കാണാചരട്: ഭാഗം 4
[ad_1]
രചന: അഫ്‌ന
കാർട്ടനെ മുറിച്ചു കൊണ്ട് വെളിച്ചം മുഖത്തടിക്കുമ്പോഴാണ് വാമി കണ്ണു തുറക്കുന്നത്.വീണ്ടും പുതപ്പിനുള്ളിൽ ചുരുണ്ടു കിടക്കും നേരമാണ് എവിടെ എന്നുള്ള ബോധം വന്നത്….അവൾ ബെഡിൽ നിന്ന് ചാടി എണീറ്റു കയ്യിൽ കിട്ടിയത് എടുത്തു വാഷ്‌റൂമിലേക്ക് ഓടി. “ഈശ്വരാ നേരം വെളുത്തോ…….” ആദി work out കഴ്ഞ്ഞു മുറിയിലേക്ക് കയറി.വെള്ളത്തിന്റ ശബ്‌ദം കേട്ട് അവൾ കുളിക്കുകയാണെന്ന് മനസ്സിലാക്കി തന്റെ കോഫിയുമായി ബാൽക്കണിയിലേക്ക് നടന്നു.
വാമി വേഗം ഫ്രഷ് ആയി പുറത്തേക്കിറങ്ങി,അവിടെ ഉള്ള ഹീറ്റർ എടുത്തു മുടി ഉണക്കാൻ തുടങ്ങി.ശബ്‌ദം കേട്ട് അവൻ അങ്ങോട്ട് നടന്നു.അപ്പൊയാണു അവൻ അവളുടെ മുടി കാണുന്നത്…. ഷോര്‍ട് ഹെയര്‍ ആണ്,ഓഫീസില്‍ ഉണ്ടായിരുന്നപ്പോള്‍ ശ്രദ്ധിച്ചിരുന്നില്ല.സ്ലീവ്ലെസ്സ് പിങ്ക് ചുരിദാറും ഗ്രീൻ പാന്റും ആയിരുന്നു അവളുടെ വേഷം.നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട്…..കാതിൽ ഒരു ജിമ്മിക്കി….കഴുത്തിൽ വാമി എന്നെഴുതിയ diamond നെക്ലേസ്…
അത് കണ്ടു അവൻ ശരിക്കും അതിനെ വീക്ഷിച്ചു. “ഇത്…..ഇവൾക്ക് ഈ diamond നെക്ലേസ് എവിടുന്നാ..,അതും ഇത്രയൂം കോസ്‌ലിയും റെയറും…..ഇത് വാങ്ങാൻ കാശുണ്ടെങ്കിൽ എനിക്ക് താരാനുള്ള്ത് പുഷ്പം പോലെ തന്നു തീർക്കാലോ….പക്ഷേ…..ഒന്നും അങ്ങോട്ട് connect ആവുന്നില്ല ” ആദി അവളെയും ആ മാലയെയും മാറി നോക്കി കൊണ്ട് നിന്നു. “Hello,” “ഇവിടെ ഒന്നും അല്ലെ ” അവളുടെ വിളിയിൽ അവൻ ചിന്തയിൽ നിന്നുണർന്നു.
“Nothing “അവൻ കോഫി വേഗം കുടിച്ചു ഗ്ലാസ് ടേബിളിൽ വെച്ചു വാഷ്‌റൂമിലേക്ക് നടക്കാൻ ഒരുങ്ങി. “ആദി നേരത്തെ എണീറ്റപ്പോൾ എന്നേ കൂടെ വിളിക്കാമായിരുന്നില്ലേ….ഇപ്പൊ എന്നേ കുറിച്ച് അവര് എന്താ വിചാരിക്കാ”അവൾ വേവലാതിയോടെ പറഞ്ഞു. “ഒന്നും വിചാരിക്കില്ല…….ഇന്നലെ വൈകി അല്ലെ കിടന്നേ അതുകൊണ്ട് ശല്യം ചെയ്യേണ്ടെന്ന് കരുതി ” അവൻ പറയുന്നത് കേട്ട് അവൾ ഒന്ന് ഞെട്ടി.അപ്പൊ ആദി ഞാൻ എണീറ്റത് കണ്ടോ…
