കാണാചരട്: ഭാഗം 34
[ad_1]
രചന: അഫ്‌ന
വീട്ടിൽ എത്തിയപ്പാടെ ഡ്രസ്സ് പോലും ചേഞ്ച് ചെയ്യാതെ വേഗം ഷവറിനു ചുവട്ടിൽ ഇരുന്നു….. മുട്ട് മടക്കി ആ ഷോക്കിൽ നിന്ന് പുറത്തു വരാൻ കഴിയാതെ അങ്ങനെ ഇരുന്നു… ഓരോ നിമിഷവും ആ കത്തിയെരിയുന്ന ദൃശ്യം കൺ മുൻപിൽ ഓടി മറഞ്ഞു. പേടിയോടെ ചെവി പൊത്തി പിടിച്ചു അലറി……. ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അവൾ ഷവറിനു ചുവട്ടിൽ നിന്നെണീറ്റ് കാൾ അറ്റൻഡ് ചെയ്തു. പ്രീതിയായിരുന്നു…. “ഹലോ പ്രീതി “ഉള്ളിലെ വിങ്ങൽ പുറത്തു കാണിക്കാതെ സംസാരിച്ചു.
“നീ വീട്ടിൽ എത്തിയോ, എത്ര നേരമായി ഞാൻ അടിക്കുന്നു “പ്രീതി ശാസനയോടെ പറഞ്ഞു. “ഞാൻ കുളിക്കുവായിരുന്നു….നീ എത്തിയോടാ ” “മ്മ്, on the way…… നീ കിടക്കല്ലേ ഞാൻ അങ്ങോട്ട് വരുവാണ് “പ്രീതി അടുത്തിരിക്കുന്ന ആദിയെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു. “ആഹ് ഞാൻ ഗാർഡനിൽ ഉണ്ടാവും, നീ വേഗം വാ “മുക്ത ഫോൺ കട്ട് ചെയ്തു ഡ്രസ്സ് ചേഞ്ച് ചെയ്യാൻ പോയി.sky ബ്ലൂ ഷോർട്സും വൈറ്റ് ടിഷർട്ടും മണിഞ്ഞു ലാപ്പൂമെടുത്തു ഗാർഡനിലെ ബെഞ്ചിൽ ചെന്നിരുന്നു.
ഉള്ളിൽ ഒരു ശൂന്യത പോലെ ഒന്നിനും ഒരു ശ്രദ്ധ കൊടുക്കാൻ കഴിയുന്നില്ല, അവളെണീറ്റ് അങ്ങോട്ടു മിങ്ങോട്ടും നടക്കാൻ തുടങ്ങി…… എന്തോ ഓർമ വന്ന പോലെ ആദിയുടെ ഫോട്ടോ എടുത്തു. അവളിൽ ഇത്തിരി ആശ്വാസം വന്ന പോലെ ബെഞ്ചിൽ ഇരുന്നു മാനത്തേക്ക് നോക്കി. നീ എവിടെ ലൂക്ക,നിന്നെ ശരിക്കും ഞാൻ മിസ്സ് ചെയ്യുന്നുണ്ട്..എന്റെ ജീവൻ നൽകി നിന്നെ തിരിച്ചെടുക്കാൻ കഴിഞ്ഞെങ്കിൽ മറുത്തൊന്നും ചിന്തിക്കാതെ ഞാൻ നൽകിയേനെ., അവിടെ നിനക്ക് സുഖല്ലേ..നിന്നെ പോലെ തന്നെയാണ് ആദിയും. അവൻ അടുത്തുണ്ടെങ്കിൽ ഒരു പോസിറ്റീവ് എനർജിയാണ്,
ഉള്ളിലെ വിഷമം ഒരു നിമിഷത്തെക്കെങ്കിലും മറന്നു പോകും.ഇനി അവനെ കാണാൻ സാധിക്കുമെന്നറിയില്ല. ഞാൻ ആയിട്ട് എറിഞ്ഞുടച്ച ഭാഗ്യമാണത്.. ഇനി അത് വേണ്ട,ഇന്നത്തെ ഇൻസിഡന്റ് അതിനുദാഹരമാണ്. ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോയാണ് പ്രീതിയുടെ കാർ ഗേറ്റ് കടന്നു വരുന്നത്.ദീർഘ ശ്വാസം എടുത്തു കാറിന്റെ അടുത്തേക്ക് നടന്നു. പ്രീതി കാറിൽ നിന്നിറങ്ങി അവളെ പുണർന്നു.ഇതെല്ലാം കണ്ടു ആദി പിൻ സീറ്റിൽ ഇരുന്നു. അവന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ തിളങ്ങി.ഒരുപാട് നാളത്തെ കൂടി കാഴ്ച കണ്ണുകൾ ഈറനണിഞ്ഞു. “എന്താടാ മുഖം വല്ലാണ്ടിരിക്കുന്നെ ” പ്രീതി മുഖം കയ്യിലെടുത്തു.
