Novel

കാണാചരട്: ഭാഗം 58

രചന: അഫ്‌ന

നീണ്ട യാത്രകൾക്ക് ഒടുവിൽ ആലപ്പുഴ എന്ന മനോഹര വസന്തിയിൽ എത്തി ചേർന്നു…..അതിന്റെ മുന്നറിയിപ്പ് എന്നോണം തണുത്ത ഇളം കാറ്റു ഇരുവരെയും തഴുകി……മൂവരും അവയെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. “എന്തൊരു റീലിഫാ ഇവിടെ “മുക്ത പുറത്തേക്ക് തലയിട്ട് കൊണ്ടു പറഞ്ഞു. “തല അകത്തേകിട് വാമി….. വാഹനങ്ങൾ പോകുന്നത് കാണുന്നില്ലേ നീ “വാഹനം ഓടിക്കുന്നതിനിടെ ആദി ശാസനയോടെ പറഞ്ഞു. “കണ്ടു😒…….”അവൾ അതും പറഞ്ഞു തല അകത്തേക്കിട്ടു. “ഇനി മുഖവും വീർപ്പിച്ചു ഇരിക്ക്,..ഇതാണ് ഞാൻ ഒന്നും പറയാത്തെ “അവളുടെ മുഖം ചുവന്നെന്ന് അറിഞ്ഞു ആദി മിററിലൂടെ നോക്കി.

“ഞാൻ പിണങ്ങിയിട്ടൊന്നും ഇല്ല,”തല ചെരിച്ചു പുറത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു നിർത്തി. “ഫ്രഷ് ഫ്രഷേ…….”ദീക്ഷിത് അവൾക്കിട്ട് താങ്ങി…. മുക്ത എന്തോ പറയാൻ വാ തുറന്നതും “ദീക്ഷി….. നിനക്ക് എന്നോട് ഇത്തിരിയെങ്കിലും സ്നേഹം ബാക്കിയുണ്ടെങ്കിൽ ആ വാ തുറക്കല്ലേ പ്ലീസ്……കുറച്ചു സമാധാനം തരുവോ. ആഗ്രഹം കൊണ്ടാ “അവൻ കെഞ്ചി…. അതോടെ രണ്ടും വായും പൂട്ടി പുറത്തേക്ക് കണ്ണും നട്ടിരുന്നു…. അൽപ സമയത്തിന് ശേഷം കാർ ഗ്രാമത്തിലെക്ക് കടന്നു…… എങ്കിലും പച്ച വിരിച്ച പരവധാനി…പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന പാടം, അതിലുടെ ഒഴുകി പോകുന്ന കുഞ്ഞു കുഞ്ഞു തൊടുകൾ.

കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത പോലെ കാർ പതിയെ സഞ്ചാരിച്ചു…. ആദ്യമായ് കാണുന്ന പോലെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചു കൊണ്ടിരുന്ന കുട്ടികൾ അവരുടെ വാഹനത്തിന്റെ ഭംഗി കണ്ടു ആശ്ചര്യത്തോടെ നോക്കുന്നത് കണ്ടു മുക്ത അവർക്ക് നേരെ കൈ വീശി….. അവളുടെ ചിരി കണ്ടു കുട്ടികളും സന്തോഷത്തോടെ തിരിച്ചു കൈ കാണിച്ചു യാത്ര പറഞ്ഞു. “ആദി നമുക്ക് നടന്നു പോയാലോ ” “അത് നല്ല ഐഡിയയാ….കാർ നമുക്ക് മൂന്നു പേർക്കും ഏറ്റി കൊണ്ടു പോകാം” ദീക്ഷിത് ആക്കിയതാണെങ്കിലും കാര്യമായി തന്നെ പറഞ്ഞു.മുക്ത തലയാട്ടി കഴിഞ്ഞതിന് ശേഷമാണ് എന്താണ് പറഞ്ഞതെന്ന ബോധം അവൾക്ക് വന്നത്.

“വാമി……..”ആദി അവളെ ദയനീയമായി വിളിച്ചു. പെണ്ണിന്റെ മൂക്കെല്ലാം ചുവന്നു രക്തം തോട്ടെടുക്കാൻ പാകത്തിന് ആയിട്ടുണ്ട്…..ദീക്ഷിത് ചുണ്ട് കൊട്ടി ചിരിച്ചു താൻ ഇവിടുത്തെ നാട്ടുകാരനേ അല്ലെന്ന മട്ടിൽ ഫോണിൽ സിഗ്നൽ ചെക്ക് ചെയ്തു. “രണ്ടിനെയും അങ്ങ് കൊന്നാലോ 🤬”മുക്ത ആത്മഗതിച്ചു. “ആദി വണ്ടി നിർത്തിക്കെ “ദീക്ഷിത് ഫോണിലേക്ക് നോക്കി കൊണ്ടു അവനെ തട്ടി. “എന്താടാ ” “എങ്ങോട്ടാ നമ്മൾ പോകുന്നെ ” “ഗായത്രിയുടെ വീട്ടിലേക്ക് “

