Novel

കാണാചരട്: ഭാഗം 38

[ad_1]

രചന: അഫ്‌ന

“Hlo ക്രിസ്റ്റി “ആദി ഫോൺ എടുത്തു ചെവിയിൽ വെച്ചു. “എവിടെ ആയിരുന്നു നീ, കുറച്ചു ദിവസത്തേക്ക് ഒരു വിവരവും ഇല്ലായിരുന്നല്ലോ “അവൻ ചിരിച്ചു കൊണ്ടു ചെയറിൽ ചാരി ഇരുന്നു. “അതൊക്കെ ലോങ്ങ്‌ സ്റ്റോറിയാ… ഇപ്പൊ നീ എനിക്കൊരു ഹെല്പ് ചെയ്യണം ” “ഹെല്പ്പോ,… എന്താടാ ” “ഹൈദരാബാദിലെ S.I യേ നിനക്കറിയോ….” “അങ്ങനെ ചോദിച്ചാൽ…. അദ്ദേഹത്തിന്റെ പേരെന്താ ” “One mr രെകുനാഥൻ “ആദി ഓർത്തെടുത്തു. “ഇപ്പൊ പിടി കിട്ടി…. റെകുനാഥൻ അയ്യർ അല്ലെ ” “ആഹ് അതുതന്നെ ” “ആളെ മനസിലായി, ട്രെയിനിങ് ടൈമിൽ ഒരിക്കെ പരിചയപ്പെട്ടിരുന്നു. എന്താടാ എന്തെങ്കിലും പ്രശ്നം ഉണ്ടോ”

“പ്രശ്നം ഉണ്ടോന്ന് ചോദിച്ചാ ഉണ്ട്, പക്ഷെ ഇത് വേറെയാ ” “നീ കാര്യം പറ ” “എന്റെ അളിയൻ ഇപ്പൊ സ്റ്റേഷനിലാ..” “അളിയനെ ഇറക്കാനാണോ??” “ഏയ്‌ അതിന്റെ ഒരാവിശ്യവും ഇല്ല, അമ്മോശൻ ആരും ഒന്നും ചെയ്യില്ലെന്ന് വെച്ചു അങ്ങോട്ട് കയറ്റി വിട്ടതാണ്.അവന്റെ കയ്യിലിപ്പ് അത്ര നല്ലതൊന്നും അല്ല ” “ഓഹോ ” “നീ അവനെ ഒന്ന് വേണ്ടപോലെ കാണാൻ പറയണം, പിന്നെ എന്റെ അളിയൻ കൂടെ അല്ലെ അതിന്റെ ഒരു കുറവും വരുത്താൻ പാടില്ലെന്ന് പ്രതേകിച്ചു പറഞ്ഞേക്ക് “ആദി പറയുന്നത് കേട്ട് ക്രിസ്റ്റി ചിരിക്കാൻ തുടങ്ങി. “മ്മ് മനസിലായി, ഇനി ഇറങ്ങുവോളം അവര് സൽക്കരിച്ചോളും നിന്റെ അളിയനെ 😊”

“ഇത് കേട്ടാൽ മതി, എവിടെയാണ് മോന് കൂടുതൽ സേഫ് എന്ന് നോക്കി കാണട്ടെ🤗…..”ആദി “നീ കളി തുടങ്ങിയല്ലേ മോനെ ” “പിന്നല്ലാണ്ട് “ആദി കുസൃതി ചിരിയോടെ പറഞ്ഞു ഫോൺ കട്ട് ചെയ്തു. മുക്ത ഡ്യൂട്ടി കഴിഞ്ഞു ലൈറ്റ്സ് ഓഫ് ചെയ്യാൻ ഒരുങ്ങിയപ്പോഴാണ് ദീക്ഷിത് ഇറങ്ങിയിട്ടില്ലെന്ന കാര്യം ഓർമ വരുന്നത്, പോകുമ്പോൾ പറഞ്ഞു പോകാറുള്ളതാണ്…….. അവന്റെ ഓഫീസിലെ വെളിച്ചം കണ്ടു പോയിട്ടില്ലെന്ന് ഉറപ്പായി.

