Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 84

[ad_1]

രചന: റിൻസി പ്രിൻസ്‌

വിദൂരമായ പ്രതീക്ഷ പോലും ഇല്ലാത്തതിനാൽ  ആണ് അവൻ തന്റെ സ്വന്തമായ ഈ നിമിഷം തനിക്ക് അത്രമേൽ അതിശയം വന്നു മൂടുന്നത്,

പെട്ടെന്ന് ഫോൺ അടിച്ചു ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോൾ ആകാശത്തെ താരകത്തേക്കാൾ പ്രകാശപൂരിതമായി അവളുടെ മുഖം..

” ഹലോ

ഒരു പ്രത്യേകമായ ഉത്സാഹത്തോടെ അവൾ ഫോൺ എടുത്തു,

“എന്റെ വുഡ്‌ബി എന്ത് ചെയ്യുവാണ്…?

ഒരു കുസൃതിയോടെ അവൻ ചോദിച്ചു…

” വുഡ്‌ബി ഇവിടെ ക്ഷീണിച്ചു  ഫിയാൻസിയെ സ്വപ്നം കണ്ട് കിടക്കുകയായിരുന്നു…

പെട്ടെന്ന് അവനിൽ നിന്നും ഒരു പൊട്ടിച്ചിരി കേട്ടിരുന്നു, അതിന് താളം ഏകുന്നത് പോലെ ഒരു ചിരി അവളും നൽകി.

”  ആകെപ്പാടെ ക്ഷീണിച്ചിട്ടുണ്ട് അല്ലേ ബന്ധുക്കളുടെ വരവും ഒക്കെയായിട്ട്…

അവൻ ചോദിച്ചു

”  സത്യം പറഞ്ഞാൽ എൻഗേജ്മെന്റ് എന്നൊക്കെ പറയുന്നത് ഇത്രയും ബോറ് പരിപാടിയാണെന്ന് ഞാൻ ഇന്ന് ആണ് മനസ്സിലാക്കിയത്…  ആദ്യം തുടങ്ങുമ്പോൾ തൊട്ട് നമ്മൾ ഇങ്ങനെ ചിരിച്ചു നിക്കണം അത് ഭയങ്കര ബോർ ഏർപ്പാടാ,  എനിക്കെന്തോ അത് മാത്രം അത്രയ്ക്ക് അങ്ങോട്ട് രസിച്ചില്ല…  പിന്നെ ഫോട്ടോഗ്രാഫറും ആയിട്ടുള്ള യുദ്ധം, വിശന്നാൽ പോലും ഒന്ന് ഫുഡ് കഴിക്കാൻ പറ്റാതെ ആകെപ്പാടെ ഒരു ബോറു പരിപാടിയാ. നമുക്ക് വല്ല രജിസ്റ്റർ മാരേജും മതിയായിരുന്നു അതായിരുന്നുവെങ്കിൽ പെട്ടെന്ന് കാര്യം കഴിഞ്ഞേനെ…

ശ്വേത പറഞ്ഞു

” അതൊക്കെ ശരിയാ, പക്ഷേ പിന്നീടാലോചിക്കുമ്പോൾ ഇതൊക്കെ ഒരു സന്തോഷമല്ലേ,  നമ്മുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒന്നല്ലേ ഇതൊക്കെ… അപ്പോൾ പിൽകാലത്ത് ഓർമിച്ച് ചിരിക്കാൻ എന്തെങ്കിലുമൊക്കെ മെമ്മറീസ് വേണ്ടേ? അതിന് ഇത്തരത്തിലുള്ള ചെറിയ ബുദ്ധിമുട്ടുകളൊക്കെ നല്ലത് തന്നെയാണ്…

“ഓഹോ, അതൊക്കെ പോട്ടെ അവിടുത്തെ തിരക്കൊക്കെ മാറിയോ..?  എല്ലാവരും എവിടെ..?

”  തിരക്ക് മാറാനോ ഇവിടെ ആഘോഷമൊക്കെ തുടങ്ങുന്നതേയുള്ളൂ, പപ്പയുടെയും മമ്മിയുടെയും ഒക്കെ ബന്ധുക്കളുണ്ട്.എല്ലാവരും കൂടി വലിയ തകർപ്പാണ് ഇവിടെ…  പിന്നെ നമ്മുടെ ഫ്രണ്ട്സ്,  എന്റെ കുറച്ചു ഫ്രണ്ട്സ് അളിയന്റെ കുറച്ചു ഫ്രണ്ട്സ് ശ്വേതയുടെ വീട്ടിൽ നിന്നും കുറച്ച് റിലേറ്റീവ്സ് എല്ലാവരും കൂടി നല്ല വൈബ് ആണ്…. ആഘോഷങ്ങളൊക്കെ തുടങ്ങുന്നതിന് മുമ്പ് തന്നെ ഒന്ന് വിളിച്ചതാ. പിന്നെ ചിലപ്പോൾ വിളിക്കാൻ സമയം കിട്ടില്ല.

