Novel

കാണാചരട്: ഭാഗം 41

[ad_1]

രചന: അഫ്‌ന

എവിടെ നിന്ന് തുടങ്ങണം എന്നൊരു പിടിയും കിട്ടുന്നില്ലായിരുന്നു. ആകെ ഒരു മൂടിയ അവസ്ഥയാണ് എല്ലാവർക്കും. “Helo പ്രീതി ” “ആ മുക്ത പറയ്, എന്താ ശബ്ദം വല്ലാതിരിക്കുന്നെ, anything serious??”അവൾ സംശയത്തോടെ ചോദിച്ചു.മുക്ത ഒന്നും ചിന്തിക്കാതെ എല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും പ്രീതിയിലും ഞെട്ടൽ സൃഷ്ടിച്ചു. “ആ പാവങ്ങളെ കൊണ്ടു പോയിട്ട് ആ റാസ്കലിന് എന്ത് കിട്ടാനാ, അവനെയൊന്നും വെറുതെ വിട്ടു കൂടാ”പ്രീതി അമർഷത്തോടെ പുലമ്പി.

“അറിയില്ല പ്രീതി, അവന്റെ കയ്യിൽ അധികം നേരം നിൽക്കുന്നത് പോലും അവർക്ക് അപകടമാണ്. ഇപ്പൊ ഞങ്ങൾ ഗോഡൗണിലേക്ക് പോയി നോക്കുവാ….. നീ ധീരവ് പോകാൻ ചാൻസുള്ള ഏരിയ ഒന്ന് നോക്കി പറ” “ഒക്കെ ഡാ ഞാൻ ഒന്ന് ചെക്ക് ചെയ്തിട്ട് വിളിക്കാം ” പ്രീതി ഫോൺ പോക്കറ്റിൽ ഇട്ടു കാറിന്റെ കീ എടുത്തു വേഗം കാർ പാർക്കിംഗ് ഏരിയയിലേക്ക് ഓടി. ഫോണിൽ ആർക്കൊക്കെ വിളിച്ചു ഓരോ വിവരവും ചോദിച്ചറിഞ്ഞു ധീരേദ്രന്റെ വീട്ടിലേക്ക് വേഗത്തിൽ എടുത്തു.

പ്രീതി മുൻപിലെ ചെടി ചട്ടികൾ പോലും വക വെക്കാതെ അവയെല്ലാം ഞെരിഞ്ഞമർത്തി കാർ നേരെ എടുത്തു, ആരെയും നോക്കാതെ അകത്തേക്ക് പാഞ്ഞടുത്തു. ഹാളിൽ നിവർന്നിരിക്കുന്ന ധീരേദ്രൻ കാണുന്നത് കത്തുന്ന കണ്ണുകളോടെ തനിക്ക് നേരെ വരുന്നവളെയാണ് അയാളിൽ ഭയം വന്നെങ്കിലും അത് തന്ത്രപരമായി മറച്ചു പിടിച്ചു ഗൗരവത്തിൽ തല ഉയർത്തി തന്നെ അവളെ നോക്കി.പ്രീതി കൈ കെട്ടി അവന് നേർക്ക് തല ഉയർത്തി നിന്നു. “പ്രീതികയ്ക്കു ഒരു വീട്ടിൽ എങ്ങനെ കയറി വരാണെമെന്ന മര്യാദകൾ ഒന്നും അറിയില്ലേ “

“അങ്ങനെയുള്ള മര്യാദകൾ തന്തയ്ക്കും മകനും അറിയുമായിരുന്നെങ്കിൽ ഇങ്ങനെ ഒരു കൂടി കാഴ്ചയുടെ ആവിശ്യം വരില്ലായിരുന്നു ധീരേദ്രൻ “പ്രീതി പുച്ഛത്തോടെ അയാളെ നോക്കി. “നിർത്തെടി പുല്ലേ,…. എന്റെ വീട്ടിൽ വന്നു എന്നോട് ശബ്ദം ഉയർത്താൻ ആയോ നീ “അയാൾ കാറ്റു പോലെ അവൾക്ക് നേരെ വന്നു അവളുടെ കവിളിൽ കുത്തി പിടിക്കാൻ കൈ ഉയർത്തി. പ്രീതി അതിവേഗം അയാളുടെ കൈ പിടിച്ചു ശക്തിയായി പിന്നിലേക്ക്‌ പിടിച്ചു ചുമരിൽ അടുപ്പിച്ചു. അവളുടെ പിടിയുടെ ശക്തിയിൽ അയാൾ പുളഞ്ഞു കൊണ്ടു കണ്ണുകൾ അടച്ചു പല്ല് കടിച്ചു പിടിച്ചു.

