Novel

കാണാചരട്: ഭാഗം 46

[ad_1]

രചന: അഫ്‌ന

“അകത്തേക്ക് വാ “മുക്ത അവന്റെ കയ്യിൽ പിടിച്ചു. “അത് ഞാൻ “അവൻ എന്തോ മടിയോടെ അവളെ നോക്കി. “മടി കാണിക്കാൻ ഒന്നും ഇല്ല ലൂക്ക, ഇത് നിന്റെ കൂടെ വീടാണ്. “മുക്ത അവനേ വലിച്ചു അകത്തേക്ക് കയറ്റി. “നിനക്ക് അമ്മയെ കാണേണ്ടേ ” അവന്റെ കണ്ണുകൾ നിറഞ്ഞു, വേണമെന്ന രീതിയിൽ തലയാട്ടി.അവൾ അവനെയും വലിച്ചു മുകളിലേക്ക് നടന്നു. “അമ്മയോട് ഇന്ന് നടന്ന ഒന്നും തന്നെ പറയരുത്,… ദീക്ഷിത് എനിക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി ഇത്രയും കാലം മറച്ചു പിടിച്ചതാണെന്ന് പറഞ്ഞാൽ മതി, അമ്മയ്ക്ക് ഒരു തരത്തിലും ഡൌട്ട് അടിക്കാനേ പാടില്ല.”നടക്കുമ്പോൾ അവൾ അവനെ നോക്കി പറഞ്ഞു കൊണ്ടിരുന്നു.

“എന്റെ പോന്നോ, എനിക്കറിയില്ലേ അമ്മയെ, ഞാൻ ഹാൻഡിൽ ചെയ്തോളാം. എന്റെ മുക്ത കൊച്ചു ഇങ്ങനെ ടെൻഷൻ അടിക്കാതെ ” അവളുടെ കവിളിൽ പിടിച്ചു കൊണ്ടു ചേർത്ത് നിർത്തി. “നിന്നെ എന്തെങ്കിലും ചെയ്തിരുന്നോ അവൻ “പരിഭ്രാന്തിയോടെ നോക്കി. “ഇല്ലെടാ, എനിക്ക് അവിടെ ഒരു പ്രശ്നവും ഇല്ലായിരുന്നു. പക്ഷേ പുറലോകവുമായി ഒരു ബന്ധവുമില്ലാതെ…….ചാടി പോകാൻ നോക്കി പക്ഷേ അവന്റെ ബോഡിഗാഡ്‌സിന്റെ മുൻപിൽ മുട്ട് മടക്കേണ്ടി വന്നു “ലൂക്ക ഓർത്തു. “കഷ്ടപ്പെട്ടോ ” “നീ അനുഭവിച്ചതിന്റെ ഒരംശം പോലും ഞാൻ അനുഭവിച്ചിട്ടില്ല മുക്ത, എന്റെ ലൈഫിൽ എനിക്ക് കർത്താവ് തന്ന അനുഗ്രഹമാണ് നീയും പ്രീതിയും”

“കഴിഞ്ഞത് കഴിഞ്ഞു. ഇനിയെങ്കിലും ആരെയും പേടിക്കാതെ പഴയ പോലെ ജീവിക്കണം.സന്തോഷത്തോടെ “അവനെ നോക്കി കണ്ണ് ചിമ്മി. “അതിനൊക്കെ വഴി ഉണ്ട്, നീ ഇപ്പൊ വാ, അമ്മയുടെ വാ പൊളിച്ചു കൊണ്ടുള്ള മുഖം കാണാൻ കൊതിയാവുന്നു “ലൂക്ക ചിരിച്ചു കൊണ്ടു അമ്മയുടെ മുറിയിലേക്ക് കയറി. അമ്മ ബാൽക്കണിയിൽ വീൽ ചെയറിൽ ഇരുന്നു മെഗസിൻ വായിക്കുവാണ്….. ലൂക്കയും മുക്തയും മെല്ലെ ശബ്ദം ഉണ്ടാക്കാതെ ബാൽക്കണിയിലേക്ക് നടന്നു അവൻ അമ്മയുടെ കണ്ണ് പൊത്തി. “മോള് വന്നോ, എന്താ ഇത്ര വൈകിയേ”അമ്മ മുക്തയാണെന്ന് കരുതി പരിഭവം തുടങ്ങി. “മോളല്ല, മോനാ “മുക്ത ചിരിയോടെ മുൻപിലേക്ക് വന്നിരുന്നു.

ലൂക്ക കൈ എടുത്തു പിന്നിൽ നിന്ന് മുൻപിലേക്ക് തലയിട്ട് ചിരിച്ചു. പെട്ടന്നായത് കൊണ്ടു അമ്മ പേടിച്ചു കൊണ്ടു അലറി വിളിച്ചു. പ്രേതത്തെ കണ്ടപോലെ പിന്നിലേക്ക്‌ ആഞ്ഞു. അപ്പോയെക്കും ലൂക്ക ചെയർ പിടിച്ചു വെച്ചിരുന്നു. “എന്താണ് അമ്മേ ഇത്,. പ്രേതത്തെ കണ്ടപ്പോലെ “അവൻ അടുത്തിരുന്നിട്ടും അമ്മയുടെ മുഖത്തു ഞെട്ടൽ തന്നെ ആയിരുന്നു. വിശ്വസിക്കാൻ കഴിയാത്ത പോലെ. ഇത് കണ്ടു ഇരുവരും പരസ്പരം ചിരിച്ചു അപ്പുറത്ത് വന്നിരുന്നു. “ഇത് അമ്മയുടെ ലൂക്ക തന്നെയാ, പ്രേതമോന്നുമല്ല “മുക്ത “നീ എന്നേ കളിപ്പിക്കാൻ വേണ്ടി ചെയ്യുവല്ലേ, ഇത്രയ്ക്ക് വേണോ മോളെ ,”അമ്മ നിറ മിഴിയാലേ അവളെ നോക്കി.

