Novel

നിലാവിന്റെ തോഴൻ: ഭാഗം 40

[ad_1]

രചന: ജിഫ്‌ന നിസാർ

“കാലിനു വയ്യെങ്കിൽ വീട്ടിലിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ഇങ്ങനെ ഒരുങ്ങി കെട്ടി നടന്നിട്ട് എന്ത് സുഖമാണ് നിനക്ക് കിട്ടുന്നത്.?”

സൂപ്പർവൈസർ ഉദയബാനു ലില്ലിക്ക് മുന്നിൽ നിന്നിട്ട് ഉറഞ്ഞു തുള്ളുകയാണ്.
അവളൊരക്ഷരം മിണ്ടാതെ തല താഴ്ത്തി നിന്ന് അതെല്ലാം കേട്ടു.

വന്നു കയറിയ അന്ന് തുടങ്ങിയതാണ് അയാൾക്ക് ലില്ലിയെ കാണുമ്പോൾ ഒരു ചൊരുക്ക്.
അനാവശ്യമായി ലില്ലിയോട് ഒച്ചയിട്ട് സ്വന്തം പദവിയുടെ പൊങ്ങച്ചം കാണുക്കുന്നതിന് പുറമെ.. ദുർബലയായ ലില്ലിക്ക് സഹിക്കാൻ കഴിയുന്നതിനേക്കാൾ ഭാരമേറിയ ജോലികളാണ് അവളെ ഏല്പിക്കുന്നതും.

വീട്ടിലെ അവസ്ഥയെ ഓർത്തിട്ടും.. ഇനിയീ ജോലി കൂടിയില്ലാതെ മുന്നോട്ടെങ്ങനെ ജീവിക്കുമെന്നും ഓർക്കുമ്പോൾ.. എല്ലാം നിശബ്‍ദമായി സഹിക്കാനല്ലാതെ മറ്റൊന്നിനും ലില്ലിക്കുമായില്ല.

സഹപ്രവർത്തകർക്ക് അവളോട് കാണിക്കുന്ന അനീതിയിൽ അങ്ങേയറ്റം അമർഷമുണ്ട്. അവളെ സഹായിക്കണമെന്നുണ്ട്. പക്ഷേ ഉദയബാനുവിനെ അവർക്കെല്ലാം ഭയമായിരുന്നു.

ഷാനവാസിന്റെ ആത്മമിത്രമായിരുന്ന ഉദയബാനു വിചാരിച്ചാൽ അവിടെയൊരാളുടെ ജോലി നഷ്ടപ്പെടാൻ വല്ല്യ പ്രയാസമൊന്നുമില്ലെന്ന് അവർക്കുമറിയാം.

ഭാരമേറിയ ബോക്സ് താങ്ങി വയ്യാത്ത കാലുമായി ഞൊണ്ടി ഞൊണ്ടി പോകുന്ന ലില്ലി അവർക്കുള്ളിലെ വേദനയായിരുന്നുവെങ്കിൽ… ഉദയബാനുവിനെ അതൊന്നും സ്പർശിക്കാറുണ്ടായിരുന്നില്ല.

“എണ്ണി വാങ്ങുന്ന കാശിനോട് ആത്മാർത്ഥ വേണം പെണ്ണേ. അല്ലേൽ ഇങ്ങനെ കൈ വയ്യ കാൽ വയ്യ എന്നൊക്കെ പറഞ്ഞു മടി പിടിച്ചിരിക്കാൻ തോന്നും. പക്ഷേ ആ നമ്പർ എന്റെയടുത്തു ചിലവാകുമെന്ന് നീ വിചാരിച്ചുവെങ്കിൽ.. നിനക്ക് തെറ്റി.ഇവിടുന്ന് നിനക്ക് കാശ് തരുന്നുണ്ടങ്കിൽ അത് മുതലാക്കാനും എനിക്കറിയാം. അങ്ങനെ രക്ഷപെട്ടു പോകാമെന്നൊന്നും ഇവിടാരും കരുതേണ്ട. ഉദയബാനു ഇവിടുള്ളടത്തോളം അത് നടക്കാനും പോകുന്നില്ല “

കൂടി നിൽക്കുന്നവരെയെല്ലാം ഒന്നാകെ നോക്കിയിട്ടാണ്.. അയാളത് പറയുന്നത്.
അവരെല്ലാം സഹതാപത്തോടെ ലില്ലിയെയാണ് നോക്കുന്നത്.