തന്റെ ബാഗും ഫോണും എടുത്തു അവന്റെ ഓഫീസിനടുത്തേക്ക് നടന്നു. ഡോർ നോക്ക് ചെയ്തിട്ടും റെസ്പോൺസ് ഒന്നും ഇല്ലാതായപ്പോൾ രണ്ടും കല്പ്പിച്ചു ഡോർ തുറന്നു. ചെയറിൽ ബോധം ഇല്ലാതെ ലാപ്ടോപിൽ മുഖം കുത്തി കിടക്കുന്നവനെ കണ്ടു അവൾക്കുള്ളിൽ ഒരു തരം ഭയം രൂപപ്പെട്ടു.ശരീരം പേടിച്ചു വിറക്കാൻ തുടങ്ങി.വേഗം കയ്യിലേ ഫോണും ബാഗും നിലത്തിട്ട് അവന്റെ അടുത്തേക്ക് ഓടി.അവനെ പിടിച്ചു നേരെ കിടത്തി.ac യുടെ തണുപ്പിലും അവൻ നന്നായി വിയർത്തിരുന്നു…. ഈശ്വരാ നല്ല ചൂടുണ്ടല്ലോ,….. ഇനി ഇപ്പൊ എന്ത് ചെയ്യും…അവൾ അവന്റെ നെറ്റിയിൽ കൈ വെച്ചു കൊണ്ടു വേവലാതിയോടെ പറഞ്ഞു.

പെട്ടന്ന് വന്ന ഓർമയിൽ ആദിയുടെ ഫോണിലേക്കടിച്ചു… “ഹെലോ വാമി ” “ആദി, വേഗം സെക്കന്റ്‌ ഫ്ലോറിലേക്ക് വാ…. അർജന്റ് “അത്ര മാത്രം പറഞ്ഞു ഫോൺ കട്ട് ചെയ്തു. കേട്ട പാതി കേൾക്കാത്ത പാതി അവൻ മുകളിലേക്കോടി കയറി. ഇരുട്ടിൽ ദീക്ഷിതിന്റെ ക്യാബിനിൽ മാത്രം വെളിച്ചം കണ്ടു, അവനിൽ ആശങ്ക നിറച്ചു…… കാലുകൾ പതിയെ ക്യാബിൻ ലക്ഷ്യം വെച്ചു നടന്നു. അകത്തേക്ക് കയറുമ്പോൾ കണ്ട കാഴ്ച അവനെയും ഒന്ന് പിടിച്ചു കുലുക്കി…….

അപ്പുറത്ത് പേടിച്ചു നിൽക്കുന്നളുടെ അടുത്തേക്ക് ഓടി. “എന്താടാ, എന്താ പ്രശ്നം ” “ആദി എനിക്ക് പേടിയാകുന്നു, ഇങ്ങനെ ഒരവസ്ഥയിൽ കാണാത്തതാണ്, പെട്ടന്ന് “അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു, ആദി ഒന്നുമില്ലെന്ന മട്ടിൽ അവളുടെ തോളിൽ തട്ടി അവനെ തൊട്ടു നോക്കി. “ഈശ്വരാ ഇവന് നല്ല പണിയുണ്ടല്ലോ “ആദിയും ഒന്ന് ഞെട്ടി.പിന്നെ ഒന്നും നോക്കാതെ അവനെ എടുത്തു താഴെയ്ക്കു നടന്നു കൂടെ മുക്തയും. ആദി അവനെ പിൻ സീറ്റിൽ കിടത്തി കാർ വേഗം സ്റ്റാർട്ട്‌ ചെയ്തു ഹോസ്പിറ്റലിലേക്ക് വിട്ടു. സ്രെക്ടർനു പോലും കാത്തു നിൽക്കാതെ അവനെ എടുത്തു causality ലേക്ക് നടന്നു. അപ്പോയെക്കും ഡോക്ടർ വന്നിരുന്നു.

