Novel

കാണാചരട്: ഭാഗം 23

[ad_1]

രചന: അഫ്‌ന

രാത്രി എല്ലാവരും ഫുഡ്‌ കഴിക്കാൻ ഇരുന്നു..സുശീലയും ഭർത്താവും വേണിയും ഇപ്പൊ ആ വീട്ടിൽ ഇല്ല അവിടുന്ന് പോയി.അവരൊഴിച്ചു എല്ലാവരും ഇപ്പൊ ടേബിളിന് ചുറ്റും വന്നിരുന്നു. ആദിയുടെ അടുത്ത് വിഷ്ണുവും വിക്കിയുമാണ് ഉള്ളത്.നന്ദൻ ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം മുകളിലേക്ക് കയറി….. “നീ ഇതെങ്ങോട്ടാ ഒന്നും കഴിക്കാതെ ” രേവതി “ഞാൻ ഇപ്പൊ വരാം “അതും പറഞ്ഞു അവൻ staircase കയറി. നന്ദൻ അക്കിയുടെ മുറിയിൽ പോയി നോക്കി അവിടെ ആരും ഇല്ലെന്നു കണ്ടു മുകളിലെ ടെറസിലേക്ക് നടന്നു. പ്രതീക്ഷിച്ച പോലെ അവിടെ നിലത്തു ആകാശത്തേക്കും നോക്കി ഇരിക്കുന്നുണ്ട്…..

നന്ദൻ ഒന്നും മിണ്ടാതെ അപ്പുറത്തു ചെന്നിരുന്നു. “ഇപ്പൊ എത്രയായി “അവന്റെ ശബ്ദം കേട്ട് അക്കി ഞെട്ടി ചുറ്റും നോക്കി…. അടുത്തിരിക്കുന്ന നന്ദനെ കണ്ടു പിറകിലേക്ക് മറിഞ്ഞു… അതുപോലെ പൊടി തട്ടി കൊണ്ടു നേരെ ഇരുന്നു അവനെ നോക്കി. “എന്താടി നീ എന്നെ മുൻപ് കണ്ടിട്ടില്ലേ.പേടിക്കാൻ മാത്രം വികൃതമാണോ ഡീ എന്റെ മുഖം?? “അവന്റെ ചോദ്യം കേട്ട് അക്കി ഇല്ലെന്ന മട്ടിൽ തലയാട്ടി. “കുറെയായല്ലോ എണ്ണി തുടങ്ങിയിട്ട്, ഇപ്പൊ എത്രയായി “നന്ദൻ അവളെ നോക്കാതെ ചോദിച്ചു. “എന്ത് 🙄??” “സ്റ്റാർസ് ✨”ഗൗരവത്തിൽ ചോദിക്കുന്നവനെ അത്ഭുതത്തോടെ നോക്കി. “അതിന് ഞാൻ വെറുതെ ഇവിടെ..

..”അക്കി തപ്പി തടഞ്ഞു. “ഈ മഞ്ഞത്ത് ആണോ വെറുതെ ഇരിക്കുന്നത്, ഭക്ഷണം ഒന്നും വേണ്ടേ ” “മഞ്ഞൊന്നും ഇല്ല, ചെറിയൊരു തണുപ്പ്… അത്രേ ഒള്ളു “കൈകൾ കൂട്ടി പിടിച്ചു കൊണ്ടു പറഞ്ഞു.നന്ദൻ തന്റെ ജാക്കറ്റ് ഊരി അവളുടെ മേൽ വിരിച്ചു. അക്കി എന്തെന്നർത്ഥത്തിൽ അവനെ നോക്കി. “വാ വന്നു എന്തെങ്കിലും കഴിക്ക്, ഇങ്ങനെ ഇരുന്നിട്ട് ആർക്കും ഒരു പ്രയോചനവും ഇല്ല “നന്ദൻ എണീറ്റു അവൾക്ക് നേരെ കൈ നീട്ടി. “എനിക്ക് ഒന്നും വേണ്ട, വിശപ്പില്ല ” അക്കി അവനെ നോക്കാതെ പറഞ്ഞു കഴിഞ്ഞതും തന്നെ ആരോ ഉയർത്തുന്ന പോലെ തോന്നി…..ശരിക്കും നന്ദൻ അവളെയും എടുത്തു നടക്കുന്നുണ്ട്. അവൾ ഒന്നു കുതറി..

