Novel

കാണാചരട്: ഭാഗം 31

[ad_1]

രചന: അഫ്‌ന

ഒരാഴ്ച കടന്നു പോയി…. ലൂക്കയേ കൊണ്ടു രണ്ടു കുറച്ചൊന്നുമല്ല വെള്ളം കുടിച്ചത്. രാവിലെ അവൻ എണീക്കുന്ന സമയത്ത് തന്നെ രണ്ടിനും ഫോൺ വിളിക്കാൻ തുടങ്ങും വേറെ നിവർത്തി ഇല്ലാതെ രണ്ടും നേരത്തെ എണീറ്റു ക്ലാസിലേക്ക് വരാൻ തുടങ്ങി… ഇതു കണ്ടു എല്ലാവർക്കും അത്ഭുതമായിരുന്നു.ഇത്ര നേരത്തെയൊക്കെ രണ്ടിനെയും കണിക്കാണാൻ കൂടെ കിട്ടില്ല. പക്ഷെ അവനോട് അതിന്റെ ഒരു ദേഷ്യവും രണ്ടു പേരും കാണിച്ചിട്ടില്ല. അവനോട് മുഴുവനായി അടുത്തിരുന്നില്ലെങ്കിലും തങ്ങളിൽ ഒരാളായി കൂട്ടിയിരുന്നു. “നിങ്ങൾ സെമിനാർ റെഡിയാക്കിയോ”രാവിലെ എങ്ങനെയൊക്കെയോ ഉറക്കമളച്ചു നേരെ ഇരിക്കാൻ നോക്കുമ്പോഴാണ് ലൂക്കയുടെ അടുത്ത ചോദ്യം.

അതൊടെ പ്രീതിയും മുക്തയും അവനെ ദയനീയമായി നോക്കി. “എടാ നീ ഇഷ്ടമുള്ളത്ര സെമിനാർ ചെയ്തോ,.. ഇതിൽ നിന്നെങ്കിലും എന്നെ ഒന്നൊഴിവക്കണം, ഞാൻ ഫൈൻ അടെച്ചെങ്കിലും ജീവിച്ചു പൊക്കോളാം.ഇതെന്റെ ഒരപേക്ഷയായി കൂട്ടണം 🙏🙏”പ്രീതി കൈ കൂപ്പി. ഇതു കണ്ടു അവൻ ചിരിച്ചു കൊണ്ടു അവളെ നേരെ ഇരുത്തി. “ഫൈൻ അടിക്കേണ്ട ഒരാവിശ്യവും ഇപ്പൊ ഇല്ല, മക്കള് നോട്ടെടുക്ക് ” “ദേ ലൂക്ക ഇങ്ങനെയാണ് പോക്കെങ്കിൽ പിന്നെ ഞങ്ങൾ നിന്നെ അങ്ങ് തട്ടും, പറഞ്ഞില്ലെന്നു വേണ്ട ” മുക്ത പറയുന്നത് ഇതൊന്നും അവനെ ബാധിക്കുന്നില്ലെന്ന മട്ടിൽ തല ചെരിച്ചു. “വേഗം രണ്ടും നോട്ടെടുത്തെ….

. ഇനി ആകെ രണ്ടാഴ്ചയേ ബാക്കിയൊള്ളു. നിങ്ങളുടെ മടിയ്ക്ക് ഇപ്പൊ തന്നെ തുടങ്ങണം “അവൻ അവന്റെ നോട്ടെടുത്തു മുമ്പിൽ വെച്ചു കൊടുത്തു. “നീ ഞങ്ങളുടെ ഫ്രണ്ട് ആണ്, അല്ലാതെ ശത്രുവൊന്നുമല്ലല്ലോ🙄🙄…”മുക്ത പല്ല് കടിച്ചു കൊണ്ടു അവനെ നോക്കി. “അതൊക്കെ പിന്നെ സംസാരിക്കാം, വീട്ടിൽ ചെന്നാൽ രണ്ടു കാലിലായിരിക്കും കയറി ചെല്ലുന്നത്….. അതുകൊണ്ട് ഇവിടുന്ന് കിട്ടുന്ന നേരത്ത് എഴുതിത്തീർത്താൽ അത്രയും നല്ലത് ” രണ്ടിന്റേം നോട്ട് എടുത്തു മുൻപിൽ വെച്ചു താടയ്ക്ക് കൈ കൊടുത്തു അവരെയും നോക്കി ഇരുന്നു. വേണോ വേണ്ടയോ എന്നും വെച്ചു രണ്ടും മെല്ലെ എഴുതാൻ തുടങ്ങി. അവരുടെ കാട്ടിക്കൂട്ടലുകൾ കണ്ടു അവൻ ചിരി കടിച്ചു പിടിച്ചു അതും നോക്കി ഇരുന്നു.

