Novel

കാണാചരട്: ഭാഗം 32

[ad_1]

രചന: അഫ്‌ന

അങ്ങനെ വൈകിട്ട്…….. “അപ്പൊ ഓക്കേ, നാളെ കാണാം “സൈക്കിൾ എടുത്തു അവൻ രണ്ടു പേരോടുമായി യാത്ര പറഞ്ഞിറങ്ങി. പിന്നാലെ അവർ വീട്ടിലേക്ക് തിരിച്ചു. “പ്രണവ് അവൻ ഇറങ്ങി “അജയ് ഫോൺ വിളിച്ചു പറഞ്ഞു. “ഇനി ഞാൻ നോക്കിക്കോളാം, അവന്റെ ഷൈൻ ചെയ്യൽ ഇന്നത്തോടെ തീർക്കണം “പ്രണവ് സിഗരറ്റ് നിലത്തു ചവിട്ടി ഞെരിച്ചു കയ്യിൽ പിടിച്ചിരുന്ന ഹോക്കി സ്റ്റിക്കുമായി ഗ്രൗണ്ടിൽ നിന്നിറങ്ങി ബൈക്ക് എടുത്തു.അവന്റെ കൂടെ അജയും ഫ്രണ്ട്സും പിറകെ വിട്ടു. സൈക്കിൾ ചവിട്ടി മൂളി പാട്ടും പാടി പോകുമ്പോഴാണ് അവനു മുൻപിലായി മൂന്നാല് ബൈക്കുകൾ വന്നു നിന്നു.

ലൂക്ക സൈക്കിൾ ബ്രേക്ക് ചവിട്ടി മുൻപിൽ നിൽക്കുന്നവരുടെ മുഖത്തേക്ക് ഉറ്റു നോക്കി സൈക്കിളിൽ നിന്നിറങ്ങി. “അങ്ങനെ അങ്ങോട്ട്‌ പോകാമെന്നു കരുതിയോ…..കോളേജ് കുമാരൻ “പ്രണവ് ആദ്യം ഇറങ്ങി.അവർ പറയുന്നത് മനസിലാവാതെ നിൽക്കുകയാണ് അവൻ. “ആ പാവം ഒന്നും അറിഞ്ഞിട്ടില്ല, എന്താ നിഷ്കുവാണെന്ന് നോക്കണേ “അജയ് “നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്, ഇപ്പൊ എന്തിനാ എന്നെ തടഞ്ഞു വെച്ചേക്കുന്നേ ” “നീ കാരണം ഇതുവരെ കോളേജിൽ ഉണ്ടായിരുന്ന ഇമേജ് ഒറ്റ ദിവസം കൊണ്ടാണ് ഇല്ലാതായത്,

അവളുമാരുണ്ടെന്ന ധൈര്യത്തിൽ അല്ലെ ഇത്രയും കാലം വിലസി നടന്നെ,”പ്രണവ് ഹോക്കി സ്റ്റിക്ക് കയ്യിലെടുത്തു അവന് നേരെ വന്നു ലൂക്ക അതിനനുസരിച്ചു പിന്നിലേക്ക് നടന്നു. പക്ഷെ പുറകിൽ നിന്ന് അവന്റെ ഫ്രണ്ട്സ് അവന്റെ കയ്യ് പിന്നിലേക്ക് പിടിച്ചു നിലത്തു മുട്ട് കുത്തി ഇരുത്തി. “പ്രണവ് ഞാൻ അറിഞ്ഞു കൊണ്ടു ഒന്നും നിങ്ങളെ ചെയ്തിട്ടില്ല, എല്ലാം അപ്പോഴത്തെ സാഹചര്യം കൊണ്ടു മാത്രമാണ് “അവൻ അവരുടെ മുഖത്തേക്ക് ദയനീയമായി.അവന്റെ മുഖം കണ്ടു അവർ പൊട്ടി ചിരിക്കാൻ തുടങ്ങി. “അവന്റെ മുഖം കണ്ടോ, നീ ഇങ്ങനെ ഒരു പാലു കുപ്പി ആയി പോയല്ലോടാ…

