കാണാചരട്: ഭാഗം 29
[ad_1]
രചന: അഫ്‌ന
പ്രീതി യാത്രയാക്കാൻ എയർപോർട്ടിൽ വന്നിരിക്കുവാണ് പ്രീതിയും മുക്തയും. രണ്ടു പേരും അവിടെയുള്ള ചെയറിൽ ഇരുന്നു. “മുക്ത ഇങ്ങോട്ട് നോക്ക്, ഞാൻ നാളെ രാത്രി തന്നെ നാട്ടിൽ എത്തും. പക്ഷെ അതുവരെ be careful “പ്രീതി കയ്യിൽ പിടിച്ചു,അതിനവൾ തലയാട്ടി. “ദീക്ഷിതിനോട് അതികം സംസാരത്തിന് പോവേണ്ട, എന്റെ ഡ്രൈവർ വന്നു പിക് ചെയ്തോളും ചുറ്റും എപ്പോഴും ഒരു കണ്ണു വേണം. നിന്റെ രക്ഷ നിന്റെ കയ്യിലാണ്….”പ്രീതി ഒരു താക്കീതു പോലെ പറഞ്ഞു. പോകാൻ announcement ചെയ്യുന്നത് കേട്ട് പ്രീതി എണീറ്റു ബാഗ് കയ്യിലെടുത്തു. “പോയിട്ടു വാ, എത്തിയിട്ട് വിളിക്കാൻ മറക്കരുത്” “പോയിട്ട് വരാം “പ്രീതി അകത്തേക്ക് നടന്നു.
മുക്ത അവൾ പോകുന്നതും നോക്കി കുറച്ചു നേരം അങ്ങനെ നിന്നു. പിന്നെ തിരികെ നടന്നു കാറിൽ കയറി. യാത്രയിൽ വല്ലാത്തൊരു ഒറ്റപ്പെടൽ പോലെ തോന്നി അവൾക്ക്.അതിൽ നിന്ന് ശ്രേദ്ധ തിരിക്കാൻ ലാപ്പ് എടുത്തു അതിൽ മുഴുകി. ഓഫീസിൽ എത്തിയതും ഗായത്രി ക്യാബിൻ തുറന്നു കൊടുത്തു മുക്ത ആരെയും നോക്കാതെ ചെയറിൽ ഇരുന്നു കണ്ണു കളടച്ചു കിടന്നു. അകത്തേക്ക് ആരോ വരുന്ന ശബ്ദം കേട്ട് മുക്ത കണ്ണു തുറന്നു നേരെ നോക്കി.ദീക്ഷിത് ആണെന്ന് കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു. “മേം ഇപ്പൊ ഫ്രീ ആണോ ” “ആഹ്, എന്താ കാര്യം “അവനോട് ഇരിക്കാൻ കാണിച്ചു കൊണ്ടു ചോദിച്ചു. “എല്ലാം വർക്ക് റിപ്പോർട്ടും ഞാൻ മെയിൽ ചെയ്യാറുണ്ട്,
റിപ്ലൈ ഒന്നും കിട്ടാത്തതു കൊണ്ടു ഇതുവരെ ചെയ്തത് പോലെ തന്നെയാണ് ചെയ്തു കൊണ്ടിരുന്നേ…..” “അതെ ഞാൻ റിപ്പോർട്സ് കാണാറുണ്ട്,….ഇപ്പൊ ഇത് പറയാൻ കാരണം എന്താ ദീക്ഷിത് ??”മുക്ത അവനെ ഉറ്റു നോക്കി. “അവരുടെ റിപ്ലൈ എന്തെങ്കിലും വന്നോ എന്നറിയാൻ…. ഇല്ലെങ്കിൽ ഇനി അങ്ങോട്ട് ആ തെറ്റ് തിരുത്താം എന്ന് കരുതി “ഒരു ഭാവ ഭേദവുമില്ലാതെ പറയുന്നവനെ നോക്കി അവളൊന്നു ചിരിച്ചു. “മുംബൈയിലേ കെഎംസ് അസോസിയേഷൻ ഗ്രുപ്പിന്റെ എംഡി എനിക്ക് വിളിച്ചിരുന്നു. അവർക്ക് നമ്മുടെ കമ്പനിയുടെ കണ്ടറക്റ്റിൽ സൈൻ ചെയ്യാൻ താല്പര്യമുണ്ട് പറഞ്ഞു.
