Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 90

[ad_1]

രചന: റിൻസി പ്രിൻസ്‌

എനിക്കിപ്പോ സ്വന്തമായിട്ട് ഒരു മോളെ കിട്ടിയല്ലോ,

ജെസ്സി അത് പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു തന്നെ ചിരിച്ചിരുന്നു. അതോടൊപ്പം തന്നെ അവൾക്ക് സമാധാനമായില്ലേ എന്ന് അർത്ഥത്തിൽ ആരും കാണാതെ അവളുടെ കൈകളിൽ സാമിന്റെ കൈകൾ മുറുക്കി പിടിച്ചിരുന്നു.  അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇരു കണ്ണുകളും ചിമ്മി ഏറെ സ്നേഹത്തോടെ അവൻ അവളെ നോക്കി കണ്ണടച്ചു കാണിച്ചു 

ഭക്ഷണം കഴിച്ചു കഴിഞ്ഞതും ജെസിക്കും ചിന്നുവിനും ഒപ്പം അടുക്കളയിൽ കുറച്ച് സമയം നിന്നിരുന്നു ശ്വേതയു.  പാത്രം കഴുകാൻ ഒക്കെ അവരെ സഹായിക്കുകയാണ് അവൾ ചെയ്തത.  ആരും അവളോട് വേണ്ട എന്ന് പറയുകയും ചെയ്തിരുന്നില്ല.  ഇതിനിടയിൽ ഫ്രിഡ്ജിൽ നിന്നും പാലെടുത്ത് തിളപ്പിച്ച് ഒരു ഗ്ലാസിൽ ആക്കി അവൾക്ക് നേരെ നീട്ടിയിരുന്നു ചിന്നു…

”  എന്തിനാ ചേച്ചി ഇത് മനസ്സിലാവാതെ അവൾ ചോദിച്ചു,

”  അത് കൊള്ളാം ഇന്നത്തെ ദിവസം ഇത് വേണ്ടേ? ഇത് ഒരു ചടങ്ങല്ലേ..?

പെട്ടെന്ന് അവളത് പറഞ്ഞപ്പോഴാണ് ശ്വേതയും അക്കാര്യത്തെക്കുറിച്ച് ഓർത്തത്.  അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നിരുന്നു.

” ഇങ്ങനെയൊക്കെയുള്ള ചടങ്ങ് ശരിക്കും ഉണ്ടോ ഞാൻ വിചാരിച്ചത് ഇതൊക്കെ സിനിമയിൽ മാത്രമേ ഉള്ളൂ എന്നാണ്.

ചെറുചിരിയോടെ ആ പാൽ ഗ്ലാസ് വാങ്ങി കൊണ്ട് ശ്വേത പറഞ്ഞു..

“ഉണ്ട് ഞാൻ കല്യാണം കഴിഞ്ഞപ്പോൾ അവിടുത്തെ മമ്മി എനിക്ക് തന്നിട്ടുണ്ടായിരുന്നു.. ഇവിടെ മമ്മി ഒന്നും പറയുന്നത് കേട്ടില്ല. അതുകൊണ്ട് ഞാൻ തന്നെ കാണിച്ചു തന്നത്..

ജെസിയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി കൊണ്ട് ചിന്നു പറഞ്ഞു. അത് കേട്ട് ചിരിച്ചു പോയിരുന്നു  ജെസ്സി..

” നിന്റെ അമ്മായമ്മയെ പോലെ ഒരു പഴഞ്ചൻ അല്ല ഞാൻ,  ഇപ്പോഴത്തെ പിള്ളേരൊക്കെ ഇങ്ങനത്തെ ചടങ്ങിനൊക്കെ നിന്നു തരുമോ, അതുകൊണ്ട് ഞാൻ മനപ്പൂർവ്വം അത് വേണ്ടെന്ന് വെച്ചതാ.  നീ ഏതായാലും കൊടുത്ത സ്ഥിതിക്ക് ഇനിയിപ്പോ പാല് കുടിക്കട്ടെ,  ഒന്നാമത്തെ കാര്യം അവൻ പാല് കുടിക്കില്ല. പിന്നെ കല്യാണം ആയിട്ട്  അവൻ രണ്ടെണ്ണം അടിച്ചിട്ടുണ്ടോന്ന് അറിയത്തില്ല.  അതുകൊണ്ട് ഈ പാലുകൊണ്ട് ചെന്ന് അത് പിരിഞ്ഞ്  അവൻ വാള് വച്ചു ഇവരുടെ ഫസ്റ്റ് നൈറ്റ് കുളമാവാതിരുന്നാല് നല്ലത്.

