കാണാചരട്: ഭാഗം 25
[ad_1]
രചന: അഫ്‌ന
മുക്ത എന്നത്തെയും പോലെ രാവിലെ jogging നു ഇറങ്ങി. ഒരു യെല്ലോ ലൂസ് ടീഷർടും റണ്ണിംഗ് ഷോർട് ഉം ആണ് വേഷം. മുടി പോണിട്ടേയിൽ സ്‌റ്റെയിൽ ആണ്.Earbuds ൽ സോങ് പ്ലേ ചെയ്തു ചെവിയിൽ വെച്ചിട്ടുണ്ട്…… ഇതെല്ലാം ദീക്ഷിത് കൗതുകത്തിൽ നോക്കി കണ്ടു…അവന്റെ കണ്ണുകൾ അവളുടെ ഓരോ ചലനത്തിലും വിടർന്നു കൊണ്ടിരുന്നു ചുണ്ടിൽ നിന്ന് ചിരി മായാതെ….അവൾ Footpath ൽ എത്തിയപ്പോൾ അവിടെ നിന്ന് exercise എടുക്കാൻ തുടങ്ങി. അവൻ കാറിൽ ഇരുന്നു അവളെ ആദ്യമായി കണ്ടത് ഓർത്തു…… ഇളം വെയിൽ അടിക്കുന്ന സമയം. എന്നത്തേയും പോലെ അവനും ജോഗിങ്ങിന് ഇറങ്ങിയിരുന്നു….
Sky blue trak suite ആണ് ധരിച്ചിരുന്നത്. ഓടുന്നതിനിടയിൽ തന്റെ ഷൂ ലെയ്സ് അഴിഞ്ഞു അത് കെട്ടാനായി താഴെ നിലത്തിരുന്നു… പിറകിൽ നിന്ന് പാട്ടിനു താളം പിടിച്ചു വരുന്നവളെ ശ്രദ്ധിക്കാതെ തിരിഞ്ഞു ഓടാൻ നിന്നതും രണ്ടു പേരും പരസ്പരം കൂട്ടി മുട്ടി നിലത്തേക്ക് ഒരുമിച്ചു മറിഞ്ഞു.ദീക്ഷിത് ദേഷ്യത്തിൽ ആരാണെന്ന് നോക്കിയതും കണ്ണടച്ച് പൂച്ച കുഞ്ഞിനെ പോലെ തനിക്ക് മുകളിൽ കിടക്കുന്നവളെ കണ്ടു അവന്റെ ദേഷ്യം താനെ അഴഞ്ഞു….
അവന്റെ കണ്ണുകൾ അവളുടെ മുഖത്തു പാറി നടന്നു. അവളുടെ ശരീരത്തിൽ നിന്ന് വരുന്ന പെർഫ്യൂം ഗന്ധം അവനെ വട്ട് പിടിപ്പിക്കും പോലെ തോന്നി. “താൻ ആർക്ക് വായു ഗുളിക വാങ്ങാൻ ഇറങ്ങിയതാടോ രാവിലെ തന്നെ ” അവളുടെ ശബ്ദം കേട്ടാണ് അവൻ സ്വബോധത്തിൽ വന്നത്. കയ്യിലെ പൊടി തട്ടി അവൾ അവനെ രൂക്ഷമായി നോക്കി എണീറ്റു. “എന്ത് നോക്കി നിൽക്കുവാ, എണീക്കേടോ എന്റെ ഫോണിന് മുകളിലാണ് താൻ കിടക്കുന്നെ,😠”
ദേഷ്യത്തിൽ തന്നെ നോക്കി കൈ കെട്ടി നിൽക്കുന്നവളെ നോക്കി അവൻ എണീറ്റു….അപ്പോഴും അവന്റെ നോട്ടം അവളിൽ തന്നെയായിരുന്നു. ഇത്രയൊക്കെ പറഞ്ഞിട്ടും അവളോട് ഒരു തരിപോലും ദേഷ്യം തോന്നിയില്ല, എന്നത് അവന് തന്നെ അത്ഭുതമായി. ഇതുവരെ കണ്ട പെൺകുട്ടികളിൽ നിന്ന് വിത്യാസമുള്ള പോലെ, തന്റെ ഫോൺ ശരിയാക്കി സോങ് പ്ലേ ചെയ്തു അവനെ രൂക്ഷമായി നോക്കി വീണ്ടും ഓടാൻ തുടങ്ങി….. ദീക്ഷിത് അവിടെ ബെഞ്ചിൽ ഇരുന്നു ചുണ്ടിൽ നിന്ന് മായാത്ത ചിരിയുമായി.
“സാർ, എന്തെങ്കിലും പറ്റിയോ??? ” അവന്റെ അസിസ്റ്റന്റ് അടുത്തേക്ക് വന്നു. “I want her……” അവന്റെ ചിരി മാഞ്ഞു. മറ്റൊരു ഭാവമായി മാറി. “സാർ അത് ധീരേദ്ര ന്റെ മകളാണ്. ആയുക്ത…..” “വെറുതെയല്ല ഇത്ര ശൗര്യം. എനിക്ക് വേണം അവളെ, ഒറ്റ രാത്രിയ്ക്ക് അല്ല, ജീവിതക്കാലം മുഴുവൻ…… വിളിക്ക് അവനെ ഈ ദീക്ഷിതിന് വേണം എന്ന് പറ”അവൻ ഇരിക്കുന്നിടത്ത് നിന്ന് എണീറ്റു ജാക്കറ്റ് ഊരി കാറിൽ കയറി. “ഹലോ ” “Hlo ധീരെദ്രൻ, ദീക്ഷിത് ആണ് സംസാരിക്കുന്നത്.
