Novel

കാണാചരട്: ഭാഗം 22

[ad_1]

രചന: അഫ്‌ന

ആദി കണ്ണു തുറക്കുമ്പോൾ തന്റെ കൈ ചേർത്ത് പിടിച്ചിരിക്കുന്ന വൈഷ്ണവിയെയാണ് കാണുന്നത്. അവൻ ഒരു നിമിഷം ഞെട്ടിയെങ്കിലും വേഗം കൈ എടുത്തു മാറ്റി… “നിന്നോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞേ….. എന്റെ കണ്മുൻപിൽ നിന്ന് പോകുന്നതാ നിനക്ക് നല്ലത് “ആദി അവളെ രൂക്ഷമായി നോക്കി കൊണ്ടു അലറി. ” ആന്റി പറഞ്ഞിട്ടാ ഞാൻ “അവൾ അവന്റെ നോട്ടം കണ്ടു തല താഴ്ത്തി. “ഏത് ആന്റി….. നിന്നോട് എന്റെ മുൻപിൽ നിന്ന് പോകാനാ പറഞ്ഞേ. I say get out ” റൂമിൽ ആരും ഇല്ലാത്തതു കൊണ്ടു വൈഷ്ണവി അതികം സംസാരിക്കാൻ നിൽക്കാതെ അവിടുന്നു ഓടി. ഇത് കണ്ടു ആദി അടുത്തിരുന്ന ഗ്ലാസ്‌ ബോട്ടിൽ ദേഷ്യത്തിൽ എടുത്തെറിഞ്ഞു.ശബ്ദം കേട്ട് അവന്റെ അമ്മ അകത്തേക്ക് വന്നു.

“എന്താ മോനെ….. എന്തിനാ ഇതൊക്കെ എറിഞ്ഞുടയ്ക്കുന്നെ “ലത അടുത്തിരുന്നു. “അവളോട് ആരാ ഇങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ്ഞേ, അമ്മയാണോ…”ആദി അവരുടെ കൈ എടുത്തു മാറ്റി കൊണ്ടു ചോദിച്ചു. “അത് മോനെ, വൈഷ്ണവി മോള് ഒന്നും ചെയ്തിട്ടില്ലല്ലോ… വേണിയല്ലേ എല്ലാം ചെയ്തേ “അവർ തപ്പി തടഞ്ഞു. “അതിന് ഞാൻ എന്ത് വേണം….അവളെ മടിയിൽ പിടിച്ചിരിത്തണോ??എന്റെ അടുത്തേക്ക് എന്റെ അനുവാദം കൂടാതെ ആരും കയറാൻ പാടില്ലെന്ന് അമ്മയ്ക്ക് അറിയാവുന്നതല്ലേ

“ആദി ദേഷ്യം കൊണ്ടു മുഖം തിരിച്ചു. “അത് നിനക്ക് ഇപ്പോഴത്തെ അവസ്ഥയിൽ ഒരു കൂട്ട് ഉള്ളത് നല്ലതല്ലേ., ആരെങ്കിലും സംസാരിച്ചിരിക്കാൻ ഉണ്ടെങ്കിൽ നിനക്ക് ആശ്വാസമാവും ” “അതിന് അമ്മയോട് ഞാൻ പറഞ്ഞോ എനിക്ക് കൂട്ടിരിക്കണം എന്ന്, എല്ലാം അറിഞ്ഞിട്ട് അമ്മ തന്നെ ഇങ്ങനെ പറയണം ” “അതല്ല മോനെ ഞാൻ ” “വേണ്ട അമ്മാ, എന്റെ മനസ്സിൽ വാമി മാത്രമേ ഉള്ളു. അതിനി അങ്ങനെ ആയിരിക്കും. അമ്മ എനിക്ക് വേണ്ടി കൂടുതൽ ബുദ്ധിമുട്ടേണ്ട ” “നിന്നെ ഇട്ടിട്ടു പോയവളെ ആലോചിച്ചു വെറുതെ ജീവിതം കളയാൻ ഞാൻ സമ്മതിക്കില്ല ” “വാമി എന്നെ ഇട്ടിട്ടു പോയതല്ല, എല്ലാത്തിനും അതിന്റെതായ കാരണങ്ങൾ ഉണ്ട്, ഇനി ഇതിനെ കുറിച്ചൊരു സംസാരം വേണ്ട “

