Novel

കാണാചരട്: ഭാഗം 52

[ad_1]

രചന: അഫ്‌ന

വിഷ്ണുവും നന്ദനും വിക്കിയും അക്കിയും നാട്ടിലേക്ക് ട്രെയിൻ കയറി. അവരെ യാത്ര അയക്കാൻ ബാക്കിയുള്ളവരും വന്നിരുന്നു. “നിങ്ങൾ എല്ലാവരും ഒരു ദിവസം അങ്ങോട്ട് വാ, നമുക്ക് അവിടെ കൂടാം”നന്ദൻ “ഞങ്ങൾ അടുത്ത വെക്കേഷന് വേഗം വരാൻ നോക്കാം,…. എന്നിട്ട് ചേച്ചിയുടെ നെക്സ്റ്റ് മോഡൽ ഞാനായിക്കോളാം ” അക്കി ചിരിയോടെ പ്രീതിയുടെ കയ്യിൽ തൂങ്ങി. “ആ പെണ്ണെ, വെക്കേഷന് വേഗം വരാൻ നോക്ക്, നിനക്കുള്ള സീറ്റ് ഞാൻ ഒഴിച്ചിട്ടോളാം “പ്രീതി അവളുടെ കവിളിൽ നുള്ളി. “ഏട്ടത്തി വേഗം വരാൻ നോക്ക്, അല്ലെങ്കിൽ എന്റെ പെങ്ങൾ ഇനിയും suicide ചെയ്തു കൊണ്ടിരിക്കും…..

എന്തൊക്കെയായാലും ഏട്ടനായി പോയില്ലേ.കൈ മുറിച്ചു മുറിച്ചു ഇനി അവിടെ സ്ഥലം ഉണ്ടോന്ന് ഡൌട്ടാ”വിഷ്ണു ഫോൺ വെച്ചു കൊണ്ടു അങ്ങോട്ട് വന്നു. “ചേച്ചി വീണ്ടും കൈ മുറിച്ചോ “വിക്കി ഞെട്ടലോടെ നോക്കി. “മ്മ്, അമ്മയാ വിളിച്ചേ…. ആദിയോട് വേഗം വരാൻ പറയാൻ.ഞാൻ എല്ലാം പറഞ്ഞു…..പറ്റുമെങ്കിൽ നിങ്ങൾ രണ്ടു പേരും ഒരു ദിവസം അങ്ങോട്ട് വാ. എന്നിട്ടെയെങ്കിലും ഒന്ന് അടങ്ങിയാൽ മതിയായിരുന്നു “വിഷ്ണു പറയുന്നത് കേട്ട് പ്രീതി അവനെ ഉറ്റു നോക്കി.

സ്വന്തം ചോര ആയിട്ട് കൂടി അവളുടെ നിൽക്കാതെ പ്രണയിക്കുന്നവർ ഒന്നാകാൻ ആഗ്രഹിക്കുന്ന ഇവരുടെ മനസ്സിന്റെ ശുദ്ധി ഓർത്തു അവൾക്ക് പോലും അസൂയ തോന്നി…ഇങ്ങനെയും ആളുകൾ ഉണ്ടല്ലേ. “ഒരു ദിവസം ഞങ്ങൾ അങ്ങോട്ട് ഇറങ്ങാം, ഇപ്പോ പഴയ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ “ആദി മുക്തയുടെ കൈ കോർത്തു പിടിച്ചു കൊണ്ടു പറഞ്ഞു.അതിന് സമ്മതമെന്നോണം മുക്ത തങ്ങളെ പ്രതീക്ഷയോടെ നോക്കുന്നവരെ നോക്കി തലയാട്ടി.

“എട്ടായിക്ക് ആരും സെറ്റായില്ലെങ്കിൽ എന്നേ ഓർത്തോണേ “അക്കി തമാശ രൂപത്തിൽ ലൂക്കയേ നോക്കി. പറഞ്ഞു തീർന്നതും നന്ദൻ അവളുടെ ചെവിയ്ക്ക് പിടിച്ചു ട്രെയിന്റെ ഉള്ളിലേക്ക് ഇട്ടു. “മിണ്ടാതെ അവിടെ പോയി ഇരിക്ക് കുരുട്ടെ ” “വിളിക്കാൻ മറക്കല്ലേ “അപ്പുറത്തെ വിൻഡോ സൈഡിലൂടെ തലയിട്ടു വിളിച്ചു പറഞ്ഞതും ലൂക്ക ശെരിയെന്ന പോലെ കുസൃതി ചിരിയോടെ തലയാട്ടി അവൾക്ക് ബൈ പറഞ്ഞു. ഈ കുരിപ്പിനെ ഇന്ന് ഞാൻ….. വിക്കി നന്ദന്റെ നോട്ടം കണ്ടു ട്രെയിനിലേക്ക് കയറി അവളെയും വലിച്ചു അകത്തേക്ക് നടന്നു.

