കാണാചരട്: ഭാഗം 59
രചന: അഫ്‌ന
കോളേജ് വിട്ടു അകത്തേക്ക് കയറുമ്പോൾ തന്നെ കേൾക്കുന്നത് ഹാളിൽ നിന്നുള്ള ബഹളവും മറ്റുമാണ്. അക്കിയും വിക്കിയും പരസ്പരം മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ടു അകത്തേക്ക് നടന്നു……. ഇനിയും നിന്നെ ഇങ്ങനെ വിടാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല നന്ദാ…..ഒരു മാര്യേജിനേ കുറിച്ച് ഇനിയെങ്കിലും നീ ചിന്തിക്കേണ്ടിയിരിക്കുന്നു “അവന്റെ അച്ഛൻ മോഹൻ കുമാർ ശബ്ദമുയർത്തി. എല്ലാം കേട്ട് കൊണ്ടു ഹാളിൽ ഒരു മൂലയിൽ കൈ കെട്ടി ഗൗരവത്തിൽ നിൽക്കുവാണ് നന്ദൻ……അവന്റെ തൊട്ടടുത്ത് വിഷ്ണുവും നിൽപ്പുണ്ട്. “നിന്നോടല്ലേ നന്ദാ ഞങ്ങൾ ഈ വായിട്ടലക്കുന്നെ…..
നിനക്ക് മറുപടി പറയാൻ എന്താ ഇത്ര താമസം “രേവതിയും അവന്റെ മൗനം കണ്ടു ദേഷ്യപ്പെട്ടു. ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നുള്ള നിൽപ്പ് എല്ലാവരെയും കുപിതരാക്കി. “നിങ്ങളൊക്കെ ഇങ്ങനെ തന്നെ ആണോ……. ഒരുത്തൻ എവിടുന്നോ വന്നവളുടെ പുറകെ പോയിട്ട് മാസങ്ങളായി. ഇപ്പോ വീടും വീട്ടുക്കാരെയും വേണ്ട…. വേറൊരുത്തൻ വിവാഹമേ വേണ്ടെന്ന് പറഞ്ഞു ഇങ്ങനെ നിൽക്കുന്നു…. നിങ്ങളുടെയൊക്കെ മനസ്സിൽ എന്താ മക്കളെ “ആദിയുടെ അമ്മ ഹേമലത രണ്ടു പേരെയും നോക്കി. “ആദി ഒരു തെറ്റും പറ്റിയിട്ടില്ല ആന്റി, അവന്റെ ചോയ്സ് കറക്റ്റ് തന്നെയാ.. അത് നിങ്ങൾക്ക് കുറച്ചു കഴിയുമ്പോൾ മനസ്സിലാവും
“നന്ദൻ അവരുടെ സംസാരം ഇഷ്ട്ടപ്പെടാതെ പറഞ്ഞു. “അപ്പൊ മോന് വാ തുറക്കാൻ അറിയാം….. നിന്റെ കാര്യത്തിനു ഇല്ലാത്ത ആവലാതിയാണല്ലോ ബാക്കിയുള്ളവരുടെ കാര്യത്തിൽ ” അച്ഛൻ ചെയറിൽ നിന്ന് ചാടി എണീറ്റു. അവൻ വീണ്ടും ഒന്നും മിണ്ടാതെ തലയാട്ടി. “ഞാൻ നിന്റെ അച്ഛൻ ആണെന്ന നിലയിൽ എങ്കിലും ആ വാ തുറക്കുവോ നന്ദാ “അയാൾ യാചന പോലെ അവനെ നോക്കി…. അയാളുടെ ശബ്ദം താഴുന്നത് കണ്ടു അവൻ തല ഉയർത്തി എല്ലാവരെയും വീക്ഷിച്ചു ദീർഘ ശ്വാസം എടുത്തു. “ഞാൻ എനിക്ക് പറയാൻ ഉള്ളത് നേരത്തെ പറഞ്ഞു നിർത്തിയതാണ്. എനിക്കിപ്പോ മാര്യേജ് കഴിക്കാൻ താല്പര്യമില്ല….അങ്ങനെ ഒരു പ്ലാൻ തന്നെ എന്റെ മൈൻഡിൽ ഇല്ല….
