Novel

കാണാചരട്: ഭാഗം 51

[ad_1]

രചന: അഫ്‌ന

ഇത്തിരി മയത്തിൽ ഒക്കെ ആവാം ” വിക്കി വാ പൊളിച്ചു ഇരിക്കുന്നവളുടെ ചെവിയ്ക്ക് അടുത്ത് വന്നു.രണ്ടും ബാൽക്കണിയിലേ കാർപ്പറ്റിൽ ഇരുന്നു എല്ലാവരെയും വീക്ഷിക്കുവാണ്. “എന്നാ ലുക്കാടാ അങ്ങേരെ കാണാൻ, വെറുതെയല്ല ലൂക്ക എന്ന് പേരിട്ടെ ” അക്കി അവനെയും ഇമ വെട്ടാതെ നോക്കി കൊണ്ടു പറഞ്ഞു. “അങ്ങനെ നോക്കാൻ വരട്ടെ,… എന്റെ സംശയം ശരിയാണെങ്കിൽ ലൂക്കയും പ്രീതി ചേച്ചിയും ഇഷ്ട്ടത്തിലാണെന്നാ തോന്നുന്നേ “

“അങ്ങനെ ഒന്നുല്ല “അക്കി ചുണ്ട് പിളർത്തി. “ഉണ്ട്, നീ അവരെ ഒന്നു സൂക്ഷിച്ചു നോക്കിയേ, കണ്ടാൽ തന്നെ അറിയാം couples ആണെന്ന്. പ്രീതി ചേച്ചി ഇത്രയും ചിരിച്ചു നീ വേറെ ആരോടെങ്കിലും സംസാരിച്ചു കണ്ടിട്ടുണ്ടോ “വിക്കി പറഞ്ഞത് ആലോചിച്ചു അക്കി ശരിവെച്ച പോലെ തലയാട്ടി…… “ഞാൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😖”അക്കി സ്വയം പുച്ഛിച്ചു. “എങ്കിൽ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത പോലെ നമുക്ക് നന്ദേട്ടനെ നോക്കിയാലോ, എങ്ങനെ ഉണ്ട് ഐഡിയ 😁”വിക്കി പറഞ്ഞു.

അതിന് അക്കി അവന് മുപ്പത്തിരണ്ടു പല്ലും കാണിച്ചിളിച്ചു കൊടുത്തു. “അത് പൊളിക്കും…….കല്യാണം കഴിഞ്ഞു നേരം വെളുക്കുമ്പോൾ നിനക്ക് ഒരു ന്യൂസും കേൾക്കാം. (രാത്രി ഉറങ്ങുന്നതിനിടെ വധുവിന്റെ കാൽ തന്റെ ശരീരത്തിൽ തട്ടിയതിന് വരൻ വധുവിനെ അടിച്ചു കൊന്നു )”അക്കി ന്യൂസ്‌ വായിക്കുന്ന ലാഘവത്തിൽ പറഞ്ഞു. ഇത് കേട്ട് വിക്കി അറിയാതെ ചിരിച്ചു പോയി. എന്നാൽ ഇതെല്ലാം ഹാളിൽ ഉള്ളവർ കേട്ട് ചിരിക്കുന്നുണ്ടെന്ന് ഓർക്കാതെ രണ്ടും തന്റെ സംഭാഷണം തുടർന്നു. നന്ദന് ചിരിയും ചമ്മലും ഒരുപോലെ വന്നു…… തന്നെയും നോക്കി ചിരിക്കിന്നവരെ നോക്കി കഷ്ടപ്പെട്ട് ചിരിച്ചു കൊണ്ടു അവൻ വേഗം മുറിയിലേക്ക് വലിഞ്ഞു. “രണ്ടിനും തലയ്ക്കു വെളിവില്ല😬,”ആദി