” അങ്ങനെ ഒരുപാട് ആഘോഷിക്കേണ്ടട്ടോ…

ശ്വേത പറഞ്ഞു

“ഡ്രിങ്സിന്റെ കാര്യം ആണോ ഉദ്ദേശിച്ചത്, എങ്കിൽ അതിന് എനിക്കൊരു പരിധിയുണ്ട്,  അതിൽ കൂടുതൽ ഒരിക്കലും പോകാറില്ല…

“ആയിക്കോട്ടെ

” ഞാനൊരു കുളിയൊക്കെ കഴിഞ്ഞ് ഇവിടെ ഇരിക്കുകയായിരുന്നു..  ഇനിയിപ്പോ മറ്റു ശല്യങ്ങൾ ഒന്നും ഇല്ലാത്തോണ്ട് സുഖമായി കിടന്നുറങ്ങും.  ഈ മറ്റു ശല്യങ്ങൾ എന്നുദ്ദേശിച്ചത് എന്റെ ഫോൺ വിളിയാണോ.? ഒരു ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളും ഒന്ന് പൊട്ടി ചിരിച്ചിരുന്നു.

” വേണമെങ്കിൽ ചില സാഹചര്യങ്ങൾ എന്ന് പറയാം,  ഇങ്ങനെ ക്ഷീണിച്ചൊക്കെ കിടക്കുമ്പോൾ…..

”  ക്ഷീണം ഒക്കെ ഇനിയല്ലേ,  കല്യാണം കഴിയുമ്പോൾ ക്ഷീണം കുറച്ചൊക്കെ കൂടി കൂടും.  അതുകൊണ്ട് കല്യാണത്തിന് മുമ്പ് വല്ല ബോൺവിറ്റയോ ഹോർലിക്സൊ ഒക്കെ കഴിച്ചു എന്റെ മോൾ നന്നായിട്ട് ഹെൽത്തി ആവാൻ നോക്ക്.

ഒരു കുസൃതിയോടെ അവൻ പറഞ്ഞു

“ആ വാക്കുകളിലെ ദ്വയാർത്ഥം എനിക്ക് മനസ്സിലായി

“എന്തേ മോശമായിപ്പോയോ

അവൻ കുറ്റബോധത്തോടെ ചോദിച്ചു..

”  ഇനി നമ്മുടെ ലൈഫിൽ ഇതൊക്കെ ഉള്ളതല്ലേ അതുകൊണ്ട് പെട്ടെന്ന് എന്തെങ്കിലും പറയുകയോ, ചെയ്യുകയോ ചെയ്താൽ എനിക്ക് ഒരു ചടപ്പ് വേണ്ടാന്ന് വിചാരിച്ച്  ആണ് ഒരു തുടക്കമിട്ട് വയ്ക്കുന്നത്, ഇത്തരം കാര്യങ്ങളൊക്കെ പറയുമ്പോൾ അങ്ങനെയൊരു ചമ്മല് ഉണ്ട്

അല്പം മടിയോടെ അവൻ പറഞ്ഞു

“ഓഹോ എന്നിട്ട് കാണുമ്പോഴും ചില പ്രവർത്തികൾ ഓർക്കുമ്പോഴും ഒന്നും അങ്ങനെ തോന്നാറില്ലല്ലോ…

ഒരു തമാശയോടെ അവളും ചോദിച്ചു,

”  അത് പിന്നെ തന്നെ കണ്ടു കഴിഞ്ഞാൽ പിന്നെ മറ്റ് എന്തൊക്കെയോയാണ് തോന്നുന്നത്..  അപ്പൊൾ പിന്നെ ചമ്മൽ ഒന്നും ഒരു വലിയ വിഷയമില്ലാതെ ആവും,  പിന്നെ തന്റെ കണ്ണിലേക്ക് നോക്കിയാൽ എല്ലാം ഞാൻ മറന്നു പോകും. കാരണം അവിടെ മുഴുവൻ എന്നോടുള്ള ഇഷ്ടം മാത്രമാണ്, എനിക്ക് നൽകാനുള്ള പ്രണയം മാത്രമാണ്….അല്ലെ…..?