“അപ്പോ ശരി ഞങ്ങൾ പോകുവാ…. പിന്നൊരിക്കൽ വരാം “നന്ദൻ എല്ലാവർക്കും കൈ കൊടുത്തു അകത്തേക്കു കയറി… “അപ്പൊ ഞാനും അങ്ങോട്ട് പോകുവാ, പോകാൻ താല്പര്യമുണ്ടായിട്ടല്ല, പിന്നെ കമ്പനി മുഴുവൻ ഈ രണ്ടു പാവങ്ങളുടെ തലയിലേക്കിട്ട് ചിലർ വിലസി നടക്കുന്നുണ്ട് ഇവിടെ, ആ അത് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാം വിധി”മുകളിലേക്കും ആദിയെ ആക്കി കൊണ്ടു വിഷ്ണു അകത്തേക്ക് കയറി.അതിനു അവന്റെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു.ഇതൊക്കെ കണ്ടു ലൂക്കയും പ്രീതിയും അറിയാതെ ചിരിച്ചു പോയി. ട്രെയിൻ എടുത്തു……. നാലു പേരും തലയിട്ട് അവർക്ക് യാത്ര പറഞ്ഞു.

“എന്നാ നമുക്ക് നടന്നാലോ “ആദി മുക്തയുടെ കൈ പിടിച്ചു ബാക്കിയുള്ളവരെ നോക്കി. അതിന് ഇരുവരും തലയാട്ടി പുറത്തേക്ക് നടന്നു. പ്രീതിയ്ക്ക് എന്തോ തന്നെ വിട്ടു പോകുന്ന പോലെ തോന്നി. അവൾ വീണ്ടും പുറകിലേക്ക് നോക്കി,…എന്നാൽ ട്രെയിൻ ഓടി കൊണ്ടിരിക്കുമ്പോഴും ഡോറിൽ ചാരി കൊണ്ടു മറ്റൊരു രൂപം അവളെയും നോക്കി നിൽപ്പുണ്ടായിരുന്നു….. കണ്ണുകൾ പരസ്പരം ഇടഞ്ഞതും ഇരുവരും അമ്പരപ്പോടെ നോട്ടം പിൻവലിച്ചു. പ്രീതി വേഗം തനിക്ക് മുൻപിൽ പോകുന്നവരുടെ അടുത്തേക്ക് ഓടി. ഇത്രയും നേരം എന്തിനാണ് നോക്കി നിന്നതെന്ന് പോലും അറിയാതെ അവനും തന്റെ സീറ്റിൽ ചെന്നിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഇന്നാണ് ദീക്ഷിതിനെ കാണിക്കുന്ന ദിവസം. ഇവിടെ ആക്കി പോയതിന് ശേഷം ആദി ഒന്ന് വന്നു നോക്കിയിട്ട് കൂടെ ഇല്ലെന്നോർത്തു അവന് ദേഷ്യം വന്നു. ആരെയും വിശ്വസിക്കാൻ പാടില്ല…. എല്ലാം എന്റെ തെറ്റാ, കുറച്ചു സ്വാതന്ത്രം കൊടുത്തു…. അവൻ പുലമ്പി കൊണ്ടു ബെഡിൽ ഇരുന്നു. എന്നാൽ ആദി ഈ കാര്യം ഒന്നും മറന്നിട്ടില്ലായിരുന്നു. അവൻ ഡോക്ടർക്ക് അപ്പോയ്മെന്റ് ഓക്കേ എടുത്തു അവനെ എടുക്കാൻ വന്നിട്ടുണ്ട് താഴെ.. “ദീക്ഷിത് എവിടെ, റെഡിയായോ ‘ “ഇല്ല, സാർ ഇന്ന് നല്ല ദേഷ്യത്തിലാ. ഞങ്ങൾ കൂടെ വരാമെന്ന് പറഞ്ഞിട്ടും ദേഷ്യം പിടിച്ചു എല്ലാവരെയും വഴക്കും പറഞ്ഞു പുറത്താക്കി ഡോർ ലോക്ക് ചെയ്തു അകത്തിരിക്കുവാ “അവന്റെ PA പറഞ്ഞു.

