Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 19

[ad_1]

രചന: റിൻസി പ്രിൻസ്

 സുധിയുടെ വാക്കുകൾ കേട്ടപ്പോൾ അത് ശരിയാണെന്ന് അമ്മാവനും തോന്നി..

” അത് ശരിയാണ് പക്ഷേ നിന്റെ പ്രായം കൂടല്ലേ മോനേ…!

” അമ്മാവാ..  ഇനി ഒരു വർഷം കൂടി എന്ന് പറഞ്ഞാൽ, ഒരു വയസ്സ് കൂടി കൂടും, അതിൽ കൂടുതൽ എന്ത് പ്രായം കൂടാനാണ്..

സുധി പറഞ്ഞു….

” നീ കുടുംബത്തിനു വേണ്ടി ജീവിച്ചവനാ,  ഇപ്പത്തന്നെ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളാവേണ്ട സമയം നിനക്ക് ആയി….. എന്നിട്ടും നീ ഇങ്ങനെ കിടന്നു അധ്വാനിക്കുന്നത് കാണുമ്പോൾ അമ്മാവന് സത്യായിട്ടും വിഷമമുണ്ട്,  നമുക്ക് വേറൊരു കുട്ടിയെ നോക്കിയാലോ,

”  എന്തിന്…?

” അല്ല ആ കുട്ടി പറഞ്ഞതു കൊണ്ടല്ലേ ഇപ്പോൾ നിനക്ക് അങ്ങനെ ഒരു അഭിപ്രായം…

” ആ കുട്ടി പറഞ്ഞതിൽ എന്താ അമ്മാവാ തെറ്റ്…? എടുപിടിന്ന് നടത്തേണ്ട ഒരു കാര്യമാണോ കല്യാണം..?  നമ്മൾ പരസ്പരം മനസ്സിലാക്കണം,  ഈ പ്രേമിച്ച കല്യാണം കഴിക്കുന്നവരുടെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് അവർ പരസ്പരം മനസ്സിലാക്കിയിട്ടുണ്ടാവും എന്നതാണ്, എത്ര കൊല്ലം പ്രേമിച്ചാലും പരസ്പരം മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്…  എങ്കിലും കുറച്ചൊക്കെ ഉണ്ടാവും, എനിക്ക് അതിനുള്ള സമയവും അവസരങ്ങൾ ഒന്നും കിട്ടിയിട്ടില്ല,  പഠിക്കുന്ന കാലത്തും ഇല്ല പിന്നീടും ഇല്ല,  അതുകൊണ്ട് കല്യാണ നിശ്ചയം കഴിഞ്ഞ് എനിക്ക് ആ കുട്ടിയെ നന്നായിട്ടൊന്ന് മനസ്സിലാക്കാലോ,

”  കല്യാണ നിശ്ചയം കഴിഞ്ഞ് അവളെ ഒന്ന് പ്രേമിക്കട്ടെ എന്നാണോ നീ ഉദ്ദേശിച്ചത്…?

 അമ്മാവൻ ചോദിച്ചു

“‘ഞാൻ ആ ടൈപ്പ് ഒന്നുമല്ല,  അമ്മാവൻ അറിയാല്ലോ….  പ്രേമം ഒന്നുമല്ല എങ്കിലും പരസ്പരം ഒന്ന് മനസ്സിലാക്കിയാൽ കൊള്ളാമെന്നുണ്ട്,  അങ്ങനെ ഒരു ആഗ്രഹം ,

”     നിനക്ക് അതാ ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ…
 അമ്മയോടെ അമ്മാവൻ പറയുമോ..?

“നിന്റെ അമ്മ ഈ കാര്യത്തിന് 100% സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പാ. അതോർത്ത്  നീ വിഷമിക്കേണ്ട,

അത്രയും പറഞ്ഞു അയാൾ അകത്തേക്ക് പോയപ്പോൾ അവൻ നന്നായി ഒന്ന് ചിരിച്ചു…
 മനസ്സിൽ അവളുടെ ഐശ്വര്യം തുളുമ്പുന്ന മുഖം മാത്രം നിറഞ്ഞു നിന്നു, 

 ” ഏട്ടൻ പറയുന്നതിന്  തുള്ളാൻ ആണോ അമ്മയ്ക്ക് താല്പര്യം.. പ്രത്യേകിച്ച്  കല്യാണകാര്യത്തിൽ അഭിപ്രായം ഒന്നും ഇല്ലേ…?
ആ കല്യാണം നടത്താൻ അമ്മ സമ്മതിച്ചോ..?