തന്റെ പ്രസന്റെഷൻ അവർക്ക് ഇഷ്ടമായെന്ന് അത് തന്റെ ഹാർഡ് വർക്ക് തന്നെയാണ്…. “മുക്ത പറഞ്ഞു നിർത്തി.അവന്റെ മുഖം വിടർന്നു. പിന്നെ Clint’s നോട് എങ്ങനെ പെരുമാറണം എങ്ങനെ ഓർഡർ പിടിക്കണം എന്നൊക്കെ ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ C. V ഗ്രുപ്പിന്റെ ചെയർമാനു അറിയാൻ”മുക്ത പറയുന്നത് കേട്ട് അവൻ ചിരിയോടെ അവളെ നോക്കി. മുക്ത ചെയർ തിരിച്ചു പുറത്തേക്ക് നോക്കി. “ദീക്ഷിതിന് എല്ലാം ക്ലിയർ ആയിട്ടുണ്ടെങ്കിൽ പോകാം ” “ഓക്കേ “അവൻ എണീറ്റു പോകാൻ നേരം അവളെ ഒന്നുടെ നോക്കി ഡോർ അടച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പ്രീതി കുറച്ചു സമയം കൊണ്ടു തന്നെ എയർപോർട്ടിൽ എത്തിയിരുന്നു.
അവിടുന്ന് നേരെ ടാക്സി പിടിച്ചു പാരിസ് ഹോട്ടലിലേക്ക് പോയി. റൂമിൽ എത്തി വേഗം ഫ്രഷ് ആവാൻ കയറി…. ഷവർ ഓൺ ചെയ്തു കുറച്ചു സമയം അങ്ങനെ നിന്നു. ശരീരത്തിന് ഒരു തണുപ്പ് പൊതിയുന്ന പോലെ തോന്നി അവൾക്ക്. എത്ര സമയം അങ്ങനെ നിന്നെന്നെ അവൾക്ക് പോലും അറിയില്ല…… പുറത്തു ഇറങ്ങിയപ്പോൾ സമയം ഒരുപാടായിരുന്നു. മുടി ഉണക്കുമ്പോയാണ് ഫോൺ റിങ് ചെയ്യുന്നത്. അവൾ അതെടുത്തു ചെവിയിൽ വെച്ചു. “ഹെലോ ആദി ” “ആ പ്രീതി ഞങ്ങൾ ഇറങ്ങി. എവിടെ വെച്ചാ മീറ്റ് ചെയ്യേണ്ടേ ” “ഞാൻ ഫുഡ് കോർട്ടിൽ ഉണ്ടാവും അവിടേക്ക് വന്നാൽ മതി ” “Okey ” അവൻ ഫോൺ വെച്ചു. പ്രീതി വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തു താഴെക്ക് ഇറങ്ങി.
തന്റെ ക്ലൈന്റിനെ കണ്ടു എല്ലാം സംസാരിച്ചു എണീക്കുമ്പോയാണ് ആദിയും വിഷ്ണുവും അങ്ങോട്ട് വരുന്നത്. “Good morning “ആദി wish ചെയ്തു കൊണ്ടു അവൾക്ക് കൈ കൊടുത്തു. വിഷ്ണു അങ്ങനെ ഒരാളുണ്ടെന്ന് പോലും ഇല്ലെന്ന മട്ടിലാണ്. പ്രീതി അവനെ ഒന്നിരുത്തി നോക്കി ചെയറിൽ ഇരുന്നു. “ഇതെന്റെ കസിൻ ബ്രദർ വിഷ്ണു “ആദി അവനെ പരിചയപ്പെടുത്തി. “അറിയാം “അവൾ അവനെ ഒന്ന് നോക്കി പറഞ്ഞു. വിഷ്ണു പറഞ്ഞത് മനസ്സിലാവാതെ അവളെ നോക്കി. “പക്ഷെ പ്രീതി ഇവനെ ഫസ്റ്റ് ടൈം അല്ലെ കാണുന്നെ,”ആദി സംശയത്തോടെ നോക്കി. “അല്ല, അവൾ ആ വീട്ടിൽ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ എല്ലാവരെയും കുറിച്ച് ഞാൻ അന്വേഷിച്ചിരുന്നു.
