Novel

നിലാവിന്റെ തോഴൻ: ഭാഗം 48

[ad_1]

രചന: ജിഫ്‌ന നിസാർ

“നല്ല പനിയുണ്ടല്ലോ?”
ചുണ്ടിൽ ഒളിപ്പിച്ചു പിടിച്ച ചിരിയോടെ റോയ്സ് കൈ നീട്ടുമ്പോൾ ദിൽന ചുവരിലേക്ക് കൂടുതൽ ചാരി.അത് കണ്ടതും അവൻ ബലത്തോടെ കൈകൾ അവളുടെ നെറ്റിയിൽ അമർന്നു.

അവൾക്കവനെ തള്ളി മാറ്റി എഴുന്നേറ്റ് ഓടാനുള്ള ത്വരയാണ് മനസ്സിൽ തോന്നിയത് .

അവനെ നോക്കുമ്പോൾ അവൾക്കുള്ളിലൂടെ  ഒരു വേദന പാഞ്ഞു കയറുന്നത് അറിയാൻ കഴിയുന്നുണ്ട്.
മുൻപ്.. അവന്റെ മുഖം കാണുന്നത് സ്വർഗം നേരിൽ കാണുന്നത് പോലെയൊരു  ആഹ്ലാദം പകർന്നിരുന്നു… മനസ്സിൽ.

അവന്റെയാ ചിരിയിലേക്ക് തന്റെ ലോകം ചുരുങ്ങി പോയിരുന്നു.

നിറഞ്ഞു കവിഞ്ഞൊഴുകിയ ആ പ്രണയത്തിന്റെ കടൽ, അതെത്ര പെട്ടന്നാണ് അതികഠിനമായൊരു മരുഭൂമിയായി പരിണമിച്ചു പോയത്.

ഇന്നവനെ ഓർക്കുമ്പോൾ മനസ്സ് മാത്രമല്ല. ശരീരവും നോവുന്നു.
ആ കണ്ണുകളിലിപ്പോഴുള്ളത് താൻ കാണാൻ കൊതിച്ച ലോകമല്ല.. പകരം എന്തൊക്കെയോ നേടി എടുത്തുവെന്നുള്ള അഹങ്കാരമാണ്.
ചതിച്ചു നേടിയ ചിരിയിൽ… പതുങ്ങിയിരിക്കുന്ന പുച്ഛമാണ്.

ചുവരിലേക്ക് ചാരിയിരിക്കുന്ന ദിൽനയുടെ കണ്ണിലെ ഭയത്തെയായിരുന്നു റോയ്സ് സംതൃപ്തിയോടെ നോക്കിയത്.

അവന്റെ കണ്ണുകൾ സൂസന്റെയും തോമസിന്റെയും നേരെയൊന്ന് പാളി വീണു.

കണ്ണുകൾ കൊണ്ടൊരു സന്ദേശം..

“വർക്കിച്ചൻ വിളിച്ചു പറഞ്ഞിട്ടാ ഞങ്ങൾ വിവരം അറിഞ്ഞത്. അറിഞ്ഞപ്പോ തന്നെ വരാണ്ടിരിക്കാൻ പറ്റുവോ? നിനക്ക് പിന്നെ പണ്ടേ അങ്ങനുള്ള വികാരവും വിചാരമൊന്നുമില്ലല്ലോ. ആകെയുള്ളത് മസില് പിടിച്ചു ഏതോ മഹാണെന്ന് പറഞ്ഞു നടക്കുന്ന നിന്റെയാ ചെക്കനോട് മാത്രം. ഇങ്ങനൊരു സാധനം “

ദിൽന കിടക്കുന്നതിന്റെ അരികെ നിൽക്കുന്ന ഡെയ്സിയെ നോക്കിയൊരു കുത്ത് കൊടുക്കാനും മറന്നിട്ടില്ല സൂസൻ.

നിറഞ്ഞ ചിരിയോടെ.. മനസ്സിൽ നിറയെ കണക്ക് കൂട്ടലുകളുമായി റോയ്സ് അപ്പോഴും ദിൽനയെ നോക്കി നിൽപ്പുണ്ടായിരുന്നു.

                             ❤️‍🩹❤️‍🩹❤️‍🩹

“കൊള്ളാവോ?”
ആകാംഷ നിറഞ്ഞ കണ്ണോടെ ക്രിസ്റ്റിക്ക് നേരെ നോക്കി നിൽക്കുന്ന മീരയിലാണ് ഫൈസിയുടെ കണ്ണുകൾ.

