Novel

കാണാചരട്: ഭാഗം 14

[ad_1]

രചന: അഫ്‌ന

ഏട്ടാ വേഗം വാ….അവിടെ ഏട്ടത്തി ” വിക്കി കിതചു കൊണ്ട് പറഞ്ഞു മുഴുവനാക്കും മുന്പെ ആദി പുറത്തേക്ക് ഓടിയിരുന്നു. എല്ലാവരെയും പുറത്തു കണ്ടു അവനും ഒന്ന് പേടിച്ചു.അരുതാത്തത് ഒന്നും സംഭവിക്കരുതെന്ന പ്രാർത്ഥന മാത്രമേ അവനുണ്ടായിരുന്നൊള്ളു, ആദിയും വിഷ്ണുവും കതക് ശക്തിയിൽ ആഞു ചവിട്ടി.കതക് നിലത്തേക്ക് വീണു…എല്ലാവരും അകത്തേക്ക് കണ്ണുകൾ പായിച്ചു ,അകത്തെ കാഴ്ച്ച കണ്ടു എല്ലാവരും ഒരുപൊലെ തറഞ്ഞു നിന്നു…

ആദി പിന്നിലേക്ക് ഒന്ന് ആഞ്ഞു പോയി.അക്കി നിലവിളിച്ചു കൊണ്ട് അകത്തേക്ക് ഓടി കയറി…… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ചോരയിൽ ബൊധമില്ലതെ കിടക്കുന്ന വാമിയും നന്ദനും. …നിലത്ത് കിടക്കുന്ന ഫ്ലവർ ബോട്ടിലിൽ രക്തപാടുകൾ…..നന്ദന്റെ പിൻ തലയിൽ നിന്നാണ്‌ രക്തം വരുന്നത്.വാമിയുടെ കയ്യിലും ചോരപ്പാടുകൾ. “ഏട്ടത്തി……..”അക്കി നിലത്തു ബോധമില്ലാതെ കിടക്കുന്നവളെ തട്ടി വിളിച്ചു.പക്ഷേ അവളിൽ ഒരു പ്രതികാരണവും ഇല്ലായിരുന്നു.

ആദി ഒരു പകപ്പോടെ മുറിയിലേക്ക് കയറി വാമിയേ കയ്യിലെടുത്തു പുറത്തേക്ക് ഓടി. “ഏട്ടാ കണ്ണു തുറക്ക്….ഏട്ടാ “വിഷ്ണുവും വിക്കിയും നന്ദനെ താങ്ങി പിടിച്ചു….അക്കി ഒരു തുണി എടുത്തു നന്ദന്റെ തലയ്ക്ക് പിന്നിൽ പിടിച്ചു. വേണിയും വൈഷ്ണവിയും ആകെ വിയർത്തു പോയിരുന്നു.രണ്ടു പേരും ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല.അവർ പരസ്പരം ഒന്നും മിണ്ടാൻ കഴിയാതെ മുഖത്തോട് മുഖം നോക്കി.,,പിന്നെ വേഗത്തിൽ പോകുന്ന ആ കാറിലേക്ക് നോക്കി.

എല്ലാവരും ആകെ പേടിച്ചിരുന്നു.ആദിയുടെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി കൊണ്ടിരുന്നു.അതവളുടെ കവിളിനെ നനയിച്ചു. എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.ആകെ മരവിച്ച അവസ്‌ഥ.നന്ദന് നല്ല രീതിയിൽ ബ്ലഡ് പോകുന്നുണ്ടായിരുന്നു.അക്കി നിറഞ്ഞ കണ്ണുകൾ തുടച്ചു നന്ദനെ നോക്കി.എല്ലാവരും ഒന്നും മിണ്ടുന്നില്ല ,കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

വിഷ്ണു വേഗത്തിൽ കാർ സിറ്റി ഹോസ്പിറ്റലിന് മുൻപിൽ വന്നു നിർത്തി.വിക്കി ഓടി പോയി സ്രെക്ടർ കൊണ്ടു വന്നു നന്ദനെ കിടത്തി അവർ വേഗത്തിൽ അകത്തേക്ക് പോയി.വാമിയ്ക്ക് വീൽ ചെയർ കൊണ്ടു വന്നെങ്കിലും ആദി ഒന്ന് നോക്കി കൊണ്ട് അവളെ എടുത്തു അകത്തേക്ക് നടന്നു… നാലു പേരും നിശബ്ദയിൽ ആണ്ടു.എന്ത് പറയണമെന്നൊ എവിടെ നിന്നോ തുടങ്ങണമെന്നൊ അറിയില്ല….