“വീട് എവിടെയാ ” “അത് ഇവിടെ എവിടെയോ ആണ്….” “അറിയാതെ നീ ഇതേങ്ങോട്ടാ കാറെടുത്തു പോകുന്നെ… ഈ റൂട്ട് നേരെ കായലിലെക്കാ ഡാ….ചെറിയ വാഹനങ്ങൾക്ക് അല്ലാതെ റിവൈസ് എടുക്കാൻ പോലും പറ്റില്ല,. “അവൻ ആദിയെ നോക്കി. “നിന്റെ നോട്ടം കണ്ടാൽ തോന്നും ഞാൻ എല്ലാം അറിഞ്ഞു മനപ്പൂർവം കാർ കായലിലേക്ക് മറിച്ചിടാൻ കൊണ്ടു പോകുവാണെന്നു”ആദി അവനെ തുറിച്ചു നോക്കി. “പറയാനും പറ്റില്ല,…

പക പോകുവാണെങ്കിലോ “മുക്ത എങ്ങോട്ടോ നോക്കി പറഞ്ഞു… ഇത് കേട്ടു ആദി കനപ്പിച്ചോന്ന് നോക്കി. “നീ ഇതിപ്പോ എവിടുന്നാ കണ്ടു പിടിച്ചേ”ആദി അവനെ നോക്കി. “Google മാപ്പിൽ, ഇത്രയും നേരം റേഞ്ചു കിട്ടാത്തത് കൊണ്ടു മാപ്പ് സ്റ്റക്ക് ആയി പോയത് ഞാൻ അറിഞ്ഞില്ല…. റൂട്ട് ചെറുതായി തെറ്റിയിട്ടുണ്ട്…”അവൻ ഫോൺ എടുത്തു കാണിച്ചു കൊടുത്തു…. “കുറേ പോകാനുണ്ടോ “മുക്ത “ഇല്ല, നമ്മൾ ഇങ്ങോട്ട് വരുമ്പോൾ ഒരു ലെഫ്റ്റ് സൈഡിൽ ഒരു മൺപാത കണ്ടില്ലേ….. അതാണ് നമ്മൾക്ക് പോകേണ്ട ശരിക്കുള്ള റൂട്ട് “ദീക്ഷിത് നോക്കി പറഞ്ഞു…… ആദി കാർ പുറകോട്ട് തന്നെ എടുത്തു. കാടും മേടുകളും നാൽക്കലികളും ആദ്യമായി കാണുന്ന ലാഘവത്തോടെ മൂവരും നോക്കി……

മൂവികളിൽ മാത്രം കണ്ടിരുന്ന ഗ്രാമീണ ഭംഗി നേരിട്ട് ആസ്വദിച്ച സതൃപ്ത്തി ഇരുവരിലും നിറഞ്ഞിരുന്നു. കുറച്ചു നിമിഷത്തിനു ശേഷം അവരുടെ കാർ തൃപ്പുര വീട്ടിൽ എത്തി.പഴയ മോഡൽ തറവാട് വീടായിരുന്നു അത്. ചുറ്റും ചെടികൾ,നട്ടു വളർത്തിയിട്ടുണ്ട്, ഉമ്മറത്തും ചെടി ചട്ടികൾ തൂക്കി വളരെ ഭംഗിയിൽ അലങ്കാരിച്ചു വെച്ചിട്ടുണ്ട്… മൂവരും കാറിൽ നിന്നിറങ്ങി ചുറ്റും കണ്ണോടിച്ചു ശ്വാസം എടുത്തു. “ഇപ്പോഴാ ഊര ഒന്ന് നിവർന്നത് “ആദി നടുവൊന്ന് ഇളക്കി. “ഞാൻ പറഞ്ഞതല്ലേ എവിടെ എങ്കിലും താങ്ങിയിട്ട് പോകാം എന്ന് “ദീക്ഷിത് “അതിനൊന്നും മൂഡില്ലായിരുന്നു. താമസിക്കാൻ നിന്നാൽ പിന്നെ വൈകും.

ഇതാവുമ്പോൾ ഒരോരുത്തരായി ഓടിക്കുമ്പോൾ ക്ഷീണം പിടിക്കില്ലല്ലോ “ആദി “ഞാൻ ഗായത്രിയ്ക്ക് വിളിച്ചു നോക്കട്ടെ, എവിടെ ആണാവോ “മുക്ത പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു അവളുടെ നമ്പർ ഡയൽ ചെയ്തു. ഗായത്രി തട്ടിൻപ്പുറം സ്റ്റുളിന് മുകളിൽ കയറി നിന്ന് വൃത്തിയാക്കുവാണ്….. ചൂലെടുത്തു കാലുകൾ ഏന്തി അടിച്ചു വരുകയാണ്…..കിരൺ അവളെയും നോക്കി നടക്കുമ്പോഴാണ്…വിയർപ്പിൽ അവളോട് ചേർന്നു കിടക്കുന്ന മുടിഴികളും സ്ഥാനം തെറ്റി കിടക്കുന്ന സാരിയ്ക്ക് പിന്നിലെ തുവെള്ള വയറും അവിടെ അങ്ങിങ്ങായ് പൊടിഞ്ഞ വിയർപ്പ് കണങ്ങൾ കൂടെ കാണെ അവനിലെ കാമ കണ്ണുകൾ ചുഴ്ന്നു.