സമയം എട്ടു മണിയോട് അടുത്തിട്ടുണ്ടാവും.

വൈകുന്നേരം ഏഴ് മണിക്ക് മുന്നേ ഡ്യൂട്ടി ടൈം തീരേണ്ടതാണ്.

ആ സമയമാണ് അയാൾ വന്നിട്ട് സ്റ്റോക് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു വിളിച്ചു കൊണ്ട് പോയതും.
അവളുടെ കൂടെ വേറെയും മൂന്നോ നാലോ ആളുകളെ കൂടി അയാൾ വിളിച്ചിരുന്നു.

ഭാരമേറിയ വലിയൊരു പെട്ടി ചൂണ്ടി അതെടുക്കാൻ ആവിശ്യപെട്ടപ്പോൾ ലില്ലി പകച്ചുപോയി.

അവൾക്കൊപ്പം വന്നവർ പോലും വളരെ പ്രായാസപ്പെട്ടാണ് അത് എടുത്തു വെക്കുന്നത്.
ലില്ലി എത്ര ശ്രമിച്ചിട്ടും അതൊന്നനക്കാൻ കൂടി കഴിഞ്ഞില്ല.

അപ്പോൾ മുതൽ തുടങ്ങിയതാണ് അയാളുടെ കവല പ്രസംഗം.

അതൊരു സ്ഥാപനമാണെന്നും.. താനിവിടുത്തെ സൂപ്പർവൈസർ മാത്രമാണെന്നും മറന്നിട്ട്.. കൂടെ വന്നവർ അടിമകളും അയാളവരുടെ ഉടമയുമാണ് എന്നാ രീതിയിലേക്ക് മാറിയിരുന്നു.. ഉദയബാനുവിന്റെ ചെയ്തികൾ.

“നോക്കി.. നിൽക്കാതെ ആ പെട്ടിയെടുത്ത് അവളുടെ ചുമലിലേക്ക് വെച്ച് കൊടുക്കെടാ പ്രമോദെ.അങ്ങനെ അവള് മാത്രം മിടുക്കിയായ പോരല്ലോ “

ക്രൂരത നിറഞ്ഞൊരു നോട്ടത്തോടെ..ലില്ലിക്കരികിൽ നിൽക്കുന്നവനോട് ഉദയബാനു ആവിശ്യപ്പെട്ടു.

“എന്താടാ നോക്കി നിൽക്കുന്നത്..?”

താൻ ആവിശ്യപ്പെട്ടിട്ടും അറച്ചു നിൽക്കുന്ന പ്രമോദിന്റെ നേരെ അയാൾ തുറിച്ചു നോക്കി.

“അത് വേണോ സാറേ..?അവർക്ക്.. അവർക്കത് താങ്ങാനുള്ള ശേഷിയൊന്നുമില്ല. വെറുതെ ബുദ്ധിമുട്ടിക്കണോ?”
പ്രമോദ് ലില്ലിയെ നോക്കിയിട്ട് പറഞ്ഞു.

“ഇവിടെ ഞാനാരാ…?”

ഉദയബാനുവിന്റെ മുഖം ചുവന്നു.

ആരും ഒന്നും മിണ്ടുന്നില്ല.

“ആർക്കും അറിയില്ലേ..?ഞാൻ ഇവിടുത്തെ ആരാ.. ആരാ ടി?”

ദേഷ്യം സഹിക്കാൻ വയ്യാതെ അയാൾ ലില്ലിക്ക് മുന്നിലെത്തി.