“എന്താണ് ഉണ്ടായത് “ഡോക്ടർ “അറിയില്ല, വന്നു നോക്കുമ്പോൾ ബോധമില്ലാതെ കിടക്കുകയായിരുന്നു, പിന്നെ നല്ല പനിയും ഉണ്ട് “മുക്തയാണ്. ഡോക്ടർ അവനെ പരിശോധിച്ച ശേഷം ക്യാബിനിലേക്ക് നടന്നു പുറകെ അവരും.രണ്ടു പേരും മുൻപിലുള്ള ചെയറിൽ ഇരുന്നു. “അയാൾക്ക് ഇപ്പൊ എങ്ങനെയുണ്ട് “ആദി “ബോഡിയ്ക്കു തീരെ റസ്റ്റ്‌ കൊടുക്കാറില്ലെന്ന് തോന്നുന്നു.. ബോഡി വളരെ വീക്കാണ്, l think ഇത് തുടങ്ങിയിട്ട് രണ്ടു ദിവസം കഴിഞ്ഞു “ഡോക്ടർ പറയുന്നത് കേട്ട് രണ്ടു പേരും പരസ്പരം മുഖത്തേക്ക് നോക്കി. അവർക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഇങ്ങനെ ഒരു ദീക്ഷിത് അവർക്ക് ആദ്യമായിരുന്നു.

“പേഷ്യന്റ് നിങ്ങളുടെ ആരാ “ആ ചോദ്യം രണ്ടുപേരിലും ചോദ്യ ചിന്ഹമായി മുഖത്തേക് നോക്കി. “എന്റെ സ്റ്റാഫാണ് “മുക്ത വേറെ ഒന്നും ചിന്തിക്കാതെ പറഞ്ഞു. “Okay,ഡ്രിപ്പ് ഇട്ടിട്ടുണ്ട്. ഇന്ന് ഇവിടെ കിടക്കട്ടെ.ഭേദമായാൽ നാളെ പോകാം ” “ശെരി “രണ്ടു പേരും പുറത്തേക്കിറങ്ങി അവിടെയുള്ള ചെയറിൽ ഇരുന്നു. മുക്ത വല്ലാത്തൊരു അവസ്ഥയിൽ ആയി. രണ്ടു ദിവസം റസ്റ്റ്‌ ഇല്ലാതെ പണിയെടുത്തിട്ടും താൻ അതൊന്നും ഇതുവരെ കാര്യമാക്കിയിട്ടില്ല, ദേഷ്യമാണ് ഇപ്പോഴും പക്ഷെ എന്നിരുന്നാലും ഒരു മാനുഷിക പരിഗണന അവൻ അർഹിക്കുന്നുവോ….

അത്രയ്ക്ക് അധിപതിച്ചോ ഞാൻ. അവൾ ഉള്ളിൽ സ്വയം മനസിനോട് പോരാടുകയായിരുന്നു. അവൾക്ക് ഇതുവരെ ഒരുത്തരം കിട്ടിയില്ല.ആദിയ്ക്ക് അവളുടെ ഉള്ളിലെ ആഴക്കടൽ കാണാൻ കഴിഞ്ഞിരുന്നു….. മെല്ലെ കയ്യിൽ പിടിച്ചു അവന്റെ കരസ്പർശം ശരീരത്തിന് ഒരു ഉർജ്ജം കിട്ടിയ പോലെ തല ഉയർത്തി അവനെ നോക്കി. “സാരമില്ലടോ, എല്ലാം സാഹചര്യം കൊണ്ടല്ലേ.” “എന്താ ആദി എനിക്ക് പറ്റിയെ, എല്ലാവരോടും ദേഷ്യം മാത്രമാണ് പക്ഷെ അവർക്ക് എന്തെങ്കിലും പറ്റിയാൽ അത് സഹിക്കില്ല “അവൾ നിറഞ്ഞ കണ്ണുകൾ ഉയർത്തി അവനെ നോക്കി. അതിന് അവൻ പുഞ്ചിരിച്ചു കൊണ്ടു അവൾക്ക് അഭിമുഖമായി ഇരുന്നു കണ്ണുകൾ തുടച്ചു കൊടുത്തു.

