Novel

കാണാചരട്: ഭാഗം 35

[ad_1]

രചന: അഫ്‌ന

സിറ്റ് ഔട്ടിൽ ഇരിക്കുകയാണ് വിഷ്ണുവും നന്ദനും കയ്യിൽ ഓഫീസിലേ ഫയൽസും ലാപ്ടോപും മറ്റുമാണ്. “ആദി വിളിച്ചിരുന്നോ വിഷ്ണു “നന്ദൻ ഫയലിൽ നിന്ന് തലയുയർത്തി.. “ഇല്ല, മെസ്സേജ് അയച്ചിരുന്നു. ഫ്രീ ആയിട്ട് വിളിക്കാം എന്ന് പറഞ്ഞേ ” “മ്മ്,” “ഏട്ടാ നമ്മുടെ പുതിയ ഡിസൈൻ എങ്ങനെയുണ്ട്,….”വിഷ്ണു ലാപ്ടോപ് അവന് നേരെ പിടിച്ചു. Timeless charm diamond necklace ആയിരുന്നു അത്.വജ്രങ്ങൾ പതിച്ച 18 കാരറ്റ് റോസ് ഗോൾഡിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത്.എല്ലാം ഈവെന്റിനും ചേരും. വീഡിയോ കണ്ടു നന്ദനും ഇഷ്ടപ്പെട്ടു. “അടിപൊളി, ഇത് പെട്ടന്ന് സെയിൽ ആവുമെന്നാണ് തോന്നുന്നത്, ഇപ്പൊ സിമ്പിൾ ആണ് എല്ലാവരും ട്രൈ ചെയ്യുന്നത് “

“അതാണ് ഇങ്ങനെ പ്ലൈൻ ആയി ഡിസൈൻ ചെയ്തേ ” “നമ്മുടെ ഈ വർഷത്തെ ബജറ്റ്‌ എങ്ങനെയാ…..”നന്ദൻ അവനെ നോക്കി. “കുഴപ്പമില്ല, മെച്ചം തന്നെയാണ് ” “മ്മ് “അവർ ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോഴാണ് ജനലിന് അടുത്ത് രണ്ടു നിഴൽ കാണുന്നത്, ആരാണെന്ന് അവർക്ക് ഊഹിക്കാമായിരുന്നു. നന്ദൻ എണീറ്റു ഒളിച്ചു നോക്കുന്ന രണ്ടിനെയും പൂച്ച കുഞ്ഞിനെ പിടിക്കുന്ന പോലെ കഴുത്തിനു പിടിച്ചു ഉയർത്തി നേരെ നിർത്തി.പിടിക്കിട്ടാ പുള്ളികളെ പോലെ രണ്ടും മുൻപിൽ നിൽക്കുന്നവരെ ദയനീയമായി നോക്കി. “എന്തായിരുന്നു രണ്ടിനും പണി “നന്ദൻ “ഒന്നൂല്യ 🫣”വിക്കി ചുമ്മൽ കാച്ചി

“എന്നിട്ടാണോ അവിടെ ഒളിച്ചിരുനെ,”വിഷ്ണു “അയ്യോ അത് ഞങ്ങൾ ഒരു സാധനം തിരഞ്ഞതാ 😁”അക്കി “എന്ത് സാധനം 🤨”നന്ദൻ പുരികമുയർത്തി “അതോ….. അതുണ്ടല്ലോ…. പിന്നെ…. ആ എന്റെ കമ്മൽ 🤗” അവൾ പറയുന്നത് കേട്ട് വിഷ്ണുവും നന്ദനും പരസ്പരം ഒന്ന് നോക്കി വീണ്ടും ഗൗരവത്തിൽ നിന്നു. “നിന്റെ രണ്ടു കാതിലും കമ്മൽ ഉണ്ടല്ലോ🧐 “നന്ദൻ “നിനക്ക് നേരെ ചൊവ്വേ കള്ളം പറയാനും അറിയില്ലേ… വളരെ മോശം”വിക്കി ചെവിക്കടുത്തു വന്നു പറഞ്ഞു. അതിന് പല്ല് കടിച്ചു അവനെ നോക്കി. “ഇതല്ല…..വേറെ കമ്മലാ😬.”എന്നിട്ടും രണ്ടിനും വിശ്വാസം പോരാ. “സത്യം പറഞ്ഞോ, എന്ത് ദുരുദ്ദേശം കൊണ്ടാ ഇപ്പൊ ഇങ്ങോട്ട് വന്നേ”വിഷ്ണു “ഒരു ദുരുദ്ദേശവും ഇല്ല, സത്യായിട്ടും🥲 “വിക്കി “നിങ്ങളായതു കൊണ്ടു ഞങ്ങൾക്ക് വിശ്വാസം പോരാ “വിഷ്ണു “ശെടാ ഞങ്ങൾ പറഞ്ഞത് സത്യം തന്നെയാ, വേണമെങ്കിൽ വിശ്വസിച്ചാൽ മതി…..