“വിശ്വാസം വന്നിട്ടില്ലെങ്കിൽ ഒന്ന് നുള്ളി നോക്കിക്കേ,”ലൂക്ക കൈ നീട്ടി പിടിച്ചു. അമ്മ സംശയത്തോടെ അവനെ നോക്കി മെല്ലെ പിച്ചി.അതെ സത്യമാണ്…വീണ്ടും അവന്റെ കൈകൾ നോക്കി മുക്തയുടെയും പ്രീതിയും first letter ടാറ്റു അടിച്ചത് കണ്ടു അവർക്ക് ബോധ്യമായി.പക്ഷേ എങ്ങനെ എന്നൊരു ചോദ്യം മുഖത്തു വെക്ത്യം. “ഞാൻ മരിച്ചിട്ടില്ല അമ്മ, അന്ന് രാത്രി ദീക്ഷിത് എന്നേ രക്ഷിച്ചിരുന്നു. ഇത്രയും കാലം ചികിത്സയിൽ ആയിരുന്നു. അതാ ആരെയും കോണ്ടാക്ട് ചെയ്യാതെ എല്ലാം മറച്ചു വെച്ചേ “ലൂക്ക അടുത്തിരുന്നു. “പക്ഷേ അമ്മയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.” പറയുമ്പോയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ലൂക്ക പതിയെ കണ്ണുകൾ തുടച്ചു മുഖം കയ്യിലെടുത്തു നെറ്റിയിൽ ചുണ്ട് ചേർത്തു.ഇരുവരുടെയും പരിഭവങ്ങൾ കരഞ്ഞു തീർത്തു. “അമ്മയും മോനും വിശേഷം പറഞ്ഞിരിക്ക്, ഞാൻ വേഗം ഫ്രഷ് ആയി വരാം. “മുക്ത ഇരുവരെയും കരച്ചിൽ കാണാൻ വയ്യാതെ പുറത്തേക്ക് നടന്നു…. ഷവറിനു ചുവട്ടിൽ ഇരിക്കുമ്പോ ഇന്ന് വല്ലാത്തൊരു ആശ്വാസം നിറയുന്നത് മുക്ത ഓർത്തു. എന്നും എന്റെ പരിഭവങ്ങൾ ഒഴുക്കി കളയാനെ ഉണ്ടായിരുന്നൊള്ളു.ഇന്ന് അങ്ങനെ അല്ല….നഷ്ടപ്പെട്ടെന്ന് കരുതിയവ എല്ലാം തിരിച്ചു കിട്ടി..എന്റെ ലൂക്ക….ഒരു പുനർജ്ജന്മം കൊടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു.പക്ഷേ അത് ഇത്ര വേഗം നടക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

പെട്ടെന്നാണ് മുക്തയ്ക്കു ആദിയുടെ കാര്യം ഓർമ വന്നത്. എല്ലാം നടന്നിട്ടും ഒന്നു തിരിച്ചു അടിച്ചിട്ട് പോലും ഇല്ല. അവൾ വേഗം ഫ്രഷ് ആയി ഇറങ്ങി..ചാർജിൽ വെച്ചിരുന്ന ഫോൺ എടുത്തു അവന്റെ നമ്പറിലേക്ക് അടിച്ചു.റിങ് ചെയ്തെങ്കിലും കാൾ ബിസിയാക്കി കൊണ്ടിരിക്കുവാണ്. അവൾ വീണ്ടും വീണ്ടും ട്രൈ ചെയ്തു കൊണ്ടിരുന്നു. പക്ഷേ കാൾ മനപ്പൂർവം കട്ടാക്കുവാണെന്ന് മനസ്സിലായി. “പിണങ്ങിയെന്ന് ഉറപ്പായി…. വീണ്ടും മുക്ത എന്നുള്ള വിളി കേൾക്കണം ” ഫോൺ ബെഡിലേക്കിട്ട് മലർന്നു കിടന്നു സ്വയം പുലമ്പി.അപ്പോഴും ഇതുവരെ ഇല്ലാത്ത ഒരു പുഞ്ചിരി അവളിൽ നിറഞ്ഞു. “എന്താണ് എന്റെ കൂട്ടുകാരിയുടെ ചുണ്ടിൽ ഒരു ചിരിയൊക്കെ “വാതിൽ ചാരി നിന്നു ലൂക്കയുടെ ചോദ്യം കേട്ട് തല ഉയർത്തി.

“ചിരിയോ? ഞാൻ ചിരിച്ചിട്ടൊന്നും ഇല്ല, നിനക്ക് തോന്നിയതാവും “മുഖത്തു ഗൗരവം ഫിറ്റ് ചെയ്തു. “ഓഹ് അപ്പൊ എനിക്ക് തോന്നിയതാണ്,…. ഈ അധ്വിക് ആരാ മുക്ത. അവൻ എന്തിനാ നമ്മുടെ പ്രശ്നത്തിൽ തല ഇടുന്നെ🫣”ലൂക്ക ചിന്തിച്ചു കൊണ്ടു അവളുടെ അപ്പുറത്ത് വന്നിരുന്നു. “അധ്വികൊ? അ…..വ….ൻ അവൻ എന്റെ ഫ്രണ്ടാ.”മുക്ത ഉത്തരം കിട്ടാതെ ബെഡിൽ നിന്നെണീറ്റു. “ഫ്രണ്ടോ? അപ്പൊ പഴയ പ്രോമിസ് ഒക്കെ മറന്നോ. ഞങ്ങൾ അല്ലാതെ വേറൊരു ഫ്രണ്ട് ജീവിതത്തിൽ ഉണ്ടാവില്ലെന്ന് പറഞ്ഞ് “ലൂക്ക വീണ്ടും വട്ട് പിടിപ്പിക്കാൻ തുടങ്ങി. “അ….ത് അങ്ങനെയുള്ള ഫ്രണ്ടല്ല. ഇത് വേ…..വേ…റെ “മുക്ത ഇരുന്നു തപ്പിതടയാൻ തുടങ്ങി.