വിക്കിയും വിഷ്ണുവും ഒരു വശത്തു ചുമരിൽ ചാരി നിന്നു.ആദിയും അക്കിയും അപ്പുറത്തു നിന്നു.എന്താണ് സംഭവിച്ചതെന്നോ ആരാണ് തെറ്റുക്കാരി എന്നോ അറിയാതെ എന്ത് ചെയ്യാൻ…ആദിയുടെ മനസ്സിലേക്ക് വാടിയ തണ്ടു പോലെ കിടക്കുന്നവളുടെ മുഖം ഓടി വന്നു.അവന്റെ കണ്ണ് നിറഞ്ഞു….. പെട്ടെന്ന് ഡോക്ടർ പുറത്തേക്ക് വന്നു കൂടെ നഴ്‌സും…. “അരുൺ …അവർക്ക് “വിഷ്ണു മുന്നോട്ട് വന്നു.അരുൺ അവരുടെ ഫാമിലി ഫ്രണ്ടും അവരുടെ ഹോസ്പിറ്റലിലെ ഡോക്ടറും കൂടെ ആണ്.

“പറയാ….വരൂ “അരുൺ ക്യാബിനിലേക്ക് കയറി.കൂടെ ആദിയും വിഷ്ണുവും കയറി.അവർ മുൻപിൽ കാണുന്ന ചെയറിൽ ഇരുന്നു അവനെ നോക്കി. “actually ,എന്താണ് ഉണ്ടായത് ” “അറിയില്ല ,മുറിയിൽ നിന്ന് ശബ്ദം കേട്ടാണ് ഞങ്ങൾ വരുന്നത്.ഡോർ തുറക്കുമ്പോൾ കാണുന്നത് ബൊധമില്ലതെ കിടക്കുന്ന ഏട്ടനേയും ഏട്ടത്തിയേയും ആണ് “വിഷ്ണു “see…..ആദി,വിഷ്ണു…ഇത് കേസ് ആക്കേണ്ട ഒരു വിഷയമാണ്.പിന്നെ നിങ്ങളുടെ ഹോസ്‌പിൽ ആയതു കൊണ്ടു മാത്രമാണ് ഇത് ഇപ്പൊ റെക്കോഡ് ചെയ്യാത്തത്,കാര്യങ്ങൾ ഇങ്ങനെ പറയുന്നതും “അവൻ ഗൗരവത്തിൽ അവരെ നോക്കി.

“നീ എന്താണ് പറഞ്ഞു വരുന്നത്”ആദി പേടിയോടെ ചോദിച്ചു. “നന്ദന്റെ തലയ്ക്ക് പിന്നിൽ ശക്തിയായി അടിയേറ്റിട്ടുണ്ട്.ബ്ലഡും ഒരുപാട് പോയിട്ടുണ്ട്.കുറച്ചു സമയം കൂടെ വൈകിയിരുന്നെങ്കിൽ അയാളുടെ ജീവൻ പോകുമായിരുന്നു…It’s a മർഡർ “അരുൺ പറഞ്ഞു നിർത്തി.രണ്ടു പേരും പരസ്പരം ഒന്ന് നോക്കി. “അരുൺ എന്റെ വാമിയ്ക്ക് “ആദി “ആ കുട്ടി നന്നായി പേടിച്ചു പോയിട്ടുണ്ട്.അതാണ് പെട്ടെന്ന് ബോധം പോയത്..,

വാമി വേറെ എന്തെങ്കിലും മെഡിസിൻ കഴിക്കുന്നുണ്ടോ…” “അങ്ങനെ ഒന്നും ഇതുവരെ കണ്ടിട്ടില്ല.”ആദി “വാമിയ്ക്ക് ഡ്രിപ്പ് ഇട്ടിട്ടുണ്ട് കുറച്ചു സമയം കിടക്കട്ടെ.കണ്ണു തുറന്നിട്ട് നമുക്ക് ചോദിച്ചു നോക്കാം ” “വേറെ എന്തെങ്കിലും കുഴപ്പം “വിഷ്ണു “ഇല്ല ,നന്ദന്റെ ബ്ലഡ് ലാബിലേക്ക് അഴച്ചിട്ടുണ്ട്.റിസൾട് വന്നിട്ട് ബാക്കി പറയാം.ഇപ്പൊ മുറിവ് ക്ലീൻ ചെയ്തു കെട്ടിയിട്ടുണ്ട്….”അവൻ അത്രയും പറഞ്ഞു അവിടെ നിന്നെണീറ്റു. “എനിക്ക് വാമിയെ ഒന്ന് കാണണമായിരുന്നു” ആദി