അതുകൊണ്ട് മാര്യേജ് എന്നും പറഞ്ഞു ആരും ഇനി എന്റെ പുറകെ വരണ്ട”അവൻ ഉറച്ച വാക്കുകൾ തൊടുത്തു വിട്ടതും ഹാളിൽ കൂടിയവർ ഒന്നടങ്കം അവനെ ആശ്ചര്യത്തോടെ നോക്കി. “അതിന് കാരണം കൂടെ ഞങ്ങൾക്ക് അറിയണം “രേവതി “കാരണം ഒന്നും ഇല്ല….. എനിക്കിപ്പോ മാര്യേജ് വേണ്ട, അത്ര തന്നെ “അവൻ താല്പര്യമില്ലാതെ തല ചെരിച്ചു. “നീ തന്നെ ഞങ്ങളോട് ഇത് പറയണം. എന്റെ വയറ്റിൽ പിറന്നിട്ടില്ലെങ്കിൽ പോലും എന്റെ സ്വന്തം മോനെ പോലെ വളർത്തിയ നീ തന്നെ ഇത് പറയണം”അവർ അതും പറഞ്ഞു കരയാൻ തുടങ്ങി…. ഇത് കണ്ടു വൈഷ്ണവി അവരെ താങ്ങി പിടിച്ചു ചെയറിൽ ഇരുത്തി. “ഏട്ടന് എന്താ ഇത്രയ്ക്ക് വാശി…
ആരെങ്കിലും ഇഷ്ട്ടമുണ്ടെങ്കിൽ അതെങ്കിലും വാ തുറന്നു പറഞ്ഞൂടെ,ഇങ്ങനെ എല്ലാവരെയും ബുദ്ധിമുട്ടിച്ചു ഏട്ടന് എന്താ കിട്ടുന്നെ” അവൾ ദേഷ്യത്തിൽ നന്ദനെ നേരെ തിരിഞ്ഞു. “നീ ഇതിൽ ഇടപെടേണ്ട വൈഷു ” വിഷ്ണു അവളുടെ സംസാരം അതിരു കടക്കുമെന്ന് തോന്നിയപ്പോൾ രൂക്ഷമായി നോക്കി. “ഞാൻ അച്ഛന്റെയും അമ്മയുടെയും അവസ്ഥ കണ്ടു പറഞ്ഞന്നെ ഒള്ളു, അല്ലാതെ ആരെയും മനപ്പൂർവം വേദനിപ്പിക്കാൻ ഒന്നും അല്ല “അവൾ മുഖം തിരിച്ചു. വിഷ്ണു അവനെ നിർവീകാരത്തോടെ നോക്കി നിന്നു…. അവന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ അവന് ഊഹിക്കാമായിരുന്നു.. എല്ലാം കേട്ട് പുറത്തു തറഞ്ഞു നിൽക്കുവാണ് അക്കി.
അവൾക്ക് നന്ദന്റെ അവസ്ഥ ആലോചിച്ചു സങ്കടവും സഹതാപവും തോന്നി……കണ്ണുകൾ കലങ്ങി…. അവ കൺ പീലികൾക്കിടയിലൂടെ കവിളിലേക്ക് അരിച്ചിറങ്ങി. തന്നെ ഓർത്തു നീറി ജീവിക്കാൻ മാത്രം താൻ ഒന്നും ചെയ്തു കൊടുത്തിട്ടില്ലെന്നോർത്തു….. “എന്നെ ഓർത്തു ഇവിടെ ആരും ബുദ്ധിമുട്ടേണ്ട, ഇനി ഞാൻ ഇവിടെ നിൽക്കുന്നത് നിങ്ങൾക്കൊക്കെ ഒരു ബുദ്ധിമുട്ടാണെങ്കിൽ പറഞ്ഞാൽ മതി…. പിന്നെ ഒരു ശല്യത്തിന് നന്ദൻ ഇവിടെ ഉണ്ടാവില്ല “നന്ദൻ ഉള്ളിലെ ആഴക്കടലിനെ അടക്കി പിടിച്ചു കൊണ്ടു മുകളിലേക്ക് കയറി…. “നന്ദാ…….ഇത്രയും നേരം ഞാൻ നല്ല രീതിയിൽ ആണ് നിന്നോട് സംസാരിച്ചേ. ഇനി അങ്ങനെയൊന്നു നീ പ്രതീക്ഷിക്കേണ്ട….
. നീ ആരെ വിവാഹം കഴിക്കണമെന്ന് ഞാൻ തീരുമാനിക്കും അത് നീ അനുസരിക്കുകയും ചെയ്യും ഇല്ലാ എന്നാണെങ്കിൽ എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ലെന്ന് ഞാൻ വിചാരിക്കും “അച്ഛൻ പറയുന്നത് ഒന്നും ഗൗനിക്കാതെ കയറി പോകുന്ന നന്ദൻ അവസാന വാക്കുകളിൽ ബന്ധിക്കപ്പെട്ട പോലെ അവിടെ നിന്നു. “അച്ഛാ…..” ഒന്നു ചലിക്കാൻ പോലും കഴിയാതെ അവൻ അയാളെ നിർവീകാരത്തോടെ നോക്കി. “ഇല്ല നന്ദാ…. ഇത്രയും കാലം ഞങ്ങൾ നിന്നെ നിർബന്ധിക്കാതിരുന്നത് പ്രിയയുടെ മരണത്തിന്റെ ഷോക്കിൽ നിന്നു പുറത്തേക്ക് വന്നില്ലെന്ന് കരുതി മാത്രമാ…
പക്ഷേ നീ ഇപ്പോ അതിൽ നിന്നെല്ലാം പുറത്തു വന്നിട്ടും ഇങ്ങനെ മാര്യേജ് വേണ്ടെന്ന് വാശി പിടിക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല…. നിന്റെ വിവാഹത്തോടൊപ്പം വൈഷ്ണവിയുടെയും നടത്താൻ ആണ് ആഗ്രഹം…..അതുകൊണ്ട് നാളെ നമുക്ക് ഒരിടം വരെ പോകണം പെണ്ണുക്കാണാൻ “അയാൾ ഉറച്ച പോലെ പറഞ്ഞു പുറത്തേക്ക് നടന്നു. അയാൾ പോയതിന് പിന്നാലെ ബാക്കിയുള്ളവരും പിരിഞ്ഞു. ആ വാക്കുകൾ അക്കിയെയും വിഷ്ണുവിനെയും പിടിച്ചു കുലുക്കി. അവൻ ദയനീയമായി നന്ദനെ നോക്കി. കണ്ണുകൾ കലങ്ങിയിരിക്കുന്നു……. വേദനിക്കുന്നുണ്ട്…..ആ നെഞ്ച് വല്ലാതെ നീറുന്നുണ്ട്.
