Novel

കാണാചരട്: ഭാഗം 40

[ad_1]

രചന: അഫ്‌ന

പെട്ടന്ന് മുക്തയുടെ ഫോൺ റിങ് ചെയ്തു….അവൾ ഫോൺ എടുത്തു ചെവിയിൽ വെച്ചു. “What “അപ്പുറത്ത് നിന്ന വാക്കുകൾ കേൾക്കാൻ ആവാതെ ഫോൺ കയ്യിൽ നിന്ന് നിലത്തേക്ക് ഊർന്നു വീണു. ഫോൺ നിലത്തു വീഴുന്ന ശബ്ദം കേട്ട് ദീക്ഷത് അങ്ങോട്ട് വന്നു. നിലത്തു കിടക്കുന്ന ഫോണിലേക്കും മരവിച്ചു നിൽക്കുന്നവളെയും മാറി മാറി നോക്കി. “മുക്ത എന്തെങ്കിലും പ്രശ്നം “അവൻ അവളുടെ തോളിൽ തട്ടി.തെല്ലും പരിഭ്രാതിയോടെ അവനെ നോക്കി. അവൾ നന്നായി വിയർത്തിരുന്നു. കണ്ണുകളിൽ വല്ലാത്തൊരു ഭയം നിറഞ്ഞ പോലെ….. “മുക്ത……. താൻ ഓക്കേ ആണോ ” അവളുടെ കൈ മുട്ടിൽ പിടിച്ചു കുലുക്കി.

“എനിക്ക് പോകണം “പെട്ടന്ന് എന്തോ ഓർത്തു കൊണ്ടു അവൾ കാറിന്റെ അടുത്തേക്ക് ഓടി. ഇത് കണ്ടു ദീക്ഷിതും കൂടെ ഓടി ഡോർ തുറക്കാൻ നിൽക്കുന്നവൾക്ക് മുൻപിൽ തടസ്സമായി നിന്നു. “എങ്ങോട്ടാണെങ്കിലും ഒറ്റയ്ക്ക് പോകേണ്ട, ഞാൻ കൂടെ വരാം ” “ദീക്ഷിത് ഇത് കളിക്കാനുള്ള സമയം അല്ല, വഴിയിൽ നിന്ന് മാറ് “അവൾ ദേഷ്യത്തിൽ പറഞ്ഞു. “നിനക്ക് എന്നോട് കാര്യം എന്താണെന്ന് പറയുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ മുക്ത ” “നിനക്ക് ഇത് ഹാപ്പി ന്യൂസ്‌ ആയിരിക്കും അത് കൊണ്ടു തന്നെയാണ് പറയാത്തതും “അവൾ അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു.

“നീ എത്ര ശ്രമിച്ചിട്ടും കാര്യം ഇല്ല മുക്ത, കാര്യം പറയാതെ ഇവിടുന്ന് ഈ വണ്ടി ഒരടി അനങ്ങില്ല “അവൻ വാശിയോടെ അവളെ നോക്കി.മുക്ത ദേഷ്യത്തിൽ കാറിൽ ഇടിച്ചു അവന് നേരെ തിരിഞ്ഞു. “ആദിയുടെ ബ്രദറും സിസ്റ്ററും ഇപ്പൊ ധീരവിന്റെ കസ്റ്റഡിയിൽ ആണ്. ആദി നാട്ടിൽ ഇല്ല…. അതുകൊണ്ട് എനിക്കവരെ രക്ഷിച്ചേ പറ്റു ” മുക്തയുടെ മുഖത്തു സങ്കടവും തെളിഞ്ഞു…. അവരെ കുറിച്ചുള്ള വേവലാതിയാണ് എന്ന് ദീക്ഷിതിന് മനസിലായി.

“വാ കയറ് “അവൻ ഡ്രൈവിംഗ് സീറ്റിൽ കയറി അവളെ നോക്കി. മുക്തയ്ക്കു അവന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ല. ആ വിദ്വേഷം അവളുടെ മുഖത്തു വ്യക്തമായിരുന്നു. “ദീക്ഷിത് ഇത് കുട്ടിക്കളി അല്ല, രണ്ടു ജീവനാണ്….. ആദിയോടുള്ള ദേഷ്യം നീ അവരിൽ തീർക്കരുത് പ്ലീസ്.”കാറിൽ കയറാതെ അവനു നേരെ തിരിഞ്ഞു. “മുക്ത നീ ഈ വാശി പിടിച്ചു നിൽക്കാതെ വന്നു വണ്ടിയിൽ കയറ്. എനിക്കറിയാം എന്ത് വേണമെന്ന് “