ആദി സംസാരിക്കാൻ താല്പര്യമില്ലാതെ മുഖം തിരിച്ചു. “എനിക്ക് ജീവനുള്ളടിത്തോളം ഇനി അവളി പടി കയറില്ല “ലത ദേഷ്യത്തിൽ അവിടുന്ന് ഇറങ്ങി പോയി. ആദി നെടുവീർപ്പിട്ട് കൊണ്ടു ചാരി കിടന്നു.. അവന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി അവന്റെ കവിളിനെ തലോടി കൊണ്ടു വീണു. അവരുടെ ഓരോ നിമിഷവും അവനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു. “എവിടെയാ വാമി നീ, നിന്നെ ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ട് ഞാൻ…..നീ ഇല്ലാതെ എനിക്ക് ശരിക്കും ശ്വസിക്കാൻ പോലും പറ്റുന്നില്ല,നിന്നെ തേടി വരും ഞാൻ ഏത് കോണിലാണെങ്കിലും..” വിഷ്ണു റൂമിലേക്കു വരുമ്പോൾ ആദി ആലോചിച്ചു ഇരിക്കുന്നതാണ് കാണുന്നത്.

“നീ ഉണർന്നോ “വിഷ്ണു “മ്മ്മ്, വാമിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ “ആദി വേവലാതിയോടെ അവനെ നോക്കി. സത്യം പറയാൻ നിന്നെങ്കിലും ഇന്നലെ നടന്നത് ആലോചിച്ചു അവൻ അത് മനസ്സിൽ ഒതുക്കി. “ഇല്ല, അന്വേഷിക്കുന്നുണ്ട് “വിഷ്ണു കുറ്റ ബോധത്തോടെ തല താഴ്ത്തി. “എന്നാടാ എനിക്ക് എണീക്കാൻ കഴിയാ,,….”ആദി നിറ കണ്ണോടെ അവനെ നോക്കി. “Two month എടുക്കും…… അതിന് ശേഷം നിന്റെ തലയ്ക്കൊരു സെർജറി ഉണ്ട്. അതും കൂടെ കഴിഞ്ഞിട്ടേ നിനക്ക് നേരെ നടക്കാൻ സാധിക്കു…. ഒരു സിക്സ് month എടുക്കും എല്ലാം റെഡിയാവാൻ.” “എന്ത്…. അതുവരെ ഞാൻ ഇവിടെ!!നടക്കില്ല വിഷ്ണു. എനിക്ക് എന്റെ വാമിയെ അന്വേഷിച്ചു പോയേ പറ്റു.

സിക്സ് month ഞാൻ ഒന്നും ചെയ്യാതെ. അതൊരിക്കലും നടക്കുന്ന കാര്യമല്ല ” “പിന്നെ റിക്കവർ ആവാതെ നീ എങ്ങനെ നേരെ ചൊവ്വേ നടക്കും ആദി,കയ്യിനോ കാലിനോ ഒന്നും അല്ല, ഹെഡിനാണ് injury….നിനക്ക് വട്ടുണ്ടോ??”വിഷ്ണു അവനെ ആശ്ചര്യത്തോടെ നോക്കി. “അറിയില്ല, സെർജറി പിന്നെ ചെയ്യാം… എനിക്ക് നടക്കാൻ കഴിഞ്ഞാൽ ഞാൻ ഇവിടുന്ന് ഇറങ്ങും.എനിക്കിപ്പോ വാമിയാണ് പ്രാധാന്യം, വേറെ ഒന്നും എന്റെ മൈൻഡിൽ ഇല്ല ” അപ്പോയെക്കും അക്കിയും വിക്കിയും അങ്ങോട്ട് വന്നു. “ഏട്ടന് ഇപ്പൊ എങ്ങനെയുണ്ട് “അക്കി അടുത്തിരുന്നു. “ഏട്ടന് ഇപ്പൊ കുഴപ്പം ഒന്നുമില്ലെടാ. അയ്യേ നീ ഇപ്പോഴും കരയുവാണോ??”

