Novel

കാണാചരട്: ഭാഗം 33

[ad_1]

രചന: അഫ്‌ന

“എന്താ പപ്പാ ഇവിടെ function, ഇവരൊക്കെ എന്തിന് വന്നതാ ” അവൾ പുറത്തേക്ക് വിരൽ ചൂണ്ടി. “ഇന്ന് ഈവെനിംഗ് ആണ് നിന്റെ engagement,” “What ” കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുവാണ് അവൾ, അവൾ നിസ്സഹായതയോടെ കോണിപടിയിൽ നിൽക്കുന്ന സുഭദ്രയേ നോക്കി, അവർ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു. “നിന്റെ ഫോൺ ഇങ്ങു താ, ഇപ്പൊ ബ്യൂട്ടീഷ്യൻ വരും വേഗം ഒരുങ്ങാൻ നോക്ക്…… എന്നേ ധിക്കരിച്ചു എന്തെങ്കിലും ചെയ്യാൻ ഭാവമുണ്ടെങ്കിൽ അത് മറന്നേക്ക് ” അവളുടെ ഫോൺ വാങ്ങി അയാൾ പുറത്തേക്ക് പോയി.ഒന്ന് മറിച്ചു പറയാൻ പോലും അവൾക്ക് കഴിഞ്ഞില്ല.

ആരുമയാണ് തന്റെ engagement എന്ന് പോലും അറിയില്ല, വെറുതെ ഒരു വിഢി വേഷം കെട്ടാൻ വേണ്ടി എന്തിനാ എന്നെ ബാക്കി വെച്ചേക്കുന്നത്, കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി. പെട്ടെന്ന് മനസ്സിലേക്ക് തെളിഞ്ഞ രണ്ടു മുഖങ്ങളാണ് പ്രീതിയും ലൂക്കയും. ഫോൺ വിളിക്കാൻ ഫോൺ തിരിഞ്ഞപ്പോയാണ് നേരത്തെ വാങ്ങി വെച്ചത് ഓർമ വന്നത്, “Dame it “ദേഷ്യത്തിൽ ചുമരിൽ ഇടിച്ചു. ഡോറിൽ മുട്ട് കെട്ടാണ് അവൾ ചിന്തയിൽ നിന്നുരണർന്നത്.ചത്തോ എന്നറിയാൻ വന്നതായിരിക്കും മനസ്സിൽ പറഞ്ഞു ഡോർ തുറന്നു. പക്ഷെ മുൻപിൽ നിൽക്കുന്നവരെ മനസിലാവാതെ ഡോറിനടുത്ത് തന്നെ നിന്നു അവരെ ഉറ്റു നോക്കി.

എക്സിക്യുട്ടീവ് വേഷമണിഞ്ഞു കയ്യിൽ വസ്ത്രങ്ങളും ജ്വലറിയും സ്വീറ്റ്സും ചോക്ലേറ്റ്സും മായി മൂന്നാല് പേർ ഉണ്ട്. കാര്യം മനസ്സിലായതും മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകി. “ഇതും കൊണ്ടു എങ്ങോട്ടാ “അവൾ വഴി മാറാതെ അവിടെ തന്നെ നിന്നു. “ഇതു മേഡത്തിന് വേണ്ടി സാർ കൊടുത്തു വിട്ടതാണ് “അവർ പുഞ്ചിരിയോടെ പറഞ്ഞു. “ഏത് സാർ??? എനിക്കാരുടെ ഒന്നും വേണ്ട, മര്യാദക്ക് വന്ന പോലെ പോകാൻ നോക്ക് “പക്ഷെ അവരുടെ മുഖത്തു ഒരു ഭാവ മാറ്റവും ഇല്ല. “നിങ്ങളോടല്ലേ ഞാൻ പോകാൻ പറഞ്ഞേ,, l say get out “അവൾ ഡോർ അടക്കാൻ തുനിഞ്ഞതും അവർ ഡോറിൽ കൈ വെച്ചു തടഞ്ഞിരുന്നു.

