Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 17

[ad_1]

രചന: റിൻസി പ്രിൻസ്

“സ്ത്രീധനം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഞാൻ സ്ത്രീധനം വാങ്ങില്ല, അത് നേരത്തെ ഉറപ്പിച്ചതാണ്…  അതിനു വേണ്ടി ബുദ്ധിമുട്ടുണ്ട. ഇപ്പൊൾ എന്താ ഉള്ളത് എന്നുവെച്ചാൽ അത് മാത്രം മതി,  അതിൽ കൂടുതൽ കല്യാണത്തിന് വേണ്ടി ഒന്നും വാങ്ങേണ്ട….  സുധിയുടെ ആ മറുപടി മാധവിയിൽ ആശ്വാസമാണ് പകർന്നതെങ്കിൽ സതിയിലത് പകർന്നത് നിരാശയും അമർഷവും ആയിരുന്നു..

” ആ പറഞ്ഞത് നിങ്ങളുടെ മാന്യത എങ്കിലും എന്റെ ഭാഗത്തുനിന്ന് ഞാൻ എന്റെ കാര്യങ്ങൾ എല്ലാം കൃത്യമായിട്ട് ചെയ്യണമല്ലോ,  ഒരുപാടൊന്നും എനിക്ക് ചെയ്യാൻ പറ്റില്ല…!  എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ ചെയ്യും,

 ഒരുവിധം ആശ്വാസം സതിയുടെയും സുഗന്ധിയുടെയും മുഖത്ത് നിറഞ്ഞ് നിന്നിരുന്നു…

”  എന്നുവെച്ച് ഒരുപാട് ഒന്നും എനിക്ക് പറ്റില്ല,  സമ്പാദ്യങ്ങളൊന്നും ഉണ്ടായിട്ടില്ല… ആകെയുള്ളത് ഈ വീടും സ്ഥലവും മാത്രം ആണ്… 15 സെന്റ് സ്ഥലവും വീട് ആണ് ആകപ്പാടെ ഉള്ളത്, അത് അഞ്ച് സെന്റ് വീതം എന്റെ കുട്ടികൾക്ക് വേണ്ടി ഞാൻ മാറ്റി വച്ചിരിക്കുന്നത് ആണ്… ഇവൾക്ക് താഴെ രണ്ടുപേരും കൂടി ഉണ്ട്,  അതുകൊണ്ട് സ്ഥലം എഴുതി കൊടുക്കലൊന്നും പെട്ടെന്ന് നടക്കില്ല,  എങ്ങനെ നോക്കിയാലും സെന്റിന് ഒരു ഒന്ന്  ഒന്നൊന്നര ലക്ഷം രൂപ കിട്ടുന്ന സ്ഥലം ആണ്.  ഇത് വിൽക്കുന്ന സമയത്ത് ആ തുക ഞാൻ മീരയ്ക്ക് തന്നെ കൊടുക്കും,  പിന്നെ സ്വർണ്ണത്തിന്റെ കാര്യത്തിൽ ഒരു പത്ത് പവനിൽ കൂടുതൽ എനിക്കിപ്പോൾ തരാനുള്ള മാർഗ്ഗവുമില്ല,

