Novel

നിലാവിന്റെ തോഴൻ: ഭാഗം 34

[ad_1]

രചന: ജിഫ്‌ന നിസാർ

“ഇയ്യെന്താ ഷാദി ഒന്നും പറയാത്തെ ?”
ഹമീദിന്റെ സ്വരത്തിൽ നിറയെ ആശങ്കയാണ്.

അതേ ഭാവം തന്നെയാണ് നിയാസിനും.

വാലിന് തീ പിടിച്ചത് പോലെ ഷാഹിദിന്റെ മനസ്സിലിരിപ്പ് എന്തെന്നറിയാൻ ഓടി വന്നവരാണ്.

എന്നാൽ മുന്നിലിരിക്കുന്നവന്റെ ചിരി മായാത്ത മുഖം.
കണ്ണുകൾ അടച്ചു പിടിച്ചു കൊണ്ടവൻ ഏതോ പ്രണയഗാനത്തിന് കാതോർത്തു കിടക്കുന്നു.

കയ്യും കാലും പാട്ടിനൊപ്പം താളം പിടിക്കുന്നുമുണ്ട്.

പത്തു മിനിറ്റോളമായി ഹമീദും നിയാസും അവന്റെ മുന്നിൽ നിൽക്കുന്നു.

ഷാദിയെന്ന് വിളിച്ചപ്പോൾ ഒന്ന് മൂളി എന്നതൊഴിച്ചാൽ അവർക്കായ് അവനാ കണ്ണുകൾ പോലും തുറന്നില്ല.

ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് ഹമീദ് രണ്ടോ മൂന്നോ പ്രാവശ്യം ഒരേ ചോദ്യം ആവർത്തിച്ചു ചോദിച്ചിട്ടും അവനൊരു മാറ്റവുമില്ല.

“മനുഷ്യന് ഇത്രേം അഹങ്കാരം പാടില്ല.”

ഹമീദ് കേൾക്കാൻ പാകത്തിന് നിയാസ് അയാളുടെ കാതിനരികിൽ പോയി മന്ത്രിച്ചു.

അതേ ഭാവം അയാളുടെ മുഖത്തും ഉണ്ടായിരുന്നു.

ഷാഹിദ് വരും വരെയും ഒരു പ്രതീക്ഷയുണ്ടായിരുന്നു.

അറക്കൽ വീട്ടിലുള്ളവർക്കൊപ്പം ഫാത്തിമയെ വരുതിയിലാക്കാൻ അവനുണ്ടാവും ഏറ്റവും മുന്നിലെന്നുള്ള വളരെ വലിയൊരു പ്രതീക്ഷ.

ആ വിശ്വസം തകർന്നെന്ന് മാത്രമല്ല.. അവൾക്കൊപ്പം അവൻ കൂടി ചേരുകയാണുണ്ടായത്.

എന്നാലും എന്തോ ഒന്ന് അവന്റെ മനസ്സിലുണ്ടെന്ന് തീർച്ചയാണ്.

കൗശലത്തോടെ പിടക്കുന്ന  കണ്ണിൽ.. അവനെന്തോ മറച്ചു പിടിച്ചുണ്ടാവും.

ഷാഹിദിന്റെ ചെയ്തികളെ നേരിട്ട് അറിയാവുന്ന ഹമീദിന്റെ നിഗമനം തന്നെയാണ് നിയാസിനും.

എന്നിട്ടും അവന് മുന്നിൽ വന്ന് നിൽക്കുന്നത് അടക്കാൻ കഴിയാത്ത ജിജ്ഞാസ കൊണ്ടാണ്.
അപ്പോഴാണ് അവന്റെയൊരു ഒടുക്കത്തെ പാട്ട് ആസ്വദനം.

ഹമീദിന്റെ കടപല്ലുകൾ ഞെരിഞ്ഞു.

“വാ.. ഇപ്പൊ പോയിട്ട് അവന്റെ പാട്ട് കേൾക്കൽ തീർന്നിട്ട് വരാം “

പല്ല് കടിച്ചു പിടിച്ചു കൊണ്ട് തന്നെ ഹമീദ് നിയാസിനോട് പറഞ്ഞു.