മുക്ത ദേഷ്യത്തിൽ ഡോർ തുറന്നു അവരെ നോക്കി. “എന്ത് ധൈര്യത്തിലാ ഇപ്പൊ കൈ വെച്ചേ,…. മാനേഴ്സ് keep ചെയ്യാൻ ഒന്നും നിങ്ങളുടെ സാർ പഠിപ്പിച്ചു തന്നിട്ടില്ലേ ” “സോറി, ഇതു ഞങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമാണ് “അത്രയും പറഞ്ഞു അവളെ മാറി കടന്നു എല്ലാം സാധനങ്ങും ബെഡിൽ വെച്ചു പുറത്തേക്ക് നടന്നു. “നിങ്ങളോട് ഞാൻ ഇതു എടുത്തു കൊണ്ടു പോകാനാണ് പറഞ്ഞത്, എനിക്കാരുടെയും ഒരു കോപ്പും വേണ്ട ” പുറകിൽ നിന്ന് മുക്ത ഓരോന്ന് വിളിച്ചു പറഞ്ഞെങ്കിലും അതൊന്നും അവർ മൈൻഡ് ചെയ്തില്ല.വന്ന വണ്ടിയിൽ തിരിച്ചു പോവുകയും ചെയ്തു ഈശ്വരാ എല്ലാം കൈ വിട്ടു പോവുകയാണല്ലോ,…

ഒന്നു പ്രീതിയേ വിളിക്കാൻ പറ്റിയിരുന്നെങ്കിൽ അവളെന്തെങ്കിലും വഴി പറഞ്ഞു തന്നേനെ ഓരോന്ന് മനസ്സിൽ ആലോചിച്ചു പുറത്തേക്ക് ഇറങ്ങി…. പക്ഷെ അപ്പോയെക്കും ബ്യൂട്ടിഷൻ വന്നു. ആദ്യം പോകാൻ മടിച്ചെങ്കിലും ധീരേദ്രൻ വന്നതോടെ വേറെ വഴി ഇല്ലാതെ അവൾ അകത്തേക്ക് കയറി. ലൂക്ക ഒരുപാട് അടിച്ചിട്ടുണ്ടാവും, പാവം ഇപ്പൊ ടെൻഷടിച്ചു ഇങ്ങോട്ട് വരുമോ? ഉള്ളിൽ ഒരു തീഗോളം തന്നെ രൂപപ്പെട്ടിരുന്നു. ഒരുപാട് സമയത്തെ ഒരുക്കത്തിന് ശേഷം അവളെ കണ്ണാടിയ്ക്ക് മുൻപിൽ നിർത്തി. പിസ്താ ഗ്രീൻ ടാഫെറ്റ സിൽക്ക് ലഹങ്ക ചോളിയും അതിൽ സ്വീകൻസ് എംബ്രോയിടറി കോഡിങ് വർക്കും, സോഫ്റ്റ്‌ നെറ്റ് ദുപ്പട്ടയുമാണ് അവളുടെ വേഷം,….

അതിലേക്ക് പിസ്താ ഗ്രീൻ കളറിൽ ഒരു സിമ്പിൾ ഡയമണ്ട് നെക്‌ളേസ്‌…… മുടി ബട്ടർഫ്‌ളൈ സ്റ്റെയിലായിരുന്നു. പുറത്തേക്ക് ഇറങ്ങി വരുന്നവളെ എല്ലാവരും അസൂയയോടെ നോക്കി. അത്രയും ഉദിച്ചിരുന്നു അവളാ വേഷത്തിൽ…സെർവെൻസ് അവളെ പുക്കൾ കൊണ്ടും ലൈറ്റ്സു കൊണ്ടും അലങ്കരിച്ചിരിക്കുന്ന സ്റ്റേജിൽ കൊണ്ടിരുത്തി, എങ്ങും പ്രകാശം മാത്രം പക്ഷെ തനിക്ക് ചുറ്റും ഇരുട്ട് മുടപ്പേട്ടിരിക്കുന്നു. പക്ഷെ അവളുടെ അച്ഛനും അമ്മയും അങ്ങനെ ഒരാളുണ്ടെന്ന് പോലും നോക്കുന്നില്ല. വന്ന ഗസ്റ്റുകളുമായി സംസാരത്തിലായിരുന്നു. മുക്ത എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായയായി സ്റ്റെജിൽ ഇരുന്നു പുറത്തേക്ക് ആരെയോ പ്രീതിക്ഷിച്ചെന്ന പോലെ നോക്കി….