അക്കിയ്ക്ക് കാരണം എന്താണെന്ന് പോലും അറിയാതെ കണ്ണുകൾ നിറഞ്ഞു. അവന്റെ അവസ്ഥ ആലോചിച്ചിട്ടാണെന്ന് തോന്നി….. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആദി ഗായത്രിയുടെ മുത്തശ്ശിയേ എടുത്തു വീൽ ചെയറിൽ ഇരുത്തി കാലുകൾ കയറ്റി നേരെയാക്കി. “നമുക്ക് പോകാം “മുക്ത അവരെ നോക്കി. “ഇതൊക്കെ വേണോ മേം, എന്തിനാ ഈ പ്രശ്നത്തിലേക്ക് എന്റെ മുത്തശ്ശിയേ കൂടെ…..”ഗായത്രിയുടെ ഉള്ളിലെ പരിഭ്രാന്തി കണ്ടു മുക്ത തോളിൽ കൈ ചേർത്തു. “നിനക്ക് ഇല്ലാത്ത ധൈര്യം ഈ പ്രായമായ സ്ത്രീയ്ക്കുണ്ട്. അതും കൂടെ ഇല്ലാതാക്കി സ്വയം നശിക്കാൻ ഇറങ്ങി തിരിച്ചിരിക്കുവാണോ നീ ” ദീക്ഷിതിന്റെ നിഷേധാർത്ഥത്തിൽ പറഞ്ഞു പുറത്തേക്ക് ഇറങ്ങി.
അവന്റെ പ്രവൃത്തി കണ്ടു മുത്തശ്ശി തല താഴ്ത്തി നിൽക്കുന്ന ഗായത്രിയെയും പ്രതീക്ഷിക്കാതെ നടന്ന ദീക്ഷിതിന്റെ പ്രവൃത്തി ആലോചിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നവരെയും മാറി മാറി നോക്കി. “ആ കുഞ്ഞ് എന്താ പറഞ്ഞിട്ട് പോയേ മക്കളെ…… മുത്തശ്ശിയ്ക്കു ഒന്നും മനസ്സിലായില്ല.കുഞ്ഞിന് ഇവിടെ നിൽക്കുന്നതിൽ എതിർപ്പ് വല്ലതും ഉണ്ടോ മക്കളെ “മുത്തശ്ശി നിസ്സഹായതയോടെ ഇരുവരെയും നോക്കി. “അയ്യോ മുത്തശ്ശി അങ്ങനെ ഒന്നും ഇല്ല, അവന്റെ പ്രകൃതം ഇങ്ങനെയാ,ഈ കാണുന്ന ഗൗരവമേ ഒള്ളു…
മനസ്സിൽ ഒന്നും ഉണ്ടായിട്ടല്ല “അവരുടെ നിസ്സഹായത നിറഞ്ഞ മുഖം കണ്ടു ആദി അവരുടെ അടുത്ത് കുനിഞ്ഞിരുന്നു സൗമ്യമായി പറഞ്ഞു. “പക്ഷേ കുഞ്ഞേ ” “മുത്തശ്ശി അവന്റെ കാര്യം ഓർത്തു വിഷമിക്കേണ്ട, അവന് ഗായത്രി ഇങ്ങനെ മിണ്ടാ പൂച്ചയേ പോലെ ഇരിക്കുന്നത് ഇഷ്ടപ്പെട്ടിട്ടില്ല….. അതിന്റെ കൂടെ മുത്തശ്ശിയേ കൊണ്ടു പോകണോന്നു കൂടെ ചോദിച്ചപ്പോൾ ഒന്നൂടെ കൂടി അല്ലാതെ ആരോടും ദേഷ്യം ഉണ്ടായിട്ടല്ല”മുക്ത “എന്നാ നമുക്ക് പോയാലോ….”ആദി അവരെ നോക്കി കൊണ്ടു മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങി….. പുറത്തു കൈ കെട്ടി നിൽക്കുന്ന ദീക്ഷിതിനെ ഒന്ന് പിച്ചി കൊണ്ടു മുക്ത കൂടെ വലിച്ചു……
മുറ്റത്ത് ആണെങ്കിൽ അവർ നാണം കെട്ട് പോകുന്നത് കാണാൻ ബാക്കിയുള്ളവർ നോക്കി നിൽപ്പാണ്. മുത്തശ്ശിയേയും കൂട്ടി വരുന്ന നാലു പേരെയും പുച്ഛിച്ചു കൊണ്ടു അവർ ചുണ്ട് കൂട്ടി ചിരിച്ചു. “ഞാൻ ഒന്ന് പൊട്ടിച്ചാലോ ആദി… കൈ തരിച്ചിട്ട് വയ്യ “മുക്ത എല്ലാറ്റിന്റെയും നിൽപ്പ് കണ്ടു ആദിയേ നോക്കി. “പ്രീതി ഇറങ്ങുമ്പോൾ പറഞ്ഞതൊക്കെ മറന്നോ…..അടങ്ങി ഇരിക്കെടി “ആദി കണ്ണുരുട്ടി….. അതോടെ കൈ ചുരുട്ടി പിടിച്ചു അവർക്ക് കൂടെ നടന്നു. “ഇവളുടെ വാക്കും കേട്ട് വെറുതെ പെട്രോളിന്റെ വിലയും കളഞ്ഞു ഇറങ്ങി തിരിക്കുമ്പോൾ ഇവിടെ ചോദിക്കാനും പറയാനും ആളുകൾ ഉണ്ടെന്ന് ചിന്തിക്കണമായിരുന്നു