ടൂർ പോയപ്പോൾ ക്രിസ്റ്റിക്കായി വാങ്ങിയ പേഴ്സ് അവനായി നീട്ടി അതിന്റെ റിസൾട് അറിയാനുള്ള നിൽപ്പാണ്.

“കൊള്ളാവോ ന്ന് ചോദിച്ച…”

“ഒട്ടും പോരാ “ക്രിസ്റ്റി പറഞ്ഞു മുഴുവനാക്കും മുന്നേ ഫൈസി ചാടി കയറി പറഞ്ഞതും മീരയുടെ മുഖം വീർത്തു.

“ഇതെന്റെ ഇച്ഛന് വേണ്ടി ഞാൻ വാങ്ങിയതാ. അഭിപ്രായം ഇച്ഛാ പറഞ്ഞോളും. തത്കാലം പുറത്ത് നിന്നുമത് സ്വീകരിക്കുന്നില്ല “
അവനെ നോക്കി ചുണ്ടൊന്ന് കോട്ടി മീരാ പറഞ്ഞതും… ആ വീർപ്പിച്ചു പിടിച്ച കവിളൊരു കടി കൊടുക്കാനാണ് ഫൈസിക്ക് തോന്നിയത്.

“ഞാൻ ഉള്ളത് പറയും. അതിനിപ്പോ എന്നോട് ചാടി കടിച്ചിട്ട് കാര്യമൊന്നുമില്ല “
ചിരി ഒളിപ്പിച്ചു പിടിച്ചിട്ട് അവൻ മീരയെ നോക്കി പറഞ്ഞു.

“ഈയൊരു സീൻ ഒഴിവാക്കാൻ വേണ്ടിയാണ് നിന്നോട് ഞാൻ വീട്ടിലാക്കി തരാം ന്ന് പറഞ്ഞത്. അപ്പോഴവൻ എന്റെ ലാഭം നോക്കി വലിഞ്ഞു കയറി പോന്നതാ.എന്നിട്ടിപ്പോ രണ്ടും കൂടി…നിങ്ങള് തമ്മിലുള്ള തല്ല് എന്നാണ് കർത്താവെ ഒന്ന് തീരുന്നത്?”

ക്രിസ്റ്റി ഫൈസിയെ നോക്കി പല്ല് കടിച്ചു.

അവനൊന്നു കണ്ണടച്ച് കാണിച്ചു.

“അവൻ പറയുന്നത് ഇച്ഛന്റെ മോള് കേൾക്കണ്ട. കൊള്ളാം.. അടിപൊളിയായിട്ടുണ്ട്. ഞാൻ ഒരെണ്ണം വാങ്ങിക്കണം ന്ന് കരുതിയിരുന്നു. എനിക്കിഷ്ടമായി “

ക്രിസ്റ്റി അത് പറഞ്ഞതും മീരയുടെ മുഖം തെളിഞ്ഞു.

അവൾ പുച്ഛത്തോടെ ഫൈസിയെ നോക്കി.
അത് മുൻകൂട്ടി കണ്ടത് പോലെ അവനാ നാട്ടുകാരൻ തന്നെയല്ല എന്നാ ഭാവത്തിലാണ് ഇരുന്നത്.

“ഇതൊക്കെ വാങ്ങിക്കാനുള്ള കാശ് ഉണ്ടായിരുന്നോ മോളെ നിന്റെ കയ്യിൽ?”
ക്രിസ്റ്റി മീരയെ നോക്കി ചോദിച്ചു.

“ആഹ്. ഇച്ചയല്ലേ  കൊടുത്തു വിട്ടത്.എന്നിട്ടിപ്പോ മറന്നോ?”

മീരാ അത് പറഞ്ഞതും ഫൈസി കണ്ണുകൾ അടച്ചു പിടിച്ചു.
ക്രിസ്റ്റിയുടെ നോട്ടം അവന്റെ നേരെയായിരുന്നു.

അവന്റെ ഇരിപ്പ് കൂടി കണ്ടതോടെ ക്രിസ്റ്റിക്ക് കാര്യം മനസ്സിലായി.
“എങ്കിൽ പിന്നെ.. ഇത് പോലെ ഒരെണ്ണം നിനക്ക് ഇവന് കൂടി വാങ്ങായിരുന്നില്ലേ.?അവന് കിട്ടാത്ത കുശുമ്പ് കൊണ്ടാ.”