അവന്റെ ശബ്ദം ഉയർന്നതും മുക്ത അവനെ ഒന്ന് നോക്കി വേഗം കാറിൽ കയറി…. സീറ്റ് ബെൽറ്റ്‌ ഇടാൻ പോലും നിൽക്കാതെ ആ വാഹനം ഗേറ്റ് കടന്നു റോഡിൽ ഇറങ്ങി. മുക്ത ഒന്ന് മുന്നോട്ട് പോയെങ്കിലും ബാലൻസിന് ഡോറിൽ പിടിച്ചു. മുക്തയുടെ ഫോൺ വൈബ്രെറ്റ് ചെയ്യാൻ തുടങ്ങി. ഡിസ്പ്ലേയിൽ കണ്ട ആദിയുടെ പേര് കാണെ അവൾ നിന്ന് വിയർത്തു. തൊണ്ടയിൽ വെള്ളം വറ്റി വരണ്ട പോലെ ചുണ്ടുകൾ വിറച്ചു. അവളുടെ മുഖം കണ്ടു ദീക്ഷിതും അവളുടെ ഫോണിലേക്ക് നോക്കി.

ആദിയാണെന്ന് കണ്ടതും അവളുടെ പരിഭ്രാന്തി എന്തിനെന്നവന് മനസ്സിലായി.അവളെ ഒന്ന് നോക്കി അവൻ കാർ ആദിയുടെ ഫ്ലാറ്റ് ലക്ഷ്യം വെച്ചു. ഫോൺ ഡിസ്‌ക്കണക്ട് ആവാൻ നിന്നതും മുക്ത വേഗം എടുത്തു. പതിയെ ഫോൺ ചെവിയോട് ചേർത്ത് വെച്ചു….. നെഞ്ചിൽ പെരുമ്പാറ കൊട്ടുവാണ്. ആദിയോട് എന്ത് പറയും, എന്ത് പറഞ്ഞു ആശ്വാസിപ്പിക്കും. “Hlo, ആ……. ആ…..ദി “അവൾക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു. എന്നാൽ അപ്പുറത്ത് മൗനമായിരുന്നു. അതോടെ അവളിൽ ആധിയേറി….

“ഹലോ ആദി. ഞാ…… ഞാ….ൻ പറയുന്നത് കേൾക്കുന്നുണ്ടോ?? ആദി…” “വാമി അവര്……. ഒന്നും അറിയില്ല അവർക്ക്,”ആദിയുടെ മിഴികൾ നിറയുന്നത് മുക്ത അറിയുന്നുണ്ടായിരുന്നു. “ഇല്ല ആദി, അവർക്കൊന്നും സംഭവിക്കില്ല. എന്റെ ജീവൻ കൊടുത്തായാലും ഞാൻ കൊണ്ടു തന്നിരിക്കും അവരെ “അവൾ വാശിയോടെ പറഞ്ഞു. “നിനക്ക് പ്രാന്തുണ്ടോ വാമി, ഇതിന് വേണ്ടിയാണോ ഇതുവരെ എത്തിയത്. അവർക്കൊന്നും സംഭവില്ല.

ഞാൻ സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്. അവരന്വേഷണം തുടങ്ങിക്കാണും. നീ സേഫ് ആയി വീട്ടിൽ ഇരിക്ക്…. ഞാൻ പറഞ്ഞത് മനസ്സിലായോ “അവന്റെ വാക്കുകളിൽ അത്രയും സ്നേഹവും കരുതലുമുണ്ട്, ഇതെല്ലാം ദീക്ഷിതിൽ നിരസം ഉടലെടുത്തെങ്കിലും സന്ദർഭം അതല്ല എന്ന ചിന്ത അതിൽ നിന്ന് പിന്തിരിപ്പിച്ചു. “ഞാൻ വിളിക്കാം, 40 മിനിറ് കൊണ്ടു ഞാൻ അവിടെ എത്തും. അവൻ നിന്നെയോ എന്നെയോ വിളിച്ചു ബ്ലാക്ക് മെയിൽ ചെയ്യാൻ ചാൻസ് ഉണ്ട്, ഒരിക്കലും പതറരുത്…. Be careful ” അതിന് അവൾ മൂളി കൊണ്ടു ഫോൺ കട്ട് ചെയ്തു. ദീക്ഷിത് അവളെ ഉറ്റു നോക്കി….. ആദിയുടെ ഓരോ വാക്കും അവനിൽ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു.