“മനസ്സിലായി ” “ആദിയേട്ടാ നമുക്ക് ഷട്ടിൽ കളിക്കാൻ പോയാലോ…… ഇരുന്നു ബോറടിച്ചു.”അക്കി പെട്ടന്ന് ഹാളിലേക്ക് ഓടി വന്നു അവന്റെ ഷർട്ടിൽ തൂങ്ങി. “ഞാനെങ്ങും ഇല്ല, വിഷ്ണുവിനെയും ഇവരെയും വിളിച്ചോ.”ആദി തടി തപ്പി. “നിങ്ങൾ പോരുന്നോ ഷട്ടിൽ കളിക്കാൻ,”വിക്കി മൂന്നു പേരെയും ആകാംഷയോടെ നോക്കി. പ്രീതിയ്ക്ക് ഇതിനൊന്നും താല്പര്യം ഇല്ലാത്ത കുട്ടത്തിൽ ആണ്, അവള് വരില്ലെന്നോർത്ത് നിൽക്കുമ്പോയാണ് ഉണ്ടെന്ന് തലയാട്ടുന്നത്…..ഈ മാറ്റം കണ്ടു മുക്തയും ലൂക്കയും പരസ്പരം മുഖത്തോട് മുഖം നോക്കി. “ഇതെന്ത് പറ്റി “ലൂക്ക “അവരുടെ മുഖം കണ്ടപ്പോൾ ഇല്ലെന്ന് പറയാൻ തോന്നിയില്ല.

എപ്പോഴും ഇല്ലല്ലോ “പ്രീതി അതും പറഞ്ഞു എണീറ്റു. “അടിപൊളി, ഞാൻ വേഗം ഷട്ടിൽ എടുത്തു കൊണ്ടു വരാം. നിങ്ങൾ ടെറസിലേക്ക് നടന്നോ “വിക്കി “ടെറസിലാണോ? അപ്പൊ വലയൊക്കെ കെട്ടിയിട്ടുണ്ടോ “ലൂക്ക “അതൊക്കെ സെറ്റാ….. ഈവെനിംഗ് ഞങ്ങളും ഏട്ടൻമാരുടെയും മെയിൻ പണി ഇതല്ലേ “അക്കി ഇത് കേട്ട് മുക്തയുടെയും പ്രീതിയുടെയും മുഖം മാറി…. എന്തൊക്കെ പറഞ്ഞാലും ഇവർക്ക് ആരൊക്കെ ഉണ്ട്. എന്തിനും ഏതിനും കൂടെയുള്ള ഫാമിലിയും brothers ഉം. തങ്ങൾ മാത്രം ഈ പ്രായത്തിൽ സന്തോഷം എന്താണെന്ന് അറിയാതെ ഹോസ്റ്റൽ മുറിയിലെ നാലു ചുവരുകൾക്കുള്ളിൽ…….

അവർക്ക് തന്നെ പുച്ഛം തോന്നി. “ആലോചന കഴിഞ്ഞെങ്കിൽ രണ്ടും നടന്നെ “കാര്യം പിടിക്കിട്ടിയ പോലെ ലൂക്ക തല പിടിച്ചു കുലുക്കി പറഞ്ഞു. അതിന് നേർത്തൊരു പുഞ്ചിരി നൽകി ഇരുവരും അക്കിയുടെ കൂടെ നടന്നു. മുറിയിൽ നിന്ന് പെട്ടെന്ന് മാറിയ പ്രീതിയുടെ മുഖം ആലോചിച്ചു നിൽക്കുവാണ് വിഷ്ണു…. ഇവള് ശരിക്കും അന്യന്റെ പെങ്ങളാണെന്ന് തോന്നുന്നു. ചിലപ്പോൾ ചിരിക്കും,…… അല്ലെങ്കിൽ ദേഷ്യപ്പെടും….. ദേ ഇപ്പൊ സങ്കടം….. അല്ല ഞാൻ എന്തിനാ ആ താടകയെ കുറിച്ച് ആലോചിക്കുന്നേ.വേറൊരു പണിയും ഇല്ലേ. “നീ നാളെ നേരം വെളുക്കുവോളം ഇവിടെ ഇരിക്കാൻ ആണോ പ്ലാൻ “അകത്തേക്ക് കയറിയ നന്ദൻ ചോദിച്ചു.