ഗേറ്റ് തുറന്നു നിരന്നു നിന്ന കാറുകൾ കണ്ടു അവളുടെ കണ്ണുകളു അങ്ങോട്ട് ചലിച്ചു.. പിസ്താ ഗ്രീൻ കളർ ശർവാണിയും with എംബ്രോയ്‌ഡ്‌റി ജാക്കറ്റും അണിഞ്ഞു പുറത്തിറങ്ങുന്നവനെ കണ്ടു മിന്നലേറ്റ പോലെ ഇരിക്കുന്നിടത്തു നിന്ന് അവളറിയാതെ എണീറ്റു….. മുഖത്തുള്ള കൂളിംഗ് ഗ്ലാസ്‌ ഊരി ധീരീദ്രന് കൈ കൊടുത്തു തനിക്ക് നേരെ പുഞ്ചിരിച്ചു വരുന്നവനെ കാണെ അവൾക്ക് സ്വയം നഷ്ടപ്പെടും പോലെ തോന്നി.ദീക്ഷിത് കൈ കൊടുത്തെങ്കിലും അത് ശ്രദ്ധിക്കാതെ അവൾ തലച്ചേരിച്ചു. “ഇതെനിക്കിഷ്ട്ടപ്പെട്ടു,smartness ആവാം പക്ഷെ over smart ആവരുത് ” ആദ്യം ചിരിച്ചു പറഞ്ഞതെങ്കിലും പെട്ടെന്ന് അവന്റെ മുഖഭാവം മാറി.ആ ഭാവം അവളിലും ഭയം നിറച്ചു.

ഒരുമിച്ചു ഫോട്ടോ എടുക്കാൻ അവൻ തോളിൽ കൈ വെച്ചതും അവളപ്പോൾ തന്നെ അതെടുത്തു മാറ്റി ദേഷ്യത്തിൽ അവനെ നോക്കി. ആളുകൾ ഉള്ളത് കൊണ്ടു ശക്തിയിൽ കൈ മുറുകെ പിടിച്ചു. വേദന കൊണ്ടു അവളൊന്നു പുളഞ്ഞു, അവൻ വിടില്ലെന്ന് ഉറപ്പായതും വേറെ വഴി ഇല്ലാതെ വഴങ്ങി കൊടുത്തു…. കണ്ണുകൾ വേദന കൊണ്ടു നിറഞ്ഞു, പക്ഷെ ആരും കാണാതെ അത് തുടച്ചു മാറ്റി നേരെ നോക്കുമ്പോൾ കാണുന്നത് തന്നെ ദയനീയമായി നോക്കുന്ന ലൂക്കയെയാണ്. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.മുക്തയ്ക്കു തന്റെ ഉള്ളിലെ ഭാരം അവനിൽ ഇറക്കി വെക്കണമുണ്ട് പക്ഷെ അവന്റെ പിടിയിൽ നിന്ന് മുക്തിയില്ലെന്ന് മനസ്സിലാക്കി തല താഴ്ത്തി ഇരുന്നു.

