Novel

കാണാചരട്: ഭാഗം 27

[ad_1]

രചന: അഫ്‌ന

അക്കി താഴെ ഇരുന്നു ഫോൺ തിരിഞ്ഞപ്പോയാണ് മറന്നു വെച്ചത് ഓർമ വന്നത്.അതെടുക്കാൻ പാത്തും പതുങ്ങിയും മുകളിലേക്ക് കയറി ബാൽക്കണിയിലേക്ക് പോയി. പക്ഷെ അവിടെ ഫോൺ ഇല്ല. “ഇവിടെയാണല്ലോ ഞാൻ ഫോൺ വെച്ചേ 🙄, പിന്നെ ഇതെങ്ങോട്ട് പോയി🤔 “അതും ആലോചിച്ചു നിന്നപ്പോയാണ് നേരെത്തെ നന്ദൻ ഇവിടെ വന്നിരുന്നത് ഓർമ വരുന്നത്. “ഈശ്വരാ പണി പാലും വെള്ളത്തിൽ കിട്ടിയോ 😳….. ഇതങ്ങേര് എടുത്തത് തന്നെയാ…. പോകാതിരുന്നാൽ ഫോൺ കിട്ടില്ല ഫോൺ ഇല്ലെങ്കിൽ ഞാൻ ഇല്ലെന്നത് ഒരു സത്യം ഇനി ഇപ്പൊ എങ്ങനെ അതെടുക്കും “അക്കി ചിന്തയിൽ ആണ്ടു.

ഇനി ഒരു വഴിയേ ഞാൻ കാണുന്നുള്ളൂ ചെന്നു കാല് പിടിക്കാ വേറെ ഒരു വഴി എന്റെ മുൻപിൽ ഇല്ല😬,…… അക്കി സർവ്വ ധൈര്യവും സംഭരിച്ചു നേരെ അവന്റെ റൂമിലേക്ക് വിട്ടു…. ഒരു സേഫ്റ്റിയ്ക്ക് ഡോർ മലർത്തിയിട്ടു. പ്രതീക്ഷിച്ച പോലെ ബ്ലാക്ക് bag bean ൽ ഇരുന്നു ബുക്ക്‌ വായിക്കുകയാണ്.അക്കി വന്നത് അറിഞ്ഞിട്ടും അറിയാത്ത പോലെ ഇരുന്നു. അവൾ ആദ്യം ഒന്ന് ചുമച്ചു. പക്ഷെ നോ മൈൻഡ് വീണ്ടും ചുമച്ചു എവിടെ ഇങ്ങനെ ഒരാളുണ്ടെന്ന് മൈൻഡേ ഇല്ല കുറച്ചു ഉറക്കെ ചുമച്ചു അതോടെ അവൻ തല ഉയർത്തി. അതിനു അവിഞ്ഞൊരു ചിരി പാസാക്കി.പക്ഷെ മുഖത്തു ഫുൾ ഗൗരവമാണ്‌.

“ബാക്കിയുള്ളവർക്കും പരത്താൻ ആണോ ഇവിടെ നിന്ന് ചുമക്കുന്നെ ” അവൻ ചോദിക്കുന്നത് കേട്ട് ഇതെന്തോന്ന് എന്നർത്ഥത്തിൽ നിൽക്കുവാണ് അക്കി “അയ്യോ ഇതതല്ല😁” “പിന്നെ വേറെ എന്ത് രോഗമാ🧐 ” “ഞാൻ ജസ്റ്റ്‌ എന്നെ interduse ചെയ്തതാ 😁” “എന്തിന് ” വീണ്ടും ഗൗരവം…മുഖം ഇങ്ങനെ വലിച്ചു കെട്ടിയിട്ട് ഇങ്ങേർക്ക് എന്താ കിട്ടുക🧐…. ശാന്തമായി തുടങ്ങാം എന്ന് കരുതി വന്നിട്ട് ശീന്തസമരത്തിൽ അവസാനിക്കുന്ന മട്ടുണ്ട്🤔…

