Novel

നിലാവിന്റെ തോഴൻ: ഭാഗം 33

[ad_1]

രചന: ജിഫ്‌ന നിസാർ

അറക്കൽ തറവാട്ടിൽ ആകെയൊരു അഴിച്ചു പണി നടത്തിയ ഫീലാണ് പാത്തുവിന് തോന്നിയത്.
ഉള്ളിൽ അമർഷമടക്കി പിടിച്ചിട്ടാണ് അവരെല്ലാം തന്നോട് ചിരിച്ചു കാണിക്കുന്നതെന്ന് നല്ലത് പോലെ അറിയാമായിരുന്നത് കൊണ്ട് തന്നെ.. അവൾ അതിലൊന്നും വല്ല്യ മൈന്റ് കൊടുത്തില്ല.

നിസ്സഹായമായൊരു അവസ്ഥയിൽ ഇവർക്ക് മുന്നിൽ പോയി നിന്നതോർക്കും അവളപ്പോഴൊക്കെയും.

ഒരു തെരുവ് പട്ടിയോട് കാണിക്കുന്ന ദയപോലും കാണിക്കാത്തവരാണ്.

വീഴ്ചയിൽ കൂടെ നിൽക്കാത്തവരെ ഒരിക്കലും വിശ്വസിക്കരുതെന്ന് അവൾക്ക് തോന്നി.

മുകളിലെ.. സ്വന്തം മുറിയിലെ ജനലോരം ചേർന്നു പുറത്തേക്ക് നോക്കി നിൽക്കുകയാണവൾ.

തനിക് മുന്നിലെ വിധിയെന്തെന്നും ഗതിയെന്തെന്നും യാതൊരു പിടിയുമില്ല.

വന്നവനുള്ളത്.. ചിരിച്ച മുഖമാണെങ്കിൽ കൂടിയും അതവളെ ഓർക്കുമ്പോഴൊക്കെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.

ശ്വാസം മുട്ടിക്കുന്നൊരു ഫീൽ.

ഇനിയീ മുറിയിലേക്ക് അമീനെന്നല്ല… ജീവനപ്പേടിയുള്ള ആരും തനിക്ക് വില പറയാനായി കടന്ന് വരില്ലെന്നുറപ്പുണ്ട്.

അതിന്റെ ആശ്വാസവുമുണ്ട്.

പക്ഷേ… അപ്പോഴും.. അപ്പോഴും ആരുമല്ലാതിരുന്നിട്ടും.. അപകടത്തിലാണെന്നറിഞ്ഞ നിമിഷം മുതൽ.. ആരൊക്കെയോ ആയി മാറിയ ഒരുവന്റെ ഓർമ അവളെ പിടിച്ചുലച്ചു.

രണ്ടേ രണ്ട് രാത്രി കൊണ്ടവൻ തനിക്ക് മുന്നിൽ ദൈവത്തോളം പ്രിയപ്പെട്ടവനായവൻ .

അടിച്ചുറപ്പുള്ള മുറിയിൽ ആരെയും പേടിക്കാതെ ഇനിയുറങ്ങാം എന്നാ ചിന്തയിൽ സന്തോഷമാണ് തോന്നേണ്ടത്.
പക്ഷേ കരുതൽ കൊണ്ടും.. കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടും… ദൈവമങ്ങനെ… കൂടെയുണ്ട്.

അപ്പോഴൊക്കെയും എനിക്കവനെ അറിയാമെന്നു ഹൃദയം വീണ്ടും വീണ്ടും ഫാത്തിമയെ വെല്ലുവിളിച്ചു രസിച്ചു..

ഒരിക്കൽ കൂടി അവനെയൊന്ന് കാണാനും.. ആ കരുതലിന്റെ അനുഭൂതിയറിയാനും ഹൃദയം തുടി കൊട്ടുന്നുവോ?

അത്… ആ അനുഭവം അവൾകാദ്യമായി തോന്നുകയായിരുന്നു ആ നിമിഷം മുതൽ.

