ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 73

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 73
[ad_1]

രചന: റിൻസി പ്രിൻസ്‌

ഞാനന്ന് പറഞ്ഞില്ലേ ഞാൻ നിനക്ക് തരുന്ന എന്റെ ആദ്യത്തെ കിസ്സ് സ്പെഷ്യൽ ആയിരിക്കണം എന്ന്... അത് ഞാനിപ്പോൾ നിനക്ക് തരാൻ പോവാണ്...

അവന്റെ മറുപടി കേട്ടതും അവൾ ഞെട്ടി പോയിരുന്നു... അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ  ആ മുഖത്ത് ഇതുവരെയും തനിക്ക് മനസ്സിലാവാത്ത ഒരു ഭാവം..  കണ്ണുകളിൽ ഒരു കാമുകന്റെ വശ്യഭാവം 

"ഇച്ചായ.... ചുമ്മാ ഇരുന്നേ പള്ളിയിൽ വച്ചാണോ   ഒരുമാതിരി  വൃത്തികേട് പറയുന്നേ....?

"ഇത് പള്ളിയല്ലല്ലോ പാരീഷ് ഹാളിന്റെ പിൻവശം അല്ലെ, പിന്നെ ഞാനെന്ത് വൃത്തികേടാ പറഞ്ഞത്....

അവളുടെ അരികിലേക്ക് നീങ്ങിച്ചെന്ന് ഒരു തരിയകലം മാത്രം അവർക്കിടയിൽ ഇട്ടു കൊണ്ട് അവൻ ചോദിച്ചു...

"ഇച്ചായ.....

എന്തോ പറയാൻ വന്നവളെ വിരൽ കൊണ്ട് അവൻ മൂടി പിന്നെ അവളുടെ ഇടുപ്പിൽ ചേർത്ത് തന്നോട് ചേർത്തുനിർത്തി...  അവളുടെ അണിവയറിനെ  ഒന്ന് തഴുകി അവന്റെ കൈകൾ ഇടുപ്പിൽ മുറുകി....  മറു കൈയാൽ അവൻ അവളുടെ കവിളിലും ഒന്ന് തഴുകിയിരുന്നു...  ആ നിമിഷം അവളും ആർദ്രയായി പോയിരുന്നു...  ശരീരവും മനസ്സും അവന്റെ ചുംബനത്തെ ഏറ്റുവാങ്ങാൻ പ്രാപ്തമായതുപോലെ...!  അവളുടെ കവിളിലും നെറ്റിയിലും ചുണ്ടിലും ഒക്കെ അവന്റെ വിരലുകൾ ഓടി നടന്നു... പിന്നെ അത് കഴുത്തിലൂടെ അവളെ തന്നിലേക്കൊന്നു കൂടി ചേർത്തുനിർത്തി...  ഏറെ മൃദുലമായി അവളുടെ കവിളിൽ കണ്ണിൽ മൂക്കിൽ ചുണ്ടിൽ അങ്ങനെ മുഖത്തെ ഓരോ ഭാഗങ്ങളിലും അവന്റെ കട്ടി രോമങ്ങളാൽ ആവൃതമായ മീശ ഒരു തലോടൽ പോലെ തഴുകിപ്പോയി...  അവസാനം അത് ആ ചുണ്ടുകളിൽ തന്റെ ലക്ഷ്യം കണ്ടെത്തി...  ഏറെ മൃദുവായി ഒരു പൂമ്പാറ്റ പൂവിൽ നിന്നും തേൻ നുകരുന്നത് പോലെ അവളുടെ ചുണ്ടുകളെ അവൻ തന്നിലേക്ക് ചേർത്ത് നുകർന്നു....
ഒരു നിമിഷം അവൾ കണ്ണുകൾ അടച്ച് കൈകൾ രണ്ടും കൊണ്ട് അവനെ പുണർന്നിരുന്നു...

കുറച്ചുസമയം മാത്രം നീണ്ടുനിന്നൊരു ചുംബനം..! എന്നാൽ അത് നൽകിയ തീവ്രത രണ്ടുപേർക്കും വളരെ വലുതായിരുന്നു,  അവളുടെ പിൻകഴുത്തിൽ ഒരു നേർത്ത ചുംബനം കൂടി നൽകി അവളിൽ നിന്നും അവൻ അകന്നു മാറി... അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കൊരു മടി തോന്നി,  ഇതുവരെ കാണാത്തതുപോലെയുള്ള നാണം അവളിൽ അലയടിക്കാൻ തുടങ്ങി....  ഒരു കള്ളച്ചിരിയോടെ താടി ഒന്ന് ഉഴിഞ്ഞ് അവളെ തന്നെ അവൻ നോക്കി നിന്നു...