“ഈ കണ്ണുനീരിൽ ഉണ്ട് വാമി നിന്റെ മനസ്സിന്റെ പവിത്രത. ദേഷ്യമൊക്കെ നിന്റെ വെറുമൊരു മുഖമൂടി മാത്രമാണ്. എനിക്കറിയാം എന്റെ വാമിയ്ക്ക് അറിഞ്ഞു കൊണ്ടു ആരെയും വേദനിപ്പിക്കാൻ അറിയില്ലെന്ന് “മുക്ത അവന്റെ കയ്യിൽ മുറുകെ പിടിച്ചു. “കുറച്ചു മെഡിസിൻ വാങ്ങാനുണ്ട്,”പെട്ടന്ന് നേഴ്സ് വന്നു ചീട്ട് ആദിയുടെ കയ്യിൽ കൊടുത്തു. “ഞാൻ വാങ്ങാം “മുക്ത മുന്നോട്ടു വന്നു. “വേണ്ട ഞാൻ വാങ്ങിക്കോളാം, പിന്നെ നീ ഇനി വീട്ടിലേക്ക് പൊക്കോ ഇവിടെ ഞാൻ നിന്നോളാം “അവൻ മുന്നോട്ടു നടക്കാൻ ഒരുങ്ങി പെട്ടന്ന് എന്തോ ഓർത്തു കൊണ്ടു പറഞ്ഞു. “പക്ഷെ ആദി അത് ” “ഒന്നും പറയേണ്ട, പ്രീതിയ്ക്കു വിളിച്ചിട്ടുണ്ട് അവളിപ്പോ ഇപ്പൊ വരും.

നല്ല കുട്ടിയായി കൂടെ വീട്ടിലേക്ക് ചെല്ല്, പിന്നെ ടെൻഷൻ അടിക്കേണ്ട, ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം “അവളുടെ കവിളിൽ കൈ ചേർത്തു പുഞ്ചിരിയോടെ പറഞ്ഞു, അതോടെ മുക്ത അനുസരണയോടെ തലയാട്ടി അവിടെ ചെയറിലിരുന്നു. “ആദി നിനക്ക് ബുദ്ധിമുട്ടാവില്ലേ ” “ഒരു ദിവസത്തെ കാര്യം അല്ലെ, അത് ഞാൻ മാനേജ് ചെയ്തോളാം ” അത്രയും പറഞ്ഞു അവൻ മെഡിസിൻ വാങ്ങാൻ നടന്നു. അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ അങ്ങനെ നോക്കി ഇരുന്നു. നിന്നോട് എനിക്കരധാന തോന്നാൻ കാരണം ഇതാണ് ആദി,എത്ര വലിയ ദേഷ്യം ഉണ്ടെങ്കിൽ പോലും ഒരു നിമിഷത്തേക്ക് നീ മറന്നിരിക്കും,

ദീക്ഷിതിനോട് നിനക്ക് എത്രത്തോളം വെറുപ്പുണ്ടെന്ന് എനിക്കറിയാം പക്ഷെ അവനൊരാവിശ്യം വന്നപ്പോൾ അതെല്ലാം മറക്കാൻ നിനക്ക് കഴിഞ്ഞു. അങ്ങനെ നിനക്കെ കഴിയു. കുറച്ചു സമയം കഴിഞ്ഞപ്പോൾ പ്രീതി കയ്യിൽ കീയും കറക്കി ചൂളമടിച്ചു റൂം നമ്പറും തപ്പി അങ്ങനെ വരുന്നുണ്ട്, ഫിറ്റ്‌ ജീൻസും tank ടോപ്പും ആണ് വേഷം. കണ്ടാൽ അസ്സൽ തെമ്മാടി look….. “നീ വല്ല കൊട്ടേഷനും പിടിച്ചു വരുവാണോ “ആദിയുടെ ചോദ്യം കേട്ട് കൂളിംഗ് ഗ്ലാസ്‌ മെല്ലെ താഴ്ത്തി അവനെ രൂക്ഷമായി നോക്കി, അതോടെ അവന്റെ ചിരി നിന്നു. “ഞാൻ കുറച്ചു ആറ്റിട്യൂട് ഇട്ടെന്ന് കരുതി, ഇത്രയ്ക്ക് ചളിയുടെ ഒരാവിശ്യവും ഇല്ല🤨 “പ്രീതി പല്ല് കടിച്ചു.