“ഏയ് അതൊന്നുമില്ല, വർക്കിലേ പ്രഷർ, നീ എന്തെങ്കിലും കഴിച്ചോ ” “മ്മ്,…അമ്മ ഉറങ്ങിയോ ” “ആഹ് അമ്മ നേരത്തെ ഉറങ്ങി, അല്ല,നീ ഇന്ന് ഇവിടെ സ്റ്റേ ചെയ്യല്ലേ ” “അത് പിന്നെ…… ഞാൻ “പ്രീതി കാറിലേക്ക് കണ്ണുകൾ ചലിപ്പിച്ചു, ആദി കൈ ഉയർത്തിയതും അവൾ ചിരിച്ചു കൊണ്ടു അതേയെന്ന് തലയാട്ടി. ആദി കാണുകയായിരുന്നു അവളെ, തന്റെ വാമിയിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു. ഇപ്പൊ കാണാൻ ഒരു പാവ കുഞ്ഞിനെ പോലെയുണ്ട്, കണ്ണുകളിൽ ഇപ്പോഴും വിഷാദഭാവം മാത്രമാണ്.ഒരുപാട് പ്രയാസപ്പെടുന്നുണ്ട് എന്റെ പെണ്ണ്…… “ബാഗ് അവരെടുത്തോളും നീ ഫ്രഷ് ആയിട്ട് വാ, നമുക്കൊരുമിച്ചു ഫുഡ് കഴിക്കാം “മുക്ത അകത്തേക്ക് നടന്നു.
പ്രീതി കാറിന്റെ അടുത്തേക്ക് ചെന്നു. “അല്ല, ഇന്ന് ഇതിൽ അന്തിയുറങ്ങാൻ തീരുമാനിച്ചോ “പ്രീതി ഗ്ലാസിന്റെ അടുത്ത് വന്നു. “ഒരു ദിവസം കാറിൽ കിടന്നെന്ന് വെച്ചു എനിക്കൊന്നും പറ്റില്ല പ്രീതി,അത്രയും നേരം എനിക്ക് എന്റെ വാമിയെ കണ്ടിരിക്കലോ “അവൻ ചിരിച്ചു. “അങ്ങനെ പുറത്തു കിടത്താൻ അല്ല ഞാൻ ഇങ്ങോട്ട് കൊണ്ടു വന്നേ, നിനക്ക് ഗസ്റ്റ് ഹൗസിൽ താങ്ങാം, അവിടുന്നും കാണാം” “വാമി കാണില്ലേ ” “അതൊക്കെ ഞാൻ നോക്കിക്കോളാം, നീ ആദ്യം ആ ക്യാപ്പ് എടുത്തു വെക്ക്” പ്രീതി അകത്തേക്ക് നടന്നു. ആദി വേഗം ക്യാപ് എടുത്തു വെച്ചു പുറത്തേക്ക് ഇറങ്ങി തിരിഞ്ഞു നിന്നു. “നീ എവിടെ ആയിരുന്നു ഇത്ര നേരം,
വേഗം ഫ്രഷ് ആയി വാ” “എന്റെ ഡ്രൈവറിന് ഇന്ന് താങ്ങാൻ വേണ്ടി ആ ഗസ്റ്റ് ഹൗസ് ക്ലീൻ ചെയ്തു കൊടുക്കോ ടാ, രാവിലെ പോകും” “അതിന് ചോദിക്കാൻ എന്തിരിക്കുന്നു,ഇന്നലെ ക്ലീൻ ചെയ്തു വെച്ചിട്ടേ ഒള്ളു. വാ ഞാൻ തുറന്നു തരാം ” “ഏയ് അത് വേണ്ട, ഞാൻ തുറന്നു കൊടുത്തോളാം “പ്രീതി വേഗം കീ വാങ്ങി മുൻപിലേക്ക് നടന്നു. മുക്ത അവൾ പോകുന്നതും നോക്കി വാതിലിൽ ചാരി നിന്നു…. മുറ്റത്തിന് അപ്പുറത്താണ് ഗസ്റ്റ് ഹൗസ്. കുറച്ചു നടക്കാൻ ഉണ്ട്. പ്രീതി ലൈറ്റ് ഇട്ട് ഡോർ തുറന്നതും ആദി തല താഴ്ത്തി കൊണ്ടു വേഗം അകത്തേക്ക് കയറി. മുക്തയ്ക്കു പുറകിൽ നിന്ന് ഒരു മറിമായം പോലെ അയാളുടെ നിഴൽ കണ്ടെങ്കിലും നെഞ്ചിടിപ്പ് ഉയരാൻ തുടങ്ങി.