കൈകൾ നിന്ന് വിയർക്കാൻ തുടങ്ങി. നാവ് കൊണ്ടു ചുണ്ടുകളെ നനച്ചു അവളുടെ അടുത്തേക്ക് നടന്നു. ഇതൊന്നും അറിയാതെ നിൽക്കുന്ന ഗായത്രിയേ ആരോ പുറകിൽ നിന്ന് ഉയർത്തിയതറിഞ്ഞു ഒരു ഞെട്ടലോടെ പിടഞ്ഞു……. ഇടുപ്പിൽ മുറുകിയ കൈകളുടെ ദൃഡ്ഡത അറിയവേ അത് കിരൺ ആണെന്ന് അവൾക്ക് മനസ്സിലായി. “എന്നേ വിട്…..വിട്…. പ്ലീസ് ഒന്നും ചെയ്യല്ലേ “അവന്റെ മുറി ലക്ഷ്യം വെച്ച് പോകുവാണെന്നു മനസ്സിലാക്കിയവൾ അവനിൽ നിന്ന് കുതറി കരഞ്ഞു. “എന്തായാലും എനിക്കുള്ളത് തന്നെയാ.. നിന്നെ ഇങ്ങനെ കാണുമ്പോൾ ആസ്വാദിക്കാതെ പോകാൻ തോന്നുന്നില്ല…..അമ്മാതിരി ചരക്കല്ലെടി നീ “അത് പറയുമ്പോഴും കൈ ഇടുപ്പിലൂടെ ഇഴഞ്ഞു കൊണ്ടിരുന്നു.

“വേണ്ട കിരണേട്ടാ……. എന്നേ ഒന്നും ചെയ്യല്ലേ, ഞാൻ കാല് പിടിക്കാം ” അവന്റെ പുറത്തടിച്ചു കൊണ്ടു അലറി കരഞ്ഞു……. “മിണ്ടാതെ കിടക്കടി…. നിനക്ക് മറ്റുള്ളവന്മാരുടെ കൂടെ കിടക്കുമ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ…..എന്റെ കൂടെ കിടന്നാൽ അല്ലെ എന്റെ യോഗ്യത അറിയൂ “അവൻ കഴുക കണ്ണുകളോടെ മുറിയ്ക്ക് അടുത്തെത്തി അവളെ ബെഡിലേക്കിട്ട് വാതിൽ കുറ്റിയിട്ടു. ഗായത്രി പേടിയോടെ പുറകിലേക്ക് നീങ്ങി…. അവൻ ആർത്തിയോടെ അവളെ അടിമുടി നോക്കി മുന്നോട്ട് നോക്കി….

ഇരയെ കിട്ടിയ സന്തോഷത്തിൽ കുരയ്ക്കുന്ന നായയെ പോലെ തോന്നി അവൾക്ക്. “വേണ്ട…..എനിക്ക് പേടിയാ…… പ്ലീസ്. എന്നേ ഒന്നും ചെയ്യല്ലേ “കൈ നെഞ്ചോട് ചേർത്തു പൊട്ടി കരഞ്ഞു. അതെല്ലാം ഒരു സംഗീതം കേൾക്കുന്ന സുഖത്തിൽ അവളുടെ കാൽ പിടിച്ചു തനിക്ക് അടുത്തേക്ക് വലിച്ചു…..കുതറി പോകാൻ നോക്കിയെങ്കിലും അവന്റെ ശക്തിയ്ക്ക് മുമ്പിൽ അവൾക്ക് ധൈര്യം ചോർന്നു പോയി……. അവളുടെ ദാവണിയിൽ അവന്റെ പിടി വീണു

ഗായത്രി കെഞ്ചലോടെ കരഞ്ഞു തടയാൻ ശ്രമിച്ചു. പക്ഷേ അവന്റെ ബലമുറ്റ കൈകൾ അവളുടെ കവിളിൽ ശക്തിയിൽ പതിഞ്ഞു…. അടിയുടെ ആഗാതത്തിൽ അവൾ ബെഡിലേക്ക് മറിഞ്ഞു….. അവൻ വേഗം ദാവണി എടുത്തു മാറ്റി…. വടിവോത്ത ശില്പം പോലെ കൊത്തിയെടുത്ത അവളുടെ മേനി അഴക് കണ്ടു വെള്ളമ്മുറി കൊണ്ടു അവളിലേക്ക് മുഖം പുഴ്ത്താൻ ഒരുങ്ങിയതും ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് ദേഷ്യത്തിൽ അങ്ങോട്ട് നോക്കി വീണ്ടും അവളുടെ നേരെ വന്നു. “കിരണേട്ടാ ഞാനാ…… വാതിൽ തുറക്ക്”ശിവയുടെ ശബ്ദം കേട്ടതും അവൻ അവളിൽ നിന്ന് അകന്നു മാറി ഡോറിന്റെ അടുത്തേക്ക് നടന്നു.

ഗായത്രി തേങ്ങി കൊണ്ടു ദാവണി എടുത്തു തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു ഒരു മൂലയിലേക്ക് നീങ്ങി… അവൻ വാതിൽ വലിച്ചു തുറന്നു അവളെ രൂക്ഷമായി നോക്കി. അവന്റെ അഴിഞ്ഞുലഞ്ഞ മുടിയും അലക്ഷ്യമായി കിടക്കുന്ന വസ്ത്രവും മുറിയും കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യം പിടി കിട്ടി. “എന്താടി….. എന്തിനാ ഇപ്പോ കെട്ടിയെടുത്തെ ” “ഗായത്രിയുടെ ഫ്രിണ്ട്സ് ആരൊക്കൊയോ വന്നിട്ടുണ്ട് താഴെ. ഇവളെ ചോദിക്കുന്നു.”ശിവപ്രിയ താല്പര്യമില്ലാത്ത ഭാവത്തിൽ പറഞ്ഞു. “ഇപ്പോ വരാന്നു പറഞ്ഞു പിടിച്ചു നിർത്ത്, എനിക്ക് കുറച്ചു പണിയുണ്ട് “അവൻ തല ചൊറിഞ്ഞു. “ഞാൻ കുറേ പറഞ്ഞു പിടിച്ചു വെക്കാൻ നോക്കി.അവളെ കണ്ടേ തീരു എന്ന വാശി പോലെ “ശിവ ഓർത്തു പറഞ്ഞു.

