Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 45

രചന: റിൻസി പ്രിൻസ്

അവളുടെ മുഖം കൈക്കുമ്പിളിലേക്ക് എടുത്ത് അവളെ തന്നെ അവൻ നോക്കിയിരുന്നു. ഏതോ ഒരു നിമിഷത്തെ വികാരത്തിന്റെ പുറത്ത് അവന്റെ അധരങ്ങൾ അവളുടെ നെറ്റിത്തടത്തിലേക്ക് നീണ്ടു. അവൾക്ക് അരികിലേക്ക് അവന്റെ മുഖം നീണ്ടു വന്നതും കണ്ണുകൾ അടച്ച് അവന്റെ ആദ്യപ്രണയമുദ്രയെ സ്വീകരിക്കാൻ അവളും  തയ്യാറായിരുന്നു. അപ്പോൾ തന്നെ കതകിൽ ഒരു തട്ട് കേട്ടു.  രണ്ടുപേരും സ്വബോധത്തിലേക്ക് വന്നു…

പെട്ടന്ന് കണ്ണുതുറന്നവൾക്ക് നാണം തോന്നി, ചെറുചിരിയോട് അവളെ നോക്കി അവൻ കണ്ണു ചിമ്മി…

“ആരാണോ ഈ സമയത്ത്…

 അവൻ അവളോട് ആയി പറഞ്ഞു  കതക് തുറന്നപ്പോൾ മുന്നിൽ സുഗന്ധിയാണ്.

“എന്താടി…?

പരിഭ്രമത്തോടെ അവൻ ചോദിച്ചു.

” ഏട്ടാ അമ്മയ്ക്ക് ചെറിയൊരു ശ്വാസംമുട്ട് പോലെ… ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്….
അതുകൊണ്ടാണ്… നിങ്ങൾ കിടന്നെങ്കിൽ  ബുദ്ധിമുട്ട് ആയോ…?

സുഗന്ധി ക്ഷമാപണത്തോട് പറഞ്ഞു…

” സാരമില്ല…!  അമ്മയ്ക്ക് എന്തുപറ്റി….

 സുധിക്ക് പെട്ടന്ന് ഭയം തോന്നിയിരുന്നു.  അവന്റെ സംസാരം കേട്ടുകൊണ്ട് അവന്റെ അരികിലേക്ക് മീരയും എത്തി..

” അമ്മയ്ക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നുന്നുവെന്ന്….

മീരയോടായി അവൻ പറഞ്ഞു.  അവൻ മുറിക്ക് വെളിയിലേക്ക് ഇറങ്ങിയപ്പോൾ മീരയും അവന്റെ ഒപ്പം തന്നെ ഇറങ്ങിയിരുന്നു…

 ചെറുചിരിയോടെയാണ് സുഗന്ധി മുന്നിൽ നടന്നത്, സതിയുടെ മുറിയിലേക്ക് കയറുമ്പോൾ സതി  കിടക്കയിൽ കിടക്കുകയാണ്…

”   നീ പോയി എന്തിനാ അവരെ വിളിച്ചത്….

 പരമാവധി അവശത അഭിനയിച്ചുകൊണ്ട് സുഗന്ധി യോടായി പറഞ്ഞു..

”  അമ്മയല്ലേ സുധിയേട്ടനെ കാണണമെന്ന് പറഞ്ഞത്,  അതുകൊണ്ട് ഞാൻ വിളിച്ചത്…

” എന്നും പറഞ്ഞ് ഇന്നത്തെ ദിവസം നീ പോയി അവരെ വിളിക്കാൻ പാടുണ്ടോ..?  നിനക്ക് അത്രയും പോലും ബുദ്ധിയില്ലേ…?