നെക്സ്റ്റ് പീരീഡ് ആയതും മെല്ലെ പുറത്തേക്ക് വലിയാൻ നിന്ന രണ്ടിനെയും പിടിച്ചു അവിടെ ഇരുത്തി. “എങ്ങോട്ടാ 🧐” “ഞങ്ങൾക്ക് പുറത്തേക്ക് പോകണം, അതൊക്കെ തന്നോട് ഇപ്പൊ പറയണോ 😬”മുക്ത “പറയണം, നിങ്ങൾ എങ്ങോട്ട് പോയാലും ഞാനും കൂടെ വരും ” “ഇവനെ കൊണ്ടു തോറ്റല്ലോ ദൈവമേ🙄 ” “എന്തെങ്കിലും പറഞ്ഞോ ” “ഇല്ലല്ലോ,…. വാ നടക്ക് 😖”പ്രീതി പല്ലിളിച്ചു കൊണ്ടു പുറത്തേക്കിറങ്ങി. നേരെ കാന്റീനിലേക്കാണ് പോയത്, അവിടെ ഒരു ടേബിളിൽ ഇരുന്നു മൂന്നു ഷേക്ക്‌ ഓർഡർ ചെയ്തു. “ദേ ഷേക്ക് കുടിച്ചിരുന്നാൽ ക്ലാസ് മിസ്സാവും”അവൻ വേവലാതിയോടെ വാച്ചിലേക്ക് നോക്കി പറഞ്ഞു നാക്കെടുത്തതും പ്രീതി അവിടിരുന്ന ഒരു ബൺ എടുത്തു അവന്റെ വായിൽ തിരുകി.

“ഇനി വാ തുറന്നാൽ മാല പടക്കമായിരിക്കും ഞാൻ വെക്കാൻ പോകുന്നത്😡😡 ” “പെട്ടെന്ന് വരാം എന്ന് പറഞ്ഞിട്ടല്ലേ ഇറങ്ങിയേ 😥” ഇതു കേട്ട് രണ്ടു പേരും അവനെ നോക്കി നന്നായിയൊന്നു ചിരിച്ചു കൊടുത്തു. “നീ ഞങ്ങളെ കാണാൻ തുടങ്ങിയിട്ട് ഇപ്പൊ ഒരാഴ്ചയായില്ലേ മോനെ, എന്നിട്ടും മുഴുവൻ ക്ലാസും ഞങ്ങൾ അറ്റൻഡ് ചെയ്തു നീ കണ്ടിട്ടോ “മുക്ത പറയുന്നത് കേട്ട് അവൻ ഒന്നാലോചിച്ചു. “പിന്നെ നിന്നെ ഇന്ന് മൊത്തത്തിൽ ഒന്ന് പൊടി തട്ടിയെടുക്കാനുണ്ട്,” പ്രീതിയും മുക്തയും താടയ്ക്ക് കൈ കൊടുത്തു അവനെ സൂക്ഷിച്ചു നോക്കി.അവരുടെ നോട്ടം കണ്ടു അവൻ ചമ്മലോടെ കൈ മാറിൽ പിണച്ചു.