"  ഇപ്പോഴെ ഇങ്ങനെ നാണിച്ചാലോ....? ഇതൊക്കെ സ്‌മോൾ,

ചിരിയോടെ അവളെ നോക്കി അവൻ പറഞ്ഞപ്പോൾ അവന് ദൃഷ്ടി കൊടുക്കാതെ അവനിൽ നിന്നും അകന്നു നടക്കാൻ തുടങ്ങിയവളുടെ പുറകെ അവനും നടന്നു...  ആരുമില്ലെന്ന് ഉറപ്പുവരുത്തി അവളുടെ തോളിലൂടെ കൈയിട്ട് അവളെ തന്നോട് ചേർത്തുപിടിച്ചു.. ആ പിടിക്കലിന്റെ ഇടയിലും അവളുടെ നെറ്റിയിൽ മൃദുവായ ഒരു ചുംബനം നൽകാൻ അവൻ ശ്രേദ്ധിച്ചു...  പിന്നീട് അങ്ങോട്ട് റാസക്ക് ഇരുവരും ഒരുമിച്ചാണ് നടന്നത്...  ഒന്നും സംസാരിച്ചില്ലെങ്കിലും മനസ്സുകൾ വാചാലമായിരുന്നു,  ആരും കാണാതെ അവളുടെ സാരി തുമ്പുകൊണ്ട് മറച്ച് രണ്ടുപേരും കൈകൾ കോർത്തു പിടിച്ചിട്ടുണ്ടായിരുന്നു...  കുറച്ച് സമയം കഴിഞ്ഞപ്പോൾ അവന്റെ സുഹൃത്തുക്കൾ അവനെ വിളിക്കുന്നത് കണ്ട് അവളോട് അനുവാദം ചോദിച്ച് അവൻ അവർക്ക് ഒപ്പം പോയിരുന്നു...

ആ സമയം കൊണ്ട് അവളോടി അമ്മച്ചിയുടെയും അരികിൽ എത്തിയിരുന്നു,  പിന്നീട് പെരുന്നാൾ കഴിഞ്ഞ് തിരികെ പോകുന്ന സമയത്താണ് രണ്ടുപേരും പരസ്പരം കാണുന്നത്...  ആ സമയത്ത് ആരും കാണാതെ ഒരു കവർ അവൻ  അവൾ തോളിൽ ഇട്ടിരുന്ന സൈഡ് ബാഗിലേക്ക് വച്ചു കൊടുക്കുന്നുണ്ടായിരുന്നു... എന്തെന്ന് അത്ഭുതത്തോടെ അവൾ അവനെ നോക്കിയപ്പോൾ അവൻ കണ്ണുകൾ അടച്ചു കാണിച്ചു....

" നിങ്ങൾ എങ്ങനെയാ പോകുന്നത്...?

ജെസി ആന്റി ആണ് ആ ചോദ്യം അമ്മച്ചിയോടു ചോദിച്ചത്..

"  ഇനിയിപ്പോൾ ഞങ്ങൾ പതിയെ നടന്നു പോകും...

"  എങ്കിൽ പിന്നെ ഞങ്ങൾ പോകുന്ന വഴിക്ക് നിങ്ങളെ കൂടി അവിടെ ഇറക്കിയേക്കാം...

" ഇനിയിപ്പോൾ രാത്രി നടന്ന് പോകണ്ടേ? എന്താ മോളെ വണ്ടി എടുക്കാഞ്ഞത്

അവളോട്  ജെസ്സി ചോദിച്ചു...

"പെരുന്നാൾ സമയത്തൊക്കെ നടന്നു പോകുന്ന ഒരു സുഖം ഉണ്ടല്ലോ ആന്റി, അതുകൊണ്ട്  ഞാൻ പള്ളിയിലേക്ക് വന്നപ്പോൾ വണ്ടി എടുക്കാഞ്ഞത്, പിന്നെ ഇത്രയും താമസിക്കുമെന്ന് കരുതിയില്ല...  സച്ചു നേരത്തെ പോയി, അവന്റെ ആരൊക്കെയോ കൂട്ടുകാരും ഉണ്ടായിരുന്നു...