അവളെന്റെയാ എന്റെ മാത്രം. മനസ്സിൽ അലമുറ ഇട്ടുകൊണ്ടിരുന്നു. “എങ്ങോട്ടാ ദീക്ഷിത് പോകുന്നെ, ഫ്ലാറ്റിൽ ചെന്ന് cctv ഒന്നു ചെക്ക് ചെയ്താലോ “മുക്ത കണ്ണു തുടച്ചു അവനെ നോക്കി. “അങ്ങോട്ട് പോയിട്ട് ഒരു ഫലവുമില്ല മുക്ത, അവൻ ഗോഡൗൺ അവിടെ തന്നെ ഉണ്ടാവും. അവന്റെ ഒരേയൊരു താവളം അത് മാത്രമാണ് “സ്റ്റിയറിങ്ങിൽ മുറുകെ പിടിച്ചു കാറിന്റെ വേഗത കൂട്ടി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

‘Hlo ആദി,…… നീ എവിടെ പോയി കിടക്കാ “നന്ദൻ ആണ്. അവനും വിഷ്ണുവും ഹൈദ്രബാദിൽ എത്തിയിട്ടുണ്ട്, അവന്റെ ഫ്ലാറ്റിനു മുമ്പിൽ നിന്നാണ് ഇപ്പൊ ഫോൺ വിളിക്കുന്നത് കൂടെ അക്കിയുടെയും വിക്കിയുടെയും ബാഗ് കൂടെ നിലത്തു അലക്ഷ്യമായി കിടക്കുന്നത് കൂടെ കണ്ടു അവരിൽ ഒരു ചെറിയ ഭയം മുള പൊട്ടി. “ഞാൻ ഓ…… ഓ…ഫീസിൽ “അവൻ പതർച്ചയോടെ പറഞ്ഞു. അവരോട് ഒന്നും പറഞ്ഞു പേടിപ്പിക്കാൻ ആദി ആഗ്രഹിച്ചില്ല. “അക്കിയും വിക്കിയും നിന്റെ അടുത്തേക്ക് വന്നില്ലേ അപ്പൊ “നന്ദൻ അവർ ഇവിടെത്തിയ കാര്യം ആദിയോട് പറയാതെ തന്നെ സംശയം ചോദിച്ചു.

ആദിയ്ക്ക് സങ്കടവും കുറ്റബോധവും ഒരുമിച്ചു വന്നു കരച്ചിൽ പുറത്തേക്ക് വരുന്നില്ല. തോണ്ട കുഴിയിൽ ഭാരം വന്നടഞ്ഞ പോലെ വേദനയോടെ കണ്ണുകളടച്ചു പിടിച്ചു. “നീ എന്താ ആദി ഞങ്ങൾ ചോദിച്ചതിന് മറുപടി പറയാത്തത്. അവർ നിന്റെ ഫ്ലാറ്റിൽ ഉണ്ടോ “നന്ദന്റെ ശബ്ദം ഉയർന്നു. “ആ അ….അ….വ….ര് ഫ്ലാറ്റിൽ ഉണ്ട്”അവന്റെ സ്വരം താഴ്ഞ്ഞു. അവന്റെ മറുപടി കേട്ട് വിഷ്ണുവും നന്ദനും പരസ്പരം നോക്കി. നിലത്തു കിടക്കുന്ന ബാഗും അടഞ്ഞു കിടക്കുന്ന വാതിലും അവരിൽ അരുതാത്തത് എന്തോ നടന്നെന്ന് ഉള്ളിൽ വിളിച്ചു പറഞ്ഞു……

“ആദി നീ ഞങ്ങളോട് എന്തെങ്കിലും വിളിക്കുന്നുണ്ടോ,…..”വിഷ്ണു “ഞാൻ ഒന്നും “അവൻ മുഴുവനാക്കിയില്ല. ഇനിയും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.എത്രയും വേഗം ഹൈദരാബാദിൽ എത്തി കിട്ടിയാൽ മതി എന്നായിരുന്നു അവന്. അക്കിയുടെയും വിക്കിയുടെയും മുഖം മനസ്സിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു. ഇതുവരെ ഒരു വാക്ക് കൊണ്ടു പോലും ആരും നോവിച്ചിട്ടില്ല, നോവിക്കാൻ അനുവദിച്ചിട്ടുമില്ല,…. അവരെ ആ മൃഗത്തിന്റെ കയ്യിൽ ആണെന്ന് ഓർക്കും തോറും ആദിയുടെ നിയത്രണം നഷ്ടപെടും പോലെ തോന്നി.