.”മൂത്ത അമ്മാവൻ ചെയറിൽ നെളിഞ്ഞിരുന്നു. “ഞങ്ങൾ പെട്രോൾ അടിക്കാറില്ല. ഡീസൽ ആണ് “ദീക്ഷിത് അയാളെ നോക്കാതെ ഗൗരവത്തിൽ പറഞ്ഞു കൈ കെട്ടി……അത് കേട്ട് അയാളുടെ മുഖം മങ്ങുന്നത് കണ്ടു മുക്ത ചിരി കടിച്ചു പിടിച്ചു കൊണ്ടു ദീക്ഷിതിന് നോക്കി പൊളിച്ചു എന്ന് കൈ കൊണ്ടു ആഗ്യം കാണിച്ചു. “നേരം ഇരുട്ടുന്നതിന് മുൻപ് വേഗം പെട്ടിയും കിടക്കയും എടുത്തു പോകാൻ നോക്ക് “ലതിക തിണ്ണയിൽ ചാരി ഇരുന്നു പരിഹസിച്ചു. “ഞങ്ങൾ എങ്ങോട്ട് പോകുന്ന കാര്യമാ നിങ്ങൾ പറയുന്നേ “ആദി ഇടയിൽ കയറി. “അത് നല്ല ചോദ്യം. ഇപ്പോ തിരിച്ചു പോകാനുള്ള വഴിയും മറന്നോ ” ചെറിയമ്മാവൻ ചിരിയോടെ പറഞ്ഞു.
“വന്ന വഴി മറക്കാൻ ഞങ്ങൾകൊച്ചു കുഞ്ഞുങ്ങൾ ഒന്നും അല്ലല്ലോ അങ്കിൾ. പക്ഷേ ഇപ്പോ പോകുന്ന കാര്യം എന്തിനാ ഇവിടെ പറഞ്ഞേ എന്നാ ചോദിച്ചേ “അവൻ സംശയത്തോടെ കൈ കെട്ടി നിന്നു. “കിരൺ പറഞ്ഞത് കേട്ടില്ലേ നിങ്ങൾ. അവൻ വരുമ്പോയേക്കും ഇവിടുന്ന് പോയിരിക്കണം…. ഇല്ലെങ്കിൽ ഗായത്രിയ്ക്കു അറിയാലോ അവന്റെ സ്വഭാവം “ലതിക അത് പറഞ്ഞു കൊണ്ടു പുറകിൽ തല താഴ്ത്തി നിൽക്കുന്നവളെ നോക്കി പറഞ്ഞു… അവന്റെ സ്വഭാവം ഓർത്ത പോലെ അവളുടെ ശരീരം വിറക്കുന്നത് കണ്ടു ദീക്ഷിത് പുച്ഛത്തോടെ തല ചെരിച്ചു. “അതിന് ഇത് കിരണിന്റെ വീടല്ലല്ലോ… മുത്തശ്ശിയുടെ വീടല്ലേ”മുക്ത പറഞ്ഞു നിർത്തിയതും എല്ലാവരുടെയും മുഖം വിളറി വെളുത്തു.
ഇത് മതിയായിരുന്നു.തിരിച്ചു പറയാൻ മറുപടി പറയാൻ ഇല്ലാതെ അവിടെ കൂട്ടം കൂടി നിൽക്കുന്നവർ പരസ്പരം നോക്കി. “മുത്തശ്ശി പറയട്ടെ ഞങ്ങളോട് പോകാൻ….. അല്ലാതെ ഇവിടെ തിന്നും കുടിച്ചും നിൽക്കുന്ന നിങ്ങൾ അല്ല ഞങ്ങൾ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് “മുക്ത ഉള്ളിലെ അമർഷം അടക്കി പിടിച്ചു പിടിച്ചു കൊണ്ടു പറഞ്ഞു…… അത്രയേറെ വെറുത്തു പോയിരുന്നു അവൾ ആ നിൽക്കുന്നവരെ.ഒരു മനുഷ്യനു എത്ര തരം താഴാൻ കഴിയുവോ അത്രയും തരം താഴ്ന്നിരുന്നു അവർ. “അമ്മ പറയും…… അല്ലെ അമ്മേ ” അയാൾ അമ്മയുടെ അടുത്തേക്ക് വന്നു രൂക്ഷമായി നോക്കി.
മക്കളുടെ മറ്റൊരു മുഖം അറിയാവുന്ന ആ സ്ത്രീയിൽ ഭയം നിറയുന്നത് അവർ അറിഞ്ഞു…..ഒരു താങ്ങിനെന്ന പോലെ ആദി അവരുടെ കൈ കോർത്തു പിടിച്ചു…… അവന്റെ സ്പർശനം കൊണ്ടോ ആദ്യമായി ആരോ തങ്ങൾക്ക് വേണ്ടി വാദിച്ചത് കൊണ്ടോ എന്നറിയില്ല. അവരിൽ എവിടെയോ ആത്മ വിശ്വാസം നിറയുന്ന പോലെ തോന്നി… “പറ അമ്മേ ഇവർ ഇവിടെ നിൽക്കുന്നതിൽ അമ്മയ്ക്ക് എതിർപ്പ് ഇല്ലെ”അയാൾ ഇല്ലെന്ന് പറഞ്ഞാലുള്ള ഭവിശ്യത്തുക്കൾ ഓർമിച്ചു കൊണ്ടു ചോദിച്ചു. “ഇല്ല”കണ്ണുകൾ ഇറുക്കി അടച്ചു ധൈര്യം സംഭരിച്ചു കൊണ്ടു പറഞ്ഞു.
