Novel

കാണാചരട്: ഭാഗം 47

[ad_1]

രചന: അഫ്‌ന

“അമ്മാ ഞങ്ങൾ ഇറങ്ങുവാണേ “മുക്ത വാച്ച് എടുത്തു കയ്യിൽ കെട്ടി കൊണ്ടു മുറിയിലേക്ക് വന്നു. “ഇന്ന് ഇറങ്ങാൻ നേരം വൈകിയോ ” “കുറച്ച്,ഇന്നലെ ലൂക്കയോട് സംസാരിച്ചു നേരം പോയതറിഞ്ഞില്ല ” “മ്മ്, അവനെവിടെ ” “അവന് ഡ്രെസ്സും മറ്റു സാധനങ്ങളൊക്കെ ഒക്കെ വാങ്ങാൻ ഉണ്ട്.എന്റെ കൂടെ പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുന്നുണ്ട് ” “ശരിയാ, അവന് ഉടുക്കാൻ ഒന്നും ഇവിടെ ഇല്ലല്ലോ, മക്കള് പോയിട്ട് വാ “അമ്മ ചിരിച്ചു. “ഞാനും ഇവിടെ ഉണ്ടെ”ലൂക്ക ചിരിച്ചു കൊണ്ടു അകത്തേക്ക് കയറി.അമ്മ ചിരിയോടെ അവനേ നോക്കി. “ഇത് എന്റെ ടീഷർട് അല്ലെ “തൻവി അവൻ ഉടുത്തിരിക്കുന്നതിലേക്ക് സൂക്ഷിച്ചു നോക്കി… “അതെ 😁”

“ആരോട് ചോദിച്ചിട്ടാ ഇതെടുത്തെ ദുഷ്ടാ, ഇതെന്റെ ഫേവറിറ്റ് ടീഷർട്ടാ ” “സോറി, എടുത്തപ്പോൾ എഴുതിയത് ശ്രദ്ധിച്ചില്ല. ഇനി അലക്കിയിട്ട് തരാം, ഇതാണെങ്കിൽ എനിക്ക് നന്നായി ചേരുന്നും ഉണ്ട്. ഇനി ഇത് നിനക്ക് വേണോ “പല്ലിറുമ്പി നിൽക്കുവളെ നോക്കി അവന്റെ സ്ഥിരം ചിരിയോടെ ചോദിച്ചു. “എനിക്ക് വേണ്ട,”അതും പറഞ്ഞു താഴെക്ക് നടന്നു… “വരാൻ ഇടയില്ല, അപ്പോയെക്കും തുടങ്ങിയോ ലൂക്ക”അമ്മ “ചുമ്മാ ദേഷ്യം പിടിപ്പിച്ചതല്ലേ അമ്മേ, ഞാൻ പോയിട്ട് വരാം അല്ലെങ്കിൽ എന്നേ കൂട്ടാതെ പോകും “ലൂക്ക വേഗം താഴെക്ക് ഓടി. “ഡി പിണങ്ങിയോ, എനിക്ക് വേറെ ഇല്ലാത്തത് കൊണ്ടല്ലേ ഇതെടുത്തിട്ടേ.

പിന്നെ നിന്റെ ഫ്രോക്കും കൊട്ടും suit ഉം ഒന്നും എനിക്ക് ചേരില്ല. “അവൻ പറയുന്നത് കേട്ട് അവൾ ഒന്ന് നോക്കി കൊണ്ടു കാർ എടുത്തു. “നിനക്ക് വൈകിട്ട് പോയാൽ പോരെ, അപ്പോയെക്കും ഞാൻ ഓഫീസിൽ നിന്നിറങ്ങും “ഡ്രൈവിങ്ങിനിടയിൽ ചോദിച്ചു. “അത് വരെ എന്നേ കൊണ്ടു പിടിച്ചു നിൽക്കാൻ പറ്റില്ല, മര്യാദക്ക് ഒരു നല്ല അണ്ടർ വെയർ പോലും ഇല്ല. പ്രീതിയേ വിളിച്ചിട്ടുണ്ട് അവള് കൂടെ വന്നോളും, നീ ഇപ്പോ ജോലിയിൽ ശ്രദ്ധിക്ക് ” “ഇങ്ങനെയൊരു സാധനം😬,… പ്രീതിയെങ്കിൽ പ്രീതി.ഫ്രീ ആവണേൽ ഓഫീസിലേക്ക് പോര്. നീ അവിടെയൊന്നും കണ്ടിട്ടില്ലല്ലോ” “ഞാൻ വന്നോളാം “