സെർവെന്റ് റിംഗുമായി സ്റ്റെജിൽ കയറി അവർക്ക് നേരെ നീട്ടി. ദീക്ഷിത് അത് കയ്യിലെടുത്തു, അവൾ കൈ നീട്ടാൻ മടിച്ചു പുറകിലേക്ക് പിടിച്ചു.ദേഷ്യം കൊണ്ടു അവന്റെ മുഖം വലിഞ്ഞു മുറുകി, പെട്ടെന്ന് അവളുടെ കൈ വലിച്ചു തന്നിലേക്കടുപ്പിച്ചു, മുക്തയൊന്നു പിടഞ്ഞു കൊണ്ടു അവനെ നോക്കി. “എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് ആയുക്ത, അത് നിനക്ക് നല്ലതിനല്ല. ഇന്ന് മുതൽ നീ എന്റെ മാത്രം പ്രോപ്പർട്ടിയാണ്…… ഇന്ന് രാത്രി തന്നെ നിന്നെ ഞാൻ കൊണ്ടു പോകും എന്റെ ലോകത്തേക്ക് ” അവൻ ചിരിയോടെ പറഞ്ഞതും അവൾ ഉള്ളിൽ ഒരായിരം പ്രാവശ്യം അലറി കരഞ്ഞു കൊണ്ടിരുന്നു. അവളെ നേരെ നിർത്തി വിരലിൽ മോതിരമണിഞ്ഞു.

തിരിച്ചു അവൻ കൈ നീട്ടിയതും അവനോടുള്ള ദേഷ്യത്തിൽ നടുവിരലിൽ മോതിരമണിഞ്ഞു.ഇതു കണ്ടു പല്ലുറുമ്പി അവളെ രൂക്ഷമായി നോക്കി.അതിനു പുച്ഛിച്ചു കൊണ്ടുള്ള നോട്ടമായിരുന്നു അവളിൽ. ഫുഡ്‌ കഴിക്കാൻ എല്ലാവരും തിരിഞ്ഞതും ലൂക്കയുടെ അടുത്തേക്ക് അവളോടി….അവനെ കണ്ടപ്പാടെ നെഞ്ചിൽ മുഖം പുഴ്ത്തി പൊട്ടി കരയാൻ തുടങ്ങി.. എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ തലയിൽ തലോടി. “എന്താടാ ഇതൊക്കെ, ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ “ലുക്ക തനിക്ക് അഭിമുഖമായി നിർത്തി.നടന്നതെല്ലാം കേട്ട് കഴിഞ്ഞപ്പോയെക്കും അവനും തളർന്നു പോയി.

“എനിക്കറിയില്ല ലൂക്ക ഇനി എന്ത് ചെയ്യണമെന്ന്,ഇന്ന് തന്നെ എന്നെ കൊണ്ടു പോകും…. അവനൊരു മൃഗമാണ് “തലയിൽ കൈ വെച്ചു ചെയറിൽ ഇരുന്നു. “ഇനി ഒരു വഴിയേ ഞാൻ കാണുന്നുള്ളൂ”എന്തോ ആലോചിച്ചു കൊണ്ടു അവനടുത്തിരുന്നു. “എന്ത് വഴി “മുഖമുയർത്തി അവനെ നോക്കി. “എങ്ങോട്ടാണെന്ന് അറിയില്ല, പക്ഷെ ഇന്ന് നമ്മളിവിടം വിടുന്നു. നിന്നെ അവന് എറിഞ്ഞു കൊടുക്കാൻ എന്നെ കൊണ്ടാവില്ല, എന്റെ ജീവൻ കൊടുത്താലും നിന്നെ ഞാൻ രക്ഷപെട്ടത്തിയിരിക്കും “അവൻ മനസ്സിൽ പലതും കണക്കു കൂട്ടി. “അതൊക്കെ റിസ്ക്കാണ്, എല്ലായിടത്തും അവന്റെയും പപ്പയുടെയും ആളുകളാണ് ” “ഇപ്പൊ അതൊന്നും ആലോചിച്ചു സമയം കളയേണ്ട,…