“നീ എന്താ ആദി ഒന്നും മിണ്ടാത്തെ, നിന്റെ മൗനം ഞങ്ങളിൽ പരിഭ്രാന്തി നിറക്കുവാണ്, അവർ ഫ്ലാറ്റിൽ ഉണ്ടെങ്കിൽ പിന്നെ പുറത്തെങ്ങനെ അവരുടെ ബാഗ് എത്തി…”നന്ദൻ ചോദിച്ചതും ആദി ഞെട്ടി. “ബാഗ് പുറത്ത്???”അവൻ പകപ്പോടെ ഫോൺ ചെവിയോടടുപ്പിച്ചു. “ഞങ്ങൾ നിന്റെ ഫ്ലാറ്റിനു പുറത്തുണ്ട്, ഇനിയും കള്ളം പറഞ്ഞു മുഴുപ്പിക്കേണ്ട ആദി, അക്കിയും വിക്കിയും എവിടെ??” വിഷ്ണുവിന്റെ ശബ്ദം കനത്തു. ആദി ഇരിക്കുന്നിടത്ത് നിന്ന് ചാടി എണീറ്റു…

അവർ അവിടെ എത്തി എന്നറിഞ്ഞപ്പോൾ തന്നെ ആദിയ്ക്ക് പാതി ജീവൻ തിരിച്ചു കിട്ടി. ഉള്ളിലെ സകർഷം അല്പം കുറഞ്ഞ പോലെ. “ആദി നീ എന്താ ഞങ്ങളുടെ ക്ഷമയേ പരീക്ഷിക്കുവാണോ??”നന്ദന്റെ അലർച്ച കേട്ട് ആദി ഫോൺ ചെവിയോടടുപ്പിച്ചു. “ഏട്ടാ ഞാൻ നിസ്സഹായനാണ്. കയ്യെത്തും ദുരത്ത് ഉണ്ടായിട്ടും എന്റെ കൂടപ്പിനെ കൊണ്ടു പോയതറിഞ്ഞില്ല.”അവൻ കരഞ്ഞു കൊണ്ടു പറഞ്ഞു നിർത്തി. ആദി മുഴുവനാക്കും മുൻപേ നന്ദന്റെ ഫോൺ കയ്യിൽ നിന്ന് ഊർന്നു വീണു. നന്ദന്റെ നിൽപ്പ് കണ്ടു വിഷ്ണു പേടിയോടെ ഫോൺ കയ്യിലെടുത്തു. “അവരെവിടെ ആദി. എനിക്ക് പേടിയാകുന്നുണ്ട്. അവർക്കൊന്നും അറിയില്ല……

കൊച്ചു കുഞ്ഞുങ്ങളെ പോലെയാണ് ഇപ്പോഴും.”വിഷ്ണു വേവലാതിയോടെ പറഞ്ഞു, മൂന്നു പേരുടെയും കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി ഇറങ്ങി. “കണ്ടു പിടിക്കണം, നമ്മുടെ പിള്ളേരെ തോട്ട് കളിച്ചത് ഏത് ₹₹##₹₹പൊന്നു മോനാണെങ്കിലും ഇനി രണ്ടു കാലിൽ അവൻ നിൽക്കരുത്…..”നന്ദന്റെ വാക്കുകൾ വാളിനെക്കാൾ മൂർച്ഛ തോന്നി. അഗ്നിയെക്കാൾ കത്തി ജ്വോലിച്ചു ഇരുവരുടെയും കണ്ണുകൾ. “അവന്റെ അഡ്രസ് പറ ആദി,… ലോകത്തിന്റെ ഏത് കോണിൽ ചെന്നു ഒളിച്ചാലും കൊണ്ടു വന്നു തീർത്തിരിക്കും “നന്ദനും വിഷ്ണുവും താഴെക്ക് വേഗത്തിൽ ഇറങ്ങി. “ധീരവ് ധീരെന്ദ്ര ചരുവരത്…. വാമിയുടെ stepbrother “ആദി വെറുപ്പോടെ പറഞ്ഞു.