എന്നെ അധികം പരിചയപ്പെടുത്തേണ്ടെന്ന് കരുതുന്നു.” “മനസിലായി. ഇപ്പൊ വിളിക്കാനുള്ള കാരണം “അയാൾ ഗൗരവത്തിൽ തന്നെയായിരുന്നു. കാരണം തനിക്ക് business ൽ ഏറ്റവും വലിയ എതിരാളി അതിവനായിരുന്നു. “കാര്യം സിമ്പിൾ, എനിക്ക് തന്റെ മകൾ ആയുക്തയേ വല്ലാതാങ് ബോധിച്ചു. എനിക്ക് അവളെ മാര്യേജ് ചെയ്യണം.” “ഇതെന്താ വെള്ളരിക്കാ പട്ടണോ നിനക്ക് ചോദിക്കുമ്പോൾ പെണ്ണ് തരാൻ”അയാൾ അലറി. “ഞാൻ മാര്യേജ് ചെയ്യാൻ വിചാരിച്ചിട്ടുണ്ടെൽ തന്നെ കൊന്നിട്ടായാലും അവളെ മാര്യേജ് ചെയ്തിരിക്കും അത് എന്നേക്കാൾ കൂടുതൽ തനിക്കറിയാം,
പിന്നെ എന്തിനാ ഇത്ര വാശി ധീരേദ്രാ”അവന്റെ സ്വരത്തിൽ പരിഹാസം കലർന്നു. “എനിക്ക് ഒന്ന് ആലോചിക്കണം ” അയാൾ ശാന്തനായി. കാരണം അവനോട് തർക്കിച്ചു ജയിക്കാനാവില്ലെന്ന് അയാൾക്ക് നന്നായി അറിയാം. “എത്ര വേണേലും ആലോചിച്ചോ പക്ഷെ ആൻസർ എനിക്ക് തന്നെ ആയിരിക്കണം…. വെറുതെ ഒന്നും എനിക്ക് വേണ്ട. അവൾക്ക് വേണ്ടി ഞാൻ ഒരു ഗിഫ്റ്റ് കൊടുത്തു വിട്ടിട്ടുണ്ട്” പറഞ്ഞ പോലെ അവന്റെ അസിസ്റ്റന്റ് ആ വീടിന്റെ മുൻപിൽ വന്നു നിന്നു.
അകത്തേക്ക് കയറി കയ്യിൽ ഇരുന്ന ചെക്ക് അയാൾക്ക് നേരെ നീട്ടി. ധീരേദ്രൻ അത് സംശയ ത്തിൽ വാങ്ങി അതിലേക്ക് കണ്ണുകൾ പായിച്ചു. അതിലെ സംഖ്യകൾ കണ്ടു അയാളൊന്ന് ഞെട്ടി പിറകിലേക്ക് വീഴാൻ ആഞ്ഞു. പക്ഷെ സോഫയിൽ പിടി മുറുക്കി ഫോൺ ചെവിയിൽ വെച്ചു. അപ്പുറത്ത് പൊട്ടി ചിരിയാണ് കേൾക്കാൻ സാധിച്ചത്. “എന്താ പേടിച്ചു പോയോ…. ഇതെന്റെ ചെറിയൊരു ഉപഹാരമായി കണ്ടാൽ മതി,…. മാര്യേജ് കഴിഞ്ഞാൽ അവളുടെ പേരിലുള്ള എല്ലാം നീ എടുത്തോ ഒന്നും എനിക്ക് വേണ്ട… പക്ഷെ അവളെ എനിക്ക് വേണം “
അവൻ പറയുന്നത് കേട്ട് അയാളുടെ കണ്ണുകൾ വിടർന്നു….താൻ കേൾക്കാൻ ആഗ്രഹിച്ചത് കേട്ടപോലെ ചുണ്ടിൽ ചിരി തെളിഞ്ഞു. “എനിക്ക് സമ്മതമാണ് ഈ വിവാഹത്തിന്,എല്ലാം നിന്റെ ഇഷ്ടം പോലെ,പറഞ്ഞാൽ മതി ” “Good “അവൻ ഫോൺ കട്ട് ചെയ്തു. “ഇനി എനിക്ക് ഒറ്റൊരുത്തിയുടെയും ഫോൺ വരാൻ പാടില്ല, എല്ലാം ബ്ലോക്ക് ചെയ്തേക്ക് “അവൻ അസിസ്റ്റന്റിനെ നോക്കി പറഞ്ഞു കൊണ്ട് മദ്യ കുപ്പി കമിഴ്ത്തി. “ശരി സാർ ” “ഇനി എനിക്ക് മുൻപിൽ ഒരു പെണ്ണും വേണ്ട, നീ മാത്രം മതി…..
