Novel

കാണാചരട്: ഭാഗം 26

[ad_1]

രചന: അഫ്‌ന

യാത്രയിൽ മുക്ത നീണ്ട ചിന്തിലായിരുന്നു…. അവൾക്ക് ചുറ്റും ഒന്നും കാണാൻ കഴിയാത്തൊരവസ്ഥ. എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞപ്പോയെക്കും ദീക്ഷിതിന്റെ ഈ നീക്കം അവളൊരിക്കലും പ്രതീക്ഷിച്ചതല്ല…. ഇനി എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടാതെ അവൾ കണ്ണുകളടച്ചു കിടന്നു.. മേം, ഹോട്ടലെത്തി “ഗായത്രിയുടെ ശബ്ദം കേട്ടു കൊണ്ടാണ് മുക്ത കണ്ണു തുറക്കുന്നത്. അവൾ കാറിൽ നിന്നിറങ്ങി കൊട്ട് നേരെയാക്കി ഗ്ലാസ്‌ എടുത്തു വെച്ചു ഗായത്രിയ്ക്ക് മുൻപിൽ നടന്നു. കോൺഫ്രസ് ഹാളിലേക്ക് കയറി….. ക്ലിയന്റ്സ് എല്ലാം നേരത്തെ എത്തിയിരുന്നു.മുക്ത എല്ലാവരെയും വിഷ് ചെയ്തു തന്റെ ചെയറിൽ ഇരുന്നു.

മുക്തയുടെ മനസ്സിലെ ഭാരം മീറ്റിംങ്ങിനെ ബാധിക്കാതെ അവൾ ശ്രദ്ധിച്ചിരുന്നു.ഒരുപാട് നേരത്തെ discussioനോടുവിൽ P. M കമ്പനിയുമായി ലിങ്ക് ചെയ്തു പോകാൻ അവർ സമ്മതിച്ചു.പക്ഷെ അതിന്റെ സന്തോഷം അവളുടെ മുഖത്തു കാണാൻ കഴിഞ്ഞില്ല. ഇന്നത്തെ സംഭവത്തോടെ ഓഫീസിലേക്ക് പോകാൻ ഇപ്പൊ തീരെ താല്പര്യം കുറഞ്ഞപ്പോലെ അവൾക്ക്.കാർ ഓഫീസിനു മുൻപിൽ വന്നു നിർത്തിയതും അവൾ വേഗം ക്യാബിനിൽ കയറി.

കുറച്ചു സമയം കണ്ണുകളടച്ചു ദീർഘ ശ്വാസം എടുത്തു. ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു. “ദീക്ഷിത് come to my ക്യാബിൻ ” അത്രയും പറഞ്ഞു ഫോൺ വെച്ചു. പെട്ടന്ന് തന്നെ അവൻ അകത്തേക്ക് വന്നു. അവൻ ചിരിച്ചെങ്കിലും അത് മൈൻഡ് ചെയ്യാതെ അവൻ നേരത്തെ വെച്ചു പോയ ഫയൽ എടുത്തു ഒന്നു നോക്കിയതിനു ശേഷം അതിൽ സൈൻ ചെയ്തു. “ഒരാഴ്ചത്തെ complete വർക്ക് റിപ്പോർട്ടും monday ഈവെനിംഗ് എന്റെ മുൻപിൽ എത്തിയിരിക്കണം…

ജോലി ചെയ്യുന്ന ആളിൽ നിന്ന് കമ്പനിയ്ക്ക് ഒരു ലാഭവും ഇല്ലെന്ന് കണ്ടാൽ, without any notice ആളെ പറഞ്ഞു വിടും…അതിനുള്ള അധികാരം കമ്പനിക്കുണ്ട്…. ഞാൻ പറയുന്നത് ദീക്ഷിതിന് മനസ്സിലായെന്ന് വിശ്വസിക്കുന്നു ” ഫയൽ അവനു നേരെ നീട്ടി കൊണ്ടു അവളത്രയും പറഞ്ഞു.തന്നോടുള്ള വിദ്വേഷം ആ വാക്കുകളിൽ ഉണ്ടെന്ന് അവനു മനസ്സിലായി. “I will do my level best…..”അവൻ പുഞ്ചിരിയോടെ അത്രയും പറഞ്ഞു പുറത്തിറങ്ങി. അവൻ പോയതും അവളുടെ മുഖം മാറി. ഇത്രയും നേരം പിടിച്ചിരുന്ന ധൈര്യം താനെ അഴഞ്ഞു. നീ എന്ത് മനസ്സിൽ കണ്ടിട്ടാണ് ഇങ്ങോട്ട് വന്നതെന്ന് എനിക്കറിയില്ല.