“അടങ്ങി ഇരിക്കുന്നതാ നിനക്ക് നല്ലത്, അല്ലെങ്കിൽ താഴെക്ക് എറിയും, വേണോ ” അതോടെ നല്ല കുട്ടിയായ് ഇരുന്നു. “എന്നെ ഇവിടെ വെച്ചാൽ മതി, ഞാൻ കഴിച്ചോളാം “അതൊന്നും മൈൻഡ് ചെയ്യാതെ അവൻ താഴെക്ക് നടന്നു. “ഡോ ഡോ താൻ എങ്ങോട്ടാ ഈ പോകുന്നെ, എന്നെ ഇവിടെയെങ്കിലും ഒന്ന് ഇറക്ക്. താഴെ ആളുള്ളതാ “അക്കി പുറത്തടിച്ചു. എല്ലാവരും നോക്കുമ്പോൾ അവളെയും താങ്ങി പിടിച്ചു വരുന്ന നന്ദനെയാണ് കാണുന്നത്. അക്കിയാണെങ്കിൽ ആകെ ചമ്മി കൊണ്ടു മുഖം കൈ കൊണ്ടു മറച്ചു. “ഇവൾക്കെന്താ പറ്റിയെ “അമ്മ “അത് അമ്മേ ഞാൻ “അക്കി എന്ത് പറയണമെന്നറിയാതെ അവനെ ദയനീയമായി നോക്കി.അവനൊന്നു മിണ്ടാതെ ചെയറിൽ കൊണ്ടിരുത്തി.

അവളുടെ അപ്പുറത്ത് ചെന്നിരുന്നു. “നിന്നോടല്ലേ നന്ദു ഞാൻ ചോദിച്ചേ ഇവൾക്കെന്താ പറ്റിയെ “രേവതി “അത് അവളൊന്നു ടെറസിൽ വീണു ” ഒരു ഭാവവും ഇല്ലാതെ അത്രയും പറഞ്ഞു ഫുഡ്‌ കഴിക്കാൻ തുടങ്ങി. ഇതൊക്കെ കേട്ട് തലക്കടി കിട്ടിയ പോലെ കണ്ണു തള്ളി പോയി. ” വീണെന്നോ, എന്നിട്ട് എന്തെങ്കിലും പറ്റിയോ മോളെ “അച്ഛൻ “അഹ്, ഇപ്പൊ കുഴപ്പമില്ലച്ഛാ 😬”അക്കി ഇഞ്ചി കടിച്ച expression ഇട്ടു നിന്നു. “സൂക്ഷിച്ചു കണ്ടും നടക്കണ്ടേ അക്കി, “വൈഷ്ണവി “മ്മ്, ഇനി നടന്നോളാം 🙄” അക്കി നന്ദനെ നോക്കി പല്ലുഞ്ഞെരിച്ചു. ആര് കാണാൻ ഒന്നും അറിയാതെ തിന്നിരിക്കൊണ്ടിരിക്കാ. ഇങ്ങേരെ ഒക്കെ😬….ഇതിനോടോക്കെ മിണ്ടാൻ പോയ എന്നെ പറഞ്ഞാൽ മതി😡.

അവളുടെ നോട്ടം കണ്ടിട്ടും ഒന്നും അറിയാത്ത പോലെ ചുണ്ടിൽ വിരിഞ്ഞ ചിരി മറച്ചു അവൻ കഴിക്കാൻ തുടങ്ങി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മുക്ത എല്ലാം സ്റ്റഡി ചെയ്തു കഴിഞ്ഞപ്പോയെക്കും നേരം ഇരുട്ടിയിരുന്നു… സ്റ്റാഫ്സ് എല്ലാം പോയി കഴിഞ്ഞു. അവൾ കോട്ടു വാ ഇട്ടു കൊണ്ടു ഒന്ന് നിവർന്നിരുന്നു…. ഫോൺ റിങ് ചെയ്യുന്നത് കണ്ടു അതെടുത്തു ചെവിയിൽ വെച്ചു ജോലിയിൽ മുഴുകി. “ഹലോ അമ്മാ….” “എവിടെ മോളെ നീ, നേരം എത്രയായെന്ന് വല്ല ബോധവും ഉണ്ടോ നിനക്ക്….10:00 കഴിഞ്ഞു “ശാസനത്തോടെ പറഞ്ഞു “ഇതിൽ ഇരുന്നു നേരം പോയതറിഞ്ഞില്ല. ഞാൻ ദേ ഇപ്പൊ ഇറങ്ങും. അമ്മ ഫുഡ്‌ കഴിച്ചു കിടന്നോ….”

“എനിക്ക് നീ വരാതെ ഒരു സമാധാനവും ഇല്ല. നീ വേഗം വരാൻ നോക്ക്….. ഒറ്റക്കാണോ വരുന്നേ ” “പ്രീതി വരും പിക് ചെയ്യാൻ… അമ്മ ആദ്യം ഒന്ന് സമാധാനപ്പെട്. ഒരു 30 minutes” “അതാണ് എന്റെ ഒരേയൊരു സമാധാനം. വേഗം ഇറങ്ങാൻ നോക്ക്.” “ശരി ശരി,”മുക്ത ഫോൺ വെച്ചു ഓഫീസിലെ ലൈറ്റ്സും മറ്റും എല്ലാം ഓഫ് ചെയ്തു കീ സെക്യൂരിറ്റിയേ ഏൽപ്പിച്ചു താഴെക്ക് നടന്നു. ഇതെല്ലാം മാറി ഇരുന്നു വീക്ഷിച്ചു കൊണ്ടു ഇരുട്ടിൽ കണ്ണുകൾ തിളങ്ങി.ഫോൺ എടുക്കാൻ നിൽക്കുമ്പോയെക്കും പ്രീതി കാറുമായി എത്തി. മുക്ത ഒന്ന് നെടുവീർപ്പിട്ട് കൊണ്ടു കാറിൽ കയറി. “എങ്ങനെ ഉണ്ടായിരുന്നു നിന്റെ ഫസ്റ്റ് എക്സ്പീരിയൻസ്