“ഞാൻ കരഞ്ഞിട്ടൊന്നും ഇല്ല,”അതും പറഞ്ഞു നിറഞ്ഞ കണ്ണ് തുടച്ചു. “നാളെ മുതൽ രണ്ടു പേരും കോളേജിൽ പോയിക്കോണം. എനിക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല. എന്റെ ആവിശ്യത്തിന് വിഷ്ണുവും ഏട്ടനും ഉണ്ട്” “പക്ഷെ ഏട്ടാ “വിക്കി “എന്റെ പേര് പറഞ്ഞു രണ്ടും അങ്ങനെ ഇപ്പൊ ലീവെടുക്കേണ്ട. നാളെ തോട്ട് ഇവിടെ കണ്ടു പോകരുത് “ആദി ചിരിച്ചു കൊണ്ടു പറഞ്ഞു. “ഏട്ടൻ ഒക്കെയല്ലേ “അക്കി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. “ഏട്ടൻ ഒക്കെയാടാ നിങ്ങൾ ചെല്ല്. എനിക്കൊന്ന് കിടക്കണം ” അതോടെ അവർ മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. അവർ പോയതും അടച്ചിട്ടിരിക്കുന്ന ജനൽ പാളിയിലൂടെ ആദി ആ മുഖം ഓർത്തു പതിയെ കണ്ണുകളച്ചു

“എന്താ അക്കി നിന്റെ മുഖം വല്ലാതിരിക്കുന്നെ “വിക്കി “ഏട്ടന്റെ ചിരിക്കുന്ന മുഖത്തിന് പിന്നിൽ പൊട്ടി കരയുന്ന മുഖമുണ്ട് വിക്കി…. ഞാൻ കണ്ടു ചിരിക്കാൻ ഏട്ടൻ ഒരുപാട് പ്രയാസപെടുന്നുണ്ട്” 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “ഗുഡ് മോർണിംഗ് അമ്മാ “സിഭദ്ര കണ്ണുതുറക്കുമ്പോൾ കാണുന്നത് കണ്ണാടിയ്ക്ക് മുൻപിൽ ഒരുങ്ങുന്ന മുക്തയെയാണ്. Multicolore checked short skirte ഉം full sleeve jacket ഉം ആണ് വേഷം. വാച്ചെടുത്തിട്ട് മുക്ത അമ്മയുടെ അടുത്തേക്ക് ചെന്നു. “മോളെങ്ങോട്ടാ ഓഫീസ് വെയറിൽ ” “ഓഫീസിലേക്ക് തന്നെ…..” “ഓഫീസിലേക്കോ ” “അതൊക്കെ നോക്കി നടത്തേണ്ടത് ഇനി മുതൽ ഞാനല്ലേ.

അതുകൊണ്ട് എല്ലാം ഒന്നു കണ്ടു പഠിച്ചിട്ട് വരാം എന്ന് കരുതി “ഹാൻഡ് ബാഗ് കയ്യിലെടുത്തു എണീറ്റു. “മോള് പറഞ്ഞതൊക്കെ ശരിയാ, നീ തനിച്ചു അങ്ങോട്ട്‌ പോകണോ. അയാളുടെ സ്വഭാവം എപ്പോഴാ മാറുന്നതെന്ന് പറയാൻ പറ്റില്ല” “അമ്മ പേടിക്കണ്ട, പ്രീതി കൂടെ വരുന്നുണ്ട്…പിന്നെ എല്ലാം പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട്, നല്ല കുട്ടിയായി മരുന്നൊക്കെ കഴിക്കണം ഞാൻ വിളിക്കും ” അമ്മയുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് താഴെക്ക് നടന്നു. അവർ അവൾ പോകുന്നതും നോക്കി അങ്ങനെ ഇരുന്നു. ഇത് തന്റെ മകളുടെ പുനർജ്ജന്മം പോലെ തോന്നിയിരുന്നു അവർക്ക്.പക്ഷെ ഇതൊന്നും കാണാൻ അവനില്ലെന്ന ദുഃഖം അവരുടെ മിഴികളെ ഈറനണയിച്ചു.