പക്ഷെ ആ പിഴവ് ഇനി സമ്മതിക്കില്ല ഞാൻ.”അവൾ പലതും ഓർത്തു. ഫിനാൻസ് നോക്കാൻ ഇപ്പൊ ആളില്ലാത്തത് കൊണ്ടു മുക്ത തന്നെയാണ് അത് ഹാൻഡിൽ ചെയ്യുന്നത്. നേരം ഇരുട്ടി തുടങ്ങി…. സ്റ്റാഫ്സ് എല്ലാം ഡ്യൂട്ടി ടൈം കഴിഞ്ഞു പോയി കഴിഞ്ഞു. മുക്ത തന്റെ ക്യാബിനിൽ തന്റെ ജോലിയിൽ മുഴുകി. ദീക്ഷിത് ഇറങ്ങാൻ നേരം അവളുടെ ക്യാബിനിലെ വെളിച്ചം കണ്ടു അങ്ങോട്ട്‌ നടന്നു. “മേ ഐ കമിങ്” “Ye, കമിങ് “ലാപ്പിൽ നിന്ന് തലയുയർത്താതെ തന്നെ പറഞ്ഞു. അവൻ കയ്യിലെ കോഫി കപ്പ് അവളുടെ അടുത്ത് വെച്ചു. മുക്ത എന്തെന്നർത്ഥത്തിൽ അവനെ നോക്കി. “നോക്കേണ്ട കോഫിയാണ്,,പിന്നെ ഒന്നും കലർത്തിയിട്ടൊന്നും ഇല്ല

“അവളുടെ നോട്ടം കണ്ടു അവൻ പറഞ്ഞു. “എനിക്കിപ്പോ ഒന്നും വേണ്ട, തനിക്ക് ഇത് കൊണ്ടു പോകാം”അവൾ എണീറ്റു ഷെൽഫിൽ നിന്നു ഒരു ഫയലെടുത്തു അവനെ നോക്കാതെ പറഞ്ഞു. “ഞാൻ പുറത്തുണ്ടാവും വേണമെങ്കിൽ കുടിക്കാം “അത്രയും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി. മുക്ത അവൻ പോകുന്നതും നോക്കി സീറ്റിൽ ഇരുന്നു. അവനെ കാണുമ്പോൾ തന്റെ ലൂക്കയുടെ മുഖമാണ്‌ മനസ്സിലേക്ക് ഓടി വരുന്നത്. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു…..

പ്രീതി താഴെ എത്തിയപ്പോൾ അവൾക്ക് ഫോൺ ചെയ്തു. “ഹെലോ മാഡത്തിന്റെ പണി ഇതുവരെ കഴിഞ്ഞില്ലേ ” “ദേ വരുന്നു…. ടാലി ഒന്ന് ക്ലിയർ ചെയ്യാനുണ്ടായിരുന്നു. നീ കാർ തിരിച്ചിട് ഞാൻ ഇറങ്ങി “അവൾ ലൈറ്സ് എല്ലാം ഓഫ് ചെയ്തു ക്യാബിനിൽ നിന്നിറങ്ങി. മുക്ത നോക്കുമ്പോൾ ഉണ്ട് ദീക്ഷിത് അവിടെ സോഫയിൽ കിടന്നു മയങ്ങിയിട്ടുണ്ട്. അവൾ ആദ്യം പോകാൻ ഒരുങ്ങിയെങ്കിലും പിന്നെ അങ്ങോട്ട് ചെന്നു അവനെ വിളിച്ചു. അവൻ ഉറക്ക ചടവിൽ കണ്ണു തുറന്നു.

“സോറി ഞാൻ അറിയാതെ “അവളെ കണ്ട ഷോക്കിൽ അവൻ തലയിൽ കൈ വെച്ചു എണീറ്റു. “താൻ ഇറങ്ങിയാൽ എനിക്ക് ലോക്ക് ചെയ്യാമായിരുന്നു “അവന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. അവൻ വേഗം മുഖം കഴുകി പുറത്തേക്കിറങ്ങി. മുക്ത ലോക്ക് ചെയ്തു കീ സെക്യൂരിറ്റിയേ ഏൽപ്പിച്ചു.വേഗം പ്രീതിയുടെ കാറിന്റെ അടുത്തേക്ക് നടന്നു. ഇതെല്ലാം കണ്ടു അവന്റെ ഉള്ളിൽ ഒരു കുഞ്ഞ് സന്തോഷം മുള പൊട്ടി… “എന്താടോ ഒരു ക്ഷീണം പോലെ ” കയറിയപ്പോൾ കിടന്നതാണ്.