പിന്നെ ഞങ്ങളെ കുറിച്ചറിയാൻ നാട്ടിൽ വന്നിരുന്നല്ലോ “ഒരു ഭാവവുമില്ലാതെ പറയുന്നവളെ നോക്കി ആദിയും വിഷ്ണുവും ഇരുന്നു. അന്നത്തെ സംഭവം അപ്പോൾ ഇവൾക്ക് ഓർമയുണ്ട് എന്നിട്ടും അതിന്റെ ചമ്മൽ ഉണ്ടോ😬😬. വിഷ്ണു ഓർത്തു. “അത് പിന്നെ വാമിയേ കുറച്ചറിയാൻ “ആദി വാക്കുകൾ പരതി. “It’s okay.ഇപ്പൊ എല്ലാം റെഡിയായോ ആദി,” “ഇപ്പൊ ഒക്കെയാണ്……പ്രീതി എന്തെങ്കിലും കഴിച്ചിരുന്നോ?? ഫുഡ് ഓർഡർ ചെയ്യണോ?” “ഞാൻ ഫ്ലൈറ്റിൽ നിന്ന് കഴിച്ചു. ഇപ്പൊ ഒന്നും വേണ്ട “പ്രീതി “വാമി…..അവൾക്ക് ഇപ്പൊ “ഇത്രയും നേരം പുഞ്ചിരിച്ച മുഖം മാറി സ്വരം താഴ്ന്നു. പ്രീതി അവന്റെ ഭാവം കണ്ടു ഒന്ന് ചിരിച്ചു.
“She is okey, ആദ്യം എല്ലാം ഉൾക്കൊള്ളാൻ കുറച്ചു പ്രയാസം ഉണ്ടായിരുന്നു ഇപ്പൊ ഓക്കേയാണ് ” “മ്മ് “അതിന് അവനൊന്നു മൂളി. അപ്പോയെക്കും വെയ്റ്റർ മൂന്നു പേർക്കും ജ്യൂസുമായി വന്നു. “പ്രീതി ഞാൻ വന്നത്…..” “അറിയാം ആദി…. വാമി സത്യത്തിൽ ആയുക്തയാണ്. അത് നീ അറിഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും കാരണം ആ പഴയ വേവലാതി ഇപ്പൊ നിന്റെ മുഖത്തോ സംസാരത്തിലോ ഇല്ല ” പ്രീതി പറയുന്നത് കേട്ട് അവനും അത്ഭുതമായിരുന്നു. ഒരാളുടെ മുഖത്തു നിന്ന് മനസ്സിലുള്ളത് വായിച്ചെടുക്കാനുള്ള കഴിവ് പ്രീതിക്കുണ്ട് അതവർക്ക് മനസ്സിലാവാൻ അധികം സമയം വേണ്ടി വന്നില്ല.
“എനിക്കറിയണം പ്രീതി,..ആയുക്ത വാമിയാവാനുള്ള കാരണം,അവളുടെ പ്രിയപ്പെട്ടവന്റെ വിയോഗം, അവളുടെ പക…. എല്ലാം ഇനി ഒന്നും ബാക്കി വെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ” സാധാരണ പെൺകുട്ടികളെ പോലെ അല്ലായിരുന്നു ഞങ്ങൾ നടന്നിരുന്നത്.പബ്ബിലും പാർട്ടിയുമായി ഒതുങ്ങി പോയി…….എനിക്കവളും അവൾക്ക് ഈ ഞാനും അതായിരുന്നു ഞങ്ങളുടെ ലോകം…..ഞങ്ങൾക്ക് parents ഉണ്ടെന്നേ ഒള്ളു ആ കരുതലും സ്നേഹവും ഞങ്ങൾ രണ്ടു പേരും അറിഞ്ഞിട്ടില്ല. അവരുടെ സ്നേഹം പണമായി ബാങ്കിലിടും….. Parents മീറ്റിംഗിന് എല്ലാവരുടെയും അച്ഛനും അമ്മയും വരുമ്പോൾ ഞങ്ങളുടെ വീട്ടിൽ നിന്ന് ആരും ഉണ്ടാവില്ല.