“എവിടെ നിന്ന് തുടങ്ങണം എന്നറിയില്ല, പക്ഷെ അവരെ കണ്ടു പിടിച്ചേ ഇവിടം വിടു “വിഷ്ണു “ഞാൻ കുറച്ചു സമയത്തിനുള്ളിൽ നാട്ടിൽ എത്തിയിരിക്കും, സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്. അവരുടെ സഹായം ചോദിക്കാം….സൂക്ഷിക്കണം ” “മ്മ് ‘ഒന്ന് മൂളി അവർ ഫോൺ കട്ട് ചെയ്തു ഫോൺ പോക്കറ്റിൽ ഇട്ടു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അക്കിയെയും വിക്കിയെയും നേരെ നിർത്തി അവരുടെ കൈകളും കാലുകളും ഇരുവശത്തേക്കും വലിച്ചു കയർ കൊണ്ടു ബന്ധിച്ചിട്ടുണ്ട്. ഒന്നാനങ്ങാൻ കൂടെ കഴിയാതെ മരവിച്ചു പോയിരുന്നു രണ്ടു പേരും. ഞെരങ്ങി മൂളി മെല്ലെ കണ്ണുകൾ വലിച്ചു തുറന്നു…..

.ശരീരത്തിന് വല്ലാത്ത വേദനയും കരച്ചിലും കാരണം മുഖം ചുളിഞ്ഞു……കൈകൾ വേദന കൊണ്ടു പുകഞ്ഞു നീറി. അക്കിയ്ക്ക് ഇപ്പോഴും ശരിക്കും ബോധം തിരിച്ചു കിട്ടിയിട്ടില്ല. കണ്ണുകൾ ഉള്ളിലേക്ക് കുഴിഞ്ഞു പോയിരുന്നു, വിക്കി ഒന്നും ചെയ്യാനാവാതെ അവളെ നോക്കി പൊട്ടി കരഞ്ഞു. “അക്കി….. ഡാ അക്കി കണ്ണു തുറക്കെടാ, “അവന്റെ ശബ്ദം കേട്ട് പണിപ്പെട്ടു അവൾ കണ്ണുകൾ വലിച്ചു തുറന്നു…..കൈകളും കാലുകളും വേദന കൊണ്ടു മരവിച്ചു പോയിരുന്നു. അവൾ തേങ്ങി കരയാൻ തുടങ്ങി. “എ…… എ….നിക്ക് വേദനിക്കുന്നു. നമുക്ക് പോകാം വിക്കി ഇവിടെ എനിക്ക് പേടിയാകുന്നു. നമുക്ക് പോകാം…..

“തേങ്ങാലോടെ പറഞ്ഞു കൊണ്ടിരുന്നു. വിക്കിയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇവിടെക്ക് ഇറങ്ങി വരാൻ തോന്നിയ നിമിഷത്തെ പ്രാകി… “ഒന്നും ഇല്ലെടാ,കരയല്ലേ…..” “ഇവരൊക്കെ ആരാ, എന്തിനാ നമ്മളെ ഇങ്ങനെ കെട്ടിവെച്ചു…..ഏട്ടാ ഏട്ടൻ എവിടെ “അക്കി പൊട്ടി കരഞ്ഞു. പെട്ടന്ന് അടഞ്ഞു കിടന്ന മുറി തുറന്നു അകത്തേക്ക് ആരോ വരുന്നത് കണ്ടു അക്കി പേടിയോടെ വിക്കിയുടെ കയ്യിൽ മുറുകെ പിടിച്ചു…..

വിക്കിയ്ക്ക് തന്നെക്കാളും അക്കിയേ കുറിച്ച് മാത്രമായിരുന്നു ചിന്ത…… ആ രൂപം അവരുടെ അടുത്തെത്തിയതും ആ മുഖം കണ്ടു ഇരുവരിലും ഞെട്ടൽ ഉടലെടുത്തു. ധീരവ് ആയിരുന്നു അവൻ പുഞ്ചിരിച്ചു കൊണ്ടു ഒരു ചെയർ എടുത്തു അവർക്ക് മുൻപിൽ ഇരുന്നു കാലിൻ മേൽ കാൽ കയറ്റി അവരെ നോക്കി. “ആഹാ എണീറ്റോ ഇരട്ടകൾ “അവൻ വന്യമായി ചിരിച്ചു അവരെ നോക്കി. അവന്റെ നോട്ടം കണ്ടു അക്കി പേടിയോടെ തല താഴ്ത്തി കരയാൻ തുടങ്ങി.വിക്കിയ്ക് എതിർക്കണം എന്നുണ്ട് പക്ഷെ അക്കിയുടെ ജീവൻ കൂടെ ആപത്തിൽ ആയേക്കാം എന്നോർത്തു മിണ്ടിയില്ല. “നീയാരാ?? എന്തിനാ ഞങ്ങളെ പിടിച്ചു വെച്ചേക്കുന്നത്. ഇതിൽ നിന്ന് നിനക്കെന്ത്‌ ലാഭം ആണ് കിട്ടുന്നത് “