വാടാ ഇവിടെ നമ്മളെ ഒന്നും വിലയില്ലാതെ ആയിരിക്കാ”അക്കി കിട്ടിയ ഗ്യാപ്പിൽ അവനെ വലിച്ചു വേഗം സ്കൂട്ടായി. ആ പോക്ക് കണ്ടു വിഷ്ണുവും നന്ദനും നെറ്റി ചുളിച്ചു. “എന്തോ സ്പെല്ലിങ് മിസ്റ്റെക് ഉണ്ടല്ലോ ഏട്ടാ “വിഷ്ണു “എനിക്കും തോന്നി,ആ പരുങ്ങൽ നല്ലതിനല്ല “നന്ദനും ചിന്തിച്ചു. “നമുക്ക് കണ്ടു പിടിക്കാം, വീണ്ടും വരും”വിഷ്ണു പറയുന്നത് കേട്ട് അവനും തലയാട്ടി. “എന്റെ നല്ല ജീവൻ അങ്ങ് പോയി, നീ എല്ലാം വിളിച്ചു പറയുമെന്നാ ഞാൻ വിചാരിച്ചേ “വിക്കി പൂളിന്റെ അടുത്ത് വന്നിരുന്നു. “ഞാനും വിചാരിച്ചു അങ്ങേരുടെ നോട്ടം കണ്ടു പുറത്തു ചാടുമോന്ന്, “അക്കി “ആധിയേട്ടനെ കുറിച്ച് കാര്യമായിട്ട് ഒന്നും കിട്ടിയില്ല,….

“വിക്കി “വിഷ്ണുവേട്ടന് വിളിച്ചിട്ടില്ലെന്നല്ലേ പറഞ്ഞേ, വിളിച്ചിട്ട് ബാക്കി കാര്യം പ്ലാൻ ചെയ്യാം “അക്കി “മ്മ്മ്, വെയിറ്റ് ചെയ്യാം… അതുവരെ നന്ദേട്ടന്റെ മുൻപിൽ ചെന്നു പെടല്ലേ അക്കി.” “അതാണ് എന്റെ പേടി😳, കുറച്ചു ദിവസം നീ എന്റെ ബോഡിഗാർഡ് ആയി നിന്നെ പറ്റു, അല്ലെങ്കിൽ എല്ലാം വെള്ളത്തിൽ ആവും 😖😖” “വേണ്ടി വരും🤔”വിക്കിയും ആലോചിച്ചു…ഉറക്കം വരും വരെ രണ്ടും ഓരോന്നു പറഞ്ഞു അങ്ങനെ ഇരുന്നു……. “അപ്പൊ എല്ലാം പറഞ്ഞ പോലെ, good night ” “Good night ” രണ്ടും രണ്ടു വഴിയ്ക്കു തിരിഞ്ഞു…… വിക്കി പുതപ്പും പിടിച്ചു നേരെ നന്ദന്റെന്റെ മുറിയിലേക്ക് വിട്ടു.നന്ദൻ അവന്റെ വരവ് കണ്ടു വാതിൽ പടിയിൽ നിന്ന് അനങ്ങാതെ പുരികം ഉയർത്തി അവനെ നോക്കി.