                         ❣️❣️❣️

“എന്തോന്നെടി.. ഒന്ന് പെട്ടന്ന് വേണം. നേരമെത്രയായി നിന്റെ ഈ അഭ്യാസം കണ്ടിരിക്കുന്നു. ഇന്നെങ്ങാനും ഇവിടുന്ന് പോക്ക് നടക്കുവോ?”

എഴുന്നേറ്റു നിൽക്കാൻ പോലും ആവാതില്ലാതെ കിടക്കയിൽ തന്നെ ഇരുന്നുക്കൊണ്ട് വല്ല വിധേനയും ഡ്രസ്സ്‌ ചെയ്യുകയായിരുന്ന ദിൽന അവന്റെ മുഖത്തേക്ക് നോക്കി.

എത്ര പെട്ടന്നാണ് അവന്റെ ഭാവങ്ങളിലും സംസാരങ്ങളിലും.. വന്യത കടന്ന് വന്നത്.!!

വല്ലാത്തൊരു അധികാരം ചുവച്ചു തുടങ്ങിയത്.

വീണ്ടും തളർച്ചയോടെ ഡ്രസ്സ്‌ വലിച്ചിടുന്നതിനിടെ ദിൽന അതാണ്‌ ഓർത്തതും.

റോയ്സിന്റെ രണ്ടാംഘട്ട സ്നേഹം കൂടി അനുഭവിച്ചു തീർന്നത്തോടെ അവൾക്ക് ശ്വാസമെടുക്കാൻ കൂടി വയ്യാത്ത വിധം തളർന്നു പോയിരുന്നു.

നിർജീവമായ കണ്ണുകളിൽ ഭയം മാത്രമാണ്.

കല്ലിച്ച മുഖത്തും പുതിയ അടയാളങ്ങൾ.

“വീട്ടിൽ പോവണമെന്നൊന്നും ഇല്ലാത വിധം രസം പിടിച്ചോടീ നിനക്ക്?”

അവജ്ഞതയോടെ റോയ്സിന്റെ സ്വരം.

വീണ്ടും അവളുടെ കൈകൾ ചലിച്ചു.
ഇട്ടിരുന്ന ഡ്രസ്സ്‌ വലിച്ചു വാരി ചുറ്റിയത് പോലെ എടുത്തണിഞ്ഞു.

“പോകണമെന്ന് എനിക്കൊരു ധൃതിയുമില്ല കേട്ടോ”
അതും പറഞ്ഞു കൊണ്ട് അവനരികിലേക്ക് വന്നതും.. അവൾ വീണ്ടും ചുവരിൽ ചേർന്നു നിന്നു.

“തീർന്നില്ലേ?”

കുനിഞ്ഞു മുഖം വലിച്ചു പിടിച്ചുയർത്തി അവൻ ചോദിക്കുമ്പോൾ വേദന കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടവൾ മൂളി.

“എങ്കിൽ വാ.. ഇനിയല്ലേ ശെരിക്കുമുള്ള ഗെയിം “

വികൃതമായൊരു ചിരിയോടെ അവൻ അവളുടെ മുഖം രണ്ടു സൈഡിലേക്കും പിടിച്ചു കുലുക്കി.

സഹിക്കാൻ വയ്യാത്ത വിധം വേദനിച്ചിട്ടും അവളാ കണ്ണുകൾ തുറന്നതേയില്ല.

                            ❣️❣️❣️

ഹാളിലെ വാതിൽ പടിയിൽ ചാരി മുഖം കുനിഞ്ഞു നിൽക്കുന്നവളെ ഫൈസി നോക്കി.

“ഞാൻ നിന്നെ പെണ്ണ് കാണാൻ വന്നതൊന്നുമല്ല “
മീരയെ നോക്കി അവൻ പറഞ്ഞു.

“ഓ.. ഞാൻ ഇയാൾക്ക് പെണ്ണ് കാണാൻ വന്നു നിന്ന് തന്നതുമല്ല “

അത് പറയുമ്പോൾ അവളുടെ മുഖം ഒന്നൂടെ വീർത്തു.