“എന്നാ ഞാൻ താഴേക്ക് ചെല്ലട്ടെ “ഒന്ന് പരുങ്ങി കൊണ്ട് അവന്റെ കപ്പെടുത്തു വേഗം നടന്നു . അവൻ അവൾ പോകുന്നതും നോക്കി വാഷ്‌റൂമിലേക്ക് കയറി…..തലയിലേക്ക് വെള്ളം വീഴുമ്പോഴും അവന്റെ ചിന്തയിൽ അവളുടെ കഴുത്തിൽ കിടന്നിരുന്ന ആ മലയായിരുന്നു അവൾ തന്നിൽ നിന്ന് എന്തോക്കൊയോ മറക്കുന്നുണ്ട്…..കണ്ടു പിടിക്കണം….ആദി അവളെ ആദ്യമായി കണ്ടത് ഓർത്തെടുത്തു. ഒരു ഫോറിൻ കമ്പനിയുമായി പര്ട്നെര്ഷിപ് എടുക്കുന്നതിന്റെ ഡീലിനു വേണ്ടി അർജെന്റ് ആയി ഓഫീസിലേക്കു പോവുകയായിരുന്നു……
പോകുന്നതിനിടയ്ക്കാണ് ഒരു സ്കൂട്ടിയുമായി തന്റെ കാർ കൂട്ടി ഇടിക്കുന്നത്….. all ready ലൈറ്റ് ആയതു കൊണ്ട് ആളെ ശ്രദ്ധിക്കാതെ അവൻ കാർ വേഗത്തിൽ എടുത്തു….അവൻ പോകും നേരം മിററിൽ കൂടെ ഒന്ന് നോക്കി ഒരു ബ്ലാക്ക് ടോപായിരുന്നു ധരിച്ചിരുന്നത് മുഖം സ്കാർഫ് കൊണ്ട് മറച്ചിട്ടുണ്ട്,..അവൻ വേഗം മിററിൽ നിന്ന് കണ്ണെടുത്തു വണ്ടിയുടെ സ്പീഡ് കൂട്ടി,….വിചാരിച്ച പോലെ ആ പ്രൊജക്റ്റ് അവർക്ക് തന്നെ കിട്ടി, പിന്നീടാണ് അവന് ആ ഇടിച്ചിട്ട ആളെ ഓർമ വരുന്നത് .
അവന് ഒരു ചെറിയ അസ്വസ്ഥ തോന്നിയെങ്കിലും അത് മറക്കാൻ ജോലിയിൽ മുഴുകി….. അങ്ങനെ ഒരാഴ്ചയ്ക്ക് ശേഷം ഓഫീസിലേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നത്….. “may I coming sir ” “Yes ,coming ” അതൊടെ അവൾ അകത്തേക്ക് കയറി.ഒരു റെഡ് and ഡാർക്ക് മിക്സഡ് ഫ്രോക്ക് ആയിരുന്നു വേഷം, ഇടതു കയ്യിൽ ബാന്റേജ് ഇട്ടിട്ടുണ്ട്.ഒരു കുഞ്ഞു പൊട്ട് വേറെ ഒന്നും ആ മുഖത്ത് അലങ്കാരത്തിന് ഉപയോഗിച്ചിട്ടില്ല. “hello ,sir” ആ വിളിയിൽ അവൻ പെട്ടെന്നു ശ്രദ്ധ തിരിച്ചു ലാപ്പിലേക്ക് നോക്കി.
പിന്നീട് അവളോട് സംസാരിക്കാൻ തുടങ്ങി “ഇരിക്ക് “ആ പെൺകുട്ടി അവിടെയുള്ള ചെയറിൽ ഇരുന്നു.അവൾ കയ്യിലുള്ള ഫയലസ് അവന് നെരെ നീട്ടി.അവൻ എല്ലാം ചെക്ക് ചെയ്തതിനു ശേഷം നെരെ ഇരുന്നു . “see മിസ് വാമിക ,ഞങ്ങൾ തനിക് മെയിൽ അയച്ചിട്ട് ഇന്നേക്ക് one month ആയി.താൻ ജോയിൻ ചെയ്യെണ്ട ലാസ്‌റ് date monday ആയിരുന്നു….ഇവിടെയുള്ള സ്റ്റാഫിന് ആദ്യം വേണ്ടത് കൃത്യ നിഷ്ടതയാണ്.അത് തനിക്കില്ലെന്ന് ഇതോടെ മനസ്സിലായി…..ഇതിനെ കുറിച് ഇനി എന്തെങ്കിലും explanation താരനുണ്ടോ ” “sir,ഈ ജോബ് എന്റെ dream ആണ് .ഞാൻ monday ഇങ്ങോട്ട് വരുന്നതിനിടയിൽ ഒരു ബ്ലാക്ക് audi എന്നേ ഇടിച്ചിട്ട് പോയി.