അവളുടെ കണ്ണുകളിൽ അയാളോടുള്ള വെറുപ്പ് തെളിഞ്ഞു വന്നു. “എവിടെ തന്റെ …….പുന്നാര മോൻ??”പിടി മുറുക്കി അവൾ ശബ്ദം ഉയർത്തി. “എനിക്കറിയില്ല, അതൊന്നും ഞാൻ അന്വേഷിക്കാറില്ല “അയാൾ താല്പര്യമില്ലാത്ത മട്ടിൽ ദേഷ്യത്തിൽ പറഞ്ഞു. “തനിക്കറിയില്ലെന്നോ,…. അവന്റെ ഏത് കൊള്ളരുതായിമക്കും വാല് പോലെ ഉള്ള നീ ഒന്നും അറിഞ്ഞില്ലെന്നോ?? നീ എന്താ ആളെ വട്ട് കളിപ്പിക്കുവാണോ? അവൻ എവിടെ എന്നറിയാതെ നീ ഇവിടെ നിന്ന് ഒരടി അനങ്ങില്ല “പ്രീതി അവന്റെ പുറകിൽ പിടിച്ചിരുന്ന കൈ ശക്തിയിൽ വീണ്ടും തിരിച്ചു.

അയാൾ അവളിൽ നിന്ന് കുതറാൻ ശ്രമിച്ചെങ്കിലും ബലം കണ്ടില്ല. അയാൾ ദേഷ്യം കൊണ്ടു അലറിയതും പുറത്തു നിന്ന് അയാളുടെ ആളുകൾ അകത്തേക്ക് ഓടി കയറി. അവരുടെ എല്ലാം കയ്യിൽ കത്തിയും വടിയും മറ്റും ഉണ്ടായിരുന്നു. അയാൾ പുച്ഛത്തോടെ അവളെ നോക്കി പൊട്ടി ചിരിച്ചു. “നീ എന്താടി കരുതിയെ എന്നെ ഒന്ന് വിരട്ടിയാൽ എല്ലാം കിട്ടുമെന്നോ” പുറകിൽ ഉള്ളവരെ നോക്കി വീറോടെ പറഞ്ഞു.എന്നിട്ടും പ്രീതിയിൽ ഒരു മാറ്റവും ഇല്ല, പുറകിൽ ഉള്ളവർ ഒന്നും അവളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ ആണ്. “ഇവരൊക്കെ ഇവിടെ ഉണ്ടാകും എന്ന് അറിഞ്ഞിട്ട് തന്നെയാ ധീരീദ്രാ ഈ പ്രീതിക ഇറങ്ങി തിരിച്ചത്,

അല്ലാതെ നിന്നെ പോലെ ആളെ നിർത്തി സ്വയം സംരക്ഷിക്കേണ്ട ആവിശ്യം എനിക്കില്ല” പ്രീതി അവളെ പരിഹസിച്ചു കൊണ്ടു തല ചെരിച്ചു. “ആരെ നോക്കി നിൽക്കാടാ, അടിച്ചു കൊല്ലെടാ ഈ ഒരുമ്പെട്ടവളെ “അവൾ ആക്രോഷിച്ചതും അവന്റെ ആളുകൾ അലറി വിളിച്ചു കൊണ്ടു അവളുടെ നേരെ ചീറി കൊണ്ടു ഓടി വന്നു….. പൊടുന്നനെ അന്തരീക്ഷത്തിൽ വെടിയൊച്ച ഉയർന്നു. എല്ലാവരും ഒരു നിമിഷം സ്റ്റക്ക് ആയി ചുറ്റും നോക്കി. പെട്ടന്ന് കാറ്റ് പോലെ നിലത്തേക്ക് വീഴുന്നവനെ കണ്ടു അവരുടെ ശ്രദ്ധ അവനിലായി.

ഷോൾഡറിൽ വെടി ഉതിർത്തു നിലത്തേക്ക് പദം മറിഞ്ഞവനെ കണ്ടു ധീരേദ്രൻ പേടിയോടെ മുൻപിൽ ഉള്ളവളെ നോക്കി…. “അറിയാഞ്ഞിട്ടല്ല, എന്തിനാ വെറുതെ അവരെ ബലി കൊടുക്കുന്നത്. എനിക്ക് ഇപ്പൊ ആവിശ്യം തന്നെയാ” പ്രീതി ഗൺ ഒന്ന് ഊതി തോളോട് അടുപ്പിച്ചു അയാളെ നോക്കി കണ്ണിറുക്കി…. “ഇനി പറയ് ധീരീദ്രാ…… ജീവൻ വേണോ അതോ ധീരവോ??”ഗൺ കയ്യിലിട്ട് കറക്കി കൊണ്ടു അയാളുടെ പിടി അയച്ചു. “ഞാ…… ഞാ…..ൻ പ… പ…റയാം “അയാൾ വിറയലോടെ അവളെ നോക്കി സോഫയിലേക്ക് മറിഞ്ഞു.