“അയ്യേ….. നീ എന്താടാ ഇങ്ങനെ.ലൂക്ക നീ കുറച്ചും കൂടെ സ്മാർട്ട്‌ അവനുണ്ട്.എന്നാലേ എല്ലാവരും ഒന്ന് ഇമ്പ്രെസ്സ് ആവുകയൊള്ളു” ഒതുക്കമില്ലാതെ കിടക്കുന്ന മുടിഴിയകളും ഒരു മാച്ചും ഇല്ലാതെ ധരിച്ചിരിക്കുന്ന വസ്ത്രം, തേഞ്ഞു പോകാനായി നിൽക്കുന്ന ചെരിപ്പും…. മുക്തയും പ്രീതിയും എല്ലാം ഒന്ന് വീക്ഷിച്ചു. “വാ, ഒരു വഴിയുണ്ട് “മുക്ത എണീറ്റു കാറിന്റെ അടുത്തേക്ക് നടന്നു. “ഇതെങ്ങോട്ടാ, പുറത്തേക്ക് പോവുകയാണോ??”അവൻ പേടിയോടെ നോക്കി. “ആണെന്ന് തന്നെ കൂട്ടിക്കോ, മിണ്ടാതെ വണ്ടിയിൽ കയറ് ചെക്കാ ” പ്രീതി അവനെ ഡോർ തുറന്നു അകത്തേക്കിട്ടു ഡോർ അടച്ചു. പ്രീതി മുൻപിൽ കയറി ഇരുന്നതും കാർ കോബൗണ്ട് വിട്ടിറങ്ങി.

ലൂക്ക കാറിന്റെ സീപ്ഡ് കണ്ടു വേഗം സീറ്റ് ബെൽറ്റിട്ട് മുറുകെ പിടിച്ചിരുന്നു. “അതെ ആ സ്പീഡ് ഒന്ന് കുറക്കോ😬😬😬”പതുങ്ങി കൊണ്ടു ചോദിക്കുന്നവനെ നോക്കി ഒന്നൂടെ കൂട്ടി. അതോടെ കണ്ണു പൂട്ടി സീറ്റിൽ ചാരി ഇരുന്നു. മാളിൽ എത്തിയതും കാർ പാർക്ക് ചെയ്തു അവനെ തട്ടി വിളിച്ചു. “ഹെലോ സ്ഥലമെത്തി “പ്രീതി വിളിക്കുന്നത് കേട്ട് ഒന്നിളിച്ചു മെല്ലെ പുറത്തിറങ്ങി. രണ്ടു പേരും അവന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് നടന്നു. ആദ്യം തന്നെ പോയത് സലൂണിലേക്കാണ്….. “ഇങ്ങോട്ടെന്തിനാ വന്നേ “അവൻ ചുറ്റും നോക്കി. “നീ ആദ്യം അവിടെ ചെന്നിരിക്ക് “മുക്ത അവനെ പിടിച്ചിരുത്തി

.പിന്നെ അവിടെയുള്ള സ്റ്റാഫിനോട് ഒരു ഡിസൈൻ കാണിച്ചു കൊടുത്തു കാര്യങ്ങൾ എല്ലാം പറഞ്ഞു പ്രീതിയോടൊപ്പം സോഫയിൽ ചെന്നിരുന്നു. “ഇവിടെയൊക്കെ ഒരുപാട് ക്യാഷ് ആവില്ലേ?? എനിക്ക് ഇങ്ങനെയൊക്കെ നടന്നാൽ മതി, വാ നമുക്ക് പോകാം ” അവൻ പോകാൻ ഒരുങ്ങി. “നീ കാശിന്റെ കാര്യം നോക്കേണ്ട, ഇപ്പൊ അവിടെ ചെന്നിരിക്ക് “പ്രീതി അവനെ വീണ്ടും പിടിച്ചിരുത്തി. ആദ്യം മടിച്ചെങ്കിലും അവരുടെ നോട്ടം കണ്ടു താനെ ഇരുന്നു. ഒരുപാട് സമയത്തെ പരുപാടിയ്ക്ക് ശേഷം അവനെ തിരിച്ചതും രണ്ടു പേരും വാ പൊളിച്ചു നിന്നു…..medium length haircut ആയിരുന്നു അവനു ചെയ്തത്.മുടി സ്മൂത്ത്‌ ആയി കിടക്കുന്നത് കൊണ്ടു അതെങ്ങനെയും അലങ്കരിക്കാം.

