ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു
[ad_1]

ജമ്മു കാശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരുക്കേറ്റതായും വാർത്തയുണ്ട്. 24 മണിക്കൂറിനിടെ കാശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

ചൊവ്വാഴ്ച പൂഞ്ച് ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു

ദിവസങ്ങൾക്ക് മുമ്പാണ് കുപ്‌വാരയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം സൈന്യത്തിന് ലഭിച്ചത്. തുടർന്ന് സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായി മേഖലയിൽ പരിശോധന നടത്തുകയായിരുന്നു.
 


[ad_2]

Tags

Share this story