സുഗന്ധി തുടരെ തുടരെ ചോദ്യശരങ്ങൾ എയ്തുങ്കിലും എന്തു പറയണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു സതിയും….

”  ഞാനിനി എന്ത് പറയാനാടി,  അവൻ പറഞ്ഞത് നീയും കേട്ടതല്ലേ….  അവൻ ഇതുതന്നെ മതിയത്രെ, ഇനി നമ്മൾ എന്ത് പറഞ്ഞാലും അവൻ കേൾക്കുമെന്ന് എനിക്ക് തോന്നുന്നില്ല…..

” അപ്പോൾ അമ്മ പറയുന്നത്,  ഈ കല്യാണം തന്നെ നടക്കട്ടെ എന്നാണോ…?  അങ്ങനെ ഞാൻ പറയില്ല,  നീ അവിടുത്തെ സ്ഥിതിയൊക്കെ കണ്ടതല്ലേ,  ഇവനാണെങ്കിൽ സഹായിക്കാൻ മുന്നിൽ നിൽക്കുന്ന മനസ്ഥിതി….  കല്യാണം കഴിഞ്ഞ ആ രണ്ട് പെൺപിള്ളേരുടെയും പഠിത്തവും കല്യാണവും അടക്കം പോലും ഇവന്റെ തലയിൽ ആകും…. അല്ലെങ്കിൽ തന്നെ അമ്മാവൻ എന്തൊക്കെയോ അവനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്, ഇനി ഇത് നന്നാക്കിയിട്ട് കാര്യമില്ല എന്നൊക്കെ,  ശ്രീജിത്ത് എന്താണെങ്കിലും ഒരു രൂപ പോലും അവൻ സമ്പാദിച്ചതിൽ നിന്ന് ഈ വീട് ശരിയാക്കാൻ ഒന്നും എടുക്കില്ല…  ദൈവമേ നല്ലൊരു വീട്ടിൽ കിടന്നിട്ട് മരിച്ചാൽ മതിയെന്നുള്ള എന്റെ ആഗ്രഹം ഒരു കാലത്തും നടക്കില്ലല്ലോ….

സതി വേദനയോട് പറഞ്ഞു…

 ” ഞാൻ കരുതുന്നത് എന്റെ കുഞ്ഞുങ്ങളുടെ ഭാവി ആണ്… ഏട്ടൻ ഇപ്പോൾ ഉടനെ കല്യാണം കഴിക്കണ്ടായിരുന്നു, 

സുഗന്ധി പരിതപിച്ചു…  

” അങ്ങനെ പറയാൻ പറ്റില്ല…  കല്യാണം കഴിക്കേണ്ട പ്രായമൊക്കെയായി, പക്ഷേ എന്തെങ്കിലും സ്ഥിതിയുള്ള വീട്ടീന്ന് കല്യാണം കഴിച്ചാൽ മതിയായിരുന്നു….  നല്ല ശമ്പളം ഉള്ള ഒരു ജോലിയുള്ള നല്ലൊരു പെണ്ണിനെ കിട്ടിയേനെ, രമ്യ പറഞ്ഞതുപോലെ ആ കുട്ടി ആയിരുന്നെങ്കിൽ നല്ലതായിരുന്നു……രണ്ടാം കെട്ടുകാരി ആണെന്ന് പറഞ്ഞാലും സ്ത്രീധനത്തിന്റെ കാര്യത്തിൽ ഒരു രൂപപോലും അവര് കുറയ്ക്കില്ല,  പിന്നെ വരുമാനം ഉള്ള കുട്ടിയല്ലേ,  അതെല്ലാം നമ്മുടെ കുടുംബത്തിലേക്ക് തന്നെയല്ലേ വരുന്നത്, ഇത് ജോലിയുമില്ല, ഒന്നും കിട്ടാനും പോകുന്നില്ല,   പക്ഷേ അമ്മാവൻ ഉള്ളതുകൊണ്ട് ഒരു കാര്യവും നമുക്ക് പറയാനും പറ്റില്ല….  അതല്ലേ,  ഞാൻ എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഏട്ടൻ അവന്റെ മുന്നിൽ വെച്ച് എന്നെ ഓരോന്നൊക്കെ പറയും…  അവന്റെ വരുമാനം മുഴുവനും നമ്മൾ എടുക്കാണെന്ന് പറയും,  ഇങ്ങനെ പറഞ്ഞു പറഞ്ഞു ഒരു രൂപ പോലും അവൻ ഇങ്ങോട്ട് അയച്ചു തരില്ലല്ലോ…  അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതിരിക്കുന്നത്, ഇനിയിപ്പോൾ എല്ലാം വരുന്നത് പോലെ വരട്ടെ, ഞാൻ നന്നായിട്ട് പ്രാർത്ഥിക്കുന്നുണ്ട്…  ഈ കല്യാണം നടക്കാതിരിക്കാൻ,