അതിൽ എന്റെ left ഹാൻഡിന് പരുക്ക് പറ്റി അങ്ങനെ one week റസ്റ്റ് ആയിരുന്നു ” അവൾ പറയുന്നത് കേട്ട് അവനൊന്ന് ഞെട്ടി…..അന്നത്തെ സംഭവം അവൻ ഓർത്തു. “എവിടെ വെച്ചായിരുന്നു ” “ശ്രീ നഗറിൽ വെച്ചു “അത് തൻറെ പിഴവ് കൊണ്ടാണ് എന്ന് ആലോചിച്ചപ്പോള്‍ എന്തോ ഒരു അസ്വസ്ഥ തോന്നി അവൻ അവളുടെ കെട്ടിയ കയ്യിലേക്ക് നോക്കി. “ഇപ്പൊ എങ്ങനെ ഉണ്ട് ” “ചെറിയ pain ഉണ്ട്…വേറെ കുഴപ്പം ഒന്നും ഇല്ല ” “it’s okay,ഇന്ന് തൊട്ട് തനിക്ക് ജോലിയിൽ കയറാം
“അവൻ ഫയൽ അവൾക്ക് കൊടുത്തു കൊണ്ട് പറഞ്ഞു. “thank you sir…..thank you so much……ഞാൻ ഇന്ന് തന്നെ കയറിക്കോളാം ” “ആ കാണുന്നതാണ് തന്റെ ക്യാബിൻ .you can go now “അത്രയും പറഞ്ഞു അവൻ തിരിഞ്ഞു. വാമി അവളുടെ സീറ്റിൽ ചെന്നിരുന്നു ഒന്ന് നെടു വീർപ്പിട്ടു കൊണ്ട് കുറച്ചു വെള്ളം കുടിച്ചു.അവന്റെ P.A നാലഞ്ചു ഫയൽ അവളുടെ മുന്നിൽ കൊണ്ട് വെച്ചു കുടിച്ച വെള്ളം നെറുകിൽ കയറി ചുമച്ചു…
അവൾ അയാളെ കണ്ണും മിഴിച്ചു ഒന്ന് നോക്കി. “ഞാൻ ഇന്ന് ജോയിൻ ചെയ്തേ ഒള്ളു.ഇയാൾക്ക് ആളു മാറിയതായിരിക്കും ” “ആള് മാറിയിട്ടൊന്നും ഇല്ല….താൻ തന്നെയല്ലേ വാമിക നമ്പ്യാർ….ഇതൊക്കെ sir തന്നു വിട്ടതാണ്” “എന്തിന് “അവൾ വാ പൊളിച്ചു കൊണ്ട് ചോദിച്ചു. “ആദ്യം ഇതൊക്കെ സ്റ്റഡി ചെയ്ത് എല്ലാം അടങ്ങുന്ന ഒരു documentary ഉണ്ടാക്കി നാളെ മോർണിംഗ് തന്നെ submit ചെയ്യണം “അയാൾ അത്രയും പറഞ്ഞു പോയി.അവൾ തല ചൊറിഞ്ഞു കൊണ്ട് അതെല്ലാം എടുത്തു മറിച്ചു കൊണ്ട് ഓരോന്ന് പിറുപിറുത്തു.ഇതെല്ലാം അവൻ വീക്ഷിക്കുന്നുണ്ടായിരുന്നു . “ഇതൊക്കെ ഞാൻ എന്നു തീർക്കാനാ ദൈവമേ…”
നേരം ഇരുട്ടി തുടങ്സ്റ്റാഫ്സ് ഓരോരുത്തരായി പോയി തുടങ്ങി.ആദി പോകാൻ നിൽക്കുമ്പോൾ അവിടെ തലയ്ക്ക് കൈ കൊടുത്തു ടൈപ് ചെയ്യുന്ന അവളെ കണ്ടു അവൻ അങ്ങോട്ട് ചെന്നു. “വാമിക ടൈം ഒരുപാടായി ,താൻ പോകാൻ നോക്ക്…വർക്കൊക്കെ ഇനി നാളെ ചെയ്യാം ” “അതൊന്നും കുഴപ്പമില്ല…..sir പൊക്കോ ” “നേരം 9:00 കഴിഞ്ഞു തന്റെ വീട്ടിൽ അന്വേഷിക്കില്ലെ….അതും first day തന്നെ ഇങ്ങനെ വൈകിയാൽ “അത് കേട്ടതും അവളുടെ മുഖം മാറുന്നത് അവൻ ശ്രദ്ധിച്ചു..