മീറ്റിംഗ് business trip എന്നോരോ എസ്ക്യൂസ്. ആദ്യം സങ്കടമായിരുന്നു പിന്നെ അതങ്ങോട്ട് ശീലമായി. തങ്ങളെ നിയന്ത്രിക്കനോ ശിക്ഷിക്കും വേറെ ഒരാൾക്ക് അധികാരം കൊടുത്തിരുന്നില്ല. ഞങ്ങൾക്ക് ഞങ്ങൾ മാത്രം. കുടിച്ചു എവിടെയെങ്കിലും കിടന്നാൽ പോലും ആരും തിരിഞ്ഞു നോക്കാറില്ല അത്രയ്ക്കും വെറുപ്പും ദേഷ്യവുമായിരുന്നു എല്ലാവർക്കും ഞങ്ങളോട് അവരെ പറഞ്ഞിട്ടും കാര്യമില്ല. കുടിച്ചു പിന്നെ എന്താ ചെയ്യുന്നതെന്ന് പോലും ഞങ്ങൾക്കറില്ല. മിക്കപ്പോഴും പോലിസ് സ്റ്റേഷനിൽ ആയിരിക്കും കിടപ്പ്…. കാരണം ഒരു മിനിറ്റ് വൈകിയാൽ പോലും വിളിക്കാൻ ആളുള്ളക്കാലത്തു ഞങ്ങൾക്ക് അങ്ങനെ ഒരാള് വീട്ടിൽ ഇല്ലായിരുന്നു…….
പക്ഷെ ഇതിൽ എല്ലാം മാറ്റം വന്നത് ഞങ്ങളുടെ ലൂക്ക വന്നതിന് ശേഷമാണ്. ചോദിക്കാൻ ആരും ഇല്ലെന്ന ഞങ്ങളുടെ ചിന്തയേ പാടെ മാറ്റിയത് അവനാണ്.ഒരു മാലാഖയായിരുന്നു. ആ ചിരി കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിലെ ഭാരം കുറയും. അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല, കണ്ണുകൾ നിറയാൻ തുടങ്ങി…..ആദിയ്ക്കും വിഷ്ണുവിനും അവരെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടായിരുന്നു. പ്രീതി കുറച്ചു സമയം നിശബ്ദതമായി. തങ്ങളുടെ പഴയക്കാലത്തിലേക്ക് പോയി. പുറത്തു നിന്ന് കാറിന്റെ നീട്ടിയുള്ള ഹോണടി കേട്ട് മുക്ത ബാഗേടുത്തിട്ട് താഴെക്ക് ഓടി.full sleeve t-shirt ഉം കാർഗോ പാന്റും തലയിൽ ഒരു ക്യാപ്പും സ്ഥാനം പിടിച്ചിട്ടുണ്ട്. ടേബിളിൽ സുഭദ്ര ബ്രേക്ക് ഫാസ്റ്റ് ഇരുന്നു കഴിക്കുന്നുണ്ട്.
മുക്ത ഇറങ്ങാൻ നേരം അവരെ ഒന്ന് നോക്കി കഴിക്കാനോ പോകുവാണോ എന്ന് പോലും ചോദിക്കുന്നില്ല ആ നോട്ടം തന്നിലേക്ക് ഇല്ല എന്നറിഞ്ഞു അവൾ ഒന്നും കഴിക്കാതെ ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി. പ്രീതി അവളെ കണ്ടതും കീ അവൾക്ക് എറിഞ്ഞു കൊടുത്തു…. മുക്ത ഡ്രൈവിംഗ് സീറ്റിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു. “എന്താടാ ഒരു മൗനം “സ്പീഡ് കൂടുന്നത് കണ്ടു പ്രീതി ചോദിച്ചു. “ഒന്നുമില്ല, രാവിലെ തന്നെ mood കളയാൻ…. “അവൾ തലചെരിച്ചു വേഗത കൂട്ടി….. “വിഷയം സുഭദ്ര തന്നെ “പ്രീതി ചിരിച്ചു സീറ്റ് ബെൽറ്റിട്ടു. കാർ കോളേജ് ഗ്രൗണ്ടിലേക്ക് പാഞ്ഞു കയറി. അവരുടെ കാർ കണ്ടു എല്ലാവരും ഒരടി പിന്നിലേക്ക് വെച്ചു.