ജെസ്സിയുടെ തമാശ കേട്ട് ശ്വേതയും ചിന്നുവും ചിരിച്ചു പോയിരുന്നു..

”  ഒന്നും മിണ്ടാതിരിക്കു മമ്മി. മമ്മി പറയുന്നത് കേട്ടാൽ തോന്നും അവൻ വലിയ കുടിയൻ ആണെന്ന്, അങ്ങനെയൊന്നുമില്ല കേട്ടോ ശ്വേത. വല്ലപ്പോഴും വല്ല ക്രിസ്മസിനോ ഈസ്റ്ററിനോ പിന്നെ ഇങ്ങനെ എന്തെങ്കിലും ഫങ്ക്ഷനോ ഒക്കെ കൂട്ടുകാരും കൂടിയിരുന്നു ഒന്നോ രണ്ടോ പെഗ് കഴിക്കും.  അതിനപ്പുറം ഒന്നുമില്ല.  അത് മമ്മിക്ക് അറിയാവുന്ന കാര്യം അല്ലെ..? അവൻ എപ്പോൾ കുടിച്ചിട്ടുണ്ടോ അപ്പോഴൊക്കെ മമ്മിയോട് അനുവാദം വാങ്ങിയിട്ട് അത് ചെയ്തിട്ടുള്ളത്.. അല്ലെങ്കിൽ കുടിച്ചു കഴിഞ്ഞാൽ അവൻ വന്നു പറയും ഞാൻ രണ്ട് പെഗ് കഴിച്ചിട്ടുണ്ടെന്ന്.  എന്നാലും മമ്മി എല്ലാരോടും പറയും അവൻ കുറച്ചൊക്കെ കുടിക്കുവാന്ന്, അതേസമയം മമ്മിയുടെ സിസ്റ്റേഴ്സിനെ കാണണം അവരുടെ മക്കളൊക്കെ കുടിക്കുന്നത് കണ്ടാൽ നമ്മൾ തന്നെ ഞെട്ടിപ്പോകും, വേണമെങ്കിൽ ഒരു കുപ്പി അകത്താക്കും എങ്കിലും അവർ മറ്റുള്ളവരോട് പറയുമ്പോൾ പറയുന്നത് എന്റെ മോൻ കുടിക്കില്ലന്നാ..  അങ്ങനെ പറയും, മമ്മി അങ്ങനെയല്ല ആരെങ്കിലും ചോദിച്ചില്ലെങ്കിലും അങ്ങോട്ട് കേറി പറയും സാം കുടിക്കുമെന്ന്..

ചിന്നു ജെസ്സിയെ കുറ്റപ്പെടുത്തുന്നത് പോലെ  പറഞ്ഞപ്പോൾ നേരെ തിരിഞ്ഞുനിന്ന് ചിരിയോടെ ജെസ്സി പറഞ്ഞു…

“സത്യം പറയുന്നതുകൊണ്ട് എനിക്ക് ഒരു നാണക്കേടും ഇല്ല.  ഞാനെന്തിന് കള്ളം പറയുന്നത്.?  ആരെങ്കിലും അവൻ കുടിക്കുമോ എന്ന് ചോദിച്ച ഞാൻ കുടിച്ചു എന്നു പറയും.  അത് അത്ര വലിയ കുഴപ്പമൊന്നുമല്ലല്ലോ.. നിന്റെ അപ്പൻ കുടിക്കത്തില്ലേ.?  നിന്റെ കെട്ടിയോൻ കുടിക്കത്തില്ലേ.?  പിന്നെ നമ്മളത് മോശം കാര്യമായിട്ട് കരുതുന്നതുകൊണ്ട്  ഒളിച്ചു വയ്ക്കുന്നത്. എന്റെ മോൻ കുടിച്ചു പ്രശ്നം ഉണ്ടാക്കുന്ന കൂട്ടത്തിൽ ഒന്നുമല്ല.  അതുകൊണ്ടു തന്നെ അവനിച്ചിരി കഴിക്കൂന്ന് ചോദിച്ചതിന് ഞാൻ അതെന്ന് പറയുന്നത് കൊണ്ട് എന്താ തെറ്റ്.?  എനിക്ക് കള്ളം പറയുന്നത് ഇഷ്ടമല്ല അതുകൊണ്ട് ഞാൻ ഉള്ള കാര്യം പറയുന്നു.  പിന്നെ അവൻ കുടിക്കും എന്നുള്ള കാര്യം ഈ കൊച്ചിന് അറിയാതിരിക്കുകയാണോ.? പ്രേമിച്ച കല്യാണം കഴിക്കുന്നവർക്ക് ഈ കാര്യങ്ങൾ ഒന്നും അറിയില്ലെന്നാണോ നിന്റെ വിചാരം.