"  എങ്കിൽ പിന്നെ കേറ് നമുക്ക് എല്ലാവർക്കും കൂടെ ഒന്നിച്ച് പോകാം....

ജെസ്സി പറഞ്ഞപ്പോൾ എതിർക്കാൻ അമ്മച്ചിക്കും സാധിക്കുന്നുണ്ടായിരുന്നില്ല...  വണ്ടിയിലേക്ക് കയറിയപ്പോൾ കണ്ണാടി അവളെ കാണാൻ പാകത്തിന് അഡ്ജസ്റ്റ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു സാം... ജെസി ആന്റിയും അമ്മച്ചിയും മറ്റെന്തൊക്കെയോ കാര്യങ്ങൾ സംസാരിക്കുമ്പോഴും ശ്വേതയും സാമും അവരുടേതായ ലോകത്തായിരുന്നു...  എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ട് അവരിങ്ങനെ മറ്റൊരു ലോകത്ത് ആണ്..  അവരെ വീടിനു മുൻപിൽ ഇറക്കിയപ്പോൾ കണ്ണുകൾ കൊണ്ട് രണ്ടുപേരും യാത്ര പറഞ്ഞിരുന്നു..

എന്തോ ഓർത്ത് വണ്ടി ഓടിക്കുന്നവനെ നോക്കിക്കൊണ്ട് ജെസ്സി ചോദിച്ചു...

"എന്റെ മോന് സ്വപ്നം കാണുവാണോ...?  നീയാ കൊച്ചിനോട് കാര്യം പറഞ്ഞിട്ട് ആ കൊച്ചു സമ്മതിച്ചുവല്ലേ..?

പെട്ടെന്ന് ജെസ്സി അങ്ങനെ പറഞ്ഞപ്പോൾ അത്ഭുതത്തോടെ സാം അവരുടെ മുഖത്തേക്ക് നോക്കി...

"എങ്ങനെ അറിഞ്ഞു മമ്മി...?

"മമ്മി ഈ പ്രായമൊക്കെ കഴിഞ്ഞിട്ടല്ലേ മോനെ വന്നത്..  പിന്നെ ഇതൊക്കെ അറിയാൻ വലിയ പഠിപ്പും വിദ്യാഭ്യാസമൊന്നും വേണ്ട,  നിങ്ങടെ രണ്ടുപേരുടെയും കണ്ണുകൊണ്ടുള്ള ഗോഷ്ടിയും പിന്നെ മുഖത്തെ ഭാവമൊക്കെ ഒന്നു മനസ്സിലാക്കിയാൽ മതി...! നീ എന്നോട് ഏതായാലും പറഞ്ഞില്ലല്ലോ..

ഒരു പരിഭവം പോലെ ജെസ്സി പറഞ്ഞപ്പോൾ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയിൽ തന്റെ ഇടം കൈകൊണ്ട് അവരുടെ കവിളിൽ ഒന്ന് നന്നായി പിച്ചിയിരുന്നു അവൻ...

"  ഞാൻ പറയാനിരിക്കുകയായിരുന്നു മമ്മി. ശരിക്കും ഒന്ന് സെറ്റ് ആവട്ടെന്ന് കരുതിയിട്ടല്ലേ പറയാതിരുന്നത്..

"  നീ പറഞ്ഞപ്പോൾ ആ കൊച്ചിന് സന്തോഷം ആയോടാ...? 

ഒരു വലിയ കഥ കേൾക്കാൻ എന്നതുപോലെ ആവേശത്തോടെ ജെസ്സി ചോദിച്ചു

"  ഭയങ്കര സന്തോഷമായി മമ്മി.... അവൾ വിചാരിച്ചിരുന്നില്ല ഞാൻ പറയുമെന്നത്, സത്യം പറഞ്ഞാൽ ഞാൻ ഭയങ്കരമായിട്ട് ഞെട്ടി ഇരിക്കുകയാണ്... ഒരാൾക്ക് വേറൊരാളെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുമോ...? അവൾക്ക് 10- 15 വയസ്സുള്ളപ്പോഴാ ആദ്യമായിട്ട് എന്നെ ഇഷ്ടമാണെന്ന് പറയുന്നത്...  സത്യായിട്ടും മമ്മി ഒട്ടും സീരിയസ് ആയിട്ട് എടുത്തിട്ടുണ്ടായിരുന്നുഞാൻ... അവളിത്ര കാലം എന്നെ തന്നെ ഓർത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞിട്ട് ഞാൻ ഇപ്പോഴും വണ്ടർ അടിച്ചിരിക്കുകയാണ്...

