ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 75
[ad_1]
രചന: റിൻസി പ്രിൻസ്
പ്പൊൾ ഇനി ചോദിക്കാൻ നിക്കണ്ട, അവൻ വന്നു കയറിയതല്ലേ ഉള്ളൂ. മാത്രമല്ല ഇന്ന് പെരുന്നാളും ആയിരുന്നില്ലേ കൂട്ടുകാരുടെ ഒക്കെ കൂടെ ഇച്ചിരി കൂടിയിട്ട് ആയിരിക്കും വന്നിരിക്കുന്നത്… നാളെ മതി
അയാൾ പറഞ്ഞത് സമ്മതിച്ചു ഏറെ സന്തോഷത്തോടെ ജെസ്സി തലയാട്ടി കട്ടിലിലേക്ക് കിടന്നിരുന്നു
🎶 തെല്ലുറങ്ങിയുണരുമ്പൊഴൊക്കെയും
നിന്‍ തലോടലറിയുന്നു ഞാന്‍
തെന്നല്‍വന്നു കവിളില്‍ തൊടുമ്പൊഴാ
ചുംബനങ്ങളറിയുന്നു ഞാന്‍
ഓമനേ ഓര്‍മ്മകള്‍ അത്രമേല്‍ നിര്‍മ്മലം
നിന്‍റെ സ്നേഹലയമര്‍മ്മരങ്ങള്‍പോലും തരളം
ഏതിന്ദ്രജാല മൃദുമന്ദഹാസമെന്‍ നേര്‍ക്കു നീട്ടി
അലസം മറഞ്ഞു നീ…🎶
ആ പാട്ടും കേട്ട് എപ്പോഴാണ് ഉറങ്ങിയത് എന്ന് പോലും അവൻ അറിയുമായിരുന്നില്ല, അതിലെ വരികളൊക്കെ കേട്ടപ്പോൾ ഓർമ്മയിൽ തെളിഞ്ഞതെല്ലാം അവളുടെ മുഖമായിരുന്നു. കഴിഞ്ഞുപോയ ഓരോ നിമിഷങ്ങളും സാമിന്റെ മനസ്സിൽ വളരെ തെളിമയോടെ തെളിഞ്ഞു. അതിൽ അവളുടെ പ്രണയാർദ്രമായ മുഖവും ഓരോ പ്രാവശ്യവും തന്നെ നോക്കുന്ന അവളുടെ മുഖത്തിന്റെ പ്രത്യേകതകൾ ആയിരുന്നു അവന്റെ മനസ്സിൽ നിറയെ.
അന്നാദ്യമായി കണ്ണിൽ നിറച്ച് പേടിയോടെ തന്നോട് പ്രണയം പറഞ്ഞവളെ ഒരു നിമിഷം അവൻ ചിന്തിച്ചു പോയി.. അന്നൊന്നും ആ പെണ്ണിന്റെ മുഖത്തേക്കോ അവളുടെ മനസ്സിനുള്ളിലെ പ്രണയത്തിലേക്കോ താൻ നോക്കിയിരുന്നില്ല. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ തനിക്ക് മനസ്സിലാകുന്നുണ്ട് അവൾ തന്നെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ആ മനസ്സിൽ തനിക്ക് എത്രത്തോളം സ്നേഹം ഉണ്ടായിരുന്നു എന്ന്. കാലത്തുണർന്നതും അവൻ നേരെ ചെന്നത് അടുക്കളയിലേക്കാണ്, അവിടെ തിരക്കിട്ട പാചകത്തിലാണ് ജെസ്സി. അടുക്കളയിൽ കൂടുതൽ സമയം നിൽക്കുന്നതൊന്നും അവർക്ക് ഇഷ്ടമല്ല. കയറുകയാണെങ്കിൽ എത്രയും പെട്ടെന്ന് ജോലികൾ തീർത്ത് തിരിച്ചിറങ്ങണം അതാണ് ആളുടെ ജോലി. പലപ്പോഴും അത് നല്ലൊരു ക്വാളിറ്റിയായി ആണ് സാമിന് തോന്നിയിട്ടുള്ളത്. തന്റെ സുഹൃത്തുക്കളിൽ പലരുടെയും അമ്മമാർ അടുക്കളയ്ക്കുള്ളിൽ മുഴുവൻ സമയവും ചിലവഴിക്കുന്നത് കണ്ടിട്ടുണ്ട്. അവരുടെ ഷോപ്പിംഗ് കോംപ്ലക്സും തീയറ്ററും ജ്വല്ലറിയും എല്ലാം അടുക്കളയാണെന്ന് തോന്നിയിട്ടുണ്ട്. തന്റെ അമ്മ ഒരിക്കലും അങ്ങനെ അടുക്കളയിൽ മുഴുവൻ സമയവും ചിലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അല്ലെങ്കിലും സ്ത്രീകൾ അടുക്കളയിലേക്ക് മാത്രം മാറ്റപ്പെടേണ്ടവരാണെന്ന ചിന്ത മാറേണ്ടിയിരിക്കുന്നല്ലോ.