“പ്രീതി കണ്ണടച്ച് കിടക്കുന്നവളെ നോക്കി. “എന്റെ പൊന്നോ ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല,higher studyസിനു പഠിച്ചപ്പോൾ പോലും ഇത്രയ്ക്ക് വെള്ളം കുടിച്ചിട്ടില്ല ” “എല്ലാം സ്റ്റഡി ചെയ്തോ “ഡ്രൈവ് ചെയ്തു കൊണ്ടു തന്നെ ചോദിച്ചു. “മ്മ്, ഏറെ കുറെ….. ഇനി അവരൊക്കെ ഒന്ന് മീറ്റ് ചെയ്യണം.നിന്റെ കാര്യം എന്തായി ” “അതൊക്കെ അതിന്റെ വഴിക്ക് പോകുന്നുണ്ട്. ഇപ്പൊ പഴയ പോലെ അല്ല, നമ്മുടെ മൈൻഡ് അല്ല ക്ലൈന്റിന്….പുതിയ ഡിസൈൻ കണ്ടു പിടിക്കാൻ ഉള്ള പെടാപാട് എനിക്കെ അറിയൂ. Uk യിൽ പോയി ഫാഷൻ ഡിസൈൻ പഠിച്ചത് വെറുതെയാകുമോന്നാ എന്റെ പേടി ” “അതൊക്കെ നിന്റെ തോന്നലാ, ഇതുവരെ ഒരു പ്രശ്നവും ഇല്ലല്ലോ. Be പോസിറ്റീവ്

“മുക്ത അത്രയും പറഞ്ഞു കണ്ണുകളടച്ചു കിടന്നു. പക്ഷെ അവർ അറിഞ്ഞിരുന്നില്ല അവരറിയാതെ പിന്തുടരുന്ന വാഹനത്തെ…. പ്രീതി നോക്കുമ്പോൾ മുക്ത നല്ല ഉറക്കമായിരുന്നു.. അതുകൊണ്ട് പ്രീതി തന്റെ വീട് എത്തിയിട്ടും അവളിറങ്ങാതെ നേരെ പത്മതീർത്ഥത്തിലേക്ക് കാർ എടുത്തു. പ്രീതി കാർ അകത്തേക്ക് കയറ്റി.കാറിന്റെ ശബ്ദം കേട്ട് അമ്മയെയും കൊണ്ടു സെർവെൻറ് താഴെക്ക് വന്നു.. മുക്തയേ പ്രീതി തട്ടി വിളിച്ചു. അവൾ ഉറക്ക ചടവോടെ എണീറ്റു. “നീ ഇറങ്ങിയില്ലേ ” “നിന്നെ ഈ കോലത്തിൽ ഡ്രൈവ് ചെയ്യാൻ വിട്ടാൽ ഇന്നൊന്നും നീ ഇവിടെ എത്തില്ല “പ്രീതി പറയുന്നത് കേട്ട് അവൾ ഒന്നിളിച്ചു. “വാ ഇന്നിനി ഇവിടെ കിടക്കാം,

നാളെ ഒരുമിച്ചു പോകാം ” “മ്മ് “രണ്ടു പേരും അകത്തേക്ക് കയറി. “അമ്മ ഉറങ്ങിയില്ലേ, മരുന്ന് കഴിച്ചു സമയത്തിന് ഉറങ്ങേണ്ടേ “ലിഫ്റ്റ് ഇറങ്ങി വരുന്ന സുഭദ്രയേ കണ്ടു മുക്ത അങ്ങോട്ട്‌ ചെന്നു “എന്റെ പേടി നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല, ഒരുപാട് കാലത്തിനു ശേഷമാണ്‌ ഞാൻ എന്റെ കുഞ്ഞിനെ ഇങ്ങനെ അടുത്ത് കാണുന്നത്. ഇനി വിട്ടുകളയാൻ വയ്യ ” “എന്റെ അമ്മാ… ഞാൻ ഓഫീസിലേക്ക് പോയതല്ലേ, അതുപോലെ ഇങ്ങോട്ട് തന്നെ തിരിച്ചു വരും. ഇങ്ങനെ പേടിക്കാതെ “അവൾ മുട്ട് കുത്തിയിരുന്ന് അവരുടെ കവിളിൽ നുള്ളി. “മ്മ് മതി മതി, കൈ കഴുകി ഇരിക്ക് ഭക്ഷണം എടുത്തു വെക്കാം ” അവർ രണ്ടു പേരും കൈ കഴുകി വന്നിരുന്നു. സെർവെൻറ് ഫുഡ്‌ വിളമ്പി..