സതിയും സുഗന്ധിയും താല്പര്യമില്ലാത്തത് പോലെ പരസ്പരം മുഖം നോക്കി,

“ഈ കാര്യങ്ങൾ ഒന്നും ഞങ്ങൾക്ക് പ്രശ്നമില്ലെന്ന് പറഞ്ഞല്ലോ മാധവി, അതിനെക്കുറിച്ച് പറയണമെന്നില്ല….  മകൾക്ക് കൊടുക്കണം എന്നുള്ളത് മാധവിയുടെ ആഗ്രഹമാണെങ്കിൽ നിങ്ങൾ കൊടുക്കേണ്ട സമയത്ത് കൊടുക്കൂകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം,  കൊടുത്തില്ല എന്ന് വെച്ച് അവൾക്ക് സുധിയിൽ നിന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാവാൻ പോകുന്നില്ല…  പിന്നെ സ്വർണ്ണത്തിന്റെ കാര്യം അതും ഇതുപോലെ തന്നെയാണ്,  മകൾക്ക് കൊടുക്കണമെന്ന് നിങ്ങൾക്ക് അത്ര നിർബന്ധമാണേൽ  കൊടുക്കുക,  അല്ലാതെ ഞങ്ങൾ എന്തെങ്കിലും കരുതുമെന്ന് കരുതി കടമെടുത്തു ബുദ്ധിമുട്ടിയും ഒന്നും ചെയ്യേണ്ട കാര്യമില്ല…  ഇന്നത്തെ കാലത്ത് സ്ത്രീധനം വാങ്ങിക്കുന്നതെ കുറ്റകരമാണ്,

”  അങ്ങനെയൊക്കെ പറയാമെന്നേയുള്ളൂ,  ജീവിക്കണമെങ്കിൽ കാശ് വേണമല്ലോ, സ്ത്രീധനം വാങ്ങാത്തവർ ആരാ ഇന്നത്തെ കാലത്ത് ഉള്ളത്….

എടുത്തടിച്ച പോലുള്ള സതിയുടെ മറുപടിയിൽ ഒരു നിമിഷം മാധവിക്കു അല്പം ആശങ്ക തോന്നിയിരുന്നു…

”  വാങ്ങുന്നവർ ഉണ്ടാവും പക്ഷേ സുഗന്തിയെ കെട്ടിച്ചു വിട്ടതിന്റെ അന്ന് തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ച കാര്യമാണ് ഞാൻ സ്ത്രീധനം വാങ്ങില്ലന്ന്… അതുകൊണ്ട് എന്നെ നിർബന്ധിക്കരുത്, എനിക്ക് ഇത്തരം കാര്യങ്ങൾ താല്പര്യം ഇല്ല…  അതുകൊണ്ട് ആണ് പറയുന്നത്…  അക്കാര്യത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുക പോലും വേണ്ട…

 സുധിയുടെ ആ മറുപടി അവരുടെ എല്ലാ ആശങ്കകളെയും മായ്ക്കാൻ കഴിവുള്ളതായിരുന്നു,  അവന്റെ ആ മറുപടിയിലാണ് ഒരു നിമിഷം മീര അവന്റെ മുഖത്തേക്ക് നോക്കിയത്…  രണ്ടുതവണ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ അവനെ താൻ ശ്രദ്ധിച്ചിരുന്നില്ല എന്ന് അവൾക്ക് തോന്നിയിരുന്നു…

 ആ മുഖം ശരിക്കൊന്ന് കാണുന്നത് തന്നെ ഇപ്പോഴാണ്,  അവനോട് ഒരു മതിപ്പ് അവൾക്ക് തോന്നിയിരുന്നു… ചന്തയിൽ വിലപേശി മാടിനെ വിൽക്കുന്നതുപോലെ പെൺകുട്ടികളെ സ്ത്രീധന കമ്പോളത്തിൽ വിലപറഞ്ഞ് വാങ്ങുന്ന പുരുഷന്മാർക്ക് മുൻപിൽ അവൻ ഒരു മാതൃകയാണെന്ന് തോന്നൽ അവളിൽ ഉണ്ടായിരുന്നു….  അവന്റെ മുഖത്തേക്ക് അവൾ നോക്കി, ആ നിമിഷം തന്നെ അവനും  അവളെ നോക്കുകയായിരുന്നു,  മിഴികൾ തമ്മിൽ ആ നിമിഷം പരസ്പരം കോർത്തിരുന്നു… നല്ല വെളുത്ത നിറമാണ് സുധിക്ക് ചുവന്ന ചുണ്ടുകൾ, കറുപ്പും ചെമ്പൻ നിറവും ഇടകലർന്ന കട്ടി മീശ…  വിടർന്ന മിഴികളും കട്ടിയുള്ള പുരിക കൊടികളും ഭാവിയിൽ കഷണ്ടി  വരുമെന്ന് മനസിലാക്കി തരുന്ന തലമുടിയും….