മുക്ത അവനെ മാളിന് മുൻപിൽ ഇറക്കി.അവിടെ പ്രീതി അവരെയും കാത്ത് ഫോണിലും നോക്കി ഇരിപ്പുണ്ട്. “ഓഹോ എത്തിയോ കള്ള കാമുകി ” മുക്ത കണ്ണിറുക്കി ചോദിച്ചതും പ്രീതി ഒരു ഞെട്ടലോടെ അടുത്തിരിക്കുന്നവനേ നോക്കി. “നീ എന്തിനാ എന്നേ നോക്കി പേടിപ്പിക്കുന്നെ🙄,” “ഒന്നൂല്യ “ഫോൺ പോക്കറ്റിൽ ഇട്ടു മുക്തയേ നോക്കി. “നോക്കി പേടിപ്പിക്കേണ്ട, എനിക്ക് ടൈം ഇല്ലാത്തോണ്ടാ, അല്ലേൽ ഡീറ്റൈൽ ആയി കുറച്ചു ചോദിക്കാൻ ഉണ്ടായിരുന്നു…… എന്തായാലും ഉള്ളിലെ പ്രേമം കുറയ്ക്കേണ്ട, നന്നായി തന്നെ പതപ്പിച്ചോ….വൈകിട്ട് നമുക്കൊന്ന് കൂടണം.”തന്റെ കൂളിംഗ് ഗ്ലാസ്‌ എടുത്തു വെച്ചു പ്രീതിയേ ഇരുത്തി നോക്കി കാർ എടുത്തു.

മുക്ത പോയെന്ന് കണ്ടതും പ്രീതി ലൂക്കയുടെ കാലിനിട്ട് ചവിട്ട് കൊടുത്തു. “എന്താടി നിനക്ക് വേണ്ടേ, മനുഷ്യൻ വരാൻ കാത്തിരിക്കൂവാണോ എടുത്തു പെരുമാറാൻ ” “അപ്പൊ നീയോ,ഇന്നലെ വന്നിട്ടല്ലേ ഒള്ളു, അപ്പോയെക്കും പാര വെക്കാൻ തുടങ്ങിയില്ലേ “പ്രീതി പല്ല് കടിച്ചു. “ഞാൻ എന്ത് പാര വെച്ചുന്നാ നീ പറയണേ “ചെക്കൻ നിഷ്കളങ്കതയോടെ നോക്കി. “ഞാൻ പ്രേമിക്കുന്ന കാര്യം നിന്നോട് ആരാ അവളോട് പറയാൻ പറഞ്ഞേ,ഇന്നലെ ഒരു ഫ്ലോയിൽ നിന്നോടൊക്കെ പറഞ്ഞു പോവുകയും ചെയ്തു….ഇനി ആളെ അറിയാതെ ലവള് മനുഷ്യനേ വെറുതെ വിടില്ല ” “അതിനിപ്പോ എന്താ, ആളെ പറഞ്ഞാൽ പറഞ്ഞാൽ പ്രശ്നം തീർന്നില്ലേ…. So സിംപിൾ “

“നിനക്കും അറിയാതെ ഒരു സമാധാനവും ഇല്ലലേ ” “ചെറുതായിട്ട് 😁” “വല്ലാതങ് ഇളിക്കല്ലേ, ഇവിടിട്ട് ചവിട്ടി കൂട്ടും ഞാൻ, പറഞ്ഞില്ലെന്നു വേണ്ട ” അതും പറഞ്ഞു പ്രീതി അകത്തേക്ക് നടന്നു. “നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോടി, ആ പഴയ രാക്ഷസി സ്വഭാവം തന്നെ “അവൻ പുറകെ ഓടി കൊണ്ടു പറഞ്ഞു. “നന്നായി പോയി, ഞാൻ ഇങ്ങനെയാ…വേണേൽ കൂടിയാൽ മതി” “നിങ്ങളുടെ ഈ attitude കണ്ടിട്ടില്ലേ ഞാൻ ഇമ്പ്രെസ്സ് ആയെ,”ലൂക്ക അവളുടെ തോളിലും കയ്യിട്ടു മുൻപോട്ട് വലിച്ചു. അവൾ ചിരിയോടെ അവനെ ഇടിച്ചു വീണ്ടും സംസാരം തുടർന്നു നടക്കാൻ. “നിനക്ക് എന്തൊക്കെയാ വേണ്ടേ “പ്രീതി ഷോപ്പുകൾ ഓരോന്ന് നോക്കി ചോദിച്ചു.