“അമ്മാ അങ്ങേര് വന്നില്ലേ “മുക്ത താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു. “ഇല്ല, ഇനി കുറച്ചു ദിവസത്തിന് ഇങ്ങോട്ട് വരില്ല.”അമ്മ എന്തോ ആലോചിച്ചു കൊണ്ടു പറഞ്ഞു. “അതാ നല്ലത് “പ്രീതി അങ്ങനെ ഫുഡ്‌ കഴിച്ചു രണ്ടു പേരും എണീറ്റു. മുക്ത അമ്മ ഉറങ്ങിയതിനു ശേഷം പ്രീതിയുടെ അടുത്തേക്ക് ചെന്നു. അവൾ ബാൽക്കണിയിൽ ലാപ്പിൽ എന്തോ പണിയിലാണ്. “കിടക്കുന്നില്ലേ നീ ” “നീ കിടന്നോ, എനിക്ക് കുറച്ചു വർക്കുണ്ട് ” “പ്രീതി ആ ദീക്ഷിത് എല്ലാം മറന്നെന്നാ തോന്നുന്നേ, പിന്നെ ശല്യം ചെയ്യാൻ വന്നിട്ടില്ല. അത് ഒരു കണക്കിന് നന്നായി അല്ലെ ” “അത് നിന്റെ തോന്നലാ പെണ്ണെ, അവൻ നിനക്ക് സമയം തന്നതാ. അല്ലാതെ ഒന്നിനെ ആഗ്രഹിച്ചാൽ പിന്നെ ആർക്കും വിട്ടു കൊടുത്തു ശീലം ഇല്ല,

അവനെ കുറിച്ച് ഞാൻ പറഞ്ഞിട്ട് വേണോ നീ അറിയാൻ ” “അത് ശരിയാ…. പക്ഷേ ” “എന്ത് പക്ഷെ, അവൻ നിന്നെ ഒന്നും ചെയ്യില്ല, പക്ഷെ നീ yes പറയുവോളം പിറകെ വരും ” “അറിയാം….. എന്നാലും ” “ഒരേന്നാലും ഇല്ല, മോള് പോയി കിടക്ക്, നാളെ ഓഫീസിൽ പോകാൻ ഉള്ളതല്ലേ, അതൊക്കെ അതിന്റെ വഴിയ്ക്ക് നടന്നോളും. “പ്രീതി അവളെ അകത്തേക്ക് തള്ളി കൊണ്ടു പറഞ്ഞു. “Good night ” “Good night ” മുക്തയേ പ്രീതിയുടെ കൂടെ അല്ലാതെ തനിയെ ആർക്കും കിട്ടിയില്ല. അതിന്റെ ദേഷ്യം അവരിൽ നിറഞ്ഞിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 Two വീക്ക്സ് later…….. “നീ അല്ലെ വല്ല വീരവാദം മുഴക്കിയേ.എന്നിട്ടെന്തായി ഇപ്പൊ അവൾ വിലസി നടക്കുവാണ് “ഭാർഗവി

“എന്റെ അമ്മ ഞാൻ ശ്രമിക്കാത്തത് കൊണ്ടല്ല, ആ പ്രീതിക ഇടയിൽ കേറി കളിക്കുന്നുണ്ട്. അവളെ തനിച്ചു എങ്ങോട്ടും വിടുന്നില്ല “ധീരവ് “എന്നാ പിന്നെ അവളെയും കൂടെ ചേർത്ത് തീർത്തേക്ക് ” “അത് വേണ്ട, ആ പെണ്ണ് കാഞ്ഞ വിത്താ, തൊട്ടാൽ പൊള്ളും “ധീരേദ്രൻ “അതെനിക്കറിയാം ഡാഡ്, അതാ ഞാൻ മിണ്ടാതെ ഇരിക്കുന്നെ ” “പിന്നെ ഇങ്ങനെ അവളെ വിട്ടാൽ ശരിയാകുമോ ” “എന്റെ അമ്മാ ഇങ്ങനെ ധൃതി കൂട്ടാതെ, അവള് എവിടെ വരെ പോകും എന്ന് നോക്കാം….