“എങ്ങോട്ടാ കുറ്റിയും പറിച്ച്🧐 “അതിന് നന്നായി ഒന്നിളിച്ചു കൊടുത്തു അവന്റെ കൈ വിടവിലൂടെ അകത്തേക്ക് കയറി. “നിന്നോടാ ഞാൻ ചോദിച്ചേ, എന്റെ മുറിയിൽ നിനക്കെന്താ കാര്യം ” “മുറിയിൽ സാധാരണ എല്ലാവരും എന്തിനാ വരുക, ഉറങ്ങാൻ….. ഞാനും ഉറങ്ങാൻ വന്നതാണ് 🤗” ബെഡിലേക്ക് ചാടാൻ തുനിഞ്ഞതും നന്ദൻ കാലിൽ പിടിച്ചു നിലത്തേക്കിട്ടു.വിക്കി മൂക്കും കുത്തി നിലത്തേക്ക് വീണു. “നിനക്ക് കിടക്കാൻ ഒരു മുറിയുണ്ട്, അവിടെ കിടന്നാൽ മതി ” “എനിക്ക് എന്റെ ഏട്ടന്മാരോടൊപ്പം കിടക്കാൻ കൊതിയുണ്ടായിട്ടല്ലേ 😖”വിക്കി നിഷ്കുവായി അവനെ നോക്കി. അതിന് മറുപടിയായി നന്ദൻ അവനെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. “ആ കുരുട്ടിന്റെ കൂടെ horror മൂവി കണ്ടു പേടിച്ചിട്ടല്ല 🤨”കാര്യം മനസ്സിലായതും തലയണ എടുത്തു വേഗം കട്ടിലിലേക്ക് ചാടി വീണു,

അതിന്റെ അറ്റം മുറുകെ പിടിച്ചു അങ്ങനെ കിടന്നു, ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായത് കൊണ്ടു നന്ദൻ പല്ലുകടിച്ചു കൊണ്ടു ലൈറ്റ് ഓഫ്‌ ചെയ്തു….. ഒരു പുസ്തകവും എടുത്തു പുറത്തേക്ക് ഇറങ്ങി. അക്കി മുറിയിലേക്ക് വരുമ്പോൾ ഉണ്ട് നന്ദൻ അവന്റെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുന്നു. അവന്റെ നോട്ടം പന്തിയല്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ പിടികിട്ടി. “ഇത് നല്ലതിനുള്ള വരവല്ല, എസ്‌കേപ്പ് ആയെ പറ്റു “ആത്മ അക്കി തന്റെ മുറിയിലേക്കും നന്ദന്റെ മുറിയിലേക്കും നോക്കി. കുറച്ചു ഗ്യാപ് ഉണ്ട്…… ഞാൻ ഓടിയാൽ അങ്ങേരും ഓടി അപ്പൊ എന്നെ പിടിക്കും, so റിസ്ക്കാണ്🙄… അക്കി പിന്നെ വേറെ ഒന്നും നോക്കിയില്ല, അവസാന അടവെടുത്തു.

