Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 11

[ad_1]

രചന: റിൻസി പ്രിൻസ്

ആ ബ്രോക്കർ ഇപ്പോൾ ഒരു ചെറുക്കനെ കൂട്ടി കൊണ്ട് ഇങ്ങോട്ട് വരും  നിന്നെ പെണ്ണ് കാണാൻ വേണ്ടി…

 നെഞ്ചിൽ ഒരു ഇടിവെട്ട് ഏറ്റതുപോലെയാണ് അവൾക്ക് തോന്നിയത്…

ഇപ്പോഴോ..?  ഒരു മുന്നറിയിപ്പില്ലാതെ….

വക്കി തപ്പി അവൾ പറഞ്ഞു..

”  അതൊക്കെ വലിയ കഥയാ,  പിന്നെ പറയാം നീ ഏതായാലും ഒന്ന് ഒരുങ്ങി നിൽക്ക്… ഇപ്പോൾ ഒന്നും രണ്ടും പറഞ്ഞു നിൽക്കാൻ നേരമില്ല… ചെക്കൻ പടിക്കലെത്തി….

 അതും പറഞ്ഞു അവർ അകത്തേക്ക് ഓടി,

 എന്തുചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിലായിരുന്നു മീര… ഒരു പ്രണയനഷ്ടം തനിക്ക് നൽകിയ വേദന മാറി വരുന്നതേയുള്ളൂ,  അപ്പോഴേക്കും മറ്റൊരു പുരുഷനെ മുൻപിൽ എങ്ങനെയാണ് താൻ പോയി നിൽക്കുക…  അവരെ അഭിമുഖീകരിക്കാൻ പോലും തനിക്ക് സാധിക്കുമോ.?  ആദ്യാനുരാഗത്തിൻ ചീളുകൾ ഓർമകളായി തന്നിൽ അവശേഷിക്കുകയാണ്,  ഇതിനിടയിൽ മറ്റൊരാൾക്ക് മുൻപിൽ തല കുമ്പിട്ടു നിൽക്കാൻ തനിക്ക് സാധിക്കില്ലെന്ന് അവൾ ഉറപ്പായിരുന്നു…  എങ്കിലും അമ്മയെ അനുസരിക്കാതെ ഇരിക്കാനും വയ്യ…

പെട്ടെന്ന് തന്നെ മുഖം ഒന്ന് കഴുകി മുറിയിലേക്ക് ചെന്നു, കൂട്ടത്തിൽ നല്ല ഒരു കോട്ടൺ ചുരിദാർ എടുത്തണിഞ്ഞു, ചമയങ്ങൾ ഒന്നുമില്ലാതെ ഒരു കറുത്ത പൊട്ട് മാത്രം കുത്തി….  മുടി വെറുതെയൊന്ന് ക്ലിപ്പ് ഇട്ടു,  അപ്പോഴേക്കും മീനു മുറിയിലേക്ക് കയറി വന്നു….

” കൊള്ളാം….!  പെണ്ണുകാണൽ  ആയിട്ട് ചേച്ചി ഇങ്ങനെയാണോ ഒരുങ്ങുന്നത്…?  എന്നെ അമ്മ ഒരുക്കി വിട്ടതാണ്… ഈ കണ്ണൊക്കെ എഴുതിക്കോ…. കണ്ണു ചത്ത മീനെ പോലെയാണ് ഇരിക്കുന്നത്…. 

മീനു തന്നെ ഐലൈനർ എടുത്ത് അവളുടെ കണ്ണ് ഭംഗിയായി എഴുതി…

 മനസ്സ് ചത്ത ഒരുവൾക്ക്  ഇനി എന്തിനാണ് ഈ ചമയങ്ങൾ എന്ന് അവൾ ചിന്തിച്ചു…  സ്നേഹത്തെ ഇപ്പോൾ പേടിയാണ്, സ്നേഹം കൊണ്ട് മുറിവേറ്റതിനുശേഷം….