നിന്നെ മാത്രമേ ഞാൻ ഇപ്പൊ കാണുന്നുള്ളൂ മുക്ത “അവൻ എല്ലാം ഒന്നോർത്തെടുത്തു….പെട്ടെന്ന് അവന്റെ കണ്ണുകൾ ചുവന്നു. ഞരമ്പുകൾ വലിഞ്ഞു മുറുകി. “നീ ഇടയിൽ വന്നില്ലായിരുന്നെങ്കിൽ ഇപ്പൊ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു ലൂക്ക…എനിക്കവളെ നഷ്ടമായത് നീ കാരണമാണ് “അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാവിലെ ഓഫീസിൽ എത്തി. അവളെ കണ്ടു എല്ലാവരും വിഷ് ചെയ്തു അതിന് പുഞ്ചിരിച്ചു കൊണ്ട് ക്യാബിനിൽ കയറി.അവളുടെ പുറകെ ഗായത്രിയും “Good morning മാം,” “ഗുഡ് മോർണിംഗ്…നമ്മുടെ പുതിയ സ്റ്റാഫ് വന്നോ “അവൾ ലാപ് ഓപ്പൺ ചെയ്തു നേരെ ഇരുന്നു.
വന്നിട്ടുണ്ട്….. മേമിനെ തിരക്കായിരുന്നു. ഞാൻ ഇപ്പൊ പറഞ്ഞു വിടാം ” “സർട്ടിഫിക്കറ്റും പ്രൂഫ്സും എല്ലാം ചെക് ചെയ്തില്ലേ,…” “ആഹാ അതൊക്കെ ക്ലിയറാണ്. ഇനി മേമിന്റെ രണ്ടു മൂന്നു സൈൻ വേണം”ഗായത്രി അത്രയും പറഞ്ഞു അവിടുന്ന് ഇറങ്ങി.അവന്റെ ക്യാബിനിലേക്ക് നടന്നു…. അവൻ കാര്യമായ എന്തോ പണിയിലാണ്. മാർക്കറ്റിങ്ങാണ് ഇപ്പൊ ദീക്ഷിത് നോക്കി നടത്തുന്നത്. “Mey coming ” “Yes,….”അവൾ അകത്തേക്ക് കയറി കുറച്ചു ഫയൽസ് അവന് മുൻപിൽ വെച്ചു. “ഇതൊക്കെ പെൻഡിങ്ങായി കിടക്കുന്ന ബിൽസും പ്രൊഡക്ടിന്റെ ഡീറ്റെയിൽസുമാണ്…. എല്ലാം ക്ലിയർ ചെയ്തു മേമിന് മെയിൽ ചെയ്യണം…. പിന്നെ മേം വന്നിട്ടുണ്ട്…
വരാൻ പറഞ്ഞു “ഗായത്രി പോയതും ചിരിച്ചു നിന്ന മുഖം മാറി ദേഷ്യത്തിൽ മുൻപിലെ ഫയൽ കെട്ടുകളിലേക്ക് നോക്കി…. “അവളുടെ ഒരമ്മുമ്മയുടെ ഫയൽ ” ഡോർ വലിച്ചു തുറന്നു ആരോ അകത്തേക്ക് കയറി വന്നതും മുക്ത ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി.. ധീരവ് ആയിരുന്നു, തന്നെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതിന്റെ ദേഷ്യത്തിൽ വന്നതാണ്.അവൾ അവനെ പുച്ഛച്ചു കൊണ്ട് നോക്കി. തന്റെ അപ്പന്റെ അതെ പകർപ്പ്, അവൾക്ക് ദേഷ്യമാണ് തോന്നിയത്. അത് പുറത്ത് കാണിക്കാതെ അവനെ നോക്കി. “ഡോർ knock ചെയ്തിട്ട് വേണം അകത്തേക്ക് തള്ളി കേറി വരാൻ എന്ന് അറിഞ്ഞുടെ…. ഈ മാനേഴ്സ് ഇനി എന്നാണ് പഠിക്കുന്നെ “
അവളുടെ സംസാരം അവന്റെ ദേഷ്യം കൂട്ടി.അവൻ മുഷ്ടി ചുരുട്ടി പിടിച്ചു. “എന്നെ പിരിച്ചു വിടാൻ മാത്രമുള്ള ധൈര്യം നിനക്കെവിടുന്നാടി വന്നേ, നിനക്കെന്നെ ശരിക്കും അറിയില്ല “അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടി. “തന്നെ കൊണ്ട് കമ്പനിയ്ക്ക് ഒരു പ്രയോജനവും ഇല്ല, പിന്നെ ഇതുവരെ കിട്ടിയ പ്രോഫിറ്റിന്റെ പത്തിൽ അഞ്ചു പോലും ഇപ്പൊ ബാലൻസ് ഇല്ല, ഇതിനൊക്കെ താൻ മറുപടി തന്നെ പറ്റു. അതിനെതിരെ കേസ് പിറകെ വരുന്നേ ഒള്ളു “അവൾ കൈ കേട്ടി അവന് അഭിമുഖമായി നിന്നു.