താഴെ അവളെയും കാത്തു ഇരിക്കുവാണ് പ്രീതി.over size t-shirte ഉം pant ആണ് അവൾ ഇട്ടിരിക്കുന്നത്. മുക്ത പുറകിൽ നിന്ന് തട്ടി. “മോർണിംഗ് dear , നീ breakfast കഴിച്ചോ “ഡെയിനിങ് ടേബിളിൽ ചെന്നിരുന്നു കൊണ്ടു ചോദിച്ചു. “ഞാൻ കഴിച്ചതാ…..നീ കഴിച്ചോ ഞാൻ വെയിറ്റ് ചെയ്തോളാം “പ്രീതി ഒരു magazine എടുത്തു അവിടെ ഇരുന്നു. മുക്ത ഒന്ന് ചിരിച്ചു കൊണ്ടു ഇഡലി പ്ളേറ്റിൽ ഇട്ടു……പക്ഷെ ആദിയുടെ കൂടെ കഴിച്ചതും ഓരോ നിമിഷവും അവളെ അലട്ടി കൊണ്ടിരുന്നു.അവൾ തന്റെ അടുത്തുള്ള ചെയറിലേക്ക് കണ്ണുകൾ പായിച്ചു. അവിടം ശൂന്യമാണ്‌. “എന്തിനാ ആദി എന്റെ ലൈഫിലേക്ക് വന്നേ,… നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ല,

എവിടെ നോക്കിയാലും നിന്റെ സാന്നിധ്യം ഞാൻ ആഗ്രഹിക്കുന്നു” നിറഞ്ഞ കണ്ണുകൾ തുടച്ചു ഒരു ഗ്ലാസ്‌ പാൽ എടുത്തു കുടിച്ചു അവൾ എണീറ്റു…. “പ്രീതി പോകാം “മുക്ത കാറിന്റെ കീ എടുത്തു മുൻപിലേക്ക് നടന്നു. “അതിന് നീ കഴിച്ചോ??”പ്രീതി പത്രത്തിലേക്കും അവളെയും ഒരു പോലെ നോക്കി. “എനിക്കിപ്പോ വിശപ്പില്ല, നമുക്ക് പുറത്തു നിന്ന് കഴിക്കാം “അവൾ തലയ്ക്ക് കൈ വെച്ച് അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു. “മുക്ത എന്റെ മുഖത്തേക്ക് നോക്ക് ” പ്രീതി അവളെ തനിക്ക് അഭിമുഖമായി നിർത്തി. കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നുണ്ട്.അവൾ വേഗം കണ്ണുതുടച്ചു പ്രീതിയേ നോക്കി. “നീ എത്രക്കാലം ഇങ്ങനെ ഇത് മറച്ചു പിടിക്കും മുക്ത…

. എനിക്കറിയാം ആദിയെ നിനക്ക് ഇഷ്ടമാണെന്നും അവനെ മറക്കാൻ കഴിയില്ലെന്നും, ഞാൻ നിന്നോട് ഒരിക്കലും അവനെ മറക്കണം എന്ന് പറയില്ല…. കാരണം നിന്റെ ലൈഫാണ്. തീരുമാനം നിന്റേതും….. നിനക്ക് വേണമെങ്കിൽ ഈ നിമിഷം ആദിയുടെ അടുത്തേക്ക് പോകാം “അവൾ പറയുന്നത് കേട്ട് മുക്ത അവളെ ആശ്ചര്യത്തോടെ നോക്കി. “പക്ഷെ അമ്മ…… ” മുഴുവനാക്കാനാവാതെ അവൾ തലതാഴ്ത്തി. “നിനക്ക് പോയി അവനോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൂടെ….നിനക്ക് വേണ്ടി അവൻ കാത്തിരിക്കും അതെനിക്ക് ഉറപ്പാ.”പ്രീതി പറയുന്നത് കേട്ട് അവളൊന്നു ചിരിച്ചു. “അവൻ കാത്തിരിക്കും പ്രീതി, അത് ഇനി എത്ര വർഷം വേണ്ടി വന്നാലും.