എന്തെങ്കിലും വഴി കാണാതിരിക്കില്ല “അവളുടെ കയ്യും പിടിച്ചു പുറകു വശത്തേക്ക് നടന്നു. “വേണ്ട ലൂക്ക, എനിക്കെന്തോ പേടി പോലെ,….”മതിൽ കയറാൻ നിൽക്കുന്ന അവനെ ശാസനയോടെ നോക്കി. “നീ കൈ താ….. നമുക്ക് ടൈം ഇല്ല ” വേറെ വഴി ഇല്ലാതെ അവന് കൈ കൊടുത്തു. രണ്ടു പേരും മതിൽ ചാടി പുറത്തു നിർത്തിയിട്ട ബൈക്കിൽ കയറി. ഇതേ സമയം ദീക്ഷിത് അവളെ തിരിഞ്ഞു നടക്കുമ്പോഴാണ് സൈറൺ അടിക്കുന്നത്. കാര്യം മനസ്സിലായ അവനും തന്റെ കാറിൽ കയറി ആ ഗേറ്റ് പോലും വക വെക്കാതെ മുന്നോട്ടെടുത്തു.എങ്ങും ധീരേദ്രന്റെ ആളുകളും അവന്റെ ആളുകളും കൊണ്ടു വളഞ്ഞിരുന്നു. ബൈക്കിൽ ശക്തിയായി ഒരു വാഹനം വന്നിടിച്ചതും രണ്ടു പേരും തെറിച്ചു രണ്ടു സൈഡിലേക്ക് വീണു.വീഴ്ച്ചയുടെ ശക്തിയിൽ അവളുടെ ബോധം മറഞ്ഞു…..

കുറച്ചു പേർ വന്നു മുക്തയേ പിടിച്ചു ബലമായി പിടിച്ചു കാറിൽ കയറ്റാൻ ശ്രമിച്ചു. ഇത് കണ്ടു ലൂക്ക എണീറ്റു അവരെ തട്ടി മാറ്റി.അപ്പോയെക്കും പുറകിൽ ബോട്ടിൽ കൊണ്ടു ആരോ ശക്തമായി അടിച്ചു, അവൻ വേദന കൊണ്ടു പുറകിൽ തൊട്ടു, കൈ വെള്ളയിലെ രക്തം കണ്ടു ദേഷ്യത്തിൽ അടിച്ചവനെ പിടിച്ചു മൂക്കിൽ ആഞ്ഞിടിച്ചു. നിലത്തു കിടന്നിരുന്ന വടിയിൽ ആഞ്ഞു ചവിട്ടി ഉയർന്ന വടി പിടിച്ചു മറുത്തൊന്നും ആലോചിക്കാതെ തനിക്ക് നേരെ വന്നവനെ ആഞ്ഞു ചവിട്ടി. അതേസമയം മറ്റൊരുത്തൻ അവന് നേരെ വന്നതും കാലു കൊണ്ടു അവനെ ചവിട്ടി വീഴ്ത്തി കയ്യിൽ ചവിട്ടി നിന്നു. മൂന്നു പേർ വടിയുമായി അവന് മുൻപിൽ വന്നു നിന്നു.

അതിലൊരാൾ വടിയുമായി വീണ്ടും വന്നതും കുനിഞ്ഞു കൊണ്ടു തടഞ്ഞു. അത് തടഞ്ഞപ്പോയെക്കും പുറകിൽ നിന്നുള്ള അടി അവന് കൊണ്ടു. ഇരുമ്പു വടി കൊണ്ടു അവന്റെ കയ്യിനു അടിയേറ്റെങ്കിലും അവന്റെ അടിയിൽ ആർക്കും എണീറ്റു നടക്കാൻ പോലും കഴിയാതെയായി. എല്ലാം കൈവിട്ട് പോകുമെന്ന് കണ്ടു ധീരേദ്രൻ ബോധമില്ലാതെ കിടക്കുന്നവളുടെ കഴുത്തിൽ കത്തി വെച്ചു. “ഇവളെ ജീവനോടെ വേണമെങ്കിൽ ഒതുങ്ങുന്നതാ നിനക്ക് നല്ലത്,”അയാൾ നേരെ വന്നവൻ ആ ഭീഷണിയ്ക്കു മുൻപിൽ മുട്ട് മടക്കി. “വേണ്ട, അവളെ വിട്ടേക്ക്……”നിസ്സഹായനായി നിൽക്കുന്നവന്റെ പുറകിൽ ചെന്നു വീണ്ടും ശക്തിയിൽ ബോട്ടിൽ കൊണ്ടടിച്ചു.