“ആണെന്ന് തന്നെ കൂട്ടിക്കോ, അവര് പോകാതെ ഞാൻ പുറത്തിറങ്ങില്ല ” “അവര് ഇന്ന് പോകുന്നില്ല, “ആദി “എന്തോന്ന്,…. അതെങ്ങനെ ശരിയാകും. ഇവിടെ കിടക്കാൻ സ്ഥലം പോലും ഇല്ല, അപ്പൊ എന്ത് ചെയ്യും🧐” “ഉള്ളിടത്ത് അഡ്ജസ്റ്റ് ചെയ്തു കിടക്കും, “നന്ദൻ “അതൊന്നും പറ്റില്ല, എനിക്ക് ഇതിനോട് യോചിക്കാൻ പറ്റില്ല ” “അതിന് നിന്റെ അനുവാദം ആര് ചോദിച്ചു…. പിന്നെ വേഗം കിച്ചണിലേക്ക് കയറിക്കോ. ഇന്ന് ഫുഡ്‌ നമ്മുടെ വകയാ, കുറച്ചു സവാള അരിയാൻ ഉണ്ട് “ആദി “എന്റെ പട്ടി വരും 😡”

“പട്ടിയല്ല വിഷ്ണു തന്നെ വരും…ഇല്ലെങ്കിൽ വരുത്താനുള്ള വഴി എനിക്കറിയാം “ആദി കനപ്പിച്ചു പറഞ്ഞു കിച്ചണിലേക്ക് നടന്നു. വിഷ്ണു ചടപ്പോടെ നിലത്തു ചവിട്ടി തുള്ളി അവന്റെ പുറകെ പോയി,… അവന്റെ കോപ്രായം കണ്ടു നന്ദനും ചിരിച്ചു കൊണ്ടു നടന്നു. “സവാള അല്ലാതെ വേറെ എന്തെങ്കിലും പണി തന്നൂടെ,.”മുൻപിൽ കുമിഞ്ഞു നിൽക്കുന്ന ഉള്ളിക്കൂട്ടം കണ്ടു വിഷ്ണു ദയനീയമായി അവനെ നോക്കി. “നിനക്ക് പറ്റിയ വേറൊരു പണിയും ഇവിടെ ഇല്ല. മര്യാദക്ക് തന്ന പണി ചെയ്യ്” “ചിക്കൻ ഞാൻ നന്നാക്കാം ഏട്ടാ ” “വേണ്ട ഞാൻ ചെയ്തോളാം, മോൻ തന്ന പണി മുഴുവനാക്ക് “നന്ദനും കൈ ഒഴിഞ്ഞു.

അവസാനം നിവർത്തി ഇല്ലാത്തെ ഹെൽമെറ്റൊക്കെ ഇട്ടു പാവം അരിഞ്ഞു മുഴുവനാക്കി.ആദി എല്ലാം റെഡിയാക്കി വേവിക്കാൻ വെച്ചു….മുന്നാളും കൂടെ ടെറസിലേക്ക് നടന്നു. ടെറസിൽ അഞ്ചു പേരും തകർത്തു കളിക്കുവാണ്.മുക്ത അവരുടെ കളിയും കണ്ടു ഒരു മൂലയ്ക്ക് ഇരുന്നു ഫോണിൽ ഓരോന്നും പകർത്തി… ഇത് കണ്ടു കൊണ്ടാണ് ആദി വരുന്നത്.അവൻ അവളുടെ അടുത്ത് വന്നിരുന്നു. വന്നത് അറിഞ്ഞ അവൾ അവനെ നോക്കി പുഞ്ചിരിച്ചു അവന്റെ കയ്യും കൂട്ടി പിടിച്ചു അവർ കളിക്കുന്നതും നോക്കി ഇരുന്നു. “എന്താ എന്നുമില്ലാത്ത ഒരു സന്തോഷം.ഫോണിൽ വീഡിയോസ് പകർത്തുന്നത് കണ്ടു “ആദി