“വേറെയോ? ഇനി ബോയ് ഫ്രണ്ട് ആണോ ഉദ്ദേശിച്ചേ “അതും പറഞ്ഞു ഇടം കണ്ണിട്ട് നോക്കി.കേൾക്കേണ്ട താമസം ലവള് നിന്ന് വിയർക്കാൻ തുടങ്ങി. ഇവനോട് തനിക്ക് പ്രേമമുണ്ടെന്നു പറഞ്ഞാൽ പിന്നെ അത് മതി ഓരോന്ന് പറഞ്ഞു കളിയാക്കാൻ. ഇനി എന്ത് പറഞ്ഞു ഇതിനെ ഒഴിവാക്കും. “നീ എന്താ ആലോചിക്കുന്നേ, ആരാ അവന്.ഇനി പ്രീതിയുടെ ബോയ് ഫ്രണ്ട് ആണോ?” “No…. എന്റെയാ ” മുക്ത ഉച്ചത്തിൽ പറഞ്ഞു ബെഡിൽ നിന്ന് ചാടി എണീറ്റു.

ലൂക്ക ചുമ്മാ കൊളുത്തിട്ട് നോക്കിയതേ ഒള്ളു. അത് ശരിക്കും കൊത്തി. ഇപ്പൊ പെണ്ണിനെ കണ്ടാൽ ബാഹുബലിയിലേ രാജമാതയുടെ നിൽപ്പ് ഓർമ വരും. ലൂക്ക അവളുടെ മുഖം കണ്ടു ചുണ്ട് കടിച്ചു പിടിച്ചു ച്ചിരി നിർത്തി. അപ്പോഴാണ് മുക്തയ്ക്കു എന്താ ഇപ്പൊ വിളിച്ചു പറഞ്ഞെന്ന ബോധം വന്നത്…… അമിളി പറ്റിയെന്നു മനസ്സിലായതും ഇഞ്ചി കടിച്ച expression ഇട്ടു അവനെ നോക്കി ഇളിച്ചു. ഇളിക്കേണ്ട താമസം അവന്റെ ച്ചിരി നിന്നു മുഖത്തു ഗൗരവമായി. അതോടെ മുക്തയുടെ ചിരിയും സ്റ്റോപ്പായി. “എന്താ പറഞ്ഞേ, എന്റെയോ? അതിന്റെ അർത്ഥം എനിക്ക് അങ്ങ് മനസ്സിലായില്ല “അവൻ ഒറ്റ പുരികം ഉയർത്തി അടുത്തേക്ക് വന്നു.

“അതുണ്ടല്ലോ ലൂക്ക, പിന്നെ ഞാൻ ഇല്ലേ….. എനിക്ക് ഉണ്ടല്ലോ ” “നീ ഇന്ന് അക്ഷരമാല പഠിക്കുവല്ലല്ലോ. നേരെ ചൊവ്വേ പറയെടി…. പ്രീതി എന്നോട് എല്ലാം പറഞ്ഞു. പക്ഷേ ബാക്കി നിന്റെ വായിൽ നിന്ന് തന്നെ എനിക്ക് കേൾക്കണം ” “എനിക്ക് ഇഷ്ട്ടാ ആദിയെ ഒരുപാട്. നിന്റെ അതെ character തന്നെയാ അവനും. അവൻ അടുത്തുണ്ടായാൽ മതി ഞാൻ relaxe ആവാൻ…. ആയുക്ത ചിരിക്കാൻ മറന്നിട്ടു ഒരു വർഷം കഴിഞ്ഞിരുന്നു. വീണ്ടും എന്നേ വാമിയിലൂടെ ചിരിക്കാൻ പഠിപ്പിച്ചത് അവനും അവന്റെ ഫാമിലിയുമാ. മറക്കാൻ ഒരുപാട് നോക്കിയതാ പക്ഷേ പറ്റുന്നില്ല, അതിന്റെ പതി മടങ്ങ് എന്നിലേക്ക് ആഴ്ഞ്ഞിറങ്ങി.

ഇപ്പൊ പോലും എന്റെ കൈ വിട്ടിട്ടില്ല. ഞങ്ങൾ പരസ്പരം കൈ ചേർത്ത് പിടിച്ച ഓർമകൾ അപൂർവമാണ്, പക്ഷേ മനസ്സ് കൊണ്ടു എത്രയോ അടുത്തും.” മുക്ത അവന്റെ ഓർമകളിൽ വാചാലയാവുന്നത് കൗതുകത്തോടെ ലൂക്ക നോക്കി. പഴയ വാശിക്കാരിയിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു…. അതവന് അത്ഭുതം തന്നെയായിരുന്നു. “ഇനി അവന്റെ കൂടെ സന്തോഷത്തോടെ ജീവിച്ചൂടെ. ഇനി തടസ്സങ്ങൾ ഒന്നും ഇല്ലല്ലോ ” “മ്മ്, തുറന്നു പറയണം എല്ലാം…നാളെ തന്നെ ” “പിന്നെ നമ്മുടെ പ്രീതിയ്ക്കു രഹസ്യ കാമുകൻ ഉണ്ടെന്ന് കേട്ടു, ആളെ നിനക്ക് അറിയോ “ലൂക്ക ഓർത്തു കൊണ്ടു ചമ്രം പടിഞ്ഞിരുന്നു. “എന്ത്? പ്രീതിയ്ക്കു കാമുകനോ?”മുക്തയും ഞെട്ടി.