ആ മുഖം ആരാണെന്ന് അറിയാൻ ആഗ്രഹം ഉള്ള പോലെ അവൾ ഗസ്റ്റ് ഹൗസ് ലക്ഷ്യം വെച്ചു നടന്നു. “അയ്യോ,,അവൾ വരുന്നുണ്ടല്ലോ “പ്രീതി അവനെ നോക്കി.ദൂരെ നിന്ന് വരുന്നവളെ കണ്ടു ആദി വേഗം വാഷ്‌റൂമിൽ കയറി കതകടിച്ചു.അകത്തു കയറുമ്പോൾ തന്റെ പ്രിയപ്പെട്ടവന്റെ സാന്നിധ്യം അവളാറീഞ്ഞു. ചുറ്റും ആർക്കോ വേണ്ടി കണ്ണുകൾ പരതി. “നീ എന്താ നോക്കുന്നെ “പ്രീതി അവൾക്ക് മുമ്പിൽ തടസ്സമായി നിന്നു. “അല്ല ഡ്രൈവറെ ഒന്ന് കാണാൻ”പറയുമ്പോയും അവളുടെ കണ്ണുകൾ തിരയുകയായിരുന്നു. ഒരു പോസിറ്റീവ് എനർജി തനിക്ക് കിട്ടുന്ന പോലെ….
“അയാൾ വാഷ്‌റൂമിൽ കയറി, നീ വാ എനിക്ക് ഒന്ന് ഫ്രഷ് ആയിട്ട് വേണം എന്തെങ്കിലും കഴിക്കാൻ “പ്രീതി അവളെ വലിച്ചു വീട്ടിലേക്ക് നടന്നു.എന്നിട്ടും കണ്ണുകൾ അവിടുന്ന് വേർപ്പെട്ടില്ല,അവർ പോയെന്ന് അറിഞ്ഞതും ആദി പുറത്തിറങ്ങി ഡോർ ലോക്ക് ചെയ്തു ദീർഘ ശ്വാസം എടുത്തു. “ഇന്ന് എന്നെ കണ്ടാൽ ഓഫീസിലേക്ക് ഒരിക്കലും നീ കയറ്റില്ല എന്നനിക്ക് നന്നായി അറിയാം, അതുകൊണ്ട് നാളെ വരെ ഈ ഒളിച്ചു കളി ഉണ്ടാവു”അവൻ ഓർത്തു ചിരിച്ചു ബെഡിലേക്ക് വീണു. പ്രീതി ഫ്രഷ് ആയി വന്നു രണ്ടു പേരും ഒരുമിച്ചു ഫുഡ് കഴിച്ചു. “പ്രീതി ഡ്രൈവറിന് ഫുഡ് കൊടുത്തോ”അവളുടെ ചോദ്യം കേട്ട് ഇല്ലെന്ന രീതിയിൽ തലയാട്ടി.