“ഇല്ല ,അങ്ങനെ ആരും എനിക്കില്ല ……sir നടന്നോളു ഞാൻ ഇത് തീർത്തിട്ട് പൊക്കോളാം” “ഞാൻ ഇത്രയും നേരം നല്ല രീതിയിൽ ആണ് സംസാരിച്ചത് ,ഇനിയും പറഞ്ഞത് നിനക്ക് മനസ്സിലാവില്ലെന്നുണ്ടോ?….” അവന്റെ അലർച്ച കേട്ട് അവൾ ഞെട്ടി കൊണ്ട് എണീറ്റു….ദയനീതയോടെ അവന്റെ കണ്ണിലേക്ക് നോക്കി . “sorry ,”അവൾ തല താഴ്ത്തി പറഞ്ഞു എല്ലാം എടുത്തു പാക്ക് ചെയ്തു. “ഇതുവരെ ചെയ്ത ഫയൽ നാളെ എന്റെ മുൻപിൽ സുബ്മിറ്റ് ചെയ്യണം,തന്റെ സ്റ്റഡി ലെവൽ ഒന്ന് ടെസ്റ്റ് ചെയ്തതാണ്
“അത്രയും പറഞ്ഞു ആദി പുറത്തേക്ക് നടന്നു.അവൾ ഇറങ്ങിയതും കീ സെക്യൂരിയേ ഏൽപ്പിച്ചു അവൻ കാർ സ്റ്റാർട്ട് ചെയ്തു. അപ്പോഴാണ് അവൻ വാമിയെ ശ്രദ്ധിക്കുന്നത് .അവൾ മുഖം സ്കാർഫ് കൊണ്ട് മറച്ചിട്ടാണ് പോകുന്നത്.അന്ന് accident നടക്കുമ്പോഴും അവളുടെ മുഖത്ത് സ്കാർഫ് ഉള്ളത് അവൻ ഓർത്തു.ചിലപ്പോൾ പൊല്യൂഷൻ കൊണ്ടാകും എന്ന് വിചാരിച്ചു . അങ്ങനെ മാസങ്ങൾ കടന്നു പോയി…..വാമി ആ ഓഫീസിൽ ജോയിൻ ചെയ്തിട്ട് ഇന്നേക്ക് മൂന്നു മാസം ആയി…..
പക്ഷേ അവനെ അത്ഭുതപെടുത്തിയത് പേരിനു പോലും അവൾക്ക് ഒരു ഫ്രണ്ട് അവിടെ ഉണ്ടായിരുന്നില്ല .ചോദിക്കുന്നതിന് മാത്രം മറുപടി പറയുന്ന പ്രകൃതം ആയിരുന്നു അവളുടേത്,…കൂട്ട് കൂടാൻ ചെന്നവരൊക്കെ അതുപോലെ പോകുന്നത് കാണാം,ലഞ്ച് കഴിക്കുന്നതും തനിച്ചു ഒരു മൂലയിൽ ഇരുന്നു. ഇതൊക്കെ കണ്ടിട്ട് ആദിയ്ക്ക് അതിശയമായിരുന്നു.എല്ലാവരും കൂട്ടം കൂടി ഇരിക്കിമ്പോൾ അവൾ മാത്രം ഫോണിലോ അല്ലെങ്കിൽ തന്റെ ജോലിയിലോ ആയിരിക്കും.
ഇതിന്റെ ഇടയ്ക്കാണ് വീട്ടിൽ കല്യാണത്തെ ചൊല്ലി പ്രശ്നം ഉണ്ടാകുന്നത്.രണ്ടു മുറപെണ്ണുങ്ങളെയും മുൻപിൽ നിർത്തി വീട്ടുകാരുടെ വക വിചാരണയും ചോദ്യം ചെയ്യലും…..ദേഷ്യം കാരണം തനിക്ക് ഒരു കുട്ടിയേ ഇഷ്ടമാണെന്ന് പറഞ്ഞു അവിടെ നിന്നിറങ്ങി……അവർക്ക് മുൻപിൽ നിർത്താൻ തനിക്കൊരു പെൺകുട്ടിയെ ആവിശ്യമുണ്ടായിരുന്നു.കുറച്ചു സമയം ചിന്തിച്ചു അവന്റെ കണ്ണുകൾ ആദ്യം തന്നെ ഉടക്കിയത് വാമിയിൽ ആയിരുന്നു.എല്ലാം കൊണ്ടും പെർഫെക്റ്റ് അവളാണെന്ന് അവന് തോന്നി.