“സൂ.. സൂപ്പർവൈസർ..”
ലില്ലി വിറച്ചു കൊണ്ടാണ് പറഞ്ഞത്.

“അല്ലാതെ നീയൊക്കെ പറയുന്നത് കേൾക്കാനുള്ള പൊട്ടനല്ലല്ലോ?”

അയാൾ ചുറ്റും നോക്കി.

“ഞാൻ പറയും.. നിങ്ങൾ അനുസരിക്കും. ആരും എന്നെ പഠിപ്പിക്കാൻ വരരുത്. വന്നാ.. വന്നാ പിന്നെ വീട്ടിലിരിക്കും. പറഞ്ഞില്ലെന്നു വേണ്ട. “
വിരൽ ചൂണ്ടി കൊണ്ട് അയാൾ ഓർമ്മിപ്പിച്ചു.

“ഞങ്ങൾ.. ഞങ്ങൾ ചെയ്തോളാം സാർ.. ലില്ലിയുടെ ജോലി കൂടി “
കൂട്ടത്തിലുള്ള ലേഖ പറഞ്ഞതും ഉദയബാനു അവർക്ക് നേരെ കണ്ണുരുട്ടി.

“ആ.. പെട്ടിയെടുത്തിട്ട് ഇവളുടെ തോളിൽ വെച്ച് കൊടുക്ക്..”

ആക്ഞ്ഞപ്പിക്കുന്നത് പോലെ ഉദയബാനു ലില്ലിയുടെ നേർക്ക് ചൂണ്ടി.

വീണ്ടും മടിച്ചു നിന്ന ലേഖയെ അയാൾ ഉറക്കെ ചീത്ത വിളിച്ചു തുടങ്ങി.

“വെച്ചേളൂ… പ്ലീസ് “
ലില്ലി ലേഖയെ നോക്കി പതിയെ വളരെ പതിയെ പറഞ്ഞു.

തനിക് വേണ്ടിയാണ് അവരാ കേട്ടാലറക്കുന്ന വിധമുള്ള ചീത്ത നിന്ന് കൊള്ളുന്നതെന്ന ഓർമ ലില്ലിയെ നല്ലത് പോലെ വേദനിപ്പിച്ചിരുന്നു.

ലേഖ മറ്റൊരു നിവർത്തിയുമില്ലാത്തത് കൊണ്ട് അതിലൊരു പെട്ടിയുയർത്തി ലില്ലിയുടെ ചുമലിൽ വെച്ച് കൊടുത്തു.

പിന്നിലേക്ക് ആഞ്ഞു പോയ ലില്ലിയെ പ്രമോദ് താങ്ങി നിർത്തി.

ഉദയബാനുവിന്റെ കണ്ണിൽ വിജയിയുടെ ചിരിയുണർത്തു.

കണ്ട് നിൽക്കുന്നവരുടെ കണ്ണ് നിറയുമായിരുന്നു… വളരെയേറെ കഷ്ടപ്പെട്ട് കൊണ്ട് ലില്ലി അതുമായി മുന്നോട്ടു നടക്കുന്ന കാഴ്ച.

ഇനിയും അയാളുടെ വായിലിരിക്കുന്നത് കേൾക്കാൻ വയ്യെന്നത് പോലെ അത്രയേറെ കഷ്ടപ്പെട്ടാണ് ലില്ലി ഓരോ ചുവടും മുന്നോട്ട് നടക്കുന്നത്.

ചുമലിൽ തൂങ്ങുന്ന ഭാരം അവൾക്ക് സഹിക്കാവുന്നതിലും എത്രയോ അധികമായിരുന്നു.

വയ്യാത്ത കാല് ഒന്നൂടെ തളർന്നത് പോലെ.
താനിപ്പോ വീണു പോകുമെന്ന് തോന്നിയതും ലില്ലി ചുവരിലേക്ക് ചാരി.
എന്നിട്ടും പക്ഷേ… ചുമലിലെ ഭാരത്തിനൊപ്പം അവളും നിലത്തേക്ക് വീഴാൻ തുടങ്ങി.