“ഇനി ഞാൻ കൊണ്ടു പൊക്കോളാം നിങ്ങളുടെ സാറിനെ “അവൻ ചിരിച്ചു കൊണ്ടു മുകളിലേക്ക് കയറി.അവൻ പറഞ്ഞ പോലെ ഡോർ ലോക്ക് ആണ്.ആദി ആദ്യം ഡോറിൽ തട്ടി. “നിങ്ങളോടല്ലേ പറഞ്ഞേ എനിക്ക് എങ്ങോട്ടും പോകേണ്ടെന്ന്. ഇറങ്ങി പോകുന്നുണ്ടോ എല്ലാം “അവൻ ഒച്ചയിട്ടു കയ്യിൽ കിട്ടിയ ലാംബ് എടുത്തെറിഞ്ഞു. ഇത് കേട്ട് ആദി കണ്ണുപൂട്ടി. “അടിയന് ആ മുഖം എങ്കിലും ഒന്ന് കാണിച്ചു തരുവോ “ആദിയുടെ ശബ്ദം കേട്ട് അവൻ ഞെട്ടി കൊണ്ടു അങ്ങോട്ട് നോക്കി. ഇനി തോന്നിയതാണോ. “അധ്വിക് ആണോ “ദീക്ഷത് സംശയത്തോടെ ചോദിച്ചു. “അങ്ങനെയും പറയാം “അവൻ ചിരിയോടെ പറഞ്ഞു തീർന്നതും ഡോർ തനിക്ക് മുൻപിൽ തുറന്നു.

ദീക്ഷിത് ഒന്നു നോക്കാതെ തിരിച്ചു ബെഡിൽ ചെന്നിരുന്നു. “എന്തിനാ വന്നേ, ചത്തോ എന്നറിയാനോ?”ദീക്ഷിത് ദേഷ്യത്തിൽ അവനെ നോക്കാതെ ചോദിച്ചു. അവന്റെ മുഖഭാവം കണ്ടു ആദിയ്ക്ക് ചിരിയാണ് വന്നത്. ഒരു കൊച്ചു കുട്ടികളെ പോലെ….. ഇത്രയും ദിവസം ഒന്നു വിളിച്ചു നോക്കാത്തതിന്റെ പരിഭവം ആണെന്ന് മനസ്സിലായി. “ജീവൻ പോയാൽ ഞാൻ അറിയില്ലേ, ഇത് ഇപ്പോ ഡോക്ടറേ കാണിക്കാൻ പോകേണ്ടേ…. നിന്നല്ലേ check up ചെയ്യേണ്ട ദിവസം…..”ആദി പറയുന്നത് കേട്ട് ഇതൊക്കെ ഇപ്പോയും ഓർമ ഉണ്ടോ എന്ന കണക്കെ അവനെ കണ്ണും മിഴിച്ചു നോക്കി. “എനിക്കെങ്ങും പോകേണ്ട, മുഖം കണ്ടെങ്കിൽ വേഗം പോകാൻ നോക്ക് “

“ഞാൻ ഇപ്പൊ വന്നത് ചെക്കപ്പിന് പോകാനാ, വേഗം പോയി ഡ്രസ്സ്‌ മാറിയേ, സമയം പോകുന്നു “ആദി വാച്ചിലേക്ക് നോക്കി. “എനിക്ക് ഒരു ചെക്കപ്പും ഇല്ല, അധ്വിക് നിന്റെ പണി നോക്കി പോകാൻ നോക്ക്”ദീക്ഷിത് വാശിയിലാ. അഞ്ചു മിനിറ്റ് കൂടെ ഞാൻ പുറത്തു വെയിറ്റ് ചെയ്യും, എന്നിട്ടും ഒരുക്കം കഴിഞ്ഞില്ലെങ്കിൽ ഉള്ളത് ഇട്ടിട്ട് കൊണ്ടു പോകും ” മുട്ടിനു മുകളിലേക്കുള്ള ഷോർട്സും ഫുൾ സ്ലീവ് ബനിയനും ആണ് വേഷം. അവന് ആദിയുടെ സ്വഭാവം അറിയുന്നത് കൊണ്ടു തന്നെ ഒന്ന് മൊത്തത്തിൽ നോക്കിയതിനു ശേഷം ചവിട്ടി തുള്ളി ഡ്രസ്സിംഗ് റൂമിലേക്ക് പോയി.ആദി പോക്കറ്റിലും കയ്യിട്ടു അവന്റെ പോക്ക് നോക്കി അവിടെ ചാരി ഇരുന്നു.