.അതുവരെ അവൾ സുഗിക്കട്ടെ ” “എന്തിന് ” “ആ പ്രീതിക കുറച്ചു ദിവസം കഴിഞ്ഞാൽ ബാംഗ്ലൂർ വരെ പോകുന്നുണ്ട്. അന്ന് അവളെ നമുക്ക് തനിച്ചു കിട്ടും. അതുവരെ നമ്മൾ ക്ഷമിച്ചെ മതിയാകു ” മുക്ത കയ്യിൽ ലാപ്പ് പിടിച്ചു ഡോർ തുറന്നു അകത്തേക്ക് കയറി… അവളെ കണ്ടു എല്ലാവരും എണീറ്റു നിന്ന് വിഷ് ചെയ്തു, അവരെ ഒന്നു നോക്കിയ ശേഷം വേഗം തന്റെ ക്യാബിനിലേക്ക് കയറി….ഫോണിൽ ആരോടോ കാര്യമായി സംസാരിക്കുന്ന തിരക്കിലാണ്.ഫോൺ വെച്ച ശേഷം തന്റെ സ്റ്റാഫിനെ വിളിച്ചു. “ഗായത്രി, come to my ഓഫീസ്. ” ഫോൺ വെച്ചതും ഒരു എക്സിക്യൂട്ടീവ് ലുക്കിൽ ഒരു പെൺകുട്ടി അകത്തേക്ക് കയറി.

മുക്ത ചെയറിൽ ചാരി ഇരുന്നു. “നമ്മുടെ ഫിനാൻഷ്യൽ മാനേജർ ആരാ”അവൾ ഗൗരവത്തിൽ ചോദിച്ചു. “അത് മേം, mr ധീരവ് ” “എന്നിട്ട് ആ സീറ്റ് എപ്പോഴും ഒഴിഞ്ഞു കിടക്കാറാണല്ലോ പതിവ്. ഞാൻ വന്നിട്ട് two വീക്ക്സ് ആയി. എന്നിട്ടും അയാൾ ഈ പരിസരത്ത് വന്നിട്ടില്ല ” “അത് മേം, സാർ അങ്ങനെയാണ്. തോന്നുമ്പോൾ വരും തോന്നുമ്പോൾ പോകും.” “ഇവിടെ നേരത്തെ ഉണ്ടായിരുന്ന സാർ ഒന്നും പറയാറില്ലേ ” “No ” “ഗായത്രി ഒരു കാര്യം ചെയ്യ്, ഇത്ര ആർത്മാർത്ഥതയുള്ള ഒരാളെ നമ്മുടെ കമ്പനിയ്ക്ക് ഇപ്പൊ ആവിശ്യം ഇല്ല, so മെയിൽ അയച്ചേക്ക്……പിന്നെ വേക്കൻസി ഉണ്ടെന്ന് ad കൊടുത്തേക്ക് ” “Okey മേം “

“പിന്നെ മാർക്കറ്റിങ് ഹാൻഡിൽ ചെയ്തിരുന്ന mr വിനീത് ബാസ്‌ക്കർ അയാളുടെ ലീവ് കഴിഞ്ഞില്ലേ “എന്തോ ഓർത്തെടുത്തു കൊണ്ടു മുക്ത ലാപ്പിൽ നിന്ന് തല ഉയർത്തി. “നോ മേം, മാര്യേജിനു ലീവ് എടുത്തതാണ് two month,” “ഓഹ് good, അപ്പൊ അയാൾക്കൂടെ കൂട്ടി മെയിൽ അയച്ചേക്ക് പിന്നെ ഗായത്രി new അപ്പോയിമെന്റ് വരുവോളം ഇതൊക്കെ നോക്കി നടത്താൻ പറ്റിയ രണ്ടു പേരെ നമ്മുടെ സ്റ്റാഫിൽ നിന്ന് തെരഞ്ഞെടുക്കണം. അറിയാലോ എല്ലാം വശം ഉണ്ടായിരിക്കണം ” “ഇന്ന് തന്നെ വേണ്ടത് ചെയ്തോളാം ” “, good,You can go now “അവൾ അത്രയും പറഞ്ഞു തന്റെ ജോലിയിൽ മുഴുകി. കുറച്ചു സമയം കഴിഞ്ഞതും അവളുടെ ഫോൺ വൈബ്റേറ്റ് ചെയ്യാൻ തുടങ്ങി.