“ആദി പ്രീതിയേ കണ്ടോ, ഇങ്ങനെ ചിരിക്കുന്നത് ഞാൻ കണ്ടിട്ട് എത്ര നാളായെന്ന് അറിയോ… ലൂക്കയോടും എന്നോടും മാത്രമേ ചിരിച്ചു കണ്ടിട്ടുള്ളു. ഇന്ന് ഇവരുടെ കൂടെ ചിരിച്ചു കളിക്കുന്നത് കണ്ടപ്പോൾ എന്തോ പകർത്താതിരിക്കാൻ കഴിഞ്ഞില്ല “അവളുടെ ശബ്ദം ഇടരുന്ന പോലെ തോന്നി അവന്…. അവൾക്ക് കരുത്തെന്നാ പോലെ അവളെ ഒന്നൂടെ ചേർത്തു പിടിച്ചു. “അക്കി നോക്കി അടിക്ക്😬,….. പുറത്തേക്ക് ഫൗളാ, കോർക്ക് ഒറ്റയ്ക്ക് പോയി എടുക്കേണ്ടി വരും “പ്രീതി അപ്പുറത്ത് ലൂക്കയുടെ ടീമിൽ നിന്ന് കൊണ്ടു തന്റെ ശ്രദ്ധ തെറ്റിക്കുന്ന അക്കിയേ കണ്ണുരുട്ടി. “ഞാൻ ബാറ്റിലേക്ക് നോക്കി ഇട്ടു തരാം, എന്നാ ചേച്ചിയ്ക്ക് സുഖമായല്ലോ “അക്കി

“രണ്ടും വാ അടച്ചു കളിക്കുന്നുണ്ടോ, അക്കി ഇതിൽ കോൺസഡറേറ്റ് ചെയ്യ്, അല്ലെങ്കിൽ ആ ചെക്കൻ ചുളുവിൽ മുതലെടുക്കും “ലൂക്ക കിട്ടുന്ന ഗ്യാപ്പിൽ സ്കോർ അടിക്കുന്ന വിക്കിയെ നോക്കി. “വിക്കി വീഴല്ലേ, ശ്രദ്ധിച്ച്…….”നിലത്തേക്ക് വീഴാൻ പോയവനേ ഒരു കൈ കൊണ്ടു പിടിച്ചു മറു കൈ കൊണ്ടു കോർക്ക് അടിച്ചു തെറുപ്പിക്കുന്നവളെ വിഷ്ണു വായും പൊളിച്ചു നോക്കി നിന്നു. അക്കിയും വിക്കിയും ക്ഷീണിച്ചു കളം ഒഴിഞ്ഞെങ്കിലും ലൂക്കയും പ്രീതിയും വിട്ടു കൊടുക്കുന്ന ലക്ഷണം ഇല്ല.പ്രീതി നന്നേ ക്ഷീണിച്ചെന്ന് മനസ്സിലാക്കി അവസാനം ലൂക്ക മനപ്പൂർവം തോറ്റു കൊടുത്തു…. ഇത് പ്രീതിയ്ക്ക് മനസിലായില്ലെങ്കിലും കണ്ടു നിന്നവർക്ക് മനസ്സിലായി.