“അയ്യോ പാമ്പ് “നന്ദന്റെ പുറകിലേക്ക് ചൂണ്ടി, നന്ദൻ ഞെട്ടി തിരിഞ്ഞതും അക്കി ഓൺ the സ്പോട്ടിൽ റൂമിൽ കയറി വാതിലടച്ചു……പറ്റിച്ചതാണെന്ന് മനസ്സിലായതും നാവ് കടിച്ചു. “നിന്നെ ഞാൻ എടുത്തോളാം “നന്ദൻ വാതിലിന് അടുത്ത് വന്നു. “എന്റെ കാലിന് ഒരു കുഴപ്പവും ഇല്ല, ആവിശ്യമുള്ളപ്പോൾ ഞാൻ പറയാം😒”അപ്പുറത്ത് നിന്ന് അപ്പൊ തന്നെ മറുപടി കിട്ടി. “നിന്റെ കള്ളക്കളി ഞാൻ കണ്ടു പിടിച്ചോളാം, അത് വരെ ഇങ്ങനെ ഒളിച്ചോ “അത്രയും നോക്കി അവൻ താഴെക്ക് ഇറങ്ങി. എല്ലാം ചോർത്തി എടുക്കാൻ കാത്തിരിക്കുവാ ദുഷ്ടൻ🤐, ഇപ്പൊ കിട്ടു 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഇനി എന്ത് ചെയ്യണമെന്നറിയാതെ വാലിനു തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞും തല ചൊറിഞ്ഞും നടക്കുകയാണ് മുക്ത…. ഇതിപ്പോ ചെകുത്താനും കടലിനും നടുവിൽ പെട്ടപോലെ ആയല്ലോ ഈശ്വരാ…… ഞാൻ കാണണമെന്ന് വിചാരിച്ചു എന്നുവെച്ചു ഇത്ര പെട്ടന്ന് മുൻപിൽ കൊണ്ടു വരേണ്ടിയിരുന്നില്ല😖……ഇനി ഇപ്പൊ എന്ത് ചെയ്യും….. ഇരുന്നിട്ട് ഇരുപ്പുറയ്ക്കാതെ മുക്ത വീണ്ടും നടക്കാൻ തുടങ്ങി. പെട്ടന്ന് ഡോറിലെ മുട്ട് കേട്ട് ഒന്ന് ഞെട്ടി.നഖം കടിച്ചു നാലും പാടും ഓടി….. ആദി ആയിരിക്കും, ഞാൻ എങ്ങനെ അവന്റെ മുഖത്തു നോക്കും, എനിക്ക് വയ്യ 😬😬😬.

തലയിൽ കൈ വെച്ചു. ഓരോന്ന് പുലമ്പി ടേബിളിന് ചുവട്ടിൽ മുട്ട് കുത്തി ഇരുന്നതും ഡോർ തട്ടിയിട്ട് ഒരു റെസ്പോൺസും ഇല്ലാത്തത് കൊണ്ടു ആദി അകത്തേക്ക് മെല്ലെ കയറി. അവന്റെ സാന്നിധ്യം അറിഞ്ഞു അവളുടെ ഹൃദയം നിർത്താതെ മിടിക്കാൻ തുടങ്ങി. “ഒന്നടങ്ങ് ഹാർട്ടെ😖”നെഞ്ചിൽ കൈ വെച്ചു. അകത്തേക്ക് കയറി ചുറ്റും നോക്കി, ആരെയും കാണാഞ്ഞിട്ട് തിരിച്ചു പോകാൻ വേണ്ടി ഡോർ തുറന്നു….. ആദി പോയ സന്തോഷത്തിൽ മുക്ത നെടുവീർപ്പിട്ട് തല ഉയർത്തി….

അവന്റെ പെർഫ്യൂം സ്മെൽ അടിക്കുന്നത് കേട്ട് ഞെട്ടി കൊണ്ടു മുൻപിലേക്ക് നോക്കി. ചുമരിൽ രണ്ടും കയ്യും കെട്ടി ചാരി നിൽക്കുന്നവനെ കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ കണ്ണും തള്ളി അങ്ങനെ ഇരുന്നു. “കിട്ടിയോ 🧐”അങ്ങനെ തന്നെ നിന്നു കൊണ്ടു അവളെ നോക്കി. “എ…… എ…..ന്ത്🙄?”എണീക്കാതെ നെറ്റി ചുളിച്ചു കൊണ്ടു അവനെ നോക്കി. “നിലത്തിരുന്നു തിരയുന്നത് കണ്ടു, അത് കിട്ടിയൊന്ന് “അവളുടെ അടുത്തേക്ക് വന്നു നിലത്തു മുട്ട് കുത്തി നിന്നു. “ആഹാ അത് 😬….. അ….ത് കിട്ടി “ഇഞ്ചി കടിച്ച expression ഇട്ടു വേഗം എണീറ്റു തിരിഞ്ഞു നിന്നു. ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ, ഇത് എന്റെ ഓഫീസല്ലേ, ഞാനല്ലേ ബോസ്സ്…..