ആണുങ്ങളായാൽ അറ്റ്ലീസ്റ്റ് ജീവൻ രക്ഷിക്കാൻ എങ്കിലും നോക്കണം ഇതൊരുമാതിരി കൊച്ചു കുട്ടികളെ പോലെ “അജയ് അവന്റെ തോളിൽ കാലു കയറ്റി ഹോക്കി സ്റ്റിക്ക് എടുത്തു അവന്റെ കയ്യിനു ആഞ്ഞടിച്ചു……പക്ഷെ ഒന്നും നടക്കാത്ത മട്ടിൽ നിൽക്കുന്നവനെ ഇരുവരും ഒരു പോലെ നോക്കി. “എന്താടാ നിനക്ക് നാവില്ലേ ” പ്രണവ് അതു വാങ്ങി അവന്റെ ഇടതു കയ്യിൽ ആഞ്ഞടിച്ചു ഇപ്രാവശ്യം ആ സ്റ്റിക്ക് രണ്ടു കഷ്ണമായി മുറിഞ്ഞു. ഇതു കണ്ടു എല്ലാവരും ഒരടി പിന്നിലേക്ക് നിന്നു പേടിയോടെ അവനെ നോക്കി. ഒന്നും മിണ്ടാതെ നിൽക്കുകയാണ് ലൂക്ക. “പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്, വെറുതെ ഒരു ഇഷ്യു ക്രീയേറ്റ് ചെയ്യണോ,”അവൻ ശാന്തമായി പറഞ്ഞു…

അവന്റെ ഭാവം കണ്ടു അവരുടെ ഉള്ളിലെ ഭയം മാറി പുച്ഛമായി. “ഇങ്ങനെ പേടിച്ചാലോ ലൂക്ക…. ഇനി രണ്ടു കാലിൽ നീ കോളേജിൽ വരുന്നത് ഞങ്ങൾക്കൊന്നു കാണണം, റാങ്ക് ഹോൾഡർ ഏത് കയ്യ് കൊണ്ടാണ് ഇനി എക്സാം അറ്റൻഡ് ചെയ്യുന്നതെന്ന് നോക്കാം നമുക്ക് “പ്രണവ് അവന്റെ മുടിയിൽ പിടിച്ചുയർത്തി, അവന്റെ വയറിനു ആഞ്ഞു ചവിട്ടി…. അവൻ വേദന കൊണ്ടു പിറകിലേക്ക് ആഞ്ഞു. പുറകിൽ നിന്ന് അജയ് ആഞ്ഞു ചവിട്ടി. ലൂക്ക നിലത്തേക്ക് മറിഞ്ഞു വീണു. നെറ്റി പൊട്ടി രക്തം പൊടിഞ്ഞു… “പ്ലീസ്, ഞാൻ പറയുന്നതൊന്നു കേൾക്ക്, എന്നെ വിട്ടേക്ക് “അവൻ പറയുന്നതിനനുസരിച്ച് അവനെ അടിക്കാൻ തുടങ്ങി…

പ്രണവ് അവന്റെ കയ്യിൽ പിടിച്ചു തിരിക്കാൻ ഒരുങ്ങിയതും അവന്റെ കൈ ബലം പോലെ തോന്നി അവൻ വീണ്ടും ശക്തിയായി തിരിച്ചു പക്ഷെ അവന്റെ കയ്യിനൊപ്പം പ്രണവും നിലം പതിച്ചിരുന്നു. പൊടി പടലങ്ങൾക്കിടയിൽ നിന്ന് ഉയർന്നു വരുന്നവനെ നോക്കി ചീറി കൊണ്ടു കയ്യിൽ കിട്ടിയതെടുത്തു അവനെ ലക്ഷ്യം വെച്ചു അടുത്തു. അജയ് ബാറ്റ് എടുത്തു ഉയർത്തി, പക്ഷെ മറു കൈ കൊണ്ടു അവനത് തടഞ്ഞിരുന്നു., അവന്റെ മുഖത്തെ ഭാവം ആർക്കും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല.അജയ് കാലുയർത്തി അവന്റെ വയറിൽ ചവിട്ടി പക്ഷെ ലൂക്ക നിൽക്കുന്നിടത്ത് നിന്ന് ഒരടി പോലും അനങ്ങിയിട്ടില്ല.

