Novel

കാണാചരട്: ഭാഗം 60

രചന: അഫ്‌ന

മുക്ത ഇറങ്ങുമ്പോൾ കാണുന്നത് വളരെ ഭംഗിയായി ദാവണി ഉടുത്തു മുടി ചീകി കെട്ടുന്ന ഗായത്രിയെയാണ്. മുക്ത ഒരു നിമിഷം ഡോറിൽ ചാരി നിന്ന് അവളെ വീക്ഷിച്ചു….. ദാവണിയിൽ അവൾ ജ്വോലിച്ച പോലെ. തന്റെ ജോലിയുടെ ആവിശ്യത്തിനു വേണ്ടി വെട്ടിയൊതുക്കി ചെറുതാക്കിയ ഇട കലർന്ന കാർക്കൂന്തൾ. ഗോതമ്പിന്റെ നിറമാണവൾക്ക്….നന്നേ കുഞ്ഞു മുഖം, വലിട്ടെഴുതിയ വലിയ വിടർന്ന കണ്ണുകൾ….ഒഴിഞ്ഞു കിടക്കുന്ന കൈകൾ.വലം കയ്യിൽ ഒരു ബ്ലാക്ക് ബൺ കെട്ടിയിട്ടുണ്ട്…. കാതിൽ ഒരു കുഞ്ഞു സ്റ്റഡ്….എങ്കിലും അവളുടെ ഭംഗി ഇരട്ടിച്ചിരുന്നു. “ചേച്ചി ഇറങ്ങിയോ…..”വാതിൽ പടിയിൽ ചാരി നിൽക്കുന്നവളെ ചിരിയോടെ നോക്കി.

അപ്പോഴാണ് മുക്ത ചിന്തയിൽ നിന്നുണർന്നത്. “ആഹ്..കഴിഞ്ഞു “അവൾ ഇട്ടിരുന്ന ചുരിദാർ ഒന്ന് നേരെയാക്കി കൊണ്ട് കണ്ണാടിയ്ക്ക് മുൻപിൽ വന്നു ബാഗിൽ നിന്ന് ഹെയർ ക്ലച്ചർ എടുത്തു മുടിയിൽ വെച്ചു. “ചേച്ചിയ്ക്കു താഴെ അവരങ്ങനെയൊക്കെ പെരുമാറിയതിൽ സങ്കടം ഉണ്ടോ “ഗായത്രി പുറകിൽ നിന്ന് നേർത്ത സ്വരത്തിൽ ചോദിച്ചു. “എന്തിന്? എനിക്ക് ഒരു സങ്കടവും ഇല്ല. നീ ഇതൊക്കെ നേരത്തെ പറഞ്ഞതല്ലേ. അത്കൊണ്ട് പ്രതീക്ഷിച്ചു തന്നെയാ വന്നേ…. പിന്നെ ആകെ ഒരു സങ്കടം നിന്റെ അവസ്ഥ ആലോചിച്ചാണെന്ന് മാത്രം “മുക്ത അവസാനം പറഞ്ഞതിന് ഉത്തരം ഗായത്രിയുടെ അടുത്ത് ഇല്ലായിരുന്നു.

അവൾ ഒന്നും മിണ്ടാതെ മെല്ലെ ചിരിച്ചു. “നമ്മുക്ക് ഇറങ്ങിയാലോ “ഗായത്രി വിഷയം മാറ്റി. “മ്മ് “അവൾ തലയാട്ടി കൊണ്ട് ആദിയുടെയും ദീക്ഷിതിന്റെയും മുറിയിലേക്ക് നടന്നു. ദീക്ഷിത് നാട്ടിൽ ധരിക്കുന്ന പോലെ ഷോർട്സും ടീഷർട്ടും ധരിച്ചു ഇറങ്ങി. ഇത് കണ്ടു ആദി താടിയിൽ ഉഴിഞ്ഞു അവനെ മൊത്തത്തിൽ വീക്ഷിച്ചു. “എന്താ നിനക്കൊരു നോട്ടം “ദീക്ഷിത് ഗൗരവത്തിൽ പുരികമുയർത്തി. “അതല്ല, ഷോർട്സിന്റെ ഇറക്കം കുറച്ചു കൂടിയോ എന്നൊരു ഡൌട്ട് “ആദി കാര്യമായിട്ട് തന്നെ പറഞ്ഞു. “കുറഞ്ഞോ? പക്ഷേ ഈ size തന്നെയാണല്ലോ ഞാൻ എന്നും ഇടാറ്.”ദീക്ഷിത് തിങ്കി.

“എന്നെയങ്ങ് കൊല്ല്, നിന്നോടൊക്കെ പറയാൻ വന്ന എന്നെ പറഞ്ഞാൽ മതി😬”ആദി പല്ല് കടിച്ചു കൊണ്ട് മുൻപിൽ കാര്യമായിട്ട് ആലോചിക്കുന്നവനെ നോക്കി. “നീ എന്തിനാ ഇങ്ങനേ ഹീറ്റ് ആവുന്നേ… നീ തന്നെയല്ലേ ഇപ്പോ നീളം കൂടിയെന്ന് പറഞ്ഞേ😠….”ആദിയുടെ മുഖം കണ്ടു ദീക്ഷിത് കലിപ്പിൽ അവനെ തുറിച്ചു നോക്കി. “മര്യാദക്ക് വല്ല പാന്റോ മുണ്ടോ എടുത്തു ഉടുക്ക്……ഷോർട്സും ഇട്ടു ഇറങ്ങുവാ അവൻ.” “ഇതിന് എന്താ ഇപ്പോ കുഴപ്പം ” “എന്റെ പൊന്നു ദീക്ഷി, ഇത് ഹൈദ്രബാദ് അല്ല. ഒരു ചെറിയ ഗ്രാമമാണ്. നമ്മുടെ വേഷം ചിലപ്പോൾ ഇവർക്ക് ഇഷ്ടപ്പെടമെന്നില്ല….പിന്നെ ഇവിടെ വില്ലേജ് സ്റ്റൈലിൽ നടക്കുന്നതല്ലേ ഭംഗി “