ആയുക്ത ബീ കൂൾ കണ്ണടച്ചു ഉള്ളിൽ ഒരായിരം പ്രാവശ്യം ഇമ്പോസിഷൻ എഴുതി കൊണ്ടു അവനു അഭിമുഖമായി നിന്നു. പക്ഷെ മുഖത്തേക്ക് നോക്കാനുള്ള ത്രാണി ഇല്ല. അതുകൊണ്ട് ആറ്റിട്യൂട് ഇട്ടു പുറത്തേക്ക് നോക്കി. “അധ്വികിന് എന്തെങ്കിലും ആവിശ്യം ഉണ്ടോ “ശബ്ദം കുറച്ചു കനപ്പിച്ചു. പക്ഷെ ഇതൊക്കെ കേട്ടിട്ട് അവനു ചിരിയാണ് വന്നത്… മുക്തയുടെ ഇപ്പോഴത്തെ അവസ്ഥയോർത്തു ചുണ്ട് പൂട്ടി ഉള്ളിൽ ഒതുക്കി. “ഫസ്റ്റ്ടെ അല്ലെ,..മേഡത്തിനെ ഒന്ന് കാണാം എന്ന് വിചാരിച്ചു “അവൻ ആക്കിയതാണെന്ന് മനസ്സിലാക്കി അവനെ നോക്കി കണ്ണുരുട്ടി.അതോടെ ആദി വീണ്ടും ഡീസന്റായി. “കണ്ടല്ലോ, ഇനി പൊകാലോ😒 “

“ആഹ് കണ്ടു,, ഇനി പോകാം😊”ഒന്നിളിച്ചു കൊടുത്തു അവൻ പുറത്തേക്ക് ഇറങ്ങി. ആദി പോയെന്ന് കണ്ടതും കാറ്റഴിച്ച പോലെ ചെയറിൽ നിവർന്നിരുന്നു. “ഇങ്ങനെ പോയാൽ വല്ല അറ്റാക്കും വന്നു ഞാൻ തീരും😳 “നെറ്റിയിൽ തടവി. എന്തോ ഓർത്ത പോലെ ഫോൺ എടുത്തു ചെവിയിൽ വെച്ചു, അപ്പുറത്തു കാൾ എടുത്തതും പ്രീതി എന്നൊരു നീട്ടി വിളിയായിരുന്നു. “എന്താടി നിന്റെ പ്രശ്നം…… മനുഷ്യന്റെ ചെവി അടിച്ചു പോയല്ലോ “പ്രീതി ചെവിയൊന്നു കുടഞ്ഞു. “നീ ഇത് എനിക്കിട്ട് മനപ്പൂർവം തന്ന പണിയല്ലേ” ശബ്ദം കേട്ട് കാര്യം പിടിക്കിട്ടിയെന്ന് അവൾക്ക് ഏകദേശ രൂപം കിട്ടി. “പണിയോ?? എന്ത് പണി “

“ദേ നീ കളിക്കല്ലേ, അല്ലെങ്കിൽ തന്നെ ഇവിടെ ക്ഷമയുടെ നെല്ലിപലക ഇളകി നിക്കുവാ അപ്പോയാ അവളുടെ അയ്യോ പാവം “ചെയറിൽ ഇരുന്നു കൊണ്ടു തിരിഞ്ഞു. “നീ എന്തൊക്കെ ഈ പറയുന്നേ പെണ്ണെ,എനിക്ക് ഒന്നും മനസ്സിലാവുന്നില്ല ” “എന്റെ അടുത്തുണ്ടെങ്കിൽ ഒറ്റ വെടിക്ക് തീർത്തേനെ…… ആരോട് ചോദിച്ചിട്ടാ ആദിയെ ഇങ്ങോട്ട് കൊണ്ടു വന്നേ” “ഞാൻ ചോദിച്ചിരുന്നല്ലോ നിന്നോട് 🙄, എന്റെ ഫ്രണ്ടിന് ജോബ് വേണമെന്ന് അപ്പൊ നീ തന്നെയല്ലേ സമ്മതം മുളിയെ 🤔”പ്രീതി ഒന്നും അറിയാത്ത മട്ടിൽ പറഞ്ഞു. “എല്ലാം അറിഞ്ഞിട്ട് നീ തന്നെ ഇങ്ങനെ ചെയ്യണമായിരുന്നോ “അവളുടെ ശബ്ദം നേർത്തു.