ഇത് നേരിട്ട് ചോദിച്ചാൽ സമ്മതിക്കില്ലെന്ന് അവന് പൂർണബോധം ഉള്ളത് കൊണ്ട് അവൻ ഉണ്ടാക്കിയ ഒരു പ്ലാൻ ആയിരുന്നു ഇതെല്ലാം….,, “വാമിക,തന്നോട് സാറിന്റെ ക്യാബിന്റെ പെട്ടെന്ന് വരാൻ പറഞ്ഞു “P.A പറയുന്നത് കേട്ട് അവൾ ഒരു ദീർഘ ശ്വാസം എടുത്തു അങ്ങോട്ട് നടന്നു . “sir,may i coming “അവൾ പുറത്തു നിന്ന് തലയിട്ട് കൊണ്ട് ചോദിച്ചു. “അകത്തേക്ക് വാ ” “sir എന്തിനാ വിളിപ്പിച്ചത്…..” “ഒരു ഇമ്പോർട്ടന്റ് mattar സംസാരിക്കാനാണ്,ഇത് നീയും ഞാനും അല്ലാതെ വേറൊരാൾ അറിയാൻ പാടില്ല “
“എനിക്ക് ഒന്നും മനസ്സിലായില്ല ,ഞാൻ എന്തിനാ” “തന്നോടുള്ള വിശ്വാസം കൊണ്ടാണ് ഇത് പറയുന്നത്.നമ്മുടെ ഓഫീസിലേക്ക് റൈഡിന് incom tax ൽ നിന്ന് വരുന്നുണ്ടെന്ന് നമ്മുക്ക് ന്യൂസ് കിട്ടിയിട്ടുണ്ട്.” “ഇത് എന്നോട് പറഞ്ഞിട്ട് എന്താ കാര്യം .” “എന്റെ accountil ഉള്ള ഒരു 10 cr ഇന്നൊരു ദിവസത്തേക്ക് നിന്റെ അക്കൗണ്ടിലേക്ക് transfer ചെയ്യണം ,നാളെ മോർണിംഗ് തിരിച്ചു അതുപോലെ transfer ചെയ്യാം “ആദി അവളെ ആകാംഷയോടെ നോക്കി.
“sorry sir ,എനിക്ക് കഴിയില്ല…അതും ഇത്രയും വലിയ തുക “അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി. “എനിക്ക് ഈ ഓഫീസിൽ തന്നെ മാത്രമേ വിശ്വാസം ഒള്ളു .അതുകൊണ്ടാണ് ഞാൻ ഇങ്ങനെ request ചെയ്യുന്നത്… “അവന്റെ ആ സംസാരം കേട്ടപ്പോൾ അവൾ വല്ലാണ്ടായി.വേറെ ഒരു നിവൃത്തി ഇല്ലാതെ അവൾക്ക് അതിനു സമ്മതിക്കേണ്ടി വന്നു……. ക്യാഷ് അവളിലേക്ക് അയച്ചു…..അത് നാലു മണിക്കൂർ കഴിഞ്ഞാൽ അവനിലേക്ക് തന്നെ തിരികെ കയറും.
പക്ഷേ ഇതൊന്നും അവൾക്കറിയില്ല….. പിറ്റേ ദിവസം ക്യാഷ് തിരികെ അയക്കാൻ നോക്കിയപ്പോൾ അതിൽ ഒന്നും തന്നെ ഇല്ലായിരുന്നു .വാമി ആകെ പേടിച്ചു കൊണ്ട് അവനെ നോക്കി . “ഇതിൽ ക്യാഷ് കാണുന്നില്ല “അത് പറയുമ്പോൾ പോലും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു . “നീ ശരിക്കും നോക്ക് .ചിലപ്പോൾ എന്തെങ്കിലും നെറ്റ് ഇഷ്യു ആയിരിക്കും ” “അല്ല ,……ഞാൻ….എനിക്ക് പേടിയാവുന്നുണ്ട്…ഞാൻ ഒന്നും ചെയ്തിട്ടില്ല
“ആ കരഞ്ഞ മുഖം കണ്ടിട്ട് അവന് സത്യം പറയാണമെന്നുണ്ട് പക്ഷേ അവന്റെ അവസ്ഥ ആലോചിച്ചപ്പോള്‍ അതിന് തുനിഞ്ഞില്ല . “നമുക്ക് ശരിക്കും ഒന്നും കൂടെ നോക്കാം,താൻ വർറൈഡ് ആവേണ്ട ” “പക്ഷേ അതെവിടെ പോകാനാ ,ഇതിൽ ഉണ്ടായിരുന്നതല്ലേ “അവൾ കരഞ്ഞു കൊണ്ട് ഫോണിൽ നോക്കി കൊണ്ടിരുന്നു. അങ്ങനെ അവളെ വിശ്വസിപ്പിക്കാൻ കുറേ ബാങ്കിലും മറ്റും വിളിച്ചൊക്കെ അന്വേഷിച്ചു.ആർക്കും ഒന്നും അറിയില്ല പക്ഷേ ഓഫീസിൽ കണ്ട വാമിക ഇവിടെയുള്ള വാമി…..
എല്ലാവരോടും നല്ല ഫ്രണ്ട്‌ലി ആയിട്ടാണ് സംസരിക്കുന്നത് .പക്ഷേ ഓഫീസിൽ അങ്ങനെ അല്ല അവൾ….,അവളിൽ എന്തോക്കൊയോ മറഞ്ഞു കിടക്കുന്നുണ്ടെന്ന് ഉള്ളിൽ ആരോ പറഞ്ഞു കൊണ്ടിരുന്നു . വാതിലിൽ മുട്ട് കേൾക്കുമ്പോൾ ആണ് അവൻ ഇത്രയും സമയം ബാത്‌റൂമിൽ ആണെന്ന ബോധം അവനു വന്നത്… “നീ ടാങ്കിലെ വെള്ളം വറ്റിക്കാൻ വല്ല നേർച്ചയും എടുത്തിട്ടുണ്ടോ “വിഷ്ണു “എടുത്തുട്ടുണ്ടെങ്കിൽ നിനക്കെന്താ ഡാ “തല തോർത്തി കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി.