 സതി പറഞ്ഞു…

”  ഞാനും എന്താണെങ്കിലും ഒരു ചുറ്റുവിളക്കോക്കെ നേരാം… ഇതുപോലെ ഒരു കുടുംബത്തിന്ന് ഒരുത്തീ ഈ വീട്ടിലേക്ക് വന്നാൽ പിന്നെ കഴിഞ്ഞു അമ്മേ,  സുധിയേട്ടനെ നമുക്ക് മഷിയിട്ടു നോക്കിയാൽ പോലും കിട്ടില്ല…

 സുഗന്ധി പറയുമ്പോൾ ആണ്  അമ്മാവൻ അവിടേക്ക് കടന്നു വരുന്നത്, അമ്മാവനെ കണ്ടപ്പോൾ രണ്ടുപേരും സംസാരം നിർത്തി,

”  കല്യാണക്കാര്യം ഒക്കെ എന്തായി ഏട്ടാ…?

തീരെ ഇഷ്ടമില്ലാതെ സതി ചോദിച്ചു….

” നിന്റെ മകന്റെ കല്യാണക്കാര്യം എന്താണെന്ന് നീ എന്നോട് ആണോ ചോദിക്കുന്നത്…?  നീ വേണ്ടേ തീരുമാനിക്കാൻ,

”  അങ്ങനെയൊരു ചിന്ത ഏട്ടൻ ഉണ്ടല്ലോ, എന്നെക്കൊണ്ട് ഒരു വാക്ക് പോലും പറയാൻ ഏട്ടൻ സമ്മതിച്ചില്ലല്ലോ,  ചേട്ടനും അവനും കൂടിയല്ലേ എല്ലാ കാര്യങ്ങളും തീരുമാനിച്ചതും  ഉറപ്പിച്ചതും ഒക്കെ,

”  എന്തൊറപ്പിച്ചു..?  നമ്മൾ കുട്ടിയെ പോയി കണ്ടു നമുക്ക് എല്ലാവർക്കും ഇഷ്ടമായി,  അതിനപ്പുറത്ത് ഒന്നും ഇവിടെ ഉറപ്പിച്ചിട്ടില്ലല്ലോ…

” ആർക്ക് ഇഷ്ടമായി  എന്നാണ് പറയുന്നത്, എനിക്ക് അത്ര ഇഷ്ടായില്ല ദേ ഇവൾക്കും  ഇഷ്ടമായില്ല, പിന്നെ ഏട്ടനും അവനും ഇഷ്ടമായി,

സതി തന്റെ ഇഷ്ടക്കേട് മറച്ചു വച്ചില്ല.

” അവന്റെ ഇഷ്ടമാണല്ലോ മുഖ്യം….  ബാക്കിയൊക്കെ രണ്ടാമത്തെ കാര്യങ്ങൾ അല്ലേ? എനിക്കോ നിനക്കോ ഇവൾക്കോ ഇഷ്ടപ്പെടുന്നതല്ല, അവൻ ഇഷ്ടപ്പെടുന്നുണ്ടോ എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം…. അവനിഷ്ടപ്പെട്ട സ്ഥിതിക്ക് ഇനി അക്കാര്യത്തെക്കുറിച്ച് മാറ്റി ചിന്തിക്കേണ്ട….  പിന്നെ അവൻ എന്നോട് പറഞ്ഞത്,  കല്യാണം നടത്താൻ അവന് ഇത്തിരി സാവകാശം വേണമെന്നാണ്, സതിയും സുഗന്ധിയും മുഖത്തോട് മുഖം നോക്കി…

” സാവകാശമോ…?

സതി പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു,

”  അതെ ഒരു വർഷം കഴിഞ്ഞ് കല്യാണം നടത്താമെന്ന് സുധി പറയുന്നത്… ചിലപ്പോൾ അവന്റെ കയ്യിൽ കല്യാണത്തിന് വേണ്ട നീക്കിയിരിപ്പ് ഒന്നും ഉണ്ടായിരിക്കില്ല….  അത് മാത്രമല്ല രണ്ടുപേരും തമ്മിലൊന്ന് പരിചയപ്പെടാനും കുറച്ചു സാവകാശം വേണ്ട,

”  ഞാൻ അതല്ലേ ആദ്യമേ പറഞ്ഞത് എടുത്തു പിടിച്ചു നടത്തേണ്ട കാര്യമല്ല കല്യാണമെന്ന്… അപ്പോൾ ഏട്ടൻ അല്ലെ നിർബന്ധം,  അവനങ്ങ് മൂത്ത് നരച്ചുപോയി എന്ന്…  ഞാനും അതാ പറഞ്ഞത് അവൻ അടുത്ത വരവിന് വരുമ്പോൾ നല്ലൊരു പെൺകുട്ടിയെ നോക്കി കണ്ടുപിടിച്ച് നമുക്കിത് നടത്തിയാൽ മതി,
.