അഭിനയത്തോടെ സതി ചോദിച്ചപ്പോൾ ചിരി അടക്കാൻ പാടുപെട്ടിരുന്നു സുഗന്ധി…

” നിങ്ങൾ പോയി കിടന്നോ മക്കളെ,  ഒത്തിരി ദിവസമായിട്ട് കല്യാണത്തിന്റെയും മറ്റും ജോലിയും ഓട്ടവും ഒക്കെ ആയിട്ട് കുറെ നടന്നില്ലേ…? മാത്രമല്ല തണുപ്പും കൂടി, അതുകൊണ്ട് ആണ് ആസ്മ കൂടിയത്.  വേറെ കുഴപ്പമൊന്നുമില്ല.സുധി  ഉണ്ടായിരുന്നെങ്കിൽ നന്നായി തിരുമ്മി തന്നേനെ എന്ന് ഞാൻ ഇവളോട് ഒന്ന് പറഞ്ഞു. അതിന് അവൾ അപ്പോൾ പോയി നിന്നെയും വിളിച്ചുകൊണ്ടു വന്നത്… നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നീ പോയി കിടന്നോ സുഗന്ധി, അതിന് നീ എന്തിനാ അവരെ വിളിച്ചുകൊണ്ടുവന്നത്…

ഇല്ലാത്ത ദേഷ്യം പോലെ സതി സുഗന്ധിയോട് പറഞ്ഞു.  ചിരി വന്നിരുന്നുവെങ്കിലും സുഗന്ധി അത് കടിച്ചമർത്തി…

”  എനിക്ക് അമ്മയുടെ അടുത്ത് ഇരിക്കാൻ  ബുദ്ധിമുട്ടോ…?ഏട്ടനെ കാണണമെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ പെട്ടെന്ന് പോയി വിളിച്ചത്…  ഏട്ടനും ഏട്ടത്തിയും പോയി കിടന്നോ… ഞാൻ അമ്മയുടെ അടുത്ത് ഉണ്ടല്ലോ,

 സുധിയോടായി സുഗന്ധി പറഞ്ഞു.

” അമ്മയ്ക്ക് എന്താ അമ്മേ പറ്റിയത്…?  കട്ടിലിലേക്ക് ഇരുന്നുകൊണ്ട് സതിയുടെ കൈപിടിച്ചുകൊണ്ട് നെറ്റിയിലും കഴുത്തിലും ഒക്കെ തൊട്ടു നോക്കി സുധി ചോദിച്ചു.

”  ഒന്നുമില്ലെടാ ഞാൻ പറഞ്ഞില്ലേ.. തണുപ്പ് ആയപ്പോൾ  ആസ്മ പിന്നെയും പുറത്തോട്ട് വന്നത് ആണ്. ഇൻഹെലർ വലിച്ചപ്പോൾ കുറച്ചു കുറവുണ്ട്.. മോൻ പോയി കിടന്നോ…

“കാപ്പി വല്ലതും വേണോ അമ്മേ….

മീര അവരോട് ചോദിച്ചു,  ദേഷ്യമാണ് ചോദ്യത്തിൽ തോന്നിയതെങ്കിലും സുധി അരികിൽ ഉള്ളതുകൊണ്ടു തന്നെ മുഖത്ത് പോലും ദേഷ്യം വരുത്താതെയാണ് സതി മറുപടി പറഞ്ഞത്…

”  വേണ്ട മോളെ, ആദ്യമായിട്ട് ഈ വീട്ടിൽ വന്നിട്ട് ഉറക്കം കളയേണ്ട.  ചെന്ന് കിടക്ക്…

 സതി പറഞ്ഞു,

” ഞാൻ വന്നോളാം താൻ ചെല്ല്….

മീരയോടായി സുധി പറഞ്ഞു…
 കുറച്ചു സമയം കൂടി അവിടെ നിന്നിട്ടാണ് മീര മുറിയിലേക്ക് പോയത്. സുഗന്ധിയുടെയും സതിയുടെയും ചുണ്ടിൽ ഒരു വിജയചിരി നിന്നിരുന്നു.  നന്നായി നെഞ്ച് തിരുമ്മി കൊടുക്കുകയായിരുന്നു സുധി.   പണ്ടുമുതൽ ഇടയ്ക്ക് അമ്മയ്ക്ക് ഇങ്ങനെ ഒരു അസുഖം വരാറുണ്ട്. തണുപ്പ് കൂടുമ്പോഴാണ് ഇങ്ങനെ ശ്വാസംമുട്ടുണ്ടാവുന്നത്.  അപ്പോഴെല്ലാം ഉറങ്ങാതെ കൂട്ടിയിരിക്കുന്നത് സുധിയാണ്.  കുറച്ചുസമയങ്ങൾ കൂടി അവൻ അരികിൽ ഇരുന്നു…കുറച്ചു കഴിഞ്ഞു സതി തന്നെ സുധിയോടായി പറഞ്ഞു..