“നീ പറഞ്ഞു വരുന്നത്, ഈ നാട്ടുകാരെ പേടിച്ചു ഞാൻ എന്റെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണം എന്നാണോ “ദീക്ഷിത് ദേഷ്യത്തിൽ അവന് നേരെ തിരിഞ്ഞു. “എന്റെ പോന്നോ, ഞാൻ ഒന്നും പറഞ്ഞില്ല. നിനക്ക് ഇഷ്ടമുള്ള പോലെ ഉടുത്തോ.”ഇനിയും വെട്ടു പോത്തിനോട് മത്സരിക്കാൻ നിന്നിട്ട് കാര്യം ഇല്ലെന്ന് അറിയാവുന്നത് കൊണ്ട് ആദി പിന്മാറി. ആദി ഒരു പീച്ച് കളർ ഷർട്ടും മുണ്ടും ആണ് വേഷം. മുടിയൊക്കെ ചീകി ഒതുക്കിയ ശേഷം പിന്നിലേക്ക്‌ തിരിഞ്ഞു നോക്കി. മുണ്ടും മടക്കി കുത്തി തന്റെ ബ്ലാക്ക് ഷർട്ടിന്റെ സ്ലീവ് മടക്കി കൊണ്ടിരിക്കുവാണ് ചെക്കൻ. “പന്നി….. ഇതെന്റെ ഷർട്ടും മുണ്ടും അല്ലെ.” “അതിന് “ഒരു ഭാവ ഭേദവും ഇല്ലാതെ പറഞ്ഞു കണ്ണാടിയ്ക്ക് മുൻപിലേക്ക് വന്നു.

“നിന്നോട് ആരാ ഇതെടുത്തു ഉടുക്കാൻ പറഞ്ഞേ….. ആകെ രണ്ട് കൂട്ടെ എടുത്തിട്ടുള്ളു തെണ്ടി ” “നീ മാത്രം അങ്ങനെ ഷർട്ടും മുണ്ടും എടുത്തു വിലാസണ്ട.പിന്നെ നിന്റേത് എന്റേത് ഒന്നും ഇല്ല…..അതിന് underwear ആയാൽ പോലും “അതും പറഞ്ഞു ചെക്കൻ മുടി ചീകാൻ തുടങ്ങി. “സത്യം പറയെടാ… നീ ഇപ്പോ എന്റെ under wear അല്ലെ ധരിച്ചേ “ആദി അവനെ കണ്ണുരുട്ടി. “കണ്ടു പിടിച്ചല്ലോ, കൊച്ചു കള്ളൻ….. Good boy “ദീക്ഷിത് അവന്റെ കവിളിൽ തട്ടി കൊണ്ട് സ്പ്രേ എടുത്തു അടിച്ചു. “ഇത്തിരിയെങ്കിലും ഉളുപ്പ് ഉണ്ടോടാ പന്നി നിനക്ക്….” “ഇല്ല…..”പുച്ഛത്തോടെ അതും പറഞ്ഞു അവൻ മുടി കൈ കൊണ്ട് ഒതുക്കി. “കഴിഞ്ഞില്ലേ രണ്ടിന്റെയും ഒരുക്കം “

പുറകിൽ നിന്നും മുക്തയുടെ ശബ്ദം കേട്ട് രണ്ടു പേരും ഒരുപോലെ നോക്കി. “ഒരുക്കം ഒക്കെ കഴിഞ്ഞു പെണ്ണെ….”ആദി ചിരിയോടെ മുക്തയേ നോക്കി. അവൾ ആദിയെ ഷർട്ടും മുണ്ടും ഉടുത്തു കണ്ട ഷോക്കിൽ ആയിരുന്നു.മുണ്ടിന്റെ ഒരു തുമ്പ് പിടിച്ചു തനിക്ക് നേരെ നടന്നു വരുന്നവനേ കാണെ അവളുടെ ഉള്ളിൽ ബാന്റടി തുടങ്ങി…. ഡ്രീം ചെയ്തു ഒതുക്കിയ താടിയും മീശയും…. മുന്നിലേക്കായി വീണു കിടക്കുന്ന മുടി ഇഴകൾ അവന്റെ ഭംഗി കൂട്ടി. “കുറച്ചു മയത്തിൽ ഒക്കെ ആവാം😒 ” ദീക്ഷിതിന്റെ അശരീരി കേട്ട് മുക്ത ചിന്തയിൽ നിന്നുണർന്നു…..അവനെ തറപ്പിച്ചോന്ന് നോക്കിയ ശേഷം ആദിയിൽ ശ്രദ്ധ ചെലുത്തി. “നീ പറയിപ്പിക്കല്ലോടി “ആദി അവൾക്ക് കേൾക്കാൻ പാകത്തിന് ചെവിക്കടുത്ത് വന്നു പറഞ്ഞു. “എന്റെയല്ലേ,…..ഞാൻ നോക്കും.”മുക്ത വാശി പോലെ പറഞ്ഞു.