“Good, എങ്കിൽ പറയ്, ആ റാസ്കൽ ഇപ്പൊ എവിടെ ഒളിച്ചിരിപ്പുണ്ട് “സോഫയിൽ ഇരുന്നവന്റെ സൈഡിൽ കാല് കയറ്റി. “റബ്ബർ എസ്റ്റേറ്റിൽ ഉണ്ട്,……വിളിച്ചപ്പോൾ അത്രയേ പറഞ്ഞോള്ളൂ…വേറെ ഒന്നും എനിക്കറിയില്ല, സത്യം “അയാൾ വിയർപ്പ് തുടച്ചു മുൻപിൽ നിൽക്കുന്നവളെ നോക്കി. “ഇപ്പൊ ഞാൻ പോകുന്നു, ഇതെങ്ങാനും കള്ളമാണെന്ന് വെച്ചോ, നിനക്ക് നേരിട്ട് പരലോകത്തേക്കുള്ള ടിക്കറ്റ് ഞാൻ അടിക്കും, ഓർത്തു വെച്ചോ ” പുറത്തേക്ക് ഇറങ്ങാൻ നേരം പ്രീതി ഒന്ന് തിരിഞ്ഞു നോക്കി മുകളിലെ സെല്ലിങ് ലൈറ്റിനു ഷൂട്ട് ചെയ്തതും ധീരേദ്രന്റെ മുൻപിലേക്ക് അത് അറ്റു വീണു…….

മരണം തോട്ട് മുൻപിൽ കണ്ട പോലെ അയാൾ വിറച്ചു കൊണ്ടു മുൻപിലുള്ള വെള്ളം എടുത്തു ആർത്തിയോടെ കുടിച്ചു. പ്രീതി ഗൺ പുറകിൽ വെച്ച് കാറിൽ കയറാൻ നേരമാണ് നന്ദനും വിഷ്ണുവും കാറിൽ വന്നിറങ്ങുന്നത്, പരിചിതമായ മുഖം കണ്ടു പ്രീതി ഡോർ തിരിച്ചടച്ചു അവർക്ക് നേരെ നടന്നു. അവരും അവളെ കണ്ട ഷോക്കിൽ ആയിരുന്നു. രണ്ടു പേരുടെയും മുഖത്തു സങ്കടം നിഴലിച്ചിരുന്നു, അതിന്റെ കാരണം പ്രീതിയ്ക്കു ഊഹിക്കാമായിരുന്നു. “നിങ്ങൾ എന്താ ഇവിടെ” “ഞങ്ങൾ ധീരേദ്രനെ കാണാൻ, അയാൾക്കേ അറിയൂ അവനെവിടെ എന്ന് “നന്ദൻ “അവൻ ഇപ്പൊ അവരുടെ എസ്റ്റേറ്റിൽ ഉണ്ട്.ഏറിപോയാൽ ഒരു ഫൈവ് മിനിറ്റ്….

ബുദ്ധിമുട്ടില്ലെങ്കിൽ നമുക്കൊരുമിച്ചു എന്റെ കാറിൽ പോകാം”പ്രീതി പറഞ്ഞു തീർന്നതും നന്ദനും വിഷ്ണുവും വേഗം കാറിൽ കയറി. കുറച്ചു കടും ഇരുട്ടും നിറഞ്ഞ ഒരിടമാണത്. ഇരുവരും ഒരു പേടിയും കൂടാതെ വാഹനം ഓടിക്കുന്നവളെ അത്ഭുതത്തോടെ നോക്കി…. കുറച്ചു പോയതും പ്രീതി ആളൊഴിഞ്ഞ ഒരു സൈഡിൽ കാർ നിർത്തി, അവരോട് കൂടെ വരാൻ പറഞ്ഞു എസ്റ്റേറ്റിന്റെ പിറകിലേക്ക് നടന്നു….. പൊട്ടി കിടക്കുന്ന ജനൽ പാളിയിലൂടെ അകത്തേക്ക് നോക്കി.