എന്നിട്ട് ആ രക്ഷസി ഒന്നും പറഞ്ഞില്ലല്ലോ. “എന്നോട് ഒന്നും പറഞ്ഞില്ല, നീ ഇതെങ്ങനെ അറിഞ്ഞു ” “വരുന്ന വഴിയ്ക്കു സംസാരത്തിനിടയിൽ പറഞ്ഞതാ. One സൈഡ് lova ആണെന്ന് മനസ്സിലായി. ആളെ മാത്രം പറഞ്ഞില്ല. നിനക്ക് അറിയുമെന്ന് കരുതി ” “ഇല്ലന്നെ, എന്നോട് ഒന്നും പറഞ്ഞില്ല. നാളെ പൊക്കാം, അവളെ അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ, നമ്മൾ അറിയാതെ പ്രണയമോ, ഇതിന്റെയൊക്കെ പ്രശ്നത്തിനിടയിൽ ബാക്കി കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാനും പറ്റിയില്ല” “നാളെ പൊക്കാം “രണ്ടും കൈ പിടിച്ചു ഉറപ്പോടെ പറഞ്ഞു. “ഇനി എന്താ നിന്റെ പ്ലാൻ “മുക്ത അവനെ ഉറ്റു നോക്കി. ” പകുതിയ്ക്കു വെച്ചു നിർത്തയ എന്റെ എംബിബിസ് എന്ന സ്വപ്നം പൂർത്തിയാക്കണം…

..ഇനി എല്ലാം ആദ്യം മുതൽ പൊടി തട്ടി എടുക്കണം ” “നമുക്ക് പുറത്തേക്ക് ട്രൈ ചെയ്താലോ ” “അതൊന്നും നടക്കില്ല, അതിനൊക്കെ ഒരുപാട് കാശവും ” “ഇല്ലെങ്കിൽ ആവില്ലേ ” “അതല്ലഡാ,” “നീ ഇപ്പൊ അതികം ആലോചിച്ചു തല പുകഴ്ക്കണ്ട, ഇനി നിനക്ക് തരണം എന്ന് അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ ഒരു ജോലിയായിട്ട് തിരിച്ചു തന്നോ, ഞാൻ വാങ്ങിച്ചോളാം… ഇപ്പൊ നിന്റെ പഠനം പൂർത്തിയാക്കാൻ നോക്ക്. അതാണ് ഇമ്പോര്ടന്റ്റ്‌.” “അതൊന്നും ശരിയാവില്ല, ഞാൻ എവിടെ നിന്നെങ്കിലും സംഘടിപ്പിക്കാൻ പറ്റുമോന്ന് നോക്കട്ടെ ” “നിന്നോടല്ലേ ഞാൻ ഈ പറയുന്നേ, ഇപ്പൊ ദൈവതിന്റെ അനുഗ്രഹം കൊണ്ടു ഇവിടെ ഒരു ബുദ്ധിമുട്ടും ഇല്ല.

ഇനി ഇതിനെ കുറിച്ച് ഒരു സംസാരം വേണ്ട…. നാളെ തന്നെ എല്ലാ വിവരവും അന്വേഷിക്കണം മനസ്സിലായോ “മുക്തയുടെ വിരൽ ചൂണ്ടിയുള്ള സംസാരം കേട്ട് അവൻ അറിയാതെ തലയാട്ടി. വീണ്ടും രണ്ടു പേരും സംസാരം തുടർന്നു. ഒരുപാട് നാളത്തെ സന്തോഷം തിരിച്ചു കിട്ടിയിരിക്കുവാണ് അവർക്ക്. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഫ്ലാറ്റിലെ ബാൽക്കണിയിൽ അക്കിയും വിക്കിയും ഫോണിലും നോക്കി പരസ്പരം ഓരോന്ന് പറഞ്ഞു ചിരിക്കുവാണ്. ഇതെല്ലാം നോക്കി കൊണ്ടു നന്ദനും വിഷ്ണുവും ഹാളിൽ സോഫയിലും ഇരിപ്പുണ്ട്. “ഇവറ്റകളെ അല്ലെ ഏട്ടാ, കടത്തി കൊണ്ടു പോയേ.