“ശല്യം “അവൻ വാതിൽ ശക്തിയിൽ മലർത്തി തുറന്നു ചുവരോട് ചേർന്നു കരയുന്നവളെ ദേഷ്യത്തിൽ നോക്കി പുറത്തേക്ക് ഇറങ്ങി…… ശിവപ്രിയ ഒരുതരം അറപ്പോടെ അവളെ നോക്കി അവന്റെ പുറകെ നടന്നു. ഗായത്രി തളർച്ചയോടെ നിലത്തേക്ക് ഊർന്നു വീണു…. ഒന്നു പൊട്ടി കരയാൻ പോലും കഴിയാതെ സ്വയം മുഖത്തടിച്ചു കൊണ്ടിരുന്നു………. താഴെ നിന്നു ആരുടെയൊക്കെയോ ശബ്ദം ഉയരുന്നത് കേട്ട് ഗായത്രി സ്വബോധത്തിലേക്ക് വന്നു…. അപ്പോഴാണ് താഴെ വന്നവരുടെ കാര്യം അവൾക്ക് ഓർമ വന്നത്..അവൾ വേഗം മുഖം തുടച്ചു ദാവണി നേരെയാക്കി താഴെക്ക് ഓടി. അവിടെ കണ്ട കാഴ്ച ഗായത്രിയ്ക്ക് പുതുമയുള്ളതായിരുന്നു…..

കിരണിന്റെ കഴുത്തിനു പിടിച്ചു ഉയർത്തി നിൽക്കുന്ന ദീക്ഷിതിനെ കാണെ അവൾക്ക് പേടിയും ആശ്വാസവും തോന്നി….. ഈ കാഴ്ച അവിടെ കൂടിയവരിലും അത്ഭുതമായിരുന്നു. “നീ എന്താ പെൺകുട്ടികളെ കണ്ടിട്ടില്ലേ… ഏഹ് “ദീക്ഷിത് അവന്റെ കഴുത്തിനു പിടിച്ചു ചുമരോട് ചേർത്തു നിർത്തി…..ഇതെല്ലാം ഭാവ വിത്യാസമില്ലാതെ കൈ കെട്ടി നിൽക്കുന്ന മുക്തയെയും ആദിയെയും കാണെ അവളുടെ നെറ്റി ചുളിഞ്ഞു. “മേം “ഗായത്രി ഇടരുന്ന ശബ്‍ദത്തിൽ വിളിച്ചതും എല്ലാവരുടെയും ശ്രദ്ധ അവളിലായി. കരഞ്ഞു വീർത്ത മുഖവും, അടികൊണ്ട് കവിളിൽ പതിഞ്ഞ കൈ വിരലുകളുടെ അടയാളവും ചോര പൊടിഞ്ഞ ചുണ്ടും കണ്ടു മൂവരും സംശയത്തോടെ അവളെ ഉറ്റു നോക്കി..

“മേം…. എന്താ ഇവിടെ നടക്കുന്നെ…..” എല്ലാവരുടെയും കണ്ണിൽ മുൻപിൽ നിൽക്കുന്നവരോടുള്ള വെറുപ്പ് കണ്ടു കൊണ്ടു അവൾ ചോദിച്ചു. “അത് ഒന്നും ഇല്ല ഗായത്രി….പോകുന്ന വഴിയ്ക്ക് വാമിയെ ചെറുതായൊന്നു പരിചയപ്പെടാൻ പോയതാ…. കുറച്ചു മയത്തിൽ ഓക്കേ വേണ്ടേ എന്ന് പറഞ്ഞു കൊടുക്കുവാ “ആദി ചിരിച്ചു കൊണ്ടു ദീക്ഷിതിനെ നോക്കി. “ഇവനാരാ ഗായത്രി…… മൊത്തത്തിൽ ഒരു കള്ള ലക്ഷണം “മുക്ത വെറുപ്പോടെ അവനെ നോക്കി. “അ…… അ….ത് അതാണ് കിരൺ. എന്നേ വിവാഹം കഴിക്കാൻ പോകുന്നവൻ “മടിയോടെ തല താഴ്ത്തി പറഞ്ഞതും ദീക്ഷിത്തിന്റെ കൈ അറിയാതെ അഴഞ്ഞു….

കേട്ടത് ഇരുവർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ പരസ്പരം നോക്കി. “നീ എന്താ രാവിലെ തന്നെ തമാശ പറയുവാണോ ഗായത്രി…… വേറെ നല്ല കോമഡിയും പറ “ആദി “ഞാ…..ൻ സ….ത്യം തന്നെയാ പറഞ്ഞേ. ഇതാണ് കിരൺ. അമ്മാവന്റെ മകൻ “ഒരു തരം പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു. “What the ………. ഈ കഴുവേറിയോ….. ആരാണെന്ന് പോലും അറിയാത്ത ഇവളോട് മോശമായി പെരുമാറിയ ഇവനെ പോലെ ഉള്ളവനെയെ നിനക്ക് കിട്ടിയുള്ളൂ….”ദീക്ഷിത് പരിഹാസത്തോടെ അവളെ നോക്കി. “ഞങ്ങളുടെ വീട്ടിൽ കയറി വന്നു എന്റെ കുഞ്ഞിനെ പറയാൻ നിങ്ങളൊക്കെ ആരാ “കിരണിനെ ഇത്രയും തരം താഴ്ത്തി പറയുന്നത് സഹിക്കാൻ കഴിയാതെ ലതിക അവർക്ക് നേരെ കയർത്തു.