ഇതു കണ്ടു അജയ് ബാറ്റിലെ പിടി വിട്ടു തിരിഞ്ഞോടി ഇതു കണ്ടു അവൻ ചിരിച്ചു കയ്യിലെ ബാറ്റെടുത്തു അവന്റെ കാലു ലക്ഷ്യം വെച്ചെറിഞ്ഞു, അജയ് മുഖമടിച്ചു വീണു മൂക്കിൽ നിന്ന് രക്തം ഒലിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടു ബാക്കിയുള്ളവർ എപ്പോയോ ഓടി ഒളിച്ചിരുന്നു, പ്രണവ് എണീക്കാൻ ആവാതെ ഇഴഞ്ഞു പോകാൻ നോക്കിയെങ്കിലും മുൻപിൽ തടസ്സമായി അവൻ വന്നിരുന്നു. “നീ എന്റെ ഏത് കൈ ഓടിക്കും എന്നാ പറഞ്ഞേ “അവന്റെ വലതു കൈ കയ്യിൽ എടുത്തു കൊണ്ടു ശാന്തമായി തന്നെ ചോദിച്ചു “ലൂക്ക പ്ലീസ് വേണ്ട, ഞാൻ ഇനി ഒന്നിനും വരില്ല… എന്നെ വിട്ടേക്ക് “പ്രണവ് ദയനീയമായി നോക്കി.

“ഇത് നിന്നോട് ഞാൻ നേരത്തെ പറഞ്ഞിരുന്നു, അപ്പൊ നിനക്ക് കേൾക്കാൻ പറ്റിയില്ലല്ലോ ” ലൂക്ക കൈ തന്റെ കാലിനിടയിൽ വെച്ചു തിരിച്ചു, അവൻ വേദന കൊണ്ടലറി വിളിച്ചു. “മര്യാദയ്ക്ക് ആണെങ്കിൽ ഞാനും അങ്ങനെ തന്നെ,….. ഇനി ഇതിന്റെ ബാക്കി താരനുണ്ടേൽ വിളിച്ചാൽ മതി, ഞാൻ വന്നോളാം “ചിരിച്ചു കൊണ്ടു നിലത്തു കിടന്ന ബാഗും തോളിലിട്ട് തന്റെ സൈക്കിൾ ചവിട്ടി അവൻ പോയി. രാത്രി വീട്ടിൽ എത്തിയോ എന്നറിയാൻ മുക്തയുടെ ഫോണിലേക്ക് അടിച്ചു. പക്ഷെ അപ്പുറത്ത് നിന്ന് ഒരു പുരുഷ ശബ്ദം കേട്ട് അവൻ ഒന്നും മനസിലാവാതെ ഫോൺ ചെവിയോടടുപ്പിച്ചു. “ഹലോ, ഇതാരാ ” “ഇതു പോലിസ് സ്റ്റേഷനിൽ നിന്നാണ്,”

“പോലിസ് സ്റ്റേഷനോ, അപ്പൊ അവരെവിടെ?? എന്തെങ്കിലും പ്രശ്നം ഉണ്ടോ സാർ “അവൻ ഇരിക്കുന്നിടത്തു നിന്ന് എണീറ്റു. “ഉണ്ട്, രണ്ടു പേരും കുടിച്ചു ബോധമില്ലാതെ റോഡിൽ കിടക്കുന്നത് കണ്ടു പിടിച്ചു കൊണ്ടു വന്നതാ, പോരാത്തതിന് ഇവിടെയുള്ളവരെ തെറി വിളിക്കലും….. വല്ല വക്കീലിനെയും കൂട്ടി വന്നു ഇവറ്റകളെ കൊണ്ടു പോകാൻ നോക്ക് ” “Okay സാർ, ഞാൻ ഇപ്പൊ വരാം ” “എന്റെ കർത്താവെ അടുത്ത കുരിശ് ഉണ്ടാക്കി വെച്ചല്ലോ രണ്ടും😬”അവൻ ഷർട്ട് എടുത്തിട്ട് ഒരു വക്കീലിനെയും കൂട്ടി പോലിസ് സ്റ്റേഷനിലേക്ക് വിട്ടു. കയറുമ്പോൾ തന്നെയുണ്ട് നിലത്തു ബോധമില്ലാതെ കെട്ടിപിടിച്ചു കിടക്കുന്നവരെ, ആ കാഴ്ച അവന് ദേഷ്യം പിടിപ്പിച്ചു,