 പടിക്കെട്ടുകൾ ഇറങ്ങി നടക്കുമ്പോൾ തന്നെ ആ വീടിന്റെ അവസ്ഥ ഏറെക്കുറെ സുധിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു….  ഓടിട്ട ഒരു ചെറിയ വീടാണ്,  കുമ്മായം അടിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ പഴയവീട് ആണെന്ന് മനസ്സിലാക്കാൻ സാധിക്കും….

 ബ്രോക്കറും സുധിയും വരുന്നത് കണ്ടപ്പോൾ തന്നെ ഉമ്മറത്തേക്ക് ഇറങ്ങി വന്നിരുന്നു മാധവി ,

”  കയറി വരൂ…!  പ്രതീക്ഷിച്ചത് ആയിരുന്നില്ല,  അതുകൊണ്ട് ഒരു കാര്യങ്ങളും ഞങ്ങൾ കരുതിയിട്ടുണ്ടായിരുന്നില്ല…  ഞാൻ ഇപ്പോൾ ജോലി കഴിഞ്ഞു വന്നതേ ഉള്ളൂ, 

അവർ പറഞ്ഞു…

” സാരമില്ല…!

ചെറുചിരിയോടെ അവൻ മറുപടി പറഞ്ഞു….

അവന്റെ സ്വഭാവം ഏറെക്കുറെ അവർ ആ ചിരിയിൽ തന്നെ  മനസ്സിലാക്കാൻ സാധിച്ചിരുന്നു….

”  അകത്തേക്ക് കയറി ഇരിക്കാം….

 പ്ലാസ്റ്റിക് കസേരകൾ നിരത്തിൽ അവർ പെട്ടെന്ന് ആദിത്യമര്യാദ കാണിച്ചിരുന്നു…. അവിടേക്ക് ഇരുന്നു സുധീ.

” മോന്റെ പേരെന്താ….

”   സുധീഷ് എന്നാണ് പേര്, സുധീ എന്നാണ് എല്ലാവരും വിളിക്കുന്നത്….

മായത്ത ചിരിയോടെ അവൻ മറുപടി പറഞ്ഞു…

” ഗൾഫിലാണ് ജോലി…  നല്ല ജോലിയാ,  നല്ല ശമ്പളം ഉണ്ട്…

വാചാലനായ ബ്രോക്കറെ നോക്കി അവൻ കണ്ണുരുട്ടി….

”  മോളെ ഡിഗ്രി കഴിഞ്ഞിട്ട് നിൽക്കാ, ബിഎഡിന് പോകണം എന്ന് കരുതിയാണ്…

” ഞാൻ വിളിക്കാം….! മീരേ……….

 അകത്തേക്ക് നോക്കി അവർ വിളിച്ചതും കയ്യിലേ ഒരു ട്രെയിൻ ചായഗ്ലാസ്സുമായി അവൾ എത്തിയിരുന്നു….

 ഒറ്റനോട്ടത്തിൽതന്നെ അവളോട് ഒരു ഇഷ്ടം തോന്നി അവന്… ഏതൊക്കെയോ കിനാവുകളിൽ തെളിഞ്ഞു നിന്ന രൂപം പോലെ…. ആഗ്രഹിച്ചത് പോലെയുള്ള ഒരു രൂപമാണ് അവളുടേത്, പച്ചയും മെറൂണും ഇടകലർന്ന ഒരു ചുങ്കിടി കോട്ടൺ ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്…  നെറ്റിത്തടത്തിലെ ആ കറുത്ത പൊട്ട് അവൾക്ക് ഒരു പ്രത്യേക ചന്തം നൽകി എന്ന് അവനു തോന്നി…. അവളെ തന്നെ കണ്ണ് എടുക്കാതെ  അവൻ  നോക്കി പോയിരുന്നു…. അവന് അരികിലേക്ക് കൊണ്ടുവന്ന് ചായ ഗ്ലാസ് നീട്ടുമ്പോഴും ദൃഷ്ടി  അവളുടെ മുഖത്തേക്ക് തന്നെയായിരുന്നു….
ചായ എടുത്തു ഒരു പുഞ്ചിരിയോടെ ബ്രോക്കറുടെ മുഖത്തേക്ക് നോക്കി അവൻ…. പെൺകുട്ടിയെ അവന് ബോധിച്ചു എന്ന് അയാൾക്ക് മനസ്സിലായി….  കഴിഞ്ഞ ദിവസങ്ങളുടെ അനുഭവം കൊണ്ട് തന്നെ അവന്റെ മുഖത്ത് ഇത്രയും ഒരു തെളിമ ഇതുവരെ കണ്ടിട്ടില്ല എന്നത് ബ്രോക്കർ ഓർത്തെടുത്തു,