“മുഖം വീർത്തു പൊട്ടി തെറിച്ചു ജീവൻ പോയി എന്ന് പറയുന്നതൊക്കെ വല്ല്യ മോശമാവും ട്ടാ “

ചിരി പിടിച്ചമർത്തി കൊണ്ടവൻ ഓർമ്മിപ്പിച്ചു.

“ഓഓഓ.. ഒരു കോമഡി..”

അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി.

“ദാ.. നിന്റെ പുന്നാര ചേട്ടൻ വാങ്ങി തന്നേൽപ്പിച്ചു വിട്ടതാ. ഭവതി ഇതൊന്ന് ഏറ്റെടുത്തെങ്കിൽ എനിക്കെന്റെ പാട് നോക്കി പോകാമായിരുന്നു “

കയ്യിലുള്ള കവറുകൾ അവൾക്ക് നേരെ നീട്ടി കൊണ്ട് ഫൈസി പറഞ്ഞു.

പോരുമ്പോൾ വാങ്ങിയ കവറുകളെക്കാൾ ഒന്ന് രണ്ടെണ്ണം കൂടി കൂടുതൽ വന്നിരുന്നു ആ കൂട്ടത്തിൽ.

“അവന് ഒഴിച്ച് കൂടാനാവാത്ത ഒരു തിരക്ക്. അതാ വരാഞ്ഞത് “

കവറുകൾ കൈ നീട്ടി വാങ്ങുമ്പോഴും തെളിയാത്ത മീരയുടെ മുഖത്തു നോക്കി ഫൈസി നേർത്തൊരു ചിരിയോടെ പറഞ്ഞു.

“അല്ലെങ്കിൽ നിന്റെയീ വീർത്ത മുഖം കാണാൻ ഞാൻ വരുവോ.. അവനെ വിടില്ലേ?”

വീണ്ടും അവനത് പറയുമ്പോൾ വെട്ടി തിരിഞ്ഞു കൊണ്ട് മീരാ അകത്തേക്ക് നടന്നു.

“നിക്ക് .. ഇതൂടെ കൊണ്ട് പോ.. അല്ലെങ്കിൽ അവനതും പറഞ്ഞേന്റെ തലയെടുക്കും. പുന്നാര പെങ്ങൾക്ക് കുറവൊന്നും വരരുതല്ലോ.”
പോക്കറ്റിൽ നിന്നും കാശെടുത്തു നീട്ടുമ്പോൾ ഫൈസി പറഞ്ഞു.

“ഇതെന്തിനായിപ്പോ ഇനി ഈ കാശ്?”

അവൻ നീട്ടി പിടിച്ച കാശ് വാങ്ങിക്കാതെ മീരാ ചോദിച്ചു.

“വല്ലാതെ വിശക്കുമ്പോൾ നിനക്ക് പുഴുങ്ങി തിന്നാൻ “

അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ഫൈസി പറഞ്ഞു.

“ഒരു വഴിക്ക് പോണതല്ലേ നീ. കയ്യിൽ വെച്ചോ. ഒപ്പമുള്ളവരെല്ലാം വല്ലതും വാങ്ങിക്കുമ്പോൾ വടി പോലെ നോക്കി നിക്കണ്ടല്ലോ..”

അവൾ തുറിച്ചു നോക്കുന്നത് കണ്ടതും ഫൈസി പറഞ്ഞു.

“വാങ്ങിക്ക്.. നിന്റേട്ടൻ തന്നതാ മീരാ “
അവളനങ്ങാതെ നിൽക്കുന്നത് കണ്ടതും.. ഫൈസി വീണ്ടും ആവിശ്യപ്പെട്ടു.

“ഇച്ഛന് ബുദ്ധിമുട്ടായിട്ടുണ്ടാവും “

നേർത്ത സ്വരത്തിൽ ആവലാതി പറയുന്നവളെ കാണെ.. “ഇത് നിന്റേട്ടനെ അറിയിച്ചു എന്നെ ബുദ്ധിമുട്ടിക്കല്ലേ “എന്ന് പറയണമെന്നുണ്ടായിട്ടും ഫൈസി മിണ്ടിയില്ല.