അവൻ കോൺസ്റ്റബിളിനെ നോക്കി. “എന്താ സാർ ഇത്, വന്നില്ലെങ്കിലും രണ്ടു പെൺകുട്ടികൾ അല്ലെ ഇവർ, ഇങ്ങനെ നിലത്താണോ കിടത്തുന്നെ ” “അവിടെയെങ്കിലും കിടത്തിയത് ഭാഗ്യം എന്ന് പറ, രണ്ടും കൂടെ ബെഞ്ചിൽ കിടന്നു നിലത്തേക്ക് മറിഞ്ഞതാ ” അയാൾ സൈൻ ചെയ്യാൻ കാണിച്ചു കൊണ്ടു പറഞ്ഞു,… അവസാനം ലൂക്ക രണ്ടു പേരെയും താങ്ങി പിടിച്ചു അവരുടെ കാറിൽ കൊണ്ടിരുത്തി, അവൻ ഓടിച്ചു നേരെ തന്റെ orphanage ലേക്ക് വിട്ടു. തന്റെ മുറിയിലേ ബെഡിൽ കൊണ്ടു കിടത്തി, പുതപ്പിച്ചു കൊടുത്തു അവൻ പുറത്തേക്ക് ഇറങ്ങി.അപ്പോഴാണ് സിസ്റ്റർ അവന്റെ അടുത്തേക്ക് വന്നിരിക്കുന്നത്.

“ഇവരാണോ ആ കുട്ടികൾ “സിസ്റ്റർ ചോദിക്കുന്നത് കേട്ട് അവൻ തലയാട്ടി. “ഇവരെപ്പോഴും ഇങ്ങനെയാണോ ” “ഇവര് ഇങ്ങനെ ആയി പോയതാണ് സിസ്റ്റർ,ഇത് അവരുടെ മാത്രം തെറ്റല്ല….ഈ ആരുമില്ലാത്ത എനിക്ക് നിങ്ങളൊക്കെയുണ്ട് എങ്കിലും ഒരമ്മയുടെ സ്നേഹം ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു…. പക്ഷെ അവർക്ക് എല്ലാം ഉണ്ടായിട്ടും ഇതെല്ലാം അവഗണിക്കപ്പെടുമ്പോൾ താനെ മാറി പോയതാണ് “അവൻ നിലാവിനെ നോക്കി അവരുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. “എനിക്കറിയാം, നിന്നെക്കൊണ്ടേ ഇവരെ ഇനി മാറ്റി എടുക്കാൻ സാധിക്കൂ.മാതാവ് എപ്പോഴും മോന്റെ കൂടെയുണ്ടാവും”അവർ അവന്റെ തലയിൽ തലോടി അവിടുന്ന് എണീറ്റു.ലൂക്ക മുറിലെ സോഫയിൽ കിടന്നു ഉറങ്ങി.

സൂര്യ പ്രകാശം കണ്ണിൽ അടിക്കുമ്പോയാണ് രണ്ടും ഉണരുന്നത്. കണ്ണെല്ലാം മെല്ലെ തിരുമ്മി ചുറ്റും നോക്കിയതും പരിചയമില്ലാത്ത ഇടം കണ്ടു രണ്ടും ഞെട്ടി പിടഞ്ഞെഴുന്നേറ്റു. “ഇതേതാ സ്ഥലം,…… നമ്മൾ എങ്ങനെ ഇവിടെ “മുക്ത ഹാങ്ങോവറിൽ തലയ്ക്കു ഒരു കൊട്ട് കൊടുത്തു. “എനിക്കൊന്നും ഓർമ കിട്ടുന്നില്ല,”പ്രീതിയും തല കുടഞ്ഞു ബെഡിൽ നിന്നെണീറ്റു ചുറ്റും കണ്ണോടിച്ചു. ഒരു കുഞ്ഞു മുറിയാണ്, ഒരു ബെഡും അടുത്തായി ഒരു സോഫയും….. ടേബിളിൽ പുസ്തകങ്ങൾ എല്ലാം അടുക്കി ഒതുക്കി വെച്ചിട്ടുണ്ട്, അടുത് ഒരു കുഞ്ഞു ലാമ്പും. പറഞ്ഞു വന്നാൽ നീറ്റ് ആൻഡ് ക്ലീൻ. പെട്ടെന്ന് അകത്തേക്ക് ആരോ കയറുന്ന ശബ്ദം കേട്ട് രണ്ടു പേരുടെയും കണ്ണ് വാതിലിനടുത്തേക്ക് പാഞ്ഞു.