“ഓഹ് അത് ഞാൻ മറന്നു, നീ ചോദിച്ചത് നന്നായി “പ്രീതി എണീക്കാൻ തുനിന്നതും മുക്ത എണീറ്റു. “ഞാൻ കൊണ്ടു കൊടുത്തോളാം നീ റസ്റ്റ് എടുത്തോ ” “അയ്യോ അത് വേണ്ട,”അവളുടെ ഭാവം കണ്ടു മുക്ത സംശയത്തിൽ അവളെ നോക്കി. “അല്ല, നമുക്കറിയാത്തോരാളുടെ അടുത്ത് നീ ഒറ്റയ്ക്ക് പോവണ്ട എന്ന് പറഞ്ഞതാ, അത് സെർവ്ന്റ് കൊണ്ടു കൊടുത്തോളും “പ്രീതി ഒന്ന് ചിരിച്ചു കൊടുത്തു. അതിന് അമർത്തി മൂളി കൈ കഴുകാൻ നടന്നു, അവൾ പോയതും പ്രീതി ഒന്ന് നെടുവീർപ്പിട്ടു. “ഇപ്പൊ കയ്യിൽ നിന്ന് പോയേനെ എല്ലാം”അതും പറഞ്ഞു അവളും എണീറ്റു. “പ്രീതി നീ ഇനി കിടന്നോ, എനിക്ക് കുറച്ചു പണി ബാക്കിയുണ്ട് “
“വേണമെങ്കിൽ ഞാൻ കൂട്ടിരിക്കാം ” “വേണ്ട നീ കിടന്നോ, യാത്രാ ക്ഷീണം കാണും…..good night “കവിളിൽ നുള്ളി കൊണ്ടു തന്റെ ലാപ്പെടുത്തു നേരത്തെ ഇരുന്നിടത്തു ചെന്നിരുന്നു. എന്നത്തേയും പോലെ മെയിൽസ് എല്ലാം ചെക്ക് ചെയ്തു. അതിൽ ദീക്ഷിതിന്റെ ഒന്ന് കണ്ണോടിച്ച ശേഷം ലാപ്പ് അടച്ചു നേരെ ഇരുന്നു. ഒന്ന് മനസ്സറിഞ്ഞു ചിരിച്ചിട്ട് കുറെയായി….. ആദിയുമായുള്ള ഓരോ കുഞ്ഞു വഴക്കും ആലോചിച്ചു അറിയാതെ ചിരിച്ചു പോയി. എപ്പോയോ ഉറക്കിലേക്ക് വഴുതി വീണു. തല മുന്നിലേക്ക് ആഞ്ഞതും ആരോ കൈ വെച്ചു തടഞ്ഞിരുന്നു.ഉറക്ക ചടവിൽ പാതി കൺ തുറന്നു നേരെ നോക്കി,
ആദിയെ കണ്ടു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് അത് ചിരിയായി മാറി അവന്റെ കോളറിൽ പിടിച്ചു തന്നിലേക്കടുപ്പിച്ചു…… അവനും അവളുടെ ചിരിയും പെരുമാറ്റവും കണ്ടു അവനും ഒന്ന് ഞെട്ടി.ഉറക്കിൽ ആണെന്ന് കരുതി കണ്ടിരിക്കാൻ ഇറങ്ങിയതായിരുന്നു. “സ്വപ്നത്തിൽ ഇതുവരെ ഇത്രയും അടുത്ത് വരാറില്ലല്ലോ,ഇന്നെന്തു പറ്റി…… ഒരിക്കലും നടക്കാത്ത സ്വപ്നം അത് ഇതായിരിക്കും അല്ലെ ആദി”അത്രയും പറഞ്ഞു വീണ്ടും കണ്ണുകളടച്ചു ഉറക്കിലേക്ക് വഴുതി വീണു……. “ഉഫ് ” വലതു കരം ഉയർത്തി ഇടനെഞ്ചിൽ ഒന്നാമർത്തി ഒരു നിമിഷം കണ്ണടച്ച് ശ്വാസം എടുത്തു.