കാർ പാർക്ക് ചെയ്യാൻ റിവേഴ്സ് എടുത്തതും പിന്നിലുള്ള സൈക്കിളിൽ ഇടിച്ചു. അതിൽ ഉണ്ടായിരുന്നയാളും സൈക്കളും ഒരുമിച്ചു നിലത്തേക്ക് വീണു. “ആരാടാ “പ്രീതി പിന്നിലേക്ക് നോക്കി. “അറിയില്ല, രാവിലെ തന്നെ മനുഷ്യന് പണിയുണ്ടാക്കാൻ “മുക്ത കാർ പാർക്ക് ചെയ്തു ദേഷ്യത്തിൽ ഇറങ്ങി പുറകിലേക്ക് ചെന്നു. “താൻ മാനത്തു നോക്കിയാണോ ഓടിക്കുന്നെ “മുക്ത അതും പറഞ്ഞു അവന്റെ നേരെ ചീറി. എല്ലാവരും അവനെ ദയനീയമായി നോക്കി. അവൾ പറയുന്നത് കേട്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ടു എണീറ്റു സൈക്കിൾ നേരെയാക്കി… ഒരു ബ്ലാക്ക് ടീഷർടും ബ്ലാക്ക് പാന്റും ആണ് വേഷം. നിലത്തു കിടന്ന ബാഗ് എടുത്തു തോളിലിട്ടു അവരെ രണ്ടു പേരെയും നോക്കി ചിരിച്ചു.
“സോറി ഞാൻ പെട്ടന്ന് കണ്ടില്ല ” ഇത്രയൊക്കെ പറഞ്ഞിട്ടും ശാന്തമായി പറയുന്നവനെ അത്ഭുതത്തോടെ നോക്കി നിൽക്കുവാണ് മുക്തയും പ്രീതിയും. “മ്മ് ശരി….വേഗം പോകാൻ നോക്ക് ” മുക്ത കൈ കൊണ്ടു പോകാൻ കാണിച്ചു. അതോടെ അവൻ അവിടുന്ന് നടന്നകന്നു. “ഇവനെ ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ മുക്ത. New അഡ്മിഷൻ ആണോ “പ്രീതി “ആണെന്ന് തോന്നുന്നു, അതാണ് നമ്മളെ കണ്ടിട്ടും ഒരു ചിരി ” “മ്മ് എനിക്കും തോന്നി “രണ്ടു പേരും ക്ലാസ്സിലേക്ക് നടന്നു. സാർ വന്നു ക്ലാസ്സ് എടുക്കാൻ തുടങ്ങിയിരുന്നു. ലൈറ്റ് ആയിട്ടാണ് എന്നും രണ്ടു പേരും വരാറ്. “മേ ഐ coming sir “പുറത്തു നിന്ന് ശബ്ദം കേട്ട് വന്നത് ആരാണെന്ന് സാറിന് ആരാണെന്ന് മനസിലായി.അയാൾ ഗൗരവത്തിൽ രണ്ടു പേരെയും നോക്കി. “എന്തിനാ ഇത്ര നേരത്തെ വന്നേ, കുറച്ചു കൂടെ വൈകിട്ട് വന്നാൽ മതിയായിരുന്നു “
“സോറി, കുറച്ചു ലൈറ്റായി “പ്രീതി താല്പര്യമില്ലാതെ പറഞ്ഞു. “നിങ്ങൾക്ക് തോന്നുമ്പോൾ വരാനും പോകാനും ഇത് ചന്തയല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ” രണ്ടു പേരും ഒന്നും മിണ്ടാതെ അയാൾ പറയുന്നതും കേട്ട് നിന്നു. “നിങ്ങൾക്ക് കയറാം പക്ഷെ ഇന്നത്തെ അറ്റന്റൻസ് തരില്ല “അയാൾ കയറാൻ വഴി കാണിച്ചു കൊണ്ടു പറഞ്ഞു.അതോടെ രണ്ടു പേരും മുഖത്തേക്ക് പോലും നോക്കാതെ തിരിഞ്ഞു നടന്നു. “നിങ്ങളോടല്ലേ ഞാൻ ഈ വായിട്ടലാക്കുന്നെ “അയാൾ ദേഷ്യം കൊണ്ടലറി. “അറ്റന്റൻസ് ഇല്ലെങ്കിൽ പിന്നെ അവിടെ ഇരുന്നു എന്തിനാ വെറുതെ സമയം കളയുന്നെ. ഞങ്ങൾ ഇപ്പൊ ക്ലാസിൽ കയറുന്നില്ല, സാർ ക്ലാസെടുത്തോ” മുക്ത അത്രയും പറഞ്ഞു ഗ്രൗണ്ടിലേക്ക് ഇറങ്ങി.