മുക്ത അതുടുത്തു ചെവിയിൽ വെച്ചു. “Helo ” “ആരോടാ ചോദിച്ചിട്ടാ എനിക്ക് മെയിൽ ചെയ്തിരിക്കുന്നത് ” കാര്യം മനസ്സിലായ പോലെ മുക്ത അതികം താല്പര്യമില്ലാതെ സംസാരം തുടങ്ങി. “അത് ചോദിക്കാൻ എന്തിരിക്കുന്നു വീനിത്, മാര്യേജ് ഒക്കെ കഴിഞ്ഞതല്ലേ. അതുകൊണ്ട് ലൈഫ് ടൈം വീട്ടിൽ ഇരിക്കലോ ഇനി ” “എല്ലാം സ്വന്തം ഇഷ്ടത്തിനു ചെയ്യാം എന്നാണോ വിചാരിച്ചു വെച്ചിരിക്കുന്നെ” “അതെ, അതുകൊണ്ടാണല്ലോ മെയിൽ അയച്ചേ.ഇപ്പൊ എല്ലാം ക്ലിയർ ആയിലേ ഇനി എനിക്ക് കുറച്ചു പണിയുണ്ട്”അത്രയും പറഞ്ഞു അവന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ ഫോൺ കട്ട് ചെയ്തു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“എന്റെ ആദി നീ ഈ എങ്ങോട്ടാ ധൃതി പിടിച്ചു നടക്കുന്നെ, അതിനൊക്കെ അതിന്റെതായ ടൈം ഉണ്ട് “വിഷ്ണു നിലത്തു കിടക്കുന്ന അവനെ താങ്ങി പിടിച്ചുയർത്തി. “പിന്നെ ഇങ്ങനെ കിടക്കാൻ ഒന്നും എന്നെ കിട്ടില്ല. ഇപ്പൊ തന്നെ നടക്കാൻ നോക്കിയാലെ പെട്ടന്ന് എണീക്കാൻ സാധിക്കു” “ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല “വിഷ്ണു തലയിൽ കൈ വെച്ചു കൊണ്ടു പറഞ്ഞു. അപ്പോഴാണ് നന്ദൻ അകത്തേക്ക് വരുന്നത്. “ഇന്ന് ഡിസ്ചാർജ് ആവുകയല്ലേ, എല്ലാം പാക്ക് ചെയ്തോ ” “അതൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട് ഏട്ടൻ ആദിയെ പിടിക്ക്. ഞാൻ ബിൽ പേ ചെയ്തു ഇതുമായിട്ട് വന്നോളാം “വിഷ്ണു “ശരി “നന്ദൻ ആദിയെ പൊക്കി എടുത്തു മുന്നോട്ടു നടന്നു.

ആദി എന്തെന്നർത്ഥത്തിൽ അവനെ നോക്കി. “അയ്യേ ഏട്ടാ ആളുകൾ എന്താ വിചാരിക്കാ ഇങ്ങനെ എന്നെ എടുത്താൽ “അതിന് കാണപ്പിച്ചോന്ന് നോക്കി കൊണ്ടു ലിഫ്റ്റിൽ കയറി.ഫ്രണ്ടിൽ ഇരുത്തി ബെൽറ്റ്‌ ഇട്ടു കൊടുത്തു. അപ്പോയെക്കും വിഷ്ണു സാധങ്ങൾ എല്ലാം ഡിക്കിയിൽ വെച്ചു പിന്നിൽ കയറി ഇരുന്നു. “ഏട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് അനുസരിക്കുവോ “ആദി യാത്രയിൽ അവനെ നോക്കി. “എന്താ കാര്യം ” “അത് ഏട്ടൻ എനിക്ക് പകരം ഓഫീസിൽ പോകുമോ, വിഷ്ണുവിനെ കൊണ്ടു തനിച്ചു ഒന്നും കഴിയില്ല.”ആദി ഇടക്കണ്ണിട്ട് അവനെ നോക്കി. “അത് നടക്കില്ല ആദി, നിനക്കറിയാവുന്ന കാര്യമാണ്‌ എനിക്ക് business ൽ താല്പര്യമില്ലെന്ന് “

“ഏട്ടാ ഇതൊക്കെ ഒന്ന് റെഡിയാകുവോളം മാത്രം. അതുവരെ നോക്കി നടത്താൻ ആരും ഇല്ലെങ്കിൽ ഇതുവരെ കൊണ്ടെത്തിച്ചത് വെറുതെയാകും ” നന്ദൻ കുറച്ചു സമയം ഒന്നും മിണ്ടിയില്ല. വിഷ്ണുവും ആദിയും പരസ്പരം ഒന്ന് നോക്കി. “ഏട്ടൻ ഒന്നും പറഞ്ഞില്ല “ആദി സൗമ്യമായി ചോദിച്ചു. “മ്മ് ശരി ഞാൻ പോകാം, പക്ഷെ നീ വരുവോളം മാത്രം ” “താങ്ക്സ് ഏട്ടാ, ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല “ആദി അവന്റെ കയ്യിൽ പിടിച്ചു. “അതിന്റെ ആവിശ്യം ഒന്നും ഇല്ല, ഇതെന്റെ കടമയാണ് ” കാർ വീടിനു മുമ്പിൽ വന്നു നിർത്തി. എല്ലാവരും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആദിയുടെ അമ്മ വൈഷ്ണവിയോട് ചെന്നു പിടിക്കാൻ കണ്ണ് കൊണ്ടു ആഗ്യം കാണിച്ചു.