എന്നിട്ടും അതിന്റെ എന്തെങ്കിലും ഒരു അംശം ആ മുഖത്തുണ്ടോന്ന് നോക്ക് “വിഷ്ണു താടയ്ക്ക് കൈ കൊടുത്തു. “കൊണ്ടു പോയവന് പ്രാന്ത് അല്ലാതെന്ത് “നന്ദൻ കൈ കെട്ടി പറഞ്ഞു. “എന്തെങ്കിലും കഴിക്കാൻ കിട്ടുവോ “അക്കി ബാൽക്കണിയിൽ ഇരുന്നു അകത്തേക്ക് നോക്കി പറഞ്ഞു. “കുറച്ചു മയത്തിൽ പറയെടി കോപ്പേ, ഇല്ലേൽ മുകളിൽ നിന്ന് താഴെക്ക് എടുത്തെറിയും രണ്ടും കൂടെ “വിക്കി തലയ്ക്കു ഒന്ന് കൊട്ടി. “വന്നപ്പോ തോട്ട് തുടങ്ങിയതാ നിന്റെ വല്യേട്ടൻ എന്നേ നോക്കി പേടിപ്പിക്കൽ.പാവല്ലേ എന്ന് കരുതി ഞാൻ മിണ്ടാതെ നിൽക്കുന്നതാ,” “അല്ലാതെ നിനക്ക് എണീറ്റ് ഓടാൻ വയ്യാത്തത് കൊണ്ടല്ല അല്ലെ “നന്ദന്റെ കാഹളം ഉയർന്നതും അക്കി കയ്യിൽ പിടിച്ചിരുന്ന ഫോൺ പോലും നിലത്തേക്ക് വീണു പോയി.

“എന്റെ ഫോൺ “വിക്കി തന്റെ പ്രിയപ്പെട്ട ഫോണിലേക്ക് നോക്കി കണ്ണ് നനച്ചു. “നിനക്ക് നിന്റെ ഫോൺ ഒന്ന് നിലത്തേക്ക് സ്ലിപ്പായതിനാണ് ഈ പ്രഹസനം, എന്റെ ജീവൻ പോയാലും ഒരു കുഴപ്പവും ഇല്ല അല്ലെ തെണ്ടി😡”അക്കി അവനെ നോക്കി പല്ല് കടിച്ചു. “മേം എന്താ ഓർഡർ ചെയ്തേ, അകത്തേക്ക് ശരിക്കും കേട്ടില്ല അതാ ഇങ്ങോട്ട് വന്നേ,”നന്ദന്റെ ശബ്ദത്തിനോപ്പം അവന്റെ നോട്ടം കൂടെ ആയതും അക്കി കരയാനുള്ള കോലത്തിലായി. ഇത് എണീക്കാനും വയ്യ നേരെ ചൊവ്വേ നടക്കാനും വയ്യ. അതിന്റെ കൂടെ ഇങ്ങേരുടെ നോട്ടവും. ഇന്ന് തീരും എല്ലാം. “മേം ഒന്നും പറഞ്ഞില്ല “നന്ദൻ അടുത്തേക്ക് വന്നു,

അവൾക്ക് അഭിമുഖമായി വന്നു തലതാഴ്ത്തി. ഇതും കൂടെ ആയതും പെണ്ണ് കണ്ണീരൊലിപ്പിക്കാൻ തുടങ്ങി. “നീ എന്തിനാ കരയുന്നെ “നന്ദൻ “സോ…..സോ….റി ഞാൻ ചുമ്മാ പറഞ്ഞതാ “മൂക്കോക്കെ തുടച്ചു തല താഴ്ത്തി പറഞ്ഞു. അവളുടെ കരച്ചിൽ കണ്ടു വിക്കി നന്ദനെ ദയനീയമായി നോക്കി. “വേണ്ട ഏട്ടാ, അവള് വിശന്നിട്ടു വിളിച്ചതാ….. ഏട്ടന് അറിയില്ലേ ഇവളെ “വിക്കി “വിശക്കുന്നുണ്ടെങ്കിൽ ഇവൾക്ക് വാ തുറന്നു പറയാൻ അറിയില്ലേ, നീ പറഞ്ഞിട്ട് വേണോ അറിയാൻ.”നന്ദൻ അക്കിയുടെ മുഖത്തേക്ക് ഉറ്റു. ആ തല താഴ്ന്ന് തന്നെയാണ് ഇരിക്കുന്നത്. കണ്ണിൽ നിന്ന് മഴ തുള്ളികൾ ഉറ്റി വീഴുന്നത്

. “നിനക്ക് വിശക്കുന്നുണ്ടോ അക്കി ” ഇപ്രാവശ്യം അവൻ ശാന്തമായി തന്നെ ചോദിച്ചു. ആ കണ്ണുകൾ വിടർന്നത് അവൻ അറിഞ്ഞു.തല ഉയർത്തി കൊച്ചു കുഞ്ഞുങ്ങളെ പോലെ ഉണ്ടെന്ന് തലയാട്ടി. “എന്താ വേണ്ടേന്ന് പറ, പുറത്തുന്ന് ഓർഡർ ചെയ്യാം “അവന്റെ ശാന്തമായ മുഖം കണ്ടു അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു. “ശ…… ശ….വ “ഏട്ടനെ ശവം എന്ന് വിളിക്കുന്നോടി “വിഷ്ണു “ശവം അല്ല 😬, ഷവായ മതി എന്ന് പറഞ്ഞതാ “അവനെ നോക്കി പല്ലിറുമ്പി. “അങ്ങനെ പറ, നീ ഈ വിക്കി പറഞ്ഞാൽ എങ്ങനെ എനിക്ക് മനസ്സിലാകും “വിഷ്ണു “വേറെ എന്തെങ്കിലും വേണോ “നന്ദൻ ഫോൺ എടുത്തു തിരിയാൻ നേരം ഒന്നൂടെ അവരെ നോക്കി.