“നമുക്ക് പിന്നെ ഇതിനെ കുറിച്ച് സംസാരിക്കാം,… പിന്നെ ആദിയുടെ കാര്യം,അവൻ സ്മാർട്ടാ അവനറിയാം എന്ത് ചെയ്യണമെന്ന് നീ നിന്റെ ജോലി നോക്ക് “പ്രീതി അതും പറഞ്ഞു അവളുടെ മറുപടിയ്ക്കു കാത്തു നിൽക്കാതെ ഫോൺ കട്ട് ചെയ്തു. “ഹലോ പ്രീതി…… ഹെലോ….. വെച്ചോ..” കട്ട് ആയെന്ന് കണ്ടതും ഫോൺ അവിടെ വെച്ചു….ഓഫീസിലേ roller blinds മെല്ലെ ഉയർത്തി പുറത്തേക്ക് നോക്കി. ആദി പുറത്തു തന്നെ ഉണ്ടായിരുന്നു..സ്റ്റാഫിനോട് ഓരോന്ന് പറഞ്ഞു ചിരിക്കുകയാണ്. അവളുടെ ചുണ്ടിലും അറിയാതെ ചിരി വിരിഞ്ഞു. കുറച്ചു സമയം അങ്ങനെ നോക്കി നിന്നു. പെട്ടന്ന് അവൾ പോലും പ്രതീക്ഷിക്കാതെ സ്റ്റാഫിലേ ഒരു ഗേൾ കയ്യിൽ പിടിച്ചു സംസാരിക്കാൻ തുടങ്ങി,

അതോടെ അവളുടെ ചിരി നിന്നു….. “നിന്ന് കൊടുക്കുന്നത് കണ്ടോ😡,ആദ്യം എന്നെ അടുപ്പിച്ചിട്ട് പോലും ഇല്ല…കാണിച്ചു തരാം ഞാൻ ” ഓരോന്ന് പറഞ്ഞു മുക്ത കൈ പോക്കറ്റിൽ ഇട്ടു കൊണ്ടു പുറത്തേക്കിറങ്ങി, ഇതു കണ്ടു അവരൊക്കെ അവളെ വിഷ് ചെയ്തു, അതിന് മൂളുക മാത്രം ചെയ്തു, അവനെ പിടിച്ചിരുന്ന കൈയിലേക്ക് തന്നെ നോക്കി….. “നിങ്ങൾക്കൊന്നും വർക്ക്‌ ഇല്ലേ ” ഗൗരവത്തോടെ ചോദിക്കുന്നത് കേട്ട് അവർ ഉണ്ടെന്ന് തലയാട്ടി. “പരിചയപ്പെടലൊക്കെ ഫ്രീ ടൈമിൽ മതി, ഇപ്പൊ പറഞ്ഞ പണി ചെയ്യ്,ഗൗരി ഞാൻ തന്നത് ക്രോസ് ചെക്ക് ചെയ്തോ ” “ഇല്ല… ഇപ്പൊ ചെയ്യാം “

“മ്മ്, make fast ” ആദിയെ ഒന്ന് കനപ്പിച്ചു നോക്കി അവൾ തന്റെ ക്യാബിനിലേക്ക് കയറി ഡോർ അടച്ചു. “ഇതെന്ത് ജീവി…… ഓരോ നേരം ഓരോ സ്വഭാവം “ആദി അവളുടെ പോക്കും ഭാവവും കണ്ടു ആലോചിച്ചു. എന്നാൽ,… ദീക്ഷിത് ദേഷ്യം കൊണ്ടു ബാത്‌റൂമിലേ ചുമരിൽ കൈ ആഞ്ഞിടിച്ചു സ്വയം വേദനിപ്പിക്കാൻ തുടങ്ങി.ഓഫീസ് ആയത് കൊണ്ടു അവന് തന്റെ ദേഷ്യത്തെ നിയന്ത്രിച്ചു. “നീ നിന്റെ മരണത്തെ വിളിച്ചു വരുത്തിയിരിക്കുകയാണ് അധ്വിക്,… ആയുക്ത അവളെന്റെയാ എന്റെ മാത്രം….. അതിനിടയിൽ ഒരു പന്ന മോനും വേണ്ട “കയ്യിലെ രക്തം ടിഷു കൊണ്ടു തുടച്ചു ബന്റേജ് കെട്ടി പുറത്തേക്കിറങ്ങിയതും തന്റെ നേരെ വരുന്നവനിൽ കണ്ണുടക്കി…