പാവ കുഞ്ഞിനെ പോലെ ഉറങ്ങുന്നവളെ നേരെ കിടത്തി. കുറച്ചു സമയം നിലത്തു മുട്ട് കുത്തി ഇരുന്നു അങ്ങനെ നോക്കി ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നെന്ന് അവന് പോലും അറിയില്ല,എത്ര ദിവസം ഈ മുഖം ഇത്ര അടുത്ത് കാണാൻ കാത്തിരുന്നെന്നോ?? നിന്റെ കണ്ണുരുട്ടിയുള്ള ആ നോട്ടം എത്ര മാത്രം ഞാൻ മിസ്സ് ചെയ്തന്ന് നിനക്കറിയോ പെണ്ണെ…..അവനിൽ ചിരി വിരിഞ്ഞു. എനിക്കറിയാം ആ ഉള്ളിൽ ഈ ഞാനുണ്ട്, ആ സ്വപ്നത്തിൽ പോലും എന്റെ സ്ഥാനം ഞാനറിയുന്നുണ്ട് വാമി….ഇനി നിന്നെ ആർക്കും തട്ടി കളിക്കാൻ കൊടുക്കില്ല, എനിക്ക് ജീവൻ ഉള്ളിടത്തോളം ക്കാലം ഞാൻ ഉണ്ടാവും കൂടെ. ആ കുഞ്ഞു വിരലുകളിൽ കൈ കോർത്തു പിടിച്ചു കൊണ്ടു പറഞ്ഞു…
തണുപ്പ് കൂടുന്നതറിഞ്ഞു അവൾ ഒന്ന് ചിണുങ്ങി… കാര്യം മനസിലായ അവൻ പ്രീതിയേ വിളിച്ചു റൂമിൽ കൊണ്ടു കിടത്തി. ഇതുവരെ ഇല്ലാത്ത ഒരനുഭൂതി അവനിൽ നിറയുന്നത് അവനറിഞ്ഞു.ഇതുവരെ ഇല്ലാത്ത ഒരു കുളിർ അവനെ പൊതിഞ്ഞ പോലെ എപ്പോയോ കണ്ണുകളടച്ചു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “അതെ വാമി…….” യാത്രയിൽ പ്രീതി വിളിക്കുന്നത് കേട്ട് അവളൊന്നു പിടഞ്ഞു.ഒരു നിമിഷം ആദി വിളിച്ച പോലെ തോന്നി അവൾക്ക്, ആ പേര് അവനെ വിളിച്ചിരുന്നുള്ളൂ…. പക്ഷെ ആദി അങ്ങനെ വിളിക്കുന്നത് തന്നെയാണ് അവൾക്കിഷ്ട്വും. അവളുടെ നോട്ടം കണ്ടു പ്രീതി നാവ് കടിച്ചു
. “സോറി ഞാൻ അറിയാതെ….അത് മുക്ത നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം” “ഹെല്പ്പോ?? നമുക്കിടയിൽ അങ്ങനെ ഒരു ഫോര്മാലിറ്റി ഉണ്ടോ പ്രീതി,” “എനിക്ക് വേണ്ടപ്പെട്ടരാൾക്ക് നിന്റെ കമ്പനിയിൽ ഒരു ജോലി തരപ്പെടുത്തി കൊടുക്കണം ” “അതിന് ഇപ്പൊ ഒഴിവ് എന്ന് പറയാൻ ഒന്നും ഇല്ല, പിന്നെ എക്സ്പീരിയൻസ് ഉള്ള ആളാണെങ്കിൽ നമുക്ക് financial കാര്യങ്ങൾ എല്ലാം നോക്കാൻ ഒരാളെ വേണം,” “ആള് വെൽ educated ആണ്….. എക്സ്പീരിയൻസും ഉണ്ട്, നീ ജോബ് ഒന്ന് സെറ്റാക്കി കൊടുത്താൽ മതി. ഇന്ന് തന്നെ ചെല്ലാൻ പറഞ്ഞിരുന്നു ഞാൻ ” “ഇത്രയും നല്ല quality ഉള്ള ഒരാളെ ആരെങ്കിലും വേണ്ടെന്ന് വെക്കുവോ പ്രീതി. ഞാൻ ഗായത്രിയ്ക്കു വിളിച്ചു പറഞ്ഞോളാം അവൾ നോക്കിക്കോളും”മുക്ത ഫോൺ എടുത്തു ഗായത്രിയ്ക്കു വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു.
