെട്ടെന്ന് ആർദ്രമായി അവൻ ചോദിച്ചപ്പോൾ എന്ത് മറുപടി പറയണമെന്ന് അവൾക്കും അറിയില്ലായിരുന്നു….

”  ഇച്ചായൻ പറഞ്ഞതുപോലെ പോസിറ്റീവും നെഗറ്റീവും ഏതൊരാളിലും ഉണ്ടാവും, എന്നിലും ഉണ്ട്… അതൊക്കെ അക്സെപ്റ്റ് ചെയ്ത് മുൻപോട്ട് പോകുന്നതാണ് ഒരു നല്ല റിലേഷൻഷിപ്പ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്… ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ മാത്രമേ ഒരാളിൽ നിന്നും നമ്മൾ അകലാൻ പാടുള്ളൂ,  അങ്ങനെ ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരാൾ അല്ല ഇച്ചായൻ എന്ന് എനിക്ക് ഉറപ്പാണ്,  മരണത്തിൽ പോലും നമ്മൾ ഒരുമിച്ച് ആകണമെന്നാണ് എന്റെ ആഗ്രഹം….

അവളത് പറഞ്ഞപ്പോൾ അവന്റെ കൈകൾ അവളുടെ കൈകൾക്ക് മുകളിൽ ഒന്നുകൂടി മുറുകി…  അവളുടെ നേരെ മുഖമടിപ്പിച്ച് നെറ്റികൊണ്ട് അവൻ നെറ്റിയിൽ ഒന്നു മുട്ടിച്ചു…  എന്നിട്ട് കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു കാണിച്ചു,

” തനിക്ക് തരുന്ന എന്റെ കിസ്സ് എനിക്ക് സ്പെഷ്യൽ ആയിരിക്കണം,  അതുകൊണ്ട് ഇപ്പോൾ ഞാൻ അതിനു മുതിരുന്നില്ല…  വളരെ സ്പെഷ്യൽ ആയിട്ട് നമുക്കിടയിൽ അത് എപ്പോഴെങ്കിലും സംഭവിക്കട്ടെ…

ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് നാണത്തിന്റെ അലകൾ വിരിഞ്ഞു ……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button