അവന്റെ കണ്ണുകൾ ചുവന്നു ഞരമ്പുകൾ വലിഞ്ഞു മുറുകി,… പക്ഷെ പ്രതികരിക്കാതെ അവന്റെ ക്രോതത്തെ പിടിച്ചു വെച്ചു. “ഹായ്, ഞാൻ അധ്വിത് ശിവശങ്കർ…ഇന്ന് ജോയിൻ ചെയ്തിട്ടേ ഒള്ളു. എല്ലാവരെയും പരിചയപ്പെട്ടു, ഇനി തന്നെ മാത്രമേ പരിചയപ്പെടനൊള്ളു “പുഞ്ചിരിച്ചു കൊണ്ടു ആദി അവനു നേരെ കൈ നീട്ടി, ദീക്ഷിത് പുച്ഛിച്ചു കൊണ്ടു അവന് തിരിച്ചു കൈ കൊടുത്തു. “നിന്റെ smartness എനിക്കിഷ്ട്ടപ്പെട്ടു, പക്ഷെ അത് ഇവിടെ വില പോകില്ല.” “അതിന് ഞാൻ ഇന്ന് വന്നിട്ടല്ലേ ഒള്ളു man,…. എന്റെ കളി ഒന്ന് കണ്ടു നോക്ക് എന്നിട്ട് പോരെ മാർക്കിടൽ “ആദി ചിരിച്ചു. “നമുക്ക് നോക്കാം…….എത്ര ദിവസം നീ ജീവനോടെ കാണുമെന്നു “

“ഓഹോ വാണിംഗ് ആണോ ” “ആണെന്ന് തന്നെ കൂട്ടിക്കോ, ആയുക്ത അവളെന്റെയാ അവളുടെ നേരെ മറ്റൊരുത്തന്റെ കണ്ണ് പതിഞ്ഞാൽ പോലും ഞാൻ വെറുതെ വിടില്ല എന്നിട്ടാണ് അവളുടെ പ്രണയത്തിന്റെ പേരും പറഞ്ഞു ഇങ്ങോട്ട് “ദീക്ഷിതിന്റെ കണ്ണുകളിൽ പകയായിരുന്നു. എന്നാൽ ആദി അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി. “നിന്നെ പോലെ വീരവാദം മുഴക്കിയവനുണ്ടായിരുന്നു ലൂക്ക. ഇപ്പൊ പരലോകത്തു നക്ഷത്രം എണ്ണി ഇരിക്കുന്നുണ്ടാവും “പരിഹാസത്തോടെ അത് പറഞ്ഞു തീർന്നതും ആദി അവന്റെ കോളറിൽ പിടിച്ചു ചുമരിൽ അടുപ്പിച്ചു. “നീയൊക്കെ കൂടെ പ്രണയത്തിന്റെ പേരിൽ ഇല്ലാതാക്കിയത് ഒരു ജീവനാടാ ഇതിനൊക്കെ നിന്നെ കൊണ്ടു ഞാൻ മറുപടി പറഞ്ഞിരിക്കും