“ഉപ്പ് തോട്ട് കർപ്പൂരം വരെ വേണം. ഈ ഇട്ടിരിക്കുന്നത് അല്ലാതെ ഒന്നും എന്റെ അടുത്ത് ഉടുക്കാൻ ഇല്ല, എന്തിന് ഇതുപോലും എന്റെ അല്ലp” “പറഞ്ഞ പോലെ ഇത് മുക്തയുടെ ടീഷർട് അല്ലേടാ ” “അതെ “അവൻ ഇളിച്ചു. “അവളുടെ അടുത്ത് നിന്ന് അതിനുള്ളത് കിട്ടിയിട്ടുമുണ്ടാവുമല്ലോ” പ്രീതി അതും പറഞ്ഞു അവനെയും വലിച്ചു men’s ഷോപ്പിലേക്ക് കയറി ഓരോന്ന് എടുത്തു അവന് വെച്ചു നോക്കി കൊണ്ടിരുന്നു. “ഇതെങ്ങനെയുണ്ട് ” “ഇതൊക്കെ വേണോ, എനിക്ക് സാധാ ഷർട്ട് മതി ” “നിന്നോട് ഞാൻ പറഞ്ഞിട്ട്,നിന്റെ പഴഞ്ചൻ സ്വഭാവവും കൊണ്ടു ഇങ്ങോട്ട് വരരുതെന്ന്. അറ്റലീസ്റ്റ് ഒരു ഫാഷൻ ഡിസൈനറാണെന്ന പരിഗണന തന്നെങ്കിലും വാ അടക്ക്.

എപ്പോ നോക്കിയാലും ഷർട്ടും പാന്റും….”അവനെ കണ്ണുരുട്ടി കൊണ്ടു പ്രീതി വീണ്ടും ഓരോന്ന് തിരിഞ്ഞു അവനെ ട്രെയിൽസ് റൂമിലേക്ക് കയറ്റി കൊണ്ടിരുന്നു. “ഇവൾക്ക് ചിരിക്കാൻ ഒക്കെ അറിയും അല്ലെ “ബർഗർ ഷോപ്പിൽ നിന്ന് വാ പൊളിച്ചു പറയുന്നവനേ എന്തെന്നർത്ഥത്തിൽ നന്ദൻ നോക്കി. “നീ ഏതവളുടെ കാര്യമാ ഈ പറയുന്നേ”നന്ദൻ അവനെ നേരെ കൈ വീശി. “അവളുടെ കാര്യം “തങ്ങളുടെ ഷോപ്പിന് നേരെയുള്ള men’s ഷോപ്പിൽ നിന്ന് ഡ്രസ്സ്‌ എടുത്തു ലൂക്കയോട് ചിരിച്ചു സംസാരിക്കുന്നവളെ ഉറ്റു നോക്കി കൊണ്ടു പറഞ്ഞു. “അത് പ്രീതിയല്ലേ….. കൂടെയുള്ളവൻ ആരാ? മുഖം കാണാൻ പറ്റുന്നില്ലല്ലോ “നന്ദനും അത്ഭുതത്തോടെ നോക്കി.

“ഇനി boyfriend ആയിരിക്കോ “വിഷ്ണു സംശയത്തോടെ നോക്കി. ലൂക്ക ജീവിച്ചിരിക്കുന്ന കാര്യം ആദി അവരോട് പറഞ്ഞിട്ടില്ല…. അവൻ വീട്ടിൽ എത്തിയപ്പോയെക്കും രണ്ടും കൂർക്കം വലിച്ചു ഉറങ്ങിയിരുന്നു. “എന്തായാലും നമുക്ക് ചെന്നു പരിചയപ്പെടാം വാ “നന്ദൻ അവനെ സീറ്റിൽ നിന്നുയർത്തി അങ്ങോട്ട് നടന്നു. “അപ്പൊ ബർഗർ, അതില്ലാതെ രണ്ടും ചെവിയ്ക്ക് റസ്റ്റ്‌ തരില്ല “വിഷ്ണു “നമ്മൾ പോയി വരുമ്പോയെക്കും അവര് പാക്ക് ചെയ്തു വെച്ചോളും. പ്രീതിയേ കണ്ടിട്ടു മിണ്ടാതെ പോകുന്നത് ശരിയാണോ ” “എനിക്ക് മിണ്ടണം എന്ന് ഒരു നിർബന്ധവും ഇല്ല, ഏട്ടൻ വേണെങ്കിൽ മിണ്ടിയിട്ട് പോര് “വിഷ്ണു താല്പര്യമില്ലാതെ അവിടെ നിന്നു.