നേരെ അടുക്കളയിലേക്ക് ചെന്ന് പാതകത്തിൽ കയറി ഇരുന്നപ്പോൾ തന്നെ ഒരു ജോലി അവനായി കണ്ടുപിടിച്ചിരുന്നു ജെസ്സി. രണ്ടു വലിയ ക്യാരറ്റും ഒരു കത്തിയും എടുത്തു കൊടുത്ത് അവനോട് പറഞ്ഞു
” എടാ അത് ചെറിയ കഷണങ്ങളാക്കി ഒന്നും പെട്ടെന്ന് തന്നെ വെജിറ്റബിൾ കുറുമ വയ്ക്കാനാ…
തിരിച്ച് എന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ അവൻ ജെസ്സി ഏൽപ്പിച്ച ജോലി മനോഹരമായി തന്നെ ചെയ്യാൻ തുടങ്ങി..
” ഞാനും ഇന്നലെ പപ്പയോട് സംസാരിച്ചിരുന്നെടാ
ചപ്പാത്തി പരത്തുന്നതിനിടയിൽ ജെസ്സി അവനോടായി പറഞ്ഞു പെട്ടെന്ന് ചെയ്യുന്ന ജോലിയിൽ നിന്നും ശ്രദ്ധ തിരിഞ്ഞ് അവൻ അവരുടെ മുഖത്തേക്ക് നോക്കി
” എന്തു പറഞ്ഞു എന്തെങ്കിലും കുഴപ്പമുണ്ടോ.?
” ഓഹ്… എന്നാ കുഴപ്പം പപ്പായ്ക്ക് കുഴപ്പമൊന്നുമില്ല ഞാൻ പറഞ്ഞില്ലേ പ്രശ്നമൊന്നും കാണില്ലെന്ന്. പറയുന്നത് നീയല്ലേ കല്യാണം കഴിക്കുന്നത് അതുകൊണ്ട് പപ്പയ്ക്ക് എന്താ പ്രശ്നംന്ന്
” നീ കൊച്ചിനോടും കൂടി ചോദിക്ക് ഞാനും പപ്പയും ശ്വേതയും കൂടി ചെന്നിട്ട് വീട്ടിൽ സംസാരിക്കട്ടെ എന്ന്, നിങ്ങൾ തിരിച്ച് ബാംഗ്ലൂരിൽ പോകുന്നതിനു മുന്നേ ഇക്കാര്യത്തിൽ തീരുമാനം ആക്കുകയാണെങ്കിൽ സമാധാനം ഉണ്ടല്ലോ.
” ഇത്ര പെട്ടെന്നോ
അവൻ അത്ഭുതത്തോടെ ജെസ്സിയുടെ മുഖത്തേക്ക് നോക്കി
” പെട്ടെന്നോ നിനക്ക് പ്രായമെത്ര ആയിന്നറിയോ.? നിനക്ക് ഓർമ്മയില്ലെങ്കിലും എനിക്ക് നല്ല ഓർമ്മയുണ്ട് വയസ്സ് 31 ആയി. ഇനി നീ എപ്പോ കല്യാണം കഴിക്കാൻ ഇരിക്കുവാ .? മൂക്കിൽ പല്ലു വന്നിട്ടോ
” കുറച്ചു നാൾ പ്രേമിച്ചൊക്കെ നടന്നിട്ട് മതി കല്യാണം എന്നായിരുന്നു ഞാൻ ആഗ്രഹിച്ചത് .