“ഡീ “അവളെ അടിക്കാൻ ഒരുങ്ങിയതും അപ്പോയെക്കും മുക്ത അവന്റെ കൈ തടഞ്ഞിരുന്നു.അവളുടെ വലതു കൈ അവന്റെ ഇരു കവിളിളും ഉയർന്നു താഴ്ന്നു,കത്തിയേരിയുന്ന കണ്ണുകളോടെ ധീരവ് വീണ്ടും മുന്നോട്ടു വന്നതും പുറകിൽ നിന്ന് ശക്തിയിൽ അവനെ ആരോ ചവിട്ടി. അവൻ തെറിച്ചു മുൻപിലുള്ള ടേബിളിൽ ചെന്നിടിച്ചു നിലത്തേക്ക് മറിഞ്ഞു. മുക്തയും ഒരു നിമിഷം ഞെട്ടി പോയി. ആരാണെന്ന് നോക്കിയതും കത്തുന്ന കണ്ണുകളോടെ അവനെ നോക്കി നിൽക്കുന്ന ദീക്ഷിതിനെയാണ് കണ്ടത്. അവളുടെ മിന്നലേറ്റ പോലെ തറഞ്ഞു നിന്നു…. ധീരവിന്റെ നെറ്റി പൊട്ടിയിരുന്നു….
ദീക്ഷിത് വീണ്ടും അവനെ പിടിച്ചുയർത്തി മുക്കിനിട്ട് ആഞ്ഞിടിച്ചു അപ്പോൾ തന്നെ അവന്റെ മുക്കിൽ നിന്നു ബ്ലഡ് വരാൻ തുടങ്ങി വീണ്ടും അടിക്കാനായി അവനെ ഉയർത്തിയതും സെക്യൂരിറ്റി ഓടി വന്നു അവനെ പിടിച്ചു മാറ്റി. “ഇന്ന് നിന്റെ അവസാനമാണെടാ പുല്ലേ” ദീക്ഷിത് കുതറി കൊണ്ടു പറഞ്ഞു. ബ്ലഡ് കണ്ട ഷോക്കിൽ ആയിരുന്നു ആയുക്ത.സ്വബോധം വന്നവൾ തലയൊന്ന് കുടന്നു. “Stop it, ഇതൊരു ഓഫീസാണ്,
എന്തുണ്ടെങ്കിലും ഇതിന് പുറത്ത്,” അവളുടെ ശബ്ദം കേട്ടാണ് താൻ എവിടെയാണെന്നുള്ള ബോധം അവനുണ്ടായത്. ദീക്ഷിത് അവനെ രൂക്ഷമായി നോക്കി. അവന്റെ നോട്ടത്തിൽ ധീരവ് ഭസ്മമായി പോയിരുന്നു. സെക്യൂരിറ്റി അവനെ വലിച്ചു പുറത്തേക്ക് കൊണ്ടു പോയി, പുറകെ പോലീസിനെയും വിളിച്ചു. ദീക്ഷിത് ആകാംഷയോടെ അവളുടെ മുഖത്തേക്ക് കണ്ണുകൾ പായിച്ചു.. ഇത്രയും അടുത്ത് കണ്ടിട്ട് ദിവസങ്ങളായി. അവന്റെ ഹൃദയമിടിപ്പ് ഉയരും പോലെ തോന്നി അവന്…
എന്നാൽ മുക്തയ്ക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി. കാണാൻ ആഗ്രഹിക്കാത്ത മുഖം പെട്ടെന്ന് കണ്ട ഷോക്കിൽ ആയിരുന്നു അവൾ.അവൾ പെട്ടന്ന് മുഖം തിരിച്ചു. “തനിക്ക് എന്താ ഇവിടെ കാര്യം?? ” അവൾ തിരിഞ്ഞു നിന്ന് കൊണ്ടു തന്നെ സംസാരിച്ചു. അവന് അവളുടെ പ്രവൃത്തി ദേഷ്യം പിടിച്ചെങ്കിലും അത് മനസ്സിൽ ഒതുക്കി. “ഞാൻ ദീക്ഷിത് ചിത്രാസൻ പുതിയ അപ്പോയ്ന്റ്മെന്റ് മാർക്കറ്റിങ് സെക്ഷനിലേക്ക്.” ഒരു പരിഹാസ രൂപത്തിൽ പറഞ്ഞു. “What” മുക്ത കേട്ടത് വിശ്വസിക്കാനാവാതെ അവനെ നോക്കി.
അവന്റെ മുഖത്തെ ചിരി മാത്രം മതിയായിരുന്നു അവൻ പറഞ്ഞത് സത്യമാണെന്ന് മനസ്സിലാക്കാൻ.അവൾ ആകെ തകർന്നു പോയി വീഴാതിരിക്കാൻ ടേബിളിൽ മുറുകെ പിടിച്ചു. ” ഇതിലൊക്കെ സൈൻ വേണമായിരുന്നു “അവൻ അവൾക്ക് നേരെ ഫയൽ നീട്ടി.അവൾ ദേഷ്യത്തിൽ അത് തട്ടി മാറ്റി….ദീക്ഷിത് നിലത്തു കിടക്കുന്ന ഫയൽ എടുത്തു അവളെ നോക്കി ചിരിച്ചു. “ഇത് ഞാൻ സമ്മതിക്കില്ല,…..” അവളുടെ ശബ്ദം ഉയർന്നു.പക്ഷെ അവന്റെ മുഖത്തു ഒരു ഭാവവും ഇല്ലായിരുന്നു.