ആദ്യമായി അമ്മയുടെ ശബ്ദം ഉയർന്നു കേട്ടത് കൊണ്ടു തന്നെ എല്ലാവരുടെയും മുഖത്തു ആശ്ചര്യം നിറയുന്നത് അവർ നോക്കി കണ്ടു. അതേ അത്ഭുതം ഗായത്രിയിലും നിറഞ്ഞു നിന്നിരുന്നു. “അമ്മ എന്താ പറഞ്ഞേ “ലതിക മുറ്റത്തേക്ക് ഇറങ്ങി വന്നു. “ഞാൻ പറഞ്ഞത് കേട്ടില്ലേ..,. ഇവര് ഇവിടെ നിൽക്കുന്നതിൽ എനിക്ക് പ്രശ്നം ഇല്ലേന്ന് ” “അമ്മ ആലോചിച്ചു കൊണ്ടു തന്നെയാണോ “രവിവർമ്മ ഗൗരവത്തിൽ ചോദിച്ചു. “നിങ്ങൾക്ക് ചെവി കേൾക്കുന്നില്ലേ, ആ മുത്തശ്ശി രണ്ടു പ്രാവശ്യം ഇല്ലെന്ന് പറഞ്ഞില്ലേ. പിന്നെയും പിന്നെയും ഉണ്ടോ ഉണ്ടോന്നു ചോദിക്കാൻ ഇയാളുടെ ചെവിയ്ക്കു കുഴപ്പം വല്ലതും ഉണ്ടോ”ദീക്ഷിത് കയർത്തു….
അതോടെ അയാൾ അവനെ ഒന്ന് നോക്കിയ ശേഷം എണീറ്റു. എല്ലാവരുടെയും മുഖം ഇരുണ്ടു പോകുന്നത് ഗായത്രി പേടിയോടെ നടന്നു.ഇനി അങ്ങോട്ടുള്ള തന്റെ അവസ്ഥ ആലോചിച്ചു അവൾക്ക് തന്നെ പേടി തോന്നി. ആദി മുത്തശ്ശിയേ എടുത്തു അകത്തേക്ക് കയറി. ദീക്ഷിതും മുക്തയും തങ്ങളുടെ സാധങ്ങൾ എടുത്തു അകത്തേക്ക് കയറി. “ഇവരെയും കൊണ്ടു എങ്ങോട്ടാ കയറി പോകുന്നെ “ചെറിയമ്മായി സുജാത സംശയത്തോടെ മുൻപിലേക്ക് വന്നു. “കണ്ടാൽ അറിഞ്ഞുടെ അകത്തേക്ക്, ഇനി മുതൽ മുത്തശ്ശി അകത്തു കിടക്കും”മുക്ത “അതെങ്ങനെ ശരിയാകും. അകത്തേക്ക് ഇവരെ കയറ്റാൻ പറ്റില്ല. ആളുകൾ വരുന്ന സ്ഥലമാ….
ഈ എണ്ണയുടെയും കുഴമ്പിന്റെയും മണം പിടിച്ചു വരുന്നവർ ഇറങ്ങി പോകും ” സുജാത അറപ്പോടെ പറഞ്ഞു….. തന്റെ മക്കളുടെയും മരുമക്കളുടെയും വായിൽ നിന്ന് വരുന്ന വാക്കുകൾ കേൾക്കെ ആ അമ്മയുടെ നെഞ്ചുരുകി….. അത് കണ്ണിരായി താഴെക്ക് പതിഞ്ഞു….. അകത്തേക്ക് നടക്കാൻ ഒരുങ്ങിയ ആദി ഒരു നിമിഷം അവിടെ നിന്ന് അവർക്ക് നേരെ തിരിഞ്ഞു. “നിങ്ങളുടെയൊക്കെ വിചാരം എന്താ. വലിയ ആളുകൾ ആണെന്നോ അതോ കുടുംബ സ്വത്തായി കുറേ ഉണ്ടെന്ന അഹങ്കാരമോ……. ഈ വയസ്സായ സ്ത്രീയേ പുറത്തു വിറകു പുരയിൽ അടച്ചു കിടത്തിയപ്പോൾ തന്നെ നിങ്ങളുടെയൊക്കെ നിലവാരം എനിക്ക് ഊഹിക്കാവുന്നതെ ഒള്ളു……
പുറത്തു നിന്നു വന്ന ഈ ഞങ്ങളോട് പോലും നിങ്ങളുടെ സമീപനം ഇതാണ്. ഇതൊക്കെ കാണിക്കുന്നത് എന്തോ വലിയ കാര്യമാണെന്നാണോ നിങ്ങളൊക്കെ കരുതി വെച്ചേക്കുന്നേ.മുത്തശ്ശിയും ഗായത്രിയും ഒന്ന് സമ്മതം മൂളിയാൽ എന്റെ പരിചയത്തിൽ ഉള്ള ലോയേഴ്‌സിനോട് നമുക്ക് സംസാരിക്കാം.ഗാർഹിക പീഡനം,…. ദേഹോദ്രവം….അങ്ങനെ എല്ലാം വെച്ചു അഴി എണ്ണി കിടക്കാനുള്ള എല്ലാ വകയുമുണ്ട്.നിയമത്തിനെ കുറിച്ച് ഒരു തരി വിവരം ഇല്ലാത്തതിന്റെ പ്രശ്നം ആണ് ഇതൊക്കെ. അതറിയുമ്പോൾ ശരിയാകും “ആദി കൈ പിണച്ചു കെട്ടി എല്ലാവരെയും പുച്ഛത്തോടെ നോക്കി കൊണ്ടു പറഞ്ഞു……