“അതിന് കുഴപ്പം ഒന്നും ഇല്ല.പക്ഷേ പേഷ്യന്റിനെ ഉണർത്തേണ്ട.”അത്രയും പറഞ്ഞു അവൻ പോയി.ആദിയും വിഷ്ണുവും പുറത്തേക്കിറങ്ങി. അക്കിയും വിക്കിയും അങ്ങോട്ട് ചെന്നു. “ഏട്ടാ ഡോക്ടർ എന്താ പറഞ്ഞേ.അവർക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ” “ഇല്ലെടാ….ഇപ്പൊ പേടിക്കാൻ ഒന്നും ഇല്ല” “നന്ദേട്ടന് എന്തെങ്കിലും “അവൾ ആശങ്കയോടെ നോക്കി. “ഏട്ടന് ഇപ്പൊ ഒരു കുഴപ്പവും ഇല്ല.”ആദി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. ആദി വാമി കിടക്കുന്ന മുറിയിലേക്കു നടന്നു.

അവന്റെ കാലുകൾ ബലം പോകും പോലെ തോന്നി അവന്.ബെഡിൽ ബോധം ഇല്ലാതെ കിടക്കുന്നവളുടെ അടുത്തിരിഞ്ഞു.കുറച്ചു നേരം അവൻ അങ്ങനെ നോക്കി നിന്നു പോയി.അവളുടെ മുൻപിലേക്ക് വീണ മുടിയിഴകൾ പിന്നിലേക്ക് മാറ്റി,അവളുടെ കുഞ്ഞു കൈ തന്റെ കയ്യിൽ ചേർത്തു പിടിച്ചു അവന്റെ ചുണ്ടുകൾ ചേർത്തു. “എവിടെ നിന്ന് വന്നെന്ന് അറിയില്ല.ആരൊക്കെ ഉണ്ടെന്നോ ആരുടെയെങ്കിലും ആണോ എന്നും അറിയില്ല…

പക്ഷേ ഇപ്പൊ എനിക്ക് ഒരു കാര്യം മാത്രം അറിയാ…വാമിക ഈ ആദിയുടെ ആണ്.നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ല വാമി, അങ്ങനെ ആലോചിക്കാൻ കൂടെ വയ്യ ,ഇത്രയും നേരം ഞാൻ അനുഭവിച്ച വേദന,അതെനിക്ക് മാത്രമേ അറിയൂ…..ഇത്രയും എന്നിൽ ആഴ്ന്നു ഇറങ്ങിയോ പെണ്ണേ നീ.കുറച്ചു നിമിഷം മരിച്ചു പോയി ഞാൻ.” ആദിയുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി അവളുടെ കുഞ്ഞി കയ്യിൽ പതിഞ്ഞു…

പെട്ടെന്ന് വാമിയിൽ അസ്വസ്ഥതകൾ കാണിക്കാൻ തുടങ്ങി…കണ്ണുകൾ മുറുക്കി അടച്ചു എന്തോക്കൊയോ പറഞ്ഞു കൊണ്ടിരുന്നു.കൈകൾ ആദിയുടെ കയ്യിൽ മുറുകി.കാലിട്ടടിക്കാൻ തുടങ്ങി.ആദി ഒരു പകപ്പോടെ അവളെ നോക്കി.. അവളെ തട്ടി വിളിക്കാൻ തുടങ്ങി..പക്ഷേ ആ സ്വപ്നത്തിൽ അവൾ അടിമപ്പെട്ടു പോയിരുന്നു. ആദി വേഗം ഡോക്ടറെ വിളിക്കാൻ അക്കിയെ പറഞ്ഞു വിട്ടു.