ഇതൊക്കെ കേട്ട് ബാക്ക് ബെഞ്ചിൽ ഇരിക്കുന്നവൻ അറിയാതെ ചിരിച്ചു പോയി. “വല്ലാത്തൊരു പെണ്ണ് 🙄🙄”അവൻ അറിയാതെ പറഞ്ഞു. “വെറുതെ കോളേജിനു പേരുദോഷം കേൾപ്പിക്കാൻ ഇറങ്ങിക്കോളും ” അയാൾ അകത്തേക്ക് കയറി. Then friends…. ഇന്ന് തോട്ട് ഒരു പുതിയ ആളു കൂടെ നമ്മുടെ ക്ലാസ്സിലുണ്ടാവും. ലൂക്ക അയാൾ പേര് വിളിച്ചതും അവൻ എണീറ്റു എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു. “New അഡ്മിഷൻ ആണ്…. പിന്നെ റാങ്ക് ഹോൽഡർ കൂടെയാണ്. So എല്ലാവരുടെയും ഒരു അറ്റെൻഷൻ ഇവനുണ്ടാവണം.”സാർ പറയുന്നത് കേട്ട് സ്റ്റുഡന്റസ് എല്ലാം അവനെ ആശ്ചര്യാത്തോടെ നോക്കി പക്ഷെ അതിന്റെ ഒരു അഹങ്കാരവും ആ മുഖത്തില്ല..
.അവന്റെ നോട്ടം മുഴുവൻ പുറത്തു പോയവരിലായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പോകാൻ നേരമായതും മുക്ത എന്നത്തേയും പോലെ ലൈറ്സ് എല്ലാം ഓഫ് ചെയ്തിറങ്ങി, കാർ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്.പക്ഷെ രാവിലെ വന്ന ഡ്രൈവർ അല്ലായിരുന്നു ഇപ്പൊ വന്നിരിക്കുന്നത്, അവൾക്കെന്തോ പന്തികേട് തോന്നി. “രാവിലെ വന്ന ഡ്രൈവർ എവിടെ “അവൾ കയറാതെ ഡോറിന്റ അടുത്തേക്ക് വന്നു. “അയാൾക്ക് സുഖമില്ല, അതാ എന്നെ പറഞ്ഞു വിട്ടേ”പക്ഷെ അയാളുടെ മറുപടി മുക്തയ്ക്ക് വിശ്വാസം വന്നില്ല. “താൻ ഒരു കാര്യം ചെയ്യ്, ആ കീ ഇങ്ങു താ ഞാൻ ഡ്രൈവ് ചെയ്തോളാം ” “അത് മേം എന്റെ ജോലി പോകും” അയാൾ തപ്പി തടഞ്ഞു.
“അവളോട് ഞാൻ കാര്യം പറഞ്ഞോളാം ഇപ്പൊ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…. ആ കീ ഇങ്ങു താ ഞാൻ ഓടിച്ചു പൊക്കോളാം “അവളുടെ ശബ്ദം ഉയർന്നതും കാറിന്റെ അവളുടെ കയ്യിൽ കൊടുത്തു അയാൾ പുറത്തേക്കിറങ്ങി. മുക്ത കാറിൽ കയറി അയാൾ ഒരു നോട്ടെടുത്തു കൊടുത്തു. “ഓട്ടോ വിളിച്ചു പൊക്കോ, “അതയാൾ വാങ്ങി പിന്നിലേക്ക് മാറി. അവൾ പോയതും പെട്ടെന്ന് അയാളുടെ മുഖം മാറി ഫോൺ എടുത്തു ചെവിയിൽ വെച്ചു. “ഹലോ എന്തായി ” “നമ്മുടെ പ്ലാൻ തെറ്റി….. അവൾ ഒറ്റയ്ക്കാണ് വരുന്നത് എന്നെ ഇവിടെ ഇറക്കി ” “അത് കുഴപ്പമില്ല, ആ റൂട്ടിൽ കൂടെ തന്നെയല്ലേ വരുന്നേ ” “അതെ “ആ ഫോൺ കട്ടായി.
അയാൾ തിരിഞ്ഞതും പുറകിൽ നിൽക്കുന്നവനെ കണ്ടു അയാൾ ഒന്നു പരുങ്ങി ചുറ്റും നോക്കി. “നീ ആർക്കെടാ ഇപ്പൊ വിളിച്ചേ ” അവൻ ഒന്നും മിണ്ടിയില്ല. “പറയെടാ പുല്ലേ….. ” അവന്റെ ഗർജനത്തിനു മുൻപിൽ അയാൾ അറിയാതെ എല്ലാം തുറന്നു പറഞ്ഞു. “അത് ധീരവ്….ആമുക്തയേ ഇല്ലാതാക്കാൻ “പറഞ്ഞു മുഴുവനാക്കും മുൻപേ അവൻ വായുവിൽ ഉയർന്നു താഴ്ന്നിരുന്നു. ദീക്ഷിത് വേഗം കാറെടുത്തു അവൾക്ക് പിന്നാലെ എടുത്തു. കുറച്ചു ദൂരം എത്തിയപ്പോയെക്കും തന്നെ ആരോ ഫോളോ ചെയ്യുന്ന പോലെ തോന്നി. മിററിലൂടെ നോക്കി. ഒരു വാൻ സിറ്റിയിൽ നിന്ന് തൊട്ടേ പുറകിൽ ഉണ്ടെന്ന് അവളോർത്തു.