” കുറച്ചു കൊല്ലം പ്രേമിച്ചു നടന്നതിന്റെ ക്ഷീണം ഒന്നും നിനക്ക് മാറിയില്ലേ എന്റെ സാമേ, മാത്രമല്ല പപ്പയ്ക്കും വയ്യാതിരിയാലോ പപ്പയ്ക്ക് ആഗ്രഹമുണ്ടായിരിക്കല്ലേ നിന്റെ കല്യാണം കാണണം എന്നൊക്കെ, കുട്ടികളെയൊക്കെ കഴിഞ്ഞു ആ പ്രായം ഒക്കെ മാറി ഇനിയിപ്പോ കല്യാണം കഴിക്കണം നിനക്കും അവൾക്കും അതിനുള്ള സമയം ആയി നീ ഏതായാലും അവളോടും കൂടി ഒന്ന് ചോദിക്ക് ഞാനും പപ്പയും കൂടി വന്ന് സംസാരിക്കട്ടെ എന്ന് ശ്വേതയും അവടെ ചെക്കനെയും പിന്നെ കൊണ്ടുപോയി കാണിക്കാം
” എനിക്ക് പിന്നെ അവളോട് ചോദിക്കാൻ ഒന്നും നിൽക്കണ്ട, മമ്മിയും പപ്പയും കൂടി ചെന്ന് സംസാരിക്കു, അവൾക്കതൊരു സർപ്രൈസ് ആവത്തെയുള്ളൂ.?
” അല്ല ആ കൊച്ച് വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ലല്ലോ അപ്പോൾ പിന്നെ അതിന് വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ
” അങ്ങനെയൊന്നും പ്രശ്നമുണ്ടാവില്ല നിങ്ങൾ എത്രയും പെട്ടെന്ന് പോയി സംസാരിക്കാൻ നോക്ക്,
” അല്ല കുറച്ചു മുമ്പ് ഉടനെ കല്യാണം വേണ്ടെന്നു പറഞ്ഞാൽ നീ തന്നെയാണോ ഇത് പറയുന്നത് ഒരു പ്രത്യേക താളത്തിൽ ചോദിച്ചപ്പോൾ നാണത്തോടെ ചെയ്തിരുന്ന ജോലി വീണ്ടും തുടരുകയാണ് സാം ചെയ്തത്.
രാവിലെ തന്നെ അവൻ ശ്വേതയെ വിളിച്ചിരുന്നു. ജോലിയുടെ തിരക്കിലായിരുന്നു അവൾ എന്നതുകൊണ്ട് അധികനേരം സംസാരിക്കാൻ സാധിച്ചിരുന്നില്ല. ബാംഗ്ലൂരിലെ ചില വിശേഷങ്ങൾ ഒക്കെയാണ് രണ്ടുപേരും സംസാരിച്ചത് ഇതിനിടയിൽ അമ്മയും അച്ഛനും അവിടേക്ക് വരുന്ന കാര്യം സാം അവളോട് പറഞ്ഞിരുന്നില്ല അവൾക്കൊരു സർപ്രൈസ് ആവട്ടെ എന്നാണ് അവൻ കരുതിയത്. ഇതിനോടകം ജെസ്സി ഭർത്താവിനോടും ശ്വേതയുടെ വീട്ടിൽ പോകുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു വൈകുന്നേരം പോകാം എന്ന തീരുമാനത്തിൽ രണ്ടുപേരും എത്തിയിരുന്നു. പപ്പയുടെ മുഖത്തേക്ക് നോക്കാൻ ചെറിയൊരു നാണം സാമ്യം ഉണ്ടായിരുന്നു കാര്യം പപ്പയെ അറിഞ്ഞു എന്ന് അറിഞ്ഞ നിമിഷം മുതൽ അവൻ പപ്പയ്ക്ക് മുഖം കൊടുക്കാതെയാണ് നടക്കുന്നത് ജോലിയുള്ളതുകൊണ്ട് മുറിയിൽ കയറി ഇരിക്കാനും സാധിക്കുന്നുണ്ട്.