ഇതുവരെ പ്രീതിയോട് ഒന്നു മിണ്ടിയിട്ടില്ല…. സംശയം കൊണ്ടു പ്രീതി അവളെ വിളിച്ചു. “പ്രീതി നമുക്ക് പബ്ബിലേക്ക് പോകാം ” മുക്ത നേരെ നോക്കി കൊണ്ടു അവളൊടെന്ന രീതിയിൽ പറഞ്ഞു. പ്രീതി ബ്രേക്ക്‌ ചവിട്ടി അവളെ രൂക്ഷമായി നോക്കി. “നിനക്ക് വട്ടുണ്ടോ? അതോ ഉള്ളപോലെ അഭിനയിക്കുവാണോ??” “പ്ലീസ്… എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക് നീ. ഇന്നൊരു ദിവസം മാത്രം അടിക്കു”അവൾ കെഞ്ചി. “മുക്ത ഇതൊക്കെ നമ്മൾ അന്ന് വിട്ടതല്ലേ, നീ ലൂക്കയ്ക്ക് വാക്ക് കൊടുത്തത് ഓർമയുണ്ടോ?” “ഉണ്ട്, എല്ലാം ഓർമയുണ്ട്….പക്ഷെ” അവൾ നിർത്തി. “എന്ത് പക്ഷെ….. അതിനു മാത്രം ഇപ്പൊ എന്താ നിനക്കുണ്ടായേ. ” “പ്രീതി ദീക്ഷിത് എന്റെ കമ്പനിയിൽ ജോയിൻ ചെയ്തു….”

“What the hell….. നീ എന്താ ഈ പറയുന്നേ അവനെങ്ങനെ അവിടെ ” അവൾക്കും അതൊരു ഷോക്കായിരുന്നു. “ഞാൻ ഇല്ലാത്ത ദിവസം നോക്കി അവൻ ഇന്റർവ്യൂവിനു വന്നിരുന്നു. സ്വന്തം കമ്പനിയിലേ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കാണിച്ചു കയറി പറ്റിയതാണ്…. One year ബോണ്ട്‌ കാരണം അവനെ ഒരു കാരണവും ഇല്ലാതെ പിരിച്ചു വിടാനും സാധിക്കില്ല “അവൾ സങ്കടത്തോടെ പറഞ്ഞു നിർത്തി. “അവൻ കളിയറിയാവുന്ന ചെകുത്താനാ……അതാണ് അവനൊരു മുഴം മുൻപേ ചവിട്ടിയേ.. എന്തായാലും ആ ധീരവിന് നല്ല പോലെ കിട്ടിയല്ലോ ” “ഇനി എന്താ ചെയ്യേണ്ടേ എന്നനിക്കറിയില്ല പ്രീതി “അവൾ നിസ്സഹായയായി ഇരുന്നു.

“ഇനി എന്താ വേണ്ടെതെന്ന് എനിക്കറിയാം…. അവൻ കളി തുടങ്ങിയതല്ലേ ഇനി നമുക്കു കൂടിയേക്കാം “പ്രീതി മനസ്സിൽ എന്തോ കണ്ടു അവളുടെ കവിളിൽ പുഞ്ചിരിച്ചു കൊണ്ടു തട്ടി. “നീ എന്താ പറഞ്ഞു വരുന്നേ “മുക്ത കണ്ണു തുടച്ചു തല ഉയർത്തി അവളെ ഉറ്റു നോക്കി. “അതൊക്കെയുണ്ട്…. നീ Monday വരെ അവനെ ഒന്ന് സഹിക്ക്. പിന്നെ അവന് നിന്നെ സഹിക്കേണ്ടി വരും..”പ്രീതി അതും പറഞ്ഞു കാർ എടുത്തു. ഒന്നും മനസ്സിലാവാതെ മുക്ത നിലാ വെളിച്ചത്തെ നോക്കി കിടന്നു. നീ ഇപ്പൊ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ പോലും കൊതിക്കുന്നുണ്ട് ആദി ഞാൻ……ഒരു കാണാചരട് 💔

