Novel

നിലാവിന്റെ തോഴൻ: ഭാഗം 38

[ad_1]

രചന: ജിഫ്‌ന നിസാർ

ക്രിസ്റ്റിയുടെ അത് വരെയും കണ്ട് പരിചിതമല്ലാത്ത പ്രണയം നിറഞ്ഞ മുഖം.

പ്രിയപ്പെട്ട ആരെയോ കാണാൻ അത്രമേൽ പിടക്കുന്ന അവന്റെ മിഴികൾ.

പ്രണയഭാരത്താൽ തുടിക്കുന്ന ഹൃദയം.

എല്ലാം.. എല്ലാം അന്നാദ്യമായി കാണുന്നത്തിന്റെ ആശ്ചര്യമുണ്ടായിരുന്നു ഫൈസിക്ക്.

ആര്യൻ അവനെ അത്രത്തോളം അറിഞ്ഞിട്ടില്ലയെങ്കിലും ആ ഭാവം അവനും പുതുമയുള്ളതാണ്.

ഹൃദയത്തിലുള്ളത് അത് പോലെ ക്രിസ്റ്റി അവർക്ക് മുന്നിൽ മനോഹരമായി വരച്ചു ചേർക്കപ്പെട്ടപ്പോൾ മാത്രമാണ് ആ മനസ്സിൽ അത്രയും ആഴത്തിൽ ഫാത്തിമ വേരോടി തുടങ്ങിയ കാര്യം അവരറിഞ്ഞതും.

“രണ്ടു ദിവസോ…. രണ്ടു ദിവസമൊന്നുമല്ല ഫൈസി. ഞാൻ അവളെയും അവളെന്നും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ജീവിതത്തിലൊരിക്കൽ പോലും ഇനി കാണുമെന്നു പ്രതീക്ഷയില്ലാഞ്ഞിട്ടും ഒരുപാട് ചങ്ക് തകർക്കുന്ന അനുഭവങ്ങളുടെ തീ ചൂളയിൽ പൊള്ളി പിടഞ്ഞിട്ടും പരസ്പരം ഓർത്തിരുന്നുവെങ്കിൽ.. മറവിക്ക് വിട്ട് കൊടുക്കാതെ എന്റെ ഓർമകളെ അവളും അവളെ ഞാനും സംരക്ഷിച്ച് കൊണ്ട് നടന്നിയുണ്ടെങ്കിൽ.. അതിന് സ്നേഹമെന്നല്ലാതെ.. വേറെന്ത് പേരാണ് ഫൈസി പറയേണ്ടത് “

“വെറുമൊരു രണ്ടു ദിവസം കൊണ്ട് അവളെങ്ങനെ.. നിന്നെ ഇത്രേം സ്വാധീനിച്ചുവെന്ന “ഫൈസിയുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്.

ഉള്ളിലെ വികാരതള്ളിച്ചയിൽ ക്രിസ്റ്റി കിതക്കുന്നുണ്ടായിരുന്നു.
ചെമ്പരത്തി പൂ പോലെ അവന്റെ മുഖം ചുവന്നു വിങ്ങി.

ഫൈസിയും ആര്യാനും അവനെ ഇമ ചിമ്മാതെ നോക്കി കാണുകയാണ്.