No അതിനു അനുവദിച്ചു കൂടാ… ഇനി ഫോൺ മാറ്റാൻ വയ്യ ഇതും കൂടെ നാലാമത്തെയാണ് റിസ്ക് എടുക്കേണ്ട🙄… താഴ്ന്നു കൊടുത്തേക്കാം😥. “അല്ല ഏട്ടന് കുടിക്കാൻ എന്തെങ്കിലും വേണോ എന്നറിയാൻ ” “ഇപ്പൊ വേണ്ട, വേണമെങ്കിൽ പറയാം പൊക്കോ ” അക്കി കൂൾ കൂൾ…. നിന്നെ കൊണ്ടു പറ്റും (ആത്മ ) “നന്ദേട്ടൻ എന്റെ ഫോൺ കണ്ടിരുന്നോ. ബാൽക്കണിയിൽ വെച്ചിരുന്നു. “നേരെ വിഷയത്തിലേക്ക് കടന്നു “മ്മ് കണ്ടിരുന്നു…. എന്റെ കയ്യിൽ ഉണ്ട്” “ഓ…. ഞാൻ കുറേ തിരഞ്ഞു ഏട്ടൻ എന്നെ കാണാത്തതു കൊണ്ടു എടുത്തു വെച്ചതായിരിക്കും അല്ലെ😊.ഇനി തന്നേക്ക് 🤗” “മനപ്പൂർവം എടുത്തതാ…

.”അവൻ കൈ മാറിൽ പിണച്ചു നേരെ നിന്നു. “എന്തിന്, എന്റെ ഫോൺ എടുത്തിട്ട് എന്ത് കിട്ടാനാ😥….. അത് തിരിച്ചു തന്നാൽ പിന്നെ ഈ പരിസരത്തേക്ക് തന്നെ വരില്ല പിങ്കി പ്രോമിസ് 😓😓”അക്കി കൈ കൂപ്പി കൊണ്ടു ദയനീയമായി അവനെ നോക്കി. നന്ദന് ചിരി വന്നെങ്കിലും തിരിഞ്ഞു നിന്ന് അത് പിടിച്ചു നിർത്തി. “എന്നെ കടിച്ചപ്പോൾ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ വിളിച്ചു കുവിയത് ” “അത് ഞാൻ ചുമ്മാ🤐……..” “ഞാൻ ഇപ്പൊ തരാൻ ഉദ്ദേശിക്കുന്നില്ല.എനിക്കൊന്ന് ആലോചിക്കണം ” “അങ്ങനെ പറയല്ലേ, നല്ല കുട്ടിയല്ലേ ഞാൻ എന്ത് വേണേലും ചെയ്യാ ആ ഫോൺ തരോ🙏 ” “എന്ത് വേണേലും ചെയ്യോ ” “പറ്റുന്നത് 😳”

“എന്നാ മോള് പോയി ഏട്ടന് ഒരു ജ്യൂസ് അടിച്ചിട്ട് വാ…. നീ തന്നെ അടിക്കണം ” “നേരത്തെ വേണ്ടെന്ന് പറഞ്ഞിട്ട് 😳” “ഇപ്പൊ വേണം, വേണെങ്കിൽ മതി “അവൻ പോകാൻ തുനിഞ്ഞതും അക്കി മുൻപിൽ നിന്നു. “ഒരു ഫൈവ് മിനിറ് ഞാൻ കൊണ്ടു വരാം ” അതും പറഞ്ഞു അടുക്കളയിലേക്ക് ഓടി. കുറച്ചു സമയം കഴിഞ്ഞതും ജ്യൂസുമായി വന്നു. “ഇതാ……”അവൻ അതു വാങ്ങി കുറച്ചു കുടിച്ചു അവിടെ വെച്ചു. “അക്കി ഇവിടെ ചൊറിഞ്ഞേ “നന്ദൻ പുറം തിരിഞ്ഞു കൊണ്ടു പറഞ്ഞു. അതിനു ഇടയ്ക്ക് കുളിക്കണം….അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും😬, ആത്മയാണ് സുഹൃത്തുക്കളെ. “എന്തെങ്കിലും പറഞ്ഞോ “