ഒരു കൊച്ചു കുട്ടിയുടെ ലാഘവത്തിൽ സന്തോഷം കൊണ്ടു തുള്ളി ചാടുന്നവളെ അത്ഭുതത്തോടെ ബാക്കിയുള്ളവർ നോക്കി, പ്രതേകിച്ചു വിഷ്ണു….. ഇവൾക്ക് ഇങ്ങനെയുള്ള ഫീലിങ്‌സും ഉണ്ടോ എന്നവൻ ഓർത്തു🙄. പെട്ടന്ന് സ്ഥലക്കാല ബോധം വന്നതും അരയിൽ കെട്ടിയ ജാക്കറ്റ് എടുത്തണിഞ്ഞു ഡീസന്റായി ആരെയും നോക്കാതെ താഴേക്കു വേഗത്തിൽ നടന്നു…… ഞാൻ പറഞ്ഞില്ലേ അവള് അന്യ ആണെന്ന്, എത്ര പെട്ടന്നാ ഇപ്പൊ സ്വഭാവം മാറിയേ 😳…. വിഷ്ണു വീണ്ടും ചിന്തിച്ചു. ” ആദി എന്താ ഉണ്ടാക്കുന്നെ “മുക്ത സാലഡ് ഉണ്ടാക്കാൻ cucumber അരിയുന്നവന്റെ അടുത്തേക്ക് വന്നു. “ഉണ്ടാക്കി കഴിഞ്ഞു,…. ഒരു തട്ടി കൂട്ട് ബിരിയാണി “ആദി അവന്റെ തല അവളുടെ തലയിൽ മുട്ടിച്ചു കൊണ്ടു പറഞ്ഞു. “ശരിക്കും ” “മ്മ്, എപ്പോഴും പുറത്തു നിന്ന് കഴിക്കുന്നതിൽ ഒരു സുഖം ഇല്ല, ഇന്ന് എന്റെ പെണ്ണിന് എന്റെ വക “

“ഞാൻ അരിഞ്ഞ സവാള കൊണ്ടാണെന്നു ഓർമ വേണം “ഫ്രിഡ്ജിൽ നിന്ന് വാട്ടർ ബോട്ടിൽ എടുത്തു പോകുന്ന വിഷ്ണു അതും പറഞ്ഞു ഒറ്റ പോക്ക്. “ഈ കുരിപ്പിനെ ഇന്ന് ഞാൻ, ഇനി ഈ വർഷത്തേക്ക് ഉള്ളത് ആയി, ഇനി എന്ത് പറഞ്ഞാലും ഈ സവാള കണക്കായിരിക്കും “ആദി തലയിൽ കൈ വെച്ചു പറഞ്ഞു. അവരുടെ കോപ്രായങ്ങൾ കണ്ടു മുക്ത ചിരിച്ചു കൊണ്ടു പത്രങ്ങൾ തുടച്ചു. നന്ദൻ പപ്പടം പൊരിച്ചു. പ്രീതിയും ലൂക്കയും പത്രങ്ങൾ എല്ലാം ടേബിളിൽ നിരത്തി. വിഷ്ണു സഹായിക്കാൻ ചെന്നിരുന്നു. അതിനിടക്ക് രണ്ടും കൂട്ടിയിടിച്ചു…… പിന്നെ അങ്ങോട്ട് കണ്ണുകൾ കൊണ്ടു യുദ്ധമായിരുന്നു. ഇത് കണ്ടു ലൂക്ക തന്നെ കയറി വന്നു.

അങ്ങനെ എല്ലാവരും ഫുഡ്‌ കഴിക്കാൻ ഇരുന്നു…. ആദി ആദ്യം തന്നെ മുക്തയ്ക്ക് വിളമ്പി കൊടുത്തു. ഇത് ബാക്കി അക്കി ഒന്നു ചുമച്ചു. “അനിയത്തി എന്നൊരാൾ ഇവിടെ ഒക്കെയുണ്ട്🙄 “അത് കേൾക്കേണ്ട താമസം പല്ലിറുമ്പി കൊണ്ടു അവളുടെ പ്ളേറ്റിലെക്ക് എല്ലാം കൂടെ കമിഴ്ത്തി. “ഇതിന്റെ ആവിശ്യം ഒന്നും ഇല്ലായിരുന്നു 😁”അക്കി ഒരിളി കൊടുത്തു. പ്രീതിയ്ക്കും ലൂക്കയ്ക്കും നന്ദൻ വിളമ്പി കൊടുത്തു. വിഷ്ണു എന്റെ പട്ടി വിളമ്പും എന്ന കണക്കെ കൈ കെട്ടി ഇരുന്നു… “പ്രീതിയ്ക്ക് പപ്പടം എടുക്കട്ടെ “ആദി “പപ്പടം? ബിരിയാണിയിലേക്ക് ആരെങ്കിലും കഴിക്കോ?”അവൾ ആശ്ചര്യത്തോടെ ചോദിച്ചു….