ജെസി എത്ര സിമ്പിൾ ആയാണ് സംസാരിക്കുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചു പോയിരുന്നു ശ്വേത. അമ്മയുടെയും മകളുടെയും സംസാരവും വഴക്ക്പ്പിടുത്തവും ഒക്കെ കേൾക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്..

” മോള് പോയി കിടക്കാൻ നോക്ക്.  സമയം ഒരുപാടായി ഈ പെണ്ണിങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും.  ജെസ്സി പറഞ്ഞപ്പോൾ ചിന്നുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയതിനു ശേഷം പോകാനായി ശ്വേത ഇറങ്ങി..

” ഗുഡ് നൈറ്റ്

ചിന്നു വിളിച്ചു പറഞ്ഞപ്പോൾ അവളും തിരിച്ച് ചിരിയോടെ ഗുഡ് നൈറ്റ് പറഞ്ഞിരുന്നു..  മുകളിലേക്ക് കയറിയപ്പോൾ അതുവരെ ഇല്ലാതിരുന്ന ഒരു പരിഭ്രമവും ചമ്മലുമൊക്കെ തന്നെ പൊതിയുന്നത് ശ്വേത അറിയുന്നുണ്ടായിരുന്നു.  ആദ്യരാത്രി..!  ഒരുപാട് സ്വപ്നം കണ്ടതാണ്.  ഇതുവരെയുണ്ടായിരുന്നത് പോലെയല്ല ഇപ്പോൾ അവനെ കാണുമ്പോൾ എന്തോ ഒരു പ്രേത്യേകത ഫീൽ ചെയ്യുന്നതായി ശ്വേതയ്ക്ക് തോന്നിയിരുന്നു.  തന്റെ ഭർത്താവാണ് താൻ ഒരുപാട് ആഗ്രഹിച്ചവൻ. എങ്കിൽ പോലും പെട്ടെന്ന് സ്വപ്നം സത്യമായതിന്റെ ഒരു ബുദ്ധിമുട്ട് തന്നിൽ ഉണ്ടെന്ന് അവൾക്ക് തോന്നിയിരുന്നു. റൂമിലേക്ക് ചെന്ന് റൂം തുറന്നപ്പോൾ ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ട് ഇരിക്കുകയാണ്.

” വർക്കിലാണോ

അവള് പെട്ടെന്ന് പാല് മേശയിലേക്ക് വെച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…

” അല്ലല്ലോ ഞാൻ ഫേസ്ബുക്കിൽ ഇന്നത്തെ ഫോട്ടോസ് ഒക്കെ അപ്‌ലോഡ് ചെയ്യായിരുന്നു. പിന്നെ സിംഗിൾ എന്നുള്ളത് മാറ്റി മാരീഡ് ആക്കി..

” ഇതായിരുന്നോ ഇത്ര അത്യാവശ്യം ആയി ചെയ്തത്.  ഞാൻ വിചാരിച്ചു ലീവ് ആപ്ലിക്കേഷൻ കൊടുക്കുകയോ അല്ലെങ്കിൽ ഓഫീസിൽ നിന്ന് എന്തെങ്കിലും അർജന്റ് വർക്ക് വന്നതോ മറ്റോ ആണെന്ന്..

”  ഒന്ന് പോടീ ഇതൊക്കെ ഇന്ന് തന്നെ ചെയ്തില്ലെങ്കിൽ ശരിയാവില്ല. ഇതെന്താ പാലൊക്കെയായിട്ട്..?