” ലൂക്ക…വിടാൻ പറ….അവനൊരു പാവാ.എനിക്കൊന്നും വേണ്ട അവനെ വെറുതെ വിട്ടേക്ക് “കരഞ്ഞു കൊണ്ട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. “ഇല്ലെടാ ഒന്നും ഇല്ല….വാമി കണ്ണു തുറക്ക് “ആദി തട്ടി വിളിച്ചിട്ടും കരച്ചിലിന്റെ ശക്തി കൂടി വന്നു.അപ്പോയെക്കും ഡോക്ടർ വന്നു…. “പപ്പാ please….വേണ്ട പപ്പാ…..ഞാൻ കൂടെ വരാം.അവനെ വിട്ടേക്ക്.”ആർത്തുലച്ചു പെയ്യുന്ന മഴയിൽ അവളുടെ കണ്ണീർ ആരും കണ്ടില്ല .നിലത്തു ഒരു ദാക്ഷണ്യവും ഇല്ലാതെ ചവിട്ടി മതിക്കുന്നവനെ നോക്കി അവൾ അലറി കരഞ്ഞു.

അയാളുടെ കയ്യിൽ കിടന്നു അവന്റെ അടുത്തേക്ക് ഓടാൻ കുതറി. പെട്ടെന്ന് അവളുടെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉള്ളതു പോലെ തോന്നി..അരുൺ ഇഞ്ചക്ഷൻ വെച്ചു.പതിയെ അവൾ ഉറക്കിലേക്ക് വീണു.ആദി മെല്ലെ അവളെ ബെഡിൽ കിടത്തി.. “ആദി എന്റെ കൂടെ വരൂ “അവൻ അവളെ ഒന്ന് നോക്കി അവന്റെ കൂടെ നടന്നു. “ഇരിക്ക് “അവൻ ഇരുന്നു . “അരുൺ ,വാമിയുടെ അവസ്‌ഥ ” “ഇങ്ങനെ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ “

“ഒരു തവണ ഇതുപോലെ ഉറക്കത്തിൽ ഉണ്ടായിട്ടുണ്ട് ” “i think ,വാമികയേ മാനസികമായി തളർത്തിയ ഒരു ഇൻസിഡന്റ് അവളുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്.ഇന്നത്തെ സംഭവം അവളെ അത് ഓർമിപ്പിച്ചിട്ടുണ്ട്…അതിന്റെ ഷോക്കിൽ ആണ് ഇങ്ങനെ ബിഹേവ് ചെയ്യുന്നത് ” ആദിയ്ക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ അവളെ കാണാൻ കഴിയില്ലായിരുന്നു. “ഇനി ഞാൻ എന്താ അരുൺ അവളെ പഴയ അവസ്ഥയിലെക്ക് കൊണ്ടു വരാൻ ചെയ്യേണ്ടേ,എവിടെ കൊണ്ടു പോകാനും ഞാൻ തയ്യാറാണ് “

“ഇതിന് ഒരു മെഡിക്കലി ഒരു മരുന്നും ഇല്ല ആദി” “പിന്നെ ” “നിനക്ക് മാത്രമേ ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കു ആദി.ഒരിക്കലും തനിച്ചിരിക്കാൻ അനുവദിക്കേണ്ട..മാക്സിമം അവളെ സന്തോഷിപ്പിക്കാൻ ശ്രമിക്കാം…ഇടക്ക് പുറത്തേക്ക് കൊണ്ടു പോകുന്നത് നല്ലതാ വാമി ഇപ്പോഴും ഉള്ളിൽ ഒറ്റപ്പെട്ടിരിക്കുകയാണ് .അവൾ ഇപ്പോഴും ചുറ്റിനും ആരെയും കാണുന്നില്ല…തിരയുകയാണ് കഴിഞ്ഞു പോയ ഓർമകളെ…അതിൽ നിന്ന് ഇപ്പോഴും പുറത്തേക്ക് വരാൻ അവൾക്ക് സാധിക്കുന്നില്ല,

അതവൾ ആഗ്രഹിക്കുന്നില്ല എന്നാണ് സത്യം”ഡോക്ടർ പറഞ്ഞു നിർത്തി. “ഞാൻ ശ്രമിക്കാം,”അവൻ അലസതയോടെ പുറത്തേക്ക് ഇറങ്ങി.വീട്ടിൽ നിന്ന് എല്ലാവരും എത്തിയിരുന്നു.വേണിയും വൈഷ്ണവിയും നിന്നു വിയർക്കുവായിരുന്നു…വേണിയുടെ അമ്മ നന്ദനെ പേടിയോടെ നോക്കി പുറത്തേക്ക് ഇറങ്ങി.ഇതൊക്കെ ആദിയും വിഷ്ണുവും ശ്രദ്ധിച്ചിരുന്നു പക്ഷേ അതൊന്നും മുഖത്തു പ്രകടിപ്പിക്കാതെ കണ്ണുകൾ കൊണ്ട് പറഞ്ഞു. നന്ദന്റെ സെർജറി കഴിഞ്ഞു..