അവളുടെ മുഖത്തു കൗതുകമായിരുന്നു വിഷ്ണു അവൻ പോലും അറിയാതെ ആ ഭാവങ്ങൾ നോക്കി നിന്നു. “നീ ആദ്യം കഴിച്ചു നോക്ക്,”ആദി ചിരിയോടെ അവളുടെ പ്ളേറ്റിലേക്ക് വെച്ചു കൊടുത്തു. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ കണ്ണടച്ചു അതും കൂട്ടി വായിൽ വെച്ചു…….ഇഷ്ടപ്പെട്ട പോലെ അവളുടെ മുഖം വിടരുന്നത് കണ്ടു എല്ലാവരെയും പോലെ അവനും ചിരിയോടെ നോക്കി നിന്നു. “ഇവരൊക്കെ നാളെ കഴിഞ്ഞാൽ നാട്ടിലേക്ക് തിരിച്ചു പോകും,”ആദി ഇടയ്ക്ക് കയറി പറഞ്ഞു. ഇത് മൂന്നു പേരിലും ഞെട്ടലുണ്ടാക്കി… പക്ഷേ ഏറ്റവും അധികം പ്രീതിയ്ക്കും ലൂക്കയ്ക്കും ആയിരുന്നു…

കാരണം കുറച്ചു സമയം കൊണ്ടു രണ്ടു അവരോട് വല്ലാതെ അടുത്തിരുന്നു. ഫാമിലി എന്താണെന്ന തിരിച്ചറിവ് കിട്ടിയത് ഈ നിമിഷമാണ്. “അതെന്താ നാട്ടിലേക്ക് പോകുന്നെ, ഇവിടെ കൂടിക്കൂടെ “ലൂക്ക “നിനക്ക് ഒന്നും അറിയാത്തത് കൊണ്ടാ മോനെ, ഈ രണ്ടു മുതലുകൾ കോളേജും കട്ടാക്കി ഇങ്ങോട്ട് മുങ്ങിയതാ. അതിന്റെ ഇടയ്ക്ക് കുറച്ചു ഇഷ്യൂ ഉണ്ടായി… അതെല്ലാം ഒന്ന് തണുക്കാൻ വേണ്ടി കാത്തിരുന്നതാ. വീട്ടിൽ നിന്ന് വിളി വരാൻ തുടങ്ങി. ഇനിയും ഇവിടെ നിർത്തിയാൽ രണ്ടിനെയും വല്ല കൂലി പണിയ്ക്കും വിടേണ്ടി വരും “ആദി പറഞ്ഞു നിർത്തി.

അതിന് മറുപടി എന്നോണം രണ്ടും എന്നത്തേയും പോലെ ഇളിച്ചു. വീണ്ടും സമയം പോയി കൊണ്ടിരുന്നു.വിഷ്ണുവിനോട് ഒഴിച്ച് ബാക്കി എല്ലാവരോടും പ്രീതി സൗഹൃദം സ്ഥാപിച്ചു. അതിൽ അവന് വല്ല അത്ഭുതവും തോന്നിയില്ല, കാരണം ആള് അങ്ങോട്ട് മൈൻഡ് കൊടുത്താലല്ലേ……. ലൂക്ക അക്കിയ്ക്കും വിക്കിയ്ക്കും പറ്റിയ ടൈപ്പ് ആണെന്ന് മനസ്സിലായി. അവന്റെ ചളിയടി കേട്ട് രണ്ടും ഇമ്പ്രെസ്സ് ആയി ഫോൺ നമ്പർ ഒക്കെ വാങ്ങി വെച്ചു……. മുക്തയും ആദിയും ഒരു നിമിഷത്തേക്ക് തങ്ങളുടെ പ്രണയം മറന്നു അവരുടെ ഇടയിൽ കൂടിയിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button