“കൊണ്ട് പോയിട്ട് എല്ലാം ഉണ്ടോ എന്നൊക്കെ നോക്ക് . ഇനി എന്തെങ്കിലും വേണമെന്നുണ്ടങ്കിൽ.. മാറ്റി വാങ്ങിക്കാൻ ദിവസമില്ല “
അവനോർമിപ്പിച്ചതും മീരാ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

അവൾക്ക് പിറകെ ശാരി ഒരു ഗ്ലാസ്സിൽ നാരങ്ങവെള്ളവുമായി അവനരികിലെത്തി.

“One day ട്രിപ്പ്‌ അല്ലേ ആന്റി?”
മീരാ പോയ വഴിയേ നോക്കുന്ന ശാരി ഫൈസിയുടെ ചോദ്യം കേട്ടതും അതേയെന്ന് തലയാട്ടി അവനെ നോക്കി.

“ഞാനിറങ്ങട്ടെ എന്നാ…”

വെള്ളം കുടിച്ചു തീർത്തു കൊണ്ട് അവൻ എഴുന്നേറ്റു.

“മ്മ്..”

ശാരി അവൻ നീട്ടിയ ഗ്ലാസ്സ് തിരികെ വാങ്ങിച്ചു കൊണ്ട് തലയാട്ടി.

അകത്തേക്ക് ഒന്ന് കൂടി നോക്കി സാവധാനമാണ് ഫൈസി മുറ്റത്തേക്ക് ഇറങ്ങിയത്.

ഷൂ ഇട്ട് തിരിഞ്ഞു നോക്കുമ്പോൾ ശാരിക്കരികിൽ മീരയുമുണ്ട്.
“എല്ലാം.. ഓക്കേയല്ലേ?”
അവൻ ചോദിക്കുമ്പോൾ അതേയെന്നവൾ തലയാട്ടി.

കൊണ്ട് വന്നതിലെല്ലാം ഒരുപാട് ഇഷ്ടമായെന്ന് ആ മുഖത്ത് തന്നെയുണ്ടായിരുന്നു.

ശെരിയെന്നാ.. “

ഒന്ന് കൂടി അവരോട് യാത്ര പറഞ്ഞു കൊണ്ടവൻ ബൈക്ക് അവിടെയിട്ട് തിരിച്ചു കൊണ്ട് ഓടിച്ചു പോയി..

                              ❣️❣️

“അതേയ്… ഇനിയുമിങ്ങനെ കിന്നാരിച്ചോണ്ടിരുന്നാ അങ്ങേര് ആ കുഴീന്ന് എഴുന്നേറ്റിങ്ങു പോരും. പിന്നെ പണിയാകുവേ.. പറഞ്ഞില്ലെന്നു വേണ്ട “

ഒത്തിരി നേരമായിട്ടും മറിയാമ്മച്ചി കെട്ട്യോനോടുള്ള സ്വകാര്യം പറച്ചില് നിർത്തുന്നില്ലെന്ന് കണ്ടതും ക്രിസ്റ്റി അങ്ങോട്ട്‌ ചെന്നിട്ട് പറഞ്ഞു.

“ഒന്ന് പോയെടാ ചെർക്കാ.നിനക്കെ.. നിനക്കുണ്ടല്ലോ ഞങ്ങളോട് അസൂയയാണ് “
അതും പറഞ്ഞിട്ട് അവര് വാ പൊത്തി ചിരിച്ചു.

“പിന്നേയ്… അസൂയ.അതും നിങ്ങളോട്.. “

അവൻ ചുണ്ട് കോട്ടി.

“മതി.. എഴുന്നേറ്റു വന്നേ.നേരം ഇരുട്ടി തുടങ്ങി.എപ്പോ തുടങ്ങിയ പരിപാടിയാണ്.അങ്ങേർക്ക് അവിടെ കിടക്കാനും ഒരു സ്വസ്ഥത കൊടുക്കില്ലെന്ന് വല്ല നേർച്ചയുമുണ്ടോ?”

അവരെ പിടിച്ചെഴുന്നേൽപ്പിക്കുന്നതിന്റെ ഇടയിൽ തന്നെ അവൻ ചോദിച്ചു.