ഫൈസിയെ ചൂണ്ടി ക്രിസ്റ്റി പറഞ്ഞതും മീരയുടെ കണ്ണുകൾ അവന്റെ നേരെയായി.

പുച്ഛത്തോടെ അവൻ അവളെ നോക്കി.
ചുരുട്ടി പിടിച്ച കയ്യോടെ മീരാ അവനു മുന്നിൽ പോയി നിന്നു.

“ഇഷ്ടവുമോ ന്നറിയില്ല. എനിക്കിഷ്ടം തോന്നി വാങ്ങിച്ചതാ.പറ്റിയില്ലേ തിരിച്ചു തന്നേക്ക് “
അവന് നേരെ മീരയുടെ കൈകൾ നിവർന്നു.

ചുവന്നൊരു വെൽവെറ്റിന്റെ കുഞ്ഞൊരു ഹാർട്ട് കൊളുത്തിയിട്ട കീ ചെയ്ൻ.

നിറഞ്ഞ ചിരിയോടെ ഫൈസി അതവളുടെ കയ്യിൽ നിന്നും എടുത്തു.
ആകാംഷയോടെ നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കവേ അവനുള്ളം പ്രണയമിരമ്പി.

“എനിക്കിഷ്ടമായി.. ഒരുപാട് ഇഷ്ടമായി “
പതിയെ അവളോടത് പറയുമ്പോൾ അതേയിഷ്ട്ടമവന്റെ കണ്ണിലും തിളങ്ങുന്നുണ്ടായിരുന്നു.

“എവിടെ നോക്കട്ടെ…”

ക്രിസ്റ്റി ഫൈസിയുടെ കയ്യിൽ നിന്നുമത് പിടിച്ചു വാങ്ങി.

“ആഹാ.. പറഞ്ഞത് പോലെ ഇതാർക്കാ ഇഷ്ടമാവാതിരിക്കുന്നെ..? അത്രയും ഭംഗിയുണ്ടല്ലോ കാണാൻ. ചുമ്മാതല്ലാ ഇവൻ നിന്നെ ചൊറിയാതെ വിട്ടതും. നിനക്കിനി വേണ്ടങ്കിൽ എനിക്ക് തന്നേക്ക് “

ചിരിയോടെ തന്നെ ക്രിസ്റ്റിയും പറഞ്ഞതോടെ മീരയുടെ സന്തോഷതിനതിരില്ലായിരുന്നു.

“അതെനിക്ക് വേണം…”തട്ടി പറിക്കും പോലെ ഫൈസി അത് ക്രിസ്റ്റിയുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി.

ശാരി കൊടുത്ത കട്ടൻ കാപ്പിയും വാങ്ങി കുടിച്ച് അവരവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുവോളം വല്ലാത്തൊരു സന്തോഷം അവളിൽ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.

അവനിലും…

                                ❣️❣️

‘ഇതെന്താ ഇവിടെ?”

പെട്ടന്ന്… ഒരു ഗ്രൗണ്ടിന്റെ അരികിലായി ക്രിസ്റ്റി വണ്ടി ഒതുക്കി നിർത്തിയതും ഫൈസി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.

“പറയാം.. നീ ആദ്യം താഴെ ഇറങ് “

വണ്ടി ഓഫ് ചെയ്തു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

പിന്നെയൊന്നും പറയാതെ ഫൈസി ബൈക്കിൽ നിന്നുമിറങ്ങി.

ആളൊഴിഞ്ഞ ഒരു ഏരിയയാണത്.

വലിയ ഗ്രൗണ്ടിൽ അങ്ങിങ്ങായി… കുട്ടികളുണ്ട്.

“എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് “

ചുറ്റും വീക്ഷിച്ചു കൊണ്ട് നിന്ന ഫൈസി പെട്ടന്നവൻ പറഞ്ഞത് കേട്ടതും ക്രിസ്റ്റിക്ക് നേരെ തിരിഞ്ഞു.

“എന്ന് മുതലാ നീ ഇത്രയും ഫോർമാലിറ്റി തുടങ്ങിയത്?”
ഫൈസിയുടെ കണ്ണുകൾ ചുരുങ്ങി.

“അങ്ങനെ അല്ലടാ..”ക്രിസ്റ്റി ചിരിയോടെ അവന്റെ തോളിൽ തട്ടി.