“ഒരു ഫ്രൈഡ് റൈസ് കൂടെ “വിക്കി കൈ ഉയർത്തി. “മ്മ് “അക്കിയേ ഒന്ന് നോക്കി അവൻ ഫോൺ എടുത്തു ഹാളിലേക്ക് നടന്നു. അങ്ങനെ ഫുഡ്‌ വന്നു. അവർക്കുള്ളത് വിഷ്ണു എടുത്തു കൊടുത്തു. വിഷ്ണുവും നന്ദനും ഹാളിൽ ഇരുന്നു കഴിച്ചു.ആദിയെ വിളിച്ചതും അവൻ വരാൻ വൈകും അവരോട് കഴിച്ചു കിടക്കാൻ പറഞ്ഞു ഫോൺ വെച്ചു. “നേരം ഇരുട്ടിയിട്ടും ഇവൻ ഇതെവിടെ പോയി കിടക്കാ ” “അറിയില്ല, ഇന്ന് എന്തോ പ്രശ്നം നടന്നിട്ടുണ്ട്, അല്ലെങ്കിൽ എല്ലാം തീരുമാനിച്ചുറപ്പിച്ച രജിസ്റ്റർ മാര്യേജ് പോലും ഇട്ടെറിഞ്ഞു അവൻ പോകില്ലല്ലോ “വിഷ്ണു “അവൻ ഇങ്ങോട്ട് തന്നെ വരില്ലേ, മൊത്തത്തിൽ ഒന്ന് കുടയാം “നന്ദൻ കുറച്ചു സമയം കഴിഞ്ഞതും ഒരു കയ്യിൽ വാട്ടർ ബോട്ടിലും മറു കയ്യിൽ ഗുളികയും കൊണ്ടു വരുന്നവനേ കാണെ രണ്ടും ദയനീയമായി അവനെ.

“ഇത് പിടിക്ക് “അവർക്ക് നേരെ നീട്ടി. “ഇപ്പൊ ഓക്കേയാ, ഇനി ഇത് കുടിക്കേണ്ട ഒരാവിശ്യവും ഇല്ല “അക്കി “അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ, ഉള്ളിലേക്ക് ഇൻഫെക്ഷൻ വരാതിരിക്കാനാണ് ഇത്, മര്യാദക്ക് വേഗം കുടിക്ക് “നന്ദൻ ഒച്ചയിട്ടതും രണ്ടും വേഗം അതെടുത്തു വായിൽ വെച്ചു കണ്ണും ചിമ്മി കുടിച്ചു…… ഇറക്കേണ്ട താമസം ചവർപ്പ് കാരണം മുഖം ചുളിഞ്ഞു ഓക്കാനം വന്നെങ്കിലും മുൻപിൽ നിൽക്കുന്നവനേ കാണെ അത് താഴോട്ട് തന്നെ പോയി. “ഇത് നേരത്തെ തന്നെ ചെയ്താൽ പോരായിരുന്നോ, വെറുതെ ഏട്ടന്റെ വായിൽ ഉള്ളത് കേൾക്കാൻ “വിഷ്ണു കളിയാക്കി. വല്ലാത്തൊരു ഗതികേട് ആയി പോയി,

വീട്ടിൽ ആയിരുന്നെങ്കിൽ ആരും കാണാതെ കളയമായിരുന്നു. ഇതിപ്പോ നിലത്തിട്ടാൽ മണത്തു നോക്കി കണ്ടു പിടിക്കും…. അക്കി നന്ദൻ പോയ വഴിയേ പറഞ്ഞു. വീണ്ടും മുന്നും സംസാരം പറഞ്ഞു അങ്ങനെ ഇരുന്നു. വിഷ്ണു ഉറക്കം വരുമ്പോൾ വിളിക്ക് എന്നും പറഞ്ഞു ലാപ്പും എടുത്തു റൂമിലേക്ക് നടന്നു. “നിനക്ക് വരുന്നില്ലേ”വിക്കി കോട്ടു വാ ഇട്ടു കൊണ്ടു അവളെ നോക്കി. പെണ്ണ് എപ്പോയെ ഔട്ട്‌ ഓഫ്‌ സ്റ്റേഷൻ ആയിട്ടുണ്ട്. “ആ ബെസ്റ്റ് 🥴” ഏട്ടാ…… നന്ദേട്ടാ.. വിക്കിയുടെ വിളി കേട്ട് നന്ദൻ എന്തെന്നർത്ഥത്തിൽ അവനെ നോക്കി. “ദേ അക്കി ഉറങ്ങി പോയി.ഏട്ടൻ ഇവളെ മുറിയിൽ കൊണ്ടു കിടത്തോ “അവൻ പറയുന്നത് കേട്ട് നന്ദൻ ഒന്ന് മൂളി കൊണ്ടു ചാരി കിടക്കുന്നവളെ എടുത്തുയർത്തി മുറിയിലേക്ക് നടന്നു.

അവന്റെ കൈക്കുള്ളിൽ ഒതുങ്ങാൻ മാത്രമേ അവളൊള്ളൂ. എപ്പോഴും ഇങ്ങനെ ചേർത്ത് പിടിക്കാൻ ഉണ്ടാകുമോ? ആ മുഖം തന്റെ നെഞ്ചോടു ചേർത്ത് കിടത്തി ബെഡിൽ പതിയെ കൊണ്ടു കിടത്തി. മുൻപിലേക്ക് പാറി വീണ മുടിഴികൾ പിന്നിലേക്കിട്ട് നേരെയാക്കി. പുതപ്പിച്ചു കൊടുത്തു……മെല്ലെ അവളെറിയാതെ നെറ്റിയിൽ ചുണ്ട് ചേർത്ത് വേഗം ലൈറ്റ് ഓഫ്‌ ചെയ്തു പുറത്തേക്കിറങ്ങി. “നീ ആരെ നോക്കി നിൽക്കാ, ചെന്നു കിടക്കാൻ നോക്ക് ” ചുളവും അടിച്ചു ഇരിക്കുന്നവനേ നോക്കി നന്ദൻ പറഞ്ഞു. “ഹലോ മിസ്റ്റർ,… അക്കിയിക്ക് മാത്രം അല്ല ഇഞ്ചുറി,താങ്കളുടെ ബ്രദറായ വിക്കിയ്ക്കും ഉണ്ട്.” “അതിന് ” “അതിനോ? എന്നേ എടുത്തു കൊണ്ടു പൊകാൻ.