മുത്തശ്ശിയെയും കൂട്ടി അകത്തേക്ക് നടന്നു. ഇത്രയും നേരം എന്തോ ആണെന്നുള്ള ഭാവത്തിൽ നിൽക്കുന്ന കൂട്ടത്തിന്റെ മുഖം വിളറി വെളുത്തു. പേടി കൊണ്ടു ചെന്നിയിൽ നിന്നു വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങുന്നത് ആദി നോക്കി കണ്ടു…അവരുടെ ഉള്ളിൽ ഭയത്തിന്റെ വിത്ത് മുളച്ചു കഴിഞ്ഞിരുന്നു. “ഈ മുറി കൊള്ളാം… ഇവിടെ കാറ്റും വെളിച്ചവും ഒക്കെ കിട്ടും…..അതോടെ മുത്തശ്ശിയുടെ പകുതി അസുഖം മാറി കിട്ടും. ഇത് ആ ഇരുട്ടു മുറിയിൽ വീർപ്പുമുട്ടി ഇരുന്നിട്ടാണ് ഇങ്ങനെ വല്ലാണ്ടിരിക്കുന്നെ”മുക്ത കയറുമ്പോൾ തന്നെ കാണുന്ന മുറി ചൂണ്ടി കാണിച്ചു. “അത് മേം….. ഇത് വലിയമ്മാവന്റെ മുറിയാ. അവർക്ക് ഇഷ്ടപെടില്ല നമുക്ക് വേറെ മുറി നോക്കാം “ഗായത്രി ശബ്ദം താഴ്ത്തി പറഞ്ഞു….
“അങ്ങനെ ആണെങ്കിൽ നമുക്ക് ഇവിടെ തന്നെ കിടക്കാം “മുക്ത വാശിയോടെ പറഞ്ഞു. “അത് വേണ്ട മക്കളെ…..പിന്നെ എന്റെ കുഞ്ഞിനെ അവര് വെച്ചേക്കില്ല. ഇപ്പോൾ തന്നെ നിങ്ങളോടുള്ള ദേഷ്യം മുഴുവൻ ഇവളോട് തീർക്കാൻ കാത്തിരിക്കുവാണ് അവർ.ഇനി ഇതും കൂടെ ആയാൽ…. വേണ്ട മക്കളെ..”മുത്തശ്ശി അവരെ നോക്കി ദയനീയമായി പറഞ്ഞു. ആ മുഖം കണ്ടു ആദി അതേയെന്ന രീതിയിൽ തലയാട്ടി മുന്നോട്ട് നടന്നു. ഗായത്രി ഒന്നും മിണ്ടാതെ ഒഴിഞ്ഞു കിടക്കുന്ന വേറൊരു മുറി കാണിച്ചു കൊടുത്തു…… ആദി അവരെ അകത്തേക്ക് കയറ്റി……സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അവരുടെ മിഴികൾ നിറഞ്ഞു. ഇതെല്ലാം കൈ കെട്ടി നോക്കി നിൽക്കുവാണ് ദീക്ഷിത്.
ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം തന്റെ ലൈഫിൽ.പേടിച്ചു ജീവിക്കുന്ന രണ്ടു ജീവിതങ്ങൾ…….അവരെ സഹായിക്കാൻ തോന്നിയ തന്റെ കൂട്ടുക്കാരെ ഓർക്കേ അവന് എന്തെന്നില്ലാത്ത അഭിമാനം തോന്നി. ഗായത്രി ബെഡെല്ലാം വിരിച്ചു നേരെയാക്കി നേരെ കാണുന്ന ജനൽ തുറന്നു…. വെളിച്ചം അകത്തേക്ക് കയറിയ പോലെ അവരുടെ മുഖം പ്രകാശിക്കുന്നത് ഒരു പുതു അനുഭവമായിരുന്നു അവർക്ക്. ഗായത്രിയ്ക്കു തന്റെ മുത്തശ്ശിയുടെ വിടർന്ന മുഖം കാണെ സന്തോഷം തോന്നി.ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇങ്ങനെ മുത്തശ്ശിയേ കാണുന്നത്…… മുക്തയും ഗായത്രിയും അവരെ താങ്ങി പിടിച്ചു ബെഡിൽ കിടത്തി…
.ഇത്രയും കാലം പുൽ പായയിൽ കിടന്ന അവർക്ക് ബെഡിൽ കിടക്കുമ്പോൾ ഒരാശ്വാസം കിട്ടുന്നത് അവർ മനസ്സിലായി…. അവർ ചിരിച്ചു പരസ്പരം നോക്കി. “മുത്തശ്ശി ഇനി കുറച്ചു സമയം കിടക്ക്, ഞങ്ങൾ ഫ്രഷ് ആയിട്ടൊക്കെ വരാം ” ആദി ചിരിയോടെ പറഞ്ഞു. അപ്പോഴും അവരുടെ നോട്ടം പുറത്തേക്ക് കണ്ണും നാട്ടിരിക്കുന്ന ദീക്ഷിതിൽ തങ്ങി നിൽക്കുന്നത് കണ്ടു. “ആ കലിപ്പനെ ഓർത്തു മുത്തശ്ശി വിഷമിക്കേണ്ട, ഈ കാണുന്ന ഗൗരവമേ ഒള്ളു അടുത്തറിഞ്ഞാൽ പഞ്ച പാവമാ…. പക്ഷേ ഇണങ്ങാൻ ഇത്തിരി കഷ്ട പാടാണെന്ന് മാത്രം. നമുക്ക് നേരെയാക്കാം “ആദി കണ്ണിറുക്കി ചിരിച്ചു. “മോളെ…. ഇവർക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കണേ.