“എങ്ങനെ ആണേലും കൂടുതൽ ഡക്കറേഷനൊന്നും വേണ്ട. പറയാനുള്ളത് അങ്ങ് പറ നീ. പറയുന്നത് നീയും കേൾക്കുന്നതു ഞാനുമല്ലേ? “

ഫൈസി അതേ ഭാവത്തിൽ അവനെ നോക്കി.

“അറക്കലെ ഷാഹിദ് ലാന്റ് ചെയ്തിട്ടുണ്ട് “

ഫൈസിയെ നോക്കി ക്രിസ്റ്റി പറഞ്ഞു.

“എനിക്കറിയാം “
പ്രതേകിച്ചു ഭാവമാറ്റമൊന്നുമില്ലാതെ ഫൈസി പറഞ്ഞതും ക്രിസ്റ്റി അമ്പരപ്പോടെ അവനെ നോക്കി.

“നിനക്ക്.. നിനക്കെങ്ങനെ അറിയാം?”

“അതവിടെ നിക്കട്ടെ. ഞാനറിയാൻ ഒരുപാട് സാധ്യതകളുണ്ട്. ഇതേ ചോദ്യം ഞാൻ നിന്നോട് ചോദിച്ചാലോ.. നീയെങ്ങനെ അറിഞ്ഞു.. അവൻ അറക്കലെത്തിയ കാര്യം?”

ഫൈസി ക്രിസ്റ്റിയെ നോക്കി.

ഒരു നിമിഷം ശ്വാസമെടുത്തിട്ട്.. ഫാത്തിമ കാണാൻ വന്നത് വരെയുമുള്ള കാര്യങ്ങൾ അവൻ ഫൈസിയോട് പറഞ്ഞു.

ആശ്ചര്യത്തോടെ ഫൈസി അവനെ നോക്കി.

“എന്നിട്ട്.. എന്നിട്ടവൾക്കിപ്പോ അറിയാവോ.. അവളിത്രേം നാൾ കാത്തിരുന്ന അവളുടെ ഇച്ഛാ നീയാണെന്ന്?”

ആവേശത്തിൽ ഫൈസി ചോദിച്ചതിന് ക്രിസ്റ്റി ചിരിയോടെ തലയാട്ടി.

“ഇതൊക്കെയാണെടാ ക്രിസ്റ്റി നിമിത്തം എന്നൊക്കെ പറയുന്നത്. ഭാഗ്യം ന്ന് വേണമെങ്കിലും പറയാം. അല്ലെങ്കിൽ ഇത്രേം കാലം കറങ്ങി തിരിഞ്ഞു പോയിട്ടും ലൈഫിലൊരു കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്ന സമയം… കണ്മുന്നിലിങ്ങനെ കൊണ്ട് വന്നു നിർത്തി തരുന്നത് പോലെ.. കണ്ട് മുട്ടുവോ. വേറെയാർക്കും മനസ്സിലിടം കൊടുക്കാതെ രണ്ടാളും തമ്മിൽ കാത്തിരിക്കുവോ…ന്റള്ളോ “

ഫൈസി ആഹ്ലാദത്തോടെ ക്രിസ്റ്റിയുടെ നെഞ്ചിൽ പഞ്ചു ചെയ്തു കൊണ്ട് പറഞ്ഞു.

ക്രിസ്റ്റി ഒന്നും മിണ്ടാതെ ചിരിക്കുക മാത്രം ചെയ്തു.

“ഞാനും പോയിരുന്നു അറക്കലേക്ക്..പോയത് നിനക്ക് വേണ്ടിയാണ് . എന്റെ പ്രിയപ്പെട്ട ചെങ്ങായിയുടെ ഹൃദയം കവർന്ന പെണ്ണിനെ നേരിട്ട് കണ്ട് വന്നിട്ട് അത് നിന്നോട് സർപ്രൈസ് ആയിട്ട് പറയാം എന്നൊക്കെ കരുതിട്ടാണ്. ആ എന്റെ മുന്നിലേക്ക് സർപ്രൈസ് ആയിട്ട് ഷാഹിദ് വന്നു നിന്നതോടെ… പിന്നെയെനിക്ക് ഫാത്തിമയെ കണ്ടത് നിന്നോട് പറയാൻ കഴിഞ്ഞില്ല “

ഫൈസി പറഞ്ഞു.

“എന്നിട്ടവളെ കണ്ടോ നീ?”

“ഉവ്വ്… കണ്ണ് നിറയെ കണ്ടു “
ചിരിയോടെ ഫൈസി അവനെ നോക്കി.