അവിടെ അവന്റെ ആളുകൾ മദ്യം കുടിച്ചു കൂത്താടുവാണ്…. പ്രീതി ശബ്ദം ഉണ്ടാക്കാതെ കൂടെ വരാൻ കാണിച്ചു പൊളിഞ്ഞു കിടക്കുന്ന ഒരു ഡോർ കാണിച്ചു കൊടുത്തു. ഇരുവരും അതിലുടെ അകത്തേക്ക് കയറി….. അവർ കയറിയതും ആരോ വിഷ്ണുവിനെ പിന്നിലേക്ക്‌ ചവിട്ടി വീഴ്ത്തി. നന്ദൻ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു മുൻപിൽ നിൽക്കുന്നവനെ ദേഷ്യത്തിൽ നോക്കി അവന്റെ തല കൊണ്ടു അയാളുടെ തലയിൽ ശക്തിയായി ഇടിച്ചു. അവൻ അപ്പോൾ തന്നെ ബോധം കേട്ട് വീണു. വിഷ്ണുവും പ്രീതിയും അകത്തേക്ക് ഓടി കയറി എല്ലാം റൂമും തിരയാൻ തുടങ്ങി… നന്ദൻ തങ്ങൾക്ക് നേരെ വരുന്നവനെ ഒതുക്കി മുന്നോട്ട് നടന്നു…….

എല്ലാവരും പേടിച്ചോടുന്നത് കണ്ടു വിഷ്ണു പുറകെ ഓടി. പക്ഷേ പ്രീതി ഗൺ എടുത്തു കുറച്ചു മുൻപിൽ പോകുന്നവനേ കറക്റ്റ് ആയി നോക്കി മുട്ടുകാലിൽ ഷൂട്ട് ചെയ്തു, അവൻ നിലത്തേക്ക് വീണതും അവന്റെ കോളറിൽ പിടിച്ചു വലിച്ചഴച്ചു അവർക്ക് മുൻപിൽ കൊണ്ടിട്ടു.ഇത് കണ്ടു ഞെട്ടലോടെ രണ്ടു പേരും അവളെ നോക്കി. “എവിടെ നിങ്ങൾ പിടിച്ചു കൊണ്ടു വന്ന കുട്ടികൾ “പ്രീതി അയാൾക്ക് മുൻപിൽ മുട്ട് കുത്തി ഇരുന്നു ശാന്തമായി തന്നെ ചോദിച്ചു. “എനിക്കറിയില്ല “അയാൾ പേടിയോടെ മുമ്പിൽ നിൽക്കുന്നവരെ നോക്കി.അതിന് പുച്ഛിച്ചു കൊണ്ടു അവൾ ചിരിച്ചു

“അതെങ്ങനെ ശരിയാകും കേശവാ, അവന്റെ വാലായ നിനക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞാൽ “പ്രീതി ഗൺ നേരത്തെ ഷൂട്ട് ചെയ്തിടത്ത് അമർത്തി. അവൻ വേദന കൊണ്ടു അലറി, എന്നിട്ടും പ്രീതി ഗൺ എടുത്തില്ല. അവളുടെ ഈ മുഖം അവർക്ക് പുതിയതായിരുന്നു. “ഇപ്പൊ ഓർമ വന്നോ കേശവാ “പ്രീതി വീണ്ടും ചോദിച്ചു. “ഇല്ല, എനിക്കറിയില്ല…. എന്നോട് ഒന്നും പറഞ്ഞിട്ടില്ല”അവൻ വേദന കൊണ്ടു പിടഞ്ഞു. “അപ്പൊ ശരി, നിനക്ക് ഞാൻ പോരാ..അതാണ് പ്രശ്നം “പ്രീതി എണീറ്റു അവരെ നോക്കി. “ഞാൻ ചോദിച്ചിട്ട് ഇവന് അറിയില്ലെന്നാ പറയുന്നേ, ഇനി നിങ്ങൾ തന്നെ ചോദിച്ചു നോക്ക് “അവൾ കൈ കേട്ടി നീങ്ങി നിന്നു……

ഇരുവരുടെയും മുഖം കണ്ടു അവൻ പിന്നിലേക്ക്‌ വേച്ചു വേച്ചു നീങ്ങി കൊണ്ടിരുന്നു… വിഷ്ണു അവന്റെ വലതു കയ്യിൽ ചവിട്ടി ഞെരിച്ചു. അവൻ വേദന കൊണ്ടു അലറി അപ്പോയെക്കും നന്ദൻ ഷൂട്ട് ചെയ്ത കാൽ പിടിച്ചു ഒരു ദക്ഷിണ്യവും കൂടാതെ പിടിച്ചു തിരിച്ചു. “ഇനി പറ എവിടെ അവര്… അതോ ഇനിയും “നന്ദൻ വീണ്ടും പിടിച്ചു തിരിക്കാൻ ഒരുങ്ങിയതും കെഞ്ചി. “വേണ്ട ഞാൻ പറയാം…..” “എന്നാ പറ,”വിഷ്ണു കാൽ എടുത്തു “അവരെ ഗോഡൗണിലേക്കാ കൊണ്ടു പോയേ “