“ആദ്യകാഴ്ചയിൽ തന്നെ അവളെന്റെ ആരൊക്കെയോ പോലെ എനിക്ക് തോന്നിയിരുന്നു. അവളെ അറിയാമെന്നു എന്റെ ഹൃദയം വെല്ലുവിളിച്ച് കൊണ്ടേയിരുന്നു. ഒടുവിൽ… ഒടുവിലെന്റെ മുഖത്തു നോക്കി.. അറക്കലെ സലാമിന്റെ മകളാണെന്നെ അവൾ പറഞ്ഞ ആ നിമിഷം.. ഞാൻ വീണ്ടും.. വീണ്ടും ആ പത്തു വയസുകാരനിലേക്ക് എടുത്തെറിയപ്പെട്ടിരുന്നു. പിന്നെയങ്ങോട്ട് ഞാൻ.. ഞാനവളുടെ ഇച്ഛയായിട്ട് തന്നെയാണ് ആ മുന്നിലേക്ക് നിന്നത്. അത്രയ്ക്ക് റിസ്ക് ഉണ്ടെന്ന് നീ ഓർമപ്പെടുത്തിയിട്ടും.. എനിക്ക്.. എനിക്കവളെ ഉപേക്ഷിച്ചു കളയാൻ കഴിയാഞ്ഞതും അവളെന്റെ….”

ഫൈസിയെ നോക്കി നേർത്തൊരു ചിരിയോടെ ക്രിസ്റ്റി പറഞ്ഞതും അവൻ താടിക്ക് കൈ കൊടുത്തിട്ട് അവനെ നോക്കിയിരുന്നു.

ആര്യനും ചെറിയൊരു ചിരിയോടെ അവനിലേക്ക് തന്നെയാണ് നോക്കുന്നത്.

എന്നോ ഹൃദയത്തിൽ ചേർത്ത് വെച്ചൊരു സ്നേഹത്തിന്റെ കഥയാണ് അത്രമേൽ ആർദ്രമായി ക്രിസ്റ്റി പറയുന്നത്.
കേൾക്കാൻ ഇമ്പമുള്ളൊരു ഗസൽ പോലെ… അവനത് ആസ്വദിക്കുകയാണ്.കേട്ടിരിക്കുന്നവരും.

“ഞാൻ… ഞാൻ കാത്തിരുന്നത് പോലെ.. ഓർത്തിരുന്നത് പോലെ അവളെന്നെയും ഓർക്കുന്നുവെന്നും കാത്തിരുന്നുവെന്നും അറിഞ്ഞ നിമിഷം ഞാനുറപ്പിച്ചു വെച്ചതാണ്.. ഇനിയീ ലോകത്തിലെ ഒന്നിനും വേണ്ടിയിട്ട് പാത്തുവിനെ അവളുടെ ഇച്ഛാ ഉപേക്ഷിച്ചു കളയില്ലെന്ന്.”

ആവിശ്യത്തിലേറെ ഉറപ്പുണ്ടായിരുന്നു ക്രിസ്റ്റി അത് പറയുമ്പോൾ.

ഫൈസിക്കും ആര്യനും അത് പെട്ടന്ന് മനസ്സിലായി.

“നിങ്ങളെ ഞാൻ എവിടെയോ കണ്ടത് പോലെ.. നിങ്ങളെ എനിക്ക് മുന്നേ അറിയാമെന്നും അവളെന്നോട് പറഞ്ഞ നിമിഷം.. ഞാൻ തേടുന്നവളും.. അവൾ തേടുന്നവനും ഇപ്പൊ ഒരേ കുട കീഴിലാണെന്ന് ആ കണ്ണിലേക്ക് നോക്കി പറയണം എന്നുണ്ടായിരുന്നു. പക്ഷേ… പക്ഷേ അന്നെനിക്ക് അതിന് പറ്റിയില്ല. അത് പോലൊരു വഴി വക്കിൽ വെച്ചല്ല.. വർഷങ്ങളുടെ കാത്തിരിപ്പിന്റെ റിസൾട് അവളറിയേണ്ടതെന്ന് എനിക്ക് തോന്നി. അന്നത്തെ ഒരു പൊട്ട ചിന്ത..”

വീണ്ടും ക്രിസ്റ്റിയുടെ മുഖത്ത് അസ്വസ്ത്ഥത നിറഞ്ഞു.