കുറച്ചു കഴിഞ്ഞു അവനെ റൂമിലേക്കു മാറ്റിയിരുന്നു…രണ്ടു ദിവസം ഹോസ്പിറ്റലിൽ കിടന്നിട്ട് വീട്ടിലേക്ക് മാറ്റാം വീട്ടിലേക്ക് കൊണ്ടു പോകാം എന്നാണ് പറഞ്ഞത്. നന്ദൻ കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റലിൽ തനിക്ക് ചുറ്റും കൂടി ഇരിക്കുന്ന വീട്ടുക്കാരെ ആണ്. “നിങ്ങൾ ഒക്കെ എന്താ ഇവിടെ…ഞാൻ… എനിക്കെന്താ പറ്റിയേ “നന്ദൻ എല്ലാവരെയും സംശയത്തോടെ നോക്കി എണീക്കാൻ നിന്നു.പക്ഷേ തലയ്ക്ക് വല്ലാത്ത വേദന കാരണം അവന്റെ മുഖം ചുളിഞ്ഞു.

“ഏട്ടാ വേണ്ടാ…..തലയ്ക്ക് സ്റ്റിച്ച് ഉള്ളതാ…അതികം സ്ട്രൈൻ കൊടുക്കെണ്ട”വിഷ്ണു അവനെ കിടത്തി. “അതിന് എനിക്കെന്താ പറ്റിയെ,അമ്മാ എന്തൊക്കെയാ ഇവിടെ നടക്കുന്നെ….ആദി നീ എങ്കിലും പറ എന്താ ഇവിടെ നടക്കുന്നെ ” എല്ലാവരുടെയും മൗനം അവനെ പേടിപ്പെടുത്തി.നന്ദൻ വീണ്ടും എണീക്കാൻ ശ്രമിച്ചു.പക്ഷേ പിൻ തലയിലെ വേദന കാരണം പുളഞു കൊണ്ട് ബെഡിൽ വീണു. “പറഞ്ഞില്ലേ ഏട്ടാ…ഇങ്ങനെ തല ഇളക്കിയാൽ മുറിവിൽ infection വരും. പറയുന്നത് അനുസരിക്ക് “ആദി അടുത്തിരുന്നു.

“എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് ആദി,എനിക്ക് എന്താ പറ്റടിയെതെന്ന് ആരെങ്കിലും പറയുന്നുണ്ടൊ,മുറിയിൽ ഇരുന്ന ഞാൻ എങ്ങനെ ഇവിടെ “അവൻ ദേഷ്യം കൊണ്ട് അലറി. “എന്താ നന്ദൻ ഇത്!കൊച്ചു കുട്ടികളെ പോലെ വാശി പിടിക്കാ “മുറിയിലേക്ക് കയറി കൊണ്ട് അരുൺ ചോദിച്ചു.അവൻ അരുണിനെ നോക്കി പുഞ്ചിരിച്ചു. “നിന്റെ എല്ലാ സംശയവും വീട്ടിൽ ചെന്നിട്ട് വിശദമായിട്ട് ഇവർ പറഞ്ഞു തരും.അതുവരെ വാശി പിടിക്കാതെ നല്ല കുട്ടിയായ് ഇരിക്ക്.”

അരുൺ അവന്റെ തോളിൽ തട്ടി. പിന്നെ പൈൻ ഉണ്ടാവും അതിന് പൈൻ കില്ലർ ഉണ്ട്,പക്ഷേ എപ്പോഴും കഴിക്കരുത് സഹിക്കാൻ കഴിയാതെ വരുമ്പോൾ മാത്രം.ആരോടും സംസാരിക്കേണ്ട എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ പറയാം…”അവൻ ഒന്ന് മൂളി. അരുൺ എല്ലാവര്ക്കും പുഞ്ചിരിച്ചു കൊടുത്തു പുറത്തേക്ക് നടന്നു അപ്പോഴാണ് ഒരു വശത്തു ചുമരിൽ ചാരി നിൽക്കുന്ന അക്കിയെ കാണുന്നത്. “ഏയ് അക്കി…നീ ഇവിടെ ഉണ്ടായിരുന്നോ.വിക്കി നീയും ഉണ്ടോ”അരുൺ അത്ഭുതത്തോടെ ചോദിച്ചു “ആഹാ ഞങ്ങൾ ഏട്ടന്റെ കൂടെ😬 “അവൾ ചെറിയ ചമ്മലൊടെ പറഞ്ഞു. “നിങ്ങൾക്ക് മുൻപ് പരിചയം ഉണ്ടോ “വിഷ്ണു