ആദിയ്ക്ക് കുറുമ്പ് നിറഞ്ഞ മുഖം കണ്ടു ചിരിയാണ് വന്നത്.തന്റെ വാമിയെ തിരിച്ചു കിട്ടിയെന്ന് അവനോർത്തു…. ആദി അതിയായ വാത്സല്യത്തോടെ അവളുടെ ചുവന്ന കവിളിൽ പിച്ചി. ഇരുവരുടെയും കുസൃതി കണ്ടു ദീക്ഷിത് ചിരിയോടെ നോക്കി…. പക്ഷേ ഗായത്രിയിൽ നിരാശ ഉടലെടുത്തു. ഇങ്ങനെ ഒരു ലൈഫ് പാർട്ണറേ തന്നെയല്ലേ മഹാദേവാ,ഞാനും ആഗ്രഹിച്ചേ…..എല്ലാം അറിഞ്ഞിട്ട് നീ ഇങ്ങനെ ഒരു വിധിയായിരുന്നോ എനിക്ക് വേണ്ടി നീ മാറ്റിവെച്ചേ…. ഓർമയിൽ ഗായത്രിയുടെ മിഴികൾ ഈറനണിഞ്ഞു.ഒരു നിമിഷം അവന്റെ കണ്ണുകൾ നനവാർന്ന മിഴികളിൽ ഉടക്കി….. അറിയാതെ ആണെങ്കിൽ പോലും അവനിൽ സഹതാപം തോന്നി ആ പെണ്ണിനോട്. ദീക്ഷിത് മെല്ലെ അവളുടെ അടുത്തേക്ക് നടന്നു. കൈ തണ്ടയിൽ മുറുകെ പിടിച്ചു പുറത്തേക്ക് നടന്നു.

എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലായില്ല അവൾക്ക്. വേഗം പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ട് തന്നെയും വലിച്ചു കൊണ്ട് പോകുന്നവനേ ഉറ്റു നോക്കി. “ഗായത്രി ഇവിടെ ആമ്പൽ കുളങ്ങൾ ഒക്കെ ഉണ്ടോ…..”പെട്ടെന്ന് തിരിഞ്ഞു കൊണ്ട് അവൻ ചോദിച്ചതും ഗായത്രി ആശ്ചര്യത്തോടെ അവനെ തന്നെ സൂക്ഷിച്ചു നോക്കി…. അവളുടെ നോട്ടം കണ്ടു ദീക്ഷിത് ഡ്രെസ്സിങ്ങിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോന്ന് പരിശോധിച്ചു. “ഹലോ…. ഗായത്രി…..ഗായത്രി…..കാറ്റ് പോയോ ഈശ്വരാ🙄?…..”ദീക്ഷിത് വേവലാതിയോടെ വിരൽ നോടിച്ചു കൊണ്ട് വിളിച്ചു. “ഏഹ്…. എ…..ന്താ….സാർ എന്തെങ്കിലും പറഞ്ഞോ “പെട്ടന്ന് സ്വബോധം തിരിച്ചു കിട്ടിയ ഗായത്രി തന്നെ ഉറ്റു നോക്കുന്നവനേ ഞെട്ടലോടെ നോക്കി.

“ഞാനോ? ആ അത് ഇവിടെ ആമ്പൽ കുളങ്ങൾ ഒക്കെ ഉണ്ടോന്ന്…. വരുമ്പോൾ മുക്തയും ആദിയും പോകണം എന്നൊക്കെ പറയുന്നത് കെട്ടു “നടത്തം തുടർന്നു അവൻ സൗമ്യമായി തന്നെ ചോദിച്ചു. ആദ്യമായി അവനെ കാണുന്ന പോലെ തോന്നി അവൾക്ക്. എപ്പോഴും ഗൗരവത്തിൽ മാത്രമേ എല്ലാവരോടും പെരുമാറാറ്….. ജോലിയുടെ ആവിശ്യത്തിനു അല്ലാതെ തന്നോടും സൗമ്യമായി സംസാരിക്കില്ല.ഇത് ആദ്യമായാണ് ഒരു ക്യാഷോൽ ടോക്ക്. “ഗായത്രിയ്ക്കു വേറെ ആരോഗ്യ പ്രശ്നം വല്ലതും ഉണ്ടോ ” “ഇ…..ല്ല.സാർ എന്തേ അങ്ങനെ ചോദിച്ചേ “അവൾ സംശയത്തോടെ അവനെ നോക്കി. “ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഷോക്കടിച്ച പോലെ വഴിയ്ക്കു വെച്ചു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചായി…

.ഇനി ഞങ്ങൾ അറിയാത്ത എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ ചോദിച്ചതാ “ദീക്ഷിത് കാര്യത്തിൽ തന്നെയാണ് എന്ന് അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി. രണ്ടു പേരും നടന്നു നടന്നു പടത്തിനു മുൻപിൽ വന്നു നിന്നു. “കൂയ്……”പുറകിൽ നിന്ന് ആദിയുടെ വിളി കേട്ട് രണ്ടു പേരും തിരിഞ്ഞു നോക്കി. “വേഗം വാടാ “ദീക്ഷിത് കൈ വീശി. ആദി മുക്തയുടെ കൈ കോർത്തു പിടിച്ചു മുന്പോട്ട് ഓടി.കുഞ്ഞു ടാറിട്ട റോഡിനു ഇരുവശവും പച്ച പുൽമേട് പോലെ നെയ്തു വെച്ചിരുന്നു.അതിലുടെ ഓടി വരുമ്പോൾ രണ്ടു പേരുടെയും മനസ്സ് ആ ഇളം കാറ്റിനൊപ്പം പാറി പാറി നടന്നു.