” ഞങ്ങൾക്ക് എല്ലാവർക്കും കുട്ടിയെ ഇഷ്ടായി അല്ലേ  സതി..?

 അമ്മാവൻ അവരുടെ മുഖത്തേക്ക് നോക്കി ഒരു ആഞ്ജ പോലെ ചോദിച്ചു..  അതിൽ എല്ലാം ഉണ്ടെന്ന് തോന്നിയിരുന്നു,  അനിഷ്ടം പറയരുത് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നും അവർക്ക് മനസ്സിലായിരുന്നു…

”  നമുക്ക് ഇഷ്ടപ്പെടുന്നത് അല്ലല്ലോ കാര്യം,  അവർക്ക് പരസ്പരം ഇഷ്ടപ്പെടുന്നത് ആണല്ലോ…

ഇഷ്ടക്കുറവോടെ അവൾ പറഞ്ഞു…

“ഇപ്പോഴാ നീ ഒരു കാര്യം പറഞ്ഞത്,

  ഒരു നിമിഷം അയാളുടെ ആ വാക്കുകൾ  സതിക്ക് ഇഷ്ടമായിരുന്നില്ല….!എല്ലാവരുടെയും മുമ്പിൽവെച്ച് അയാൾ തന്നെ കൊച്ച് ആക്കുന്നത് പോലെയാണ് സതിക്ക് തോന്നിയത്….   ഇവനെ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ നമുക്ക് മറ്റു കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കാം,

“‘ അയ്യോ ഞങ്ങൾക്കിഷ്ടക്കുറവ് ഒന്നുമില്ല, ബാക്കി കാര്യങ്ങളെക്കുറിച്ച് എന്താണെന്ന് വെച്ചാൽ നിങ്ങളെ തീരുമാനിച്ചോളൂ….  ഞങ്ങൾക്ക് ഇവിടുന്ന് വരാനും എടുക്കാനും ഒന്നും ഒരുപാട് ആളുകൾ ഇല്ല അത്രയേ ഉള്ളൂ….

എല്ലാവരും ഒന്ന് ചിരിച്ചു,

”   അന്ന് വന്നപ്പോൾ സുധിയും കുട്ടിയും തമ്മിൽ സംസാരിച്ചു എന്ന് പറഞ്ഞിരുന്നു,  എങ്കിലും നിങ്ങൾക്കും കൂടി ഇതിൽ താൽപര്യക്കുറവില്ലാത്ത സ്ഥിതിക്ക് കുട്ടികളൊന്നു കൂടി പരസ്പരം  സംസാരിക്കുന്നതല്ല നല്ലത്,

അമ്മാവന്റെ ആ ചോദ്യം സുധിക്ക് നന്ദേ ഇഷ്ടപ്പെട്ടു,  ആ ചോദ്യം മീരയും ആഗ്രഹിച്ചത് ആയിരുന്നു,

”  എങ്കിൽ പിന്നെ അവര് സംസാരിക്കട്ടെ, നമുക്ക് ഭക്ഷണം കഴിച്ച് ഇരിക്കാം…  അമ്മാവന്റെ മറുപടിക്ക് ബ്രോക്കർ കൂടി സമ്മതം പറഞ്ഞു, സതിയുടെയും സുഗന്ധിയുടെയും മുഖത്ത് തീരെ തെളിമയുണ്ടായിരുന്നില്ല…

“എങ്കിൽ നമുക്ക് ഭക്ഷണം കഴിക്കാം….

 അമ്മാവൻ പറഞ്ഞു,

  “എല്ലാരും വരു, അല്ല  മോൻ എങ്ങനെ കഴിക്കുക..?