കയറി വരുന്ന ലൂക്കയേ കണ്ടു രണ്ടു പേരും ഒരു നിമിഷം സ്റ്റേക്കായി. പക്ഷെ അവൻ അവരെ നോക്കാതെ ബുക്സ് എല്ലാം ബാഗിൽ എടുത്തു വെക്കാൻ തുടങ്ങി. മുഖത്തു ഗൗരവമാണ്.കാര്യം മനസ്സില്ലാതെ അവർ പരസ്പരം ഒന്ന് നോക്കി അവന്റെ അടുത്തേക്ക് ചെന്നു. “ലൂക്ക, ഇത് നിന്റെ റൂം ആണോ??”മുക്ത ചോദിച്ചിട്ടും അവൻ ഒന്ന് തലയാട്ടി വീണ്ടും ജോലിയിൽ മുഴുകി. “നീയാണോ ഞങ്ങളെ ഇവിടെ കൊണ്ടു കിടത്തിയെ “പ്രീതിയുടെ ചോദ്യത്തിനും അത് തന്നെ മറുപടി. അവന്റെ പെരുമാറ്റം കണ്ടു അവർക്ക് തന്നെ അത്ഭുതം തോന്നി, ഇങ്ങനെ അല്ലായിരുന്നു അവൻ. “നിങ്ങൾ ഇറങ്ങിയാൽ എനിക്ക് റൂം പൂട്ടാമായിരുന്നു

“ബാഗ് തോളിലിട്ട് അവരെ നോക്കാതെ പറഞ്ഞു. “നിനക്കെന്താ പറ്റിയെ ലൂക്ക, ഞങ്ങളുടെ മുഖത്തേക്ക് പോലും നോക്കുന്നില്ലല്ലോ നീ, അതിനു മാത്രം ഞങ്ങൾ എന്താ നിന്നോട് ചെയ്തേ “മുക്ത അവനു മുൻപിൽ തടസ്സമായി നിന്നു. “എന്നെ ആരും ഒന്നും ചെയ്തിട്ടില്ല, നേരം വൈകി എനിക്ക് ഇറങ്ങണം “വീണ്ടും നടക്കാൻ ഒരുങ്ങിയതും പ്രീതി കയ്യിൽ പിടിച്ചു തടഞ്ഞു. “നിന്റെ മൗനത്തിന്റെ കാരണം ഞങ്ങൾക്ക് അറിഞ്ഞേ പറ്റു,…..” “ഇനി എവിടെയെങ്കിലും പോയി അടിയുണ്ടാക്കാനുണ്ടോ നിങ്ങൾക്ക് “രണ്ടു കയ്യും കെട്ടി അവർക്ക് നേരെ തിരിഞ്ഞു. “നീ പറഞ്ഞു വരുന്നതെന്താ “മുക്ത “ഇന്ന് ഏത് പോലിസ് സ്റ്റേഷനിൽ അന്തി ഉറങ്ങാനാണ് നിങ്ങളുടെ പ്ലാൻ,

അത് പറഞ്ഞു തന്നാൽ പിന്നെ എനിക്ക് വിളിച്ചു ചോദിക്കേണ്ട ആവിശ്യം ഇല്ലായിരുന്നു. വക്കിലിനെയും കൂട്ടി നേരെ അങ്ങോട്ട്‌ വരാം ” അതോടെ അവരുടെ മുഖഭാവം മാറി, എന്ത് പറയണമെന്നറിയാതെ തല താഴ്ത്തി. “എനിക്ക് അറിയാത്തതു കൊണ്ടു ചോദിക്കുവാ, ഇങ്ങനെ കുടിച്ചു നശിച്ചിട്ട് എന്താ നിങ്ങൾക്ക് കിട്ടാൻ പോകുന്നെ, എന്തെങ്കിലും ഉണ്ടെങ്കിൽ ഇന്ന് തോട്ട് ഞാനും വരാം ” പക്ഷെ അവർക്ക് മറുപടി ഇല്ല, അവൻ പറയുന്നതും കേട്ട് നിന്നു. “ഇത് ഇങ്ങനെ തുടരാനാണ് ഭാവം എങ്കിൽ ഞാനും തുടങ്ങും, നമുക്ക് ഒരുമിച്ചു സ്റ്റേഷനിൽ കിടക്കാം…..