വൈകുന്നേരം ആയപ്പോൾ അവൻ വെറുതെ ഗ്രൗണ്ടിലേക്ക് പോയിരുന്നു, പണ്ടുമുതലേയുള്ള ശീലമാണ് നാട്ടിൽ വന്നാൽ എത്ര തിരക്കാണെങ്കിലും കുറച്ച് അധികം സമയം ഗ്രൗണ്ടിൽ പോയിരുന്ന് കുട്ടികൾക്കൊപ്പം കളിക്കും, ഇപ്പോൾ കളിക്കില്ല വെറുതെ പോയി ക്രിക്കറ്റ് കളിയും ഫുട്ബോളും ഒക്കെ കുട്ടികൾ കളിക്കുന്നത് നോക്കിയിരിക്കും അതും ഒരു സന്തോഷമാണ്.
രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞതിനുശേഷം കുളിക്കാൻ ആയി പോയതായിരുന്നു ശ്വേത, കുടുംബശ്രീ കഴിഞ്ഞ വീട്ടിലേക്ക് വന്നതേ ഉണ്ടായിരുന്നുള്ളൂ സാലി, അവർ അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പുറത്ത് ഒരു വാഹനം കൊണ്ടുവന്ന നിർത്തുന്ന ശബ്ദം കേട്ടത് പുറത്തേക്ക് നോക്കിയതും അവർ അമ്പരന്നു പോയിരുന്നു, ജെസ്സിക്കൊപ്പം ഭർത്താവ് സാജനെ കൂടി കണ്ടതോടെ അവരുടെ അമ്പരപ്പ് കൂടുതൽ വർദ്ധിക്കുകയാണ് ചെയ്തത്. പെട്ടെന്ന് അകത്തേക്ക് പോയി ഒരു ഷാൾ എടുത്ത് നൈറ്റിക്ക് മുകളിലേക്ക് ഇട്ടു, അപ്പോഴേക്കും ചെറുചിരിയോടെ ജെസ്സി അകത്തേക്ക് കയറി വന്നിരുന്നു,
” എന്താ രണ്ടുപേരുംകൂടി എവിടെയെങ്കിലും പോകാൻ വേണ്ടി ഇറങ്ങിയതാണോ.?
അത്ഭുതത്തോടെ സാലി ചോദിച്ചു
” അല്ല ഞങ്ങൾ ഇവിടെക്കായിട്ട് തന്നെ വന്നത് ആണ്,
ജെസ്സി പറഞ്ഞപ്പോൾ സാജൻ അവരെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചിരുന്നു… അവരുടെ വരവിന്റെ ഉദ്ദേശം ഏകദേശം മനസ്സിലായി എങ്കിലും ഇപ്പോഴും അത് വിശ്വസിക്കുവാനുള്ള ഒരു പ്രയാസം സാലിയിൽ ഉണ്ടായിരുന്നു
” കേറി വന്നോട്ടെ ഇരിക്കെ ഞാൻ കുടുംബശ്രീക്ക് പോയിരിക്കുകയായിരുന്നു, ചായ എടുക്കാം ഞാൻ
സാലി പറഞ്ഞു
” ചായയൊക്കെ എടുക്കാം സാലി എന്താണെങ്കിലും ഞങ്ങൾ ചായ കുടിച്ചിട്ടെ പോകുന്നുള്ളൂ, ഇപ്പോൾ തൽക്കാലം ജെസ്സി ഇരിക്ക് പിന്നെ ഇവിടെ റെജിയുടെ അമ്മച്ചി ഇല്ലേ.?