ഷാദിയെ ഒന്ന് കൂടി നോക്കിയതിനു ശേഷം രണ്ടാളും പോവാൻ വേണ്ടി തിരിഞ്ഞു.

“വല്ലിക്ക ഒന്ന് നിന്നേ..”

പിന്നിൽ നിന്നും ഷാഹിദിന്റെ മുഴക്കമുള്ള സ്വരം.

തിരിഞ്ഞു നോക്കും മുന്നേ അറിയാതെ തന്നെ ഹമീദും നിയാസും നിന്നു പോയി.

ഷാദി കൈ എത്തിച്ചിട്ട് പാട്ട് ഓഫ് ചെയ്തു കൊണ്ട് എഴുന്നേറ്റു.

“ഞാനെന്തിനാണ് ഫാത്തിമയെ പ്രൊട്ടക്ട്ട് ചെയ്യുന്നതെന്നറിയണം.. അതല്ലേ വേണ്ടത്?”

നേർത്തൊരു ചിരിയോടെ അവൻ അവർക്ക് മുന്നിൽ വന്നു നിന്നിട്ട് ചോദിച്ചു.

കൃത്യമായ വർക്ക്ഔട്ട്‌ കൊണ്ട് ദൃഡപെടുത്തിയ അവന്റെ നക്നമായ മേനിയിലൂടെ നിയസിന്റെ കണ്ണുകൾ അസൂയയോടെ ഉഴറി നടന്നു.

കയ്യില്ലാത്ത ഒരു ബനിയനും മുട്ടോളമിറങ്ങി കിടക്കുന്ന ഒരു ബെർമുഡയുമാണ് അവന്റെ വേഷം.

ക്ളീൻ ഷേവ് ചെയ്ത മുഖത്തെ ഏറ്റവും വലിയ ആകർഷണം അവന്റെ ചിരിയാണ്.

“നിയാസിക്ക വളർത്തുന്ന ആ കോഴി ഒരുപാട് മൂത്തു പോയിട്ടുണ്ട് കേട്ടോ. ഇനി പിടിച്ചു അറുക്കുന്നതാണ് നല്ലത് “

നിയസിന്റെ നോട്ടം കണ്ടതും ഷാഹിദ് കളിയായ് പറഞ്ഞു.

വിളറി വെളുത്ത മുഖത്തേക്ക് മങ്ങിയൊരു ചിരി വാരി തേച്ചിട്ട് നിയാസ് തല ചൊറിഞ്ഞു.

“അപ്പൊ നമ്മൾ പറഞ്ഞു വന്നത്… ഫാത്തിമ.. അവളെ കുറിച്ചല്ലേ?”
താടി ഉഴിഞ്ഞു കൊണ്ട് ഷാഹിദ് അവരെ നോക്കി.

അതേയെന്ന് ഹമീദ് തലയാട്ടി.

“കൊല്ലാനാണോ വളർത്താനാണോ ഷാഹിദ് കൂടെ കൂട്ടിയതെന്ന് സംശയം ഉണ്ടല്ലേ?”

ചിരിച്ചു കൊണ്ട് അവൻ വീണ്ടും ചോദിച്ചു.

അതിനുത്തരം പറയാതെ രണ്ടാളും പരസ്പരം നോക്കി.

“ഈ ഇട്ടാ വട്ടത്തിൽ കളിച്ചു തഴഞ്ഞെന്ന് കരുതി… ലോകം മുഴുവനും ആ അഹങ്കാരത്തോടെ നോക്കി കാണാൻ പാടുണ്ടോ വല്ലിക്കാ.. പൊട്ടത്തരമാവില്ലേ അത്?”

പരിഹാസത്തോടെയാണ് ഷാഹിദിന്റെ ചിരി.

വീണ്ടും സ്വന്തം പല്ലുകൾ കടിച്ചമർത്തി ദേഷ്യം ഒതുക്കാനെ ഹമീദിനും നിയാസിനും ആയുള്ളൂ.