“എന്റെ പൊന്നോ ഞാൻ ചുമ്മാ പറഞ്ഞതാ🙄”ആദി കൈ കൂപ്പി. “പിന്നെ ഈ നിൽക്കുന്ന മൊതൽ അത്ര നല്ല പിള്ളേയൊന്നും അല്ല,… കോളേജിൽ എപ്പോഴും ഞങ്ങളോട് കൊമ്പു കൊർത്തിരുന്ന ഒരുത്തൻ ഉണ്ടായിരുന്നു.one mr സൂര്യ. അവന് accident ആയെന്നറിഞ്ഞു അവന് റീത്തുമായി ലഹങ്കയും ഉടുത്തു പോയ ഇവളെ അത്രയും വരില്ല ഈ ഞാൻ ” പ്രീതി പറയുന്നത് കേട്ട് ആദി എന്തൊരു ജന്മമാടി നീ എന്ന മട്ടിൽ അവളെ നോക്കി. ഇതൊന്നും ഒന്നുമല്ല എന്ന രീതിയിൽ അവൾ ഇളിച്ചു. “രണ്ടും നല്ല അസ്സല് സൈക്കോയാ😬 ” ആദി രണ്ടിന്റെയും നിൽപ്പ് കണ്ടു പറഞ്ഞു പോയി.അവന്റെ നിൽപ്പ് കണ്ടു രണ്ടും അറിയാതെ ചിരിച്ചു പോയി.

“എന്നാ നമുക്കിറങ്ങിയാലോ “പ്രീതി “മ്മ്,”അതിനവളൊന്ന് മൂളി കൊണ്ടു ആദിയെ നോക്കി. Afx “നിന്നെ കെട്ടിച്ചു വിടുകയൊന്നും അല്ല, ഒന്നുറങ്ങാൻ വേണ്ടി മാത്രം പറഞ്ഞയക്കുവാ.” “അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ🙄”അവന്റെ സംസാരം കേട്ട് കണ്ണുരുട്ടി. “ഞാൻ പുറത്തു വെയിറ്റ് ചെയ്യാം”പ്രീതി രണ്ടിനെയും നോക്കി പുറത്തേക്ക് നടന്നു. അതോടെ ആദി ചിരിച്ചു ആളൊഴിഞ്ഞ ഇടനാഴിയിലൂടെ നടtന്നു കൂടെ യന്ത്രികാമായി മുക്തയും. രണ്ടു പേരും ഒന്നും മിണ്ടിയില്ല നീണ്ട നിശബ്ദത……. അവരുടെ ഹൃദയ മിടിപ്പ് മാത്രം അവിടെ പ്രതിപതിച്ചു കൊണ്ടിരുന്നു.എന്തിനാണ് ഹൃദയം ഇങ്ങനെ പെരുമ്പാറ കൊട്ടുന്നതെന്ന് മാത്രം അവൾക്ക് മനസിലായില്ല.