മുക്ത സൈഡ് കൊടുത്തെങ്കിലും തനിക്ക് പുറകിൽ തന്നെ വരുന്നർക്ക് അതല്ല വേണ്ടെത്തന്നു അവൾക്ക് മനസിലായി. മുക്ത ദീർഘ ശ്വാസം എടുത്തു കാർ വേഗത്തിൽ മുന്നോട്ടെടുത്തു. അവൾക്ക് പിന്നാലെ അവരും വാൻ കത്തിച്ചു വിട്ടു.തൊട്ടു തൊട്ടില്ല എന്ന രീതിയിൽ വാൻ അടുക്കും തോറും അവളുടെ ഉള്ളിൽ എവിടെയോ ഒരു ഭയം നിറഞ്ഞു. പക്ഷെ അവൾ സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ചു……. അപ്പോഴാണ് ഞാൻ വരുന്ന റോഡിന്റെ ഇരുവശത്തു നിന്നും ലോറികൾ വരുന്നത് കണ്ടത്. ഇത് തനിക്കുള്ള എന്തോ പണിയെന്നാണോർത്തു ഗിയർ മാറ്റി ആക്സലേറ്ററിൽ ചവിട്ടി അവളെ അടിക്കുന്നതിനു മുൻപേ അവരെ മറികടന്നിരുന്നു…..
പക്ഷെ അവളെ ഇടിക്കാൻ വന്ന രണ്ടു ലോറിയും വാനും ഒരുമിച്ചു കൂട്ടി ഇടിച്ചു അവിടെ ഒരു ബ്ലാസ്റ്റ് തന്നെ സംഭവിച്ചു. അവൾ കാർ നിർത്തി പിന്നിലേക്ക് നോക്കി…..ആ കാഴ്ച്ച കണ്ടു അവൾ കാറിൽ നിന്നിറങ്ങി നിലത്തിരുന്നു പോയി. ഇങ്ങനെയോരു ആക്‌സിഡന്റ് അവളും പ്രതീക്ഷിച്ചിരുന്നില്ല, പെട്ടെന്ന് അവളും ഷോക്കായി,കുറച്ചു സമയം അങ്ങനെ നിന്നു. ഇതൊക്കെ കണ്ടു കൊണ്ടാണ് ദീക്ഷിത് വരുന്നത് അവനും ആദ്യം ഒന്ന് ഷോക്കായി അതിൽ മുക്ത പെട്ടെന്നാണ് അവനും വിചാരിച്ചത്. പക്ഷെ കുറച്ചു മുന്നിലായി നിലത്തിരിക്കുന്നവളെ കണ്ടു അങ്ങോട്ട് ഓടി. “മുക്ത are you okay “അവന്റെ ശബ്ദം കേട്ട് അവളൊന്നു ഞെട്ടി.
പിന്നെ മെല്ലെ തലയാട്ടി. “വാ എണീക്ക് “അവൾ പേടിച്ചിട്ടുണ്ടെന്ന് തോന്നിയത് കൊണ്ടു അവൻ കൈ നീട്ടി. ഇപ്രാവശ്യം അവളത് നിരസിച്ചില്ല. അവന്റെ കയ്യിൽ പിടിച്ചെണീറ്റു……അവനെ നോക്കാതെ വിയർപ്പ് തുടച്ചു. “ഞാൻ ഡ്രോപ്പ് ചെയ്യണോ “കാറിൽ കയറാൻ തുനിഞ്ഞവളെ നോക്കി. “വേണ്ട “വേറൊന്നും പറയാതെ അവൾ കാറെടുത്തു. ഇത് കണ്ടു അവനെന്തെന്നില്ലാതെ സന്തോഷം തോന്നി ആദ്യമായാണ് മുക്ത അവനോട് ശാന്തമായി സംസാരിക്കുന്നത്.എവിടെയൊക്കെ ഒരു പ്രതീക്ഷ പോലെ തോന്നി അവന്….. പെട്ടന്ന് അവന്റെ മുഖം മാറി. ഞരമ്പുകൾ വലിഞ്ഞു മുറുകി. അവൻ വേഗത്തിൽ കാറെടുത്തു അവരുടെ ഗോഡൗണിലേക്ക് വിട്ടു.