“സൂക്ഷിക്കാൻ പറയണം ക്രിസ്റ്റി അവളോട് നീ. ഒരുപാട് സൂക്ഷിക്കാൻ പറയണം. ഷാഹിദിനെ ഒരിക്കലും പ്രെഡിക്ട് ചെയ്യാൻ കഴിയില്ല. ചിരിക്ക് പിന്നിൽ കൊലകത്തി ഒളിപ്പിച്ചു പിടിച്ചു കൊണ്ട് നടക്കാൻ മിടുക്കാനാണവൻ “
ഫൈസി ഗൗരവത്തോടെ ക്രിസ്റ്റിയെ നോക്കി.

“ഞാൻ പറഞ്ഞിട്ടുണ്ടെടാ “

“പ്രണയം സിരകളിൽ അക്നിയാവുമ്പോ ചിലപ്പോൾ കണ്മുന്നിൽ പലതും കാണില്ല. പക്ഷേ നമ്മൾ ചെയ്യുന്നത് നല്ല വെടിപ്പായി കാണുന്നുണ്ടാവും. നോട്ട് ചെയ്യുന്നുണ്മുണ്ടാവും.നിങ്ങളുടെ പ്രണയത്തിനിടയിലെ വില്ലനാവരുത് ഇത്തരം സാഹചര്യങ്ങൾ. തലക്ക് ചുറ്റും കണ്ണുള്ളവനാണ് എതിരെയുള്ളവനെന്നു ഓർമ വേണം “
ഫൈസി ക്രിസ്റ്റിയെ നോക്കി.

“നീ ടെൻഷനാവേണ്ട. അവൻ ഫാത്തിമയോടുള്ള പ്രണയം മൂത്തു നിൽക്കുന്നവനല്ല. അവർക്കെന്തോ നേടാനുണ്ട് അവളെ കൊണ്ട്. പക്ഷേ നിനക്കവളുടെ സ്നേഹമാണ് ആവിശ്യം. അവൾക്ക് നിന്റെ സംരക്ഷണവും. തീർച്ചയായും പടച്ചോന് മുന്നിൽ നീയാണ് ശരി. അത് കൊണ്ട് തന്നെ അവന്റെയൊരു കാവൽ നിനക്കില്ലാതിരിക്കില്ല.പിന്നെ.. നീ ഒറ്റക്കല്ലല്ലോ. ഏതു കൊമ്പത്തെ ഷാഹിദ് വന്നാലും നമ്മൾ അവനെ ഒരുമിച്ചു നിന്ന് ഓടിക്കില്ലേ?”

ഫൈസി ചിരിച്ചു കൊണ്ട് പറഞ്ഞതും ക്രിസ്റ്റിയുടെ മുഖത്തെ ആശങ്കയൊഴിഞ്ഞു പോയിരുന്നു.

                              ❣️❣️

സമ്മതിക്കില്ല ഞാൻ “

ഡെയ്സിയുടെ വല്ലതെയുയർന്ന ശബ്ദം കേട്ടാണ് ക്രിസ്റ്റി ഞെട്ടിയുണർന്നത്.
ഒരു നിമിഷം കൂടി അവനങ്ങനെ തന്നെ അനങ്ങാതെ കിടന്നു.

കറന്റ് പോയത് കൊണ്ടായിരിക്കും.. മുറിയിലെ ഫാൻ കറങ്ങുന്നുണ്ടായിരുന്നില്ല. അത് കൊണ്ട് പുറത്ത് നിന്നുള്ള ബഹളങ്ങളുടെ അലകൾ മുറിയിലേക്ക് വന്നലക്കുന്നുണ്ട്.

പരിചിതമല്ലാത്ത ആരുടെയോ ശബ്ദങ്ങൾ.

ആരായിരിക്കും ഇന്നേരത്ത്?

ദിൽനക്ക് വയ്യ ന്ന് കേട്ട് വരുന്നവരാണെങ്കിൽ  ഇങ്ങോട്ട് വരാതെ നേരെ ഹോസ്പിറ്റലിളിലോട്ട് പോകാനാണ് സാധ്യത.

മുഖം ചുളിച്ചു കൊണ്ടവൻ എഴുന്നേറ്റു.

ഫൈസിയെ അവന്റെ വിട്ടീലാക്കി കൊടുത്തതിനു ശേഷം നേരെ വന്നു ഉറങ്ങാൻ കിടന്നതാണ്.