“ഇല്ലല്ലോ…. ഞാൻ ഇപ്പൊ ചൊറിഞ്ഞു തരാം “അതും പറഞ്ഞു ചെയർ വലിച്ചു അതിനു മുകളിൽ കയറി നിന്നു ചൊറിയാൻ തുടങ്ങി. അപ്പുറത്ത്…… ഇവിടെ….. താഴെ…. കുറച്ചു മുകളിൽ..നന്ദൻ അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. “നോക്കിക്കോ ഫോൺ കിട്ടിയാൽ വല്ല വിഷവും തന്നും ഞാൻ തന്നെ കൊല്ലും😡. “മതി മതി ഇപ്പൊ കുറവുണ്ട് “നന്ദൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. അക്കി കൈ നീട്ടി ഫോൺ കയ്യിൽ വെച്ചു കൊടുത്തു….. ഫോൺ കയ്യിൽ കിട്ടിയതും ലോട്ടറി അടിച്ച expression ആയിരുന്നു. “ഞാൻ പോടോ ചൊറി തവളെ “അതും വിളിച്ചു ഓടിയതും അപ്പോയെക്കും നന്ദൻ അവളെ അരയിലുടെ കയ്യിട്ടു ഉയർത്തിയിരുന്നു….

അക്കിയും ഒരു നിമിഷം പകച്ചു പകുതിയായിട്ടുണ്ട്..അവൻ അവളെ തനിക്ക് അഭിമുഖമായി നിർത്തി ഇരു വശത്തും കൈ വെച്ചു….അവൾ ഉമിനീർ ഇറക്കി അവനെ ദയനീയമായി നോക്കി ഇത്തിരി അലിവ് തോന്നിയിരുന്നെങ്കിൽ😖😖 “നീ എന്താടി ഇപ്പൊ എന്നെ വിളിച്ചേ… ഏഹ് “അവൻ ഒന്നൂടെ അടുത്തേക്ക് ചേർന്നു. അതിനനുസരിച്ചു സ്റ്റിക്കർ പോലെ ചുമരോട് ചേർന്ന് അക്കിയും. “അത് ഏട്ടാ ഞാൻ വേറെ ഏതോ കോമഡി ആലോചിച്ചു വിളിച്ചതാ… ഏട്ടനെയല്ല😇 ” “എന്നിട്ട് എനിക്ക് അങ്ങനെ തോന്നിയില്ലല്ലോ “അതും പറഞ്ഞു അവളുടെ രണ്ടു കയ്യും കൂട്ടി പിന്നിലേക്ക് പിടിച്ചു മുഖം അവൾക്ക് നേരെ അടുപ്പിച്ചു. അവന്റെ നിശ്വാസം അവളിൽ പതിഞ്ഞു പെട്ടെന്ന് അക്കി തല കറങ്ങി നിലത്തേക്ക് വീണു…..

“അക്കി അക്കി “അവൻ പിടി വിട്ടു വെള്ളം എടുക്കാൻ എണീറ്റു….. ദേ ഓടുന്നു അക്കി….പന്തം കണ്ട പെരുച്ചാഴിയേ പോലെ നിന്ന കിടപ്പിൽ ജീവനും കൊണ്ടോടി. ഇനി ഒരു തിരിച്ചു വരവില്ല….. നന്ദൻ വാ പൊളിച്ചു നിന്നു പോയി അവളുടെ പോക്ക് കണ്ടു. വിഷ്ണു റൂമിലേക്ക് കയറി വരുന്നത് കണ്ടു അവൻ വാ അടച്ചു. “നമുക്ക് ഒന്നു കറങ്ങാൻ പോയാലോ ഏട്ടാ ” “എവിടേക്ക് ” “ആദിയ്ക്ക് അകത്തു ഇരുന്നു മടുത്തെന്ന്. ബീച്ചിലേക്ക് പോകാം അതുകൊണ്ട് അവനൊരു റിലീഫാകും” “ശരി, ഞാൻ ഇപ്പൊ റെഡിയായി വരാം”നന്ദൻ ഡ്രസ്സ്‌ മാറാൻ കയറി. നന്ദനും വിഷ്ണുവും ആദിയും വെറുതെ പുറത്തേക്ക് കറങ്ങാൻ ഇറങ്ങി….