ഇനി പോലിസ് കണ്ടില്ലെങ്കിൽ ബോധമില്ലാതെ കിടക്കുന്ന നിങ്ങളെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ പോലും നിങ്ങൾ അറിയോ. ഞാൻ ഇതൊക്കെ ആരോട് പറയാൻ, കേൾക്കില്ലെന്ന് അറിയാം, പറഞ്ഞന്നേ ഒള്ളു….അവനത്രയും പറഞ്ഞു ദേഷ്യത്തിൽ അവിടുന്ന് ഇറങ്ങി. രണ്ടു പേർക്കും വാക്കുകൾ കിട്ടുന്നില്ലായിരുന്നു. വീട്ടിൽ ഉള്ളവർ പോലും കുടിച്ചു വന്നാൽ ഒന്നു വഴക്ക് പോലും പറഞ്ഞിട്ടില്ല, അവർക്ക് അത്രേ ഒള്ളു…… എന്നാൽ ഇന്നലെ കൂടെ കൂടിയവന് തങ്ങൾ എത്ര മാത്രം പ്രാധാന്യം ഉള്ളവരാണെന്ന് അറിഞ്ഞപ്പോൾ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കോളേജിൽ കയറുമ്പോൾ തന്നെ ഓരോ ഇടത്തു സ്റ്റുഡന്റസ് കൂടി നിന്നു ഓരോന്ന് സംസാരിക്കുന്നതാണ് കാണുന്നത്. കാര്യമറിയാൻ അവരുടെ ഇടയിലേക്ക് കയറി മുന്നിൽ പോകുന്ന ചെക്കന്റെ കോളറിൽ പിടിച്ചു നിർത്തി “എന്താടാ എല്ലാവർക്കും ഒരു ചർച്ച”പ്രീതി “അറിഞ്ഞില്ലേ,…സീനിയർ പ്രണവിനെയും നിങ്ങളുടെ ഡിപ്പാർട്മെന്റിലെ അജയിയെയും ഇന്നലെ ആരോ അടിച്ചു ശരിയാക്കിയിട്ടുണ്ട്,”അതും പറഞ്ഞു അവൻ പോയി. “രണ്ടിനും ഒന്നു കിട്ടേണ്ട കുറവുണ്ടായിരുന്നു……”മുക്ത ക്ലാസിലേക്ക് കയറുമ്പോൾ തന്നെ പുറത്തേക്ക് നോക്കി ഇരിക്കുന്ന ലൂക്കയെയാണ് കാണുന്നത്, അവര് സീറ്റിൽ ചെന്നിരുന്നു. അടുത്ത് വന്നിരുന്നിട്ടും അവൻ ഒന്ന് നോക്കുക കൂടെ ചെയ്തില്ല…….

എണീക്കാൻ ഒരുങ്ങിയതും മുക്ത കയ്യിൽ പിടിച്ചു തടഞ്ഞു. “പ്ലീസ് പോവല്ലേ……”അവളുടെ സ്വരം അത്രയും നേർത്തു പോയിരുന്നു. “നമ്മുടെ friendship നു നിങ്ങൾ വില കല്പ്പിക്കുന്നുണ്ടെങ്കിൽ ഇനി ബാറിലോ പമ്പിലോ പോവില്ലെന്ന് എനിക്ക് വാക്ക് താ,….സമ്മതമല്ലെങ്കിൽ ഈ കൈ എന്നത്തേയ്ക്കുമായി എടുക്കുന്നത് ആയിരിക്കണം “അവൻ തന്റെ കൈ നേരെ നീട്ടി പിടിച്ചു അവരെ ഉറ്റു നോക്കി.ഒന്നാലോചിക്കാൻ കൂടെ സമയമെടുക്കാതെ രണ്ടു പേരും കൈ കൊടുത്തു. ഇതു കണ്ടു അവന്റെ മുഖം തെളിഞ്ഞു. സന്തോഷം കൊണ്ടു രണ്ടു പേരെയും കെട്ടിപിടിച്ചു തുള്ളി ചാടാൻ തുടങ്ങി. “ഇനി വാക്ക് മാറില്ലല്ലോ “