“അവളെ കുറിച്ച് പറയുമ്പോൾ നിനക്കെന്താ ഇത്രയ്ക്കു ദേഷ്യം, പ്രീതി നിന്നെ വല്ലതും ചെയ്തോ “നന്ദൻ സംശയത്തോടെ അവനെ നോക്കി… അത് കേട്ടതും വിഷ്ണു ഒന്നു പരുങ്ങി വേഗം നോട്ടം മാറ്റി. “എനിക്ക് ഒരു ദേഷ്യവും ഇല്ല, അവളുടെ ഒടുക്കത്തെ ആറ്റിട്യൂട്, അത് കണ്ടമ്പോൾ തന്നെ മിണ്ടാനുള്ള മൂഡ് പോകും ” “അതൊക്കെ ഓരോരുത്തരുടെ character ആണ്, അതിന് നീ ഇങ്ങനെ തുടങ്ങി എന്ന് അവള് മാറ്റാൻ പോകുന്നില്ല, നീ വരുന്നുണ്ടെങ്കിൽ വാ.”നന്ദൻ അവന്റെ കയ്യും പിടിച്ചു ഷോപ്പിലേക്ക് നടന്നു. അവര് അവിടെ എത്തിയതും പ്രീതി പുറത്തേക്ക് ഇറങ്ങുന്നതും ഒരുമിച്ചായിരുന്നു. ആദ്യം തന്നെ പ്രീതിയാണ് ഇറങ്ങിയത്.ലൂക്ക ഡ്രസ്സ്‌ വാങ്ങുകയാണ്,അവൾ അവരെ കണ്ടു ചിരിച്ചു കൊടുത്തു.

നന്ദൻ ചിരിച്ചു കൊണ്ടു കൈ കൊടുത്തു.വിഷ്ണു അങ്ങനെ ഒരാളുണ്ടെന്ന മൈൻഡേ ഇല്ല.ചുറ്റും നോക്കി നിൽക്കുവാണ്, അതോടെ പ്രീതിയുടെ ചിരി മാഞ്ഞു അവനെ പുച്ഛത്തോടെ നോക്കി. “പ്രീതി എന്താ ഇവിടെ ” “ഞാൻ ലൂക്കയ്ക്കു വേണ്ട സാധങ്ങൾ purchase ചെയ്യാൻ ഇറങ്ങിയതാ ” ചിരിയോടെ കേട്ടു നിന്ന നന്ദനും ചൂള മടിച്ചു നിന്നിരുന്ന വിഷ്ണുവും ഒന്ന് ഞെട്ടി. ലൂക്കയോ 😱? അവൻ മരിച്ചതല്ലേ? ഇവൾക്ക് വട്ടായോ,…… മരിച്ചർക്ക് ആരെങ്കിലും ഡ്രസ്സ്‌ എടുക്കോ😳. “നന്ദൻ എന്താ ഇങ്ങനെ നോക്കുന്നെ “പ്രീതി അവരുടെ നോട്ടം കണ്ടു സംശയത്തോടെ ചോദിച്ചു “ഏയ്‌ ഒന്നുമില്ല, ലൂക്കയുടെ ഓർമ ദിവസം വല്ലതും ആയിരിക്കും അല്ലെ “നന്ദൻ ചിരിയോടെ സംശയം ചോദിച്ചു.

അവൻ പറയുന്നത് മനസിലാവാതെ നിൽക്കുമ്പോയാണ് ലൂക്ക ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി വരുന്നത്. അവനെ കണ്ടതും ഒന്ന് നോക്കാൻ കൂടെ നിൽക്കാതെ വിഷ്ണു നന്ദന്റെ കൈ പിടിച്ചു ഓടി. “ആരെ നോക്കി നിൽക്കാടാ, ഓടിക്കോ”അവർ ഓടുന്നത് കണ്ടു പ്രീതിയും പുറകെ ഓടി. പ്രീതി ഓടുന്നത് കണ്ടു ലൂക്കയും കൂടെ ഓടി. “നന്ദൻ”പ്രീതി ഓടുന്നതിനിടയിൽ വിളിച്ചു. അവർ നോക്കുമ്പോൾ അവൾക്ക് പുറകിലായി ലൂക്കയും. അതോടെ അവർ ഒന്നൂടെ സ്പീഡിൽ ഓടി വേഗം ലിഫ്റ്റിൽ കയറി. “അവൾക്ക് വട്ടാടാ….”നന്ദൻ കിതച്ചു നിലത്തിരുന്നു. “പ്രേതത്തെ ആരെങ്കിലും കൂടെ കൊണ്ടു നടക്കുവോ 😱”വിഷ്ണു നെഞ്ചിൽ കൈ വെച്ചു.