നിലം തൊടും മുന്നേ… പൊട്ടിയെ തട്ടി മാറ്റി ആരോ അവളെ താങ്ങി പിടിച്ചത് കൊണ്ട് മാത്രം… ആ ഭാരം അവളുടെ തലയിൽ വീണില്ല..അവൾക്കൊന്നും പറ്റിയതുമില്ല.

                           ❣️❣️❣️

“പ്ലീസ്.. പുറത്ത് നിൽക്കൂ. എന്തേലും ആവിശ്യമുണ്ടെങ്കിൽ.. തീർച്ചയായും ഡോക്ടർ നിങ്ങളെ വിളിപ്പിക്കും “

ദിൽനയുടെ കൂടെ അകത്തേക്ക് കയറാനൊരുങ്ങിയ ക്രിസ്റ്റിയെ വാതിൽക്കൽ തടഞ്ഞു കൊണ്ടൊരു നഴ്സ് പറഞ്ഞു.

അവൻ അവരെ പകച്ചുനോക്കി.

സ്റ്റേച്ചർ കൊണ്ട് വരുന്നതിനൊന്നും കാത്ത് നിൽക്കാതെ കാർ ഹോസ്പിറ്റൽ കൊമ്പൗണ്ടിലേക്ക് ഓടിച്ചു കയറ്റി… ഡോർ തുറന്നതും ദിൽനയെ വാരി പിടിച്ചു അകത്തേക്ക് കുതിച്ചിരുന്നു അവൻ.

അവിടെ കൂടിയാവരെല്ലാം അവനെ അന്തം വിട്ട് നോക്കി നിൽക്കുന്നുണ്ട്.
അവനതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്ന.

കയ്യിൽ വാടി തകർന്ന് കിടക്കുന്നവളിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധയത്രയും.

അവന് പിന്നാലെ സ്റ്റേച്ചറുമായി ഹോസ്പിറ്റലിലെ സ്റ്റാഫും ഓടി വരുന്നുണ്ടായിരുന്നു.

“ഡോക്ടർ…

വാതിൽക്കൽ നിന്നും തന്നെ അവൻ ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.

ദിൽനയെ അവന്റെ കയ്യിൽ നിന്നും വാങ്ങി സ്റ്റേച്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോകുമ്പോൾ… അതിനൊപ്പം വെപ്രാളത്തോടെ അകത്തേക്ക് കയറാൻ തുടങ്ങിയതാണ് അവനും.

മുന്നിലെ വാതിൽ അടഞ്ഞതും തലയൊന്ന് തടവി ദീർഘനിശ്വാസത്തോടെ.. അവനൊന്നു ചുറ്റും നോക്കി.

കുറച്ചു മാറി ഒരു കസേരയിൽ തളർന്നു തൂങ്ങി കരഞ്ഞിരിക്കുന്ന ഡെയ്സിയെ അവനപ്പോഴാണ് ഓർത്തത്.

അങ്ങനൊരാൾ കൂടെ ഉള്ളത് പോലും മറന്നിരിന്നു അവൻ കുറച്ചു നേരത്തേക്ക്.

നെഞ്ചിലൊരു കരിങ്കല്ല് കയറ്റി വെച്ചത് പോലൊരു ഫീൽ.

ശ്വാസമെടുക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല അവന്.

വരാനിരിക്കുന്ന ഏതോ ഒരു നിമിഷത്തെ … അവനെയേറെ ഭയപ്പെടുത്തുന്നുണ്ടായിരിന്നു.

ഹൃദയം അതിശക്തമായ മുന്നറിയിപ്പ് കൊടുക്കുന്നത് പോലെ.. അതിവേഗം മിടിച്ചു കൊണ്ടേയിരുന്നു.

കണ്ണടച്ച് കൊണ്ട് ക്രിസ്റ്റി ചുവരിലേക്ക് ചാരിയിരുന്നു.