അവന്റെ മുടി ഒരു ബ്രൗൺ കളറായിരുന്നു അതുകൊണ്ട് ഇപ്പൊ അവന് ഒരു പ്രത്യേക ഭംഗി പോലെ തോന്നി. “ഇപ്പോയാണ് ഒരു ലുക്കൊക്കെ വന്നേ”മുക്ത “ഇതിന്റെയൊക്കെ ആവിശ്യമുണ്ടായിരുന്നോ???”അവൻ വീണ്ടും ആധിയോടെ പറഞ്ഞു. “ആവിശ്യമുണ്ട്, ഞങ്ങളുടെ ഫ്രണ്ടിനെ മറ്റുള്ളവർ വേറൊരു കണ്ണിലൂടെ നോക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമല്ല, അതുകൊണ്ട് ഇന്നത്തോടെ നിന്നെ ഞങ്ങൾ അടിമുടി മാറ്റിയെടുക്കും,.. നോക്കിക്കോ “മുക്ത അവനെയും വലിച്ചു മെൻസ് ഷോപ്പിലേക്ക് കയറി. “മുക്ത, പ്രീതി ഇനി ഒന്നും വേണ്ട…..വാ നമുക്ക് പോകാം “അവൻ അകത്തേക്ക് കയറതെ പുറത്തേക്ക് നടന്നു. “ലൂക്ക……”പ്രീതി അവന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് വലിച്ചു.

പിന്നെ രണ്ടു പേരും കൂടെ ഓരോന്ന് സെലക്ട്‌ ചെയ്തു അവർക്ക് ഇഷ്ടമുള്ളത് ഒരു മൂന്നാലെണ്ണം എടുത്തു… അതിനു ചേർന്ന ഒരു കൂട്ട് ഷൂസും പർച്ചേസ് ചെയ്തു. “ഇതു പിടിക്ക് “മുക്ത കവർ അവനു നേരെ നീട്ടി. പക്ഷെ അത് വാങ്ങിക്കാൻ മടിച്ചു അവൻ കൈ പിന്നിലേക്ക് പിടിച്ചു. “എനിക്ക് ഇതൊന്നും വേണ്ട, അതിനുള്ള യോഗ്യത പോലും എനിക്കില്ല, ഇതൊന്നും കണ്ടല്ല ഞാൻ നിങ്ങളുടെ കൂടെ കൂടിയേ….”അവൻ തല താഴ്ത്തി. “യോഗ്യതയൊക്കെ നമുക്ക് പിന്നെ ആലോചിക്കാം. ഇതു ഞങ്ങളുടെ ഒരു കുഞ്ഞു ഗിഫ്റ്റ് ആയി കൂട്ടിയാൽ മതി. പിന്നെ വിട്ടാൻ അത്ര നിർബന്ധം ആണെങ്കിൽ നിനക്ക് ജോലി കിട്ടിയിട്ട് അതെല്ലാം വീട്ടിക്കോ “പ്രീതി അവന്റെ തോളിൽ തട്ടി.

