Novel

കാണാചരട്: ഭാഗം 30

[ad_1]

രചന: അഫ്‌ന

ഫ്രീ പീരിയഡ് കിട്ടിയപ്പോൾ എല്ലാവരും അവനെ ഒന്ന് മൈൻഡ് കൂടെ ചെയ്യാതെ അവരുടെ പണിയിൽ മുഴുകി.ലൂക്ക വേഗം പുറത്തേക്ക് ഇറങ്ങി രണ്ടു പേരെയും തിരയാൻ തുടങ്ങി…ചുറ്റും നോക്കിയെങ്കിലും അവരുടെ പൊടി പോലും കണ്ടില്ല പോയോ എന്നറിയാൻ കാറിന്റെ അടുത്തേക്ക് നടന്നു പ്രതീക്ഷിച്ച പോലെ അവിടെ ചാരി ഇരിക്കുന്നുണ്ട് രണ്ടും. അവൻ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ ധൈര്യം സംഭരിച്ചു അങ്ങോട്ട് വിട്ടു….തങ്ങളുടെ നേരെ വരുന്നവനെ കണ്ടു അവരും അവനെ നോക്കി കൈ മാറിൽ പിണച്ചു കനോക്കി. “ഹായ്…… ഞാൻ ലൂക്ക,നിങ്ങളുടെ ക്ലാസ്സിലെ new അഡ്മിഷനാണ് “അവൻ അവർക്ക് നേരെ കൈ നീട്ടി. പക്ഷെ ഇതൊന്നും മൈൻഡ് ചെയ്യാതെ അവനെ തന്നെ നോക്കി നിൽക്കുവാണ് രണ്ടും.

“ഞങ്ങൾ ഒന്നും ചോദിച്ചില്ലല്ലോ നിന്നോട്…ഇതൊക്കെ വന്നു പറയാൻ.”പ്രീതി “ഞാൻ ജസ്റ്റ്‌ ഒന്നു പരിചയപ്പെടാൻ വേണ്ടി😇 ‘” “നീ രാവിലെ കണ്ട ആ പയ്യനല്ലേ “മുക്ത ഒന്നോർത്തു. അതിന് ചിരിച്ചു കൊണ്ട് അവൻ തലയാട്ടി. ” ക്ലാസിൽ ചെന്നു പഠിക്കാൻ നോക്ക്.പരിചയപ്പെടലൊന്നും ഇവിടെ വേണ്ട,മോൻ വേറെ ആളെ നോക്ക് “മുക്ത “അപ്പൊ നിങ്ങൾ കയറുന്നില്ലേ😇….” അവന്റെ ചോദ്യം കേട്ട് രണ്ടു പേരും അവനെ നോക്കി കണ്ണുരുട്ടി അതോടെ അവൻ ഒന്നിളിച്ചു കൊടുത്തു വേഗം സ്ഥലം വിട്ടു . കുറച്ചു സമയം കഴിഞ്ഞതും രണ്ടു പേരും ക്ലാസിൽ കയറി പിന്നിലേക്ക് നടന്നു…

അവരുടെ ബെഞ്ചിൽ ഇരിക്കുന്നവനെ കണ്ടു രണ്ടു പേരും പരസ്പരം ഒന്ന് നോക്കി വേറെ സീറ്റ് ഇല്ലാത്തതു കൊണ്ടു അവിടെ ഇരുന്നു അവനെ നോക്കി പല്ല് കടിച്ചു. “ഹായ്….. ഞാൻ കുറേ നേരമായി നോക്കുന്നു. ഇപ്പോഴാണോ വരുന്നേ🤗” “നിന്നോട് നോക്കിയിരിക്കാൻ ഞങ്ങൾ പറഞ്ഞോ😠 “പ്രീതി “അല്ല ഒരു ബെഞ്ചിൽ ഇരിക്കുമ്പോൾ, കുറച്ചു ഫ്രണ്ട്ലി ആകാമെന്ന് കരുതി”അവൻ വീണ്ടും ചിരിച്ചു. “ഇനി നീ ചിരിച്ചാൽ പിന്നെ ചിരിക്കാൻ നിനക്ക് പല്ലുണ്ടാകില്ല 😡😡”