“പറയണമായിരുന്നു ഞാൻ.. ഞാൻ തന്നെയാണ് ഈ നാട്ടിലെത്തിയത് മുതൽ അവൾ തേടുന്ന അവളുടെ ഇച്ഛയെന്ന് പറയണമായിരുന്നു. എങ്കിൽ… “

പാതിയിൽ നിർത്തി ക്രിസ്റ്റി ഫൈസിയെയും ആര്യനെയും നോക്കി.

“തെറ്റി പോയി… നിന്നെ മനസ്സിലാക്കുന്നതിൽ എനിക്കൊരുപാട് തെറ്റി പോയി ക്രിസ്റ്റി “
നെടുവീർപ്പോടെ ഫൈസി പറഞ്ഞു.

അത് തന്നെയാണ് ആര്യനും പറയാനുള്ളതെന്ന് അവന്റ മുഖം കണ്ടാൽ അറിയാം.

“ഇത്.. ഇതുണ്ടല്ലോ ഒരാളോട് തോന്നുന്ന വെറുമൊരു ഇഷ്ടമല്ല ക്രിസ്റ്റി. ആത്മാവിനാഴങ്ങളിൽ ഹൃദയം കൊണ്ടെഴുതിയ പ്രണയകാവ്യമാണ്. മറ്റൊരാൾ നിന്നോട് മത്സരിച്ചാൽ തോറ്റ് പോകുന്ന നിന്റെ പ്രണയം..”

ഫൈസിയുടെയും സ്വരം ആർദ്രമായി പോയിരുന്നു.

ക്രിസ്റ്റി അതിനുത്തമൊന്നും പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
അത് വരെയും ചൂഴ്ന്ന് നിന്നിരുന്ന വലിയൊരു അസ്വസ്തയുടെ മൂടുപടം അഴിഞ്ഞു വീണത് പോലൊരു ആശ്വാസം തോന്നി അവന്, അവരോടെല്ലാം തുറന്നു പറഞ്ഞപ്പോൾ.

“ഇനി പറ… മനസ്സിൽ ഇതിന്റെ കനലുണ്ടായിട്ടാണോ നീ ഇത്രേം നേരം മൂകമായിരുന്നത്?”

ഫൈസി ചോദിച്ചു.
ക്രിസ്റ്റി അല്ലെന്ന് തലയാട്ടി കാണിച്ചു.

“പിന്നെ…?”

“എനിക്കവളെ കാണണം ഫൈസി. ഉള്ളിലുള്ളതെല്ലാം അവളോട് മുഖത്ത് നോക്കി പറയണം. തൊട്ടരുകിൽ നിന്നിട്ട് ആ സന്തോഷം അറിയണം..”

ക്രിസ്റ്റി ഫൈസിയെ നോക്കി.

“ഒറ്റ ദിവസം കൊണ്ട് മാറ്റം വരുന്നവരാരും അറക്കൽ തറവാട്ടിൽ ഇല്ലെന്ന് എന്നേക്കാൾ നന്നായി നിനക്കറിയാമല്ലോ?”

ക്രിസ്റ്റിയുടെ ചോദ്യത്തിന് അതേയെന്ന് ഫൈസി തലയാട്ടി.

“രക്ഷപെട്ടു കാണുമെന്നു നമ്മൾ ആശ്വാസിക്കുമ്പോൾ.. അവള്.. അവള് വേറൊരു കെണിയിൽ പ്പെട്ടിട്ടുണ്ടങ്കിലോ ഫൈസി? ഇത്തിരി മുന്നേ നമ്മളൊന്ന് കണ്ടെത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ രക്ഷപെടുത്തി എടുക്കാവുന്ന…. ഒരു കുരിക്കിലാണ് അവളെങ്കിലോ.? എനിക്ക്.. എനിക്കതോർക്കുമ്പോൾ ശ്വാസം മുട്ടുന്നെടാ “

ക്രിസ്റ്റി ഫൈസിയുടെ അരികിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു.