”  മതി നീ ചെന്ന് കിടക്ക് സമയം ഒരുപാട് ആയി…

” അമ്മയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ഉടനെ വിളിക്കണം,  വിളിക്കാൻ മടി കാണിക്കരുത്…

സതിയോട് ആയി സുധി പറഞ്ഞു..

”  ശരി മോനെ….

”  നീ ഇവിടെ കിടക്ക് അമ്മയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ രാത്രിയിൽ അറിയില്ലല്ലോ…

 സുഗന്ധിയെ പറഞ്ഞ് ഏൽപ്പിച്ചിട്ടാണ് സുധി മുറിയിൽ നിന്നും ഇറങ്ങിയിരുന്നത്…

 സുധി ഇറങ്ങി കുറച്ചു സമയം കഴിഞ്ഞ് സുഗന്ധി കതകടച്ചു പുറത്ത് ആരും ഇല്ലന്ന് ഉറപ്പ് വരുത്തി കുറ്റിയിട്ട ശേഷം സതിയുടെ അരികിലായി വന്നിരുന്നു…

” അമ്മേ ഞാൻ സമ്മതിച്ചു,  എന്തൊരു അഭിനയമാ….

 സതിയോട് ആയി സുഗന്ധി പറഞ്ഞു.

”  അഭിനയൊന്നുമല്ല അവൾക്കൊന്നും മനസ്സിലാക്കി കൊടുക്കാൻ വേണ്ടിയാണ്… അവന് എന്തൊക്കെ പറഞ്ഞാലും അവന്റെ അമ്മ കഴിഞ്ഞേയുള്ളൂ മറ്റാരും എന്ന്. അത് അവൾക്ക് മനസ്സിലാവണമെല്ലോ,  ആദ്യത്തെ ദിവസം തന്നെ അത് മനസ്സിലാവണം.  ഇല്ലെങ്കിൽ പിന്നെ അഹങ്കാരം കാണിക്കാൻ തുടങ്ങും… മാത്രമല്ല അതെനിക്കൊന്നു ബോധ്യപ്പെടണം ആയിരുന്നു. ഏതവൾ കയറിവന്നാലും അവന് ഞാനാണോ അവൾ ആണോ വലുതെന്ന്….

 വിജയയെ പോലെ സതി പറഞ്ഞു, സുധി മുറിക്കുള്ളിലേക്ക് കയറിയപ്പോഴും മീര ഉറങ്ങിയിട്ടില്ല.  കട്ടിലിന്റെ ക്രാസിയിൽ  തല വെച്ച് ഇരിക്കുകയാണ്… അവന് പാവം തോന്നിയിരുന്നു. അവൻ കതകടക്കുന്ന ശബ്ദം കേട്ടപ്പോഴേക്കും അവൾ തല ഉയർത്തി നോക്കി…

”  അമ്മയ്ക്ക് എങ്ങനെയുണ്ട് സുധിയേട്ടാ….?

“കുഴപ്പമില്ല ഇപ്പോൾ ആശ്വാസം ഉണ്ടെന്നാ പറഞ്ഞത്..താൻ ഉറങ്ങിയില്ലായിരുന്നു…

 അവൾക്ക് അരികിലേക്ക് വന്നിരുന്നു കൊണ്ട് അവൻ ചോദിച്ചു…

”  ഇല്ല ഞാൻ മുറിയിലേക്ക് വന്നാൽ അമ്മയ്ക്ക് ഇഷ്ടമായില്ലെങ്കിലോന്ന് കരുതിയാ പിന്നെ വരാതിരുന്നത്.

” അങ്ങനെയൊന്നുമില്ല.  ഞാൻ തന്നോട് കിടന്നോളാൻ പറഞ്ഞത് തനിക്ക് ക്ഷീണം കാണുമെന്ന് കരുതിയിട്ടാ..  രാവിലെ മുതൽ തുടങ്ങിയതല്ലേ ഈ നിൽപ്പും അലച്ചിലും…

” ഞാൻ വന്നു കയറിയ ദിവസം തന്നെ അമ്മയ്ക്ക് ഇങ്ങനെ…. എനിക്ക് സങ്കടമായി, ഞാൻ കാരണമാണോ

 നിഷ്കളങ്കതയോടെ പറയുന്ന അവളെ അലിവോടെ അവനൊന്നു നോക്കി… പിന്നെ അവൾക്ക് അരികിലിരുന്ന് അവളുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു,