പെട്ടന്ന് ലിഫ്റ്റ് ഓപ്പൺ ആയി, അതിലേക്ക് കയറിയവരെ കണ്ടു രണ്ടു പേരും നിന്ന് വിയർത്തു പരസ്പരം നോക്കി കൈ കോർത്തു പിടിച്ചു. “നിങ്ങൾ എന്തിനാ ഞങ്ങളെ കണ്ടു ഓടിയെ “പ്രീതി ചോദിക്കുന്നതെങ്കിലും ഇരുവരുടെയും നോട്ടം സൈഡിൽ ഉള്ള ലൂക്കയിൽ ആണ്. അവന്റെ നോട്ടം തങ്ങളിൽ ആണെന്ന് കണ്ടതും പേടി ഒന്നൂടെ കൂടി. “നിങ്ങൾ എന്താ ഒന്നും പറയാത്തെ, ഇങ്ങനെ പേടിക്കാൻ മാത്രം എന്താ ഉണ്ടായേ ” “പിന്നെ പ്രേതത്തെ കാണുമ്പോൾ ഞങ്ങൾ നിന്ന് ചിരിക്കാ😖….”വിഷ്ണു പറയുന്നത് കേട്ട് പ്രീതി അവനെ ദാഹിപ്പിച്ചോന്ന് നോക്കി. അവളുടെ സ്വഭാവം അറിയാവുന്നത് കൊണ്ടു ലൂക്ക അവളുടെ കയ്യിൽ പിടിച്ചു മെല്ലെ തട്ടി.

ഇതു കണ്ടതും ഇവൾക്ക് മുഴുത്ത വട്ടാ, എന്ന ഭാവത്തിൽ ആണ് ബാക്കി രണ്ടും. “നിങ്ങളോട് ആരാ ഞാൻ പ്രേതമാണെന്ന് പറഞ്ഞേ “ലൂക്ക ചിരിയോടെ ഇരുവരെയും നോക്കി. “അത് പിന്നെ മരിച്ചവരെ, പ്രേതം എന്നല്ലേ വിളിക്ക”നന്ദൻ “അതിന് ഞാൻ മരിച്ചിട്ടില്ലല്ലോ,”അവരുടെ മുഖത്തെ ഭാവം കണ്ടു ചിരിയോടെ തന്നെ മറുപടി പറഞ്ഞു. “What 😳, മരിച്ചിട്ടില്ലേ….. അപ്പൊ അന്ന് പറഞ്ഞ കഥയോക്കേ നുണയാണോ ” വിഷ്ണുവിന്റെ ചോദ്യം കേട്ട് പ്രീതിയ്ക്കു കലിയിളകി. “ഇവനെ ഇന്ന് ഞാൻ 😡”പ്രീതി അവന് നേരെ അടുത്തതും ലൂക്ക അവളെ പിടിച്ചു മാറ്റി.

“ലൂക്ക നീ മാറിക്കെ…. മുഴുവൻ കേൾക്കാതെ ഓരോന്ന് വിളിച്ചു പറയുന്നു ഇവന്റെ സുഖക്കേട് ഇന്ന് മാറ്റി കൊടുക്കുന്നുണ്ട് ഞാൻ “പ്രീതി കൂതറുന്നത് കണ്ടു വിഷ്ണുവും അവൾക്ക് നേർക്ക് വന്നു. നന്ദൻ ഇത് കണ്ടു വേഗം അവന് മുൻപിൽ തടസ്സമായി നിന്നു. “പ്രീതി പ്ലീസ്, ഇവന് വേണ്ടി ഞാൻ ക്ഷമ ചോദിക്കാം “നന്ദൻ പറയുന്നത് കേട്ട് ദേഷ്യത്തിൽ മുഖം തിരിച്ചു. “ഞങ്ങൾക്ക് നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലായില്ല,.. ലൂക്ക മരിച്ചിട്ടില്ലെങ്കിൽ പിന്നെ മുക്ത ആരെ ഓർത്താ ഇത്രയും കാലം കഴിഞ്ഞേ “നന്ദൻ “എന്നേ ഓർത്തു തന്നെയാ,….പക്ഷേ ഞാൻ മരിച്ചിട്ടില്ല.