മുക്ത കയ്യിലിരുന്ന പേനയുടെ മുന അവനു നേരെ നീട്ടി. അതോടെ നല്ല കുട്ടിയായി നേരെ ഇരുന്നു. അതിനിടയിൽ മുക്ത ഒന്നുറങ്ങിയതും അവൻ ടെക്സ്റ്റ്‌ ബുക്ക്‌ കൊണ്ടു മെല്ലെ തട്ടി എണീപ്പിറ്റു… “എന്താടാ സത്യത്തിൽ നിന്റെ പ്രശ്നം😬😬 “അവൾ ദയനീയമായി അവനെ നോക്കി. “ക്ലാസ് എടുക്കുമ്പോയാണോ ഉറങ്ങുന്നേ, മിസ്സ്‌ ശ്രദ്ധിക്കുന്നുണ്ട് “അവൻ പറഞ്ഞു തീരും മുൻപേ മിസ്സ്‌ അങ്ങോട്ട് വന്നിരുന്നു. “ബാക്കിൽ എന്താണ് ഒരു ചർച്ച”മിസ്സ്‌ ചോദിക്കുന്നത് കേട്ട് രണ്ടു പേരും ഞെട്ടി കൊണ്ടു നേരെ നോക്കി. “ആയുക്ത സ്റ്റാൻഡ് അപ്പ്‌, ഞാൻ ഇപ്പൊ എടുത്ത ഭാഗം ഒന്ന് വായിച്ചേ “മിസ്സ്‌ പറയുന്നത് കേട്ട് അവൾ പ്രീതിയേ നോക്കി.

അവൾ ടെക്സ്റ്റ്‌ കൊണ്ടു വന്നിട്ട് കൂടെയില്ല. അപ്പോഴാണ് ലൂക്ക അവന്റെ ടെക്സ്റ്റിൽ മാർക്ക് ചെയ്തു അവളുടെ നേരെ നീട്ടി. ആദ്യം വാങ്ങാൻ മടിച്ചെങ്കിലും പിന്നെ മിസ്സിന്റെ വായിൽ നിന്ന് കേൾക്കുന്നതിലും നല്ലത് ഇതാണെന്ന് കരുതി അതെടുത്തു വായിക്കാൻ തുടങ്ങി. “ഗുഡ്, ഇപ്പൊ ക്ലാസിൽ ശ്രദ്ധിക്കാൻ ഒക്കെ തുടങ്ങിയോ “മിസ്സ്‌ പറയുന്നത് കേട്ട് അവനെ ഒന്ന് നോക്കി സീറ്റിൽ ഇരുന്നു. “Thanks 😒”താല്പര്യമില്ലതെ അതും പറഞ്ഞു നേരെ ഇരുന്നു. അവനറിയാതെ ചിരിച്ചു പോയി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ലഞ്ച് ബ്രെക്കിൽ രണ്ടു പേരും കാന്റീനിലേക്ക് വരുമ്പോൾ കാണുന്നത് സീനിയേഴ്‌സ് ആരെയോ റാങ്കിങ് ചെയ്യുന്നത് കാണുന്നത്.

“ഈ കലാപരിപാടി ഇതുവരെ തീർന്നില്ലേ “പ്രീതി “ആർക്കറിയാം, ഏതെങ്കിലും മിണ്ടാപൂച്ചയേ കിട്ടിയിട്ടുണ്ടാവും. അതാ നാലാൾ ഉള്ളിടത്ത് വെച്ചു ഷൈൻ ചെയ്യുന്നേ “അവർ ഇടയിലേക്ക് കണ്ണുകൾ പായിച്ചു ഫുഡ്‌ ഓർഡർ കൊടുത്തു സീറ്റിൽ ചെന്നിരുന്നു. “നീ വല്ല റാങ്ക് ഹോൾഡർ ഒക്കെയല്ലേ. മോൻ മൂക്ക് കൊണ്ടു ആ ബോർഡിൽ ക്ഷ, ഞ്ഞ ഒന്നെഴുതിയെ “അവന്റെ തലയിൽ പിടിച്ചു മൂക്ക് മാഷിയിൽ മുക്കി. ഇത് കണ്ടു എല്ലാവരും ചിരിക്കാൻ തുടങ്ങി.അവന് ഒന്നും പറയാനാവാതെ എല്ലാവരെയും. ദയനീയമായി തലതാഴ്ത്തി. അപ്പോഴാണ് അത് ലൂക്കയാണെന്ന് അവർക്കും മനസ്സിലായത്,