കുറച്ചു സമയം കൊണ്ടു ദീക്ഷിത് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിറങ്ങി. ഓവർ ലൂസ് വൈറ്റ് ടിഷർട്ടും ഷോട്സും ആണ് വേഷം….. മുറിവ് കാണിക്കാൻ ഉള്ളത് കൊണ്ടു ഇതേ ഇപ്പൊ നടക്കു. “പോകാം “ആദി അവനെ നോക്കി. അതിന് ചുണ്ട് കൊട്ടി കൊണ്ടു ദീക്ഷിത് മുൻപിലേക്ക് നടന്നു. ആദിയുടെ കൂടെ ഹോസ്പിറ്റലിലേക്ക് പോകുന്നവനെ കണ്ടു അവന്റെ സെർവെൻറ്സ് അടക്കം അത്ഭുതത്തോടെ നോക്കി. അങ്ങനെ ഒന്നും ഒതുങ്ങുന്ന കൂട്ടത്തിൽ ഉള്ളതല്ലല്ലോ പുള്ളി. “ഞാൻ കൂടെ വരണോ “അവന്റെ PA മുൻപിലേക്ക് ഓടി വന്നു. “വേണ്ട “അത്രമാത്രം പറഞ്ഞു കൊണ്ടു ആദിയുടെ കാറിൽ കയറി ഇരുന്നു.

അനുസരണ ഒക്കെ ഉണ്ടല്ലേ എന്ന മട്ടിൽ അവനെയൊന്ന് നോക്കിയ ശേഷം കാർ സ്റ്റാർട്ട്‌ ചെയ്തു. “വീട്ടിൽ സിസ്റ്ററും ബ്രോതെര്സും കൂടെ ആയപ്പോൾ സമയം പോയതറിയില്ല, അവരോട് അങ്ങനെ സംസാരിച്ചിരിക്കും.ഇന്നലെ അവരൊക്കെ നാട്ടിലേക്ക് തിരിച്ചു പോയി. വീണ്ടും ഒറ്റയാൻ ആയി.അതാ ഇങ്ങോട്ട് വന്നേ..”ആദി ഡ്രൈവ് ചെയ്യുന്നതിനിടെ പറഞ്ഞു. ദീക്ഷിതിന് ഒരു നിമിഷം അവനോട് അസൂയ തോന്നി. അവന് സ്വന്തമെന്ന് പറയാൻ ആരൊക്കെയാ….. എന്നാൽ തനിക്കോ? മരിച്ചു റോഡിൽ കിടന്നാൽ പോലും തിരിഞ്ഞു നോക്കാൻ ആളില്ല. തന്റെ മരണ ചടങ്ങ് കൂടാൻ എങ്കിലും ആരെങ്കിലും വരുവോ…

ഒരു തരം മരവിപ്പോടെ അവൻ ഓർത്തു. “ആദിയ്ക്ക് പ്രശ്നമില്ലെങ്കിൽ എന്റെ വീട്ടിലേക്ക് താമസമാക്കാം ” പെട്ടെന്നുള്ള ഓർമയിൽ അവൻ ചോദിച്ചതും കേട്ടത് വിശ്വസിക്കാൻ ആവാതെ ആദി കാർ ബ്രേക്ക് ചവിട്ടി അവന്റെ സത്യമാണോ എന്ന ഭാവത്തിൽ നോക്കി. “നീ ഇപ്പൊ എന്താ പറഞ്ഞേ ” ” ഞാൻ ഒന്നും പറഞ്ഞില്ല “വീണ്ടും ചോദിക്കാൻ ഒരു മടിയുള്ള പോലെ അവൻ തല ചെരിച്ചു. “അല്ല ഞാൻ എന്തോ കേട്ടു,…”ആദി ഓർത്തു കൊണ്ടു അവന് നേരെ തിരിഞ്ഞു. “എനിക്കൊന്നും ഓർമ ഇല്ല, നീ വണ്ടി എടുക്കാൻ നോക്ക് ” “ഇല്ല, നീ ഇപ്പോ പറഞ്ഞത് ഒന്നൂടെ പറഞ്ഞിട്ടേ ഞാൻ ഇവിടുന്ന് അനങ്ങു ” “ഒറ്റയ്ക്ക് ആണെങ്കിൽ എന്റെ വീട്ടിലേക്ക് താമസം മാറണോ എന്ന് ചോദിച്ചതാ…..