“ദേ ഇന്ന് നമ്മുടെ പുതിയ ഡിസൈനിന്റെ വീഡിയോ പ്രസന്റേഷൻ ഉള്ള ദിവസമാ അത് വല്ലതും ഓർമയുണ്ടോ adhvit ശിവശങ്കറിന്”വിഷ്ണു സോഫയിൽ ഇരുന്നു കൊണ്ട് പറഞ്ഞു. “ഞാൻ മറന്നിട്ടൊന്നും ഇല്ല ,എല്ലാം ഞാൻ ഇന്നലെ തന്നെ മെയിൽ ചെയ്തിട്ടുണ്ടല്ലോ ” “അത് ചോദിക്കാൻ കൂടെയാ ഞാൻ വന്നേ…..നീ എന്തിനാ എനിക്ക് മെയിൽ ചെയ്തിരിക്കുന്നെ ” “ഇന്ന് നീ പ്രസന്റ് ചെയ്താൽ മതി” “എന്തോന്ന്??നിനക്ക് വട്ടായോ…..ഇത്രയും വലിയൊരു പ്രൊജക്റ്റ് എന്നേ കൊണ്ട്….
അതൊന്നും നടക്കില്ല “വിഷ്ണു എണീറ്റു നിന്ന് കൈ കെട്ടി നിന്നു . “ആദ്യം നിന്റെ ഈ സ്വഭാവം മാറ്റ്….എനിക്ക് നിന്നിൽ വിശ്വാസം ഉണ്ട്,…നമ്മുടെ ഡ്രീം അല്ലെ ഇത്.നിന്നെ കൊണ്ട് കഴിയും,”ആദി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു “എടാ എന്നാലും ഞാൻ ” “ഒരെന്നാലും ഇല്ല….വേഗം ഡ്രസ്സ് ചേഞ്ച് ചെയ്യാൻ നോക്ക്…എന്നിട്ട് മോൻ വേഗം വാ “ആദി മുടി ചീകി കൊണ്ട് പറഞ്ഞു. “ആദി……ഡാ ഞാൻ…… “അവന് ഇപ്പോഴും പേടി മാറിയിട്ടില്ല .
അതുകൊണ്ട് എങ്ങനെയെങ്കിലും ഇതിൽ നിന്ന് തലയൂരാൻ നോക്കുവാണ്. “ഇനി ഞാൻ പറയില്ല…..”ആദി കൈ കെട്ടി നിന്നു കൊണ്ട് പറഞ്ഞു.അതൊടെ അവന് പോയ വഴി കണ്ടില്ല. വാമി വേഗം അടുക്കളയിലേക്ക് ഓടി….അവിടെ കുറച്ചു പ്രായം ആയൊരു സ്ത്രീയും ലതയും ഉണ്ട്. “അമ്മേ…..” അവൾ കുറച്ചു മടിയോടെ വിളിച്ചു.അവർ അവളെ നോക്കി ചിരിച്ചു കൊണ്ട് തലയിൽ തലോടി. “സോറി,ഞാൻ നേരം വെളുത്തത് അറിഞ്ഞില്ല .ഇനി അങ്ങനെ ഉണ്ടാവില്ല promis “
“അതിന് മോളോട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ ഇങ്ങനെ പേടിക്കാൻ.ഇവിടെ ഉള്ളവർ ഒക്കെ വൈകിയേ എണീക്കു….കഴിക്കാൻ ഉള്ളതൊക്കെ ഈ ചേച്ചി ഉണ്ടാക്കി വെക്കും,ഞാൻ എന്നും ഈ നേരത്തു എണീറ്റു ശീലമായി.” “ഞാൻ എന്തെങ്കിലും ഹെല്പ് ചെയ്യണോ അമ്മേ ” “ഒന്നും വേണ്ട അതിനൊക്കെ ഇവിടെ ആളുണ്ട് .മോള് ഈ ഭക്ഷണം ഒക്കെ ടേബിളിൽ കൊണ്ട് വെക്ക് ” വാമി എല്ലാം കൊണ്ട് വെച്ചു,അപ്പോയെക്കും ഓരോരുത്തർ ടേബിളിൽ വന്നിരുന്നു.