” തന്റെ ഒരു കാര്യം അമ്മയ്ക്ക് ഇങ്ങനെ തണുപ്പ് ആകുന്ന സമയത്തുള്ളതാ..  പണ്ടുമുതലേ ഉണ്ട്. ഞങ്ങളുടെയൊക്കെ കുട്ടിക്കാലം മുതൽ,  അപ്പോഴൊക്കെ ഞാനാണ് കൂടെ ഇരിക്കുന്നത്.  അതുകൊണ്ട് എന്നെ കാണണമെന്ന് പറഞ്ഞത്.  അല്ലാതെ താൻ വന്നു കയറിയതിന്റെ ഒന്നും അല്ല,  അങ്ങനെയൊന്നും ഈ കുഞ്ഞു തലയിൽ ആലോചിക്കേണ്ട…

അവളുടെ തലയിൽ ഒന്ന് കൊട്ടി അവൻ… അവൾ ആശ്വാസത്തോടെ ഒന്ന് ചിരിച്ചു..

”  സമയം ഒരുപാട് ആയി നമുക്ക് കിടന്നാലോ…

അവൻ ചോദിച്ചു

”  ഞാൻ സുധിയേട്ടൻ വരാൻ വേണ്ടി കാത്തിരുന്നതാ. എനിക്ക് ഉറക്കം വന്നിരുന്നു,

”  എങ്കിൽ പിന്നെ നമുക്ക് കിടക്കാം…

“ഈ ചടങ്ങ് തീർത്തില്ലല്ലോ

മേശപ്പുറത്ത് ഇരുന്ന പാൽ എടുത്ത് അവൻ പറഞ്ഞു… പിന്നെ പകുതി കുടിച്ചു ബാക്കി അവൾക്ക് നൽകി അവൾ അത് ചെറുചിരിയോട് വാങ്ങി ബാക്കി കുടിച്ചു…

” പിന്നെ ഞാൻ ഷർട്ട് ഊരുന്നതുകൊണ്ട് തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ…? ഷർട്ട്‌ ഇട്ടു കിടന്നാൽ എനിക്ക് ഉറക്കം വരില്ല..!

അല്പം ചമ്മലോഡ് അവൻ ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിച്ചു പോയിരുന്നു… അത് കാണെ സുധിയ്ക്കും ചിരി വന്നു..

”  താനെന്താടോ? എന്നെ ഒന്ന് ആക്കി ചിരിക്കുന്നത്  പോലെ,

 ചിരിയോടെ അവൻ ചോദിച്ചു..

”  ഒന്നുമില്ല സുധിയേട്ടന്റെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു പോയതാ…

”  സുധിയേട്ടൻ ഇന്നലെ വരെ എങ്ങനെയായിരുന്നു,  അങ്ങനെ തന്നെ കിടന്നാൽ മതി… എനിക്ക് വേണ്ടി ഒന്നും മാറ്റണ്ട,

” അങ്ങനെയല്ല എനിക്കുവേണ്ടി താൻ എന്തൊക്കെ മാറ്റി,  ഇന്നലെ വരെ തനിക്ക് സ്വന്തം എന്ന് കരുതിയിരുന്ന വീട്ടുകാരെ ഒറ്റയ്ക്ക് ആക്കി എന്നോടുള്ള വിശ്വാസത്തിൽ അല്ലേ   ഇപ്പോൾ എന്റെ അരികിൽ ഇരിക്കുന്നത്..  അപ്പോൾ ഞാനും ഒരുപാട് അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടേ..?  ഒരാളുടെ ഇഷ്ടങ്ങൾ അല്ല,  രണ്ടുപേരുടെയും ഇഷ്ടങ്ങളും മനസ്സിലാക്കി വേണം മുൻപോട്ട് പോകാൻ..  അതൊരു ചെറിയ കാര്യത്തിൽ ആണെങ്കിൽ പോലും,  എനിക്കങ്ങനെ പ്രണയമൊന്നും ഉണ്ടായിട്ടില്ല മീരാ… ചെറിയ പ്രായത്തിലെ ഞാൻ ഗൾഫിൽ പോയത് ആണ്.. അതിനൊന്നും സമയം കിട്ടിയിരുന്നില്ല, പിന്നെ കുട്ടിക്കാലത്തെ അച്ഛൻ മരിച്ചതുകൊണ്ട് മനസ്സിൽ മറ്റ് ചിന്തകൾ ഒന്നും ഉണ്ടായിട്ടില്ല..  മനസ്സറിഞ്ഞ് ഒരാളെ മാത്രം സ്നേഹിച്ചിട്ടുള്ളൂ,  വേണമെന്ന്  ആഗ്രഹിച്ചിട്ടുള്ളൂ,  അത് തന്നെ മാത്രമാണ്… ആദ്യത്തെ കാഴ്ചയിൽ തന്നെ എന്റെ സ്വന്തമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതും വീട്ടിൽ ആണെങ്കിൽ പോലും ഒരു കാര്യത്തിന് വേണ്ടി വാശിപിടിച്ചതും ഇതിനുവേണ്ടി മാത്രമാണ്.  മറ്റൊന്ന് ഇന്നേവരെ ഞാൻ എന്റെ സ്വന്തം എന്ന് വാശിപിടിച്ച് നേടിയിട്ടില്ല…