പക്ഷെ ഇപ്പൊ നടന്ന പോലെ ഒരു incident ഇനി ഉണ്ടാവില്ലെന്ന് എന്താ ഉറപ്പ്…. ഇപ്പൊ ധീരേദ്രൻ ആണെങ്കിൽ പിന്നെ ദീക്ഷിത്. അവർക്ക് തട്ടി കളിക്കാൻ ഞാൻ എന്റെ ആദിയെ വിട്ടു കൊടുക്കുന്നില്ല പ്രീതി.” “പക്ഷെ നിന്റെ ഈ അവസ്ഥ കണ്ടിട്ട് എനിക്ക് തന്നെ പേടിയാവുന്നു ” “ഇതൊക്കെ ഞാൻ എത്ര അനുഭവിച്ചതാ ഡോ, അതിലേക്ക് ഒരു അംശം കുടിയെന്ന് കരുതി ഞാൻ തളരില്ല….. വാ നമുക്ക് ഇറങ്ങാം “മുക്ത കണ്ണ് തുടച്ചു കൂളിംഗ് ഗ്ലാസ്‌ എടുത്തു വെച്ചു. “ഞാൻ ഡ്രൈവ് ചെയ്തോളാം “മുക്ത ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്നത് കണ്ടു പ്രീതി പറഞ്ഞു. “ഞാൻ ഓടിച്ചോളാം, ഒരുപാടായി ഇതിൽ കൈ വെച്ചിട്ട്.ഇതയാൾ നശിപ്പിച്ചെന്നാ ഞാൻ കരുതിയെ,

ഉണ്ടെങ്കിൽ കൊന്നേനെ ഞാൻ ” മുക്ത തന്റെ പ്രിയപ്പെട്ട കാറിൽ തലോടി കൊണ്ടു….. മുൻപിൽ തൂക്കി ഇട്ടിരിക്കുന്ന അവർ മൂന്നു പേരുടെയും ഫോട്ടോയിലേക്ക് ഒന്ന് നോക്കി കാർ സ്റ്റാർട്ട്‌ ചെയ്തു ശര വേഗത്തിൽ അത് ഗേറ്റ് കടന്നു….അവളുടെ കാർ റോഡിൽ ഇറങ്ങിയതും എല്ലാവരും തെല്ലും ഭയത്തോടെ പിന്നിലേക്ക് നീങ്ങി. ആ പഴയ ആയുക്തയുടെ തിരിച്ചു വരാമായിരുന്നു അത്. “ആ പെണ്ണ് തിരിച്ചു വന്നെന്നാ പറഞ്ഞേ, ഇനി റോഡിൽ നേരെ ചൊവ്വേ നടക്കാൻ തന്നെ പേടിയാ ” “രണ്ടും കൂടെ ചേർന്നാൽ പിന്നെ ഒന്നും പറയണ്ടല്ലോ, റോഡ് തിരിച്ചിടും” ആളുകൾ അവരുടെ പോക്ക് കണ്ടു ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