“ഞങ്ങൾ ഗായത്രിയുടെ ഫ്രണ്ട്സാ…വിവാഹം ഒക്കെ നടക്കുവല്ലേ….. അത് കൂടിയിട്ട് പോകാമെന്നു കരുതി വന്നതാ”മുക്ത ചെറു ചിരിയോടെ പറഞ്ഞു. “അതിന് പുറത്തു നിന്ന് ആരെയും ഞങ്ങൾ ക്ഷണിച്ചിട്ടില്ലല്ലോ “ലതിക അമർഷത്തോടെ മൂവരെയും നോക്കി. “ഞങ്ങളെ ക്ഷണിച്ചത് ഗായത്രിയാ…”മുക്ത “ഗായത്രിയോ ? ആരോട് ചോദിച്ചിട്ടാടി ഇതൊക്കെ? “ലതിക അവൾക്ക് നേരെ കായർത്തു. ഗായത്രി അവരുടെ മുഖത്തെ തീക്ഷണത കണ്ടു പേടിയോടെ തല താഴ്ത്തി പുറകിലേക്ക് നീങ്ങി…. ഇത് കണ്ടു ഇരുവർക്കും വീട്ടിലേ ഏകദേശ രൂപം പിടിക്കിട്ടി. “ഗായത്രിയുടെ മാര്യേജ് തന്നെ അല്ലെ ഇവിടെ നടക്കുന്നെ…..”ആദി ചോദിക്കുന്നത് കേട്ട് എല്ലാവരും അവനെ നോക്കി.

“അല്ല, നിങ്ങളുടെ പെരുമാറ്റ രീതി കണ്ടാൽ തോന്നും വേറെ ആരുടെയോ മാര്യേജ് ആണെന്ന് തോന്നും……. ഇവളുടെ മാര്യേജിന് അവൾക്ക് ഇഷ്ട്ടമുള്ളവരെ വിളിക്കുന്നതിൽ തെറ്റൊന്നും ഞങ്ങൾ കാണുന്നില്ല.” ആദി ലതികയേ പേടിച്ചു നിൽക്കുന്ന ഗായത്രിയേ നോക്കി പറഞ്ഞു. ദീക്ഷിത് ആദ്യമായി കാണുന്ന പോലെ അവളെ നോക്കി…….ഗായത്രിയുടെ വായിൽ ഉള്ളത് കേൾക്കേണ്ടെന്നു കരുതി ഓഫീസിലേക്ക് ലൈറ്റ് ആയി വരുന്നവർ പോലും പിറ്റേ ദിവസം ഓടി പിടഞ്ഞു വരുന്നതോർത്തു…. പക്ഷേ ഇപ്പോ മുൻപിൽ നിൽക്കുന്ന പെൺകുട്ടി മറ്റാരോ പോലെ തോന്നി. അവിടെയും ഇവിടെയും ആയി കീറിയ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്….

മുടിയെല്ലാം അലക്ഷമായി കിടക്കുന്നു. കരഞ്ഞു വീർത്ത വലിയ കണ്ണുകൾ,…. ആരുടെയോ അടിയുടെ ആകാതത്തിൽ പൊട്ടിയ ചുണ്ട്. അതിന്റെ അവശേഷിപ്പായി കവിളിൽ അഞ്ചു വിരലുകളും തെളിഞ്ഞു കാണാം. അവന് സങ്കടത്തെക്കാൾ ഏറെ പുച്ഛമാണ് തോന്നിയത്…..ഓഫീസിൽ ഇത്രയും ബോൾഡ് ആയി നിൽക്കുന്നവൾക്ക് ഇവരുടെ മുൻപിൽ മാത്രം എന്തിനാണ് ഇങ്ങനെ എന്ന് ചോദ്യം അവനിൽ നിറഞ്ഞു. “ഗായത്രി,……..”കിരണിന്റെ അലർച്ച കേട്ട് ഗായത്രി ഞെട്ടലോടെ തല ഉയർത്തി. “ഇവരൊക്കെ എവിടുന്നു കെട്ടി എടുത്തു എന്നെനിക്കറിയില്ല. എവിടുന്നായാലും വേണ്ടിയില്ല ഞാൻ പോയി വരുമ്പോയേക്കും ഒരൊറ്റ കുഞ്ഞു പോലും ഇവിടെ ഉണ്ടാവാൻ പാടില്ല…..