അവൾ പുഞ്ചിരിച്ചു കൊണ്ടു അവനെ പിടിക്കാൻ ചെന്നതും ആദി കൈ ദേഷ്യത്തിൽ തട്ടി മാറ്റി. “വിഷ്ണു “അവൻ വിളിക്കുന്നത് കേട്ട് വിഷ്ണു അവളെ ദേഷ്യത്തിൽ നോക്കി ആദിയെ വീൽചെയറിൽ ഇരുത്തി മുന്നോട്ടു നടന്നു. നന്ദൻ സാധങ്ങൾ എല്ലാം എടുത്തു അകത്തേക്ക് കയറി. “അവന്റെ റൂം എല്ലാം ക്ലീൻ അല്ലെ “നന്ദൻ “അതൊക്കെ ക്ലീൻ ആക്കി വെച്ചിട്ടുണ്ട്” വിഷ്ണു അവനെ എടുത്തു നേരെ മുറിയിലേക്ക് നടന്നു. ഡോർ തുറന്നതും ആദ്ക്ക് എന്തെന്നില്ലാത്ത വീർപ്പു മുട്ടൽ പോലെ തോന്നി.അവന്റെ നെഞ്ച് കിടന്നു പിടയും പോലെ,…. ശ്വാസം നിന്ന് വിലങ്ങുവാണു. “വിഷ്ണു എനിക്ക് കുറച്ചു സമയം ഒറ്റക്കിരിക്കണം, ആ ഡോർ ഒന്ന് ക്ലോസ് ചെയ്തേക്ക് “

അതിന് മൂളി കൊണ്ടു അവൻ പുറത്തേക്ക് ഇറങ്ങി. ആദി ബെഡിലേക്ക് നോക്കി. വാമി തന്നെ നോക്കി ചിരിക്കുന്നുണ്ടെന്ന് തോന്നി അവൻ ബെഡിൽ തലോടി. പക്ഷെ ആരും ഇല്ലെന്ന സത്യം അവനെ വല്ലാതെ തളർത്തി. മുറിയിലെ ഓരോ നിമിഷവും അവിടെ മുഴുവൻ അലയടിക്കും പോലെ തോന്നി. ബാൽക്കാണിയിലേക്ക് കണ്ണുകൾ പായിച്ചു. അങ്ങോട്ട് പോകണമെന്നുണ്ട് പക്ഷെ അവൻ സങ്കടത്തോടെ കാലിലേക്ക് നോക്കി. അറിയാതെ കണ്ണ് നിറഞ്ഞു.ആദി അടുത്തിരുന്ന ലാപ് കയ്യിൽ എടുത്തു. വാമി പോലും അറിയാതെ എടുത്ത അവളുടെ ഫോട്ടോസിലേക്ക് വിരലോടിച്ചു മയക്കത്തിലേക്ക് വഴുതി.

അവിടെ നിൽക്കുന്ന വൈഷ്ണവിയേ കണ്ടു വിഷ്ണു അവിടേക്ക് ചെന്നു. “എന്താ അമ്മയുടെ മോളുടെയും പുതിയ പ്ലാൻ, അല്ല ഞാനും കൂടെ അറിഞ്ഞിരിക്കട്ടേ “വിഷ്ണു “ഇവൾ നിന്റെ പെങ്ങൾ തന്നെയല്ലേ, അനിയത്തിയുടെ കൂടെ നിൽക്കേണ്ട സമയത്ത് മാറ്റവൾക്ക് വക്കാലത്തു പറയാൻ നടക്കുവാ മൂന്നും “രേവതി തന്റെ ആൺമക്കളെ ഓർത്തു പറഞ്ഞു. “പെങ്ങൾ എന്ന ഒരൊറ്റ പരിഗണന കൊണ്ടാണ് ഇവള് ഇങ്ങനെ ജീവനോടെ നിൽക്കുന്നത്. അല്ലെങ്കിൽ ഒരൊറ്റ അടിയിൽ നിർത്തില്ലായിരുന്നു “നന്ദൻ വന്നതും രേവതി മുഖം തിരിച്ചു. “അമ്മയുടെ പ്രശ്നം എനിക്ക് നന്നായി അറിയാം. ദത്തു പുത്രനായ ഞാൻ എന്തിനാ അവളെ അടിച്ചേ എന്നായിരിക്കും “നന്ദൻ ചോദിക്കുന്നത് കേട്ട് രേവതിയും വൈഷ്ണവിയും പുച്ഛിച്ചു.

“ഏട്ടൻ അല്ലാതെ ഇവരോടൊക്കെ സംസാരിക്കാൻ നിൽക്കുമോ. ഇവർ എത്ര കിട്ടിയാലും പഠിക്കില്ല.കിട്ടുമ്പോൾ താനെ പഠിച്ചോളും “വിഷ്ണു അവനെ കൂട്ടി റൂമിലേക്ക് നടന്നു. ആക്കിയും വിക്കിയും കോളേജ് വിട്ടു വന്നു. അക്കി വേഗം ആദിയുടെ റൂമിലേക്ക് നടന്നു. ആദി മയക്കത്തിൽ ആയിരുന്നു.അതുകൊണ്ട് ഡോർ അടച്ചു പുറത്തേക്ക് ഇറങ്ങി. അപ്പോഴാണ് നിന്ന് സിഗരറ് സ്മെൽ വരുന്നത്.അക്കി മണം പിടിച്ചു നടന്നു ടെറസിന് മുകളിൽ എത്തി. അവിടെ ഒരു കയ്യിൽ മദ്യ കുപ്പിയും മറ്റേ കയ്യിൽ സിഗരറ് കത്തിച്ചു ഇരിക്കുന്ന അവനെ കണ്ടു അവളൊരു നിമിഷം തറഞ്ഞു. ആരുടെയോ കാൽ പെരുമാറ്റം കേട്ട് നന്ദൻ തല ഉയർത്തി.