 അവന്റെ തുറന്നു പറച്ചിലിൽ അവൾക്ക് അവനോട് വല്ലാത്ത സ്നേഹം തോന്നിയിരുന്നു.  അവന്റെ മുഖത്തേക്ക് അവൾ നോക്കി,  അവൻ മുറുക്കി പിടിച്ചിരിക്കുന്ന കരങ്ങളിൽ അവൾ മറുകൈയാല ഒന്ന് മുറുക്കി.

” അതിനുമാത്രം എന്ത് പ്രത്യേകത ആണ് സുധിയേട്ടൻ എന്നിൽ കണ്ടത്…

”  എനിക്കറിയില്ല ആദ്യം കണ്ടപ്പോൾ തന്നെ തോന്നി എനിക്ക് ചേരുന്ന ആളാണെന്ന്..  എന്നെ സ്നേഹിക്കുന്ന ആൾ ആയിരിക്കും എന്ന്…

ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.
നല്ലൊരു ദിവസമായിട്ട് കണ്ണ് നിറയ്ക്കാതെ തന്റെ വിരലുകളാൽ അവൻ തന്നെ ആ കണ്ണുനീർ തുടച്ചു.

” ഇനി കഥയൊക്കെ നമുക്ക് നാളെ പറയാം. ഇപ്പോൾ ഉറങ്ങ്…!

 ഷർട്ട് ഊരി ലൈറ്റ് അണച്ച് അവൻ കിടന്നിരുന്നു.  അവന്റെ അരികിലായി തന്നെ അവളും കിടന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും ഉറങ്ങാതെ ഞെളിവിരി കൊണ്ട് കിടക്കുന്നവളെ കണ്ടുകൊണ്ട് മുഖത്തേക്ക് നോക്കി ചോദിച്ചു.

” എന്തുപറ്റി…?

” ഫാൻ കുറച്ച് കുറയ്ക്കാമോ…?

“ഭയങ്കര തണുപ്പ്..

 പുതപ്പെടുത്തി കഴുത്തോളമിട്ട് തന്നെ നോക്കി നിസ്സഹായതയോടെ പറയുന്നവളെ കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്…

 ഫാൻ കുറച്ചു കുറച്ച് ലൈറ്റ് ഓഫ് ആക്കി അവൾക്ക് അരികിലേക്ക് കിടന്നുകൊണ്ട് അവൻ പറഞ്ഞു,

”  ഞാൻ ഗൾഫിൽ ആയതുകൊണ്ട് ചെറിയ ചൂട് പോലും സഹിക്കാൻ പറ്റില്ല.  അവിടെ ചുട്ടുപഴുത്താ റൂമിലേക്ക് കയറി വരുന്നത് അപ്പോ അവിടെ എസി ശീലിച്ച് ഇവിടെ വന്ന് ഈ ഫാനിന്റെ തണുപ്പൊന്നും എനിക്ക് ഒന്നും അല്ലാതായി..