ദീക്ഷിതും ഗായത്രിയും കുഞ്ഞു അസൂയയോടെ അവരെ തന്നെ നോക്കി നിന്നു. “അവർ തമ്മിൽ നല്ല ചേർച്ചയാണല്ലേ സാർ “ഗായത്രി എന്തോ ഓർത്തു കൊണ്ട് പറഞ്ഞു. “മ്മ് “പണ്ട് താൻ ചെയ്ത ക്രൂരതകൾ ഓർക്കേ അവന്റെ നെഞ്ച് പിടഞ്ഞെങ്കിലും ഒരു മൂളിലിൽ എല്ലാം ഒതുക്കി….. തന്റെ ഫോൺ എടുത്തു അവരുടെ സന്തോഷം നിറഞ്ഞ മുഖം പകർത്തി. “നിങ്ങൾ എങ്ങോട്ടാ പെട്ടന്ന് പോയേ”കിതച്ചു കൊണ്ട് രണ്ടു പേരെയും നോക്കി. “സ്വർഗത്തിൽ കട്ടുറുമ്പ് ആവേണ്ടെന്ന് കരുതി…. ഞാൻ ഇവളെയും കൂട്ടി കുറച്ചു മുൻപേ അവിടുന്ന് ഇറങ്ങി”ദീക്ഷിത്. “അയ്യോ….ഒരു പാവം വന്നിരിക്കുന്നു. ഒരു ഫോട്ടോ എടുത്തു വെച്ചേക്ക് ആദി.

എപ്പോയെങ്കിലുമേ ഇങ്ങനെ അത്ഭുതങ്ങൾ കാണാൻ സാധിക്കൂ “മുക്ത ചുണ്ട് കൂട്ടി പിടിച്ചു ആദിയെ നോക്കി. “ഇതാണ് ഞാൻ ആർക്കും ഒരു നല്ല കാര്യം ചെയ്തു തരാത്തത് “അവൻ തല ചെരിച്ചു മുന്പോട്ട് നടന്നു. “തുടങ്ങി….എന്തേ തുടങ്ങാത്തത് എന്ന് കരുതിയതെ ഒള്ളു “ആദി തലയ്ക്കു കൈ വെച്ചു ഗായത്രിയുടെ നടന്നു. “ഇതൊക്കെയല്ലേ ഏട്ടാ രസം….”ഗായത്രി ചിരിയോടെ തലയും ചെരിച്ചു പോകുന്ന രണ്ടു പേരെയും നോക്കി. “ഗായത്രി ഓഫീസിലേ പോലെ അല്ലല്ലോ ഇവിടെ…വല്ലാത്തൊരു transformation ആണല്ലോ ഇത് “ആദി “ഇതാണ് ഞാൻ…. പിന്നെ ജോലി നമ്മുടെ വയറ്റിൽ പിഴപ്പ് ആയി പോയില്ലെ ഏട്ടാ “ഗായത്രി വിദൂരതയിലേക്ക് നോക്കി……

നാലു പേരും പാടത്തേക്ക് ഇറങ്ങി…. കുറച്ചു ദൂരെ ആയി കണ്ടു അത്യാവശ്യം വലിപ്പമുള്ള ഒരു തോട്,അതിന്റെ വശങ്ങളിൽ ആയി ചെറിയ പാറക്കൂട്ടങ്ങളും തണലേകാൻ ആയി വാക മരങ്ങളും, അതിലെ ഇതളുകൾ വെള്ളത്തിലുടെ ഒഴുകി നടക്കൂന്നത് കാണാൻ വല്ലാത്തൊരു ഭംഗി. അതിന്റെ മനോഹാരിത കണ്ടു ഇരുവരും വാ പൊളിച്ചു കൊണ്ടു പറഞ്ഞു. “എന്ത് ഭംഗിയടോ ഇവിടെ കാണാൻ “മുക്ത ഉത്സാഹത്തോടെ പാറക്കെട്ടുകളിൽ ചവിട്ടി വെള്ളത്തിലേക്ക് ഇറങ്ങാൻ ഓടി. “വാമി പതിയെ പോ……വീഴും സൂക്ഷിച്ച്”ആദി അവളുടെ പോക്ക് കണ്ടു തലയ്ക്കു കൈ വെച്ചു പുറകെ ഓടി. “ഞാൻ കൊച്ചു കുട്ടിയൊന്നും അല്ല,അങ്ങനെ വീഴുന്ന കൂട്ടത്തിൽ ഉള്ളതല്ല ഈ ആയുക്ത “അവനെ നോക്കി പറഞ്ഞു തിരിഞ്ഞതും പാറക്കെട്ടിലെ വഴുക്കിൽ ചവിട്ടി പുറകിലെ പോയി……