“ഞങ്ങൾ വാക്ക് പറഞ്ഞാൽ വാക്കാ”പ്രീതി അവൻ മുടി നേരെയാക്കുമ്പോഴാണ് അവന്റെ നെറ്റിയിൽ ബന്റേജ് വെച്ചിരിക്കുന്നത് കാണുന്നത്. “ഇതെങ്ങനെ പറ്റിയെ “മുക്ത മുടി മാറ്റി കൊണ്ടു ചോദിച്ചു. അവനൊന്നു ഞെട്ടിയെങ്കിലും അത് മറച്ചു കൊണ്ടു ചിരിച്ചു. “അത് ബാത്‌റൂമിൽ ഒന്ന് തെന്നിയതാ “മുടി മുൻപിലേക്ക് തന്നെ ഇട്ടു. “ഇത് പറഞ്ഞപ്പോഴാ ഓർമ വന്നേ, ആ പ്രണവിനെയും അജയിയെയും ആരോ ഒതുക്കിയെന്ന്,….”മുക്ത “മ്മ്മ് “അതിനു അവനൊന്നു മൂളി “രണ്ടു പേരും നിനക്ക് പാരയായിരുന്നല്ലോ, ഇപ്പൊ സമാധാനം ആയില്ലേ നിനക്ക് ” “പിന്നല്ലാതെ,”അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

അവരുടെ അദ്ധ്യാന വർഷം ഇല പൊഴിയും പോലെ പൊഴിഞ്ഞു കൊണ്ടിരുന്നു……… പ്രീതി higher സ്റ്റഡിസിനു usa ലേക്ക് പോയി. മുക്ത ലൂക്കയ്ക്കൊപ്പം നാട്ടിൽ തന്നെ കൂടി.അതുകൊണ്ട് തന്നെ അവൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എല്ലാം അവസാനം അവന്റെ തലയിൽ വന്നു വീഴാൻ തുടങ്ങി. ഇതെല്ലാം ഇലയ്ക്കും മുള്ളിനും കേടില്ലാതെ അവൻ ആരും അറിയാതെ സോൾവാക്കാൻ തുടങ്ങി.അവളുടെ സങ്കടവും വിഷമവും അവന്റേത് കൂടെയായി മാറി. ഒരിക്കലും വേർപെട്ട് പോകാൻ കഴിയാതത്ര രണ്ടു പേരും അടുത്തു…… എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോയാണ് ദീക്ഷിത് അവരുടെ ജീവത്തിലേക്ക് കടന്നു വരുന്നത്.

അവൻ വീട്ടിൽ വിളിച്ചു വിവാഹക്കാര്യം സംസാരിച്ചു ഫോൺ വെക്കുമ്പോഴാണ് മുക്ത വീട്ടിലേക്ക് കയറി വരുന്നത്…. “ആയുക്ത അവിടെ നിൽക്ക് “തന്നെ നോക്കാതെ മുകളിലേക്ക് കയറാൻ ഒരുങ്ങിയവളെ തടഞ്ഞു.മുക്ത എന്തെന്നർത്ഥത്തിൽ പോക്കറ്റിൽ കയ്യിട്ടു അവൾക്ക് നേരെ തിരിഞ്ഞു. “നിന്റെ വിവാഹക്കാര്യം പറയാൻ ആണ്” “വിവാഹക്കാര്യമോ???? എന്തിന്???”അനിഷ്ടത്തോടെ അയാളെ നോക്കി. “നിന്നെ കണ്ടപ്പോൾ തന്നെ അവർക്ക് ഇഷ്ടപ്പെട്ടെന്ന്, അവർ എന്നെ വിളിച്ചിരുന്നു…… ഞാൻ അതുറപ്പിച്ചു ” ഭാവ ഭേദമില്ലാതെ പറയുന്നയാളെ അവൾ ദേഷ്യത്തിൽ നോക്കി. “പപ്പയ്ക്ക് ഇഷ്ടപ്പെട്ടെങ്കിൽ പപ്പ കെട്ടിക്കോ,