എല്ലാവരുടെയും പരിഹാസത്തിനും കളിയാക്കലുകൾക്കിടയിലും തല താഴ്ത്തി നിൽക്കുന്നവനെ കണ്ടു അവർക്കെന്തെന്നില്ലാതെ ദേഷ്യം വന്നു. “ഇവന് കിട്ടിയതൊന്നും പോരെ “പ്രീതി “ഇല്ലെന്ന മട്ടാണ്,”അവളതും പറഞ്ഞു ചെയർ കാലു കൊണ്ടു തട്ടി മാറ്റി അവരുടെ ഇടയിലേക്ക് ഇടിച്ചു കയറി. “പ്രവീണെ ഇത് കുറച്ചു കൂടുന്നുണ്ട്, ഇവനെ വിട്ടേക്ക്…..”പ്രീതി ലൂക്കയേ പിടിച്ചു മാറ്റി മുൻപിലേക്ക് കയറി നിന്നു. മുക്ത മഷി തുടക്കാൻ കയ്യിലിരുന്ന കർച്ചീഫ് കൊടുത്തു. “എന്ത് മതിയെന്ന്, ഞങ്ങൾ സീനിയേർസാ…തലയുള്ളപ്പോൾ വാ ലാടേണ്ട”അവൻ പുച്ഛിച്ചു. “ഇവനെ വിട്ടേക്ക്, റാങ്കിങ് കഴിഞ്ഞതാണ്….

ഇപ്പൊ കുത്തി പോക്കേണ്ട ഒരു ആവിശ്യവും ഇല്ല, നിനക്ക് ഷൈൻ ചെയ്യാൻ വേറെ വല്ല പണിയും നോക്ക്, അല്ലാതെ ഒന്നും അറിയാത്തവരുടെ മെക്കിട്ട് കേറിയല്ല ആളെവേണ്ടേ “മുക്ത “എനിക്ക് ഇഷ്ടമുള്ളപോലെ ഞാൻ ചെയ്യും അത് ചോദിക്കാൻ നീയാരാ ” “ഞാൻ ആരാണെന്ന് നിനക്ക് കാണിച്ചു താരാടാ…. നിന്നോട് ഇത്രയും നേരം മര്യാദക്ക് തന്നെയല്ലേ ഞാൻ സംസാരിച്ചേ”മുക്ത അവനു നേരെ വന്നതും ലൂക്കയും പ്രീതിയും തടഞ്ഞു. “മുക്ത വേണ്ട, ഒരു ഇഷ്യു ആക്കേണ്ട,” പ്രീതി അവളെ വലിച്ചു നടന്നു.അവൾ ലൂക്കയെ ഒന്ന് നോക്കി അവളുടെ കൂടെ നടന്നു. ലൂക്ക ഒന്നും മിണ്ടാതെ തനിച്ച് ഒരു ടേബിളിൽ ഇരുന്നു ഫുഡ്‌ കഴിക്കാൻ തുടങ്ങി.

ഇതു കണ്ടു അവർ പരസ്പരം നോക്കി. “ഇവന് കുട്ടുകാർ ഒന്നും ഇല്ലേ “പ്രീതി “ഇല്ലെന്ന തോന്നുന്നേ, അല്ലെങ്കിൽ അങ്ങനെ നാണം കെടുത്തിയിട്ടും ചോദിക്കാൻ ഒറ്റൊരുത്തനെയും കണ്ടില്ലല്ലോ “മുക്ത “ആ കാണുന്ന ചിരിയെ ഒള്ളു,നേരെ നിവർന്നു സംസാരിക്കാൻ പേടിയാണെന്ന് തോന്നുന്നു”പ്രീതി പറഞ്ഞു ചിരിച്ചു. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു മുക്തയും പ്രീതിയും മരച്ചുവട്ടിൽ ചെന്നിരുന്നു.അപ്പോഴാണ് അപ്പുറത്തു തനിച്ചിരിക്കുന്നവനിൽ കണ്ണുടക്കിയത്. “ഇവനെന്താ എപ്പോഴും തനിച്ചിരിക്കുന്നെ,”മുക്തയ്ക്ക് വീണ്ടും അത്ഭുതം തോന്നി.

