Novel

കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 1

[ad_1]

രചന: റിൻസി പ്രിൻസ്

ശ്രീജിത്തിന്റെ  മകളുടെ 28 ചടങ്ങ് ആണ് നടന്നുകൊണ്ടിരിക്കുന്നത്….
 ഇതിനിടയിൽ പലവട്ടം വീഡിയോകോൾ കണക്ഷൻ വിട്ട് പോയി… ലീവ് ഇല്ലാത്തതുകൊണ്ട്  അനുജന്റെ കുഞ്ഞിന്റെ 28 ചടങ്ങ് കടലിനക്കരെ ഇരുന്ന് കാണേണ്ടി വന്നവന്റെ അവസ്ഥ ഹൃദയഭേദകമായിരുന്നു…. പ്രവാസികൾക്ക് ഇത് പരിചിതമാണല്ലോ,  വീഡിയോ കോളിൽ സജീവമായി തന്നെ അവനുണ്ടായിരുന്നു….

”  സുധി മോന് കാണാമോടാ ശ്രീ…

 ഇടയ്ക്കിടെ സതി വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു…

” കാണാം….

എന്ന് അവൻ പറയുന്നുണ്ടെങ്കിലും വാക്കുകൾ കുറച്ചു സമയത്തിനുശേഷമാണ് അപ്പുറത്തേക്ക്  എത്തുന്നത്….  ചടങ്ങ് പൂർത്തിയായതും അവൻ യാത്ര പറഞ്ഞു കട്ട് ചെയ്തിരുന്നു….

 തിരികെ സൈറ്റിലേക്ക് പോകുമ്പോഴാണ് ഓടിവന്ന് ഷറഫുദ്ദീൻ വിശേഷം തിരക്കുന്നത്…

”  അനിയൻ കുഞ്ഞിന്റെ 28 ഒക്കെ അടിപൊളിയായി നടന്നോ…?

”  അവർ അടിച്ചു പൊളിച്ചു…

ഉള്ളിൽ ഒളിപ്പിച്ച വിഷാദത്തോടെ സുധി പറഞ്ഞു..

 ” നീ ലീവ് നോക്കുന്നില്ലേ…?

”  ഓണം ആകാറായില്ലേ.. ഇനിയിപ്പോ ഒന്നിച്ചു പോകാം,  ഓണ സമയമാകുമ്പോൾ കുറച്ചുദിവസം കൂടുതൽ നിൽകാം…

“എന്തായാലും ഈ വട്ടം പോകുമ്പോൾ എങ്കിലും കല്യാണകാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകണം…  ദേ അനിയന് കോച്ചായി.   അത് മറക്കണ്ട,

 ചെറുചിരിയോടെ ഷറഫു   പറഞ്ഞപ്പോൾ സുധി ഒന്ന് ചിരിച്ചു കാണിച്ചു….

”  എന്റെ അളിയാ ഈ കല്യാണം എന്ന് ഒക്കെ പറയുന്നത് ഒരുതരം യോഗമാണ്, യോഗമുണ്ടേൽ മാത്രമേ അത് സെറ്റ് ആകു…  എനിക്ക് അതിനുള്ള യോഗം ആയി വരുന്നേയുള്ളൂ,

”  വയസ്സ് 30 ആയി…! അത് നീ ഒന്ന് ഓർത്താൽ കൊള്ളാം….  നിന്റെ ഈ പ്രായത്തിൽ എനിക്ക് പിള്ളേര് രണ്ടാണ്…