“അതേ കണ്ണോടെ എന്നെയും കാണരുത്. കാരണം എനിക്ക് മുന്നിൽ നിങ്ങൾക്കറിയാമെന്ന് പറയുന്ന കളികളുടെ ഏറ്റവും മുന്തിയ ഇനങ്ങളുണ്ട്. പലയിടത്തും പഴറ്റി തെളിഞ്ഞു കോടികൾ നേടിയിട്ടുമുണ്ട് ഞാൻ .”

അൽപ്പം അഹങ്കാരത്തോടെ ഷാഹിദ് അവരെ നോക്കി.
രണ്ടാളും മിണ്ടിയില്ല. അവനെ നോക്കിയതുമില്ല.

“വ്യക്തമായ ഒരു പ്ലാൻ വേണം ഫാത്തിമയോട് ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ. നിങ്ങൾ കരുതിയത് പോലെ.. അവഗണിച്ചു മാറ്റി നിർത്തിയാലും ഒച്ചയിട്ട് പേടിപ്പിച്ചാലും കയ്യിലുള്ള കോടികൾ യാതൊരു എതിർപ്പുമില്ലാതെ വിട്ട് തരുന്നൊരു വിഡ്ഢിയാണ് ഫാത്തിമയെന്ന് ഞാൻ കരുതുന്നില്ല.. അങ്ങനെ കരുതാൻ നിങ്ങളെ പോലെ ഞാൻ വിഡ്ഢിയുമല്ല.”

അവന്റെ ചുണ്ടുകൾ കോടി.
ഹമീദ് നിയാസിനെയും ഷാഹിദിനെയും മാറി മാറി നോക്കി.

“എല്ലായിടത്തും കൈ കരുത്തു കൊണ്ട് മാത്രം ജയിക്കാനാവില്ല ഗയ്സ്.അങ്ങനെയുള്ളിടത്ത് ബുദ്ധി കൊണ്ട് ജയിക്കാൻ കഴിയണം. അത് ബുദ്ധിയുള്ളവരോട് പറഞ്ഞിട്ടല്ലേ കാര്യം? നിങ്ങൾക്കാർക്കും അതുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കിൽ.. ആ പെണ്ണിനോട്‌ ചേർന്ന് നിന്ന് വിശ്വസം നേടിയെടുക്കാൻ ശ്രമിക്കുന്നതിനു പകരം… അതിനെ പരമാവധി മാറ്റി നിർത്തുവോ “

ഇപ്രാവശ്യം അവന്റെ മുഖം നിറഞ്ഞതത്രെയും ദേഷ്യമായിരുന്നു.

ഇനി അതിന്റെ തീവ്രത എത്രത്തോളം കൂടുമെന്ന് പടച്ചോന് മാത്രം അറിയാം.ദേഷ്യം പിടിച്ചു കഴിഞ്ഞാൽ ഷാഹിദിനെ പിന്നെ അടക്കാൻ വല്ല്യ പാടാണെന്ന് രണ്ടാളും ഭയത്തോടെയോർത്തു.
അവന്റെ അരികിലേക്ക് വരേണ്ടിയിരുന്നില്ല എന്ന് പോലും തോന്നി.. ഹമീദിനും നിയാസിനും.

“ഒന്നും രണ്ടും ലക്ഷമല്ല. നമ്മക്കൊന്നും ഊഹിക്കാൻ കൂടി കഴിയാത്ത അത്രയും വലിയൊരു തുക മകളുടെ പേരിൽ.. ഷെയർ മാർക്കറ്റിൽ നിഷേപിച്ചിട്ടാണ് അവളുടെ തന്ത പോയത്. വർഷങ്ങൾ കൊണ്ട് അത് പത്തോ പതിനഞ്ചോ ഇരട്ടി ആയിട്ടുണ്ടെന്നാണ് എനിക്ക് കിട്ടിയ അറിവ്.ഞാനത് വളരെ രഹസ്യമായി അറിഞ്ഞതാണ്. നിങ്ങളോട് എനിക്കത് പറയേണ്ട യാതൊരു ആവിശ്യവുമില്ലായിരുന്നു. ശെരിയല്ലേ?”

കൗശലത്തോടെ ഷാഹിദ് ചോദിച്ചു.