എന്റെ സമ്മതം ഇല്ലാതെ എന്റെ വിവാഹം ഉറപ്പിക്കാൻ ഞാൻ പറഞ്ഞോ “അവൾ ഒച്ചയെടുത്തതും അയാളുടെ കൈ അവളുടെ ഇരു കവിളിലും പതിഞ്ഞു. അടിയുടെ ആകാതത്തിൽ അവൾ നിലത്തു വീണു. “എന്നോട് ശബ്ദം ഉയർത്തി സംസാരിക്കാൻ നീ വളർന്നിട്ടില്ല, ഇതെന്റെ വീടാണ്… ഞാൻ പറയുന്നതേ ഈ വീട്ടിൽ നടക്കൂ “അവളുടെ മുൻപിൽ മുട്ട് കുത്തി കവിളിൽ കുത്തി പിടിച്ചു അത്രയും പറഞ്ഞു മുറിയിലേക്ക് കയറി. കാലിനടിയിലെ മണ്ണൊലിച്ചു പോകും പോലെ തോന്നി അവൾക്ക്, സ്വയം നഷ്ടപ്പെടും പോലെ അലറി കരഞ്ഞു റൂമിൽ കാണുന്നതൊക്കെ എറിഞ്ഞുടച്ചു…..

ശരീരം തളർന്നു പോകും പോലെ കണ്ണുകൾ പതിയെ അടഞ്ഞു.അമ്മയുടെ തലോടൽ അറിയാതെ കൊതിച്ചു പോയി അവൾ. ഒന്ന് അടുത്ത് വന്നിരുന്നെങ്കിൽ….. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു പതിയെ മഴങ്ങി. ഫോൺ റിങ് ചെയ്യുന്നത് കേട്ട് കൊണ്ടാണ് അവൾ കണ്ണു തുറക്കുന്നത്….. ലൂക്കയാണ് വിളിക്കുന്നത്. അവൾ ഫോൺ എടുത്തു ചെവിയിൽ വെച്ചു. എവിടെ ആയിരുന്നു പെണ്ണെ നീ, എത്ര നേരമായി ഞാൻ അടിക്കുന്നു “വേവലാതിയോടെ ചോദിക്കുന്നവനെ ഓർത്തു അവൾക്ക് സങ്കടമാണ് തോന്നിയത്. തന്റെ ഫോൺ അടിച്ചിട്ട് എടുക്കാതിന് വേവലാതിയാണ് അവന്,

പക്ഷെ ഇന്നലെ ഒരു നേരം മുറിയിൽ കയറി ഞാൻ ജീവനോടെ ഉണ്ടോ എന്നറിയാൻ പോലും ഇവിടെ ആർക്കും നേരമില്ല…. കണ്ണാടിയിലെ തന്റെ രൂപത്തെ നോക്കി സ്വയം പുച്ഛിച്ചു. “ഞാൻ എണീക്കാൻ വൈകി പോയി, സോറി… ഫ്രഷ് ആയിട്ട് വിളിക്കാം ” പുറത്തു ആളുകളുടെ ബഹളം കേട്ട് മുക്ത കർട്ടൺ നീക്കി താഴെയ്ക്കു നോക്കി. മുറ്റം അലങ്കരിക്കുന്ന eventing സ്റ്റാഫിനെ കണ്ടു അവളിൽ ഒരു ഭയം രൂപം കൊണ്ടു. അവൾ വേഗം താഴേക്ക് ഇറങ്ങി…….. തന്നെ പ്രതീക്ഷിച്ചു ഇരിക്കുന്ന പോലെ അവളെ കണ്ടതും അയാൾ ഇരിക്കുന്നിടത്തു നിന്ന് എണീറ്റു. “എന്താ പപ്പാ ഇവിടെ function, ഇവരൊക്കെ എന്തിന് വന്നതാ ” അവൾ പുറത്തേക്ക് വിരൽ ചൂണ്ടി. “ഇന്ന് ഈവെനിംഗ് ആണ് നിന്റെ engagement,” “What”…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button