” കുട്ടികളുടെ അച്ഛൻ മരിച്ചിട്ട് കുറെ കാലായി…  ഞാൻ ആണ് കാര്യങ്ങളെല്ലാം നോക്കുന്നത്….  എനിക്ക് ഇവിടെ അടുത്തുള്ള രണ്ടു മൂന്നു വീടുകളിൽ ഒക്കെ വീട്ടുജോലി ആണ്… പിന്നെ തൊഴിലുറപ്പിന്റെ ജോലിക്കും പോകാറുണ്ട്…  അങ്ങനെയൊക്കെ കാര്യങ്ങൾ കഴിഞ്ഞു പോകുന്നത്…

തങ്ങളുടെ അവസ്ഥയെപ്പറ്റി ആണ് അവർ വിശദീകരിക്കുന്നത് എന്ന് സുധിക്ക് തോന്നിയിരുന്നു….

 ഒരു ചിരിയോടെ അവൻ എല്ലാം കേട്ടിരുന്നു,

“ഞാൻ എല്ലാം തുറന്നു പറയാൻ ഇഷ്ടപെടുന്ന ആൾ ആണ്…  എനിക്കിപ്പോൾ 32 വയസ്സ് ഉണ്ട്.. മീരയ്ക്ക് എന്താണെങ്കിലും എന്നെക്കാൾ പ്രായം കുറവായിരിക്കും,

”  അവൾക്ക് 24 തുടങ്ങാൻ പോകുന്നു….

മാധവി പറഞ്ഞു…

 തന്നെക്കുറിച്ച് ഒരു പ്രധാന കാര്യം അവനും  വെളിപ്പെടുത്തി കഴിഞ്ഞിരുന്നു…

” രണ്ടുപേർക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവട്ടെ അല്ലേ…..

 ബ്രോക്കർ പറഞ്ഞു…

”  ആയിക്കോട്ടെ സംസാരിച്ചോളൂ,

മാധവി മകളുടെ മുഖത്തേക്ക് നോക്കി…

സുധി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു, അതിനുശേഷം  പുറത്തേക്ക് ഇറങ്ങിയിരുന്നു….. മറ്റു മാർഗമില്ലാതെ അവനെ അനുഗമിച്ച് മീര ഇറങ്ങി…

 കൊന്നയുടെ അരികിൽ ആയി നിൽക്കുമ്പോൾ നിന്നോട് സംസാരിക്കണം എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു സുധീ..