“ഫാത്തിമക്ക് അറിയില്ല ഈ കാര്യം. ഏതെങ്കിലും നുണ പറഞ്ഞവളുടെ അരികിലെത്തി ആ കാശ് മുഴുവനും എനിക്ക് സ്വന്തമാക്കാൻ ഷാഹിദിന് ഒരു പൂ പറിക്കുന്നത്രയും സിമ്പിളാണെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ നിങ്ങൾക്ക്?”

ഇല്ലെന്ന് തലയാട്ടി കൊണ്ട് ഏട്ടനും അനിയനും പരസ്പരം നോക്കി.

“കിട്ടുന്നത് നിങ്ങൾക്ക് കൂടി ഷെയർ ചെയ്യാനുള്ള എന്റെ പ്ലാൻ.. നിങ്ങളായിട്ട് തകർക്കാൻ നോക്കരുത്. നഷ്ടം എനിക്ക് കൂടിയാണ്. അറിയാലോ.. നഷ്ടപെടലിനെ ഞാനൊട്ടും ഇഷ്ടപ്പെടുന്നില്ലെന്ന്.. അതിന് കാരണക്കാരായവരെ വെറുതെ വിടാറുമില്ല”

ഷാഹിദ് പറഞ്ഞു കേട്ടപ്പോൾ.. അത്രയും തുക സ്വന്തമാവുന്നത് ഓർത്തിട്ട് ഏട്ടനും അനിയനും കുളിര് കോരുന്നുണ്ടായിരുന്നു.

“ഇതിനെ കുറിച്ച് അവൾക്കൊരു നേരിയ അറിവ് പോലുമില്ല. അവൾ ഇതറിയുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കിക്കേ..? ഇപ്പോഴത്തെ സാഹചര്യം വെച്ചു അതിലൊരു ചില്ലി കാശ് പോലും പിന്നെ നമ്മൾക്കു  സോറി.. നിങ്ങൾക്ക് സ്വപ്നം കാണാൻ ആവുമോ?”
ഷാഹിദിന്റെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടി കാണിക്കാൻ രണ്ടാൾക്കും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.

“ഇനി.. ഇനി എന്ത് ചെയ്യും മോനെ?”

കാശ് നഷ്ടപ്പെടുമോ എന്നോർത്ത് കൊണ്ടാവണം.. ഹമീദിന്റെ സ്വരം വിറച്ചു.

“ഇനി നിങ്ങൾക്ക് പ്രതേകിച്ചു ഒന്നും ചെയ്യാനും പറയാനുമൊന്നുമില്ല. പക്ഷേ എനിക്കങ്ങനെയല്ല. എനിക്ക്… എനിക്ക് ചെയ്യാൻ ഒരുപാടുണ്ട് “

ഗൂഡമായൊരു ചിരിയോടെ ഷാഹിദ് അവരെ നോക്കി.

“സ്നേഹം… സ്നേഹമാണെന്റെ ആയുധം. മുറിവേൽപ്പിക്കാനും തോൽപ്പിച്ചു തളർത്താനും ആയിരം വഴികൾ ഉണ്ടന്നിരിക്കെ.. മനുഷ്യൻ എന്തിനാണ് കൃതമായി സ്നേഹത്തെ തന്നെ കൂട്ട് പിടിക്കുന്നതറിയുവോ നിങ്ങൾക്ക്?അതിന്റെ പിന്നിലൊരു ലോജിക്കുണ്ട്.. എന്തെന്നറിയുവോ..?”

ക്രൂരമായൊരു ചിരിയോടെ ഷാഹിദ് അവരെ തുറിച്ചു നോക്കി.

“തകർക്കാനും തളർത്താനും സ്നേഹത്തിനോളം മികച്ചൊരു ആയുധവും ഇന്നേ വരെ ആരും കണ്ട് പിടിച്ചിട്ടില്ല… ഇനി കണ്ടു പിടിക്കാനും പോകുന്നില്ല..”

അവന്റെ കഴുകൻ കണ്ണുകളിൽ വല്ലാത്തൊരു ഭാവം.