വേണമെങ്കിൽ മതി ഒരു നിർബന്ധവും ഇല്ല ” ആദി ഇപ്പോഴും കാതുകളെ വിശ്വസിക്കാൻ ആവാതെ നിൽക്കുവാണ്. ഇത്രയും കാലം കണ്ട ദീക്ഷിത് അല്ല ഇപ്പോ മുൻപിൽ നിൽക്കുന്നതെന്ന് അവനോർത്തു. തികച്ചും വിത്യാസത്യം. പേടിയോടെ കരയുന്ന ഒരു കുഞ്ഞിനെ പോലെ തോന്നി…. “അവിടെ തനിച്ചിരിക്കുന്നതിലും ഭേദം നിന്നോട് വഴക്കടിക്കുന്നതല്ലേ, ഞാൻ ഇന്ന് തന്നെ ഇങ്ങോട്ട് ഷിഫ്റ്റ്‌ ചെയ്തോളാം “ആദി ഇളിച്ചു കൊടുത്തു കാർ ഹോസ്പിറ്റലിലേക്ക് എടുത്തു. ദീക്ഷിതിന് അതൊരു ആശ്വാസമായിരുന്നു. എത്രയൊക്കെ ദേഷ്യം പ്രകടിപ്പിച്ചാലും തന്നെ വിട്ടു പോകാതെ കൂടെ നിൽക്കുന്നത് ഇവൻ മാത്രമാണെന്നോർത്തു.

ഹോസ്പിറ്റലിൽ എത്തി ചെക്കപ്പ് ഒക്കെ കഴിഞ്ഞു…… ഇപ്പൊ മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട്, ഉള്ളിലേക്ക് ഇൻഫെക്ഷൻ ഒന്നും ഇല്ല. അതുകൊണ്ട് ഇനി പതിയെ നടന്നു തുടങ്ങാം എന്ന് പറഞ്ഞത് തന്നെ ദീക്ഷിതിന് വലിയ ആശ്വാസമായിരുന്നു. വീട്ടിലേക്ക് തിരിച്ചു പോകാൻ നേരം ആദിയുടെ കാർ അവന്റെ ഫ്ലാറ്റിനും മുൻപിൽ വന്നു നിർത്തി. കാര്യം മനസിലാവാതെ അവൻ ആദിയെ സംശയത്തോടെ നോക്കി. “എന്റെ കുറച്ചു സാധനങ്ങൾ എടുക്കാൻ ഉണ്ട്. അതെടുത്തു വേഗം വരാം ” “നിനക്ക് വട്ടുണ്ടോ, അതിനൊക്കെ ഒരുപാട് ടൈം ആവില്ലേ അധ്വിക്. എനിക്ക് വേറെ പണിയുണ്ട്. എന്നേ വീട്ടിൽ ഇറക്കി നീ എവിടെക്ക് വേണേലും പൊക്കോ “

“ഒരുപാട് ടൈം ഒന്നും ഇല്ല, ഞാൻ നേരത്തെ അങ്ങോട്ട് പോരാൻ എല്ലാം പാക്ക് ചെയ്തു വെച്ചിരുന്നു. നീ ചോദിച്ചില്ലെങ്കിലും ഞാൻ അങ്ങോട്ട് തന്നെ കയറി വരു😁”ആദി കണ്ണിറുക്കി കൊണ്ടു മുകളിലേക്ക് ഓടി. ദീക്ഷിതിന് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി. ആദിയെ കണ്ടു മുട്ടിയതിന് അവൻ ദൈവത്തോട് നന്ദി പറഞ്ഞു.അത് കണ്ണിറായി കൺ കോണിൽ ഉരുണ്ടു കൂടി… കുറച്ചു സമയം കൊണ്ടു നാലഞ്ചു ബാഗുകളുമായി സെക്യൂരിറ്റിയുടെ കൂടെ ആദി താഴെക്ക് വന്നു. ദീക്ഷിത് സഹായിക്കാൻ വേണ്ടി ഡോർ തുറന്നെങ്കിലും അത് ലോക്ക് ആയിരുന്നു. അതോടെ ഓരോന്ന് പുലമ്പി നേരെ ഇരുന്നു.