“ആർക്കറിയാം, ആരും അടുപ്പിക്കുന്നുണ്ടാവില്ല, ആദ്യം പഠിച്ചിരുന്ന കോളേജിലെ റാങ്ക് ഹോൾഡറാ,..പിന്നെ ഇതുവരെ ആരെയും നല്ല വാക്ക് പറയാത്ത നമ്മുടെ കോര സാർ നല്ല ഇൻട്രോ ഒക്കെ കൊടുത്തെന്ന്,,, അതിന്റെ ഒരു വിദ്വേഷം എല്ലാവർക്കും ഉണ്ടെന്നൊക്കെ കേട്ടു.”പ്രീതി “മ്മ്മ് ” അവളും ഒന്ന് മൂളി കൊടുത്തു നേരെ ഇരിക്കുമ്പോയാണ്. തങ്ങളുടെ ക്ലാസ്സിലെ കുറച്ചു ബോയ്സ് അങ്ങോട്ട്‌ വരുന്നത്.ലൂക്ക അവരെ നോക്കി ഒന്ന് ചിരിച്ചെങ്കിലും അവനെ മൈൻഡ് ചെയ്യാതെ അവനെ ഒറ്റ തട്ട്. ഇരിക്കുന്നിടത്തു നിന്ന് പിന്നിലേക്ക് മറിഞ്ഞു വീണു……

ഇതു കണ്ടു അവർ ചിരിച്ചു കൊണ്ടു അവനെ പുച്ഛിച്ചു കൊണ്ടു അവിടെ ബെഞ്ചിൽ ഇരുന്നു. ലൂക്ക മറിച്ച് ഒരു വാക്ക് പോലും പറയാതെ നിലത്തു നിന്നു എണീറ്റു.പൊടിയെല്ലാം തട്ടി നടക്കാൻ ഒരുങ്ങിയതും തന്റെ കൈ പിടിച്ചു ആരോ വലിച്ചു കൊണ്ടു പോകുന്നത് പോലെ തോന്നി നേരെ നോക്കി.മുക്തയേയും പ്രീതിയെയും കണ്ടതും കാര്യം മനസിലാവാതെ മുൻപിൽ പോകുന്നവരെ നോക്കി. അവരുടെ മുഖം ദേഷ്യത്തിൽ ചുവന്നിരുന്നു.അവൻ കൈ വിടുവിക്കാൻ നോക്കിയെങ്കിലും പിടി മുറുകിയേ ഒള്ളു. അവരുടെ അടുത്തെത്തിയതും ലൂക്കയെ അവർക്ക് മുമ്പിലേക്ക് നിർത്തി അവൾ കൈ രണ്ടും മാറിൽ പിണച്ചു നിന്നു.

അവർ രണ്ടു പേരെ കണ്ടതും അവരൊന്നു ഞെട്ടിയെങ്കിലും അത് പുറത്തു കാണിക്കാതെ അവർക്ക് നേരെ എണീറ്റു. “സോറി പറ…..”അവളുടെ ശബ്ദം ഉയർന്നു. “എന്തിന്, ” “അജയ് നീ കളിക്കല്ലേ, വെറുതെ ഇരിക്കുന്നവനെ തട്ടി താഴെ ഇട്ടിട്ടു നല്ല പിള്ള ചമയുന്നോ ” “അതിന് ഇവനേതാ… ഇങ്ങനെ ഒരാളുണ്ടെന്ന് പോലും അവൻ നിൽക്കുന്നിടത്തിന് പോലും അറിയില്ല. പിന്നെ വീണ ഇവന്ക്കില്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാ “അവർ അതും പറഞ്ഞു ചിരിക്കാൻ തുടങ്ങി. “ഞാൻ സോറി പറയാനാ പറഞ്ഞേ,.നീ അതികം ഡയലോഗ് അടിച്ചു സമയം കളയല്ലേ “അവൾ വീണ്ടും ശബ്ദം ഉയർത്തി. അതൊടെ അവർക്കും വാശിയായി.