“പോകേണ്ടേ വാമി “ആദി തുടർന്നു.അതിന് മറുപടി ഒന്നും കിട്ടിയില്ല അവന്റെ കാലുകളെ പിന്തുടരുവാണ് അവൾ. ഓരോ കാഴ്ചയിലും പ്രണയവും വിരഹവും വീണപൂവാകുന്നത് കാണാം നിൻ തണലിൽ… മുക്ത ചിന്തകളുടെ ഇരുട്ടിലേക്ക് നടന്നെത്തിയിരുന്നു. “എന്റെ വാമി, നീ ഇവിടെ ഒന്നും അല്ലെ”ആരോ പിടിച്ചു കുലുക്കിയപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്. “ആഹ് ഞാൻ വേറെ എന്തോ ആലോചിച്ചു, ആദി എന്തെങ്കിലും പറഞ്ഞോ “തല കുടഞ്ഞു അവനെ നോക്കി, ആദി ചുമരിൽ ചാരി കൈ പോക്കറ്റിൽ ഇട്ടു അവളെയും നോക്കി ഇരിക്കുവാണ്, ആ നോട്ടം ഒരു കാന്തം പോലെ തന്റെ കണ്ണുകളെ പിടിച്ചു വെക്കും പോലെ തോന്നി.

പിന്തിരിക്കാൻ കഴിയാത്ത വിധം അടിമപ്പെട്ട പോലെ അങ്ങനെ നിന്നു. “വാക്കുകൾ കോണ്ട് എന്നെ നീ ഇഷ്ട്ടമല്ലെന്ന് പറഞ്ഞിട്ടില്ല,മനസ്സ് കൊണ്ടു ഒരിക്കലും വെറുത്തിട്ടുമില്ല,, പിന്നെ എന്തിനാണ് എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് വാമി “അവന്റെ സ്വരത്തിൽ പോലും പ്രണയം തങ്ങി നിന്നിരുന്നു. ഉള്ളിലെ കാർമേഘം പെയ്യാൻ വെമ്പി നിന്നിട്ടും അതിനെ ശാസിച്ചു പിടിച്ചു വെച്ചു……. “എനിക്ക് പോകാൻ സമയമായി, എന്നാ ഞാൻ ഇറങ്ങട്ടേ “വേഗം അവനിൽ നിന്ന് നോട്ടം മാറ്റി മുന്നോട്ട് നടക്കാൻ ഒരുങ്ങി, പക്ഷെ പുറകിൽ നിന്നും ആദിയുടെ വലിയിൽ ശക്തിയോടെ അവന്റെ നെഞ്ചിലേക്ക് വീണു. അറിഞ്ഞിരുന്നു അവന്റെ ഹൃദയ താളം അതിൽ നിന്നുണരുന്ന അവന്റെ പ്രണയവും, മുക്ത തല ഉയർത്തി അവനെ നോക്കി.

“പേടിക്കേണ്ട, ഞാൻ ഒന്നും ചെയ്യുന്നില്ല”മാൻ പേടയേ പോലെ നോക്കുന്നവളെ കണ്ടു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. പതിയെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു, കണ്ണുകളടച്ചു നിറ മനസ്സാലെ അവളത് സ്വീകരിക്കാൻ മറന്നില്ല. ഇതെങ്കിലും തന്നില്ലെങ്കിൽ എനിക്ക് വല്ല ഹാർട്ട് അറ്റാക്കും വരും 😓”ആദി നെഞ്ചിൽ തടവി. പക്ഷെ അതിന് മറുപടിയൊന്നും പറയാതെ വേഗം അവിടുന്ന് നടന്നകന്നു.. ആ കാഴ്ച്ച കണ്ണിൽ നിന്ന് മറയുവോളം അവനാ നിൽപ്പ് നിന്നു. ദീക്ഷിത് മെല്ലെ കണ്ണ് തുറക്കുമ്പോൾ കാണുന്നത് ഹോസ്പിറ്റൽ ബെഡിൽ കിടന്ന തന്നെയാണ്. അവൻ വേഗത്തിൽ എണീക്കാൻ തുനിയുമ്പോയാണ് തന്റെ കയ്യിലെ ഡ്രിപ്പിട്ടിരിക്കുന്നത് കാണുന്നത്.