“ഇപ്പൊ എങ്ങനെയുണ്ട് ഏട്ടാ ഓഫീസ് ജീവിതം “ആദിയുടെ ചോദ്യം കേട്ട് അവൻ ഒന്ന് നോക്കി. “ഏട്ടൻ ഇത്രയും കാലം കാടും മലയും മാത്രം കണ്ടു നടന്നതല്ലേ,…പെട്ടെന്ന് accepte ചെയ്യാൻ പറ്റിയിട്ടില്ല “വിഷ്ണു “ഏട്ടന് ബുദ്ധിമുട്ടായോ ” “അങ്ങനെ ഒന്നും ഇല്ലടാ, ശെരിയാ പെട്ടന്ന് ഉൾക്കൊള്ളാൻ പറ്റിയില്ല, പതിയെ റെഡിയാകും ” “മ്മ് ” “എന്തായി ആദി വാമിയുടെ കാര്യം “നന്ദൻ ചോദിക്കുന്നത് കേട്ട് അവൻ ഒന്ന് ചിരിച്ചു. “വാമി സേഫ് ആണെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ എനിക്ക് പാതി ജീവൻ തിരിച്ചു കിട്ടി” “ഞങ്ങൾക്ക് ആഗ്രഹം ഇല്ലാന്നിട്ടല്ല ആദി, പിന്നെ ആന്റി അന്ന് അങ്ങനെയൊക്കെ ചെയ്തപ്പോൾ പേടിച്ചു പോയി “

നന്ദൻ ഓർക്കാതെ പറഞ്ഞു. ഇത് കേട്ട് വിഷ്ണു നന്ദനെ ഒന്ന് തട്ടി, അപ്പോഴാണ് അവനും എന്താണ് പറഞ്ഞതെന്ന ബോധം ഉണ്ടായത്…. “അമ്മ എന്ത് ചെയ്തെന്നാ നിങ്ങൾ പറയുന്നേ “അവൻ സംശയത്തോടെ അവരെ നോക്കി. “ഏ….യ്‌ ഞാ…ൻ വേറെ എന്തോ ആലോചിച്ചു പറഞ്ഞതാ😖…. “നന്ദൻ “സത്യം പറയുന്നതാ രണ്ടു പേർക്കും നല്ലത്. ഏട്ടൻ ഓർമ ഇല്ലാതെ പറഞ്ഞതാണെന്ന് രണ്ടിന്റെയും മുഖഭാവം കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി”ആദി രണ്ടു പേരെയും നോക്കി. “കാര്യമായിട്ടു ഒന്നും ഇല്ല ആദി, ആന്റിയ്ക്ക് ഏട്ടത്തി വരുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞു, അതാ ഏട്ടൻ പറഞ്ഞേ 🫣”വിഷ്ണു പുറകിൽ നിന്ന് തലയിട്ട് കൊണ്ടു പറഞ്ഞു.

“അമ്മ എന്തോ ചെയ്‌തെന്ന് പറഞ്ഞതോ??” “നിനക്ക് വേറെ എന്തൊക്കെ ചോദിക്കാൻ ഉണ്ട്.. എന്തൊക്കെ അറിയണം ഇപ്പൊ 🙄”നന്ദൻ വിഷയം മാറ്റാൻ ദേഷ്യപ്പെട്ടു. “മ്മ്, ഇപ്പൊ ഞാൻ ഒന്നും ചോദിക്കുന്നില്ല ഞാൻ കണ്ടു പിടിച്ചോളാം ” അതിന് രണ്ടു പേരും മിററിലൂടെ നോക്കി. “അമ്മ കാര്യമായി എന്തോ പറഞ്ഞു പേടിപ്പിച്ച മട്ടുണ്ട്, ഞാൻ കണ്ടു പിടിച്ചോളാം “ആദി രണ്ടു പേരുടെയും ഭാവം കണ്ടു സ്വയം മനസ്സിൽ പറഞ്ഞു. കാർ ബീച് സൈഡിൽ പാർക്ക് ചെയ്തു ആദിയെയും പിടിച്ചു രണ്ടു പേരും ആളൊഴിഞ്ഞ ഒരിടത്തു ഇരുന്നു. “നിങ്ങൾക്ക് എന്താ വേണ്ടേ ഒരു കപ്പലണ്ടി പറയട്ടെ “വിഷ്ണു “മ്മ് ” ആദി ഫോൺ എടുത്തു insta ഓപ്പൺ ചെയ്തു…..