“അവന്റെ കണ്ണുകളും രക്തവർണ്ണമായി. ദീക്ഷിത് മുഷ്ടി ചുരുട്ടി അടിക്കാൻ കൈ ഉയർത്തിയതും സ്റ്റാഫ്സ് വരുന്നത് കണ്ടു ആദിയേ തള്ളി മാറ്റി. “നീ കുറിച്ചു വെച്ചോ…. ദീക്ഷിതിന് ഒന്നും ബാക്കി വെച്ചും വിട്ടു കൊടുത്തും ശീലമില്ല. നേടിയെടുത്തെ ശീലമോള്ളു ഇനി അങ്ങോട്ടും തന്നെ ആയിരിക്കും ” “ഞാൻ ഇവിടെയൊക്കെ തന്നെ കാണും,…. നോക്കാം “ആദി പുച്ഛിച്ചു കൊണ്ടു തിരിച്ചു നടന്നു… ദീക്ഷിത് ദേഷ്യം കൊണ്ടു നിലത്തു ആഞ്ഞു ചവിട്ടി. ലഞ്ച് ടൈമിൽ മുക്ത തനിച്ചു ഇരുന്നു അവർ വരുമ്പോയെക്കും കഴിക്കാൻ തുടങ്ങിയിരുന്നു…… പ്രതീക്ഷിച്ച പോലെ ആദി മുക്തയ്ക്കു കൈ കാണിച്ചു അവൾക്കടുത്തു വന്നിരുന്നു.

അവളാണെങ്കിൽ അങ്ങനെ ഒരാളുണ്ടെന്ന് പോലും മൈൻഡ് ആക്കുന്നില്ല. “ജാടയാണോ😬….. ഇത്രയ്ക്കൊന്നും പാടില്ല “അവൻ ഇടക്കണ്ണിട്ട് നോക്കി പറഞ്ഞു. നോ മൈൻഡ്…… “എന്താ ഫുഡ്‌ “ആദി ഒരു സൗഹൃദ സംഭാഷണത്തിനു നോക്കി. “ഇവിടെ ഉള്ളത് തന്നെയാ, കണ്ടിട്ട് മനസ്സിലായില്ലേ “ഗൗരവത്തിൽ അവനെ നോക്കി.അതോടെ വേഗം നല്ല കുട്ടിയായി തല താഴ്ത്തി. അപ്പോഴാണ് രണ്ടു പേരും പ്രതീക്ഷിക്കാതെ ദീക്ഷിത് അവിടെ വന്നിരിക്കുന്നത്.. അവന്റെ അടുത്തിരിക്കുന്ന ആദിയിൽ ആണെന്ന് അറിഞ്ഞതും എന്ത് ചെയ്യണമെന്നറിയാതെ മുൻപിൽ ഇരിക്കുന്നവരെ നിസ്സഹായതയോടെ നോക്കി. മുക്ത ഒന്ന് ചുമച്ചതും രണ്ടു പേരും നോട്ടം മാറ്റി ഫുഡ്‌ കഴിക്കാൻ തുടങ്ങി..

പെട്ടന്ന് മുക്തയുടെ നെറുകിൽ കയറിയതും ആദി വേഗം എണീറ്റു തലയിൽ കൊട്ടി കൊടുത്തു.ഇതു കണ്ടു ദീക്ഷിത് ദേഷ്യത്തിൽ എണീറ്റു അവൾക്ക് നേരെ വാട്ടർ ബോട്ടിൽ നീട്ടി. ഇത് കണ്ടു ആദി കൊട്ടൽ നിർത്തി അവളെ നോക്കി പേടിപ്പിച്ചു…. വാങ്ങാത്തത് നോക്കി ദീക്ഷിതും… “എന്നെ അങ്ങ് വേഗം എടുത്തൂടെ എന്റെ ദൈവമേ😮”ആദിയുടെയും ദീക്ഷിതിന്റെ നോട്ടം കണ്ടു മനസ്സിൽ പറഞ്ഞു. വേറെ ഒരു വഴി കാണാത്തത് കൊണ്ടു മുക്ത വാട്ടർ ബോട്ടിലും വാങ്ങി വേഗം അവിടുന്ന് എണീറ്റ് ഓടി. അവളുടെ പോക്ക് കണ്ടു ഇരുവരും ഒന്ന് ചിരിച്ചു തിരിഞ്ഞതും അടുത്തിരിക്കുന്നവനെ കണ്ടു തല ചെരിച്ചു ഫുഡും എടുത്തു രണ്ടു ടേബിളിൽ ചെന്നിരുന്നു. അവരുടെ പ്രവൃത്തി ഗ്ലാസ്‌ മിററിലൂടെ നോക്കി ഇരിക്കനേ അവൾക്ക് കഴിഞ്ഞോള്ളൂ…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button