മുക്ത കാർ p.m ഗ്രൂപ്പ്‌ എന്നെഴുതിയ വലിയ ബിൽഡിങ്ങിനു മുൻപിൽ വന്നു നിർത്തി. രണ്ടു പേരും പരസ്പരം നോക്കി പുറത്തേക്ക് ഇറങ്ങി ഗ്ലാസ്‌ ഒന്നുയർത്തിയ ശേഷം നേരെ വച്ചു മുൻപിലേക്ക് നടന്നു. ലിഫ്റ്റ് തുറന്നു വരുന്നവരെ കണ്ടു സ്റ്റാഫ്‌സ് എല്ലാം വാ പൊളിച്ചു നിന്നു. അതായിരുന്നു അവരുടെ attitude.ഒരു നിമിഷം സ്റ്റാഫ്സ് എണീറ്റു നിന്നു…. ഇതൊന്നും മൈൻഡ് ചെയ്യാതെ രണ്ടു പേരും നേരെ ധീരേദ്രന്റെ ക്യാബിനിലേക്ക് കയറി ചെന്നു. ഫോൺ ചെയ്തു കൊണ്ടിരുന്നയാൾ അവരെ കണ്ടു ചാടി എണീറ്റു. അവരെ എന്തെന്നർത്ഥത്തിൽ നോക്കി. “നിങ്ങൾക്കെന്താ ഇവിടെ കാര്യം ” അയാൾ ഗൗരവത്തിൽ ചെയറിൽ ഇരുന്നു.മുക്ത ഒന്നും മിണ്ടാതെ കയ്യിലിരുന്ന ഫയൽ ടേബിളിൽ വെച്ചു കൊടുത്തു അടുത്തുള്ള ചെയറിൽ കാലിൻ മേൽ കാൽ കയറ്റി ഇരുന്നു. അപ്പുറത്ത് പ്രീതിയും…..

അവരുടെ ഈ പ്രവൃത്തി ഇഷ്ടപ്പെടാതെ കൈ ചുരുട്ടി., “ഇതെന്താ ” “അത് തുറന്നു നോക്കിയാൽ അല്ലെ അങ്കിൾ അതിൽ എന്താണെന്നറിയൂ” പ്രീതി പരിഹാസത്തോടെ പറഞ്ഞു. അയാൾ ദേഷ്യത്തിൽ അതെടുത്തു വായിച്ചു…. ഓരോ വാക്കുകൾ വായിക്കും തോറും അയാളുടെ മുഖ ഭാവം ശ്രദ്ധിച്ചു നിൽക്കുവാണ് മുക്ത… “കണ്ടിട്ട് പപ്പയ്ക്ക് കാര്യം മനസ്സിലായെന്ന് തോന്നുന്നു” “ഡീ……”അയാൾ ദേഷ്യത്തിൽ അവൾക്ക് നേരെ തിരിഞ്ഞു. അവളുടെ കഴുത്തിൽ പിടിച്ചുയർത്തി.ഇത് കണ്ടു പ്രീതി അയാളെ ദേഷ്യത്തിൽ പിടിച്ചു മാറ്റി അവർക്ക് അഭിമുഖമായി നിന്നു. “നീ ഓക്കേ അല്ലെ “പ്രീതി അവളെ നേരെ നിർത്തി. “മ്മ്മ്, “മുക്ത ശ്വാസം എടുത്തു കൊണ്ടു അയാളെ ദേഷ്യത്തിൽ നോക്കി. “താൻ എന്താടോ കരുതിയെ, ജീവിതക്കാലം മുഴുവൻ ഇതൊക്കെ തിന്നു മുടിച്ചു കഴിയാമെന്നോ…..