“ഇങ്ങള് പോലെ ആണോ മാഷേ ഞാൻ…. പ്രാരബ്തത്തിന്റെ പരമ്പര തന്നെയാണ് ജീവിതം… വീട് കടം കയറിയപ്പോൾ 22 മത്തെ വയസിൽ വിമാനം കയറിയതാണ്…. ഈ 8 വർഷത്തെ പ്രവാസം കൊണ്ട് ഇപ്പോഴും പ്രേശ്നങ്ങൾ ശരിക്ക് തീർന്നിട്ടില്ല… വീടിന്റെ കടം തീർത്തു, ചേച്ചിടെ കല്യാണം നടത്തി, അനിയനെ എൻജിനിയർ ആക്കി, അച്ഛന്റെ ബൈപാസ് നടത്തി, ഇനി നില്കുന്നു പെങ്ങൾ ഒരുത്തി, അവളുടെ പഠിത്തം, കല്യാണം, വീട്ടിൽ തീർന്നിട്ടില്ല അളിയാ… പിന്നെ വീട്ടിൽ എല്ലാവരും നോക്കുന്നുണ്ട്,  എന്താണോ ശരിയാവാത്തത് എന്ന് എനിക്കറിയില്ല….

സുധി പറഞ്ഞു…

” ടാ നിങ്ങൾ സ്ത്രീധനം ചോദിക്കുന്നുണ്ടോ…?

ഷറഫു ചോദിച്ചു.

” ഞാനായിട്ട് ഒന്നും ചോദിക്കാൻ പറഞ്ഞിട്ടില്ല….  അങ്ങനെ ഒന്നും വാങ്ങാൻ എനിക്ക് താല്പര്യം ഇല്ല, വീട്ടിൽ നിന്ന് എന്തെങ്കിലും ചോദിക്കാറുണ്ടോന്ന് എനിക്ക് അറിയില്ല…. ഈ 30 വയസ്സ് കഴിഞ്ഞ എനിക്ക്  എന്ത് സ്ത്രീധനം കിട്ടാനാ…? അത് മാത്രമല്ല സ്ത്രീധനം ചോദിക്കാനും മാത്രമുള്ള പഠിത്തമോ ജോലിയോ ഒന്നും തന്നെ എനിക്കില്ലല്ലോ….

”  എന്തൊക്കെയാണേലും നീ വട്ടം ലീവിന് പോകുമ്പോൾ  കല്യാണം ഉറപ്പിക്കാതെ നീ ഇങ്ങോട്ട് വന്നേക്കരുത്,

” ഏറ്റ് അളിയാ.  

ചിരിയോടെ സുധി ക്യാമ്പിലേക്ക് നടന്നു….

               🦋🦋🦋

എല്ലാവരും കലാലയം വിട്ടു പോകുന്നതിന്റെ വേദനയിൽ പരസ്പരം ഓർമ്മകൾ പങ്കുവയ്ക്കുമ്പോഴും മീരയുടെ ദുഃഖം അർജുനനെ കുറിച്ച് ഓർത്തായിരുന്നു…ഈ കോളേജ് കാലഘട്ടം കഴിഞ്ഞാൽ എങ്ങനെയാണ് അർജുനെ ഒന്ന് കാണാൻ സാധിക്കുന്നത്..? വീട്ടിൽനിന്നും അർജുനെ കാണാനുള്ള മാർഗ്ഗം കോളേജിൽ വരുന്നത് മാത്രമായിരുന്നു…. ലൈബ്രറിയുടെ ഒരു ഓരത്ത് ചിന്തകളിൽ  മുഴുകിയിരിക്കുന്നവളെ നോക്കി നന്ദന ചോദിച്ചു…

“എന്താടി ആലോചിക്കുന്നത്…?
 ഇനി ഏത് കോഴ്സിന് ആണ് പോകുന്നതെന്നാണോ…?

” അത് ഞാൻ നേരത്തെ തീരുമാനിച്ചിട്ടുള്ളത് അല്ലേ…?ബി എഡിന് പോകണം…

”  പിന്നെ എന്താ നീ ആലോചിക്കുന്നത്…,?

“‘ ഞാൻ ആലോചിച്ചത് ഇവിടുന്ന് പോയി കഴിഞ്ഞാൽ പിന്നെ അർജുനെ കാണാൻ ഉള്ള മാർഗങ്ങൾ ഒന്നും ഇല്ലല്ലോ എന്നാണ്…അമ്മയോടെ എന്തു പറഞ്ഞാണ് ഇറങ്ങുന്നത്…

മീര നിരാശയോട് പറഞ്ഞു…

”  നീ എന്തൊക്കെയോ പാർട്ടൈം ജോലി നോക്കുന്നുണ്ട് എന്നല്ലേ പറഞ്ഞത്…

” ഇനിയിപ്പോ കുറച്ചുനാൾ അവധി ഉണ്ടല്ലോ,  ആ സമയത്തേക്ക് അത് നോക്കുന്നുണ്ട്…  അപ്പോൾ പിന്നെ അത് കിട്ടാൻ ബുദ്ധിമുട്ട് ഒന്നും കാണില്ലല്ലോ,  ആ സമയത്ത് നിനക്ക് അർജുനെ കാണാല്ലോ….