ആദി എല്ലാം ഡിക്കിയിൽ കയറ്റി കീ സെക്യൂരിറ്റിയേ ഏൽപ്പിച്ചു അവിടുന്ന് യാത്ര പറഞ്ഞിറങ്ങി. അവിടം മുതൽ ഒരു നല്ല സൗഹൃദത്തിന്റെ പുൽനാമ്പു തളിർക്കുകയായിരുന്നു. ഒരിക്കലും അണയാത്ത സൗഹൃദം…… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഒരു ദിവസം ഓഫീസിൽ……. “മേം”ഗായത്രി ജോലിയിൽ മുഴുകി ഇരിക്കുന്ന മുക്തയുടെ അടുത്തേക്ക് വന്നു. “ഗായത്രിയോ, വാ ഇവിടെ ഇരിക്ക് “മുക്ത അവളോട് ചെയറിൽ ഇരിക്കാൻ കാണിച്ചു. “എനിക്ക് ഒരു പറയണം എന്നുണ്ടായിരുന്നു “അവൾ മടിയോടെ പറഞ്ഞു തുടങ്ങി. “അതിനെന്തിനാ നീ ഇങ്ങനെ വിറക്കുന്നെ, എന്താണെങ്കിലും ധൈര്യമായി തന്നെ പറഞ്ഞോ “

“അത് മേം ഞാൻ ഈ ജോബ് resign ചെയ്യുകയാണ് “ഗായത്രി ഇടർചയോടെ പറഞ്ഞു നിർത്തി. “What “ഇത്രയും നേരം ശാന്തമായിരുന്നു മുക്ത ഞെട്ടലോടെ അവളെ നോക്കി. ആ മുഖം വല്ലാതെ കുനിഞ്ഞിരുന്നു. “ഗായത്രി എന്താ ഇപ്പോ പറഞ്ഞേ, resign ചെയ്യുകയോ? എന്തിന് ” “എനിക്ക് നാട്ടിൽ പോകണം,”അപ്പോഴും ആ ശിരസ്സ് താഴ്ന്നു തന്നെ ആയിരുന്നു. പോകാൻ ഒട്ടും താല്പര്യമില്ലാത്ത പോലെയാണ് അവളുടെ സംസാരം എന്ന് മുക്ത ശ്രദ്ധിച്ചു. “നാട്ടിൽ പോകേണ്ടെന്ന് ഒരിക്കലും നിന്നോട് ഞാൻ പറഞ്ഞിട്ടില്ലല്ലോ ഗായത്രി. എപ്പോ വേണ്ടെങ്കിലും പോകാം….. എനിക്ക് കംഫർട് നീയാണ്. എന്നിട്ടിപ്പോ പെട്ടന്ന് പോവുകയാണെന്ന് പറയുമ്പോൾ…..

ഇനി സാലറി പ്രോബ്ലം വല്ലതും ആണോ, നമുക്ക് വഴി ഉണ്ടാക്കാം “മുക്ത അവളെ ഉറ്റു നോക്കി. “എന്റെ മാര്യേജ് ആണ്,അതുകൊണ്ട് ഈ ജോലി തുടർന്നു കൊണ്ടു പോകാൻ എനിക്ക് കഴിയില്ല.അല്ലാതെ മേമിനെയോ സാലറി പ്രശ്നമോ അല്ല”അത് പറയുമ്പോഴും അവളുടെ കണ്ണിൽ നനവ് പടർന്നു വരുന്നുണ്ടായിരുന്നു. “മാര്യേജ്! What a സർപ്രൈസ് ഗായത്രി. ഇത് എന്നാ നിനക്ക് നേരത്തെ പറഞ്ഞു കൂടായിരുന്നോ “അത് കേട്ട് ഇത്രയും നേരം വാടിയിരുന്ന മുഖം വിടർന്നു, മുക്ത ചിരിച്ചു കൊണ്ടു അവളുടെ അടുത്തേക്ക് ചെന്നു.പക്ഷേ അപ്പോഴും ഗായത്രിയുടെ മുഖം തെളിഞ്ഞിരുന്നില്ല. “എന്താ ഗായത്രി നിന്റെ മുഖം വല്ലാതിരിക്കുന്നെ,