 പെട്ടെന്ന് സതിയുടെ മുഖം തെളിഞ്ഞു…

”  അടുത്തവർഷം ഇനി ഒരു പെണ്ണിനെ നോക്കാൻ നിൽക്കണ്ട,  അവന് ഈ കുട്ടി തന്നെ മതിയെന്നാണ് പറയുന്നത്,  ഈ കല്യാണം തന്നെ അടുത്ത വർഷം നടത്താമെന്ന് ആണ് അവൻ പറയുന്നത്, മാത്രമല്ല അതിനു മുൻപ് ഒരു മോതിരം മാറ്റം നടത്തിവയ്ക്കാമെന്നും അവൻ പറയുന്നുണ്ട്,

തെളിഞ്ഞുവന്ന സതിയുടെയും സുഗന്ധിയുടെയും മുഖം ഒരേ നിമിഷം തന്നെ മങ്ങിപ്പോയിരുന്നു  ആ വാർത്ത കേട്ടപ്പോൾ….

”  അതൊന്നും ശരിയാവില്ല ഏട്ടാ…! അങ്ങനെ പറഞ്ഞു വെക്കാനേ പാടില്ല കല്യാണം,  ഒന്നോ രണ്ടോ മാസത്തിനുള്ളിൽ നിശ്ചയം നടത്തിയാൽ മതി…! എന്തിനാ ഇത്ര ധൃതി,  അതിന്റെ ഒന്നും ആവശ്യമില്ല…

” വേണം….!  എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ വന്നാലോ…?  നടത്തിവയ്ക്കുന്നത്  വളരെ നല്ലതാണ്,  മാത്രമല്ല കല്യാണ നിശ്ചയത്തിന്റെ കാര്യം സുധി എന്നോട് ഇങ്ങോട്ട് പറഞ്ഞതാണ്..അവൻ ഏതായാലും ഒരു മാസത്തിനുള്ളിൽ തിരിച്ചു പോവുകയാണെന്ന് പറഞ്ഞത്,  അതിനു മുൻപ് കല്യാണനിശ്ചയം  നടത്തണമെന്ന് സുധി തന്നെയാണ് പറഞ്ഞത്,  അതിനർത്ഥം ഈ വിവാഹം നടക്കണമെന്ന് അവൻ ആഗ്രഹിക്കുന്നുണ്ട് എന്നല്ലേ…  അതുകൊണ്ട് കല്യാണ നിശ്ചയം എന്താണെങ്കിലും നടന്നിരിക്കും.

 അമ്മാവന്റെ ആ വാക്കുകളിൽ സുഗന്ധിയുടെയും സതിയുടെയും മുഖം മങ്ങിയിരുന്നു…  പറയാനുള്ള കാര്യം പറഞ്ഞു അയാൾ വീണ്ടും പുറത്തേക്ക് സുധിയ്ക്ക് അരികിലേക്ക് എത്തി

“‘  സതിയോട് വിവാഹ നിശ്ചയത്തിന്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്, അവൾക്കും സമ്മതാണ്…  ഇനി നീ ചെയ്യേണ്ടത് ബ്രോക്കറെ വിളിച്ച് ഈ കാര്യം അറിയിക്കുക,  മാധവിയുടെ നമ്പർ ഞാൻ വാങ്ങിയിട്ടുണ്ട്…  ഞാൻ തന്നെ ഇക്കാര്യം മാധവിയോട് പറയാം,  അവർക്ക് എന്നാ സൗകര്യമെന്നുവച്ച് അങ്ങനെ തന്നെ നടത്താം,  ഒരുപാട് ഒരുക്കങ്ങൾ ഒന്നും വേണ്ട അമ്മാവ. നമ്മൾ വീട്ടുകാര് മാത്രം മതി,  അല്ലാതെ ആരെയും വിളിച്ച് അത്രയും ആഡംബരം ഒന്നും വേണ്ടാന്ന് വിളിക്കുമ്പോൾ അമ്മാവൻ പറഞ്ഞേക്ക്,  കല്യാണം നന്നായി നടത്തിയാൽ മതിയല്ലോ. എനിക്ക് അങ്ങനെയാണെങ്കിൽ പെട്ടെന്ന് പോകാനുള്ള തയ്യാറെടുപ്പുകൾ നോക്കണം…  ഓണം കൂടി പ്രമാണിച്ച് ഞാൻ കുറച്ചു കൂടുതൽ ലീവ് എടുത്തിട്ട്  ആണ് വന്നത്,  ഇനിയിപ്പോൾ അതിന്റെ ആവശ്യമില്ലല്ലോ….  നേരത്തെ കയറിപ്പോയാൽ എനിക്ക് പെട്ടെന്ന് തിരിച്ചു വരാം, കല്യാണ സമയത്ത് കുറച്ചുനാൾ കൂടുതൽ നിൽക്കുകയും ചെയ്യാം…