വിചാരിച്ചത് നടന്ന സന്തോഷത്തിൽ പ്രീതി ചിരിച്ചു കൊണ്ടു ദീർഘ ശ്വാസം ഒന്നെടുത്തു. ആദിയെ നേരിട്ട് കണ്ടാൽ അവളൊരിക്കലും ഇതിന് സമ്മതിക്കില്ല.ഇതല്ലാതെ വേറെ ഒരു വഴി ഞാൻ കാണുന്നില്ല. ഓഫീസിൽ……… ബ്രൗൺ കളർ ഷർട്ടും ബ്ലൂ ജീനും ധരിച്ച ഒരു സുന്ദരരനായ യുവാവ് ലിഫ്റ്റിൽ വന്നു കയറി.ആകർഷിക്കുന്ന സുഗന്ധം അവനു ചുറ്റും നിൽക്കുന്നവരെ വന്നു പൊതിയും പോലെ തോന്നി. കട്ടി മീശയും ഡ്രീം ചെയ്ത താടിയും ചുണ്ടിൽ ഊറിയ പുഞ്ചിരിയുമായ്. കയ്യിൽ ഓഫീസ് ബാഗും മറു കയ്യിൽ ഫോണും പിടിച്ചിട്ടുണ്ട്… അവൻ ലിഫ്റ്റിൽ നിന്നിറങ്ങി എങ്ങോട്ട് പോകണം എന്നറിയാതെ നിൽക്കുമ്പോഴാണ് പുറകിൽ നിന്ന് ഗായത്രി വിളിക്കുന്നത്.
“Mr Adhvik shivashankar അല്ലെ??”ആദി ചിരിച്ചു കൊണ്ടു അതേയെന്ന് തലയാട്ടി. “കം വിത്ത് മീ……പ്രീതി മേം വിളിച്ചിരുന്നു, ആയുക്ത മേം എത്തുന്നതിനു മുൻപ് എല്ലാ ഫെസിലിറ്റിസും പെട്ടെന്ന് തീർക്കാൻ പറഞ്ഞിട്ടുണ്ട് “ഗായത്രി അതും പറഞ്ഞു തിടുക്കത്തിൽ നടന്നു.കൂടെ അവനും ഇടതു വശത്തേക്ക് നടന്നു, അവിടെയെല്ലാം ആളുകൾ വർക്ക് ചെയ്യുന്നുണ്ട്,വീണ്ടും മുൻപോട്ട് നടന്നു ഒരു ക്യാബിന്റെ ഉള്ളിലേക്ക് നടന്നു.അവനോട് മുൻപിലുള്ള ചെയറിൽ ഇരിക്കാൻ കാണിച്ചു അപ്പുറത്ത് അവളിരുന്നു.ആദി ഫയൽ അവൾക്ക് നേരെ നീട്ടി…… ഗായത്രി എല്ലാം ഒന്ന് ചെക്ക് ചെയ്തു. “തന്നെ നിയമിച്ചിരിക്കുന്നത് ഫിനാൻസ് മേനേജർ ആയിട്ടാണ്, സെക്കന്റ് ഫ്ലോറിലാണ് ഓഫീസ്……
ഇത്ര മാത്രം പറഞ്ഞാൽ മതിയെന്നാണ് പ്രീതി മേം പറഞ്ഞത്, ഇനി എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിച്ചാൽ മതി ” “മാർക്കറ്റിങ് മേനേജറുടെ ഓഫീസ് ഏത് ഫ്ലോറിലാ “അവൻ ആകാംഷയോടെ ചോദിച്ചു. “സെക്കന്റ് ഫ്ലോറിൽ തന്നെയാണ്..,”അതിന് അവനൊന്നു അമർത്തി മൂളി. “Any way, ഇയാൾക്ക് ഓഫീസിലേക്ക് പോകാം….. “ഗായത്രി പറയുന്നത് കേട്ട് അവൻ ചിരിച്ചു കൊണ്ടു താഴെക്ക് നടന്നു. ഇതൊന്നും അറിയാതെ മുക്ത തന്റെ ക്യാബിനിൽ എത്തിയിരുന്നു.അവൾ വന്നതറിഞ്ഞു ഗായത്രി താഴെയ്ക്കു ഇറങ്ങി അവൾക്ക് ഡോർ തുറന്നു, ac അഡ്ജസ്റ്റ് ചെയ്തു കൊടുത്തു. “മേം ഫിനാൻസ് മേനേജർ പോസ്റ്റിലേക്കുള്ള ആൾ ജോയിൻ ചെയ്തിട്ടുണ്ട് “