അവൻ മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു

”  ഇങ്ങനെ ഒരു ചടങ്ങില്ലേ.?  സിനിമയിലൊക്കെ കണ്ടിട്ടില്ലേ.?  പാലും ഫ്രൂട്ട്സ് ഒക്കെ കൊണ്ടിരുന്നത്.  ചേച്ചി തന്നതാ

”  ആ എനിക്ക് തോന്നി, അവൾ ആണെങ്കിലേ ഇങ്ങനെ ഡിപ്ലോമാറ്റിക്കായിട്ടൊക്കെ പെരുമാറു,  മമ്മിയെ ഇങ്ങനത്തെ പരിപാടിക്കൊന്നും കിട്ടില്ല.. അവള് പണ്ട് തൊട്ടേ ഭയങ്കര ഡിപ്ലോമാറ്റിക്ക് ആണ്. കല്യാണം കഴിഞ്ഞ സമയത്ത് ഓവർ പൈങ്കിളിയായിരുന്നു എന്ന് അളിയൻ പറയുന്നത് കേട്ടിട്ടുണ്ട്.  പുള്ളിക്കാരി ഒരു പ്രത്യേക രീതിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. ഈ സിനിമയിലൊക്കെ കാണുന്ന പോലെ അങ്ങനെ ഒരു ലൈഫ് ഇഷ്ടപെടുന്ന ആളാ..

സാം ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവളും കേട്ടിരുന്നു..

”  നിങ്ങൾ അമ്മയും മോനും ഒരു സൈഡ് ആണല്ലേ

”  അത് പിന്നെ അങ്ങനെയല്ലേ,  കേട്ടിട്ടില്ലേ ആമ്പിള്ളേർക്ക് അമ്മമാരോട് ആണ് കൂടുതൽ ഇഷ്ടം.  അവൾ അപ്പൻ മോള് ആണ്. അവളും പപ്പയും ഏകദേശം ഒരേപോലെയാ,  രണ്ടുപേരും എത്ര നേരം വേണമെങ്കിലും മസിൽ പിടിച്ചു ഇരിക്കും,  പിന്നെ ആരെങ്കിലുമൊക്കെ കണ്ടാൽ ഒടുക്കത്തെ ഫോർമാലിറ്റി.  എനിക്കും മമ്മിക്കും ഒന്നും അങ്ങനെ പറ്റില്ല. ഞങ്ങൾ ഇങ്ങനെ തെറിച്ച് തെറിച്ച് സംസാരിച്ച് എല്ലാവരോടും കമ്പനിയായി ആ ഒരു ടൈപ്പ്.  താൻ പക്ഷേ ഇവരുടെ ഗ്യാങ് ആണെന്ന് തോന്നുന്നത്..  കുറച്ചു സീരിയസ് ആയിട്ട് എനിക്ക് ഫീൽ ചെയ്തു..

”  ഞാൻ സീരിയസ് ഒന്നും അല്ല ഇച്ചായ എന്റെ ജീവിത സാഹചര്യങ്ങൾ കൊണ്ട് ഞാൻ കുറച്ച് ഇൻട്രോവേർട്ട് ആയി അല്ലാതെ അങ്ങനെ ഒരു ടൈപ്പ് ഒന്നുമല്ല..

”  ഏതായാലും എന്റെ കൂടെ കൂടിയതുകൊണ്ട് ഇനി അത് മാറിക്കോളും, ഇല്ലെങ്കിൽ ഞാൻ മാറ്റും..

ചിരിയോടെ അവളുടെ തോളിൽ കൈയിട്ട് അവൻ പറഞ്ഞു.  ശേഷം അവൾക്കരികിലേക്ക് വന്നു…  വീണ്ടും അവളെ തന്നോട് ചേർത്തു പിടിച്ചു,

”  ഇതൊക്കെ സംസാരിക്കാൻ നമുക്ക് ഇഷ്ടം പോലെ സമയമുണ്ട്.. ഇന്നത്തെ ദിവസം അതിനു വേണ്ടിയുള്ളതല്ല. ഇന്ന് നമുക്ക് എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനും പ്രവർത്തിക്കാനും ഒക്കെയുള്ള ദിവസമാണ്..  നമ്മളെത്രയോ കാലങ്ങളായിട്ട് സ്വപ്നം കണ്ട് കാത്തിരുന്ന ദിവസം,  ഈ ദിവസം ജീവിതത്തിൽ ഒന്നേ വരു,അത് മാക്സിമം എൻജോയ് ചെയ്യണം…  ഏറെ പ്രണയത്തോടെ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് ആ മുഖത്തോട് മുഖം അടുപ്പിച്ചുവെച്ച് ചെറുചിരിയോടെ അവൻ പറഞ്ഞു

കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button