സായാഹ്ന സൂര്യൻ തൻറെ പൊൻകിരണങ്ങൾ കൂടി നൽകി അവളെ അതിസുന്ദരി ആക്കിയിരിക്കുന്നു. കുറച്ചു നിമിഷം അറിയാതെ ആ കാഴ്ചയിൽ ലയിച്ചിരുന്നു  പോയിരുന്നു അവൻ. ഹൃദയത്തിൽ ഒരു തുടിപ്പ് അനുഭവപെട്ടു അവന്.കൂടുതൽ മിടിപ്പ് പോലെ,എന്താണ് തനിക്ക് സംഭവിക്കുന്നത്..? ഈ നിമിഷം നീ വിസ്മരിക്കാൻ പാടില്ല എന്ന് ഉള്ളിൽ ഇരുന്ന് ആരോ പറയും പോലെ, ദൂരെ കണ്ടതിലും സുന്ദരിയായിരുന്നു  അവൾ എന്ന് അരികിൽ കണ്ടപ്പോഴാണ് അവനോർത്തത്.  സ്വർണനിറത്തിലുള്ള ഒരു കുഞ്ഞു മൂക്കുത്തി ഉണ്ട്.   നന്നായി ശ്രദ്ധിച്ചാൽ മാത്രമേ കാണുകയുള്ളൂഅതിസുന്ദരി എന്ന്  ഒന്നും അവകാശപ്പെടാൻ സാധിക്കില്ല എങ്കിലും , ഒരു നിഷ്കളങ്ക സൗന്ദര്യം  ആ മുഖത്ത് ഒളിഞ്ഞ് നിൽക്കുന്നുണ്ട്.  
നല്ല വെളുപ്പാണ് ആള് കുഞ്ഞി കണ്ണുകളിൽ ആവശ്യത്തിന് മാത്രമാണ് അഞ്ജനം ഉള്ളത്.  കരി മഷി പടർന്ന് മിഴികൾ എന്ന്  ഒന്നും പറയാൻ പോലും സാധിക്കില്ല. കണ്ണിന്റെ  മുകളിൽ മാത്രം പേരിന്.മറ്റൊന്നിനും ശ്രദ്ധകേന്ദ്രീകരിക്കാൻ ആവാതെ ഒരാളിലേക്ക് മാത്രം ചുരുങ്ങിപ്പോയ നിമികൾ. ഒരു മാത്ര  മാത്രം കണ്ട ഒരാൾക്ക് ഒരാളിൽ  ഇത്രത്തോളം സ്വാധീനം ചെലുത്തുവാൻ സാധിക്കുമോ..?

”  മീര ഡിഗ്രി കഴിഞ്ഞു അല്ലെ…
.
 അവൾ വെറുതെ തലയാട്ടി

”  ബി എഡിന്റെ ക്ലാസ് എന്നാണ് തുടങ്ങുന്നത്…?

” ചേർന്നിട്ടില്ല….

 ഒറ്റവാക്കിൽ പതിഞ്ഞ മറുപടിയിൽ  ഉത്തരം ഒതുക്കി…

”  ഡിഗ്രി ഏതായിരുന്നു…..

” ബി എസി മാത്സ്…

 ” ഞാൻ പ്ലസ്ടു വരെ പഠിച്ചിട്ടുള്ളൂ…. അതുകഴിഞ്ഞ് ഒരു വർക്ക് ഷോപ്പിൽ നിൽക്കുകയായിരുന്നു,  അവിടുന്ന് കുറച്ച് പണിയൊക്കെ പഠിച്ചു കഴിഞ്ഞ് ഗൾഫിലേക്ക് പോയത്…  വേണ്ടത്ര വിദ്യാഭ്യാസം ഒന്നുമല്ല….

 അവന്റെ തുറന്നുപറച്ചിലിന് അവളിൽ പ്രത്യേകിച്ച് മറുപടികൾ ഒന്നും  ഉണ്ടായിരുന്നില്ല….

”  ഈ മൗനത്തിനു കാരണം നാണം ആണോ അതോ താല്പര്യം കുറവാണോ…?

 തുറന്നവൻ ചോദിച്ചു…

പെട്ടെന്ന് എന്തു മറുപടി പറയണം എന്നറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവൾ…

”  എനിക്ക്  തന്നെ ഇഷ്ടമായി, താൻ കുറച്ചൂടെ സംസാരിച്ചിരുന്നെങ്കിൽ കൂടുതൽ അറിയാമായിരുന്നു…. തനിക്ക് അധികം സംസാരിക്കുന്നത് ഇഷ്ടമല്ല എന്ന് തോന്നുന്നു…ഇനി 
 അതെല്ല  എന്നെ ഇഷ്ടമായില്ലെങ്കിൽ അത് തുറന്നു പറഞ്ഞോളൂ…

അവൻ തുറന്നു ചോദിച്ചു…

” എനിക്കങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല….. അമ്മ എന്തു തീരുമാനിച്ചാലും അതിന് എനിക്ക്  സമ്മതമാണ്….