“പിന്നല്ലാതെ.ഇവരുടെ കോളേജിൽ ഞാൻ ഒരു inauguration പോയിട്ടുണ്ട്.അന്ന് പരിചയപ്പെട്ടതാ,പിന്നെ ഇടയ്ക്ക് casualty ലെക്ക് വരാറുണ്ട് “അവൻ പറഞ്ഞു അവരെ നോക്കി. രണ്ടു പേരും ചിരിച്ചെന്ന് വരുത്തി മൂലയിലേക്ക് നീങ്ങി. “casualty യിൽ എന്താ ഇവർക്ക് പണി “ആദി “അക്കിയിക്കോ അല്ലെങ്കിൽ വിക്കിക്കോ എന്തെങ്കിലും അസുഖം വരുമ്പോൾ ഇങ്ങോട്ടാണ് വരാറ്…അക്കിയ്ക്ക് ഇടയ്ക്കുള്ള തലചുറ്റൽ ഒന്ന് ശ്രദ്ധിക്കണം…തലയ്ക്ക് ഒരു സ്കാൻ എടുക്കുന്നത് നല്ലതാ “അരുൺ ആദിയോട് കാര്യത്തിൽ പറഞ്ഞു. “ശെരി ഡാ ഞങ്ങൾ ഇനി നോക്കിക്കോളാം🤨 ” ആദി അവരെ ഒന്ന് നോക്കികൊണ്ട് അവനോട് പറഞ്ഞു.അരുൺ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

രണ്ടു പേരും പിടിക്കിട്ടാ പുള്ളികളെ പോലെ പരസ്പരം കൈ പിടിച്ചു തല താഴ്ത്തി നിന്നു. “അയ്യോ എന്താ പാവം😬”വിഷ്ണു “നിങ്ങൾക്ക് രണ്ടു പേർക്കും അസുഖം വീടിനു പുറത്തു ഇറങ്ങുമ്പോൾ മാത്രമേ ഒള്ളു.എന്നിട്ട് ഇതൊന്നും വീട്ടിൽ എത്താറില്ലല്ലോ “ആദി കൈ കെട്ടി നിന്നു.അക്കി അവരെ എല്ലാവരെയും ദയനീയമായി ഒന്ന് നോക്കി….തന്നെ ചുട്ടെരിക്കാൻ പാകത്തിന് നോക്കുന്ന നന്ദനെ കണ്ടു വേഗം കണ്ണെടുത്തു. “എത്ര വയ്യെങ്കിലും നോട്ടത്തിനു ഒരു കുഴപ്പവും ഇല്ല 🙄

“ആത്മ “രണ്ടിനോടും ചോദിച്ചത് കെട്ടില്ലേ..എന്താണ് ഉദ്ദേശം എന്ന് ” “അങ്ങനെ ഒന്നും ഇല്ല 🙁”വിക്കി “നീ മിണ്ടരുത് ,നീയാണ് ഇവളെ വഷളാക്കുന്നത്” “ഇതിപ്പോ പറഞ്ഞാലും കുറ്റം പറഞ്ഞില്ലെങ്കിലും കുറ്റം 😑”വിക്കി പിറുപിറുത്തു തല ചെരിച്ചു. “നല്ല ഡോക്ടർ ആണെന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്…അതാ തല ചുറ്റൽ വന്നപ്പോ ഇങ്ങോട്ട് വന്നേ 😢”അക്കി “തല ചുറ്റൽ…അതും നിനക്ക് 😡”നന്ദൻ “ഇങ്ങേരെ ഇന്ന് ഞാൻ 🤬”അക്കി പല്ലിറുമ്പി. “മക്കളുടെ തല ചുറ്റൽ എന്തിനുള്ളതാണെന്ന് എനിക്ക് മനസിലായി.പക്ഷേ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക്‌,….അവന്റെ engagement കഴിഞ്ഞതാ “വിഷ്ണു ചിരിച്ചു കൊണ്ട് പറഞ്ഞു. “എന്ത് 😱