കാശിനു അത്യാവശ്യം ഉണ്ടെങ്കിൽ മുത്തശ്ശിയോട് ചോദിക്കണേ “വിറയാർന്ന സ്വരത്തിൽ അവളെ നോക്കി. “ഞാൻ നോക്കിക്കോളാം മുത്തശ്ശി….”അവൾ ചെറു ചിരിയോടെ അവരോട് കൂടെ വരാൻ കാണിച്ചു മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങി. ഇതുവരെ അനുഭവിക്കാത്ത സുരക്ഷിതത്വം അവർക്ക് കിട്ടിയ പോലെ തോന്നി. ആ ഇരുട്ടു മുറിയിൽ തീരാനായിരിക്കും തന്റെ വിധി എന്നോർത്തു കഴിഞ്ഞിരുന്ന തന്നെ പോലും അത്ഭുതപ്പെടുത്തി വന്ന ആ കുഞ്ഞുങ്ങൾ ഇപ്പോ ദൈവം തനിക്ക് വേണ്ടി അയച്ചതാണെന്ന് പോലും തോന്നി അവർക്ക്. “ഇതാണ് നിങ്ങൾക്കുള്ള മുറി… സൗകര്യങ്ങളൊക്കെ കുറവാണ്.
“ഗായത്രി ദീക്ഷിതിനും ആദിയ്ക്കും മുത്തശ്ശിയുടെ മുറി കഴിഞ്ഞു തിരിയുമ്പോൾ കാണുന്ന തടി കൊണ്ടു നിർമ്മിച്ച ഒരാൾക്ക് പെരുമാറാൻ മാത്രം വലിപ്പമുള്ള ഒരു കൊച്ചു മുറിയിലേക്ക് കയറി….. വളരെ വൃത്തിയായി ഒതുക്കിയ റൂം. ഒരു കുഞ്ഞു ടേബിൾ….ടേബിളിന് നേരെ തന്നെ ഒരു ജനൽ വാതിൽ. അത് തുറന്നാൽ മുറ്റം വളരെ സ്മൃതമായി തന്നെ കാണാം. ചുമരിൽ അവരുടെ കുല ദേവിയുടെ രൂപം വളരെ ഭംഗിയിൽ വരച്ചു വെച്ചിരുന്നു. അതികം വലുപ്പം ഇല്ലാത്ത ഒരു മരത്തിന്റെ കട്ടിലിൽ ഒരു സൈഡിൽ…. വളരെ വൃത്തിയായി തന്നെ അവ വിരിച്ചു വെച്ചിരുന്നു….നിലം കാവിയായിരുന്നു.
മൂവർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു… അവരുടെ കണ്ണുകളിൽ വിരിയുന്ന ഭാവം മനസിലാവാതെ ഗായത്രി അവരെ തന്നെ ഉറ്റു നോക്കി. “നിങ്ങൾ ഇവിടെ ഇഷ്ടപെട്ടില്ലേ ” അവൾ ചെറിയൊരു പരിഭ്രാന്തിയോടെ ചോദിച്ചു. “ഇഷ്ടപ്പെട്ടില്ലെന്നോ? അടിപൊളി……ഒരു രക്ഷയും ഇല്ല ഗായത്രി “മുക്ത സന്തോഷം കൊണ്ടു അവളെ ചുറ്റി പിടിച്ചു… മുക്തയുടെ പ്രവൃത്തി കണ്ടു അവൾ വേവലാതിയോടെ അവളെ നോക്കി. “മേം ഞാൻ ആകെ വിയർത്തിട്ടാണ്.”ഗായത്രി ചെറോയൊരു ചമ്മലോടെ പറഞ്ഞു. “ഞാൻ വന്നപ്പോൾ തോട്ട് ശ്രദ്ധിക്കുന്നുണ്ട് നിന്റെ ഈ മേം എന്ന വിളി.
അതൊക്കെ ഓഫീസിൽ വെച്ചു മതിട്ടോ? ഇപ്പോ നമ്മൾ ഫ്രണ്ട്സ് അല്ലെ… അപ്പൊ ചേച്ചി എന്ന് വിളിച്ചാൽ മതി “മുക്ത പുഞ്ചിരിയോടെ പറഞ്ഞു നിർത്തി. പക്ഷേ ഗായത്രിയ്ക്കു അത് ഉൾക്കൊള്ളാൻ പ്രയാസം ആയിരുന്നു. “മേം അത് എനിക്ക് ” “ശ്ശെടാ നിന്നോടല്ലേ പെണ്ണെ ഈ വിളി ഇപ്പോ വേണ്ടെന്ന് പറഞ്ഞേ…”മുക്ത കപട ദേഷ്യത്തിൽ അവളെ തുറിച്ചു നോക്കി. “ഞാൻ ഇനി ശ്രദ്ധിച്ചോളാം “അവൾ നേർത്ത ചിരിയോടെ തലയാട്ടി. “അപ്പൊ ഗായത്രി ഞങ്ങൾ ഫ്രഷ് ആയിട്ട് വന്നിട്ട് നമുക്ക് ഇവിടെ മൊത്തം ഒന്ന് ചുറ്റി കാണിച്ചു തരണം…. അതിന് എതിർപ്പ് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ഈ യാത്രയുടെ പ്രധാന ലക്ഷ്യം തന്നെ അതാണ്.