കാതരമായ ശബ്ദത്തോടെ അവൻ പറഞ്ഞു

” പിന്നല്ലേ…! ഒരു 100 സ്വപ്നങ്ങൾ ഉണ്ട് എനിക്ക് പങ്കുവയ്ക്കാൻ ഇത്രയും കാലങ്ങളായി ഞാൻ മനസ്സിൽ കൊണ്ടുനടന്ന് വീർപ്പുമുട്ടുന്ന ഇഷ്ടത്തിന്റെ ഒരു വലിയ കൂടാരം തന്നെയുണ്ട് ആ മുൻപിൽ തുറക്കാൻ,  അതുകൊണ്ടാവും എനിക്ക് കാണുമ്പോൾ ആ ചമ്മൽ ഒന്നും തോന്നാത്തത്…  പ്രണയം മാത്രമേ തോന്നാറുള്ളൂ,

“ഒരു ജീവിതകാലം മുഴുവൻ നമുക്ക് മുൻപിൽ ബാക്കിയുണ്ട്.  പ്രണയം നുകരാനും തമ്മിൽ പകരാനും ഒന്ന് ചേരാനും…

പ്രണയത്തോടെ അവൻ പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ നാണത്തിന്റെ ഒരു പുഞ്ചിരി മൊട്ടിരുന്നു…

“ഇനി ഒരുപാട് നേരം സംസാരിച്ച ഞാൻ കുറച്ചു റൊമാന്റിക് ആയിപ്പോകും പിന്നെ എനിക്ക് തന്നെ കാണണമെന്ന് തോന്നും,  താൻ രാത്രി റിസ്ക് എടുത്ത് പുറത്തിറങ്ങി വരേണ്ടിവരും. വെറുതെ എന്തിനാ ഈ രാത്രിയിലെ റിസ്ക് എടുക്കുന്നത്.  ആരെങ്കിലും കണ്ടാൽ വിചാരിക്കും ഞാൻ അത്രയ്ക്ക് കൺട്രോൾ ഇല്ലാത്ത ഒരാളാണെന്ന്,  അതുകൊണ്ട് തൽക്കാലം മോള് പോയി കിടന്നുറങ്ങ്….  നമുക്ക് നാളെ സംസാരിക്കാം…

“ശരി ഗുഡ് നൈറ്റ്

ചെറു ചിരിയോടെ അതും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തിരുന്നു

വിവാഹ നിശ്ചയം കഴിഞ്ഞതും രണ്ടു മൂന്നു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ശ്വേതയ്ക്ക് തിരിച്ചു പോകേണ്ട സമയമായിരുന്നു…  കുറച്ചു ദിവസങ്ങൾ കൂടി നിൽക്കാൻ അവൾ നോക്കിയെങ്കിലും അർജന്റായി തന്നെ ഓഫീസിൽ എത്തേണ്ട ആവശ്യമുള്ളതുകൊണ്ട് ശ്വേത തിരിച്ചു പോകാൻ തീരുമാനിച്ചു. സാമിന് കുറച്ചുദിവസം കൂടി അവധിയുണ്ട് മാത്രമല്ല വിവാഹത്തിന്റെ കാര്യങ്ങൾ കൂടി കരയ്ക്ക് അടുപ്പിച്ചതിനു ശേഷം മാത്രമേ അവന് പോകാൻ സാധിക്കുകയുള്ളൂ…  വീട്ടിൽ നിന്നും ആവശ്യമുള്ള സാധനങ്ങൾ ഒക്കെ ഒരു ചെറിയ ബാഗിൽ ആക്കി പാക്ക് ചെയ്താണ് അവൾ പോകാനായി തീരുമാനിച്ചത്,  കാരണം ഉടനെ തന്നെ തിരിച്ചു വരേണ്ടതാണ് വിവാഹ ആവശ്യങ്ങൾക്ക് വേണ്ടി.  വീട്ടിൽ നിന്നും അവളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കാൻ ആയി വന്നത് സാം തന്നെയായിരുന്നു…  അമ്മച്ചിയോടും വലിയമ്മച്ചിയോടും ഒപ്പം സാമിന്റെ വീട്ടിലും കയറി പറഞ്ഞതിനു ശേഷം ആണ് അവൾ ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്…  അങ്ങോട്ടുള്ള യാത്രയിൽ പതിവിൽ നിന്നും വിഭിന്നമായി രണ്ടുപേരും മൗനത്തിൽ ആയിരുന്നു,