”  അതല്ലെടീ പ്രധാന പ്രശ്നം,  അമ്മ എനിക്ക് കല്യാണം നോക്കുന്നുണ്ട്…..  വീട്ടിൽ ഒന്ന് രണ്ട് ബ്രോക്കർമാരൊക്കെ വരുന്നുണ്ട്,  അവരോടൊക്കെ അമ്മ പറയുന്നുണ്ട്…

”  നീയല്ലേ പറഞ്ഞേ ജോലി കിട്ടിയിട്ടെ കല്യാണം കഴിക്കുന്ന്….. 

“അത് എന്റെ ആഗ്രഹം മാത്രമാണ്… മീനുവിന് കൂടി കോളേജിലേക്കുള്ള അഡ്മിഷൻ അടുത്തവർഷം എടുക്കണം,  പിന്നെ ഞാനും കൂടി  പഠിക്കാൻ പോയാൽ പൈസ കാണില്ല,  അമ്മയ്ക്ക് എന്തോ പേടിയുണ്ട്….  എന്നെ പെട്ടെന്ന് കെട്ടിക്കണം എന്നാണ് അമ്മയുടെ ആഗ്രഹം,

 ” വീട്ടിൽ ഒരു ആൺകൂട്ട് ഇല്ലല്ലോ…. എന്നെ കല്യാണം കഴിക്കുമ്പോൾ ഒരാൾ വരും എന്നൊക്കെ അമ്മ പറയുന്നത്,

”  വരുന്ന ആൾക്ക് നിന്റെ വീട്ടുകാരെ നിന്നെപ്പോലെ നോക്കാൻ ഇഷ്ടമില്ലെങ്കിലോ…? അപ്പൊൾ എന്ത് ചെയ്യും…?  ഏതൊ ഒരാളുടെ മനസ്സ് നമുക്ക് എങ്ങനെയാണ് കാണാൻ പറ്റുന്നത്..?  അതിന്റെ പേരിൽ ഒന്നും സ്വന്തം ജീവിതം കളയാൻ പാടില്ല,  ഒരു ജോലി വേണം എന്നുള്ള തീരുമാനം സ്ഥിരം ആയിരിക്കണം….

” എന്തെങ്കിലും ഒരു ജോലിയല്ല,  കുട്ടിക്കാലം മുതലേ ഉള്ള ആഗ്രഹം ഒരു ടീച്ചർ ആവുക എന്നതാണ്…. അതിനു വേണ്ടിയാണ് ഞാൻ ഈ കാലം മുഴുവൻ ട്യൂഷൻ എടുത്തതും  പണം സ്വരുക്കൂട്ടി വെച്ചതും, കഷ്ടപ്പെട്ട് പഠിച്ചതൊക്കെ…  ആ സ്വപ്നത്തിലേക്ക് എനിക്ക് എത്തുക തന്നെ വേണം….

ദൃഢനിശ്ചയത്തോടെ മീര പറഞ്ഞു….!

”  നീ അർജുനോട് പറഞ്ഞില്ലേ വീട്ടിൽ കല്യാണം ആലോചിക്കുന്നുണ്ടെന്ന്…

”  ഞാൻ പറഞ്ഞിട്ടുണ്ട്…..

”  ഒരു കാര്യം ചെയ്താൽ മതി വീട്ടിൽ കല്യാണം ആലോചന ശക്തം  ആണെങ്കിൽ അർജ്ജുനനോട് പറയണം വന്നു കല്യാണം ആലോചിക്കാൻ, കുറച്ചുനാളത്തേക്ക് പറഞ്ഞു വച്ചാൽ മതിയല്ലോ ….  നിന്റെ ക്ലാസ് കഴിയുമ്പോഴേക്കും കല്യാണം നടക്കും,

” അർജുന്റെ വീട്ടിൽ അത് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല,

 ”  അതെന്താ….?