മുൻപിൽ നിൽക്കുന്നവളെ എന്തെന്നർത്ഥത്തിൽ നോക്കി. “ഒന്നുമില്ല, ഞാൻ ഇവിടെ വെറുതെ ഇരിക്കാൻ “അതും പറഞ്ഞു അക്കി മെല്ലെ വേണോ വേണ്ടയോ എന്ന രീതിയിൽ ഇരുന്നു. “നിനക്കറിയോ അക്കി ഞാൻ ഒരു അനാഥ പ്രേതം പോലെയാ. ആർക്കും വേണ്ട ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല”അതും പറഞ്ഞു അവൻ മദ്യം വായിൽ ഒഴിച്ചു. “ഏട്ടൻ എന്താ ഇപ്പൊ ഇങ്ങനെയൊക്കെ പറയുന്നേ ” “ഒന്നുമില്ല, നിനക്ക് എന്നെ ഒരു ദത്തു പുത്രനായിട്ട് തോന്നുന്നുണ്ടോ. ഇതല്ലേ എന്റെ ഫാമിലി പിന്നെ അമ്മയ്ക്ക് മാത്രം എന്താ ഇങ്ങനെ “അവൻ മദ്യത്തിന്റെ ലഹരിയിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. അക്കിയ്ക്ക് കാര്യം മനസ്സിലായി.

അവൾക്ക് രേവതിയോട് ദേഷ്യം തോന്നി. “അവർക്ക് വട്ടാ ഏട്ടൻ കാര്യമാക്കേണ്ട” “വട്ടായിരിക്കും ലേ “കൊച്ചു കുട്ടികളെ പോലെ ആടി ആടി പറഞ്ഞു കൊണ്ടിരുന്നു. “മതി കുടിച്ചത് വാ ഞാൻ റൂമിൽ കൊണ്ടു കിടത്താം ” “വേണ്ട, എനിക്കറിയാം നടക്കാൻ “ആടി ആടി കൊണ്ടു അതും പറഞ്ഞു എണീറ്റു ദേ പോകുന്നു നിലത്തേക്ക്. അവൾ ഇപ്പൊ എങ്ങനെ ഇരിക്കുന്നു എന്ന രീതിയിൽ അവനെ നോക്കി. “ഇപ്പൊ എന്ത് നിഷ്കു, ഇങ്ങനെയാണെങ്കിൽ ഞാൻ എന്നും ഓരോ കുപ്പി വാങ്ങിച്ചു തന്നേനെ”അക്കി പാവത്തെ പോലെ നിലത്തു ചക്രം പടിഞ്ഞിരിക്കുന്നവനെ നോക്കി പറഞ്ഞു. “പറഞ്ഞാൽ കേൾക്കില്ലല്ലോ, എനിക്ക് എടുക്കാൻ ഒന്നും കഴിയില്ല. അതുകൊണ്ട് മെല്ലെ നടക്കാം ” അതും പറഞ്ഞു താങ്ങി നിർത്തി. ഒരു കൈ തന്റെ തോളിൽ വെച്ചു എങ്ങനെയൊക്കൊയോ റൂമിൽ കൊണ്ടു കിടത്തി….

കാലിലെ ഷൂസ് അഴിച്ചു അക്കി എണീറ്റു. അപ്പോയെക്കും അവന്റെ ബോധം പോയിരുന്നു. “എനിക്കൊരു സത്യം പറയാൻ ഉണ്ട്.”പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു നന്ദൻ പറഞ്ഞു. പക്ഷെ ആള് ഫിറ്റായി തന്നെയാണ്. “സത്യം നാളെ പറയാം “നടക്കാൻ ഒരുങ്ങി. “I love you അക്കി, എനിക്ക് നിന്നെ എന്തോരം ഇഷ്ടമാണെന്ന് അറിയോ. ദേ ഇത്രെയും അല്ല ഈ മുറിയുടെ അത്രയും “നാവ് കുഴയുന്നുണ്ടെങ്കിലും അവൻ എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു.അത് പോലെ ബെഡിലേക്ക് വീണു. പക്ഷെ കേട്ടത് വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിൽക്കുവാണ് അക്കി. ആ നിൽപ്പ് എത്ര നേരം നിന്നെന്ന് അവൾക്ക് പോലും അറിയില്ല, സ്വയം നുള്ളി നോക്കി അതെ സ്വപ്നമല്ല. അവൾ തലക്കടി കിട്ടിയ പോലെ പുറത്തേക്ക് നടന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button