ഇതെന്താ വെള്ളരിക്കാ പട്ടണോ, സ്ത്രീകൾക്ക് മാത്രം മുൻഗണന ” വിക്കി പുലമ്പുന്നത് കണ്ടു അവൻ ഊറി ചിരിച്ചു അവനെയും എടുത്തു പൊക്കി മുറിയിൽ കൊണ്ടു കിടത്തി.പുതപ്പിച്ചു കൊടുത്തു. “Good night ഏട്ടാ ” “മ്മ്, good night. വേഗം ഉറങ്ങാൻ നോക്ക്. ഫോണിൽ നോക്കി ഇരിക്കേണ്ട ഇനി”അതും പറഞ്ഞു ഇറങ്ങാൻ ഡോർ തുറന്നു. “ഏട്ടാ “വിക്കി പുറകിൽ നിന്ന് വിളിച്ചു. അവൻ എന്തെന്നർത്ഥത്തിൽ തിരിഞ്ഞു. “Love you so much “കണ്ണിറുക്കി അതും പറഞ്ഞു പുതപ്പ് തല വഴി ഇട്ടു. അവൻ അതോർത്തു ചിരിച്ചു ലൈറ്റ് ഓഫ്‌ ചെയ്തു പുറത്തേക്ക് ഇറങ്ങി.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ദീക്ഷിതിന്റെ കാല് മരുന്ന് വെച്ചു കെട്ടി, ഹോസ്പിറ്റലിൽ ഇരിക്കാൻ കൂട്ടാക്കാത്തത് കൊണ്ടു ആദി അവനെ വീട്ടിൽ ഇറക്കാൻ പോവുകയാണ്. “സ്റ്റിച് ഉണ്ട്, ഒരാഴ്ച കാലിന് സ്‌ട്രെങ്ത് കൊടുക്കരുത് “ആദി പോകുന്നു വഴിയ്ക്കു വെച്ചു പറഞ്ഞു. “എന്നേ ആരും പഠിപ്പിക്കാൻ വരണ്ട,എന്താ വേണ്ടതെന്ന് എനിക്കറിയാം “അവൻ മുഖം തിരിച്ചു കൊണ്ടു പറഞ്ഞു. “നീ വേണമെങ്കിൽ കേട്ടാൽ മതി, നിന്റെ കാലാണ് ഇൻഫെക്ഷൻ വന്നു മുറിച്ചു മറ്റേണ്ടേങ്കിൽ കേട്ടാൽ മതി,”അവൻ പുച്ഛിച്ചു. അതോടെ ദീക്ഷിത് മുഷ്ടി ചുരുട്ടി പുറത്തേക്ക് നോക്കി ഇരുന്നു. “ദീക്ഷിതിന് ദേഷ്യം തോന്നില്ലെങ്കിൽ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ….”

“നീ ചോദിക്കുന്നതൊക്കെ എന്നേ ദേഷ്യം പിടിപ്പിച്ചിട്ടേ ഒള്ളു, ഇതും അങ്ങനെ തന്നെ ആയിരിക്കും. എന്നാലും ചോദിക്ക് ” “തന്റെ ഫാമിലിയൊക്കെ എവിടെ “ആദി മടിയോടെ അവനെ നോക്കി.പക്ഷേ അവന്റെ മുഖത്തു പുഞ്ചിരിയായിരുന്നു. “ഫാമിലി എന്ന് പറയാൻ മാത്രം ആരും ഇല്ല.തെരുവിൽ പിച്ച എടുത്തു നടന്നിരുന്ന എന്നേ എടുത്തു വളർത്തിയതാണ് ജെറാൾഡ് ഫിലിപ്പ് എന്ന വല്ല്യ മനുഷ്യൻ. അദ്ദേഹത്തിന് ഭാര്യയും മക്കളും ഒന്നും ഇല്ല…..ഒറ്റ തടിയായിരുന്നു.അദ്ദേഹത്തിന് ഞാൻ മകനായി…എനിക്ക് എന്റെ അപ്പയായും. അപ്പ വല്ല്യ ഗുണ്ടാ നേതാവായിരുന്നു. അതിന്റെ അടയാളങ്ങൾ അപ്പയുടെ ശരീരത്തിൽ തെളിഞ്ഞു കാണാം.

ഇത് കണ്ടു വളർന്നത് കൊണ്ടു എനിക്കും ഇതൊരു ഹോബിയായി മാറി, കോളേജ് വിട്ടാൽ അപ്പയുടെ ആളുകളുടെ കൂടെ പോകും, പക്ഷേ അപ്പ ഇതൊന്നും അറിഞ്ഞിരുന്നില്ല… ഒരിക്കെ നടു റോഡിൽ വെച്ചു ഒരുത്തനെ വെട്ടി വീഴ്ത്തിയപ്പോയാണ് ആ ആൾക്കുട്ടത്തിൽ അപ്പയും നിൽക്കുന്നത് കാണുന്നത്…. അതിന് ശേഷം അപ്പ എന്നോട് മിണ്ടിയിട്ടില്ല.ഒരുപാട് കാല് പിടിച്ചു കരഞ്ഞു. ഇനി ആയുധം കയ്യിലെടുക്കില്ലെന്ന് വാക്ക് കൊടുക്കണം എന്ന് പറഞ്ഞു. അതോടെ ആ ജോലി ഞാൻ ഉപേക്ഷിച്ചു. പഠിത്തത്തിൽ ശ്രെദ്ധ തിരിച്ചു.അപ്പയുടെ സാമ്രാജ്യം എന്റെ പേരിൽ എഴുതി….