വെള്ളത്തിൽ വീണു വീണില്ല എന്ന നിൽപ്പിൽ ആയപ്പോയെക്കും ആദി അവളുടെ വലം കൈയിൽ പിടിച്ചിരുന്നു. മുക്ത കണ്ണുകൾ ഇറുകെ അടച്ചു, ഇതുവരെ ഒന്നും പറ്റിയില്ലെന്ന് ഓർത്തു പെട്ടെന്ന് ഇടക്കണ്ണിട്ട് ചുറ്റും നോക്കി. തന്നെ വെടി വെച്ചു കൊല്ലാനുള്ള ദേഷ്യത്തിൽ മുൻപിൽ നിൽക്കുന്ന ആദിയെ കാണെ വെള്ളത്തിൽ വീഴുന്നത് തന്നെ ആയിരുന്നു ബുദ്ധി എന്ന് തോന്നി. “ഞാൻ വീണതൊന്നും അല്ല, ആദി പിടിക്കുന്നുണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്തതാ 🫣…..”മുക്ത അവനെ നോക്കി അവിഞ്ഞൊരിളി പാസാക്കി.ചെക്കൻ സൂക്ഷിച്ചു നോക്കിയ അവളെ നേരെ നിർത്തി. “പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് കാര്യം ഇല്ല എന്ന് പറയുന്നത് എത്ര ശരിയാ🤨.ഇതിനെയൊക്കെ നേരത്തെ അറിഞ്ഞു വെച്ചു എഴുതിയ പോലുണ്ട് “ആദി മുണ്ട് മടക്കി കുത്തി പല്ല് കടിച്ചു. “പോത്ത് തന്റെ 😡…..

“ആത്മ പറയാൻ ഒരുങ്ങിയതും ആദി തിരിഞ്ഞു നോക്കിയതോടെ പെണ്ണ് അതിനെ അപ്പൊ തന്നെ വിഴുങ്ങി. ദീക്ഷിത് തണൽ നോക്കി ഒരു മരച്ചുവട്ടിൽ ചെന്നിരുന്നു. മനസ്സും ശരീരവും ഒരുപോലെ ശാന്തമായ പോലെ… അവൻ കണ്ണുകൾ അടച്ചു പുറകിലേക്ക് നിവർന്നു കിടന്നു… ഗായത്രി ദീക്ഷിതിനെ ഒന്ന് നോക്കിയ ശേഷം അപ്പുറത്ത് ഇരുന്നു ആദിയുടെയും മുക്തയുടെ വഴക്ക് കണ്ടിരുന്നു. “നമുക്ക് ഇവിടെ തന്നെ കൂടിയാലോ ” മുക്ത “ഇതൊന്നും ഒന്നും അല്ല, ഇനി കുറച്ചു കൂടെ പോയാൽ മുഴുവൻ ഇതുപോലെയുള്ള മരങ്ങളും കൃഷികളുമൊക്കെയാ.” ഗായത്രി ടുറിസ്റ്റ് ഗൈഡിനെ പോലെ വിവരിച്ചു കൊണ്ടു നടന്നു….

ബാക്കി മൂന്ന് പേരെയും അവളെയും പിന്തുണ്ടർന്നു പുറകെയും “ആദി എനിക്ക് ആ മാങ്ങ പറിച്ച് തരുവോ “പോകുന്ന വഴിയ്ക്ക് അത്യാവശ്യം വലിപ്പമുള്ള മാവിൻ കൊമ്പിൽ തൂങ്ങി കിടക്കുന്ന പഴുത്തു കിടക്കുന്ന മാമ്പഴം ചൂണ്ടി കാട്ടി കൊച്ചു കുട്ടികളെ പോലെ അവന്റെ ഷർട്ടിൽ പിടിച്ചു തൂങ്ങി. “എനിക്ക് വയ്യ, നിന്റെ വാമിയല്ലേ, നീ തന്നെ കയറ് “ആദി ദീക്ഷിതിനെ നോക്കിയപ്പോൾ ചെക്കൻ കൈ ഒഴിഞ്ഞു. “അപ്പൊ ഇനി ഞാൻ തന്നെ കയറണം അല്ലെ “ഷർട്ടിന്റെ കൈ നല്ലോണം കയറ്റി വെച്ച് അവളെ നെടുവീർപ്പിട്ട് കൊണ്ട് നോക്കി. “വേണം, കണ്ടിട്ട് കൊതിയാകുവാ….. ഒന്ന് മതി ” “ഞാൻ എടുത്തു തരാം “

ആദി അവസാനം മരത്തിനു മുകളിൽ എങ്ങനെയൊക്കെയോ തൂങ്ങി പിടിച്ചു കയറി. അതിനിടയിൽ പുളി ഉറുമ്പിന്റെ കടിയൊക്കെ ചെക്കന് കിട്ടുകയും ചെയ്തു……. അമ്മയെയും അച്ഛനെയും വിളിച്ചു വേഗം താഴെക്ക് ചാടി ഉറുമ്പിനെ എല്ലാം തട്ടി കളഞ്ഞു. “എങ്ങനെ ഉണ്ട് എക്സ്പീരിയൻസ് “ദീക്ഷിത് ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു. “അത് അനുഭവിച്ചു തന്നെ അറിയണം, വേണേൽ നിനക്കും ട്രൈ ചെയ്യാം.”ആദി അടപടലം ചൊറിഞ്ഞു കൊണ്ടു പല്ല് കടിച്ചു. “നിർബന്ധം ഇല്ല, നീ അറിഞ്ഞല്ലോ അത് മതി 😁”ദീക്ഷിത് പൊടി തട്ടി സ്കൂട്ടായി. “നിനക്ക് വേണ്ടിയാടി കോപ്പേ ഗ്രാമത്തിലെ ഉറുമ്പിന്റെ കടി അടക്കി ഞാൻ കൊണ്ടേ, എന്നിട്ടും അതിന്റെ നന്ദി വല്ലതും ഉണ്ടോ “കയ്യിൽ കിട്ടിയ ചക്കര മാമ്പഴം കടിച്ചു പറിച്ചു കഴിക്കുന്നവളെ നോക്കി. “ആദിയ്ക്ക് വേണോ…. വേണേൽ ഇപ്പോ പറയണം പിന്നെ തരില്ല “