"  അത് ചിലർക്ക് അങ്ങനെയാണ്,  ഒരിക്കലും  സ്നേഹിച്ച ആളെ മറക്കാൻ പറ്റില്ല,  അങ്ങനെ ഒരു കൂട്ടത്തിലായിരിക്കും ആ കൊച്ചു... അല്ലെങ്കിൽ അത്രയ്ക്ക് ഡീപ്പായിട്ടുള്ള എന്തെങ്കിലും അവളിലേക്ക് നിന്നെ അഡ്രാക്ട് ചെയ്തത് ആയിരിക്കാം...

"അവൾ പറഞ്ഞ റീസൺ മമ്മിയോട്  ഞാൻ പറഞ്ഞിരുന്നില്ലേ...?  ഞാൻ അവളുടെ അമ്മയ്ക്ക് കൊടുത്ത റെസ്പെക്ട് ആണത്രെ എന്നോട് പ്രണയം തോന്നാനുള്ള റീസൺ

"  മോനെ ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാൻ കണ്ണടച്ച് തുറക്കുന്ന സമയം മതി എന്നല്ലേ പറയുന്നത്... അതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട വളരെ ചെറിയ കാരണങ്ങൾ കൊണ്ട് ഓരോരുത്തർക്കും ഓരോരുത്തരോടെ ഇഷ്ടം തോന്നുന്നത്.. ചിലപ്പോൾ സംസാരരീതി,  ചിലരുടെ ശരീരഭാഷ, ചിലരുടെ ചിരി, കണ്ണ് അങ്ങനെ കൊച്ചുകൊച്ചു കാര്യങ്ങൾ മതി നമുക്ക്.. ഒരാളോട് ഇഷ്ടം തോന്നാൻ എളുപ്പമാണ് പക്ഷേ തോന്നിയ ഇഷ്ടം മറക്കണമെങ്കിൽ ഒരുപാട് ബുദ്ധിമുട്ടാണ്... ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്നവർ ഉണ്ടല്ലോ അവരുടെ സ്നേഹമാണ് ആത്മാർത്ഥമായത്...  ആ കുട്ടി നിന്നെ ഒരിക്കലും ലഭിക്കുമെന്ന് വിചാരിച്ച് സ്നേഹിച്ചതല്ല,  അത്രയ്ക്ക് ഇഷ്ടത്തോടെ നിന്നെ സ്നേഹിച്ചത്  ആണ്... ശരിക്കും അത് ആത്മാർത്ഥമാണ്, എന്റെ മോൻ ചെയ്ത  നന്മ കൊണ്ട് ആണ് അങ്ങനെ ഒരു പെൺകൊച്ചിനെ നിനക്ക് കിട്ടിയത്.. ഇനിയിപ്പോൾ എനിക്കും നിന്റെ പപ്പയ്ക്കും കൂടി  ഒഫീഷ്യൽ ആയിട്ട് പെണ്ണ് ചോദിക്കാല്ലോ...

"  പപ്പാ സമ്മതിക്കുമോ

"   ഞാൻ പറഞ്ഞാൽ നിന്റെ പപ്പയൊക്കെ സമ്മതിക്കും,  അതൊന്നും വലിയ വിഷയമൊന്നുമല്ല..  പിന്നെ പപ്പയോട് ഞാൻ പറയും നീയും അവളും  പത്ത് കൊല്ലമായി ഇഷ്ടത്തിലായിരുന്നുന്ന്, നീ അങ്ങ് കട്ടക്ക് പിടിച്ചോണം...  നിന്റെ പപ്പാടെ സ്വഭാവത്തിന് ആ കൊച്ചു ഇങ്ങോട്ട് ഇഷ്ടമാണെന്ന് പറഞ്ഞു എന്നൊക്കെ പറയുമ്പോൾ ചിലപ്പോൾ ദഹിക്കില്ലന്നും വരും... 