“എന്താടാ തിരക്കിട്ട് ഇൻസ്റ്റയിൽ നോക്കുന്നെ “നന്ദൻ “അത് വാമിയുടെ ഫ്രണ്ട് ഇല്ലേ പ്രീതി… അവളുടെ അക്കൗണ്ട് ഒന്ന് നോക്കിയതാ. വാമിയെ കുറിച്ച് എന്തെങ്കിലും ക്ലൂ കിട്ടിയാലോ “ആദി പറഞ്ഞു കൊണ്ടിരിക്കുമ്പോൾ വിഷ്ണു കടലയുമായി അവിടെ ഇരുന്നു. “വിഷ്ണു അവളുടെ മുഴുവൻ പേരെന്തായിരുന്നു “ആദി തല ചൊറിഞ്ഞു കൊണ്ടു ചോദിച്ചു. “പ്രീതിക ഇന്ദ്രജിത് “താല്പര്യമില്ലാതെ പറഞ്ഞു. “ഇപ്പോഴാ ഒരുമ വന്നേ…. താങ്ക്സ് ടാ ” അതും പറഞ്ഞു അവൻ പേര് സെർച്ച്‌ ചെയ്തു. പ്രതീക്ഷിച്ച അവളുടെ അക്കൗണ്ട് വന്നു. “ആള് ചില്ലറകാരിയല്ലല്ലോ million followers ഒക്കെ ആണല്ലോ “നന്ദൻ “Celebrity designer അല്ലെ.”ആദി ഫോട്ടോസ് സ്ക്രോൾ ചെയ്യാൻ തുടങ്ങി.

പെട്ടെന്നാണ് ഒരു ഫോട്ടോ അവന്റെ കണ്ണിൽ ഉടക്കിയത് അവന് അന്വേഷിച്ചത് കിട്ടിയ പോലെ അവന്റെ കണ്ണുകൾ തിളങ്ങി. “എന്താടാ എന്തെങ്കിലും കിട്ടിയോ “നന്ദൻ “ഞാൻ പറഞ്ഞില്ലേ എന്തെങ്കിലും കിട്ടാതിരിക്കില്ലെന്ന് “അവൻ ആ ഫോട്ടോ സെലക്ട്‌ ചെയ്തു. പ്രീതിയും മുക്തയും വേറൊരു പയ്യനും കൂടെ ചേർന്നു നിൽക്കുന്നൊരു ഫോട്ടോ ആണ്. അവരുടെ മുഖത്തെ സന്തോഷം കണ്ടു അവന് തന്നെ അത്ഭുതം തോന്നി. വാമി ഇത്രയും ഹാപ്പിയായി താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് അവനോർത്തു. അവളുടെ ഡ്രസിങ് പോലും പുതുമയായി തോന്നി. ഷോർട് ടോപ്പാണ് വേഷം. “ഈ പയ്യനാരാ “വിഷ്ണു സംശയം ഉന്നയിച്ചു.ആദിയ്ക്കും ഉണ്ടായിരുന്നു ആ സംശയം.