തലയിൽ നിന്ന് രക്തം വാർന്നോലിച്ചു അവൻ നിലത്തേക്ക് ഊർന്നു വീണു. ആരോ മുഖത്തു വെള്ളം തളിക്കുമ്പോഴാണ് മുക്ത കണ്ണു തുറക്കുന്നത്. മുൻപിൽ കഴുത്തിൽ കത്തി വെച്ചു നിൽക്കുന്ന ലൂക്കയെയും. “No, അവനെ ഒന്നും ചെയ്യരുത്… പ്ലീസ് ” അവൾ കെഞ്ചി കൊണ്ടു മുൻപിൽ നിൽക്കുന്നവരെ നോക്കി. പുറകിൽ നിന്ന് ആരോ പൊട്ടി ചിരിക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി. കയ്യിൽ സിഗരറ് പുകച്ചു നിൽക്കുന്ന ധീരേദ്രനെ കണ്ടതും പേടിയോടെ പിന്നിലേക്ക് ആഞ്ഞു. “നിന്നോട് ഞാൻ പറഞ്ഞതല്ലേ ആയുക്ത, എന്നെ ധിക്കരിച്ചു ഒന്നും ചെയ്യരുതെന്ന്. എന്നിട്ടിപ്പോ എന്തായി നിന്റെ പ്രിയപ്പെട്ടവനെ ബലിക്കൊടുക്കേണ്ടി വന്നില്ലേ “അയാൾ പൊട്ടി ചിരിക്കാൻ തുടങ്ങി.

“പപ്പാ വേണ്ട, അവനൊന്നും അറിയില്ല… അവനെ വിട്ടേക്ക്, പ്ലീസ് ഞാൻ കാലു പിടിക്കാം “അവൾ അയാളുടെ കാലിൽ വീണു കരയാൻ തുടങ്ങി. “മുക്ത എങ്ങോട്ടെങ്കിലും പോ…..പറയുന്നത് കേൾക്ക്, എന്റെ കാര്യം നോക്കേണ്ട “അവന്റെ സംസാരം കേട്ട് കൂടെയുള്ളവർ അവന്റെ മുഖത്തിനിട്ട് ശക്തിയായി ഇടിച്ചു. വായിൽ നിന്ന് രക്തം ചിന്നി ചിതറി. ആ കാഴ്ച്ച കണ്ടു അവളലറി കരഞ്ഞു കൊണ്ടു അവന്റെ അടുത്തേക്ക് ഓടി. “ലൂക്ക….. ലൂക്ക…. കണ്ണു തുറക്ക് പ്ലീസ്, എനിക്ക് പേടിയാവുന്നു….എനിക്ക് നീയേ ഒള്ളു “ഓരോന്ന് പറഞ്ഞു അവനെ മുഖത്തു തട്ടി വിളിക്കാൻ തുടങ്ങി. അവനിൽ ഒരു ഞെരക്കം കേട്ട് അയാളുടെ അടുത്തേക്ക് ഓടി.