“ഞാനവളെ സ്നേഹിക്കും.. സ്നേഹം കൊണ്ടങ്ങു വീർപ്പു മുട്ടിക്കും. ഒടുവിൽ… ഒടുവിലീ ഷാദിക്ക എന്ത് പറഞ്ഞാലും അവളനുസരിക്കുന്ന വിധം.. ഞാനവളെ എന്റെ സ്നേഹം കൊണ്ട് കെട്ടിയിടും…”

കൈകൾ വിരിച്ചു… കണ്ണടച്ചു കൊണ്ട് ഷാഹിദ് പതിയെ പറഞ്ഞു..

പിന്നെ.. ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു..

                             ❣️❣️

“നിങ്ങളല്ലേ എല്ലാത്തിനും അവളെ അനാവശ്യമായി സപ്പോർട്ട് ചെയ്യാറുള്ളത്.?ഞാൻ പറയുന്നത് കേൾക്കാൻ പോലും കൂട്ടാക്കാത്ത വിധം എന്റെ മക്കളെ പറഞ്ഞു തിരിച്ചതും നിങ്ങളല്ലേ?”

മുന്നിൽ നിന്നും പരിധി വിട്ട് വർക്കി ഉറഞ്ഞു തുള്ളിയപ്പോൾ ഡെയ്സി ദേഷ്യത്തോടെ ചോദിച്ചു.

വർക്കി അവരെ തുറിച്ചു നോക്കി.

അവളുടെ കൂട്ടുകാരിയെയും സ്കൂൾ പ്രിൻസിപ്പളിനെയും വിളിച്ചിട്ട് ദിൽനയെ അന്വേഷിച്ചപ്പോൾ മാത്രമാണ് അവൾ അന്നങ്ങോട്ട് ചെന്നില്ലെന്ന് വർക്കിയും.. അയാൾ പറഞ്ഞിട്ട് ഡെയ്സിയും അറിയുന്നത്.

വന്നു കയറിയപ്പോൾ തുടങ്ങിയ പ്രഹസനമാണ് അയാൾ.

എതിർത്തൊന്നും പറയാൻ കഴിയാത്ത വിധം തളർന്നു പോയ ഡെയ്സിയുടെ നിറഞ്ഞ കണ്ണുകളപ്പോഴും ഗേറ്റിലേക്ക് തന്നെ നീണ്ടു.
ഒട്ടും സഹിക്കാൻ വയ്യാതെയായപ്പോഴുള്ള ആ മറുപടിക്ക്.. കൈ വീശി അടിച്ചു കൊണ്ടാണ് വർക്കി ദേഷ്യം തീർത്തത്.

“നീ അമ്മയല്ലേ? നീയല്ലേ ശ്രദ്ധിക്കേണ്ടത്?”

കലിയോടെ അയാൾ മുരണ്ടു.

“എന്റെ മക്കളുടെ കാര്യം നോക്കാൻ തത്കാലം എനിക്കറിയാം. നീ ഒന്നിലും ഇടപെട്ട് നശിപ്പിക്കാതിരുന്നാ മതി.”യെന്ന് മക്കളുടെ മുന്നിൽ വെച്ചു ഡെയ്സിയോട് പറഞ്ഞതെല്ലാം സൗകര്യപൂർവ്വം അപ്പോൾ അയാൾ മറന്നു കളഞ്ഞിരുന്നു.

“ഞാനെന്ന അമ്മയ്ക്ക് മക്കളുടെ മുന്നിൽ വിലയില്ലാതെയാവുന്നത് നിങ്ങളെന്ന അച്ഛൻ കാരണമാണ് “

വീണ്ടും അടി കിട്ടുമെന്ന് ഉറപ്പുണ്ടായിട്ടും ഡെയ്സി പറഞ്ഞു.

പ്രതീക്ഷിച്ചത് പോലെ വർക്കിയുടെ കൈകൾ ഡെയ്സിയുടെ കഴുത്തിൽ മുറുകി..

ആ കാഴ്ചയും കണ്ടു കൊണ്ടാണ് ക്രിസ്റ്റി അകത്തേക്ക് കയറി വന്നത്.

ഊക്കോടെ പിന്നിലുള്ള വാതിലിനൊരു ചവിട്ട് കൊടുത്തു അവൻ.
ഞെട്ടി കൊണ്ട് വർക്കി നോക്കിയതും ദേഷ്യം കൊണ്ട് കലങ്ങിയ അവന്റെ കണ്ണുകളാണ് ആദ്യം കണ്ടത്.