” അങ്ങനെയല്ലല്ലോ തന്റെ ജീവിതം താൻ തീരുമാനിക്കേണ്ടത് അല്ലെ…? എനിക്ക് ഒപ്പം ഒരുമിച്ച് ജീവിക്കേണ്ടത് താൻ അല്ലേ…?  അപ്പൊൾ ഇഷ്ടമാവേണ്ടത് തനിക്കാണ്…

”  ഞാൻ പറഞ്ഞില്ലേ അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നും എനിക്കില്ല…

”  അപ്പോൾ എനിക്ക് ഇഷ്ടമായി എന്ന് ഞാൻ പറയട്ടെ….തനിക്ക് എതിർപ്പൊന്നും ഇല്ലല്ലോ…?

 അവന്റെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അവൾക്കു അറിയില്ലായിരുന്നു….
 ഒരുനിമിഷം അവളും മറുപടിയില്ലാതെ നിന്നുപോയി,  അവളുടെ ആ മൗനം കുറച്ച് സമയം അവനെയും അമ്പരപ്പിൽ ആഴ്ത്തി…

” എന്താ എന്തെങ്കിലും എതിർപ്പുണ്ടോ…? അങ്ങനെയുണ്ടെങ്കിൽ ഞാൻ മറ്റെന്തെങ്കിലും കാരണം പറഞ്ഞോളാം,

”  ഇല്ല…!  എനിക്ക് അമ്മയ്ക്ക് സമ്മതമാണെങ്കിൽ മറ്റു പ്രശ്നങ്ങളൊന്നും ഇല്ല….

 ഒരു പുഞ്ചിരി അവൻ തിരികെ അവൾക്ക് സമ്മാനിച്ചു…

”  എങ്കിൽ പിന്നെ ഇനി നമുക്കധികം നിൽക്കണ്ട, എന്നോട് എന്തേലും സംസാരിക്കാൻ ഉണ്ടോ…?

“ഇല്ല….

” എങ്കിൽ ബാക്കി വീട്ടുകാർ തീരുമാനിക്കട്ടെ…

 അത് കേൾക്കാൻ എന്നത് പോലെ ആയിരുന്നു അവളും നിന്നത്….  രണ്ടുപേരും പെട്ടെന്ന് തന്നെ അകത്തേക്ക് വന്നിരുന്നു,  പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കുകയായിരുന്നു മാധവി…

” എനിക്ക്മീരയെ ഇഷ്ടായി,  മീരയ്ക്കും താല്പര്യകുറവ് ഒന്നും ഇല്ലന്ന്  ആണ് പറഞ്ഞത്… എന്നെ നിങ്ങൾക്ക് ഇഷ്ടം ആയെങ്കിൽ ഞാൻ വീട്ടിൽ ഒന്നു സംസാരിച്ചതിന് ശേഷം അറിയിക്കാം, അവിടുന്ന് അമ്മയും വന്നു കാണട്ടെ….

”  ശരി മോനെ…  അവൾക്ക് ഇഷ്ടം ആയെങ്കിൽ എനിക്ക് എന്ത് ഇഷ്ട്ടകുറവ് ആണ്… വരുമ്പോൾ നേരത്തെ ഒന്ന് പറയണം എനിക്ക് പണിക്ക് നിൽക്കുന്ന വീട്ടീന്ന് പറഞ്ഞിട്ട് വരണം, നേരത്തെ പറയാതെ വന്നാൽ ചിലപ്പോൾ നടക്കില്ല….

“‘ വിളിച്ചു പറയാം… അത് കുഴപ്പമില്ല… സന്ധ്യാവുന്നു,  ഞങ്ങൾ ഇറങ്ങട്ടെ….

”  ശരി മോനെ….

മനസ്സുനിറഞ്ഞ് ആണ് അവിടെ നിന്നും അവൻ ഇറങ്ങിയത്…. മാധവിയുടെ മനസ്സിലും ഒരു നേർത്ത ശീതകാറ്റ് അടിച്ചു… മീരയിൽ മാത്രം വേദനയുടെ അഗ്നി ആളിക്കത്തി ……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button