കാരണം അവൻ വാമിയുടെ തോളിൽ കയ്യിട്ടു കൊണ്ടാണ് നിൽക്കുന്നത്..വാമി അവന്റെ മുടിയിൽ പിടിച്ചു പൊട്ടിച്ചിരിക്കുന്നതും അതുകൊണ്ട് അത് ലൂക്കയാണെന്ന് അവൻ ഊഹിച്ചു….പ്രീതി അവരുടെ പുറകിൽ നിന്നു ചാടി കൊണ്ടു പോസ് ചെയ്തിട്ടും. അവന്റെ മുടി ഒരു ബ്രൗൺ നിറമായിരുന്നു..അവന്റെ ചിരിയ്ക്ക് ഒരു പ്രത്യേക ഭംഗി പോലെ,വൈറ്റ് co order ഡ്രെസ്സാണ് വേഷം.അതുപോലെ പ്രിന്റാണ് അവരും ഇട്ടിരുന്നത്. “ലൂക്കയാണോ ഇനി “നന്ദൻ “ഏട്ടത്തിയെ കണ്ടിട്ട് മനസിലാവുന്നില്ല അല്ലെ,ഒരുപാട് ചേഞ്ച്‌ വന്ന പോലെ “വിഷ്ണു ആദി ടാഗ് ചെയ്തിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തു….

അതിലെ പേര് വായിച്ചതും അവൻ പോലുമറിയാതെ ഫോൺ കയ്യിൽ നിന്ന് ഊർന്നു വീണു.നന്ദനും വിഷ്ണുവും അവനെ ഉറ്റു നോക്കി ഫോണിലേക്ക് നോക്കി. അവരുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. “ഏട്ടാ……. ഇത് “വിഷ്ണുവിന് വാക്കുകൾ കിട്ടുന്നില്ലായിരുന്നു. “നീ പറഞ്ഞ ആ ആയുക്ത അത് വാമിയാണോ?? “നന്ദൻ ആദിയ്ക്ക് ആകെ വട്ടു പിടിക്കും പോലെ തോന്നി…..ഇത്രയും നാൾ കൂടെ ഉണ്ടായിട്ട് പോലും തന്നോട് ഇത് പറഞ്ഞില്ലല്ലോ,… എന്തിന് മറ്റൊരു പേരിൽ ഇത്രയും കാലം ജീവിച്ചു?? അവളാരെയാ ഇങ്ങനെ ഭയക്കുന്നെ?? ആദിയുടെ ഉള്ളിൽ ഒരു തിര തന്നെ രൂപപ്പെട്ടു. ഒന്നും വ്യക്തമല്ല. “ആദി……

“അവരുടെ വിളിയിലാണ് അവൻ ചിന്തയിൽ നിന്നുണർന്നത്. “ആദി എന്തൊക്കെയാ ഇവിടെ നടക്കുന്നെ…. വാമി യഥാർത്ഥത്തിൽ ആയുക്തയാണോ?”നന്ദൻ എണീറ്റു. “അറിയില്ല ഏട്ടാ എനിക്കും… എന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ഇപ്പൊ പ്രീതിയ്ക്ക് മാത്രമേ സാധിക്കു “ആദി ആൾക്കൂട്ടത്തിലേക്ക് നോക്കി പറഞ്ഞു. “ഏട്ടത്തി ഹൈദരാബാദിലേക്ക് ആയിരിക്കും പോയിട്ടുണ്ടാവുക ” വിഷ്ണു ആലോചിച്ച ശേഷം തുടർന്നു. “കാരണം ” “ഏട്ടത്തി യഥാർത്ഥത്തിൽ ആയുക്തയാണെങ്കിൽ അങ്ങോട്ട് തന്നെയായിരിക്കും…അവളുടെ പ്രതികാരം തീർക്കാൻ. ഒരൊറ്റ നിമിഷം കൊണ്ടു അവൾക്ക് നഷ്ടപ്പെട്ടത് അവളുടെ പ്രിയപ്പെട്ടവനെയാണ്….. ലൂക്ക അവൾക്ക് അത്രയും important ആയിരുന്നു, അന്വേഷിച്ച എനിക്കും പോലും ദേഷ്യം തോന്നി അവനെ ഇല്ലാതാക്കിയവരോട് “വിഷ്ണു പറയുന്നത് കേട്ട് ആദിയൊന്നു ഞെട്ടി.