ദേഷ്യത്തിൽ അത് വലിചൂരാൻ നിൽക്കുമ്പോയാണ് അപ്പുറത്തു ചെയറിൽ കിടന്നു ഉറക്കം തൂങ്ങുന്ന ആദിയെ കാണുന്നത്, അവനെ കണ്ടതും അവന്റെ മുഖം ചുളിഞ്ഞു. ഒന്നും മനസിലാവാതെ നിൽക്കുമ്പോഴാണ് ഡോക്ടർ അകത്തേക്ക് കയറി വരുന്നത്. “ദീക്ഷിത് എണീറ്റോ….. ഇപ്പൊ എങ്ങനെയുണ്ട് ക്ഷീണം വല്ലതും ഉണ്ടോ”ഡോക്ടർ ചോദിക്കുന്നത് കേട്ട് അയാളെ ഉറ്റു നോക്കി. “തന്റെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി എങ്ങനെ ഇവിടെ എത്തി എന്നല്ലേ?”അയാൾ പറയുന്നത് കേട്ട് അതെ എന്നർത്ഥത്തിൽ തലയാട്ടി. “ഫീവർ കാരണം ഓഫീസിൽ ബോധം ഇല്ലാതെ കിടക്കുകയായിരുന്നു. ഇയാളാണ് ഇവിടെ കൊണ്ടു വന്നത് “ആദി ചൂണ്ടി കാണിച്ചു അയാൾ പറഞ്ഞു.

ദീക്ഷിതിന് അത്ഭുതം തോന്നി…അവന്റെ മുഖത്തു പല ഭവങ്ങളും മിന്നി മറഞ്ഞു. പെട്ടന്ന് തല ചെരിച്ചു അവനിൽ നിന്ന് നോട്ടം മാറ്റി. “എനിക്ക് വീട്ടിലേക്ക് പോകണം ഡോക്ടർ, അതിന് വേണ്ടത് എന്താന്ന് വെച്ചാൽ വേഗം ചെയ്യണം “അവന്റെ രൂക്ഷമായ നോട്ടത്തിന് മുൻപിൽ അയാൾ മറുത്തൊന്നും പറയാതെ തലയാട്ടി. നേഴ്സ് വന്നു അവന്റെ കയ്യിലെ ഡ്രിപ് എടുത്തിട്ടു. ദീക്ഷിത് ഷർട്ട് നേരെയാക്കി തന്റെ PA യേ വിളിച്ചു വരാൻ പറഞ്ഞു. പോകാൻ നേരം ഉറങ്ങി കിടക്കുന്നവനെ ഒന്ന് നോക്കി. “Thanks ” അത്രയും പറഞ്ഞു വേഗത്തിൽ പുറത്തേക്കിറങ്ങി. ഒരുറക്ക് കഴിഞ്ഞു കണ്ണ് തുറന്നു നോക്കുമ്പോൾ ദീക്ഷിത് കിടക്കുന്നിടം ശൂന്യമായിരുന്നു. ആദി പിടഞ്ഞെഴുന്നേറ്റ് ചുറ്റും നോക്കി പുറത്തേക്ക് ഇറങ്ങി.

“നേരത്തെ ഇവിടെ കൊണ്ടു വന്നയാളെ കണ്ടോ “അതിലുടെ പോയ നേഴ്സിനോട് ചോദിച്ചു. ‘”അയാൾ കുറച്ചു മുന്നേ കാറിൽ കയറി പോയല്ലോ. ” അവർ അത്രയും പറഞ്ഞു പോയി. ആദിയ്ക്ക് ദേഷ്യവും നിരാശയും ഒരു പോലെ വന്നു. “ഒരു വാക്ക് പറഞ്ഞൂടെ ഇവന് “സ്വയം പറഞ്ഞു ഹോസ്പിറ്റലിൽ നിന്ന് റോഡിലേക്ക് നടന്നു……. ഇതെല്ലാം പുറകിൽ സിഗരറ് ചുണ്ടോട് ചേർത്തു കാറിൽ ഇരുന്നു അവൻ കാണുന്നുണ്ടായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇന്ന് രാത്രി തന്നെ ഹൈദരാബാദിലേക്ക് മുങ്ങാനുള്ള പ്ലാനിലാണ് അക്കിയും വിക്കിയും. അതിനുള്ള പാക്കിങ്ങും മറ്റും കഴിഞ്ഞു എല്ലാവരും ഉറങ്ങാൻ കാത്തിരിക്കുവാണ്….. “നിങ്ങൾക്ക് ഇതുവരെ ഉറങ്ങാൻ ആയില്ലേ