“അതെങ്ങനെ നടക്കും മേം. One year എഗ്രിമെന്റ് സൈൻ ചെയ്തിട്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്… ഒരു കാരണവും ഇല്ലാതെ എന്നെ ജോലിയിൽ നിന്ന് പറഞ്ഞു വിടാൻ പറ്റില്ലല്ലോ “അവന്റെ മുഖത്തു അപ്പോഴും പരിഹാസമായിരുന്നു. അത് കാണുതോറും ഞാൻ ഒന്നുമല്ലന്ന ചിന്ത അവളെ തളർത്തി. “എന്നാ പൊക്കോട്ടെ മേം, ജോലിയുണ്ട്”ചിരിച്ചു കൊണ്ടു ഫയൽ ടേബിളിൽ വെച്ചു അവൻ ക്യാബിൻ വിട്ടിറങ്ങി. മുക്ത ഒരു പ്രതിമ കണക്കെ ചെയറിൽ ഇരുന്നു….
ചുറ്റും മൂടൽ വന്നപോലെ പതിയെ കണ്ണുകളടഞ്ഞു…… “മുക്ത,……” മുഖത്തു വെള്ളം പതിയുമ്പോഴാണ് ഇത്രയും നേരം തന്റെ ബോധം പോയിരുന്ന കാര്യം അവൾക്ക് മനസ്സിലായത്. അവൾ മുഖം തുടച്ചു ചുറ്റും നോക്കി.,….റസ്റ്റ് റൂമിൽ കിടക്കുകയാണ് താൻ. Ac യുടെ തണുപ്പിലും നന്നായി വിയർത്തിരുന്നു അവൾ. അപ്പോഴാണ് തന്റെ കൈ പിടിച്ചു അടുത്തിരിക്കുന്ന ദീക്ഷിതിനെ കാണുന്നത്, അവൾ ഞെട്ടി കൊണ്ടു അവനിൽ നിന്ന് കയ്യെടുത്തു. “ഇപ്പോ എങ്ങനെയുണ്ട് മേം…
.are you okay “അവൻ കുനിഞ്ഞു നിന്നു കൊണ്ടു ചോദിച്ചു. അതിന് അവനെ രൂക്ഷമായി നോക്കി മുഖം തിരിച്ചു.അപ്പോഴാണ് ഗായത്രി അകത്തേക്ക് വന്നത്. “മേമിന് വയ്യെങ്കിൽ റസ്റ്റ് എടുത്തോളൂ ” “ഇല്ല ഞാൻ ഓക്കേയാണ്.ഇന്ന് എന്തെങ്കിലും പ്രോഗ്രാം ഉണ്ടോ ഗായത്രി” അവൾ എണീറ്റു അടുത്തിരുന്ന വാട്ടർ ബോട്ടിൽ കയ്യിലെടുത്തു കുറച്ചു വെള്ളം കുടിച്ചു. “മേം ഇന്നൊരു മീറ്റിംഗ് ഉണ്ട്, ചെന്നൈ ടീമുമായി…പ്രൊഡക്ടിന്റെ price discussion ഇന്നാണ്.കാർ വന്നിട്ടുണ്ട് നമുക്ക് ഇറങ്ങിയാലോ “അവൾ പറയുന്നത് കേട്ട് അവൾ തലയാട്ടി മുന്നോട്ട് നടന്നു. “ഞാൻ കൂടെ വരാം, ഈ അവസ്ഥയിൽ തനിച്ചു പോകണോ??”
“വേണ്ട… എനിക്കിപ്പോ ഒരു കുഴപ്പവും ഇല്ല. ദീക്ഷിത് ഇവിടുത്തെ ജോലി ചെയ്യ്”അവൾ ദേഷ്യത്തിൽ അവനോട് അത്രയും പറഞ്ഞു റൂം വീട്ടിറങ്ങി. ദീക്ഷിതിന്റെ മുഖത്തു ദേഷ്യവും സന്തോഷവും ഒരു പോലെ വന്നു മറന്നു കൊണ്ടിരുന്നു.ഇത്രയും സമയം കിടക്കുന്നവളെ നോക്കി ഇരിക്കുവായിരുന്നു അവൻ. “നീ എത്രക്കാലം ഓടി ഒളിക്കും, അവസാനം ഈ എന്നിൽ തന്നെ അവസാനിക്കു അതിനുള്ളതെല്ലാം ഈ ദീക്ഷിതിനു നന്നായി അറിയാം…. എല്ലാം നീ വഴിയേ അറിയും ” 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
“ദേ ഏട്ടാ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് കേട്ടോ😬 “വിക്കി ആദിയെ നടത്തി കൊണ്ടിരിക്കുവാണ്. “എടാ ഒരു റൗണ്ടും കൂടെ,”. “കൂടെ നടന്ന എന്റെ കാല് വേദനിക്കാൻ തുടങ്ങി, നേരെ നടക്കാൻ കഴിയാത്ത ഏട്ടന് ഈ വേദനയൊന്നുമില്ലേ “അവൻ ആശ്ചര്യത്തോടെ നോക്കി “എനിക്കിപ്പോ ഒറ്റ ലക്ഷ്യം മാത്രമേ ഒള്ളു, അതിന് വേണ്ടി ഈ വേദനയൊന്നും എനിക്ക് പ്രശ്നമല്ല.” “പക്ഷെ എനിക്ക് പ്രശ്നമുണ്ട്… അതുകൊണ്ട് ഏട്ടൻ ഒരഞ്ചു മിനിറ്റ് ഇവിടെ റസ്റ്റ് എടുക്ക് എന്നിട്ടു നമുക്ക് നടക്കാം “അതും പറഞ്ഞു വിക്കി മെല്ലെ ബെഞ്ചിൽ ഇരുന്നു. ആദി അവനെ നോക്കി കണ്ണുരുട്ടി കൂടെ ഇരുന്നു.