കയ്യിൽ പറ്റിയ മധുരം നുണഞ്ഞു കൊണ്ടു അവന് നേരെ നീട്ടി. “എനിക്ക് വേണ്ട പെണ്ണെ… നിന്റെ വയറു നിറഞ്ഞാൽ മതി “അവൻ അവളുടെ തലയിൽ പിടിച്ചു ചിരിയോടെ പറഞ്ഞു. കഴിച്ചു കഴിഞ്ഞു അവൾ വേഗം അടുത്തുള്ള തോട്ടിൽ നിന്ന് കയ്യും വായും കഴുകി വൃത്തിയാക്കി ആദിയുടെ കൈ കോർത്തു പിടിച്ചു മുന്പോട്ട് നടന്നു. ഇതുവരെ ഇല്ലാത്ത പുതിയ അറിവും കാഴ്ചകളും ആയിരുന്നു മൂവർക്കും ഗായത്രി കാണിച്ചു കൊടുത്തത്….. വീട്ടിലേക്ക് തിരിച്ചു എത്തിയപ്പോയേക്കും നേരം സന്ധ്യ ആയിരുന്നു. വിളക്ക് വെക്കേണ്ട സമയം കഴിഞ്ഞിരുന്നു…..

ഗായത്രിയുടെ മുഖത്തെ ഭയം കാണെ ബാക്കിയുള്ളവരും കാര്യം എന്താണെന്ന് അറിയില്ലെങ്കിൽ കൂടെ വേഗത്തിൽ നടന്നു. ഗേറ്റ് കടന്നു വരുമ്പോൾ തന്നെ കണ്ടു ഉമ്മറത്തു തന്നെയും പ്രതീക്ഷിച്ചു ഇരിക്കുന്ന കിരണിനെയും മൂത്ത അമ്മാവനെയും. അവരെ കാണെ പേടി കൊണ്ടു ഗായത്രി വിറക്കുന്നത് അവർ കണ്ടു. കണ്ണുകൾ കലങ്ങി തുടങ്ങിയിരിക്കുന്നു. അവൾ ഒരു ബലത്തിനു വേണ്ടി മുക്തയുടെ കയ്യിൽ പിടിച്ചു…… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വൈകുന്നേരം വീട്ടിൽ നിന്ന് ഇറങ്ങി പോയതാണ് നന്ദൻ…..എല്ലാവരും വേവലാതിയിൽ സിറ്റ് ഔട്ടിൽ തന്നെ ഇരിപ്പാണ്. അക്കിയ്ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.ചുറ്റും ഇരുട്ടായ പോലെ…..

ആകെ ഒരു ശൂന്യത. ഒരുപാട് നേരം ബാൽക്കണിയിൽ ചെന്നിരുന്നു,…. നേരം പോകുന്നതിനനുസരിച് തണുപ്പിന്റെ കഠിന്യവും കൂടി., വിക്കിയുടെ നിർബന്ധം കാരണം അവൾ മുറിയിലേക്ക് തന്നെ കയറി… ജനൽ പാളിയിലൂടെ ഗേറ്റിലേക്ക് തന്നെ ഉറ്റു നോക്കി ഇരിക്കുവാണ് അവൾ. “അക്കി ഉറങ്ങിയോ….?”പുറകിൽ നിന്നും വിഷ്ണുവിന്റെ ശബ്ദം കെട്ട് അക്കി പെട്ടന്ന് ഞെട്ടി തിരിഞ്ഞു. “ഏട്ടനോ?, ഉറങ്ങിയില്ലേ ഇതുവരെ ” അവൾ ചിരിക്കാൻ ശ്രമിച്ചു. “ഞാൻ മുറിയിലേക്ക് വരുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ നിനക്ക്” “ഏട്ടൻ എന്താ അങ്ങനെ ചോദിക്കുന്നെ,…

ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവിശ്യം നമുക്കിടയിൽ ഉണ്ടോ ഏട്ടാ “അവൾ ആശ്ചര്യത്തോടെ അവന്റെ അടുത്തേക്ക് വന്നു. “ഇല്ല, എന്നാലും ചുമ്മാ ഒന്ന് ചോദിച്ചതാ….. നീ എന്തേ ഉറങ്ങാത്തെ” “അ….ത് ഒ….ഒ….ന്നൂല്യ,ഉറക്കം വന്നില്ല “അക്കി കള്ളം പിടിക്കപ്പെടാതിരിക്കാൻ വേഗം തിരിഞ്ഞു. “ഞാൻ അധികം വളച്ചു കെട്ടുന്നില്ല അക്കി…. ചോദിക്കാൻ പാടുണ്ടോന്ന് അറിയില്ല, പക്ഷേ ഞാൻ എന്റെ ഏട്ടന്റെ കാര്യത്തിൽ കുറച്ചു സ്വാർത്ഥൻ ആയി പോയി……. വിഷ്ണു പറയുന്നത് ശ്രദ്ധയോടെ കെട്ടിരിക്കുവാണ്‌ അക്കി. അവൻ എന്താണ് പറയാൻ വരുന്നതെന്ന് അവൾക്ക് മനസ്സിലായിരുന്നില്ല.