ദീക്ഷിത് എന്നേ അന്ന് രാത്രി തന്നെ രക്ഷിച്ചു മാറ്റി താമസിപ്പിച്ചിരുന്നു ഇത്രയും കാലം. അന്ന് ഇവരൊക്കെ കണ്ടത് മറ്റൊരു ബോഡിയായിരുന്നു.കടലിൽ വലിച്ചെറിഞ്ഞത് കൊണ്ടു മുഖം ആർക്കും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. അതുകൊണ്ടു ആർക്കും സംശയം തോന്നിയില്ല” ലൂക്ക പറയുന്നത് കേട്ട് വാ പൊളിച്ചു നിൽക്കുവാണ് നന്ദനും വിഷ്ണുവും. സിനിമയിലേ ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളു, ഇതാദ്യമായി ലൈഫിൽ. “Wow “വിഷ്ണു അറിയാതെ പറഞ്ഞു പോയി.അവൻ പറയുന്നത് കേട്ട് പ്രീതിയും ലൂക്കയും സംശയത്തിൽ അവനെ നോക്കി. അപ്പോഴാണ് എന്താണ് താൻ പറഞ്ഞതെന്ന ബോധം അവന് വന്നത്.

“സോറി, പെട്ടന്ന് excitement ൽ🤐 “അവൻ ഇരുവരെയും ദയനീയമായി നോക്കി പറഞ്ഞു. അതിന് പല്ലിറുമ്പി കൊണ്ടു പ്രീതി തിരിഞ്ഞു നിന്നു. അതിന് ആരാ തന്നോട് പറഞ്ഞെന്ന മട്ടിൽ വിഷ്ണുവും ചുണ്ട് കൊട്ടി. ഇവരുടെ കോപ്രായങ്ങൾ കണ്ടു ലൂക്കയും നന്ദനും പരസ്പരം നോക്കി ചിരിച്ചെന്ന് വരുത്തി തിരിഞ്ഞു. ലൈഫിറ്റ് താഴെ എത്തിയതും പ്രീതി റോക്കറ്റ് സ്പീഡിൽ അവിടുന്നു നടന്നു. “അവളാരെന്നാ അവളുടെ വിചാരം”അതും പറഞ്ഞു വിഷ്ണുവും നടന്നു. ഇവർക്ക് പ്രാന്തുണ്ടോ എന്ന മട്ടിൽ ബാക്കി രണ്ടും രണ്ടു വശത്തേക്ക് ഓടി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മുക്ത കാറിൽ നിന്നിറങ്ങിയതും ഗായത്രി വന്നു അവളുടെ ബാഗും ഫയൽസും എടുത്തു അവളുടെ പുറകെ നടന്നു……

“ഗായത്രി,അധ്വിക് എത്തിയോ “വന്ന പാടെയുള്ള അവളുടെ ചോദ്യം കേട്ട് സംശയം വന്നെങ്കിലും, അത് പുറത്തു കാണിക്കാതെ ഉണ്ടെന്ന് തലയാട്ടി. “ദീക്ഷിതോ ” “ഇല്ല, “മ്മ്, “അപ്പോൾ തന്നെ ഗായത്രി അവിടെ നിന്നിറങ്ങി തന്റെ ഇരിപ്പിടത്തിലേക്ക് ചെന്നിരുന്നു.അവിടെയുള്ള ടെലിഫോൺ റിങ് ചെയ്യുന്നത് കേട്ട് അവളത് അറ്റൻഡ് ചെയ്തു. “Hlo,” “ഗായത്രി, ഇത് ദീക്ഷിതാണ് ” “Yes sir, പറയൂ ” “എനിക്ക് വർക്കിന്റെ എല്ലാം ഫയൽസും എന്റെ വീട്ടിലേക്ക് ഒന്ന് എത്തിക്കണം…. ബാക്കി ഡോക്യുമെന്റ്സ് എനിക്ക് മെയിൽ ചെയ്താലും മതി” “ഡ്രൈവറിന്റെ അടുത്ത് കൊടുത്തു വിട്ടാൽ മതിയോ ” “അത് വേണ്ട, എല്ലാം ഇമ്പോര്ടന്റ്റ്‌ ഫയൽസ് ആണ്….