രണ്ടു പേരും ഒരുമിച്ചു ചോദിച്ചു.കണ്ണ് പുറത്തേക്ക് തള്ളി ഇപ്പൊ ചാടും എന്ന അവസ്ഥയിലാണ്. “നോക്കേണ്ട,അവന്റെ engagement കഴിഞ്ഞിട്ട് രണ്ടു മാസമായി….ഇനി ഇതും ആലോചിച്ചു തല പുകഴ്ക്കണ്ട “ആദി അതും പറഞ്ഞു പുറത്തേക് നടന്നു .കൂടെ രണ്ടും വേഗം പിന്നാലെ സ്‌കോട്ട് ആയി . വിക്കി അവളെ നോക്കി കണ്ണുരുട്ടി.. “എന്താടാ നോക്കി പേടിപ്പിക്കുന്നെ “അക്കി “പിന്നെ ഞാൻ നിന്നെ പൂജിക്കാം.നിനക്ക് വേണ്ടി പെട്രോൾ അടിക്കുന്ന നേരം എനിക്ക് അഞ്ചാറു ബെൻസ് വാങ്ങാമായിരുന്നു ” “എന്നാ പോയി വാങ്ങിയിട്ട് വാ നിന്റെ ബെൻസ് ” “നന്ദി വേണമെടി നന്ദി 😬”വിക്കി കലിയിളകി .

“അപ്പൊ രേഷ്മയ്ക്കും മഞ്ജുവിനും ലെറ്റർ കൊടുക്കാൻ ഞാൻ വേണം.എന്നിട്ട് എനിക്ക് നന്ദി ഇല്ലാല്ലേ 🤨” “ഉണ്ട് ഒരുപാടുണ്ട്…ഞാൻ ചുമ്മാ പറഞ്ഞതാ🥹” “മ്മ്മ് ഓർമ ഉണ്ടായാൽ മതി 😏”അക്കി 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “സാർ ” ശക്തിയായി പഞ്ചിങ്ബാഗിൽ ഇടിച്ചു കൊണ്ടിരിക്കുന്നവനെ പുറകിൽ നിന്ന് വിളിച്ചു. “പോയ കാര്യം എന്തായി,ആയുക്തക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ….”അതിൽ ഇടിച്ചു കൊണ്ട് തന്നെ അവൻ ചോദിച്ചു.തലമുടിയിൽ നിന്ന് വിയർപ്പു തുള്ളികൾ വീണു കൊണ്ടിരുന്നു….

“അവൾക്ക് കുഴപ്പം ഒന്നും ഇല്ല.she is fine”അയാൾ പറഞ്ഞു. “അവൾ ഏത് ഹോസ്പിറ്റലിലാ “അവൾ കിതചു കൊണ്ട് ചോദിച്ചു. “സിറ്റി ഹോസ്‌പിറ്റലിൽ,അവരുടെ തന്നെ ഹോസ്പിറ്റൽ ആണ്…” “പോകണം എനിക്ക് “അടുത്തിരുന്ന വാട്ടർ ബോട്ടിൽ കയ്യിലെടുത്തു അയാളെ നോക്കി. “arrange ചെയ്യാം “അതും പറഞ്ഞു അയാൾ പോയി….അവൻ വെള്ളം കുടിച്ചു ബാക്കി തന്റെ തല വഴി ഒഴിച്ചു….മുടിയിൽ നിന്ന് വെള്ളം നിലത്തേക്ക് വീണു കൊണ്ടിരുന്നു.അവൻ മുടി ഒതിക്കി മുറിയിലേക്കു നടന്നു.

അവന്റെ കണ്ണുകൾ ചുമരിൽ തന്നെ നോക്കി പുഞ്ചിരിക്കുന്നവളിൽ ചെന്ന് നിന്നു…അവൻ ആ വലിയ ഫോട്ടോയ്ക്ക് അടുത്തു ചെന്നു ആ ഫോട്ടോയിൽ വിരലോടിച്ചു. “നീ എന്റെയാണ് ആയുക്ത.നീ എന്നാൽ എനിക്ക് പ്രാന്താണ്…..നിന്നോളം ഒരു ലഹരിയും ഈ ദീക്ഷിത് കണ്ടിട്ടില്ല.നിന്നെ കണ്ടതിന് ശേഷം ദീക്ഷിത് ഒരു പെണ്ണിനേയും അനുഭവിച്ചിട്ടില്ല..നീ എന്റെ വാശിയാണ് നേടി എടുക്കുക തന്നെ ചെയ്യും….അതിന് ആര് തടസ്സമായി വന്നാലും അവന്റെ മരണം അത് ഈ ദീക്ഷിതിന്റെ കൈ കൊണ്ടായിരിക്കും