 അവൻ പറഞ്ഞു,

”  എനിക്ക് തണുപ്പ് ഭയങ്കര പാടാ,  പെട്ടത് ജലദോഷം പിടിക്കും,

 അപ്പോൾ തന്നെ അവളുടെ ശബ്ദം പകുതി അടഞ്ഞു പോയിരുന്നു. അവൾകരികിൽ  കിടക്കുമ്പോൾ അല്പം ചമ്മല് അവനും തോന്നിയിരുന്നു.  മറുവശത്ത് അവളുടെ അവസ്ഥയും അതുതന്നെയായിരുന്നു.  ഫാൻ നിർത്തണം  വീണ്ടും പുതപ്പിനുള്ളിലേക്ക് കയറി പോകുന്നവളെ കണ്ടു കൊണ്ട് ചെറു ചിരിയോടെ അവൻ തിരക്കി,

“ഫാൻ നിർത്തണോ…?

 ” വേണ്ട സുധീയെട്ടന് വിയർക്കും…

അവൾകരികിലേക്ക് കുറച്ച് നീങ്ങി കിടന്ന് കൊണ്ട് പെട്ടെന്ന് അവൻ അവളെ മുറുക്കി കെട്ടിപ്പിടിച്ചു… ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി പോയിരുന്നു.

” ഇപ്പോൾ തണുപ്പ് കുറച്ചു മാറിയോ…?

 അവളുടെ കാതോരം പതിയെ അവൻ ചോദിച്ചു.

പരിഭ്രമവും നാണവും ഒക്കെ അവളെ വലയം ചെയ്തു. പരിഭ്രമത്തോടെ അവൾ മൂളി. അവളുടെ ശ്വാസഗതികളുടെ വ്യത്യാസം അവന് മനസ്സിലാകുന്നുണ്ടായിരുന്നു,

”  പേടിക്കണ്ട തനിക്ക് തണുക്കുന്നുവെന്ന് പറഞ്ഞതുകൊണ്ട് ഞാൻ തന്നെ മറ്റൊന്നും ചെയ്യാൻ പോകുന്നില്ല…

 അലിവോടെ അവൻ പറഞ്ഞപ്പോൾ ഒരു നിമിഷം അവൾക്ക് ആശ്വാസം തോന്നിയിരുന്നു.

” തനിക്ക് ഞാനും ഈ വീടും ഒക്കെ പരിചയമാവുന്നത് ഉള്ളൂ അതിനു മുൻപേ തന്നിൽ ആധിപത്യം ഉറപ്പിക്കാനും മാത്രം ഒരു മോശക്കാരൻ ആണ് ഞാൻ എന്ന് തനിക്ക് തോന്നുന്നുണ്ടോ..?

 അവളെ ചേർത്തുപിടിച്ചുകൊണ്ട് അവൻ ചോദിച്ചു,

“തന്റെ നെഞ്ച് ഇപ്പോൾ പൊട്ടിപ്പോകും അതുകൊണ്ട് ആണ് ഞാൻ അത് പറഞ്ഞത്.

അവളുടെ പതിഞ്ഞ ചിരിയുടെ ശബ്ദം അവൻ കേട്ടിരുന്നു.,  തിരിഞ്ഞു കിടന്നവളെ തനിക്ക് നേരെ അവൻ തിരിച്ചു കിടത്തി..  ഇരുളിൽ പോലും അവന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കാൻ അവൾക്ക് നാണം തോന്നി.

“പേടിയുണ്ടോ എന്നെ…?

 അവൻ ചോദിച്ചപ്പോൾ മറുപടി  എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു അവൾക്ക്. പിന്നെ ഒന്നും മിണ്ടാതെ അതേ കിടപ്പിൽ തിരിഞ്ഞ് അവന്റെ വയറിൽ കൈകൾ കൊണ്ട് അവൾ ചുറ്റി പിടിച്ചു. സുധീയിൽ ഒരു പുഞ്ചിരി ഇടം നേടി. അവൻ തന്റെ ഇടം കയ്യിലേക്ക് അവളുടെ തല ചേർത്തുവെച്ചു. അവൾ തന്റെ വലംകൈയ്യാൽ അവന്റെ വയറിനെയും ചുറ്റിപ്പിടിച്ചു. പിന്നെ ചോദ്യങ്ങളും ഉത്തരങ്ങളും ഒന്നും ഇരുവർക്കും ഇടയിൽ ഉണ്ടായില്ല. അവളുടെ ആ ചേർത്ത് പിടിക്കലിൽ ഉണ്ടായിരുന്നു അവനുള്ള മറുപടി………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button