 മാധവി സുധിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു,

” അത് സാരമില്ല മാധവി സംസാരിച്ച കഴിയുമ്പോഴേക്കും അവൻ ഇങ്ങോട്ടു  വരില്ലേ…?

അമ്മാവന്റെ മറുപടിക്ക് എല്ലാവരും ഒന്ന് ചിരിച്ചിരുന്നു,  സതിയും സുഗന്ധിയുടെ ഒട്ടും സന്തുഷ്ടരായിരുന്നില്ല….

എല്ലാവരും അകത്തേക്ക് പോയപ്പോൾ ഉമ്മറത്ത് അവശേഷിച്ചത് മീരയും സുധിയും മാത്രമായിരുന്നു… എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന് ഒരു ബുദ്ധിമുട്ട് രണ്ട് പേർ ഉണ്ടായിരുന്നു,  ഒടുവിൽ മൗനത്തെ  കീറിമുറിച്ചുകൊണ്ട് തുടക്കമിട്ടത് സുധി തന്നെയാണ്..

” അന്ന് നമുക്കൊന്നും സംസാരിക്കാൻ പറ്റിയില്ല,  മാത്രമല്ല അന്ന് ഇയാൾ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ലല്ലോ,
അമ്മ പറഞ്ഞു ഇഷ്ടമായെന്ന്… പക്ഷേ എനിക്ക് നേരിട്ട് അറിയണം, ശരിക്കും എന്നെ ഇഷ്ടമാണോ…?  അതോ വീട്ടിലെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ഓർത്തിട്ടാണോ..? 

പെട്ടെന്ന് അവനോട് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു….  ഏറെ പ്രതീക്ഷകളുമായി തനിക്ക് മുൻപിൽ നിൽക്കുന്ന ചെറുപ്പക്കാരന്റെ മുഖത്തുനോക്കി തനിക്ക് ഇതിന് ഇഷ്ടമല്ലന്ന് പറയാൻ അവൾക്ക് മനസ്സ് വന്നില്ല… 

എനിക്ക് അങ്ങനെ ഒരു കാര്യത്തിലും പ്രത്യേക ഇഷ്ടങ്ങൾ ഒന്നുമില്ല, അമ്മ തീരുമാനിക്കുന്നതിന് അപ്പുറം പണ്ടുമുതലേ ഒന്നുമുണ്ടായിട്ടില്ല…  
അങ്ങനെ പറയുമ്പോഴും സ്വന്തം മനസാക്ഷിയോട് ഒരു വലിയ തെറ്റ് ചെയ്യുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.. 

” പക്ഷേ എനിക്ക് ശരിക്കും ഇഷ്ടായി…! ആദ്യമായിട്ടാണ് ഒരാളോട്  ഇങ്ങനെ…

ചമ്മലും  നിഷ്കളങ്കതയും നിറഞ്ഞ അവന്റെ സംസാരം  അവളിൽ വീണ്ടും നിസ്സഹായതയാണ് ഉണർത്തിയത്. 

” എന്നോട് എന്തെങ്കിലും പ്രത്യേകിച്ച് പറയാൻ ഉണ്ടോ 
ചോദിക്കാനോ ഉണ്ടോ.? 

അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു 

” എനിക്ക് കുറച്ച് സമയം തരൂമോ.?

മടിച്ചു മടിച്ചു ചോദിച്ചു..

” മനസ്സിലായില്ല

അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു 

” ഒരു കല്യാണം കഴിക്കാനും മാത്രം പക്വത എനിക്ക് ആയിട്ടില്ല, 
എനിക്ക് പെട്ടെന്ന് ഇതൊന്നും ഉൾക്കൊള്ളാനും പറ്റിയിട്ടില്ല,  
പെട്ടന്നൊരു കല്യാണം,  അമ്മ പറഞ്ഞു പെട്ടെന്ന് വേണം എന്ന് അവിടുന്ന് പറഞ്ഞുന്ന്, കുറച്ച് സമയം സാവകാശം തരാൻ പറ്റുമോ..?  