നിന്റെ മാര്യേജ് ആണെന്ന് പറയുമ്പോൾ പോലും ഒരു തുള്ളി സന്തോഷം പോലും നിന്റെ മുഖത്തു എനിക്ക് കാണാൻ പറ്റുന്നില്ലല്ലോ “മുക്ത സംശയത്തോടെ അവളുടെ താടിയിൽ പിടിച്ചുയർത്തി. “അ…… അ..ത് മേമിന് തോന്നുന്നതാ. ഞാൻ പോകട്ടെ, പോകുന്നതിന് മുൻപ് കുറച്ചു വർക്ക്‌ ഉണ്ട് “നനഞ്ഞുണങ്ങിയ പീലികൾ കണ്ടു മുക്ത അവളെ പോകാൻ സമ്മതിക്കാതെ പിടിച്ചു വെച്ചു. “നീ എനിക്ക് നല്ലൊരു സുഹൃത്ത് കൂടെയാണ് ഗായത്രി. അതുകൊണ്ട് നിനക്ക് എന്ത് പ്രോബ്ലം ഉണ്ടെങ്കിലും എന്നോട് തുറന്നു പറയാം. എന്നേ കൊണ്ടു പറ്റുന്നതാണെങ്കിൽ ഞാൻ ഹെൽപ്പ് ചെയ്യാം.”മുക്ത പറയുന്നത് കേട്ട് ഒരു ആശ്രയമെന്നോണം ഗായത്രി നിറഞ്ഞ കണ്ണുകൾ തുടച്ചു അവളെ പുണർന്നു.

ഒന്നും മനസ്സില്ലെങ്കിൽ പോലും അവളുടെ ഉള്ളിൽ വലിയൊരു കടൽ ഉണ്ടെന്ന് മുക്തയ്ക്ക് മനസ്സിലായി. അവൾ ഗായത്രിയുടെ പുറത്തു തട്ടി. “പറ ഗായത്രി,… നിനക്ക് ഈ വിവാഹത്തിന് സമ്മതം അല്ലെ ” അവളെ ചെയറിൽ ഇരുത്തി അടുത്തുള്ള ചെയറിൽ അവൾക്ക് അഭിമുഖമായി ഇരുന്നു ശാന്തമായി തന്നെ ചോദിച്ചു. അല്ലെന്നും ആണെന്നുമുള്ള രീതിയിൽ അവൾ തലയാട്ടി. “നിനക്ക് ഇഷ്ടമല്ലെങ്കിൽ അത് നിന്റെ പേരെന്റ്സിനോട് തുറന്നു പറഞ്ഞുടെ”എല്ലാവരും ഒരു പോലെ അല്ലല്ലോ എന്നൊരു ചിന്തയിൽ ആണ് മുക്ത അവളോട് അങ്ങനെ പറഞ്ഞത്. കാരണം അവളും ഈ പ്രതിസന്ധി കടന്നു വന്നതാണ്, ആ മഴയിൽ ഒരുപാട് നഷ്ടങ്ങളും ഇഷ്ട്ടങ്ങളും ഉണ്ടായി…..

“അതിന് പറയാൻ അങ്ങനെയൊരു parents ഉണ്ടായാൽ അല്ലെ മേം ” അവൾ ഒരു തരം പുച്ഛത്തോടെ ഓർത്തു.ഇത് കേട്ട് ഒന്നും മനസിലാവാതെ അവളുടെ വലതു കൈ ചേർത്ത് പിടിച്ചു മുക്ത അവളെ ഉറ്റു നോക്കി. “അപ്പൊ ഗായത്രിയുടെ ഫാമിലിയൊക്കെ ” മുക്തയുടെ അടുത്തേക്ക് വെറുതെ സംസാരിക്കാൻ വന്നിരുന്ന ആദിയും ദീക്ഷിതും അവളുടെ മാര്യേജ് ആണെന്ന് കേട്ട് വിഷ് ചെയ്യാൻ കയറാൻ നിൽക്കുമ്പോഴാണ് ഇത് കൂടെ കേൾക്കുന്നത്…. അതോടെ രണ്ടും പെട്ടന്ന് സ്റ്റക്കായി അവിടെ തന്നെ നിന്നു പരസ്പരം മുഖത്തോട് മുഖം നോക്കി……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button