“ഞാൻ എങ്ങോട്ട് വേണമെങ്കിലും വരാം, അവനെ രക്ഷിക്കണം പ്ലീസ്, അവനൊന്നും അറിയില്ല, പാവമാ…. ” എന്നാൽ ഒരു ദക്ഷണ്യവും കൂടാതെ കാലിൽ പിടിച്ചിരുന്നവളെ പിന്നിലേക്ക് ചവിട്ടി തള്ളി മാറ്റി. ഇതു കണ്ടു പാതി ജീവൻ കൊണ്ടു അയാൾക്ക് നേരെ വന്നവനെ കയ്യിൽ പിടിച്ചിരുന്ന ഗൺ എടുത്തു ഷൂട്ട്‌ ചെയ്തു….. “ലൂക്ക,……..”അവളുടെ കരച്ചിൽ വായുവിൽ ഉയർന്നു.ജീവനറ്റ് കിടക്കുന്നവനെ തന്റെ മുഖം കയ്യിലെടുത്തു പൊട്ടി കരഞ്ഞു. “എനിക്ക് നീ അല്ലാതെ ആരും ഇല്ല, എണീക്ക് ലൂക്ക,എനിക്ക് പറ്റുന്നില്ല,….. പ്ലീസ് തിരിച്ചു വാ, എന്നെ ഒന്ന് നോക്ക് ” പ്രാന്തിയേ പോലെ കരഞ്ഞു അവനെ വിളിക്കാൻ തുടങ്ങി. “ഇവനെ എവിടെയെങ്കിലും കൊണ്ടു തള്ളിയെക്ക്,”ധീരേദ്രൻ അതും പറഞ്ഞു മുക്തയേ ബലമായി കാറിൽ കയറ്റി.

“അവന് ഒറ്റയ്ക്ക് ഇരിക്കാൻ പേടിയാ, ഞാൻ കൂട്ടിരിക്കാം പപ്പാ….. പ്ലീസ് അവനെ ഒറ്റയ്ക്കാക്കല്ലേ “കാറിൽ നിന്നും നിലത്തു കിടക്കുന്നവനെ കാഴ്ച മറയുവോളം പുലമ്പി കൊണ്ടിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “പ്രീതി വേണ്ട, ഇനി കേട്ടിരിക്കാനുള്ള ശക്തി എനിക്കില്ല “നിറഞ്ഞ കണ്ണു തുടച്ചു ആദി അവളുടെ കയ്യിൽ പിടിച്ചു. പ്രീതി മുഴുവനാക്കിയപ്പോയെക്കും തളർന്നു പോയിരുന്നു. വിഷ്ണു വാട്ടർ ബോട്ടിൽ അവൾക്ക് നേരെ നീട്ടി. അവളത് കുടിച്ചു ടിഷു എടുത്തു മുഖം തുടച്ചു. അവന്റെ ബോഡിയ്ക്കു മുൻപിൽ പൊട്ടി കരയുന്നവളുടെ മുഖം ആ കണ്ടു നിന്നവരിൽ ഒരാളും പോലും മറന്നിട്ടുണ്ടാവില്ല,. ഒന്നാശ്വാസിപ്പിക്കാൻ കൂടെ എനിക്കന്നു കഴിഞ്ഞില്ല.

ആ സംഭവത്തിന് ശേഷം മൂന്നു മാസക്കാലം മുക്ത മെന്റൽ ഹോസ്പിറ്റലിലായിരുന്നു. ശരീരവും മനസും ഒരു പോലെ തകർന്നു പോയിരുന്നു……എന്നേക്കാൾ കൂടുതൽ അവനുമായി കൂട്ട് അവൾ തന്നെയായിരുന്നു.അവൻ ഞങ്ങളുടെ ജീവിതത്തിൽ വന്നതിന് ശേഷമാണ് സന്തോഷമെന്താണെന്ന് ഞങ്ങൾ അറിഞ്ഞത്.ഒരു ദയയുമില്ലാതെ ഞങ്ങളുടെ ലൂക്കയേ തല്ലി ചതച്ചിട്ടും ഒന്ന് എതിർക്കാൻ കൂടെ കഴിഞ്ഞില്ല ഞങ്ങൾക്ക്. ഭേദമായിട്ടും അവൾക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തു കൊണ്ടിരുന്നു. ഞാൻ നാട്ടിൽ എത്തിയതിനു ശേഷം സെക്യൂരിറ്റിയുടെ സഹായത്തോടെ പുറത്തു ചാടിച്ചു. റിക്കവർ ആവാൻ സമയമെടുത്തിരുന്നു….