“നീ ആദ്യം ഇതു പിടിക്ക്….. എന്നിട്ട് അതിൽ നിന്ന് ഒന്ന് പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വാ “മുക്ത കവർ കൊടുത്തു അവനെ ട്രയിൽ റൂമിലേക്ക് വിട്ടു. കുറച്ചു സമയം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി വരുന്നവനെ മനസിലാവാതെ നോക്കി നിൽക്കുവാണ് മുക്തയും പ്രീതിയും. വൈറ്റ് causal ടീഷർട് അതിന് മുകളിൽ ജീൻ jacket ഉം ബ്ലൂ സ്ലിം ഫിറ്റ്‌ പാന്റും ആണ് അവൻ ധരിച്ചിരുന്നത്…. കൂടെ ഒരു ഭംഗിയ്ക്ക് വേണ്ടി മുക്ത ഒരു വൈറ്റ് സ്പെക്സ് കൂടെ വെച്ചു കൊടുത്തു. “പെർഫെക്ട് 👌👌”രണ്ടു പേരും അവനെ നോക്കി പറഞ്ഞു.അവന് സന്തോഷവും സങ്കടവും ഒരു പോലെ വന്നു. അത് കണ്ണുകളിലൂടെ പുറത്ത് പ്രകടമായി…. “ദേ ഇങ്ങനെയുള്ള പരുപാടിയും ക്കൊണ്ടാണ് കൂടെ വരാൻ പുറപ്പാടെങ്കിൽ ഇവിടെ ഇട്ടിട്ടു പോകും”പ്രീതി ഇതു കേട്ട് അവനൊന്നു ചിരിച്ചു.

“ദേ ഇപ്പോഴാ ചുള്ളനായെ….. ഇപ്പൊ ആരായാലും ഒന്ന് നോക്കി പോവും അല്ലേ പ്രീതി ” “പിന്നല്ലാതെ, ഞാൻ ഒരു കൈ നോക്കിയാലോ 🤗” “അയ്യോ ചതിക്കല്ലേ…. ഞാൻ അത്തരക്കാരൻ അല്ല 😳😳” “ഹോ ഇങ്ങനെയോരു മണ്ടൻ ” അവന്റെ മുഖം കണ്ടു രണ്ടു പേരും പൊട്ടി ചിരിച്ചു അവനെയും കൂട്ടി നേരെ നടന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പിറ്റേ ദിവസം എല്ലാവരുടെയും കണ്ണ് ചുണ്ടിൽ ഒരു ചിരിയുമായി ഗേറ്റ് കടന്നു വരുന്നവനിൽ ആയിരുന്നു.ലൈറ്റ് ഗ്രീൻ ടീഷർട് ഉം കാർഗോ പാന്റും….. കൂടെ ഭംഗിയ്ക്ക് മുക്ത കൊടുത്ത സ്‌പെക്കസും….. കാറ്റിൽ പാറി നടക്കുന്ന മുടിഴകൾ. ഇന്നലെ കണ്ട ലൂക്കയിൽ നിന്ന് ഒരുപാട് മാറി. പെൺകുട്ടികൾ വായി നോക്കുന്നത് കണ്ടു കൊണ്ടാണ് പ്രീതിയും മുക്തയും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത്.

അവരെ കണ്ടതും ബാഗ് തോളിലിട്ട് അവൻ അവർക്ക് കൈ കാണിച്ചു കൊണ്ടു അങ്ങോട്ട്‌ ഓടി. “ഇന്നെന്താ ഒരു സന്തോഷം മുഖത്തു “മുക്ത “അറിയില്ല, എല്ലാവരുടെയും കണ്ണുകളിൽ ഇപ്പൊ ആ പഴയ അകൽച്ച തോന്നുന്നില്ല ” “ഇനി എല്ലാം നേരെയാകും….”പ്രീതി “പിന്നെ ഇതിന് പകരം,…. ഇന്നത്തെ കോര സാറിന്റെ ക്ലാസ് ഞങ്ങൾ കട്ട് ചെയ്യും…… ഇനി ഇങ്ങോട്ട് ഒന്നും പറയണ്ട ഞങ്ങൾ കേൾക്കില്ല “ചെവി പൊത്തി പിടിച്ചു മുക്ത തിരിഞ്ഞു ലൂക്ക പ്രീതിയേ നോക്കിയതും അവളും തല ചെരിച്ചു. രണ്ടിന്റെയും മനസ്സിലിരിപ്പ് അതാണല്ലേ…. കാണിച്ചു തരാം,ലൂക്ക ആത്മഗതിച്ചു കൊണ്ടു ബാഗ് നേരെയിട്ടു കുനിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല മുക്തയേ എടുത്തു ക്ലാസിലേക്ക് ഓടി.