ഗായത്രിയ്ക്കു തിരക്കില്ലെങ്കിൽ ഈവെനിംഗിന് മുൻപ് ഇവിടെ എത്തിക്കാവോ ” “Okay, ഞാൻ കൊണ്ടു വരാം “അവളതും പറഞ്ഞു ഫോൺ വെച്ചു. അവന്റെ ക്യാബിനിലേക്ക് നടന്നു. അത്യാവശ്യമുള്ള ഫയൽസ് എല്ലാം കോപ്പി ചെയ്തു, ബാക്കിയുള്ള ഫയൽസും എടുത്തു സെക്യൂരിറ്റിയേ ഏൽപ്പിച്ചു കാറിൽ കൊണ്ടു വെച്ചു,അനുവാദം ചോദിക്കാനായി മുക്തയുടെ അടുത്തേക്ക് ചെന്നു. “May I coming ” “Yes ” “മേം,ദീക്ഷിത് sir വിളിച്ചിരുന്നു.” “എന്തിന് ” “സാറിന്റെ വർക്ക്സ് എല്ലാം വീട്ടിലേക്കു എത്തിച്ചു തരാൻ ആവിശ്യപ്പെട്ട് ” “അവന് വയ്യാതെ ഇരിക്കുവല്ലേ,…. നീ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ “ഗായത്രിയോട് ഇരിക്കാൻ കാണിച്ചു ഫോൺ എടുത്തു അവന്റെ ഫോണിലേക്കടിച്ചു.

റിങ് ചെയ്യേണ്ട താമസം കാൾ എടുത്തു. “ദീക്ഷിത് ഗായത്രിയേ വിളിച്ചിരുന്നോ “ഒരു സംസാരത്തിനു താല്പര്യമില്ലാത്തത് കൊണ്ടു വേഗം വിഷയത്തിലേക്ക് വന്നു. “വിളിച്ചിരുന്നു “അവന്റെ മറുപടി ഉറച്ച പോലെ. “ദീക്ഷിത് ലീവ് എടുത്തത് റസ്റ്റ് എടുക്കാനോ? അതോ study ലീവിനോ?”ഗൗരവത്തിൽ ആണ് മുക്ത ചോദിച്ചതെങ്കിലും അവന് ചിരിയാണ് വന്നത്.ഇത്രയൊക്കെ ചെയ്തിട്ടും തന്നോട് സംസാരിക്കാനെങ്കിലും തോന്നിയല്ലോ…. “ദീക്ഷിത് ഞാൻ ചോദിച്ചത് കേട്ടോ ” “കേട്ടു, എന്റെ കാലിനാണ് മേം പ്രശ്നം, കയ്യ് ഒക്കെയാണ്….”ഇനി അവനോട്‌ സംസാരിച്ചിട്ട് കാര്യം ഇല്ലെന്ന് തോന്നിയത് കൊണ്ടു മുക്ത ഫോൺ കട്ട് ചെയ്തു നെറ്റിയിൽ തടവി.

“മേം, ഞാൻ എന്താ ചെയ്യേണ്ടേ ” “എന്താ വേണ്ടതെന്നു വെച്ചാ കൊണ്ടു കൊടുക്ക്, മനുഷ്യരോട് പറഞ്ഞിട്ടല്ലേ കാര്യം “അവൾ തന്റെ ജോലിയിൽ ശ്രദ്ധ തിരിച്ചു ദേഷ്യത്തിൽ പറഞ്ഞു. ഗായത്രി തലയാട്ടി കൊണ്ടു അവിടെ നിന്നിറങ്ങി. മുക്തയാണെങ്കിൽ cctv യിൽ അവനെയും നോക്കി വെള്ളമിറക്കൂവാണ്. അപ്പോഴാണ് അവൻ ഒരു ഫയലും എടുത്തു ചെയറിൽ നിന്നെണീറ്റ് പുറത്തേക്ക് ഇറങ്ങി പോയത്. “ശേ….ഇതെങ്ങോട്ടാ പോയേ,ഒന്ന് പ്രണയിച്ചു വരുമായിരുന്നു”സ്വയം പറഞ്ഞു പുലമ്പി. പെട്ടന്ന് ആരോ ഡോർ knock ചെയ്യുന്ന ശബ്ദം കേട്ട് ഞെട്ടി കൊണ്ടു നെഞ്ചിൽ കൈ വെച്ചു……വേഗം അവന്റെ footage മാറ്റി നീറ്റായി തന്നെ ഇരുന്നു ഡോറിന്റെ അടുത്തേക്ക് നോക്കി…