അറിയാതെ തന്നെ വർക്കിയുടെ കൈകൾ അയഞ്ഞു.

ഡെയ്സിയുടെയും കണ്ണുകൾ അവന്റെ കല്ലിച്ച മുഖത്തേക്കാണ്.

വർക്കിക്ക് നേരെയാണ് അവന്റെ നോട്ടം.

“മറിയാമ്മച്ചി… ദിലു… അവള് വന്നില്ല “

നെഞ്ചിൽ നിന്നുമുയരുന്ന ഡെയ്സിയുടെ വാക്കുകൾ കേട്ടതും ക്രിസ്റ്റിയുടെ കണ്ണുകൾ പിടച്ചു.

“വന്നില്ലേ..? വരാതെ പിന്നെയെവിടെ പോയി?”

മറിയാമ്മച്ചി ക്രിസ്റ്റിയെ കടന്ന് ഡെയ്സിയുടെ അരികിൽ ചെന്നു കൊണ്ട് ചോദിച്ചു.

“എനിക്കറിയില്ല. സ്കൂളിലും എത്തിയിട്ടില്ലെന്ന് “

പാതി കരച്ചിലോടെയാണ് പറയുന്നത്.

രാവിലെ തനിക്ക് മുന്നിൽ നിന്നിരുന്ന ദിൽനയുടെ മുഖം ക്രിസ്റ്റിയുടെ ഉള്ളിലേക്ക് ഇരച്ചെത്തി.

അവളുടെ മുഖത്തു കണ്ട ആ പതർച്ച..

അവന്റെ ഹൃദയം അതിശക്തമായി മിടിച്ചു.

അന്നത്തെ ദിവസം അവനെ പൊതിഞ്ഞു നിന്നിരുന്ന ആ അസ്വസ്ത്ഥത വീണ്ടും അവനിലേക്ക് വലിഞ്ഞു കയറി ശ്വാസം മുട്ടിച്ചു.

തൊട്ടരികിൽ നിന്നുള്ള ഡെയ്സിയുടെ ച്ചങ്ക് പൊട്ടിയുള്ള കരച്ചിൽ.

അകത്തേക്ക് കയറിയവൻ.. തിരിച്ചിറങ്ങി.

“ഞാൻ.. ഞാൻ നോക്കിയിട്ട് വരാം.. പേടിക്കേണ്ട..”

ആടോടെന്നില്ലാതെ അത്രയും പറഞ്ഞു കൊണ്ടവൻ മുറ്റത്തേക്ക് തന്നെ ഓടിയിറങ്ങി.

“ഓഓഓ… എന്റെ മോളെ അന്വേഷിച്ചു കണ്ടു പിടിക്കാൻ എനിക്കൊരു വരത്തന്റെയും സഹായം വേണ്ടടി. വെറുതെ ഷോ കാണിക്കാൻ നിൽക്കാതെ കയറി പോകാൻ പറ നീ “

മുറ്റത്തേക്കിറങ്ങിയ ക്രിസ്റ്റിയെ നോക്കി വർക്കി ഡെയ്സിയോട് പറഞ്ഞു.

കൈകൾ ചുരുട്ടി പിടിച്ചു കൊണ്ട് ക്രിസ്റ്റി ദേഷ്യമൊതുക്കി.
ഈ സമയം അയാളുടെ വാക്കുകൾക്ക് മറുപടി കൊടുത്തു കളയാനുള്ളതല്ലെന്ന് അവന് നന്നായി അറിയാമായിരുന്നത് കൊണ്ട് തന്നെ ധൃതിയിൽ കാറിന്റെ നേരെ ഓടി 

ഡോർ തുറക്കും മുന്നേ ഗേറ്റ് കടന്നൊരു കാർ കടന്നു വന്നിരുന്നു.

മുഖത്തേക്ക് വെളിച്ചം വീണതും ക്രിസ്റ്റി കൈകൾ കണ്ണിന് മീതെ വെച്ച് കാറിന് നേരെ സൂക്ഷിച്ചു നോക്കി………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button