“Certificate എല്ലാം ചെക്ക് ചെയ്തോ ” “Yes, എല്ലാം ക്ലിയർ ആണ് ” “മ്മ്. Then എനിക്ക് സ്റ്റാഫ്സിന്റെ performance ഒന്ന് ചെക്ക് ചെയ്യണം…നമുക്ക് ഒന്നിറങ്ങിയാലോ”മുക്ത ചെയറിൽ നിന്നെണീറ്റു. “Yes മേം “ഗായത്രി ഡോർ തുറന്നു കൊടുത്തു അവൾക്ക് പിറകിലായി നടന്നു. തനിക് ഏറ്റവും ഇഷ്ടപ്പെട്ട പെർഫ്യൂം സ്മെൽ മൂക്കിൽ തുളച്ചു കയറും പോലെ തോന്നി….. അവൾ നടത്തം നിർത്തി കണ്ണുകളടച്ചു അതിനെ ആവാഹിച്ചെടുത്തു…… പെട്ടെന്ന് അവൾ ഞെട്ടി കൊണ്ടു ചുറ്റും നോക്കി. ഇത്….. ആദിയുടെ പെർഫ്യൂം സ്മെൽ ആണ്,.. അവനിവിടെ എങ്ങനെ??? അവളുടെ കണ്ണുകൾ ആർക്കോ വേണ്ടി പരതി. ഫിനാൻസ് മേനേജറുടെ ബോർഡിൽ അവളുടെ കണ്ണുകൾ ഇന്നുടക്കി.
അതിന്റെ അടുത്തേക്ക് പോകും തോറും ഉള്ളിൽ പെരുംമ്പാറ മുട്ടാൻ തുടങ്ങി. നെറ്റിയിൽ നിന്ന് വിയർപ്പ് പൊടിയാൻ തുടങ്ങി…. വാതിൽ തുറക്കാൻ ആഞ്ഞതും അപ്പോയെക്കും അകത്തു നിന്ന് ഡോർ തുറന്നു ആൾ പുറത്തേക്ക് വന്നിരുന്നു.മുൻപിലേക്ക് വീഴാൻ പോയവളെ അവൻ വേഗം പൊതിഞ്ഞു പിടിച്ചു.മുക്ത കണ്ണുകൾ അടച്ചു അവന്റെ കയ്യിൽ മുറുകെ പിടിച്ചു, ആ കാഴ്ച കണ്ടു അവനു ചിരിയാണ് വന്നത്. ആ ചൂട് തിരിച്ചറിഞ്ഞ പോലെ അവൾ ഞെട്ടി പിടഞ്ഞു കൊണ്ടു കണ്ണു തുറന്നു നേരെ നോക്കി.കണ്ണുകൾക്ക് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുകയാണ്. “ആദി ” ചുണ്ടുകൾ അറിയാതെ മൊഴിഞ്ഞു…
ദേഹത്താകെ ഒരു വിറയൽ പടരുന്നത് ഒരു ഞെട്ടലോടെ അവളറിഞ്ഞു.ആദിയുടെ ശ്വാസം മുഖത്തു തട്ടിയതും മുക്ത കണ്ണുകൾ ഇറുക്കി അടച്ചു,നിമിഷ നേരം കൊണ്ടു അവൾ വിയർക്കാൻ തുടങ്ങി. എന്തോ വന്നു നെഞ്ചാകെ നിറയുന്നു, ഇടനെഞ്ചു വല്ലാതെ തുടിക്കും പോലെ….അവന് തോന്നി…… ഇത് സ്വപ്നമായിരിക്കണമെന്നേ അപ്പോയും അവളിൽ ഉണ്ടായിരുന്നൊള്ളു. “മേം “ഗായത്രിയുടെ വിളിയിലാണ് അവൾക്ക് സോബോധം തിരിച്ചു കിട്ടിയത്, വേഗം അവനിൽ നിന്ന് അകന്നു ആരെങ്കിലും കണ്ടോ എന്നറിയാൻ ചുറ്റും നോക്കി…. തങ്ങളെ ചുട്ടെരിയാനുള്ള ദേഷ്യത്തിൽ എൻട്രൻസിൽ നിൽക്കുന്ന ദീക്ഷിതിനെ കൂടെ കണ്ടതും വീഴാതിരിക്കാൻ അടുത്തുള്ള ചെയറിൽ മുറുകെ പിടിച്ചു.