ഉൾകണ്ണിലപ്പോഴും.. ദിൽനയുടെ മുഖമായിരുന്നു.

എന്തോ കള്ളത്തരം ഒളിപ്പിച്ചു പിടിക്കാൻ വ്യഗ്രത പൂണ്ടു നിൽക്കുന്നവളുടെ… മുഖം.

                             ❣️❣️❣️

“വല്ലപ്പോഴും ഇങ്ങോട്ടൊക്കെ ഒന്നിറങ് ഫൈസി നീ.ഒന്നുമില്ലേലും നമ്മൾ ബന്ധക്കാരല്ലെടാ?”

കളിയായി പറഞ്ഞു കൊണ്ട് നിയാസ് അവന്റെ തോളിൽ തട്ടി.

മുന്നിലിരിക്കുന്ന ചിപ്സ്സിൽ നിന്നും ഒരെണ്ണമെടുത്ത് കടിച്ചു കൊണ്ട് ഫൈസി വെറുതെയൊന്ന് തലയാട്ടി.

അവർക്ക് മുനിലിരിക്കുന്ന ആ നിമിഷങ്ങളിളൊക്കെയും അവന് ശ്വാസം മുട്ടുന്നുണ്ടായിരിന്നു.

ഫാത്തിമയെ കുറിച്ചൊന്നും ചോദിക്കാൻ വയ്യാതൊരു നിസ്സാഹായവസ്ഥ അവനിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

അവളെ കുറിച്ച്.. കൂടി നിൽക്കുന്നവരുടെ സംസാരത്തിൽ നിന്നും നേരിയൊരു സൂചന കിട്ടിയിരുന്നെങ്കിൽ പോലും അതിൽ പിടിച്ചു കയറാമായിരിന്നു.

ഇതിപ്പോ അവളെന്നൊരാൾ അവിടെ തന്നെയില്ല എന്നൊരു ഭാവമാണ് എല്ലാവർക്കും.

അവന് കടുത്ത നിരാശ തോന്നി.

അതിനെല്ലാം പുറമെയാണ്.. ഷാഹിദ് ഇടയ്ക്കിടെ ചൂഴ്ന്നു നോക്കുന്നത്.

ആ മുഖത്തു നിറയെ ചിരിയാണെങ്കിൽ പോലും.. മനസ്സിലെന്താണെന്ന് കണ്ട് പിടിക്കാൻ പടച്ചോന് മാത്രമേ കഴിയൂ.

ചിരിച്ചു കൊണ്ട് കഴുത്തറുക്കാൻ അറിയാവുന്ന മുതലാണ് മുന്നിലിരുന്ന് ചിരിക്കുന്നതെന്ന് ഓർത്തതും ഫൈസിയുടെ ചങ്കിടിച്ചു.

ക്രിസ്റ്റിയെ ഓർത്തിട്ടാണത് .

ചെക്കനാണെങ്കിൽ പ്രേമം തലയ്ക്കു പിടിച്ചു പോയിട്ടുണ്ട്.

ഇനി മാനത്തേക്ക് ഒരു ഏണി വെച്ച് കയറണമെന്ന് തോന്നിയാലും ഉള്ളിലെ പ്രണയത്തിന്റെ ലഹരി അതിനുള്ള വീര്യം പകർന്നു കൊടുക്കും.

ഇനിയെന്താല്ലാം കാണേണ്ടി വരുമാവോ പടച്ചോനെ?

ഫൈസി നെടുവീർപ്പോടെ ഓർത്തു.

“ഫൈസി.. ഇയ്യ് എന്താ ഇതിന് മാത്രം ഓർക്കുന്നെ? വന്നപ്പോ മുതൽ തുടങ്ങിയതാണ്.. ഞാനത് ശ്രദ്ധിച്ചു. എന്താടാ. എന്തേലും പ്രശ്നമുണ്ടോ അനക്ക്. ഉണ്ടെങ്കിൽ ധൈര്യായിട്ട് പറഞ്ഞോ. ഇയ്യ് മറന്നു പോയെങ്കിലും ന്റെ അനിയനാണ് ഇയ്യ് എന്നെനിക്ക് അറിയാമല്ലോ. എന്നെ കൊണ്ടാവുന്ന എന്ത് സഹായവും ഞാൻ വാക്ദാനം ചെയ്യാം “

കസേരയിൽ ചാഞ്ഞു കൊണ്ട് ഷാദി പറയുമ്പോൾ ഫൈസി ചിരിയോടെ അവനെ നോക്കി.