അപ്പോഴാണ് വൈഷ്ണവി കയ്യിൽ ജൂസും പിടിച്ചു ഗാർഡനിലേക്ക് വരുന്നത്. ഇത്രയും നേരം പുഞ്ചിരിച്ച അവന്റെ മുഖം മാറി, വിക്കി അത് ശ്രദ്ധിച്ചു. “ആദിയേട്ടൻ ഇവിടെ ഇരിക്കുവാണോ, ഞാൻ എവിടെല്ലാം നോക്കി എന്നറിയോ”അവൻ ചിരിച്ചു അവന്റെ അടുത്തിരുന്നു. “നീ എന്തിനാ എന്നെ അന്വേഷിക്കുന്നെ, നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരെ “അവൻ നേരെ നോക്കി ഗൗരവത്തിൽ പറഞ്ഞു. വിക്കി ഫോൺ അടിക്കുന്നത് കണ്ടു ആദിയോട് ഇപ്പൊ വരാം എന്ന് പറഞ്ഞു മുന്നോട്ടു നിന്നു. “എന്തിനാ ആദിയേട്ടാ എന്നോട് ഇങ്ങനെ പെരുമാറുന്നെ, അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തേ ഏട്ടനെ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചതോ??….. പറ
“അവൾ കണ്ണുനിറച്ചു കൊണ്ടു അവനെ നോക്കി. “ഞാൻ ആർക്കും ഒരു വാക്കും മോഹവും ഒന്നും കൊടുത്തിട്ടില്ല. നീയാണ് വെറുതെ പിറകെ നടന്നു സമയം കളയുന്നത് ” “ഇഷ്ടം കൊണ്ടല്ലേ “അവന്റെ കയ്യ് ചേർത്ത് പിടിച്ചു. “എന്റെ മനസ്സിൽ ഒരു പെണ്ണെയൊള്ളു അതെന്റെ വാമിയാണ്… അത് നിനക്കും അറിയാം, എന്നെ ഇങ്ങനെ ശല്യം ചെയ്യാതെ വെറുതെ വിട് പ്ലീസ് ” കൈ തട്ടി മാറ്റി ആദി അവളെ നോക്കി കൊണ്ടു പറഞ്ഞു. “എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് ആദിയേട്ടനുമായി ആയിരിക്കും.അതിലൊരു മാറ്റവും ഉണ്ടാവാൻ പോകുന്നില്ല”അവൾ ഉറച്ച ശബ്ദത്തിൽ അവനോട് അത്രയും പറഞ്ഞു അകത്തേക്ക് നടന്നു….
അപ്പോയെക്കും വിക്കി വന്നു. “എന്താ ഏട്ടാ മുഖം വല്ലാണ്ടിരിക്കുന്നെ, ആ മുതേവി എന്തെങ്കിലും പറഞ്ഞു പേടിപ്പിച്ചോ “വിക്കി അവനെ എണീപ്പിച്ചു കൈ പിടിച്ചു നടത്തിക്കാൻ തുടങ്ങി. “ഒന്നുമില്ലെടാ “അവൻ കണ്ണുചിമ്മി കാണിച്ചു.വിഷ്ണു അവരെയും തിരിഞ്ഞു അങ്ങോട്ട് വന്നു ആദിയുടെ തോളിൽ കയ്യിട്ടു. ആദി അപ്പോൾ തന്നെ കയ്യെടുത്തു വിക്കിയുടെ കൂടെ നടന്നു. “എന്താടാ…. ഇപ്പൊ എന്തിനാ കൈ എടുത്തു മാറ്റിയെ “വിഷ്ണു അവന്റെ മുൻപിൽ വന്നു. “വിഷ്ണു മുൻപിൽ നിന്ന് മാറ്, എനിക്ക് ഒന്ന് കിടക്കണം “ആദി അവന് മുഖം കൊടുക്കാതെ പറഞ്ഞു വീണ്ടും മുന്നോട്ടു നടന്നു. “നീ കാര്യം പറയാതെ എവിടേക്കും പോകില്ല,
ഇന്ന് രാവിലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ, ഇപ്പൊ എന്താ പറ്റിയെ “അവൻ ദയനീയമായി നോക്കി. “നിന്റെയൊക്കെ തനി രൂപം എനിക്കിപ്പോയാണ് മനസ്സിലായത് “അത് കേട്ടപ്പോൾ അവന് എന്തോ പോലെ തോന്നി. അവന്റെ കണ്ണ് നിറഞ്ഞു. ഇത് കണ്ടു വിക്കി ആദിയെ നോക്കി. “ഏട്ടാ ” “അതിന് ഞാൻ എന്ത് വേണം, എനിക്ക് ആരെയും കാണേണ്ട.”ആദി മുഖം തിരിച്ചു. അവന്റെയുള്ളിലും തിരയടിക്കുന്നുണ്ടായിരുന്നു, പക്ഷെ പുറത്ത് കാണിച്ചില്ല.
“ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തതെങ്കിലും ഒന്ന് പറ.., അറിഞ്ഞു കൊണ്ടു ഇതുവരെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ” ആദിയുടെ വാക്കുകൾ അവനെ ഒരുപാട് വേദനിപ്പിച്ചിരുന്നു, കുഞ്ഞു നാൾ തൊട്ടുള്ള കൂട്ടാണ്. ഊണിലും ഉറക്കിലും ഒരുമിച്ച്. ഏട്ടനേക്കാൾ കൂടുതൽ അടുപ്പം എപ്പോഴും ആദിയോട് തന്നെയാണ്. ഇതുവരെ തമ്മിൽ ഒരു മറയും ഇല്ല. എല്ലാം അവനോടെ തുറന്നു പറഞ്ഞിട്ടുള്ളു. “നീ എന്നിൽ നിന്ന് എന്തെങ്കിലും മറച്ചു വെച്ചിരുന്നോ “ആദി മുഖത്തേക്ക് നോക്കി.. “ആദി അത് പിന്നെ…..”അവന് എന്ത് പറയണമെന്നറിയില്ലായിരുന്നു. “എന്താ നീ ഒന്നും പറയാത്തെ, വാമി എന്നെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു അല്ലെ,
നിനക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു ” ” ആദി അത് എന്റെ തെറ്റാണു സമ്മതിച്ചു, പക്ഷെ ഏട്ടത്തിയാണ് നിന്നെ ഒന്നും അറിയിക്കരുതെന്ന് പറഞ്ഞേ “അവൻ തല താഴ്ത്തി. “വാമിയോ ” “മ്മ്,ഏട്ടന്റെ നല്ലതിന് വേണ്ടിയാണു..പോയേ പറ്റു എന്നൊക്കെ പറഞ്ഞപ്പോൾ…..സോറി ” ആദി കുറച്ചു സമയം ഒന്നും മിണ്ടിയില്ല.പിന്നെ അവന് നേരെ കൈ നീട്ടി. വിഷ്ണു വേഗം അവനെ പുണർന്നു. “സോറി ടാ, പെട്ടെന്നുള്ള ദേഷ്യത്തിൽ ” “കുറച്ചു സങ്കടം തോന്നി അത് സാരല്യ, അല്ല നിന്നോട് ആരാ ഏട്ടത്തി വന്ന കാര്യം പറഞ്ഞേ? അത് എനിക്ക് മാത്രം അറിയുന്ന കാര്യമാണ്”വിഷ്ണു സംശയത്തിൽ അവനെ നോക്കി.
ആദി രാവിലെ അവൾക്ക് വിളിച്ചതും പറഞ്ഞതുമെല്ലാം പറഞ്ഞു. എല്ലാം കേട്ട് അവന്റെ നെറ്റി ചുളിഞ്ഞു. “എനിക്ക് ഏട്ടത്തിയുടെ ലൈഫിൽ എന്തൊക്കയോ ദുരുഹതയുള്ള പോലെ” വിഷ്ണു ആലോചിച്ചു കൊണ്ടു പറഞ്ഞു. “എന്ത് ദുരുഹത” “ഞാൻ ഹൈദരാബാദിൽ പോയിരുന്നില്ലേ,… അവിടെയുള്ള ആയുക്തയുടെ കൂട്ടുകാരിയുടെ പേരും പ്രീതിക എന്ന് തന്നെയാണ്. എവിടെയോ പലതും കണക്ട് ആയപോലെ “വിഷ്ണു തന്റെ സംശയം ഉന്നയിച്ചു. “അവൾ ഒരിക്കൽ വന്നിരുന്നു ഇങ്ങോട്ട്, ഞാൻ കണ്ടിട്ടുണ്ട്….കണ്ടാൽ തന്നെ അറിയാം ആളൊരു കർക്കശക്കാരിയാണെന്ന്.അതികം സംസാരമില്ല ആവിശ്യത്തിന് മാത്രം.”