“നീ എന്റെ കയ്യീന്ന് വാങ്ങിക്കുവേ…”

മറിയാമ്മച്ചി അവനെ നോക്കി കണ്ണുരുട്ടി.

“പേടിക്കേണ്ട അച്ചായാ. ഈ സാധനനത്തിനെ ഇനി ഒരു മാസത്തിന് ഈ വഴി കാണിക്കൂല. ഇപ്രാവശ്യം ക്ഷമി…”

ക്രിസ്റ്റി കൈ കൂപ്പി കള്ളച്ചിരിയോടെ പറഞ്ഞത് കേൾക്കെ.. മറിയാമ്മച്ചി ഉറക്കെ പൊട്ടി ചിരിച്ചു പോയി.

ആ ചിരി കാണാനായി മനപ്പൂർവ്വമാണ് അവനങ്ങനെ പറഞ്ഞതും. ഇല്ലെങ്കിലിന്ന് മുഴുവനും ഇതും പറഞ്ഞിട്ട് തൂങ്ങി പിടിച്ചു നടക്കും.

അതവനും അറിയാം.

ഇങ്ങനാണേൽ ഇനി കൊണ്ട് പോവില്ലെന്നൊക്ക അവൻ ഭീക്ഷണിപ്പെടുത്താറുണ്ടേലും അത് വിജയിക്കാറില്ല പൊതുവെ.

കാരണം.. അവർക്കറിയാം… രണ്ടാഴ്ച കൂടുമ്പോ ഒരിക്കൽ എത്ര തിരക്കുണ്ടേൽ പോലും അവൻ മുടക്കാത്ത ശീലങ്ങളിൽ ഒന്നാണ് ഇതുമെന്നത്.

“പോയാലോ.. ഇനിയും ഇവിടെ നിന്നിങ്ങനെ ചിരിച്ച വല്ല പ്രേതവും ആണെന്ന് കരുത്തും “

അതും പറഞ്ഞിട്ട് മറിയമ്മച്ചിയേയും ചേർത്ത് പിടിച്ചു കൊണ്ടവൻ തിരികെ നടന്നു.

“ഇത്രേം നേരമൊക്കെ ആയോടാ?”
കാറിലേക്ക് കയറാനൊരുങ്ങും മുന്നേ കനം വെച്ച് തുടങ്ങുന്ന ഇരുട്ടിനെ നോക്കി മറിയാമ്മച്ചി ചോദിച്ചു.

“പിന്നല്ലാതെ… ഇന്നലെ കെട്ട് കഴിഞ്ഞവർക്ക് കാണില്ല.. ഇത്രേം പറയാനായിട്ട് “
ഡ്രൈവിംഗ് സീറ്റിലേക്കിരുന്ന് കൊണ്ട് ബെൽറ്റ് ഇടുന്നതിനിടെ ക്രിസ്റ്റി പറഞ്ഞു.

“ആണെങ്കിൽ.. നീ അങ്ങ് സഹിച്ചോ “

പുച്ഛത്തോടെ അവനെ നോക്കിയിട്ട് മറിയാമ്മച്ചിയും കയറിയിരുന്നു.

“ഇവിടം വരെയും വന്നിട്ട്.. അച്ചനെ ഒന്ന് കണ്ടില്ല…”

ക്രിസ്റ്റി കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പറഞ്ഞു.

“അവിടെ കുറുകി കൊണ്ട് നിന്നപ്പോ ഓർക്കണമായിരുന്നു ഇതൊക്കെ. ഇനിയിപ്പോ അച്ചന്റെ കത്തി കൂടി കഴിയുമ്പോഴേക്കും… അർദ്ധരാത്രി കഴിയും. അത് കൊണ്ട് തത്കാലം നമ്മക്ക് അച്ചനെ കാണൽ നെക്സ്റ്റ് ടൈം ഡിയർ “
മറിയമ്മാച്ചിയുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞിട്ട് അവൻ കണ്ണ് ചിമ്മി കാണിച്ചു.

“നിനക്കെന്താ ഇത്രേം ധൃതി. രാത്രി വല്ലോടത്തും പോകാനുണ്ടോ?”