“അപ്പൊ ആ ധീരേദ്രൻ പറഞ്ഞത്, ആ പന്ന ഇവിടെ ഉണ്ടെന്നാണല്ലോ “അവൾ സംശയത്തോടെ നോക്കി. “അത് നിങ്ങളെ തിരിക്കാൻ വേണ്ടി അയാളോട് കള്ളം പറഞ്ഞതാ, അയാൾക്ക് ഒന്നും അറിയില്ല. എല്ലാം സാറിന്റെ പ്ലാനാ……”അവൻ കുഴഞ്ഞു. “ഗോഡൗൺ എവിടെ പ്രീതി “നന്ദൻ “വരുന്ന വഴിയിലാണ്….. പേടിക്കേണ്ട അവിടെ മുക്തയും ദീക്ഷിതും ഉണ്ട് “പ്രീതി പറയുന്നത് കേട്ട് അവർ ഒന്ന് ശ്വാസം എടുത്തു. “അവൻ എവിടെ “വിഷ്ണു അയാൾക്ക് നേർക്ക് വന്നു “അതറിയില്ല,…… ഞാൻ സത്യമാണ് പറയുന്നത് “അവൻ കൈ കൂപ്പി. അതോടെ അവനെ പിന്നിലേക്ക് ചവിട്ടി ഇരുവരും കാറിൽ കയറി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അവർ ഗോഡൗണിലേക്ക് കാർ തിരിക്കാൻ നേരമാണ് പ്രീതിയുടെ മെസ്സേജ് വരുന്നത്. “ദീക്ഷിത്,….. ധീരവ് എസ്റ്റേറ്റിൽ ഉണ്ടെന്ന് “മുക്ത അവനെ നോക്കി.അവൻ ഒന്ന് മൂളി. പെട്ടന്ന് അവളുടെ ഫോണിലേക്കു മെസ്സേജ് വന്ന ശബ്ദം കേട്ട് അവൾ ഫോൺ എടുത്തു നോക്കി. ഒരു വീഡിയോ ആണ്. അതും unknown നമ്പറിൽ നിന്ന്…… മുക്തയ്ക്കു വല്ലാത്തൊരു ഭയം തോന്നി. അവൾ വിറച്ചു കൊണ്ടു അതെടുത്തു നോക്കി. ഒരു മാത്രമേ അത് കണ്ടോള്ളൂ, ഫോൺ നിലത്തേക്ക് ഊർന്നു വീണു.അവൾ മുഖം പൊത്തി അലറി കരയാൻ തുടങ്ങി……

പെട്ടെന്നുള്ള മുക്തയുടെ പെരുമാറ്റം കണ്ടു ദീക്ഷിത് കാർ നിർത്തി. “എന്താ മുക്ത, എന്താ പ്രശ്നം…..”മുഖം പോത്തി പേടിച്ചിരിക്കുന്നവളുടെ കയ്യിൽ പിടിച്ചു കുലുക്കി. “അ….അ..വ….വര് അപകടത്തിലാണ്, അവരെ രക്ഷിക്കണം…വേഗം.. നമുക്ക് സമയം ഇല്ല”കരഞ്ഞു കൊണ്ടു അവന്റെ കയ്യിൽ പിടിച്ചു ഓരോന്നു പറയാൻ തുടങ്ങി.ചുവന്നു കലങ്ങിയ കണ്ണുകളും മുഖവും കണ്ടു അവന് എന്തെന്നില്ലാതെ വത്സല്യം തോന്നി അവളോട്. “നീ എന്തെങ്കിലും കണ്ടു പേടിച്ചോ, പറ മുക്ത….. എന്തായിരുന്നു ഫോണിൽ ” മുക്ത ഫോൺ എടുത്തു അവന് നീട്ടി. അതിലെ കാഴ്ച കണ്ടു അവനും ഒന്ന് നടുങ്ങി.