“അതൊന്നറിയാതെ… ഞാൻ… എനിക്ക് പറ്റുന്നില്ലടാ. കൈ നീട്ടി പിടിക്കാവുന്ന അത്രയും അടുത്തുണ്ടായിരുന്നിട്ടും.. ഇത്രേം കാത്ത് കാത്തിരുന്നു കണ്ടു പിടിച്ചിട്ടോടുവിൽ… ഞാൻ…എനിക്കറിയില്ല ഫൈസി.. എന്റെ ഇപ്പോഴത്തെ അവസ്ഥ ഞാനെങ്ങനെ നിങ്ങളെ അറിയിക്കുമെന്ന് “

ഉള്ളിലെ സംഘർഷം വാക്കുകൾ കൊണ്ട് അവർക്ക് മുന്നിൽ കുടഞ്ഞിടാൻ കഴിയാത്ത നിസ്സാഹായത യോടെ ക്രിസ്റ്റി കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു കുനിഞ്ഞിരുന്നു.

അവൻ പറയുന്നതിലും അൽപ്പം കാര്യമുണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഫൈസിക്കും അവനോട് പറയാനൊരു മറുപടി കിട്ടാഞ്ഞത്.

അറക്കൽ തറവാട്ടിൽ ഇനിയൊരു മാറ്റം വരികയെന്നത്.. സൂര്യൻ പടിഞ്ഞാറുദിക്കുന്നത് പോലെ പ്രായാസമുള്ളതാണെന്ന് ഫൈസിക്കും നന്നായി അറിയാം.

“നീ.. വിഷമിക്കല്ലേ.. എന്തേലും ഒരു വഴി ഉണ്ടാകും “
ക്രിസ്റ്റിയുടെ തോളിൽ തട്ടി അത് പറയുമ്പോഴും.. എന്താണോരു വഴിയെന്നത് തന്നെയായിരുന്നു ഫൈസിയുടെ മനസ്സിൽ നിറഞ്ഞതത്രയും.

                          💞💞💞

ഉച്ചക്കുള്ള ഭക്ഷണം കൂടി കഴിച്ചിട്ടാണ് വർക്കി സൂസന്റെ വീട്ടിൽ നിന്ന് പോകാനിറങ്ങിയത്.

“പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ അങ്കിൾ?”
മുറ്റത്തേക്കിറങ്ങിയ അയാളോട് റോയ്സ് ഒന്ന് കൂടി വിളിച്ചു ചോദിച്ചു.

“ഇല്ലെടാ.. അതങ്ങനെയങ്ങ് മറക്കുവോ ഞാൻ? എന്നെ അപമാനിച്ചു രസിക്കുന്നവനെ ഒന്ന് കുടഞ്ഞിടാൻ കിട്ടുന്ന അവസരമല്ലേ.? ഞാനത് വെറുതെ കളയുവോ?”

ക്രൂരത നിറഞ്ഞൊരു ഭാവമായിരുന്നു അത് പറയുമ്പോൾ വർക്കിയുടെ കണ്ണുകളിൽ.

റോയ്സും സൂസനും പരസ്പരം നോക്കി ചിരിയൊതുക്കി.

ശേഷം അവരുടെ നോട്ടം തോമസിൽ തങ്ങി. ഗൂഡമായൊരു ചിരിയോടെ അയാളും അവരെ നോക്കി.

അകത്തു പറഞ്ഞുറപ്പിച്ചൊരു പ്ലാൻ വർക്കിയിലൂടെ വിജയിപ്പിച്ചെടുക്കാം എന്നൊരൊറ്റ ഉദ്ദേശത്തോടെയാണ് അവർ അയാളെ യാത്രയാക്കിയതും.