മറുപടി സാജന്റെ വകയായിരുന്നു
” ഉണ്ട്
” എങ്കിൽ പിന്നെ അമ്മച്ചി കൂടെ വിളിക്കാം മുതിർന്നവരോട് കൂടി സംസാരിക്കേണ്ട കാര്യമാണ്
ഗൗരവത്തിൽ സാജൻ പറഞ്ഞപ്പോൾ ഒരു നിമിഷം സാലിയിൽ സംശയമുണർന്നിരുന്നു. തന്റെ മകളോടെ ഈ ബന്ധത്തിൽ നിന്നും ഒഴിയണമെന്ന് പറയാനാണ് വന്നത് എന്ന് ഒരു ചിന്ത ആ നിമിഷം അവരിൽ ഉടലെടുത്തിരുന്നു.
” ഞാനിപ്പോ വിളിക്കാം
അതും പറഞ്ഞ് അവർ അകത്തേക്ക് കയറി പോയിരുന്നു. അമ്മച്ചിയോട് വിവരങ്ങൾ പറഞ്ഞു പെട്ടിയിൽ നിന്നും നല്ലൊരു നേരിയതും എടുത്ത് ചട്ടയുടെ മുകളിലൂടെ ഇട്ടതിനുശേഷം അമ്മച്ചിയും പുറത്തേക്ക് വന്നിരുന്നു.. വല്യമ്മച്ചിയെ കണ്ടപ്പോഴേക്കും ആദരസൂചകമായി സാജനും ജെസ്സിയും ഒന്ന് എഴുന്നേറ്റിരുന്നു. ജെസ്സിയും സാലിയും കൂടി പിടിച്ചാണ് വല്യമ്മച്ചി കസേരയിലേക്ക് ഇരുത്തിയത്.
” എന്താ മക്കളെ കാര്യം..?
സാലിയുടെ ആകാംക്ഷ അറിയാവുന്നത് കൊണ്ട് തന്നെ വല്യമ്മച്ചി മുഖവരകൾ ഒന്നുമില്ലാതെ ആദ്യം ചോദിച്ചത് ആ ചോദ്യമാണ്.
” മുഖവരയില്ലാതെ പറയാമല്ലോ, എന്റെ മോനേ സാലിക്ക് അറിയാലോ സാം, അവൻ എംബിഎ വരെ പഠിച്ചിട്ടുണ്ട് പിന്നെ വെബ് ഡെവലപ്മെന്റ് ഡിപ്ലോമയും ചെയ്തിട്ടുണ്ട്. അവന് സാലിയുടെയും റെജിയുടെയും മോളോട് ഒരു ഇഷ്ടം. കുട്ടിക്കാലത്തെയോ മറ്റോ തുടങ്ങിയതാണെന്നാണ് അവൻ പറയുന്നത്. മോൾക്കും ഇഷ്ട കുറവില്ല എന്നാണ് അറിഞ്ഞത്. കാര്യങ്ങൾ ഇത്രയും ആയിരിക്കുന്ന സമയത്ത് നമ്മൾ തമ്മിൽ ഒന്ന് സംസാരിക്കണം ഞങ്ങളുടെ ഭാഗത്തുനിന്ന് ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല എതിർപ്പില്ല എന്ന് മാത്രമല്ല അവന്റെ ഇഷ്ടം എന്തോ അതാണ് ഞങ്ങളുടെ ഇഷ്ടം ഞങ്ങളുടെ മോനെ ഇവിടുത്തെ കുട്ടിയെ തരുന്നതിൽ നിങ്ങൾക്ക് എതിർപ്പില്ലെങ്കിൽ എത്രയും പെട്ടെന്ന് നമുക്ക് ഇത് നടത്താം
സാജൻ പറഞ്ഞു കഴിഞ്ഞപ്പോൾ വലിയമ്മച്ചിയും സാലിയും ഒരേപോലെ ഞെട്ടിയിരുന്നു കുളിമുറിയിൽ നിന്നും തിരികെ മുറിയിലേക്ക് പോകാൻ എത്തിയ ശ്വേതയും ഇത് കേട്ട് കൊണ്ട് വാതിലിൽ തറഞ്ഞു നിന്നു പോയിരുന്നു ആ നിമിഷം സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു പോയി……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]