“എന്നെ ഇറക്കാനാ പറഞ്ഞേ, എന്റെ സ്വഭാവം നിനക്കറിയില്ല ശരിക്കും, ഇറക്കെടാ തെണ്ടി”അവൾ പുറത്തടിക്കാൻ തുടങ്ങി. അവൻ ഇതൊന്നും ഒന്നുമില്ലന്ന മട്ടിൽ ബെഞ്ചിൽ കൊണ്ടിരുത്തി നടുവൊന്ന് നിവർത്തി, പിന്നെ വാതിലിന്റെ അടുത്തേക്ക് നടന്നു പുറത്തേക്ക് നോക്കി……കാത്തിരുന്ന പോലെ ഓരോന്ന് പിറുപിറുത്തു കൊണ്ടു പ്രീതി അകത്തേക്ക് കയറി സീറ്റിൽ ചെന്നിരുന്നു.ലൂക്ക വരുന്നത് കണ്ടു രണ്ടും രണ്ടു സൈഡിലേക്ക് തല ചെരിച്ചു…. പക്ഷെ ഇതു കണ്ടു അവന് ചിരിയാണ് വന്നത്…. അവൻ ഒന്നും നടന്നിട്ടില്ലാത്ത മട്ടിൽ ബുക്ക്‌ എടുത്തു ക്ലാസിൽ ശ്രദ്ധിക്കാൻ തുടങ്ങി. “ഞാൻ കംപ്ലീറ്റ് ചെയ്യാൻ പറഞ്ഞത് ചെയ്തു വന്നിട്ടുണ്ടോ, ഇല്ലാത്തവർ വേഗം എണീക്ക് “

അയാളുടെ ചോദ്യം കേട്ട് മുക്തയും പ്രീതിയും ഒന്ന് ഞെട്ടി. കാരണം ഇതുവരെ അയാളുടെ ഒരു വർക്കും നേരെ ചൊവ്വേ ചെയ്തിട്ടില്ല…… എന്നും വായിൽ ഉള്ളത് കേട്ടിട്ടേ എന്തെങ്കിലും ചെയ്യൂ.രണ്ടു പേരും എണീക്കുന്നത് കണ്ടു സാറിന്റെ മുഖത്തു ഒരു പുച്ഛം നിറഞ്ഞു. വേറെ സ്റ്റുഡന്റസ് ഉണ്ടെങ്കിലും അവരിൽ ആയിരുന്നു അയാളുടെ നോട്ടം. “ഓഹോ ഇന്നും ഉണ്ടല്ലോ പുലിക്കുട്ടികൾ “അയാൾ പറയുന്നത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി. “അയ്യോ സാർ ഇവർ വർക്ക് ചെയ്തതാ….”പെട്ടെന്ന് ലൂക്ക എണീറ്റു പറഞ്ഞതും മുക്തയേയും പ്രീതിയെയും പോലെ സാറും ഒന്ന് ഞെട്ടി. “പിന്നെ എന്തിനാ ഇവർ എണീറ്റത് ” അയാൾ ഗൗരവത്തിൽ ചോദിച്ചു.