അവൻറെ ഉള്ളിലെ പ്രതീക്ഷയ്ക്ക് ഒരു അല്പം മങ്ങലേറ്റിരുന്നു,
പക്ഷെ അവളുടെ ആവിശ്യം ന്യായമാണെന്ന് അവനു തോന്നി….

”  നമ്മൾ തമ്മിൽ പരസ്പരം ഒന്ന് അറിഞ്ഞിട്ടു കൂടി ഇല്ലല്ലോ, ഒന്നും മനസ്സിലാക്കാതെ ഒരു ജീവിതത്തിലേക്ക് എങ്ങനെയാണ്…?  നമ്മൾ ആകെ രണ്ടോ മൂന്നോ വട്ടം കണ്ടു, സംസാരിച്ചു, അങ്ങനെ ഒരാൾക്ക് ഒരാളെ മനസ്സിലാക്കാൻ പറ്റില്ലല്ലോ..? നമുക്ക് ഒന്ന് പരസ്പരം മനസ്സിലാക്കാനും കുറച്ചു സമയം വേണ്ടേ…?

അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു…

” ശരിയാണ് പുറമേ കാണുന്നതുപോലെ അല്ലല്ലോ ഒരാളുടെ സ്വഭാവം, പരസ്പരം മനസ്സിലാക്കണമെങ്കിൽ  കാലങ്ങൾ  വേണം, താൻ ഉദ്ദേശിക്കുന്നത് എത്ര നാളാണ്…?

അവൻ തുറന്നു ചോദിച്ചു…

” അങ്ങനെ ഒരു സമയം ഒന്നും എനിക്ക് പറയാൻ അറിയില്ല, 
പക്ഷേ ഇപ്പൊ പെട്ടെന്ന് ഒരു കല്യാണത്തിന് എൻറെ മാനസികാവസ്ഥ ഒട്ടും ശരിയല്ല,
പഠിച്ച് കഴിഞ്ഞതേയുള്ളൂ ഞാൻ, ബി എഡ് എടുക്കണം എന്നുള്ളത് വലിയൊരു ആഗ്രഹമായിരുന്നു,  കല്യാണം കഴിഞ്ഞ് പഠിത്തം നടക്കുമെന്ന വിശ്വാസവും എനിക്കില്ല,   കുറച്ചു പഠിച്ച് കഴിയുന്നവരെ എങ്കിലും ഒരു സാവകാശം കിട്ടിയിരുന്നെങ്കിൽ, 

“എനിക്ക് മനസ്സിലായി..! താൻ പറയുന്നത് ന്യായമാണ്, നമുക്ക് പരസ്പരം അറിയാൻ കുറച്ചു സമയം വേണം ഒരു കാര്യം ചെയ്യൂ,  
ഞാന് ഒന്നുകൂടി പോയിട്ട് വരാം,  അപ്പോൾ ഒരു ഒരുവർഷം സമയം കിട്ടും…  ആ സമയത്തിനുള്ളിൽ കല്യാണം കഴിക്കാൻ താൻ ഒക്കെ ആണെങ്കിൽ നമ്മുക്ക് അങ്ങനെ മുൻപോട്ടു പോകാം..?  

ചെറിയൊരു ആശ്വാസം അവൾക്ക് തോന്നിയെങ്കിലും അവനീ ആലോചനയുമായി മുന്നോട്ടു പോകുമെ ന്ന് അവൾക്ക് ഉറപ്പായി… 

” അങ്ങനെ പറഞ്ഞാൽ ചേട്ടൻറെ വീട്ടിലുള്ളവർക്ക് അത് സമ്മതിക്കാൻ പറ്റുമോ…?  പെട്ടെന്ന് കല്യാണം വേണം എന്നുള്ള ഒരു നിലപാടിൽ അല്ലേ എല്ലാവരും, 