നമുക്കിടയിൽ ഉണ്ട്. നിന്നെയും എന്നെയും മനസ്സ് കൊണ്ടു ചേർത്തിണക്കിയ ഒരു ചരട്….നിനക്കു സുഖമായോ എന്ന് അന്വേഷിക്കാൻ ആഗ്രഹം ഇല്ലാത്തതു കൊണ്ടല്ല, പക്ഷെ……. അവളുടെ കണ്ണുകൾ നിറഞ്ഞു. അത് പ്രീതി അറിയാതെ മെല്ലെ തുടച്ചു കണ്ണുകളടച്ചു കിടന്നു അവന്റെ നല്ല ഓർമകളുമായി. രാത്രി ശരീരത്തിൽ മുറിവും പരിക്കുകളുമായി അകത്തേക്കു വരുന്നവനെ കണ്ടു ഭാർഗവി ചാടി എഴുന്നേറ്റു….. “എന്താ മോനെ ഇതൊക്കെ, ആരാ നിന്നെ ഇങ്ങനെ തല്ലി ചതച്ചത് ” അവൻ ഒന്നും മിണ്ടുന്നില്ല, ഉള്ളിൽ അവളോടുള്ള ദേഷ്യം ആളി കത്തി കൊണ്ടിരിക്കുവാണ്…..

തന്റെ അകപ്പെട്ടാൽ ആ നിമിഷം നിന്റെ മരണമാണ്‌. ഒരു ദയയും എന്നിൽ നിന്ന് നീ പ്രതീക്ഷിക്കേണ്ട മുക്ത. അവൻ ആരെയും നോക്കാതെ മുറിയിലേക്ക് കയറി… ഇത് കണ്ടു ഭാർഗവി അയാളുടെ അടുത്തേക്ക് ചെന്നു. ഫോണിൽ ആരോടോ സംസാരിച്ചിരിക്കണ് അയാൾ. “നിങ്ങൾ നമ്മുടെ മകനെ കണ്ടോ, ആരോ തല്ലി ഒരു പരുവമാക്കിയിട്ടുണ്ട്” “എന്നിട്ട് അവന്റെ കയ്യിന് എല്ലില്ലായിരുന്നോ കണ്ടവന്മാരുടെ അടി വാങ്ങി വരാൻ”അയാൾ ഒച്ചയിട്ടു. “എനിക്കറിയില്ല ഒന്നും മിണ്ടാതെ റൂമിൽ കയറി വാതിലടച്ചു ” “അത് കൂട്ടുകാർ തമ്മിൽ കൂടിച്ചു അടിയുണ്ടായിട്ടുണ്ടാവും”അയാൾ വീണ്ടും ഫോണിൽ നോക്കി. “പിന്നെ നമ്മുടെ ചിലവിനു ഇപ്പൊ പണം തികയുന്നില്ല. എന്റെ ബ്യൂട്ടിപാർലറിൽ പോലും ഇപ്പൊ കടം പറഞ്ഞിട്ടാണ് വന്നത് ” “ഇപ്പൊ കമ്പനിയിൽ നിന്ന് ഒന്നും എടുക്കാൻ പറ്റില്ല.

ക്രെഡിറ്റ്‌ കാർഡിൽ ഉള്ളതൊക്കെ നീയും മോനും കൂടെ തീർത്തു.” “നിങ്ങൾ കണക്കു പറയുകയാണോ?? പിന്നെ ഇതിനല്ലാതെ നിങ്ങൾ എന്തിനാ ഇവിടെ “ഭാർഗവി അയാളെ ദേഷ്യത്തിൽ നോക്കി. “ഞാൻ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞതാണ്. കുറച്ചു ഭൂമി വാങ്ങി ഇട്ടിട്ടുണ്ട്. അതല്ലാതെ ഇപ്പൊ ഒന്നും നമ്മുടെ കയ്യിൽ ഇല്ല, ഇനി നമ്മുടെ ആ അഞ്ചു ഏക്കർ ഭൂമി വിൽക്കേണ്ടി വരും. ഞാൻ ആളെ ഏൽപ്പിച്ചിട്ടുണ്ട്. നല്ല വില കിട്ടിയാൽ പാർട്ണർഷിപ്പെങ്കിലും കൂടി നമ്മുടെ ചിലവ് കഴിക്കാം ” അതിന് താല്പര്യമില്ലാതെ ഒന്ന് മൂളുക മാത്രം ചെയ്തു അകത്തേക്ക് നടന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button