"ഇതുകൊണ്ടാ മമ്മി പറയുന്നത് വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാലന്ന്... ശരിക്കും ഞാൻ മമ്മിയോട്  ഈ കാര്യം പറയാനിരിക്കുകയായിരുന്നു...  പപ്പയോട് പറയുമ്പോൾ അങ്ങനെ പറഞ്ഞാൽ മതി എന്ന്.... കാരണം അവൾക്ക് എനിക്ക് കൊടുക്കാൻ പറ്റുന്ന ചെറിയ ചില സന്തോഷങ്ങൾ ഒക്കെ ഇല്ലേ...? അതിൽ ഒന്നായിരിക്കും ഇത്, ഞാൻ അവളെ അങ്ങോട്ട് സ്നേഹിച്ചു എന്ന് എല്ലാരോടും പറഞ്ഞാൽ മതി... കാരണം അവളെന്നെ അത്രയ്ക്ക് ഡീപ്പായിട്ടാ സ്നേഹിച്ചത്... ആ സ്നേഹമോ എനിക്ക് അത്രയും വർഷം തിരിച്ചുകൊടുക്കാൻ പറ്റിയില്ല.  ഇങ്ങനെ ഒരു ചെറിയ കാര്യമെങ്കിലും ചെയ്താൽ എനിക്ക് അത്ര മനസ്സമാധാനം ഉണ്ടാവാല്ലോ...

"   അതൊക്കെ അങ്ങനെ തന്നെ ഞാൻ പറഞ്ഞോളാം,  അതിരിക്കട്ടെ  കല്യാണത്തിന് മുന്നേ നീ ഇങ്ങനെ അവളെ പുകഴ്ത്തി കൊണ്ടിരിക്കുന്നത്... കല്യാണം കഴിഞ്ഞ് നീ മമ്മിയെ കളയുമോ...?

. ഒരു തമാശയോടെ ജെസ്സി ചോദിച്ചതും അവൻ കൂർപ്പിച്ച് അവരെ ഒന്ന് നോക്കി..

" ദേ ഒരുമാതിരി ടിപ്പിക്കൽ അമ്മായിയമ്മ പോര് പോലുള്ള വല്ല പരിപാടി  സ്റ്റാർട്ട് ചെയ്താൽ ഉണ്ടല്ലോ...?

"  എന്താടാ ഞാൻ പോരെടുത്താൽ കൊള്ളില്ലേ...? കെട്ടിക്കൊണ്ട് വാ ഞാൻ അവളോട് പോരെടുക്കുന്നത് നീ കണ്ടോണം

കപട ഗൗരവത്തോടെ ജെസ്സി പറഞ്ഞപ്പോൾ അവൻ അവരെ തന്നെ സൂക്ഷിച്ചു നോക്കി...

"  ഇക്കാര്യം പറഞ്ഞത് 
വേറെ ആരാണെങ്കിലും ഞാൻ വിശ്വസിച്ചേനെ മമ്മി ആയതുകൊണ്ട് ഞാൻ വിശ്വസിക്കില്ല..  അങ്ങനെ ഒന്നും പറ്റില്ലന്ന് എനിക്കറിയാം, പിന്നെ ആര് വന്നാലും  എനിക്ക് എന്റെ മമ്മി കഴിഞ്ഞിട്ടേയുള്ളൂ വേറെ ആരും പോരെ....?

ചിരിയോടെ അവരുടെ കവിളിൽ അവൻ ചോദിച്ചു..

"  താലികെട്ടുന്നതിന് തൊട്ടുമുമ്പ് വരെ മമ്മി ഓക്കേ,  താലികെട്ടി കഴിഞ്ഞാൽ ഈ ലോകത്തിൽ മറ്റെന്തും നിനക്ക് കുഞ്ഞുങ്ങൾ ഉണ്ടായാൽ അവര് പോലും നിന്റെ ഭാര്യ കഴിഞ്ഞിട്ടെ നിനക്ക് ഉണ്ടാവാൻ പാടുള്ളൂ...  ബാക്കിയുള്ളവർക്കൊക്കെ രണ്ടാം സ്ഥാനമേ കൊടുക്കാവൂ. നിനക്ക് എന്നും താങ്ങും തണലും ആവേണ്ടത് അവളാണ്,  സുഖത്തിലും ദുഃഖത്തിലും ഒപ്പം നോക്കേണ്ടത്, 

ജെസ്സി അത് പറഞ്ഞപ്പോൾ ഒരുപാട് പ്രതീക്ഷകൾ മിന്നുന്ന ഒരു ചിരി അവൻ അവർക്ക് തിരികെ കൊടുത്തു...  അതോടൊപ്പം മനസ്സിൽ ആ പ്രിയപ്പെട്ട ഒരുവളുടെ മുഖം തെളിഞ്ഞു... തന്റെ പാതി ആകേണ്ടവളുടെ .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story