” അവന്റെ അച്ഛനും അമ്മയ്ക്കും നല്ല സ്ത്രീധനം ഒക്കെ വേണം,  അവൻ ഒറ്റ മോനല്ലേ…?  അതുമാത്രമല്ല അവർക്ക് ആവശ്യത്തിന് സമ്പത്ത് ഉണ്ട്,  അപ്പൊൾ അത്രത്തോളം സൗകര്യമുള്ള ഒരു പെൺകുട്ടിയെ മാത്രമല്ലേ അവരെ നോക്കൂ,

മീര പറഞ്ഞു…! 

 ” നിന്നെ പ്രേമിക്കുന്നതിന് മുമ്പ് ഈ കണ്ടീഷൻ ഒക്കെ അവന്റെ വീട്ടിൽ ഉണ്ടെന്ന് അവന് അറിയാരുന്നല്ലല്ലോ….  നിന്റെ പുറകെ മൂന്നുമാസം നടന്നപ്പോൾ ഇതൊന്നും പറയാതിരുന്നത്  ആണോ…?നീ എത്ര തവണ നിനക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞു,  എന്നിട്ടും പുറകെ വന്നിട്ട് ഇപ്പോഴാണോ അവൻ ഇതൊക്കെ ഓർക്കുന്നത്…?

നന്ദന ക്ഷോഭിച്ചു…! 

 ” നീ കരുതുന്നതുപോലെ അർജ്ജുനെന്നോട് അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല….  ചെറിയൊരു സൂചന തന്നുവെന്നുമാത്രം….
അർജുന് ജോലിയായാൽ പിന്നെ കുഴപ്പമില്ല…..

മീര ആശ്വാസത്തോടെ പറഞ്ഞു…

“ജോലി ആയാൽ നീ അവന്റെ കൂടെ ഇറങ്ങി പോകുമോ..? അച്ഛൻ മരിച്ചിട്ടും നിന്നെ ഇത്രത്തോളം കഷ്ടപ്പെട്ട് വളർത്തിയ അമ്മയെയും അനിയത്തിമാരെയും ഒക്കെ നാണം കെടുത്തി അവന്റെ ഒപ്പം പോകാനാണോ നീ തീരുമാനിച്ചിരിക്കുന്നത്…?

നന്ദനയൂടെ ചോദ്യം ന്യായമായിരുന്നു…

“‘ ഞാൻ അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…?  എന്തു സംഭവിച്ചാലും അങ്ങനെയൊന്നും എന്റെ ജീവിതത്തിൽ നടക്കാൻ പോകുന്നില്ല…. ഞാൻ ഉദ്ദേശിച്ചത് അർജുൻ ജോലി കിട്ടുമ്പോൾ അവന്റെ കാര്യങ്ങളിൽ തീരുമാനം പറയാൻ അവന് ഒരു വോയിസ് ഉണ്ടാകുമല്ലോ….  അതുകൊണ്ട് അർജുൻ പറഞ്ഞത് ഓക്കേ ആക്കും…. ഒരു ജോലി കിട്ടിയതിനുശേഷം എന്റെ കാര്യം വീട്ടിൽ പറയുമെന്നാണ് അർജുൻ പറഞ്ഞത്…. അവനു ജോലി കിട്ടുന്ന വരെയെങ്കിലും എനിക്ക് പിടിച്ചുനിൽക്കണം….

“അവൻ ഏതെങ്കിലും കോച്ചിങ് പോകുന്നുണ്ടോ…?

നന്ദന ചോദിച്ചു…

“ഇല്ല..

“എഞ്ചിനീയറിങ്ങിന് സപ്ലിയുമായി നിൽക്കുന്ന അവനു പിന്നെ ജോലി  താലത്തിൽ കൊണ്ടു ആരേലും കൊടുക്കുമോ..?