“ഇല്ലെങ്കിൽ നീ എന്ത് ചെയ്യും, നീ വല്ല റൗഡി ആണെന്ന് കേട്ടിട്ടുണ്ട്, അത് ശരിയാണോന്ന് ഇപ്പൊ നോക്കാലോ…” അവർ തമാശ രൂപത്തിൽ പറഞ്ഞു നാവെടുത്തതും അവൾ കാലെടുത്തു ഉയർത്തി അവന്റെ തലയ്ക്കു ആഞ്ഞു ചവിട്ടി. അടിയുടെ ആകാതത്തിൽ അവൻ തല ചുറ്റി നിലത്തേക്ക് വീണു. ഇപ്പൊ എന്താണ് നടന്നതെന്ന് മനസിലാവാതെ ബാക്കിയുള്ളവരും ലൂക്കയുമടക്കം വാ പൊളിച്ചു നിൽക്കുവാണ്. “മുഖമടിച്ചു കൊടുക്കുന്നത് ഇപ്പൊ out of fashion ആയി. ഇപ്പൊ ഇതാണ് ട്രെൻഡ്,”മുക്ത നിലത്തു കിടക്കുന്നവന്റെ മുൻപിൽ മുട്ട് കുത്തി ഇരുന്നു. “പിന്നെ ഇതെങ്ങാനും പ്രിൻസിയുടെ ചെവിയിൽ എത്തിയെന്ന് ഞാനാറിഞ്ഞാൽ,..നിന്റെ വീട്ടിൽ കേറി പണിയും ഞാൻ……

“അവനു നേരെ വിരൽ ചൂണ്ടി അത്രയും പറഞ്ഞു. പോകാൻ നേരം പ്രീതി വാ പൊളിച്ചു നിൽക്കുന്നവന്റെ വാ മെല്ലെ അടച്ചു. “നിന്റെ വായിൽ ആരെങ്കിലും കല്ല് തിരുകി വെച്ചിട്ടുണ്ടോ,ഞങ്ങൾക്ക് അറിയാമേലാത്തോണ്ട് ചോദിച്ചതാ” “ഈ കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ അവനവന്റെ കാര്യത്തിനെങ്കിലും ആ വാ തുറന്നു സംസാരിക്കണം…. ഇന്ന് ചെയ്തത് നേരത്തെ ക്ലാസ്സിൽ നിന്ന് ഹെല്പ് ചെയ്തതിന് ആണെന്ന് കൂട്ടിക്കോ” ഇതിനെല്ലാം അവൻ ഒന്ന് തലയാട്ടി… അവർ പോകാൻ തുനിഞ്ഞതും ലൂക്ക ഓടി അവർക്ക് മുൻപിൽ വന്നു നിന്നു. എന്തെന്നർത്ഥത്തിൽ അവനെ നോക്കി പുരികം ഉയർത്തി.

“എന്നെ കൂടെ ക്കൂട്ടോ നിങ്ങളുടെ കൂടെ, പ്ലീസ് ” “അത് പറ്റില്ല “മുക്ത എടുത്തടിച്ചു പറഞ്ഞു. “ഞാൻ നല്ല കുട്ടിയായി ഇരുന്നോളാം.ഞാൻ ഒരു ശല്യത്തിനും വരില്ല.എനിക്ക് ഇവിടെ ആരും കൂട്ടിനില്ല, എല്ലാവർക്കും പുച്ഛം പക്ഷെ നിങ്ങൾ അങ്ങനെയല്ല………” അത് കേട്ട് അവർ കുറച്ചു സമയം ഒന്ന് ചിന്തിച്ചു. പിന്നെ പരസ്പരം മുഖത്തോട് മുഖം എന്തൊക്കെയോ കണ്ണുകൾ കൊണ്ടു ആക്ഷൻ കാണിക്കാൻ തുടങ്ങി….. പിന്നെ അവനു നേരെ തിരിഞ്ഞു. “Okay, പക്ഷെ ഇനിയുള്ള ഞങ്ങളുടെ പ്രൊജക്റ്റ്‌ നീ ചെയ്യേണ്ടി വരും ” “ഞാൻ റെഡി ” അവനെ ഒഴിവാക്കാൻ വെറുതെ പറഞ്ഞതായിരുന്നു പക്ഷെ ലൂക്കയുടെ മറുപടി കേട്ട് രണ്ടു പേരും ഷോക്കടിച്ച പോലെ അവനെ നോക്കി. “എന്നാ നമുക്ക് ക്ലാസിലേക്ക് പോയാലോ “അവന്റെ ചോദ്യം കേട്ട് രണ്ടു പേരും അറിയാതെ തലയാട്ടി അവന്റെ പിന്നാലെ നടന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button