മോഹനും രാഘവും അവളോട് ദേഷ്യത്തിൽ തന്നെയാണ്.ആദിയുടെ അച്ഛൻ ഇതുവരെ അവളുടെ മുഖത്തേക്ക് നോക്കിയിട്ട് കൂടെ ഇല്ല. വേണിയും വൈഷ്ണവിയും ഒരുമിച്ചിരുന്നു.കൂടെ അവരുടെ അമ്മയും.പ്രിയയും വിക്കിയും കോളേജിൽ പോകാൻ റെഡിയായി വന്നു….ആദിയും വിഷ്ണുവും ഒരുമിച്ചു വന്നു… “good മോർണിംഗ് ഏട്ടത്തി “വിക്കി “ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ….”പ്രിയ പറയുന്നത് കേട്ട് അവളൊന്ന് ചിരിച്ചു കൊടുത്തു.
“അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇങ്ങനെയൊക്കെ ഇരിക്കും “സുശീല പറഞ്ഞതും അവൾക്ക് വിഷമം ആയെന്ന് ആദിയ്ക്ക് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ മനസ്സിലായി. “വാമി വാ വന്നു കഴിക്ക് “ആദി “വേണ്ട ,ഏട്ടൻ കഴിച്ചോ ഞാൻ അമ്മയോടൊപ്പം ഇരുന്നോളാം,”കണ്ണിൽ ഉരുണ്ടു നിറഞ്ഞ മഴ തുള്ളിയെ തുടച്ചു കൊണ്ട് പറഞ്ഞു. “അവൾ അവിടെ നിൽക്കട്ടെ ആദി ,വിളമ്പി തരാൻ ആരെങ്കിലും വേണ്ടേ “വേണി “വാമി നിന്നോട് ഇവിടെ വന്നിരിക്കാനാ പറഞ്ഞെ,’അമ്മ ഇവിടെ ഇരുന്നോളും…
,പിന്നെ വേണ്ടത് എടുത്തു കഴിക്കാൻ അവരുടെ കയ്യിന് ഒരു കുഴപ്പവും ഇല്ല,നിന്നെ ഞാൻ അതിനല്ല കൊണ്ടു വന്നത് അത് എല്ലാവരും ഒന്ന് ഓർക്കുന്നത് നല്ലതാ”അവൻ ദേഷ്യത്തിൽ അലറിയതും പേടിച്ചു കൊണ്ട് അടുത്തുള്ള ചെയറിൽ ഇരുന്നു. “അമ്മ വാ ഇവിടെ ഇരിക്കാം “വാമി തന്റെ അടുത്തുള്ള ചെയർ നീക്കി അവരെ വിളിച്ചു.അവളുടെ വിളി കേട്ട് എന്തെന്നില്ലാതെ ആ അമ്മയുടെ കണ്ണു നിറന്നു . “അമ്മ കരയുവാണോ..
.ഞാൻ അമ്മയേ തനിച്ചാക്കി ഇരുന്നത് കൊണ്ടാണോ “അവൾ കൊച്ചു കുട്ടികളെ പോലെ വേവലാതി പെടുന്നത് അവൻ ആശ്ചര്യത്തോടെ നോക്കി. “അമ്മ എന്തിനാ കരയുന്നെ.എന്തെങ്കിലും പ്രശ്നം ഉണ്ടോ”ആദി എണീറ്റു അവരുടെ അടുത്തിരുന്നു തോളിൽ കയ്യിട്ടു. “ഒന്നും ഇല്ല….അമ്മ സന്തോഷം കൊണ്ട് കരഞ്ഞു പോയതാ “ലത മുഖത്ത് ചിരി വരുത്തി കൊണ്ട് പറഞ്ഞു. “അമ്മ എന്തൊക്കെയാ ഈ പറയുന്നേ….
മനസിലാവുന്ന രീതിയിൽ പറ “അക്കി “ഇത്രകാലം ആയിട്ടും എന്നോട് ആരും ഭക്ഷണം കഴിച്ചോന്നോ ഇരിക്കാനോ ഇതുവരെ വിളിച്ചിട്ടോ ചോദിച്ചിട്ടോ ഇല്ല,…പക്ഷേ എന്റെ മോൾ അങ്ങനെ അല്ല എന്റെ കൂടെ ഇരിക്കാമെന്ന് വാശി പിടിക്കുന്നത് കണ്ടപ്പോൾ തന്നെ ഈ അമ്മയുടെ മനസ്സ് നിറഞ്ഞു “അവർ വാമിയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.അമ്മയുടെ വാക്ക് കേട്ട് എന്തെനില്ലാതെ ആധിയുടെയും അക്കിയുടെയും തല താഴ്ന്നു പോയി. ശരിയാണ് അമ്മ പറഞ്ഞത്.ഇതുവരെ അമ്മ ഭക്ഷണം കഴിച്ചെന്നോ കൂടെ ഇരിക്കാനോ ഇതുവരെ തങ്ങൾ ആരും ആവിശ്യപ്പെട്ടിട്ടില്ല.’അമ്മ എന്നും എല്ലാവരും കഴിച്ചു അവസാനം മാത്രമേ കഴിക്കു…..