നന്ദന ദേഷ്യപ്പെട്ടു..

”  നിനക്കെന്താ  അവനോട്‌  ഇത്രയും ദേഷ്യം…?

മീര ഈർഷ്യയോടെ ചോദിച്ചു…

” എനിക്ക് ഒരു ദേഷ്യവും ഇല്ല…  സത്യം പറയാലോ,  എനിക്ക് ഇതുവരെ തോന്നിയിട്ടില്ല നിന്നെ കല്യാണം കഴിക്കാനുള്ള ഉദ്ദേശം അവനു ഉണ്ടെന്ന്….  മൂന്നുവർഷക്കാലം ഒരു ടൈം പാസ് ലൗ സ്റ്റോറി ആയിട്ട് അവനിതിനെ കണ്ടിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്…  ഇല്ലെങ്കിൽ അവൻ ഇപ്പോൾ നിന്നെ സ്വന്തമാക്കാൻ വേണ്ടി എന്തൊക്കെ ചെയ്തേനെ.?  അവൻ സപ്ലി വാങ്ങി നടക്കുകയാണ്, അടിച്ചുപൊളിച്ചു കൂട്ടുകാർക്കൊപ്പം… ജോലിക്ക് വേണ്ടി ഇന്നുവരെ ഒരു ഇന്റർവ്യൂ എങ്കിലും അവന് അറ്റൻഡ് ചെയ്തിട്ടുണ്ടോ..?  അതൊന്നുമല്ല അവന്റെ താല്പര്യം….?

“അല്ലടി..! സപ്ലി  ഒക്കെ ഉള്ളതുകൊണ്ട് ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്…  കൂട്ടുകാരുടെ കൂടെ എന്തോ റസ്റ്റോറന്റോ അങ്ങനെ എന്തൊക്കെ ബിസിനസ് പ്ലാൻ ചെയ്യുന്നുണ്ട്…  അതിന്റെ ഒരു തീരുമാനത്തിൽ ആണ് അർജുൻ…  അതുകൊണ്ടാ,  ഇങ്ങനെയൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ….

മീര തിരുത്തി…

 ” അങ്ങനെയാണെങ്കിൽ കുഴപ്പമില്ല…  പക്ഷേ നീ അതിരുവിട്ട് അവനെ വിശ്വസിക്കേണ്ട… എനിക്ക് അവന്റെ പ്രവർത്തികൾ കണ്ടിട്ട് അങ്ങനെ തന്നെയാ തോന്നുന്നത്….  ഒരു കൂട്ടുകാരി എന്ന നിലയ്ക്ക് ഇത്രയെങ്കിലും പറഞ്ഞു തരണം എന്ന് എനിക്ക് തോന്നി…. അവനോടൊപ്പം എത്രവട്ടം ഓരോ സ്ഥലങ്ങളിൽ നിന്നെ വിളിച്ചിട്ടുണ്ട്….  നീ പോകാതെ ഇരിക്കുമ്പോൾ ഒക്കെ അവൻ എന്തോരം പിണക്കം കാണിച്ചിട്ടുണ്ട്,  എന്നിട്ട് നീ ചൊല്ലില്ല എന്ന് മനസ്സിലാക്കുമ്പോൾ അവൻ മിണ്ടും….  എന്ത് സംഭവിച്ചാലും നീ ഒറ്റയ്ക്ക് എങ്ങും പോകരുത്,  കോളേജ് കാലം കഴിയുമ്പോൾ നമ്മൾ തമ്മിൽ എപ്പോഴും ഒരു കോൺടാക്ട് ഉണ്ടാവില്ലെന്ന് വരും, പക്ഷേ ഞാൻ ഈ പറഞ്ഞ വാക്ക് അതിനെ ഒരിക്കലും മറക്കരുത്…

നന്ദനയുടെ വാക്കുകളിൽ ചെറിയൊരു സംശയത്തിന്ടെ കണിക മീരയുടെ മനസ്സിലും നിറഞ്ഞിരുന്നു….

തുടരും.. 💛

[ad_2]

Related Articles

Back to top button
error: Content is protected !!