” അത് സാരമില്ല… നമുക്ക് മനസ്സിന് ഇഷ്ടമുള്ള ആളിനെ കല്യാണം കഴിക്കുന്നതല്ലേ ഏറ്റവും വലിയ കാര്യം,

 അവൻറെ ആ മറുപടിയിൽ ഏതൊക്കെയോ ഓർമകളുടെ  കാർമേഘങ്ങൾ തിങ്ങിനിറഞ്ഞു മനസ്സിൽ… അതിൽ അർജുന്റെ മുഖവും തെളിഞ്ഞിരുന്നു…  

” ഒരു വർഷം ഒക്കെയാണോ…?

ഏറെ പ്രതീക്ഷയോടെ ഉള്ള ചോദ്യം, എന്താണ് മറുപടി പറയുക..? 

യാന്ത്രികമായി അവൾ തലയാട്ടി മനസ്സ് നിറഞ്ഞവൻ ഒന്ന് ചിരിച്ചു,  

” എന്നാൽ നമുക്ക് അകത്തേക്ക് പോയാലോ…?

 അവൻറെ ചോദ്യത്തിന് അവൾ തലയാട്ടി കാണിച്ചു…  അവൻ ആദ്യം അകത്തേക്ക് കയറിയപ്പോൾ അവനെ അനുഗമിച്ചു കൊണ്ട് അവളും കയറി, 

എല്ലാരും ഭക്ഷണം കഴിക്കാൻ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ, എല്ലാവരും സുധിയെ കണ്ടതോടെ അമ്മാവൻ തനിക്ക് അരികിലുള്ള കസേരയിട്ട് കൊടുത്തു,  സുധിയ്ക്ക് അരികിലേക്ക് ഇല വിളമ്പിയപ്പോൾ ഭക്ഷണം വിളമ്പാൻ  മീരയും എത്തി, 
സുധിയുടെ മുഖം അമ്മാവനിൽ ഒരു കൗതുകമുണർത്തി….

ഭക്ഷണം കഴിക്കുന്നതിനിടയിലും അവിടുത്തെ സൗകര്യങ്ങൾ ആയിരുന്നു സതീയും  സുഗന്ധിയും നീരീക്ഷിച്ചത്. പെട്ടെന്ന് തന്നെ അവർ ഭക്ഷണം കഴിച്ച് എഴുന്നേൽക്കുകയും ചെയ്തു,

” ഒന്നും കഴിച്ചില്ലല്ലോ..

 മാധവി  പറഞ്ഞു..

” ഞാൻ കുറച്ചേ കഴിക്കാറുള്ളു,

 സതി ആണ് മറുപടി പറഞ്ഞത്,

 സുഗന്ധി ഒരക്ഷരം പോലും മിണ്ടിയില്ല എന്നത് മാധവി ശ്രദ്ധിച്ചു… വന്നു സമയം ഇത്രയായിട്ടും ഒരു വാക്കുപോലും സുഗന്ധി മിണ്ടിയിട്ടില്ല, 

“”സുധിയും അമ്മാവനും ഭക്ഷണം കഴിക്കുകയാണ് എന്ന് ഉറപ്പു വരുത്തി സതി മീരയ്ക്ക് അരികിലേക്ക് ചെന്നു…. ഉമ്മറത്ത് ആകാശത്തേക്ക് കണ്ണും നട്ട് എന്തോ ചിന്തിച്ചു ഇരിക്കുകയായിരുന്നു അവൾ, അരികിൽ ഒരു ചലനം അറിഞ്ഞപ്പോൾ സുഗന്ധിയുടെ മുഖത്തേക്കൊന്ന് നോക്കി,  അതിനുശേഷം സതിയെ കണ്ടു,  തൊട്ടരികിൽ ഇരിക്കുന്ന സതിയെ കണ്ടത്,  അവൾക്ക് മുൻപിൽ ഒന്ന് ഭംഗിയായി ചിരിച്ചു കാണിച്ചിരുന്നു സതി……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button