“ഒരു വാശി പോലെ അവളുടെ ചിരിക്കുന്ന മുഖത്ത് ചുംബിച്ചു. വാമി പതിയെ കണ്ണുകൾ തുറന്നു…..കറങ്ങി കൊണ്ടിരിക്കുന്ന ഫാൻ കണ്ടു അവൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റിരുന്നു ചുറ്റും നോക്കി…ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞതും അവളുടെ മുഖം വല്ലാണ്ടായി. “ഹെലോ ” പിന്നിൽ നിന്ന് പരിചിതമായ ശബ്ദം കേട്ട് അവൾ തെല്ലും ഭയത്തോടെ പിന്നിലേക്ക് നോക്കി.മാഗസിൻ വായിച്ചു കാലിന്മേൽ കാലു കയറ്റി ഇരിക്കുന്ന ദീക്ഷിതിനെ കണ്ടു തൊണ്ട കുഴിയിൽ നിന്ന് ശബ്ദം വരാൻ ബുദ്ധിമുട്ട് ഉള്ളതു പോലെ തോന്നി…അവളുടെ കണ്ണുകൾ ഡോറിന്റെ അടുത്തേക്ക് നീങ്ങി.അത് ലോക്ക് ആയിരുന്നില്ല..പക്ഷേ പുറത്തു അവന്റെ ആളുണ്ട് .

“നീ എന്തിനാ എന്നേ ഇങ്ങനെ പേടിക്കുന്നെ യുക്ത..ഞാൻ നിന്നെ കാണാൻ വന്നതല്ലേ.”അവൻ എണീറ്റു അവൾക്കടുത്തു വന്നു “ഞാൻ എന്റെ പെണ്ണിനെ എന്തെങ്കിലും ചെയ്യോ,ഇപ്പൊ ഓക്കേ അല്ലെ നീ….”അവൻ അവളുടെ കവിളിൽ കൈ വെച്ചു.അവൾ അപ്പൊ തന്നെ അതെടുത്തു മാറ്റി. “എന്നേ തൊട്ട് പോകരുത്….”അവൾ അവനോട് ദേഷ്യത്തിൽ വിരൽ ചുണ്ടി കൊണ്ട് പറഞ്ഞു. “ആഹാ ആ ചുണക്കുട്ടിയ്ക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല അല്ലെ,നല്ലത്…..എന്നു വെച്ചു ആ സ്വഭാവം ഈ എന്റെ അടുത്തു കാണിക്കാൻ നിൽക്കേണ്ട നീ….കൊല്ലില്ല പക്ഷേ എന്റെ സ്നേഹം അത് നിനക്ക് തങ്ങില്ല യുക്ത “

പെട്ടെന്ന് ചിരിച്ച അവന്റെ മുഖം വലിഞ്ഞു മുറുകി അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് അത്രയും പറഞ്ഞു.വേദന കാരണം അവന്റെ കയ്യിനു അടിച്ചു കൊണ്ടിരുന്നു..പക്ഷേ അവന്റെ പിടി മുറുകി…. “സാർ ആരോ വരുന്നുണ്ട്” “ആര് ” “അധ്വിത് ശിവശങ്കർ “ആ പേര് കേട്ടപ്പോൾ അവന്റെ കണ്ണിൽ ചുവപ്പ് രാശി പടർന്നു.ദേഷ്യത്തിൽ കൈ എടുത്തു അവളെ രുക്ഷമായി നോക്കി. “ഞാൻ പറഞ്ഞത് ഓർമ കാണുമല്ലോ,ഒരു മാസം അതൊടെ അവസാനിപ്പിച്ചിരിക്കണം അവനുമായുള്ള സുഖവാസം.അല്ലെങ്കിൽ അവന് തന്നെ ആയിരിക്കും അത് ദോഷം ചെയ്യുക”അവളോട് ഒരു വാർണിങ് രൂപത്തിൽ പറഞ്ഞു ക്യാപ് എടുത്തു വെച്ചു പുറത്തേക് നടന്നു. തറഞ്ഞു നിൽക്കുകയായിരുന്നു വാമി.ഹോസ്പിറ്റൽ വരെ വന്നിരിക്കുന്നു.ഞാൻ കാരണം ആദിയുടെ ജീവനും ആപത്താണ്….പാടില്ല…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button