“നന്ദൻ ചോദിക്കുന്നത് കേട്ട് രണ്ടു പേരും മനോഹരമായി പുഞ്ചിരിച്ചു കൊടുത്തു. കുറച്ചു ദിവസത്തേക്ക് കാണില്ലല്ലോ അതുകൊണ്ട് മാത്രം. അവരുടെ ചിരി കണ്ടു അവന് കള്ള ലക്ഷണം അടിച്ചു. “ചിരി അത്ര പന്തിയില്ലല്ലോ മക്കളെ ” കൈ കെട്ടി അവന്റെ നോട്ടവും ചോദ്യവും കണ്ടിട്ട് രണ്ടിന് ഇപ്രാവശ്യം ഒന്നും തോന്നിയില്ല, കാരണം ഇന്ന് ഫുൾ കോൺഫിഡൻസിലാണ്. “ഞങ്ങൾക്ക് ചിരിക്കാൻ തോന്നുമ്പോയല്ലേ ചിരിക്കാ. അല്ലാതെ വെള്ളിനക്ഷത്രതിലേത് പോലെ ഇവൻ ചിരിക്കുമ്പോൾ ഞാൻ കരയാ…. ഞാൻ കരയുമ്പോൾ ഇവൻ ചിരിക്കാം “അക്കി “ആദ്യം നീ ഒന്ന് വാ അടക്ക് ” “ചോദിച്ചതിന് മറുപടി താരനും പാടില്ലേ ഈശ്വരാ ഇവിടെ 😬”അക്കി “അതൊക്കെ പോട്ടെ ഈ week രണ്ടിന്റെയും റിസൾട് വരുമല്ലോ 😁”നന്ദൻ ആസ്ഥാനത് തന്നെ കേറി ചോദിച്ചു.

അതോടെ ഇതു വരെ ഉണ്ടായിരുന്ന കോൺഫിഡന്റ് നായി നക്കിയ പോലെ ആയി. “അത് അപ്പോഴല്ലേ, അതപ്പോ നോക്കിയാൽ പോരെ 😥”വിക്കി “അല്ല ഞാൻ പറഞ്ഞന്നെ ഒള്ളു, ഈ ധൈര്യം അപ്പോഴും മുഖത്തു കണ്ടാൽ മതി “നന്ദൻ അക്കിയേ ആക്കി കൊണ്ടു പറഞ്ഞു. “അതൊക്കെ ഉണ്ടാവും 🧐”അക്കി മുഖം തിരിച്ചു റൂമിലേക്ക് നടന്നു. “വല്ലാത്ത തൊലി കട്ടി തന്നെ 😮”നന്ദൻ അക്കി പോകുന്നതും നോക്കി മനസ്സിൽ പറഞ്ഞു റൂമിലേക്ക് നടന്നു. നേരം ഇരുട്ടി, പതിയെ വീട്ടിലെ വെളിച്ചം എല്ലായിടത്തും അണഞ്ഞു വന്നു, അങ്ങനെ അക്കിയും വിക്കിയും ബാഗ് തൊലിട്ട് മതില് ചാടി, പുറത്തു ചാടിയ സന്തോഷത്തിൽ ആർത്തു ചിരിച്ചു. “Trip mood on “ഹൈ ഫൈ കൊടുത്തു കൊണ്ടു ട്രെയിൽ വേ സ്റ്റേഷനിലേക്ക് വിട്ടു. പക്ഷെ രണ്ടു പേരും അറിഞ്ഞിരുന്നില്ല അവിടെ അവരെയും കാത്തിരിക്കുന്ന അപകടത്തെ………..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button