മനസ്സിലായോ നിനക്ക്,”അവന്റെ ശബ്ദം ഉയർന്നതും ഗായത്രി ഞെട്ടലോടെ ഗെതികേട് പോലെ തലയനക്കി…… അതോടെ അവരെ ദാഹിക്കുന്നൊരു നോട്ടം നോക്കി ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി അവൻ പുറത്തേക്ക് ബൈക്ക് എടുത്തു പോയി…… അവൻ പോയതിന് പിന്നാലെ ബാക്കിയുള്ളവരും അകത്തേക്ക് നടന്നു. മൂവർക്കും അവളുടെ അവസ്ഥ കണ്ടു സഹതാപവും അലിവും തോന്നി. എങ്ങനെ ഈ നരകിൽ ഇങ്ങനെ പിടിച്ചു നിൽക്കുന്നു എന്ന ചോദ്യം അവരിലും ഉയർന്നു. “മേം……”ഗായത്രി അവരുടെ അടുത്തേക്ക് വന്നു…..അവൾ ഉള്ളിൽ പൊട്ടി കരയുവാണെന്ന് തോന്നി. “ഞാൻ പറഞ്ഞതല്ലേ,ഇവിടെ നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന്. വേണ്ടെന്ന് പറഞ്ഞതല്ലേ ഞാൻ…..

എന്നേ കൊണ്ടൊന്നും ചെയ്യാൻ കഴിയില്ല,അതെന്റെ മുത്തശ്ശിയേ കൂടെ ബാധിക്കും. ഇവരൊക്കെ മൃഗങ്ങളാ….”അവൾ തേങ്ങി കൊണ്ടു അവളുടെ കൈകൾ കൂട്ടി പിടിച്ചു. പക്ഷേ മുക്ത അവളുടെ തിണർത്തു കിടക്കുന്ന കവിളിൽ പതിയെ തലോടി, വേദനിച്ച പോലെ അവളൊന്നു പുളഞ്ഞു കണ്ണുകൾ ഇറുകെ അടച്ചു…. “ആരാ ഗായത്രി ഇങ്ങനെ അടിച്ചേ….”മുക്ത “ആരും ഇല്ല “അവരെ നോക്കാതെ പറഞ്ഞു. “ഇതാണ് നിന്റെ പ്രശ്നം, ഓഫീസിൽ ഉള്ളവരോട് ഉയർത്തുന്ന ശബ്ദത്തിന്റെ അഞ്ചിൽ ഒന്ന് പോലും നിനക്ക് ഇവിടെ ഇല്ലെന്നോർക്കുമ്പോൾ എനിക്ക് പുച്ഛമാണ് തോന്നുന്നത് നിന്നോട് ” ദീക്ഷിത് “ദീക്ഷി…… Stop it.ഇവൾ കരുയുന്നത് കാണുന്നില്ലേ നീ “മുക്ത അവനെ നോക്കി

. “ആരാ ഗായത്രി നിന്നെ അടിച്ചേ, അതിനു മാത്രം എന്താ ഉണ്ടായേ “ആദി “പറഞ്ഞോ…. ഞങ്ങൾ ഇല്ലേ കൂടെ ” മുക്ത അവളുടെ കയ്യിൽ ചേർത്ത് പിടിച്ചു. ‘എന്നേ കണ്ടു ആരും നിൽക്കണ്ട, എനിക്ക് വേറെ പണിയുണ്ട്,ദീക്ഷിത് ആത്മഗതിച്ചു കൊണ്ടു കൈ കെട്ടി നിന്നു. “അ….ത് കിരണേട്ടൻ എന്നേ….. പറഞ്ഞു മുഴുവനാക്കാൻ കഴിയാതെ തേങ്ങി കരയുന്നളെ കാണെ ബാക്കി അവർക്ക് ഊഹിക്കാൻ പറ്റുമായിരുന്നു. മുക്തയുടെ മിഴികൾ എന്തിനെന്നില്ലാതെ നിറഞ്ഞു….. അവളുടെ വേദന തന്നിലേക്ക് പടർന്ന പോലെ…. ഒരു താങ്ങിനെന്ന പോലെ അവൾ ആദിയുടെ കയ്യിൽ മുറുകെ പിടിച്ചു. “എന്നോട് ദേഷ്യം ഒന്നും തോന്നരുത്. നിങ്ങൾ തിരിച്ചു പോകണം……

ഇല്ലെങ്കിൽ ഇന്ന് മേമിന് ഉണ്ടായ ദുരാവസ്ഥ വീണ്ടും ഉണ്ടായേക്കാം. മുൻപിൽ നിൽക്കുന്നത് മനുഷ്യനാണെന്ന് കൂടെ നോക്കാതെ തരം താഴ്ത്തി കളയും……നിങ്ങൾ തിരിച്ചു പൊക്കൊളു “അവൾ ദയനീയമായി മുവരെയും നോക്കി. പക്ഷേ എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെ മൂവരും ഭാവ ഭേദമില്ലാതെ എല്ലാം കേട്ട് നിൽക്കുക മാത്രമാണ് ചെയ്തത്…… “ഞങ്ങൾക്കുള്ള മുറി എവിടെയാ ഗായത്രി, നല്ല യാത്രാ ക്ഷീണം ഉണ്ട്. ഒന്ന് മയങ്ങണം “ആദി നടു നിവർത്തി അവളെ നോക്കി….. ഗായത്രി കാര്യം മനസിലാവാതെ അവരെ നോക്കി. “ഞാൻ നിന്റെ കൂടെ കിടന്നോളാം…. ഇവർക്കു മാത്രം മുറി മതി “മുക്ത അവളുടെ കയ്യിൽ പിടിച്ചു ചിരിച്ചു കൊണ്ടു പറഞ്ഞു.