“എനിക്കൊരു പ്രശ്നവുമില്ല ഷാദി.. പറഞ്ഞല്ലോ ഞാൻ. ഇത് വഴി എനിക്കൊരാളെ കാണാൻ പോവേണ്ട ആവിശ്യമുണ്ടായിരുന്നു. അറക്കൽ തറവാടിന് മുന്നിലൂടെ പോയിട്ട് ഒന്ന് കയറിയില്ലെന്നറിഞ്ഞ എന്റെ ഉമ്മയെന്നെ കൊല്ലും..”

ചിരിയോടെ തന്നെ പറഞ്ഞിട്ട് അവൻ എഴുന്നേറ്റു.

“ശെരിയെന്നാ. ഞാൻ ഇറങ്ങട്ടെ. ഇപ്പൊ തന്നെ സംസാരിച്ചിരുന്നു നേരം ഒരുപാട് വൈകി. ഇനി പിന്നെയൊരിക്കൽ വരാം “

ഫൈസി യാത്ര പറഞ്ഞു കൊണ്ട് ചുറ്റും നോക്കി.

“ഒക്കെ.. കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഫ്രീ ആകുമ്പോൾ ഇത് പോലെ ഇങ്ങോട്ടിറങ്ങു ഇയ്യ് . കൊറച്ചു ദിവസം ഞാനുണ്ടാകും ഇവിടെ “
അവന് നേരെ കൈ നീട്ടി കൊണ്ട് ഷാദി പറഞ്ഞതും ഫൈസി ചിരിച്ചു കൊണ്ട് തന്നെ പല്ല് കടിച്ചു.

അടുത്തൊന്നും കെട്ടിയെടുക്കുന്നില്ലേ അപ്പോ..?
അവൻ പിറുപിറുത്തു.

“വരാം “
അത്രയും പറഞ്ഞു കൊണ്ട് ഫൈസി തിരിഞ്ഞു..

‘ആഹ്.. ഫൈസൽ മുഹമ്മദ്‌. അന്നോടൊരു കാര്യം പറയാൻ മറന്നു “
പിന്നിൽ നിന്നും ഷാദിയുടെ സ്വരം കേട്ടതും നെറ്റി ചുളിച്ചു കൊണ്ട് അവൻ തിരിഞ്ഞ് നോക്കി.

“താനൊട്ടും പ്രതീക്ഷിക്കാത്ത ഒരാൾ കൂടിയുണ്ട് ഇവിടെ. പറഞ്ഞാൽ താനറിയും “

ചിരിച്ചു കൊണ്ട് ഷാഹിദ് പറയുമ്പോൾ ഫാസിയുടെ ഹൃദയമിടിപ്പ് പുറത്ത് കേൾക്കും പരുവത്തിലായിരുന്നു.

“സലാം അങ്കിളിന്റെ മകളെ തിരിച്ചു കിട്ടിയിട്ടുണ്ട്.നീ അറിയോ ആളെ..?അവളുണ്ട് ഇവിടെ..”
അതേ ചിരിയോടെ ഷാഹിദ് അവനെ നോക്കി.

“ഫാത്തിമാ.. ഇങ്ങ് വന്നേ… “
അധികാരത്തോടെ ആവേശത്തോടെ അകത്തേക്ക് നോക്കി ഷാഹിദ് നീട്ടി വിളിച്ചു.

ചങ്ക് പിടഞ്ഞു കൊണ്ട്… ഫൈസി അവളെ കാത്ത് നിന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button