തന്നോട് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു താൻ ചെയ്തതിനൊക്കെ ഓരോന്നായി ഞങ്ങൾ പകരം ചോദിച്ചിരിക്കും എന്ന്, ഇത് വെറും തുടക്കം മാത്രം”പ്രീതി വിരൽ ചൂണ്ടി. “അപ്പൊ പപ്പ ഇനി വീട്ടിൽ ഇരിക്ക് പ്രായം ആയി വരുവല്ലേ, ഇനി മുതൽ ഞാനുണ്ടല്ലോ ഇവിടെ miss ആയുക്ത ധീരേദ്ര ചരുവരത്…..”മുക്ത കൈ കെട്ടി കൊണ്ടു അയാളെ നോക്കി പുച്ഛിച്ചു. “നീ അതികം നെകളിക്കെണ്ട മുക്ത, ഞാൻ ഒന്ന് വിരൽ നോടിയാൽ തീരുംop നിന്റെയും ഇവളുടെയും അഹങ്കാരം” അയാൾ വീറോടെ അലറി. “വിരലൊക്കെ പപ്പ വീട്ടിൽ ചെന്നിട്ട് നോടിക്കാം, ഇപ്പൊ ആ ചെയർ തന്നിരുന്നെങ്കിൽ എനിക്ക് ഇരിക്കാമായിരുന്നു”

“നീ ഇപ്പൊ കളിക്കുന്നത് മരണക്കളിയാണ്, ഇതിന് നീ അനുഭവിച്ചിരിക്കും. ഓർത്തു വെച്ചോ ” അയാൾ രൂക്ഷമായി നോക്കി മുൻപിൽ കണ്ടത് തട്ടി തെറിപ്പിച്ചു കൊണ്ടു അവിടം വീട്ടിറങ്ങി…. ഇതെല്ലാം കണ്ടു സ്റ്റാഫ്‌സ് വരാൻ തുടങ്ങി.ഇത് കണ്ടു പ്രീതി അവളെ നോക്കി കണ്ണു കൊണ്ടു പറയാൻ കാണിച്ചു.മുക്ത ടേബിളിന് മുൻപിൽ വന്നു ഗ്ലാസ്‌ എടുത്തു. “Helo friends, Iam aayuktha dheeredhra charuvarath.ഇനി മുതൽ ഞാനാണ് കമ്പനി eco, എന്നെ നിങ്ങൾക്ക് അറിയും ഇപ്പൊ ഇവിടുന്ന് പോയ അയാളുടെ മക്കളായി വരും…. ഇതെന്റെ first day യും first experience മാണ്‌. So നിങ്ങളുടെ ഹെല്പ് എനിക്ക് ആവിശ്യമുണ്ട്.നിങ്ങൾ സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

അവളുടെ സംസാരം കേട്ട് എല്ലാവരും ഒന്നും മനസിലാവാതെ നിന്നു. “എന്നെ അക്‌സെപ്റ്റ് ചെയ്യാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ ” “No “അവളുടെ ചോദ്യം കേട്ട് സ്റ്റാഫ്സ് ഒരു പോലെ പറഞ്ഞു. “താങ്ക്സ്”മുക്ത ഒന്ന് ചിരിച്ചു. “മാം, ഞങ്ങൾ എന്താ ചെയ്യണ്ടേ..” “നമ്മുടെ കമ്പനിയുടെ എല്ലാം ഡീൽസും partner ships ന്റെയും കോപ്പി എന്റെ ക്യാബിനിൽ എത്തിച്ചിരിക്കണം.”മുക്ത പറയുന്നത് കേട്ട് അവർ തലയാട്ടി കൊണ്ടു ക്യാബിൻ വീട്ടിറങ്ങി. “അപ്പൊ okey ഡാ, എല്ലാം ഒക്കെയല്ലേ… ഇനി ഞാൻ ഇറങ്ങട്ടേ “പ്രീതി അവൾക്ക് കൈ കൊടുത്തു. “കുറച്ചു കഴിഞ്ഞിട്ടു പോയാൽ പോരെ” “എനിക്ക് പണിയുണ്ട് പെണ്ണെ, ഇനി ഇതൊക്കെ ഒന്ന് മനസ്സിരുത്തി പഠിച്ചു റെഡിയാക്ക്.