. “അമ്മ സോറി……”ആദി അവരുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. “അമ്മയ്ക്ക് വിഷമം ഒന്നും ഇല്ലെടാ,പെട്ടെന്ന് ഒരാൾ അങ്ങനെ വിളിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി ” അവളുടെ കണ്ണിൽ അവളുടെ അമ്മയുടെ രൂപം ആയിരുന്നു ലതയ്ക്ക്,ആ പുഞ്ചിരിച്ചു നിൽക്കുന്ന രൂപത്തെ അവൾ മനസ്സ് നിറയുവോളം നോക്കി ഇരുന്നു.ഇതൊന്നും കണ്ടിട്ട് സഹിക്കാനാവാതെ ബാക്കിയുള്ളവർ പക എരിയുന്ന കണ്ണുകളോടെ അവരെ നോക്കി. എല്ലാവരും ഭക്ഷണം കഴിച്ചു എണീറ്റു….
ആദി ഓഫീസിലേക്ക് പോകാൻ കാറിൽ കയറുമ്പോൾ എന്തോ ഓർത്ത പോലെ അമ്മയേ ചുറ്റി പറ്റി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.അപ്പുറത്തു അക്കിയും “എന്താ രണ്ടു പേർക്കും ഒരു ചുറ്റി കളി”ലത “ഒന്നൂല്യ “രണ്ടും പേരും തോളാട്ടി കൊണ്ട് പറഞ്ഞു. “എന്നാ പോകാൻ നോക്ക്”ലത അകത്തേക്ക് പോകാൻ ഒരുങ്ങി. പെട്ടെന്ന് രണ്ടു പേരും കൂടെ ഒരുമിച്ചു കവിളിൽ ഉമ്മവെച്ചു ഒറ്റ ഓട്ടം……ഇത് കണ്ടു വരുന്ന വമിയ്ക്ക് എന്തെനില്ലാതെ സന്തോഷവും സങ്കടവും തോന്നി.
കാറിൽ കയറുമ്പോൾ ആണ് ആദി വാമിയെ ശ്രദ്ധിച്ചത്.അപ്പുറത്തു അവളെ നോക്കി പല്ലിറുമ്പുന്ന വേണിയെയും വൈഷ്ണവിയെയും കണ്ടപ്പോൾ ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു.അവൻ അവളുടെ അടുത്തേക്ക് ചെന്നു. വാമി എന്തെന്നർത്ഥത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.അവൻ ഒന്നും മിണ്ടാതെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു,പിന്നെ ഒന്നും മിണ്ടാതെ നടന്നു. ഇപ്പൊ നടന്നതെന്ന് അറിയാതെ അവൾ അവൻ പോകുന്നതും നോക്കി വാ പൊളിച്ചിരുന്നു ഇരുന്നു… ഇതൊക്കെ കണ്ടു കലിയിളകി രണ്ടു പേരും അകത്തേക്കു പോയി. “അമ്മാ “വൈഷ്ണവി അലറി കൊണ്ട് അടുത്തുള്ള ബോട്ടിൽ എടുത്തെറിഞ്ഞു.
“എന്താ ഡി ഇങ്ങനെ വിളിച്ചു കൂവുന്നേ ” അവൾ നടന്നത് മുഴുവൻ രേവതിയോട് പറഞ്ഞു..അവർ ഇതൊക്കെ കേട്ട് പൊട്ടി ചിരിച്ചു. “ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ട് അമ്മ ചിരിക്കണോ ” “അവർ സന്തോഷിക്കട്ടെ മോളെ….ഈ സന്തോഷത്തിന് അതികം ആയുസില്ല മോളെ ” “അമ്മ എന്തൊക്കെയാ ഈ പറയുന്നേ ,എനിക്കൊന്നും മനസിലാവുന്നില്ല ” “നിങ്ങളുടെ ആ ഏട്ടൻ വരുന്നുണ്ട്….”അവർ വേട്ടയാടുന്ന ഒരു മൃഗത്തെ പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു . “ശരിക്കും…നന്ദേട്ടൻ വരുന്നുണ്ടോ,” “ഞാൻ പറഞ്ഞില്ലേ മോളെ അവളുടെ ചിരിയൊക്കെ നാളെ വരെ ഒള്ളു.ഇനി അങ്ങോട്ട് അവൾക്ക് പേടിച്ചു കഴിയേണ്ടി വരും…..ഒരു ഗതി ഇല്ലാതെ അവൾ ഓടി പോകുന്നത് കാണാം മോൾക്ക്, “രണ്ടു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി ചിരിച്ചു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]