അകത്തേക്ക് വരുന്ന ആദിയെ കണ്ടു അവളുടെ കണ്ണുകൾ വിടർന്നു, ചുണ്ടിൽ ചെറിയ പുഞ്ചിരിയോടെ അവനെ നോക്കി. പക്ഷേ അവന്റെ മുഖത്തു ഗൗരവമാണ്, തന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല. “ഒരു സൈൻ വേണമായിരുന്നു ” അത്രയും പറഞ്ഞു ഫയൽ അവൾക്ക് മുൻപിൽ വെച്ചു. അപ്പോഴും മുക്ത അവനെ തന്നെ നോക്കി കാണുവായിരുന്നു….. “എനിക്ക് ആദിയോട് സംസാരിക്കണം “അവൾ സൈൻ ചെയ്യാതെ ചെയറിൽ നിന്നെണീറ്റു. “സൈൻ ചെയ്താൽ എനിക്ക് പോകാമായിരുന്നു.അവളെ നോക്കാതെ പുറത്തേക്ക് ദൃഷ്ടി പതിപ്പിച്ചു. “ഞാൻ പറഞ്ഞതിന് എന്താ മറുപടി പറയാത്തെ “വാശിയോടെ അവനെ തനിക്ക് നേരെ നിർത്തി. ഹൈറ്റിന്റെ പ്രശ്നം കൊണ്ടു അടുത്തേക്ക് നിന്നിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായി കുറച്ചു വിട്ടു നിന്നു….

ഇപ്പോ മുഖം കാണാം. നേരത്തെ ആദിയുടെ നെഞ്ചിൻ കൂടെ കാണുന്നൊള്ളു🙄. “പറ ആദി, ഇങ്ങനെ അവോയ്ഡ് ചെയ്യാൻ മാത്രം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ” “മേം സൗകര്യം പോലെ സൈൻ ചെയ്തു ഗായത്രിയുടെ അടുത്ത് കൊടുത്താൽ മതി, ഞാൻ പോകുന്നു”ആദി അവളെ തിരിഞ്ഞു പോലും നോക്കാതെ ദേഷ്യത്തിൽ അവിടുന്ന് ഇറങ്ങി പോയി. മുക്തയ്ക്ക് ദേഷ്യവും സങ്കടവും തോന്നി. എല്ലാവരുടെയും നല്ലതിന് വേണ്ടിയല്ലേ ഞാൻ അങ്ങനെയൊക്കെ ചെയ്തേ…..എന്നിട്ട് എന്നോട് എന്തിനാ ഇത്ര ദേഷ്യം….. സ്വയം ഓരോന്ന് പറഞ്ഞു കൊണ്ടു കണ്ണ് തുടച്ചു.

ലഞ്ച് ബ്രെക്കിന് ഫുഡുമായി അവന്റെ അടുത്ത് വന്നിരുന്നതും ആദി നോക്കുക കൂടെ അവിടുന്ന് എണീറ്റു അപ്പുറത്തുള്ള ടേബിളിൽ ചെന്നിരുന്നു…….സ്റ്റാഫ്സ് എല്ലാം അവിടെ ഇരിക്കുന്നത് കൊണ്ടു മുക്തയ്ക്കു ഒന്നും ചോദിക്കാനും കഴിഞ്ഞില്ല. ആദി ഒന്നും മിണ്ടാത്തതിന്റെ സങ്കടത്തിൽ കൊണ്ടു വന്ന ഫുഡ്‌ അവിടെ തന്നെ ഇട്ടു അവൾ എണീറ്റു പോയി..ഇത് കണ്ടു ആദിയ്ക്ക് ദേഷ്യം വന്നെങ്കിലും മിണ്ടാൻ പോകാതെ കഴിച്ചെന്നു വരുത്തി അവനും വേഗം എണീറ്റു പോയി. “നിന്നെ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല, വാമിയെ മാത്രമല്ലേ നീ കണ്ടിട്ടുള്ളു… ഈ മുക്തയേ നീ കണ്ടിട്ടില്ലല്ലോ “മുക്ത ആലോചിച്ചു ആലോചിച്ചു തല പുകഞ്ഞു ചെയറിൽ നിന്ന് ചാടി എണീറ്റു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button