“ഇത്രയും നേരം പോകാതെ ഇപ്പൊ ഇങ്ങനെ എല്ലാം ഇട്ടെറിഞ്ഞു കൊണ്ടു പോകുവോ “നന്ദൻ “എനിക്ക് തോന്നുന്നത് ഏട്ടനെ accident ആക്കിയത് അവരുടെ ആരെങ്കിലും ആയിരിക്കും. ഏട്ടത്തി ഹോസ്പിറ്റലിൽ വന്നപ്പോൾ പോലും ഏട്ടന്റെ നല്ലതിന് വേണ്ടിയാണ് പോകുന്നതെന്നാ പറഞ്ഞേ “വിഷ്ണു അവന്റെ കണ്ണ് നിറയാൻ തുടങ്ങി. ഇത്ര അടുത്ത് ഉണ്ടായിട്ടും തനിക്ക് എന്നോട് ഒരു വാക്ക് പറയാമായിരുന്നു വാമി. അത്രയ്ക്ക് അന്യനായിരുന്നോ ഞാൻ നിനക്ക്…. “ഒരു വർഷം കഴിഞ്ഞിട്ടും അവൾ പക ഉള്ളിൽ കൊണ്ടു നടക്കുന്നുണ്ടെങ്കിൽ ആ ലൂക്ക അവൾക്ക് അത്രയും ഇമ്പോര്ടന്റ്റ്‌ പേർസൺ ആയിരിക്കണം “നന്ദൻ ഓർത്തു. ആദിയുടെ ഉള്ളിലും ആ പേര് മാത്രമായിരുന്നു.

ഓരോ രാത്രിയും വാമി ആ പേര് വിളിച്ചു കൊണ്ടു കരയുന്നത് അവനോർത്തു….അവന് ലൂക്കയോട് ആരാധന തോന്നി. നീ unlucky ആണ് ലൂക്ക…. ഇത്രയധികം നിന്നെ സ്നേഹിക്കാൻ വേറെ ആർക്കെങ്കിലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത് അനുഭവിക്കാൻ നിനക്ക് ദൈവം ആയുസ്സ് തന്നില്ല.. അവളത്രയും നിന്നെ മനസ്സിൽ കൊണ്ടു നടന്നിരുന്നു. അതിനു മാത്രം നീ എന്താണ് ചെയ്തതെന്ന് എനിക്കാറില്ല. പക്ഷെ ഒരർത്ഥത്തിൽ നീ ലക്കിയുമാണ്. ഭൂമിയിൽ നിനക്ക് വേണ്ടി കണ്ണീർ പൊഴിക്കാൻ ആളുണ്ട്.അത് തന്നെ ഒരു ഭാഗ്യമല്ലേ…. അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു. “ആദി നീ എന്താ ഒന്നും പറയാത്തെ. ഇനി എന്താ വേണ്ടേ….

“വിഷ്ണു “നിന്റെ ഏത് തീരുമാനത്തിനും ഞങ്ങൾ കൂടെയുണ്ടാവും “നന്ദൻ അവന്റെ തോളിൽ കൈ വെച്ചു. “പറയാം ഏട്ടാ…,..”ആദി എന്തോ ആലോചിച്ചു ഇരിക്കുമ്പോഴാണ് പ്രീതി കാൾ ചെയ്യുന്നത്. അതുകൊണ്ട് വിഷ്ണുവും നന്ദനും കുറച്ചു മാറി ഇരുന്നു.ഒരുപാട് സമയത്തിന് ശേഷം അവർ ഫോൺ കട്ട് ചെയ്തു… അവന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടായിരുന്നു. “ഫോണിൽ ഇത്ര കാര്യമായിട്ട്, എന്താ അവൾ പറഞ്ഞേ “വിഷ്ണു “എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ടെന്ന് “ആദി ചിരിച്ചു കൊണ്ടു അവരെ നോക്കി. “എന്ത്??? ജോലിയോ😳??…. തെളിച്ചു പറ “നന്ദൻ “Monday പ്രീതിയേ കണ്ടിട്ട് എന്ന് ജോയിൻ ചെയ്യണമെന്നു തീരുമാനിക്കാം എന്ന് പറഞ്ഞു ” “എന്ത് ജോലി??എവിടെ ജോലി??എന്ന് പറ ആദ്യം “വിഷ്ണു ധൃതി കൂട്ടി. “എന്റെ പെണ്ണിന്റെ കൂടെ♥️…..” ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button