“ചെയ്തവർ ആണെന്ന് വിചാരിച്ചു എണീറ്റതാ “അവൻ അവരുടെ കയ്യിൽ വലിച്ചു ബെഞ്ചിൽ ഇരുത്തി.അപ്പോൾ തന്നെ രണ്ടു പേരും അവനെ നോക്കി. “ഞങ്ങൾ ചെയ്തിട്ടില്ല, പിന്നെ നീ എന്ത് തേങ്ങയാ പറഞ്ഞേ “പ്രീതി “പിന്നെ ഇന്നലെ വൈകിട്ട് ലൈബ്രറിയിൽ ഇരുന്നു എഴുതിയത് എന്താ,,”അവൻ പറയുമ്പോയാണ് രണ്ടിനും എഴുതിയത് ഓർമ വരുന്നത്. “ഓഹ് സോറി..ഇപ്പൊയാ ഓർമ വന്നേ….”മുക്ത ” സോറി ഞാൻ അല്ലെ പറയേണ്ടേ, എനിക്ക് വേണ്ടി എഴുതുവാണല്ലോ രണ്ടും അതുകൊണ്ട് സബ്ജെക്ട് ശ്രദ്ധിച്ചു കാണില്ലായിരിക്കും “അവൻ ദേഷ്യത്തിൽ മുഖം തിരിച്ചു. സാർ വന്നു നോട്ട് ചെക്ക് ചെയ്തു ഒന്നും മിണ്ടാതെ പോയി. അയാൾക് അത്ഭുതമായിരുന്നു…..

അതുപോലെ അവർക്ക് അയാളുടെ മുൻപിൽ തല ഉയർത്തി നിന്നതിന്റെ സന്തോഷവും.പിന്നെയാണ് പിണങ്ങി ഇരിക്കുന്നവനെ ഓർമ വന്നേ…. “അതെ ഒന്ന് ഇങ്ങോട്ട് നോക്കുവോ🫣”മുക്ത മെല്ലെ തോണ്ടി. No മൈൻഡ്. “അപ്പോ നമ്മൾ അത്രേ ഒള്ളു🧐,…”പ്രീതി “ഇനി ഞങ്ങൾ എല്ലാ ക്ലാസും അറ്റാൻഡ് ചെയ്യും, ഉറപ്പ്…..”മുക്ത അത് പറഞ്ഞതും അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു… പിന്നെ പതിയെ അവരെ നോക്കി. “അവന്റെ ചിരി കണ്ടാ 😡😡”പ്രീതി “ശെടാ ഇപ്പൊ എനിക്ക് ചിരിക്കാനും പാടില്ലേ 🙄🙄” “എന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞില്ലേ നീ വേണ്ടത്ര ചിരിച്ചോ😖😖😖”പ്രീതി കൈ കൂപ്പി നേരെ ഇരുന്നു. ദിവസങ്ങൾ പോകുന്നതിനനുസരിച്ചു അവരുടെ സൗഹൃദം വളർന്നു കൊണ്ടിരുന്നു.

മുക്തയോടും പ്രീതിയോട്മുള്ള പകയും ലൂക്കയുടെ രൂപ മാറ്റവും ക്ലാസിലേ ബോയ്സിലും സീനിയേർനിടയിലും അവനോടുള്ള ദേഷ്യം വളർത്താനിടയാക്കി…അവനെ തനിച്ചു കിട്ടാൻ തക്കം പാത്തിരുന്നു. അങ്ങനെ വൈകിട്ട്…….. “അപ്പൊ ഓക്കേ, നാളെ കാണാം “സൈക്കിൾ എടുത്തു അവൻ രണ്ടു പേരോടുമായി യാത്ര പറഞ്ഞിറങ്ങി. പിന്നാലെ അവർ വീട്ടിലേക്ക് തിരിച്ചു. “പ്രണവ് അവൻ ഇറങ്ങി “അജയ് ഫോൺ വിളിച്ചു പറഞ്ഞു. “ഇനി ഞാൻ നോക്കിക്കോളാം, അവന്റെ ഷൈൻ ചെയ്യൽ ഇന്നത്തോടെ തീർക്കണം “പ്രണവ് സിഗരറ്റ് നിലത്തു ചവിട്ടി ഞെരിച്ചു കയ്യിൽ പിടിച്ചിരുന്ന ഹോക്കി സ്റ്റിക്കുമായി ഗ്രൗണ്ടിൽ നിന്നിറങ്ങി ബൈക്ക് എടുത്തു.അവന്റെ കൂടെ അജയും ഫ്രണ്ട്സും പിറകെ വിട്ടു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button