എല്ലാം റെഡിയായതിന് ശേഷമാണ് വാമിക എന്ന ഫേക്ക് ഐഡന്റിറ്റി ഉണ്ടാക്കി ഇവിടെ ജീവിക്കാൻ തുടങ്ങിയതും നിന്നെ പരിചയപ്പെടുന്നതും.പക്ഷെ അയാളും ദീക്ഷിതും ഇവിടെയും സമാധാനം കൊടുത്തില്ല തിരഞ്ഞു വന്നു വീണ്ടും പ്രശ്നം ഉണ്ടാക്കി,….. ഇനിയും ഓടി ഒളിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയാണ് നാട്ടിലേക്ക് പോകാൻ തീരുമാനം എടുത്തത്. ആദിയ്ക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു. ഇത്രയൊക്കെ അനുഭവിച്ചിരുന്നോ വാമി നീ……ശരിയാണ് ലൂക്ക,നീ ഈ സ്നേഹം അർഹിക്കുന്നുണ്ട്.എന്തിനാ നീ അവളെ തനിച്ചാക്കി പോയേ, കൂടെ കൂട്ടാമായിരുന്നില്ലേ നിനക്ക്. അവന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകാൻ തുടങ്ങി.

ഉള്ളിൽ വലിയ ഭാരം വന്നടിഞ്ഞ പോലെ നെഞ്ചിൽ കൈ വെച്ചു.വിഷ്ണു അവന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു. “ഞാൻ എന്ന് ജോയിൻ ചെയ്യണം പ്രീതി”ഗൗരവമേറിയ അവന്റെ ശബ്ദം കേട്ട് അവൾ പകപ്പോടെ നോക്കി. “ഇത്രയും ക്കാലം എന്റെ പെണ്ണ് ഒറ്റയ്ക്ക് ഇതെല്ലാം സഹിച്ചല്ലേ, ഇനി അങ്ങനെയല്ല..അവളുടെ പ്രതികാരം എന്റെ കൂടെയാണ് “അവന്റെ മുഖഭാവം കണ്ടു അവളിൽ നേരിയ ആശ്വാസം വന്നു. “നാളെ തന്നെ….ഷാർപ്പ് 9:00, ഇത് നിനക്കു ജോയിൻ ചെയ്യാനുള്ള documents ഉം കാര്യങ്ങളുമാണ്….പിന്നെ ഒരു കാര്യം കൂടെ ഉണ്ട് “പ്രീതി കുറച്ചു സമയം മൗനമായി. “എന്താ പ്രീതി, “

“ദീക്ഷിത് ഇപ്പൊ ആ കമ്പനിയിൽ ഉണ്ട്, മാർക്കറ്റിംഗ് മേനേജർ പോസ്റ്റിൽ. അതുകൊണ്ട് കൂടെയാണ് ഞാൻ ഇപ്പൊ ഇങ്ങനെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തത് ” “എന്ത്, അവൻ അവിടെ “ആദിയ്ക്കും വിശ്വാസിക്കാൻ ബുദ്ധിമുട്ടായിരുന്നു. “അവളില്ലാത്ത ടൈ നോക്കി അവിടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു,”എല്ലാം കേട്ട് കഴിഞ്ഞതും ആദി കുറച്ചു സമയം ഒന്നും മിണ്ടിയില്ല…. പെട്ടന്ന് ഇരിക്കുന്നിടത്തു നിന്ന് എണീറ്റു. “വിഷ്ണു നീ ഇന്ന് തന്നെ എനിക്കുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്യ്, പ്രീതിയുടെ കൂടെ ഞാൻ ഹൈദരാബാദിൽ പോകുവാണ്”വിഷ്ണു തലയാട്ടി കൊണ്ടു ഫോണെടുത്തു അപ്പുറത്തേക്ക് നടന്നു…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button