“അവനെന്നെ അടിച്ചു.. അതിനുള്ളത് പലിശ സഹിതം കൊടുക്കാതെ.. ഞാനെങ്ങനെ അടങ്ങിയിരിക്കും “
വർക്കി കാറെടുത്തു പോയതും റോയ്സ് പകയോടെ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

                          ❣️❣️❣️

ഇച്ഛാ… “

ഫോണിൽ നിന്നും മീരയുടെ സ്വരം ഒഴുകി വരുന്നതറിഞ്ഞതും ഫൈസി ഒരു നിമിഷം ചെവി വട്ടം പിടിച്ചു കാതോർത്തു.
അവർ സംസാരിക്കുന്നതിന്റെ ഇടയിലാണ് മീരാ ക്രിസ്റ്റിയുടെ ഫോണിലേക്ക് വിളിക്കുന്നത്.

“ഒന്ന് പതിയെ പറയെടാ… കേൾക്കാൻ പറ്റുന്നില്ല “
അരികിൽ ഇരുന്നു ആര്യനോട്‌ ഉറക്കെ സംസാരിക്കുന്ന ഫൈസിയെ നോക്കി ക്രിസ്റ്റി പറഞ്ഞു.

“നീ അത് സ്പീക്കറിലിട്ട് പറയെന്റെ ക്രിസ്റ്റി. കുറച്ചു കൂടി കേൾക്കാൻ പറ്റുമല്ലോ?”
ഫൈസി പറഞ്ഞു.

അവൻ പറഞ്ഞത് പോലെ ചെയ്യുമ്പോഴും ക്രിസ്റ്റി അറിഞ്ഞിരുന്നില്ല.. അവനത് മനഃപൂർവം ചെയ്തതാണെന്ന്.

“ആ മരപ്പട്ടിയെന്താ ഇച്ഛാ ഇങ്ങനെ ഒച്ചയിടുന്നത്?”
സ്പീക്കറിൽ കൂടി ആദ്യം ഒഴുകിയെത്തിയ ചോദ്യം.

ഫൈസി ചിരിയൊതുക്കി.

“നീ പോടീ പിശാച്ചെ..”

അവൻ അവൾ കേൾക്കാനായി വിളിച്ചു പറഞ്ഞു.

“ഓ തൊടങ്ങി രണ്ടും കൂടി “
ഫൈസിയേ നോക്കി കണ്ണുരുട്ടി.

“അവളെന്നെ മരപ്പട്ടിയെന്ന് വിളിച്ചതിൽ നിനക്കൊരു പരാതിയുമില്ലേ?”
ഫൈസി ക്രിസ്റ്റിയെ നോക്കി ചുണ്ട് കോട്ടി.

മീരാ വീണ്ടും എന്തോ പറയുന്നത് കേട്ടതും ക്രിസ്റ്റിയുടെ ശ്രദ്ധ അങ്ങോട്ടായി.

പോയത് മുതലുള്ള വിശേഷങ്ങൾ വള്ളി പുള്ളി വിടാതെ ക്രിസ്റ്റീയോട് പറയുന്നുണ്ടവൾ.

അവനെല്ലാം മൂളി കേട്ടിരുന്നു.

“ശാരിയാന്റിക്ക് വിളിച്ചില്ലേ നീ?

“വിളിച്ചല്ലോ. അടുത്തുള്ള ദേവികേച്ചിയുടെ ഫോണിലേക്ക് വിളിച്ചു.

മീര ശാരിയുടെ കയ്യിലുള്ള ഫോണും കൊണ്ടാണ് പോയത്.

“മതിയെടാ.. നാളെ രാവിലെ ഇങ്ങോട്ട് തന്നെയല്ലേ ആ പിശാച് വരുന്നത്. അപ്പോഴും പറയാൻ എന്തെങ്കിലും ബാക്കി  വെക്കണ്ടേ?”

ഫൈസി വീണ്ടും ക്രിസ്റ്റിയെ നോക്കി പറഞ്ഞു.

അതിന് മീരയെന്തോ ക്രിസ്റ്റീയോട് കലിപ്പിൽ പറയുന്നത് കേട്ടതും… അവന്റെ ചുണ്ടിൽ മധുരമായൊരു ചിരിയുണ്ടായിരുന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button