മറിയാമ്മച്ചി ചോദിച്ചു.

“മ്മ്ഹ്ഹ്.. പോവാനല്ല.. വരാനുണ്ട് “

അവനൊരു ചിരിയോടെ പറഞ്ഞു.

“വരാനോ..?അതാര്..?”

“അതൊക്കെയുണ്ട്.. സമയവുമ്പോ അങ്ങ് നേരിട്ട് വരുവല്ലോ.. അപ്പൊ കാണാട്ടാ “

അതേ ചിരിയോടെ തന്നെ അവൻ പറഞ്ഞു.

“നിനക്കെന്താടാ മോനെ… ഒരു കള്ളലക്ഷണം?”

അവരുടെ നോട്ടം ക്രിസ്റ്റിയുടെ നേരെ കൂർത്തു.

“അത് നിങ്ങൾ കള്ളി ആയോണ്ട് തോന്നുന്നതാ “

അവൻ അതേ ചിരിയോടെ പുരികം പൊക്കി കാണിച്ചു.

വഴി നീളെ… പലവിധ വെളിച്ചം പടർത്തി കൊണ്ട് നിരവധി ബഹളങ്ങൾ.

വഴിയരികിൽ വണ്ടി നിർത്തി… മറിയമ്മച്ചിക്ക് ചായയും സ്നാക്സും വാങ്ങിച്ചു കൊടുത്തിട്ടാണ് അവൻ തിരികെ കൊണ്ട് പോയത്.

                            ❣️❣️

“ദേ മമ്മാ.. അവൾ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ?അങ്ങ് വന്നോളും. ദൈവത്തെയോർത്ത് ഇനി ഇതും പറഞ്ഞിട്ടെന്നെ ബുദ്ധിമുട്ടിക്കല്ലേ..പ്ലീസ്..”

കാരംസ്‌ ബോർഡിന്റെ മുന്നിൽ ഹരം പിടിച്ചിരിക്കുന്ന റിഷൻ ഡെയ്സിയുടെ കോൾ പെട്ടന്ന് തന്നെ കട്ട് ചെയ്തു.

ദേഹം വിറക്കുന്നത് പോലെ തോന്നിയപ്പോൾ ഡെയ്സി സോഫയിലിരുന്നു.

ഭയം കൊണ്ടവർ അങ്ങേയറ്റം തളർന്നു പോയിരുന്നു.

നാല് മണിക്ക് മുന്നേ എത്തേണ്ട മകളാണ്.

സമയം ആറ് കഴിഞ്ഞു. എന്നിട്ടും കാണുന്നില്ല.

ആരെയെങ്കിലും വിളിച്ചു അന്വേഷിച്ചു നോക്കണമെന്നുണ്ട്.
പക്ഷേ.. മക്കളുടെ സ്കൂളിലടക്കം പപ്പക്ക് മാത്രം പ്രവേശനമുള്ളു.

അവരുടെ കൂട്ടുകാർ ആരെന്ന് പോലുമറിയാത്ത ഗതികെട്ട ഒരമ്മയുടെ വേദന..!

പപ്പക്ക് മാത്രം എൻട്രിയുള്ളടത്തേക്ക് അറിയാതെ ഒരിക്കൽ കയറി പോയെന്ന് ആരോപണം പറഞ്ഞിട്ട് റിഷി തന്നെ പറയാത്തത് ഒന്നുമില്ലന്നതോർക്കേ വീണ്ടും വീണ്ടും അവർക്കുള്ളിലെ മുറിവിൽ നിന്നും രക്തം കിനിഞ്ഞു.

ദിലുവും ആ പതിവ് തെറ്റിക്കാറില്ല.

ഓരോന്നോർത്ത് കൊണ്ടവർക്ക് യാതൊരു സമാധാനവുമുണ്ടായിരുന്നില്ല.

മൂന്നോ നാലോ വട്ടം വിളിച്ചിട്ടും എടുക്കാത്ത വർക്കിയുടെ ഫോണിലേക്ക് വീണ്ടും അവർ കോൾ ചെയ്തു.