പക്ഷേ എന്റെ ഉയർച്ച കാണാൻ അപ്പ അധിക നാൾ ഉണ്ടായില്ല. വീണ്ടും ആ വീട്ടിൽ തനിച്ചു. വീണ്ടും അടച്ചു വെച്ച അദ്ധ്യായം തുറന്നു. ആഗ്രഹിച്ചത് മുഴുവൻ എന്ത് വില കൊടുത്തു നേടി എടുത്തു കൊണ്ടിരുന്നു. എന്റെ ഓരോ പാതയിലും രക്തത്തിന്റെ മണമുണ്ട്. ” അവൻ പറഞ്ഞു നിർത്തി. ആ മുഖത്തു സങ്കടം തങ്ങി കിടക്കുന്നത് ആദി കണ്ടു. ഒറ്റപ്പെടൽ ആ ഉള്ളിൽ ഇപ്പോഴും ഉണ്ടെന്ന് അവൻ ഓർത്തു.കുറച്ചു ദൂരം എത്തിയപ്പോയെക്കും വലിയ ഇരുനില വീടിനു മുൻപിൽ കാർ വന്നു നിർത്തി. അപ്പോയെക്കും അവന്റെ PA ഓടി വന്നു അവനെ പിടിക്കാൻ വന്നതും അവന്റെ നോട്ടം കണ്ടു അയാൾ കൈ അറിയാതെ പിൻവലിച്ചു. ഇത് കണ്ടു ആദി കാറിൽ നിന്നിറങ്ങി അവനെ എടുത്തുയർത്തി മുന്നോട്ട് നടന്നു.

“നിന്നോട് പ്രതേകിച്ചു പറയണോ അധ്വിക്, എന്നേ താഴെ ഇറക്ക്.”അവൻ ദേഷ്യത്തിൽ അവന്റെ കോളറിൽ പിടിച്ചു. “നിന്റെ മുറി എവിടെയാ “ആദി അതൊന്നും മൈൻഡ് ചെയ്യാതെ ചോദിച്ചു. പക്ഷേ അവൻ ഒന്നും മിണ്ടിയില്ല. ഇത് കണ്ടു അവന്റെ PA മുകളിലേക്ക് ചൂണ്ടി….. ആദി പടി കയറി അവന്റെ മുറിയിലെ ഡോർ തുറന്നു…. അകത്തേക്ക് നോക്കിയതും ആദിയുടെ മുഖം ചുവന്നു. ദീക്ഷിതിന്റെ ബെഡിന് നേരെ മുക്തയുടെ പുഞ്ചിരിരിക്കുന്ന വലിയ ഫോട്ടോ. ആദിയ്ക്ക് അത് ഇഷ്ട്ടപ്പെട്ടിലെന്ന് അവന്റെ കണ്ണുകളിൽ നിന്ന് തന്നെ ദീക്ഷിത് മനസിലായി. ആദി അതികം ഒന്നും മിണ്ടാതെ അവനെ ബെഡിൽ കിടത്തി.

ഷൂ അഴിക്കാൻ സഹായിച്ചു ഫോട്ടോയിലേക്ക് ഒന്നു നോക്കിയ ശേഷം പുറത്തേക്ക് നടന്നു. “അധ്വിക്, “ദീക്ഷിത് പെട്ടന്ന് പുറകിൽ നിന്ന് വിളിച്ചു. ആദി ഒരു തെളിച്ചമില്ലാതെ അവനെ നോക്കി. “ആ ഫ്രെയിം പോകുമ്പോൾ കൊണ്ടു പൊക്കോ, എനിക്ക് ഇനി അതിന്റെ ആവിശ്യം ഇല്ല “ഒരു ഭാവവുമില്ലാതെ അതും പറഞ്ഞു കൈ നെറ്റിയിൽ വെച്ചു കിടന്നു. കേട്ടത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള പോലെ ആദി കണ്ണടച്ചു കിടക്കുന്നവനേ നോക്കി…. “പോയാൽ ലൈറ്റ് ഓഫ്‌ ചെയ്യാമായിരുന്നു,എനിക്ക് ഉറക്കം വരുന്നുണ്ട് “

അവന്റെ ശബ്ദം കേട്ട് ആദി പുഞ്ചിരിയോടെ ആ ഫ്രെയിംമിന്റെ അടുത്ത് ചെന്നു മെല്ലെ അതെടുത്തു.നെഞ്ചോടു ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു. ദീക്ഷിതിന് നെഞ്ചിൽ വല്ലാത്ത വേദന പോലെ തോന്നി. എന്നും ആ മുഖം കണ്ടു സംസാരിക്കാതെ കിടക്കാൻ കഴിയില്ല,അത്രയ്ക്ക് ആരാധിച്ചിരുന്നു ആ മുഖത്തെ.പക്ഷേ ഇപ്പൊ….. വിട്ടു കൊടുത്തു. തന്റെ പ്രണയം തന്റെ ജീവൻ എല്ലാം.അവന്റെ കവിളിനെ തഴുകി നീർമണി വീണു. അത് ആരും കാണാതിരിക്കാൻ ലൈറ്റ് ഓഫ്‌ ചെയ്തു മുഖം മറച്ചു കിടന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button