എല്ലാം ഇനി മുതൽ നിന്റെ ചുമതലയാണ്. നീ കാരണം ഒരു നഷ്ടവും ഉണ്ടാവാൻ പാടില്ല…. ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ നിനക്ക് “പ്രീതി തോളിൽ കയ്യിട്ടു കൊണ്ടു പറഞ്ഞു കൊടുത്തു. “മ്മ്മ്, thanks…നീ കൂടെ ഇല്ലെങ്കിൽ ഞാൻ തകർന്നു പോയേനെ.” “ഇതെന്റെ കടമയാണ്…. ഇപ്പൊ അവിടെ പോയി ഇരുന്നു പഠിക്ക്. വണ്ടി ഞാൻ എടുക്കുന്നുണ്ട്. ഇറങ്ങുമ്പോൾ വിളിച്ചാൽ മതി. ഞാൻ പിക് ചെയ്തോളാം “പ്രീതി കീ എടുത്തു കൊണ്ടു അവൾക് യാത്ര പറഞ്ഞിറങ്ങി. മുക്ത ഒന്ന് നെടുവീർപ്പിട്ട് കൊണ്ടു ആ ചെയറിൽ ഇരുന്നു.അപ്പോയെക്കും ഫയലുകൾ എല്ലാം അവിടെ എത്തിച്ചിരുന്നു. അവളതെല്ലാം എടുത്തു വായിക്കാൻ തുടങ്ങി…….

എന്നാൽ മറ്റൊരിടത്ത്… അയാൾ കയ്യിൽ കിട്ടിയതെല്ലാം എറിഞ്ഞുടച്ചു തരിപ്പണമാക്കി അലറി.. നിന്നെ ഞാൻ വെറുതെ വിടില്ല മുക്ത, കത്തുന്ന കണ്ണുകളോടെ അയാൾ രക്തം വരുന്നോഴുന്ന കയ്യിലേക്ക് നോക്കി.ഇത് കണ്ടു വരുന്ന ഭാർഗവി കിട്ടിയ തുണിയെടുത്തു അയാളുടെ കൈ മുറുകെ പിടിച്ചു സോഫയിൽ ഇരുത്തി “നിങ്ങൾക്ക് പ്രാന്തുണ്ടോ മനുഷ്യാ, ഇതൊക്കെ എന്തിനാ എറിഞ്ഞുടച്ചെ” “അച്ഛനെ അവൾ കമ്പനിയിൽ നിന്ന് പുറത്താക്കി”ധീരവ് അപ്പുറത്ത് വന്നിരുന്നു. “എന്ത് പുറത്താക്കിയെന്നോ, അത് നമ്മുടെ കമ്പനിയല്ലേ, ആ പുന്നാര മോൾക്ക് അവിടെ എന്താ കാര്യം.

അവൾ പറയുന്നതും കേട്ട് വരാതെ കൊന്നിട്ട് വന്നാൽ പോരായിരുന്നില്ലേ നിങ്ങൾക്ക് “ഭാർഗവി ദേഷ്യത്തിൽ അയാളുടെ കൈ തട്ടി മാറ്റി. “പ്രോപ്പർട്ടീസ് എല്ലാം അവളുടെ പേരിലേക്ക് എഴുതി മാറ്റി…. കൊന്നു തള്ളാൻ അറിയാത്തത് കൊണ്ടല്ല ഭാർഗവി, അവൾ വന്നിട്ടല്ലേ ഒള്ളു കളിയെന്താണെന്ന് അറിഞ്ഞിട്ടില്ലല്ലോ. അറിയിച്ചു കൊടുക്കുന്നുണ്ട് ഞാൻ ” “അറിയിച്ചു കൊടുക്കണം…… ഈ ചെയ്തതിന് അവൾ കേദിക്കണം “ഭാർഗവി “അത് ഞാൻ ഏറ്റു അമ്മാ…. അവളെ ഒറ്റയടിക്ക് പരലോകത്തേക്ക് അയക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.നേരത്തെ ഞാൻ നോക്കി വെച്ചതാ അവളെ, ഇഞ്ചിഞ്ചായി ഇല്ലാതാക്കണം. അതിന് ഞാൻ മതി “ധീരവ് പറയുന്നത് കേട്ട് അവർ ഗൂണ്ഡമായി ചിരിച്ചു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button