എന്നാൽ രണ്ടു പേരുടെയും നോട്ടം അവളിളല്ലെന്ന് മനസ്സിലായി, കണ്ണുകൾ കണ്ടു പരസ്പരം കൊമ്പു കോർത്തുന്നു…… രണ്ടു പേരുടെയും കണ്ണുകളിൽ പകയാളി കത്തുന്നുണ്ട്, ഞരമ്പുകൾ വലിഞ്ഞു മുറുകി മുഷ്ടി ചുരുട്ടി പിടിച്ചു…കണ്ണുകളിലെ ചുവപ്പ് രാശി കണ്ടു മുക്ത എന്ത് പറയണമെന്നറിയാതെ ഇരുവരെയും നോക്കി. അപ്പോഴും ആദി ഇവിടെ എങ്ങനെ എന്ന ചിന്ത മാത്രായിരുന്നു ഉള്ളിൽ. “മേം, ഇതാണ് നമ്മുടെ ഫിനാൻസ് മേനേജർ “ഗായത്രി പറഞ്ഞു തീർന്നതും മുക്ത നിലത്തിരുന്നു പോയി. ഇനി ഒന്ന് കേൾക്കാനുള്ള ത്രാണി അവളുടെ മനസ്സിനും ശരീരത്തിനും ഉണ്ടായിരുന്നില്ല. ആദി നിലത്തിരിക്കുന്നുവളുടെ അടുത്തിരുന്നു.
“വാമി….. Are you okay “അവന്റെ ശാന്തമായ സ്വരം കേട്ട് അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ തലയുയർത്തി നോക്കി.കലങ്ങിയ കണ്ണുകൾ കണ്ടു അവനും വല്ലാതായി. “വാമി ഞാൻ ചോദിക്കുന്നത് കേൾക്കുന്നുണ്ടോ??എന്തെങ്കിലും വയ്യായ്ക ഉണ്ടോ?”അവളുടെ കയ്യിൽ പിടിച്ചതും അവൾ അത് ദേഷ്യത്തിൽ തട്ടി മാറ്റി… ഗായത്രിയെ നോക്കിയതും അവൾ പിടിച്ചെഴുന്നേൽപ്പിറ്റു. മുക്ത വേഗത്തിൽ ആരെയും നോക്കാതെ private റൂമിലേക്ക് കയറി ശക്തിയിൽ ഡോർ വലിച്ചടച്ചു. ഈ കാഴ്ച ഇരുവരിലും പരിഭ്രാന്തിയുണ്ടാക്കി. എന്തിനാ ആദി നീ കടും കൈ ചെയ്തേ, ഇത്രയൊക്കെ ഉണ്ടായിട്ടും നിനക്ക് ഒന്നും മനസ്സിലായില്ലേ……..
ഓരോന്ന് പുലമ്പി കൊണ്ടു ചെയറിൽ കണ്ണടച്ച് കിടന്നു. ആദി റൂം തുറക്കാൻ തുനിഞ്ഞതും ദീക്ഷിതും മുൻപിലേക്ക് ഒരുമിച്ചു വന്നു.രണ്ടു പേരുടെയും കൈകൾ ഡോറിൽ മുറുകി, അവരുടെ ഭാവം കണ്ടു മനസിലാവാതെ നിൽക്കുകയാണ് ഗായത്രി….. അവരുടെ നിൽപ്പ് പന്തിയല്ലെന്ന് കണ്ടു അവളൊന്നു ചുമച്ചതും പരിസര ബോധം വന്ന ഇരുവരും അവരുടെ ഓഫീലേക്ക് മിന്നൽ വേഗത്തിൽ പാഞ്ഞടുത്തു. എന്നാൽ ആ മൗനം ഒരു ശീന്ത സമരത്തിന് തുടക്കം കുറിക്കലായിരുന്നു എന്നർക്കും മനസ്സിലായില്ല….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]