“ആദി ഫ്രഷ് ആവാൻ വേണ്ടി ബാഗിൽ നിന്ന് ഡ്രെസ്സും ടവ്വലും എടുത്തു കൊണ്ടു അവളോടായി പറഞ്ഞു. “ആ നമുക്ക് പോകാം. ഞാൻ ചേച്ചിയേ കൂടെ മുറിയിൽ ആക്കിയിട്ട് വരാം ” അവൾ അതും പറഞ്ഞു പുറത്തേക്ക് നടന്നു. വന്നതിന് ശേഷം ഒച്ചയിടാൻ അല്ലാതെ വാ തുറക്കാത്ത ദീക്ഷിതിനെ അവൾ ഒന്ന് പാളി നോക്കിയ ശേഷം മുക്തയെയും കൂട്ടി താഴെക്ക് ഇറങ്ങി. താഴെ അടുക്കളയുടെ അടുത്തുള്ള ഒരു കൊച്ചു മുറിയാണ് അവളുടേത്. പക്ഷേ കൊച്ചു മുറിയാണെങ്കിലും അകത്തേക്ക് കയറുമ്പോൾ തന്നെ മൂക്കിലേക്ക് കയറുന്ന ചന്ദനത്തിന്റെ ഗന്ധം അവളെ മത്തു പിടിപ്പിക്കുന്ന പോലെ തോന്നി….
വളരെ വൃത്തിയായി ഒരു കൊച്ചു ടേബിളിന് മുകളിൽ അടക്കി ഒതുക്കി വെച്ചിരിക്കുന്ന പുസ്തകങ്ങൾ എല്ലാം അവളൊന്നു കണ്ണോടിച്ചു…. തുറന്നിട്ടിരിക്കുന്ന ജനൽ പാളിയിലൂടെ നോക്കിപ്പോൾ അവൾക്ക് കാണാൻ കുറച്ചു ദൂരെ ആയി തെങ്ങിൻ തൊപ്പിന്റെ ഇടയിൽ കൂടെ പാട്ടിന്റെ ഈണത്തിൽ പോകുന്ന ഒരു കുഞ്ഞു അരുവിയാണ്…. മുക്ത വേഗം ഫോൺ എടുത്തു അതിന്റെ ഭംഗി ഫോണിൽ പകർത്തി. കൊച്ചു കുട്ടികൾക്ക് പുതിയ കളിപ്പാട്ടം കാണുമ്പോൾ കാണിക്കുന്ന അതേ ഭാവമാണ് ഇപ്പോ മുക്തയിൽ എന്ന് തോന്നി ഗായത്രിയ്ക്കു…. അവൾ അറിയാതെ ചിരിച്ചു പോയി. ഇത് കണ്ടു കൊണ്ടാണ് മുക്ത തിരിഞ്ഞു നോക്കുന്നത്. “ഗായത്രി എന്തിനാ ചിരിക്കൂന്നേ “
“ഒന്നുല്ല…. ചേച്ചിടെ മുഖത്തെ ഭാവം കണ്ടു ചിരിച്ചതാ…. ഇതൊക്കെ ആദ്യമായിട്ടാണോ കാണുന്നെ “അവൾ ചിരിയോടെ ചോദിച്ചു. “പിന്നല്ലാതെ പെണ്ണെ….ഇത്ര അടുത്ത് ഈ നാടിന്റെ സൗന്ദര്യം കാണാൻ സാധിച്ചത് തന്നെ എന്റെ ഭാഗ്യം. എന്റെ പ്രീതിയ്ക്കും ലൂക്കയ്ക്കും ഇതെല്ലാം മിസ്സായി എന്നൊരു സങ്കടം ഒഴിച്ച് ഞാൻ ഹാപ്പി”അവൾ ഗായത്രിയുടെ കവിളിൽ നുള്ളി പറഞ്ഞു. “ചേച്ചി വേഗം കുളിച്ചു ഫ്രഷ് ആയിട്ട് വാ, ആദിയേട്ടൻ ഇപ്പോ വരും….” “അത് ശരിയാണല്ലോ,ഞാൻ മറന്നു പോയി. ഞാൻ വേഗം ഫ്രഷ് ആയി വരാം…. അപ്പോയെക്കും ഗായത്രി ഡ്രസ്സ് ചേഞ്ച് ചെയ്തോട്ടോ “മുക്ത കിട്ടിയ ഡ്രെസ്സും എടുത്തു വാഷ് റൂമിലേക്ക് ഓടി. ഗായത്രി അവൾ പോയതും നെടു വീർപ്പിട്ട് കൊണ്ടു അലമാരയിൽ നിന്ന് ഡാർക്ക് ഗ്രീൻ ദാവണി സെറ്റ് എടുത്തു ഒരുങ്ങി…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…