രണ്ടു കൈ കാലുകൾ ബന്ധിച്ചു ശരീരത്തിൽ മുറിവുകളുമായി ബോധമില്ലാതെ കിടക്കുന്ന രണ്ടു മുഖങ്ങൾ കണ്ടു അവന്റെ നെഞ്ചോന്ന് പിടഞ്ഞു.ഒന്നും അറിയാത്ത ആ പാവങ്ങളെ ഇങ്ങനെ ശിക്ഷിക്കുന്നത് കണ്ടു അവനിലും ദേഷ്യം ഇരച്ചു കയറി….. പെട്ടന്ന് ഫോൺ ഫോൺ റിങ് ചെയ്തു… ധീക്ഷിറ്റ് നമ്പർ ശ്രദ്ധിച്ചപ്പോൾ തന്നെ അത് ധീരവ് ആണെന്ന് മനസിലായി. അവന്റെ പേശികൾ എല്ലാം വലിഞ്ഞു മുറുകി, നീല ഞരമ്പുകൾ പുറത്തേക്ക് തെളിഞ്ഞു വന്നു.അവൻ ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു. “Hlo പെങ്ങളെ, സുഖമല്ലേ…. ഞാൻ ഒരു സർപ്രൈസ് അയച്ചിരുന്നു? കണ്ടോ?” അവന്റെ പരിഹാസത്തോടെ ഉള്ള സംസാരം മുക്തയുടെ മുഖഭാവം മാറി.

“ധീരവ് നിനക്ക് ദേഷ്യം എന്നോടാണ്, അത് എന്നോട് മാത്രം തീർത്താൽ മതി, അല്ലാതെ ഒന്നും അറിയാത്ത ആ കുട്ടികൾ എന്ത് പിഴച്ചു…… അവരെ വെറുതെ വിട്ടേക്ക് “അവളുടെ സ്വരം അത്രയ്ക്ക് താഴ്ന്നു “ഇത് നിനക്ക് നോവും…, advaik നു നൊന്തൽ നിനക്ക് നോവും എന്നു എനിക്കറിയാം, അതിന് വേണ്ടി മനപ്പൂർവം ചെയ്തത് തന്നെയായാടി ” “നിനക്ക് എന്താ വേണ്ടേ,എന്നെയോ അതോ എന്റെ സ്വത്തോ…. പറ, അവരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അത് നിനക്ക് നല്ലതിനായിരിക്കില്ല.”മുക്ത വീറോടെ പറഞ്ഞു.

അപ്പുറത്തു അവന്റെ അട്ടഹാസം ഉയർന്നു. കാര്യം മനസിലാവാതെ ഇരുവരും പരസ്പരം നോക്കി. “നിങ്ങൾ വെറുതെ സംസാരിച്ചു സമയം വേസ്റ്റ് ആക്കുവാണ്. ഓരോ സെക്കന്റും ഇപ്പൊ വിലപ്പെട്ടതാണ്. എനിക്കല്ല നിങ്ങൾക്ക്……..”അവൻ വീണ്ടും പൊട്ടി ചിരിച്ചു. “നീ എന്താ പറഞ്ഞു വരുന്നത് “അവൾ സംശയത്തോടെ ചോദിച്ചു. “രണ്ടു പേരുടെയും ബോഡിയിൽ നിന്ന് ബ്ലഡ് പോയി കൊണ്ടിരുവാണ്……20 മിനിറ്റിസ് അതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ അവർക്ക് കഴിയില്ല……

ഇതൊരു ചലഞ്ച് ആയി എടുക്കാം. ധൈര്യം ഉണ്ടെങ്കിൽ എവിടെ ആണെന്ന് കണ്ടു പിടിക്ക് അതും എന്നെയും എന്റെ പിള്ളേരെയും മറികടന്ന്….. ഒന്നെങ്കിൽ ഞാൻ അല്ലെങ്കിൽ അവർ.ഞാൻ കാണട്ടെ നിന്റെയൊക്കെ ശൗര്യം “അവൻ വാശിയോടെ പറഞ്ഞു.മുക്ത ആകെ സതംഭിച്ചു പോയിരുന്നു.അവൾ മറുത്ത് പറയാൻ തുനിഞ്ഞപ്പോയെക്കും അവൻ ഫോൺ കട്ട് ചെയ്തു കഴിഞ്ഞിരുന്നു. തിരിച്ചു അടിച്ചിട്ടും ഫോൺ സ്വിച്ച് ഓഫ്‌ ചെയ്യപ്പെട്ടിരുന്നു. താൻ കാരണം ഒന്നും അറിയാത്ത ആ രണ്ടു ജീവൻ അപകടത്തിൽ ആണെന്ന് ഓർക്കുതോറും അവൾക്ക് പ്രാന്ത് പിടിക്കും പോലെ തോന്നി. തെറ്റ് പറ്റി ആദിയെ ഇവിടെ നിർത്താൻ പാടില്ലായിരുന്നു……