വിക്കി അവനെ പകയോടെ നോക്കി. ആ ചോദ്യം ധീരവിന് ദേഷ്യം നിറച്ചു അവൻ ചാടി എണീറ്റു അവന്റെ കവിളിൽ ആഞ്ഞിടിച്ചു…. അടിയുടെ ശക്തിയിൽ ചുണ്ട് പൊട്ടി രക്തം വന്നു. “ചേട്ടാ അവനെ ഒന്നും ചെയ്യല്ലേ പ്ലീസ്, ഞാൻ കാല് പിടിക്കാം “അക്കി കെഞ്ചി. അത് കേട്ട് ധീരവ് പൊട്ടി ചിരിച്ചു അക്കിയുടെ കവിളിൽ ആഞ്ഞടിച്ചു. അവന്റ കൈ അവളുടെ മുഖത്തു നിഴലിച്ചു….. വേദന കൊണ്ടു അമ്മയെ വിളിച്ചു കരയാൻ തുടങ്ങി. “കരയ് ഉറക്കെ കരയ്….. എന്റെ ശരീരം തണുക്കും വരെ പൊട്ടി കരയ് “അവൻ ഒരു പ്രാന്തനേ പോലെ അലമുറ എടുത്തു. അക്കി വാടിയ തണ്ടു പോലെ കുഴഞ്ഞു പോയി.

അവൻ പെട്ടന്ന് പോക്കറ്റിൽ നിന്ന് മൂർച്ചയുള്ള ബ്ലേഡ് എടുത്തു ഇരുവരെയും നോക്കി വന്യമായി ചിരിച്ചു. വിക്കി പേടിയോടെ അവനെ നോക്കി. “ഏട്ടാ വേണ്ട, പ്ലീസ്….. ഞ… ഞ…ങ്ങൾ അറിഞ്ഞു കൊണ്ടു ഒന്നും ചെയ്തിട്ടില്ല, പ്ലീസ് അവളെയെങ്കിലും വെറുതെ വിടണം.ഞാൻ കാല് പിടിക്കാം “അവൻ ദയനീയമായി അവനെ നോക്കി കെഞ്ചി. ആ കണ്ണുകളിൽ ദയ എന്നൊരു വികാരം ഇല്ലായിരുന്നു. അവരുടെ കരച്ചിൽ അവൻ ആസ്വാദിക്കുവാണ്.ഒരു പ്രാന്തനേ പോലെ….

ധീരവ് അക്കിയുടെ അടുത്ത് വന്നു തൂവെള്ള പോലെ നിൽക്കുന്ന ആ കുഞ്ഞു കൈകൾ നിവർത്തി ബ്ലേഡ് വരിഞ്ഞു……രക്തം ഒലിച്ചിറങ്ങി. “ഡാ “വിക്കി ആ കാഴ്ച കണ്ടു അലറി…. അപ്പോയെക്കും അവന്റെ കൈകളിൽ ബ്ലേഡ് താഴ്ന്നിരുന്നു. തളർന്നു പോയവൾ വേദന കൊണ്ടു പിടഞ്ഞു….. കണ്ണുകൾ ധാരയായി ഒഴുകി. “ആഹ്…. അമ്മാ………” ഇരുവരുടെയും കരച്ചിൽ ഗോഡൗൺ മുഴങ്ങി കൊണ്ടിരുന്നു. വേദനയോടെ പുളയുന്ന മുഖം അവനെ ത്രസിപ്പിച്ചു.. ധീരവ് അതെല്ലാം ആസ്വദിച്ചു ചെയറിൽ നിവർന്നിരുന്നു കണ്ണുകളച്ചു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button