“അപ്പൊ രണ്ടും ഒരാള് തന്നെയാണ്. പക്ഷെ എങ്ങനെയെന്ന് അറിഞ്ഞാൽ മതി.” “Monday നമുക്ക് meet ചെയ്യാലോ. അത് വരെ വെയിറ്റ് ചെയ്യാം “ആദി അവനെ പിടിച്ചു നടക്കാൻ തുടങ്ങി. “എനിക്ക് നിന്നെ ശരിക്കും ഒന്ന് മീറ്റ് ചെയ്യണം പ്രീതിക. ഒന്നും മറന്നിട്ടില്ല ഞാൻ “വിഷ്ണു മനസ്സിൽ മൊഴിഞ്ഞു അകത്തേക്ക് കയറി. അക്കി എന്നത്തേയും പോലെ ബാൽക്കണിയിൽ ഇരുന്നു പുസ്തകം വായിക്കുന്ന തിരക്കിലാണ്. Swing chair ൽ ഇരുന്നു ആടുകയാണ്….ഇടയിൽ ലെയ്സ് കൊറിക്കുന്നുണ്ട്……വായിച്ചു ഓരോന്ന് പറയുകയും ചിരിക്കുന്നതും കണ്ടിട്ടാണ് നന്ദൻ അങ്ങോട്ട് വരുന്നത്.കയ്യിൽ കോഫിയും പിടിച്ചു അവൻ അപ്പുറത്തുള്ള വന്നിരുന്നു. ഇന്ന് അറിഞ്ഞിട്ട് കൂടെ ഇല്ല…
അവൻ കോഫി ചുണ്ടോട് ചേർത്ത് അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി… ചിരിക്കുമ്പോൾ അടയുന്ന കുഞ്ഞിക്കണ്ണുകളാണ് പെണ്ണിന്. നെറ്റിയിൽ എപ്പോഴും ഒരു കറുത്ത കുഞ്ഞി പൊട്ടുണ്ടാവും…… മുടി എപ്പോഴും മുകളിലേക്ക് കെട്ടി വെച്ചിട്ടുണ്ടാവും.കാണാൻ തന്നെ ഒരു ഡോളിനെ പോലെയാണ്……അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. തല താഴ്ത്തി ഇരുന്നത് കൊണ്ടു തല ഉയർത്തി മുന്നോട്ടു നോക്കിയപ്പോഴാണ് മുൻപിൽ ഇരിക്കുന്ന മുതലിനെ കാണുന്നത്. നോട്ടം തന്നിലാണെന്ന് മനസ്സിലാതും അവനെ കൈ കെട്ടി എന്തെന്നർതത്തിൽ നോക്കി. “മ്മ് എന്താ 🤨”
“എന്ത്…. ഞാൻ പുസ്തകത്തിന്റെ പേര് നോക്കിയതല്ലേ 😏”നന്ദൻ നോട്ടം മാറ്റി “എന്തേ വേണോ….. പിന്നെ കൊണ്ടു പോകുന്നതിൽ കുഴപ്പം ഇല്ല, വെള്ളമടിക്കുമ്പോൾ ടെച്ചിങ്‌സ് ആണെന്ന് കരുതി തിന്നേക്കരുത്. ലൈബ്രറിയിൽ തിരിച്ചു കൊടുക്കാനുള്ളതാ😁 “അക്കി സീരിയസായി തന്നെ അവനെ നോക്കി പറഞ്ഞു. നന്ദന് തന്നെ കളിയാക്കിയതാണെന്ന് മനസിലായി. “നീ ഇന്നലെ തുടങ്ങിയതാ എന്റെ വെള്ളമടിയെ കളിയാക്കൽ….ഇനി വാ തുറക്കുവോ ഏഹ്😠”അതും പറഞ്ഞു ചെവിയിൽ പിടിച്ചു. “ആഹാ ഏട്ടാ വേദനിക്കുന്നു വിട് വിട്, ഇനി പറയില്ല പ്രോമിസ്😖😖 “അവന്റെ കയ്യിനടിച്ചു കൊണ്ടു പറഞ്ഞു.അതോടെ പിടി വിട്ടു..
പക്ഷെ അക്കി അവന്റെ കയ്യിനൊരു കടിയും കൊടുത്തു ഒറ്റ ഓട്ടം.. “ഡീ നിന്നെ ഞാൻ, അവിടെ നിൽക്കെടി”കയ്യിൽ ഉഴിഞ്ഞു. “ഇപ്പൊ നിൽക്കും കാത്തിരുന്നോ 😇”അതും പറഞ്ഞു താഴെ സ്റ്റെപ്പിറങ്ങി. “അവൾ പോകുന്നതും നോക്കി അവൻ കടിച്ചിടത്തു മെല്ലെ തഴുകി കൊണ്ടു ബാൽക്കണിൽ ചെന്നിരുന്നു. അപ്പോഴാണ് അവിടെ ഇരിക്കുന്ന അക്കിയുടെ ഫോൺ കാണുന്നത്. അത് കണ്ടപ്പോൾ അവന് വല്ല ഡിജെയും ഇട്ടു ഡാൻസ് കളിക്കാനാണ് തോന്നിയെ.ബ “ഇനി നീ ഓടുന്നത് എനിക്കൊന്ന് കാണണം”അവൻ സ്വയം പറഞ്ഞു ഫോൺ പോക്കറ്റിൽ ഇട്ടു……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]