ഈശ്വരാ ഇനി എന്ത് ചെയ്യും എവിടുന്ന് തുടങ്ങും. അവൾ പ്രാന്തിയെ പോലെ മുടിക്കുള്ളിൽ കൈ കോർത്തു. “മുക്ത ഇങ്ങനെ ടെൻഷൻ അടിക്കാതെ,…. നമുക്ക് കണ്ടു പിടിക്കാം….റീലാക്സ് “അവൻ കയ്യിൽ പിടിച്ചു സമാധാനിപ്പിച്ചു. “നമുക്ക് സമയമില്ല ദീക്ഷിത്, എന്ത് വില കൊടുത്തും അവരെ രക്ഷിച്ചേ പറ്റു ” “നമുക്ക് ഗോഡൗണിലേക്ക് തന്നെ പോകാം, എസ്റ്റേറ്റിലേക്ക് പ്രീതിയും നന്ദനും വിഷ്ണുവും പോയിട്ടുണ്ട്.. അവന്റെ സ്വഭാവം വെച്ച് ഒന്നും ഉറപ്പിക്കാൻ പറ്റില്ല “അവൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് പോലെ അവൾ തലയാട്ടി. മുക്ത ആദിയ്ക്ക് ഗോഡൗണിലേക്കുള്ള ലൊക്കേഷൻ അയച്ചു കൊടുത്തു. ആദി അപ്പോയെക്കും എയർപോട്ടിൽ എത്തിയിരുന്നു.

അവൻ വേഗം ടാക്സി വിളിച്ചു അങ്ങോട്ട് തിരിച്ചു. പ്രതീക്ഷിച്ച പോലെ അവിടെയും അവന്റെ ആളുകൾ വട്ടമിട്ട് ചുറ്റും നടക്കുന്നുണ്ട്….മുക്ത പേടിയോടെ അവനെ നോക്കി. അക്കിയുടെയും വിക്കിയുടെയും അവസ്ഥ കണ്ടു ധൈര്യം എല്ലാം ചോർന്നു പോയിരുന്നു. ദീക്ഷിത് കണ്ണു ചിമ്മി കൊണ്ടു ഡോർ തുറന്നു പുറത്തേക്കിറങ്ങി.ഷർട്ടിന്റെ സ്ലീവ് മടക്കി അവൻ അവർക്ക് നേർക്ക് നടന്നു….. കത്തുന്ന കണ്ണുകളുമായി വരുന്നവനെ കണ്ടു അവർ ഒന്ന് ഭയന്ന് പിന്നിലേക്ക് നിന്നു.

ഒരുത്തൻ ഓടി വന്നു അവന് നേരെ കത്തി വീശി.ദീക്ഷിത് അവന്റെ കയ്യിൽ പിടിച്ചു ശക്തിയായി ഇടിച്ചു. അവൻ തറയിൽ ഇടിച്ചു വായുവിൽ ഉയർന്നു പൊങ്ങി നിലത്തടിച്ചു വീണു.അവൻ നിലത്തു കിടന്ന കത്തി എടുത്തു തനിക്ക് നേരെ വരുന്നവന്റെ വയറ്റിൽ കുത്തി ഇറക്കി.ഇത് കണ്ടു അവന് നേരെ വന്ന രണ്ടു പേർ പേടിയോടെ നിന്നു…..അവൻ അവരെ നോക്കിയതും അവർ അവന് നേരെ ഓടി വന്നു ദീക്ഷിതും അതിവേഗത്തിൽ അവർക്ക് നേരെ ഓടി നിലത്തു നിന്ന് ഉയർന്നു അവരെ ചവിട്ടി തെറിപ്പിച്ചു……. ഇതെല്ലാം കാറിൽ ഇരുന്നു കാണുന്നവൾക്ക് പുതിയ അറിവായിരുന്നു, കേട്ടിട്ടേ ഒള്ളു ദീക്ഷിതിനെ പറ്റി പക്ഷേ ഇന്ന് നേരിൽ…