“അന്ന് നാട്ടിലേക്ക് വന്ന ആ ദിവസം ഓർക്കുന്നുണ്ടോ…? ഞാനാണെങ്കിൽ തന്റെ മനസ്സിൽ എന്താണെന്ന് അറിയാതെ ഒരു വല്ലാത്ത മൂഡിൽ, എങ്ങനെ തുറന്നു പറയും എന്നുള്ള കൺഫ്യൂഷൻ,

ഡ്രൈവിങ്ങിനിടയിൽ അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു ഒരു ചെറിയ പുഞ്ചിരി മാത്രമാണ് അവൾ അതിനെ നൽകിയത്…

” നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നമ്മുടെ ലൈഫിൽ സംഭവിക്കുന്നത് എന്ന് പറയുന്നത് എത്ര ശരിയാ…  ഈ തിരിച്ചു വരവിൽ ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല തിരിച്ചു പോകുമ്പോൾ എന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടാവും എന്ന്.  അതും എനിക്ക് അത്രമേൽ പ്രിയപ്പെട്ട ഒരാളുമായി..

ചെറുചിരിയോട് അവൾ പറഞ്ഞപ്പോൾ അവളുടെ കൈത്തണ്ടയ്ക്ക് മുകളിൽ അവൻ കൈകൾ വെച്ചിരുന്നു…  പിന്നീട് യാത്ര തീരുന്നതുവരെ ആ കൈ ചൂട് അവൾ അറിയുന്നുണ്ടായിരുന്നു…  ഇടയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് റെയിൽവേ സ്റ്റേഷന് മുൻപിലേക്ക് എത്തുന്നതിന് കുറച്ചു മുൻപായി ഒരു തണൽ മരത്തിന്റെ അരികിലായി അവൻ വണ്ടി നിർത്തി..  മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി

”  ഞാൻ അവിടേക്ക് വരണമെങ്കിൽ ഇനി ഒരാഴ്ച കൂടി എടുക്കും…  താൻ ഇവിടെ ഉണ്ടല്ലോന്നുള്ള ഒരു ആശ്വാസം ഉണ്ടായിരുന്നു എനിക്ക്,  ഇനിയിപ്പോൾ പെട്ടെന്ന് ആഗ്രഹിച്ചാൽ കാണാൻ പറ്റുന്ന ദൂരത്ത് അല്ലല്ലോ,  അപ്പൊൾ പിന്നെ അവിടെ ചെല്ലുമ്പോൾ എന്നെ ഓർക്കാൻ എന്തെങ്കിലും വേണ്ടേ…?

ഒരു കുസൃതിയോടെ അവൻ ചോദിച്ചു. അവളുടെ മുഖം നാണത്താൽ നിറഞ്ഞു..  അവൾക്കൊന്നു ചിന്തിക്കാൻ പോലും അവസരം കൊടുക്കാതെ അവൻ അവളുടെ മുഖത്തിന് അരികിലേക്ക് എത്തിയിരുന്നു.  അവന്റെ നിശ്വാസം മുഖത്ത് തട്ടിയപ്പോൾ ഒരു നിമിഷം അവൾ സ്വയം മറന്നു പോയിരുന്നു.  ഏറെ പ്രണയത്തോടെ അവന്റെ മുഖത്തേക്ക് അവൾ നോക്കിയപ്പോൾ ആ നോട്ടം പോലും അവനിലെ പുരുഷനെ ഉന്മാദനാക്കി കളഞ്ഞു.  അവളുടെ ഇടുപ്പിൽ മുറുകിയ അവന്റെ കൈകൾ അവളെ അവനിലേക്ക് അടുത്ത് പിടിച്ചു.  അധരങ്ങൾക്ക് നേരെ വരുന്ന അവന്റെ ചുണ്ടുകളെ സ്വീകരിക്കാൻ അവൾ തയ്യാറായി നിൽക്കുമ്പോൾ അവളെപ്പോലും അമ്പരപ്പിച്ചു കൊണ്ട് അധരങ്ങൾ അവൻ സ്വന്തമാക്കി..  കണ്ണുകൾ അടച്ച് അവളുടെ മുടിയിഴകളെ തഴുകി ഒരു പൂവിൽ നിന്നും ചിത്രശലഭം തേൻ നുകരുന്നതുപോലെ ഏറെ മൃദുലമായി അവളുടെ ചുണ്ടുകളെ അവൻ നുകരുകയായിരുന്നു…  ഏറെ പ്രണയത്തോടെ, ആദ്യമായി തന്നിൽ പുതുവികാരങ്ങൾ സ്ഥാനം പിടിക്കുന്നത് ശ്വേതയും അറിഞ്ഞു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button