“ഏട്ടന് നിന്നെ ഇഷ്ടമുള്ള കാര്യം നിനക്ക് അറിയുമെന്ന് ഇന്ന് രാവിലെ എനിക്ക് മനസ്സിലായി…..ഇന്ന് ഇത്രയൊക്കെ നടന്നിട്ടും നിന്റെ മൗനത്തിന്റെ അർത്ഥം മാത്രം എനിക്ക് മനസിലായില്ല അക്കി…നന്ദേട്ടനെ നിനക്ക് ഇഷ്ടമല്ലേ മോളെ”അവന്റെ അവസാനത്തെ ചോദ്യം വളരെ നിസ്സഹായതയോടെ ആയിരുന്നു. അക്കി അവന്റെ ചോദ്യം കേട്ട് തറഞ്ഞു നിൽക്കുവാണ്…. കണ്ണുകളിൽ ഇതുവരെ ഇല്ലാത്ത ഒരു ഭാവം തെളിഞ്ഞു.മിഴികൾ ഈറനണിഞ്ഞു വന്നു….. ഉത്തരം കിട്ടാതെ തോണ്ട കുഴി വറ്റി വരണ്ടു ഒരടി പിന്നിലേക്ക്‌ നീങ്ങി. “നീ എന്താ ഒന്നും പറയാത്തെ….. എനിക്ക് എന്റെ ഏട്ടനെ ഇങ്ങനെ കാണാൻ വയ്യ….

നിന്റെ മനസ്സിൽ എന്താണെങ്കിലും അത് എന്നോടെങ്കിലും ഒന്ന് തുറന്നു പറയ് ” വിഷ്ണു അവളെ പ്രതീക്ഷയോടെ നോക്കി. “ഞാൻ…….എനിക്ക്….അറിയില്ല ഏട്ടാ…”അക്കി തേങ്ങലോടെ പറഞ്ഞു മുഴുവനാക്കാൻ കഴിയാതെ തല താഴ്ത്തി. “ഏട്ടന്റെ മദ്യപാനം ആണോ നിന്റെ പ്രശ്നം ” “അതൊന്നും ഇപ്പൊ ഇല്ലല്ലോ ഏട്ടാ….. പക്ഷേ……ഞാൻ നന്ദേട്ടനെ അങ്ങനെ ഒന്നും കണ്ടിട്ടില്ല, എനിക്ക് നിങ്ങളൊക്കെ പോലെ തന്നെയാണ് നന്ദേട്ടനും… മറ്റൊരു കണ്ണിൽ കൂടെ കാണാൻ പോലും എനിക്ക് സാധിക്കില്ല.അതിനർത്ഥം ഏട്ടന്റെ പഴയ ദുശീലങ്ങൾ ഓർത്തല്ല, എനിക്ക് നന്ദേട്ടൻ എന്റെ സ്വന്തം ഏട്ടന്റെ സ്ഥാനത്താണ്…..

മനപ്പൂർവം വിഷമിപ്പിക്കേണ്ടന്ന് കരുതിയിട്ടാ എല്ലാത്തിൽ നിന്നും ഇങ്ങനെ മൗനം പാലിക്കുന്നെ, ഇനിയും ഞാൻ കാരണം ആ മനസ്സ് വേദനിപ്പിക്കേണ്ടന്ന് കരുതി ” അവൾ പൊട്ടി കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു….വിഷ്ണുവും അതേ മാനസികാവസ്ഥയിൽ ആയിരുന്നു…… “എന്നോട് ദേഷ്യം തോന്നല്ലേ ഏട്ടാ… എനിക്ക് കഴിയാത്തോണ്ടാ,…..” തേങ്ങാലോടെ വീണ്ടും അവനെ മുറുകെ പിടിച്ചു കരഞ്ഞു…. വിഷ്ണുവിന്റെ കണ്ണുകളും കലങ്ങി. ചോദിക്കാൻ പാടില്ലായിരുന്നു….. ഏട്ടന്റെ കാര്യത്തിൽ താൻ സ്വാർത്ഥനായി…..ആ മാനസികാവസ്ഥയിൽ ഇവളുടെ കാര്യം താൻ വിട്ടു പോയി. വിഷ്ണു പതിയെ അവളിൽ നിന്ന് വേർപ്പെട്ടു മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങി…..

എത്രയൊക്കെ പിടിച്ചു വെക്കാൻ നോക്കിയിട്ടും അതിന് കഴിയാതെ അവൻ ടെറസിലേക്ക് ഓടി. നിയന്ത്രിച്ചു വെച്ചിരുന്ന കാർമേഘത്തിന്റെ തടയണ നീക്കം ചെയ്തു….. നന്ദന്റെ അവസ്ഥ ആലോചിച്ചു അവന് നെഞ്ച് പിടഞ്ഞു. ആ പാവത്തിനെ എന്ത് പറഞ്ഞു മനസ്സിലാക്കും ഞാൻ…… അക്കിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. വേദനയടക്കാൻ കഴിയുന്നില്ല. ഹൃദയം നുറുങ്ങുന്ന വേദന അവളറിഞ്ഞു. താൻ കാരണം ഇന്ന് എത്ര പേർ ആണ് വെന്തുരുകുന്നത്….. ഏട്ടന് ഇങ്ങനെ ഒരു മോഹം ഉള്ളിലുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. എപ്പോഴും എല്ലാം ഒരു കുട്ടി കളിയായിട്ടേ ഞാൻ കണ്ടിട്ടുള്ളു. പക്ഷേ ഇത്….