“നിങ്ങളൊന്തൊക്കെയാ ഈ പറയുന്നേ”ഗായത്രി മൂവരെയും കൗതുകത്തോടെ നോക്കി. “ഇത്രയൊക്കെ പറഞ്ഞിട്ടും അതെല്ലാം കേട്ട് പോകാൻ നീയല്ല ഞങ്ങൾ…..”ദീക്ഷിത് താല്പര്യമില്ലാതെ പറഞ്ഞു നിർത്തി. “ഇത് നിന്റെ മുത്തശ്ശിയുടെ വീടല്ലേ…. അതുകൊണ്ട് അവരുടെ അനുവാദത്തോടെ ഞങ്ങൾ ഇവിടെ താമസിക്കും. അത് തടയാൻ ആര് വിചാരിച്ചാലും നടക്കില്ല….. പിന്നെ എന്റെ ഇടവും വലവും ഇവരുണ്ടല്ലോ “മുക്ത രണ്ടിനെയും കൂട്ടി പിടിച്ചു. “പറഞ്ഞു പറഞ്ഞു മേഡം എങ്ങോട്ടാ കയറി പോകുന്നെ🤨 “ദീക്ഷിത് പുരികമുയർത്തി. “എങ്കിൽ നിന്നെ cancel ചെയ്തു…. എനിക്ക് എന്റെ ആദി തന്നെ ധാരാളം…”ആ വാക്കുകളിൽ പോലും വല്ലാത്തൊരു ആത്മ വിശ്വാസം ഉള്ള പോലെ തോന്നി അവന്.

“പിന്നല്ലാതെ…. എന്റെ കൺ വെട്ടിച്ചു ഉടയ തമ്പുരാനു പോലും കൊണ്ടു പോകാൻ പറ്റില്ല, അപ്പോഴാ ഈ കടുക് മണി “അവൻ അവളുടെ മുടിയിൽ തഴുകി ഗായത്രിയേ നോക്കി കണ്ണു ചിമ്മി…. അറിയാതെ ആണെങ്കിൽ പോലും ഗായത്രിയ്ക്കു പോലും അവരുടെ സ്നേഹം കണ്ടു അസൂയ തോന്നി. അങ്ങനെ ഒരു ലൈഫ് തനിക്ക് ഈ ജന്മത്തിൽ സ്വപ്നം കാണാൻ പോലും സാധിക്കില്ലെന്നോർത്തു മിഴി വെറുതെ ഈറനണിഞ്ഞു. “നിങ്ങൾക്ക് മുത്തശ്ശിയേ കാണേണ്ടേ “അവർ എന്തോ വീണ്ടും ചോദിക്കാൻ നിന്നപ്പോയെക്കും ഗായത്രി വിഷയം മാറ്റി. “പിന്നെ വേണ്ടാതെ….. മുത്തശ്ശിയേ സാധനങ്ങൾ എടുത്തു വെക്കാം “മുക്ത ഗായത്രി വീടിന് പുറകിലെക്ക് നടന്നു….

ഇതെങ്ങോട്ടാ പോകുന്നതെന്ന് അറിയാതെ പരസ്പരം നോക്കി കൊണ്ടു അവൾക് പുറകെ അവരും നടന്നു….. വീടിന് പിന്നിൽ ഉള്ള ഒരു കൊച്ചു മുറിയിലേക്ക് അവൾ കയറി….. ഒരു കൊച്ചു ഇരുട്ടു മുറിയാണ്. എണ്ണയുടെയും കഷായങ്ങളുടെയും രൂക്ഷ ഗന്ധം പെട്ടെന്ന് ഇരുവരുടെ മൂക്കിൽ തുളച്ചു കയറി. പെട്ടന്ന് ആയതു ഇരുവരും അറിയാതെ മൂക്ക് പൊത്തി പിടിച്ചു. ഗായത്രി ആ ഇരുട്ട് മുറിയിലേക്ക് കയറി ലൈറ്റ് ഓണാക്കി…… ഒരു കുഞ്ഞു പടിയിൽ എല്ലും തോലുമായി കിടക്കുന്ന രൂപത്തെ കണ്ടു ദയനീയമായി അവളെ നോക്കി. “ഇത് “മുക്ത വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള പോലെ അവളെ നോക്കി. “ഇതാണ് എന്റെ മുത്തശ്ശി…….

“അവൾ മുത്തശ്ശിയുടെ അടുത്ത് ചെന്നിരുന്നു. “മുത്തശ്ശി…… മുത്തശ്ശി കണ്ണ് തുറന്നെ. ആരൊക്കെ വന്നിരിക്കുന്നതെന്ന് നോക്കിക്കേ.”അവരെ തട്ടി വിളിച്ചു… ബുദ്ധിമുട്ടി കൊണ്ടു കണ്ണ് തുറക്കാൻ പ്രയാസപ്പെടുന്ന ആ സ്ത്രീയുടെ കൈകളിൽ ഒരു ബലത്തിനെന്ന പോലെ ഗായത്രി പിടിച്ചു. ചെറിയ മൂളളോടെ അവർ കണ്ണുകൾ പതിയെ തുടങ്ങി…കരഞ്ഞു തളർന്ന കണ്ണുകൾ പോലെ ചുവപ്പ് പടർന്നിരുന്നു. “മുത്തശ്ശി……. ഇവരെ കുറിച്ചാണ് ഞാൻ പറഞ്ഞത്…ഇവരുടെ കമ്പനിയിലാ ഞാൻ ജോലി ചെയ്യുന്നത്. ഞാൻ പറഞ്ഞിട്ടില്ലേ മുക്ത മേമിനെ കുറിച്ച്. അത് ഇവരാ….”മുക്തയേ മുത്തശ്ശിയ്ക്കു നേരെ നിർത്തി കാണിച്ചു…..