 സുധി പറഞ്ഞു,..

” അത് തന്നെയാണ് നല്ലത്…!

 രാത്രി തന്നെ ബ്രോക്കറും അമ്മാവനും മാധവിയെ വിളിച്ചിരുന്നു…  തങ്ങളുടെ തീരുമാനം അവരോട് അറിയിക്കുകയും ചെയ്തിരുന്നു,  മനസ്സു നിറഞ്ഞിരുന്നുവെങ്കിലും പെട്ടെന്ന് ഒരു വിവാഹനിശ്ചയത്തിന്റെ സാധ്യതകളെക്കുറിച്ച് അവർ ചിന്തിച്ചു….  കയ്യിൽ അത്യാവശ്യം കുറച്ചു പണമെങ്കിലും വേണം,  തങ്ങൾക്ക് സൗകര്യം ഉള്ള ഒരു ദിവസം ഉടനെ തന്നെ വിളിച്ചു പറയാം എന്ന് പറഞ്ഞ് മാധവി ഫോൺ വെച്ചത്…  പിന്നീട് അവർ നന്നായി ആലോചിച്ചപ്പോഴാണ് കുടുംബശ്രീ ചിട്ടിയെ കുറിച്ച് ആലോചിച്ചത്,  50,000 രൂപ കിട്ടുന്ന ചിട്ടിയാണ്, അതിൽ നിൽക്കാനുള്ളതെ ചടങ്ങിന് ആവുകയുള്ളൂ,  അവർ പറയുന്നത് അനുസരിച്ച് ഉടനെ തന്നെ വിവാഹനിശ്ചയം നടത്തുന്നതാണ് നല്ലതെന്ന് അവർക്ക് തോന്നി… പെട്ടെന്ന് തന്നെ അമ്മാവന്റെ നമ്പറിൽ തിരികെ വിളിച്ച് അവർ അവർക്ക് സൗകര്യമുള്ള ഒരു ദിവസം പറയാൻ ആവശ്യപ്പെട്ടു. സതിയുമായി ആലോചിച്ചു ഉടനെ തന്നെ അത് പറയാമെന്ന് പറഞ്ഞാമ്മാവൻ ഫോൺ വെച്ചത്…

 ഒരു നിശ്ചല പ്രതിമയെ പോലെ എല്ലാം കേട്ട് എല്ലാത്തിനും സാക്ഷ്യം വഹിച്ചു നിൽക്കുകയായിരുന്നു അപ്പുറത്തെ മുറിയിൽ മീര… താൻ വിചാരിച്ചത് പോലെ ഒന്നുമല്ല ജീവിതം പോകുന്നത് എന്ന് അവൾക്ക് തോന്നി,  ഇക്കാര്യം പറയുമ്പോൾ സുധി പിന്മാറുമെന്നാണ് കരുതിയത്…  ഇത്രയും പെട്ടെന്ന് ഇത്തരമൊരു നീക്കത്തിലേക്ക് അവൻ കടക്കുമെന്ന് തോന്നിയിരുന്നില്ല,  വല്ലാത്ത വിഷമം തോന്നിയിരുന്നു,  സുധിയോടെ ഒരു സഹതാപവും,  സത്യത്തിൽ വഞ്ചിക്കുകയാണ് അവനെയെന്ന് അവൾക്ക് തോന്നി, മനസ്സിൽ ഒരു തരിമ്പ് പോലും സ്നേഹം അയാളോട് തോന്നുന്നില്ല,  പലവട്ടം ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോഴും കള്ളം പറയുകയാണ് താൻ,  വലിയൊരു അപരാധമാണ് ഒന്നും അറിയാത്ത നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനോട് താൻ ചെയ്യുന്നതെന്ന് അവൾക്ക് തോന്നി…  കുറ്റബോധം അവളെ ഓരോ നിമിഷവും കാർന്നു തിന്നു തുടങ്ങി,…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button