ഒന്ന് നേരെ മുഖത്തേക്ക് തല ഉയർത്തി പോലും നോക്കാൻ കഴിയുന്നില്ല. എന്തിനാ ഈശ്വരാ എന്നെ ഇങ്ങനെ ഒരു പ്രതിസന്ധിയിൽ അക്കിയേ. വല്ലാതെ വീർപ്പു മുട്ടുന്നു, ഒന്ന് മനസ്സാമാധാനത്തോടെ കണ്ണടയ്ക്കാൻ പോലും കഴിയുന്നില്ല. അക്കി മുഖം തലയണക്കുള്ളിൽ പുഴ്ത്തി വാവിട്ട് കരഞ്ഞു,… ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ള പോലേ തോന്നി അവൾക്ക്……. ഒരുപാട് സമയത്തെ കാത്തിരിപ്പിനു ശേഷം വീട്ടിനു മുൻപിൽ കാർ വന്നു നിർത്തി…. ചെടി ചട്ടികൾ നിലത്തേക് വീണുടയുന്ന ശബ്ദം കേട്ടാണ് എല്ലാവരും ഉണരുന്നത്…. നന്ദന്റെ അച്ഛൻ വാതിൽ തുറക്കുമ്പോൾ കാണുന്നത് ആടി ആടി ഒന്ന് നേരെ നോക്കാൻ പോലും കഴിയാതെ ചുമരിൽ പിടിച്ചു കുഴഞ്ഞു വരുന്ന നന്ദനെ ആണ്….. അവൻ മുന്നോട്ട് വന്നതും സ്റ്റെപ് തടഞ്ഞു നിലത്തേക്ക് തന്നെ മറിഞ്ഞു വീണു,

പക്ഷേ വീണ്ടും പണിപ്പെട്ടു എണീറ്റ് ചുമരിൽ പിടിച്ചു അകത്തേക്ക് കയറി. അയാൾക്ക് അവനെ അങ്ങനെ കണ്ടതിൽ സങ്കടവും ദേഷ്യവും ഒരുപോലെ വന്നു. “നന്ദാ…….”മുകളിലേക്ക് ആരെയും നോക്കാതെ പോകുന്നവനേ അയാൾ ഉറക്കെ വിളിച്ചു. പണിപ്പെട്ടു കയറി പോകുന്നവൻ അടഞ്ഞ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു കൊണ്ട് തിരിഞ്ഞു…. “ഇതിന്റെയൊക്കെ അർത്ഥം എന്താ നന്ദാ…. നീ ഞങ്ങളെ തീ തീറ്റിക്കാൻ തന്നെ തീരുമാനിച്ചു ഇറങ്ങിയിരിക്കുവാണോ? ഇതിലും ഭേദം കുറച്ചു വേഷം വാങ്ങി തന്നേക്ക്. എങ്കിൽ ഇതൊന്നും കണ്ടു ഇങ്ങനെ ജീവിക്കേണ്ടല്ലോ.”ആ വാക്കുകളിൽ ഉണ്ടായിരുന്നു ഒരച്ഛന്റെ വേദന…

നന്ദൻ നിറഞ്ഞ കണ്ണുകൾ വക വെക്കാതെ അയാളെ ദയയോടെ നോക്കി. “അച്ഛൻ വിഷമൊന്നും കുടിക്കേണ്ട,.. ഇന്നത്തോടെ നന്ദൻ മദ്യപിക്കില്ല. ഇത് ഞാൻ എന്റെ അച്ഛന് തരുന്ന വാക്കാ…. നാളെ ആരെയാണ് കാണാൻ പോകേണ്ടതെന്ന് പറഞ്ഞാൽ മതി, ഞാൻ വരാം, എനിക്ക് ഒരേതിർപ്പും ഇല്ല അത്രയും പറഞ്ഞു ആരെയും നോക്കാതെ അവൻ മുറിയിൽ കയറി കതകടച്ചു. ശബ്ദം ഇടരുന്നുണ്ടെങ്കിലും ഒന്നും ഇല്ലാത്ത തന്നെ ഇങ്ങനെ വളർത്തിയ ആ മനുഷ്യനു വേണ്ടി ഇത്രയെങ്കിലും ചെയ്തു കൊടുക്കണം എന്ന് ഉള്ളിൽ ആരോ പറഞ്ഞു കൊണ്ടിരുന്നു…മരിച്ചു കളയാൻ ഇറങ്ങി തിരിച്ചതാ, പക്ഷേ എന്നിട്ട് എന്ത് ലാഭം….

ഒന്നും ഇല്ല തനിക്കു തന്നെയാണ് നഷ്ടങ്ങൾ എല്ലാം ഓർക്കേ പിന്മാറുക അല്ലാതെ വേറൊരു വഴി കണ്ടില്ല. കണ്ണുനീർ കാഴ്ചയേ മറച്ചു കൊണ്ടിരുന്നു, എന്നിട്ടും ഉള്ളിലെ അഗ്നിയ്ക്കു ശമനം കണ്ടെത്താൻ ആയില്ല. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 എല്ലാവരും അന്വേഷിച്ചതിന് നന്ദി.കാൽ മടക്കി ചവിട്ടിയതാ…. ചെറുതായിട്ട് ഹീൽ ഉള്ള ചെരുപ്പ് ഇട്ടു നോക്കിയതാണ് സുഹൃത്തുക്കളെ ഞാൻ…… അതോടെ എനിക്ക് തൃപ്തിയായി,….ഇനി ഇപ്പോ ഏതും ഇടേണ്ടല്ലോ😇. …..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button