ഓരോരുത്തരേയായി അവൻ അടിച്ചോതുക്കി……പെട്ടന്ന് ദീക്ഷിതിനെ പുറകിൽ നിന്ന് ആരോ കഴുത്തിൽ പിടിച്ചു,ദീക്ഷിത് അവന്റെ കയ്യിൽ പിടിച്ചു തിരിച്ചതും മറു കൈ കൊണ്ടു അയാൾ അരയിൽ നിന്ന് കത്തിയെടുത്തു അവന്റെ വയറ്റിൽ കുത്തി ഇറക്കി…….ദീക്ഷിത് അവനെ പുറകിൽ നിന്ന് മുൻപിലേക്ക് എടുത്തു ഉയർത്തി നിലത്തടിച്ചു കൂടെ അവനും നിലത്തേക്ക് മറിഞ്ഞു വീണു.ഇത് കണ്ടു പുറകിൽ വേറൊരുത്തൻ വലിയ ചുറ്റികയുമായി അവനെ ലക്ഷ്യം വെച്ച് ഓടി തലയിൽ ശക്തിയായി അടിക്കാൻ ഉയർത്തി.

പെട്ടന്ന് ശക്തിയായി ആരോ ചവിട്ടിയതും അവൻ തെറിച്ചു പിറകിലേക്ക് മറിഞ്ഞു.അവന്റെ കയ്യിൽ നിന്നും ചുറ്റിക നിലത്തേക്ക് വീണു,നിലത്തു നിന്നും അവൻ ചാടി എണീറ്റു നേരെ നോക്കി.,തനിക്ക് മുൻപിൽ ദേഷ്യത്തിൽ നിൽക്കുന്ന ആദിയെ കണ്ടു അവൻ അലറി വിളിച്ചു അവന് നേർക്ക് വന്നു.പെട്ടന്ന് ആദി സൈഡിലേക്ക് മാറി കൈ വീശി അവന്റെ കഴുത്തിൽ ശക്തിയായി അടിച്ചു…..

അയാൾ വേദനയോടെ നിലം പതിച്ചു. ഇതെല്ലാം കണ്ടു ഓടി വരുന്ന മുക്ത കാണുന്നത് ദീക്ഷിതിനെ രക്ഷിക്കുന്ന ആദിയെയും നിലത്ത് വയറ്റിൽ കൈ വെച്ച് കിടക്കുന്ന ദീക്ഷിതിനെയുമാണ്. “ദീക്ഷിത് നീ ഒക്കെ ആണോ “അതിനൊന്നു മൂളി അവൻ പതിയെ എണീറ്റു. ആദി അവനെ താങ്ങി പിടിച്ചു എഴുന്നേല്പ്പിറ്റു.അവൾ വേഗം ഓടി കഴുത്തിൽ കിടന്നിരുന്ന സ്കാർഫ് ഊരി അവന്റെ വയറ്റിൽ മുറുകെ കെട്ടി. “വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം “ആദി പറയുന്നത് കേട്ടു അവൻ ഒന്ന് പുഞ്ചിരിച്ചു. “അത്ര പെട്ടന്നൊന്നും തീരില്ല,ഞാൻ ഓക്കേയാണ്.ഇപ്പോ അതല്ല ഇമ്പോര്ടന്റ്റ്‌…..അവരെ ആദ്യം കണ്ടു പിടിക്കണം.

“ദീക്ഷിത് പറയുന്നത് കേട്ട് ആദി അവനെ അവിടെ ഇരുത്തി അകത്തേക്കൊടി തിരയാൻ തുടങ്ങി. മുക്ത പുറകു വശവും മുകൾ ഭാഗവും തിരിഞ്ഞു….. പക്ഷേ ഒന്നും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ഇരുവർക്കും പ്രാന്ത് പിടിക്കും പോലെ തോന്നി.ആദി നിറഞ്ഞ മിഴികൾ തുടച്ചു ചുറ്റും ഓടി അവരെ ഉറക്കെ വിളിച്ചു…… “എവിടെ മക്കളെ നിങ്ങൾ, ഏട്ടനാ വിളിക്കുന്നത് ഒന്ന് വാ പുറത്തേക്ക്, മതി കളിച്ചത്….ഒന്ന് വാടാ…..”

ആദി നിലത്തിരുന്നു പൊട്ടി കരഞ്ഞു. ആ കാഴ്ച മുക്തയ്ക്കും ദീക്ഷിതിനും ഒരുപോലെ വിഷമം തോന്നി. ഒരിറ്റ് ശ്വാസത്തിനു വേണ്ടി ആ ഇരുട്ട് മുറിയിൽ ഇരുവരും കിടന്നു പിടയുകയാണ്…… ഒന്ന് കരയാൻ പോലും കഴിയാതെ വായ ബന്ധിക്കപ്പെട്ട നിലയിൽ ആണ് അവരുടെ അവസ്ഥ. പതിയെ ഇരുവരുടെയും കണ്ണുകൾ ഈറനോടെ അടഞ്ഞു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button