തുടരെ മൂന്നോ നാലോ പ്രാവശ്യം വീണ്ടും ശ്രമിച്ചിട്ടാണ് ആ ഫോൺ എടുത്തത്.

“എന്താടി.. ഞാൻ തിരക്കിലാണെന്ന് അറിഞ്ഞൂടെ? അതല്ലേ ഫോൺ എടുക്കാതിരുന്നത്. എന്നിട്ടും വിളിച്ചോണ്ടിരിക്കുവാ.. നാശം “

ഫോൺ എടുത്തതും വർക്കിയുടെ പരുഷമായ വാക്കുകൾ.

“വാ തുറന്നു വല്ലോം പറയാനുണ്ടേൽ.. പറഞ്ഞിട്ട് വെക്കെടി..ഞാൻ നിന്നെ പോലെ ചുമ്മാ ഇരുന്നു വിഴുങ്ങി ജീവിക്കുകയല്ല.”

ഡെയ്സിയുടെ ഒച്ചയൊന്നും കേൾക്കാഞ്ഞതും വർക്കി വീണ്ടും ഒച്ചയിട്ടു.

“ദിലു.. മോള്..”

അത് പറഞ്ഞതും അവര് കരഞ്ഞു പോയിരുന്നു.

“ദിലു… മോൾക്ക്.. മോൾക്കെന്ത് പറ്റി?”

“അവള്… അവളിനിയും വന്നിട്ടില്ല “

“വന്നിട്ടില്ലേ..? സമയമിത്രം ആയിട്ടും. വരാത്തെ പിന്നെ അവളെവിടെ പോയി?”

“എനിക്കറിയില്ല..”

ഡെയ്സിയുടെ കരച്ചിൽ കൂടി കേൾക്കാം ഉത്തരത്തിനൊപ്പം തന്നെ.

“നിനക്ക് പിന്നെ എന്തൊരു തേങ്ങയാ അറിയുന്നത്. നിന്ന് മോങ്ങാനും മൂത്ത മോനെ ഒലിപ്പിക്കാനുമല്ലാതെ. നീ അവളുടെ അമ്മയല്ലേടീ?”

ആ അവസ്ഥയിലും അവരെ കുറ്റപ്പെടുത്തി സംസാരിക്കാനാണ് അയാൾ വ്യഗ്രത കാണിച്ചത്.

“അവള്… അവള് അകത്തു വല്ലോം ഉണ്ടോ.?നീ ശെരിക്കും നോക്കിയോ?”

വർക്കി വീണ്ടും ചോദിച്ചു.

“ഇല്ല.. വന്നിട്ടില്ല. ഞാൻ നാല് മണി തൊട്ടേ കാത്തിരിപ്പാണ് “
കരച്ചിലിനിടെ ഡെയ്സി പറഞ്ഞു.

“അവളുടെ കൂട്ടുകാരെ ആരെങ്കിലും വിളിച്ചു നോക്കിയോ നീ?”

അതൊന്നും അവർക്കറിയില്ലെന്നു നല്ല വ്യക്തമായി അറിയാമായിരുന്നിട്ടും വേദനിപ്പിച്ചു രസിക്കാം എന്നുള്ള ഒരൊറ്റ ഉദ്ദേശത്തോടെ വർക്കി വീണ്ടും ചോദിച്ചു.

ഡെയ്സി ഉത്തരമൊന്നും പറയാതെ മൗനമായി കരഞ്ഞു.

“ഫോൺ വെച്ചിട് പോയി മോങ്ങിക്കോ.. നിന്നെ അതിന് കൊള്ളാം “

അത് പറഞ്ഞിട്ട് അയാൾ ഫോൺ ഓഫ് ചെയ്തു പോയി.

കട്ടായ ഫോണും കയ്യിൽ പിടിച്ചു കൊണ്ട് ഡെയ്സി ആ സോഫയിൽ മരവിച്ചിരുന്നു.

കടന്നു പോകുന്ന ഓരോ നിമിഷവും അവരെ വീണ്ടും വീണ്ടും ഭയപ്പെടുത്തി.

ശ്വാസം പോലും കിട്ടാതെ അവർ അവിടിരുന്നു ഉരുകി……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button