മുക്ത ചിരിയോടെ അവരുടെ അടുത്ത് വന്നിരുന്നു. ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. “ഒരുപാട് നന്ദിയുണ്ട് മക്കളെ…. ഈ നരകത്തിൽ നിന്ന് കുറച്ചു ദിവസമെങ്കിലും രക്ഷപെടാൻ സഹായിച്ചതിന്….ഇവള് പറയാറുണ്ട് നിങ്ങളെ കുറിച്ച്……. ഇടയ്ക്ക് മനുഷ്യരെ കൂടെ കഴിയാൻ പറ്റുന്നുണ്ടല്ലോ എന്റെ കുഞ്ഞിന് “ആ അമ്മയുടെ വാക്കുകളിൽ ഉണ്ട് അവരുടെ വേദനയുടെ ആഴം. മുക്തയ്ക്കു ഒന്നും പറയാൻ വയ്യ…. ആഗ്രഹമുണ്ട് ഇവളെ ഈ നരകത്തിൽ നിന്ന് രക്ഷപെടുത്താൻ. പക്ഷേ ഈ അമ്മയുടെ അവസ്ഥയും മുന്നോട്ടുള്ള ജീവിതവും എനിക്ക് മുൻപിൽ ചോദ്യ ചിന്ഹമാണ്. മുക്ത ചിരിക്കാൻ കഷ്ടപ്പെടുന്നുണ്ട് എന്ന് ആദിയ്ക്കും ദീക്ഷിതിനും മനസ്സിലായി.

“മുത്തശ്ശിയേ എന്തിനാ വീടിനു പുറക് വശത്തേക്ക് കിടത്തുന്നെ…… ഇവിടെ വേറെ മുറികൾ ഒന്നും ഇല്ലേ “ആദി “അത് അമ്മയുടെ മരുന്നിന്റെ സ്മെൽ ഒന്നും ഇവിടുള്ളവർക്ക് ഇഷ്ടമല്ല…. അതുകൊണ്ട് അവര് തന്നെയാ ഇങ്ങോട്ട് കൊണ്ടു കിടത്തിയെ….”ഗായത്രി നിസ്സഹായതയോടെ പറഞ്ഞു നിർത്തി. “ഇവിടെ ഉള്ളവർ മനുഷ്യർ തന്നെ ആണോ “മുക്ത ഉള്ളിലെ സംശയം ഉന്നയിച്ചു. അതിന് ആർക്കും മറുപടി ഇല്ലായിരുന്നു. “മുത്തശ്ശിയ്ക്കു ഞങ്ങൾ ഇവിടെ താമസിക്കുന്നത്തിൽ എതിർപ്പ് വല്ലതും ഉണ്ടോ “മുക്ത അവരെ പ്രതീക്ഷയോടെ നോക്കി. “എന്തിന് കുഞ്ഞേ…. എന്റെ മോൾ ചിരിച്ചു കാണുന്നത് തന്നെ നിങ്ങളെ കുറിച്ച് പറയുമ്പോഴാ.

നിങ്ങളുടെ ഇണഞങ്ങളും പിണക്കങ്ങളും എല്ലാം ഇവൾ എന്നോട് പറയും എന്നിട്ടു സ്വയം ചിരിക്കും… അന്ന് ആഗ്രഹിച്ചിരുന്നു നിങ്ങളെ ഒരു നോക്ക് കാണണമെന്ന്. അത് എന്റെ കുഞ്ഞു സാധിച്ചു തന്നു. മക്കൾക്ക് ഇവിടെ ഇഷ്ട്ടമുള്ളത്ര ദിവസം താങ്ങാം……. അമ്മയ്ക്ക് ഒരേതിർപ്പും ഇല്ല ” “പക്ഷേ മുത്തശ്ശി കിരണേട്ടൻ ഇവരോട് ഇവിടെ താമസിക്കേണ്ടെന്നാ പറഞ്ഞേ”ഗായത്രി സ്വരം താഴ്ത്തി. “മക്കൾക്ക് ഇവരോട് പിടിച്ചു നിൽക്കാൻ കഴിയുമെങ്കിൽ ഇവിടെ താമസിക്കാം…. അല്ലാതെ എതിർക്കാൻ ഉള്ള ശേഷി ഈ മുറിയിൽ കിടക്കുന്ന അമ്മയ്‌ക്കൊ ഈ പെണ്ണിനോ ഇല്ല ” അവർ പറയുമ്പോഴും അവരിൽ പ്രതീക്ഷ നിറഞ്ഞിരുന്നു. “ഞങ്ങൾക്ക് തൊലിക്കട്ടി കുറച്ചു കൂടുതലാ മുത്തശ്ശി. അതുകൊണ്ട് ഇവിടെ തന്നെ താമസിച്ചോളാം “മുക്ത അവരെ നോക്കി ചിരിച്ചു…. അത് കേട്ടു ആ അമ്മയുടെ മുഖം വിടരുന്നത് അവർ നോക്കി കണ്ടു…. പക്ഷേ അപ്പോഴും ഗായത്രിയിൽ പരിഭ്രാന്തി ആയിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button