എല്ലാം അറിഞ്ഞ ഷോക്കിൽ നിൽക്കുവാണ് അച്ഛനും മകനും…. അപ്പോഴാണ് ഒരു ബ്ലാക്ക് താർ ചീറി പാഞ്ഞു അകത്തേക്ക് കയറി വരുന്നത്…. അതിൽ നിന്ന് ഇറങ്ങി വരുന്നവനെ കണ്ടു രണ്ടു പേരും ഒരു പോലെ ഞെട്ടി പിന്നിലേക്കാഞ്ഞു. “ഡാ നിന്നെ ഒരിക്കെ ഞാൻ വാൺ ചെയ്തതല്ലെടാ പന്ന മോനെ.” ധീരവിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അടിയുടെ ആകാതത്തിൽ പിന്നിലുള്ള ഇരുമ്പു കൂട്ടത്തിലേക്ക് മറിഞ്ഞു വീണു.നിലത്തു കിടന്ന ഇരുമ്പു ഭണ്ഡടെത്തു അവനെ അടിക്കാനായി മുന്നോട്ടു വന്നു ഇതു കണ്ടു ധീരേദ്രൻ ദീക്ഷിതിന്റെ കയ്യിൽ പിടിച്ചു തടഞ്ഞു. “ദീക്ഷിത് വേണ്ട പ്ലീസ്……..” “ഇവന് ഞാൻ ഒരു വട്ടം വാണിംഗ് കൊടുത്തു വിട്ടതാണ്, ഇതിപ്പോ വീണ്ടും ആവർത്തിച്ചിരിക്കുവാണ്.
ഇനി ഇവന് മാപ്പില്ല ” അയാളെ തള്ളി മാറ്റി അവന്റെ കാലിന് ശക്തിയിൽ അടിച്ചു….. അടിയുടെ ശക്തിയിൽ ആ ഗോഡൗൺ മുഴുവൻ അവന്റെ കരച്ചിൽ ഉയർന്നു, വേദന കൊണ്ടു നിലത്തു ഉരുണ്ടു കിടക്കുവനെ കണ്ടു ധീരേദ്രൻ അവന്റെ കാലിൽ വീണു. “ഇനി അവനെ അടിക്കരുത്, ഞാൻ നിന്റെ കാലു പിടിക്കാം, എനിക്കവനെ ഒള്ളു. ഇനി ഇവനിങ്ങനെ ചെയ്യില്ല… ഞാൻ വാക്ക് തരാം ” അതോടെ അവൻ കയ്യിലുള്ള ദണ്ഡ് നിലത്തെറിഞ്ഞു അയാളെ കാലു കൊണ്ടു ചവിട്ടി അവന്റെ കാർ എടുത്തു ശര വേഗത്തിൽ അവിടുന്ന് ഇറങ്ങി. അവൻ പോയതും അയാൾ ധീരവിനെ പിടിച്ചെഴുന്നേൽപ്പിറ്റു.
“മോനെ……” അവൻ എണീക്കാൻ കഴിയാതെ നിലത്തേക്ക് പതിഞ്ഞു. രണ്ടു കാലുകളും അടികൊണ്ട് ഒടിഞ്ഞിട്ടുണ്ട്. “എനിക്ക് ഈ അപമാനം സഹിക്കുന്നതിലും അപ്പുറമാണ് ഡാഡ്”കത്തിയേരിയുന്ന കണ്ണുകളോടെ പറഞ്ഞു. “നമുക്ക് എല്ലാത്തിനും പകരം ചോദിക്കാം, പക്ഷെ ഇപ്പോഴല്ല….. ഇനി കുറച്ചു നാളത്തേക്ക് എല്ലാം നമുക്ക് മറക്കാം,പ്രതീക്ഷിക്കാതെ ഒരു തിരിച്ചടി അതാണ് അവർക്ക് വേണ്ടത്. ഇനി എടുത്തു ചാടി ഒന്നും വേണ്ട ” അതിനവൻ ഒന്ന് മൂളി……കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]