കഴിച്ചിട്ട് കിടന്നോയെന്ന് മറിയാമ്മച്ചി പറഞ്ഞിട്ടും ഒട്ടും വിശപ്പ് തോന്നാഞ്ഞത് കൊണ്ട് എഴുന്നേറ്റിട്ട് കഴിക്കാം എന്നും പറഞ്ഞു കയറി വന്നു കിടന്നു.

കിടന്നതും ഉറങ്ങി പോയിരുന്നു.

മനോഹരമായൊരു സ്വപ്നത്തിലൂടെ അലഞ്ഞു നടന്നിരുന്നവനെ ഉറക്കെയുള്ള സംസാരങ്ങളാണ് വിളിച്ചുണർത്തിയത്.
ബാത്റൂമിൽ കയറി മുഖമൊന്നു കഴുകി തുടച്ചു കൊണ്ടവൻ പുറത്തേക്കിറങ്ങി.

“എന്റെ ചങ്കിൽ ജീവനുള്ളടത്തോളം കാലം സമ്മതിച്ചു തരില്ല ഞാനിതിന് “
സ്റ്റെപ്പിറങ്ങി തുടങ്ങും മുന്നേ ഡെയ്സിയുടെ വാക്കുകൾ വീണ്ടും ഒരിക്കൽ കൂടി അവന്റെ കാതിൽ വന്നലച്ചു…

പാതിയോളം ധൃതിയിൽ ഇറങ്ങി വന്നവനെ ഞെട്ടിച്ചു കൊണ്ട് ഹാളിൽ നിരന്നിരിപ്പുണ്ട്.. സൂസനും തോമസും പിന്നെ റോയ്സും.

അവർക്കെതിരെയുള്ള സോഫയിൽ ഭയന്ന് വിറച്ചു കൊണ്ട് ദിൽന. അവൾക്കരികിൽ ഡെയ്സിയും.

അവർക്ക് മുന്നിലൂടെ കൈകൾ പിന്നിൽ കെട്ടി ഉലാത്തുന്ന വർക്കിയുടെ ചുവന്ന മുഖം.

ഇതിലൊന്നും പെടാതെ ഏതോ നാട്ടുകാരൻ നിൽക്കുന്ന ലാഘവത്തോടെ കൈ കെട്ടി നിൽക്കുന്ന റിഷിനും.

കാര്യങ്ങൾ ക്രിസ്റ്റിക്ക് ഏറെക്കുറെ ഊഹിക്കാനായി.

“എന്റെ ചെക്കനൊരു തമാശ ചെയ്തു. അതിനെതിരെ വേണ്ടുന്ന പരിഹാരം ചെയ്യാനും അവനൊരുക്കമാണ്. ഇതിൽ കൂടുതൽ പിന്നെന്ത് വേണം.?അവനൊറ്റക്കല്ലല്ലോ. നിന്റെ മകളുമില്ലേ കൂട്ടത്തിൽ? നീ തെറ്റെന്ന് പറഞ്ഞു അലറുന്ന ഈ സംഭവം ചെയ്യാൻ. അതെന്തേ നീ മനഃപൂർവം വിഴുങ്ങി കളഞ്ഞോ.? അല്ലപിന്നെ “
സൂസൻ ഇരിക്കുന്നിടത് നിന്നും ഡെയ്സിക്ക് മുന്നിൽ വന്നു നിന്നിട്ട് ചൊടിയോടെ വിളിച്ചു പറഞ്ഞു.

ക്രിസ്റ്റി അവിടെ തന്നെ നിന്നിട്ട് അവരെ വീക്ഷിച്ചു.

നേരെ നിൽക്കാൻ കൂടി ആവതില്ലാത്ത ദിൽനയുടെ നേരെ അവന്റെ മിഴികൾ ഇടയ്ക്കിടെ പാഞ്ഞു.

ഇതിനിടയിൽ ഏതോ യുദ്ധം ഒറ്റയ്ക്ക് ജയിച്ചു വന്നവന്റെ പരിവേഷത്തോടെയിരിക്കുന്ന റോയ്‌സിനെ നോക്കിയപ്പോഴൊക്കെയും ക്രിസ്റ്റിയുടെ കൈകൾ തരിക്കുന്നുണ്ടായിരുന്നു.

“ആഹ്.. നീ ആ ശവത്തിനോട് സംസാരിക്കാൻ നിൽക്കാതെ ഇവിടെ വന്നിരിക്കെന്റെ സൂസൻ. ഇരുചെവി അറിയാതെ കാര്യങ്ങൾ ഒതുക്കേണ്ടത് എന്റെ കൂടി ആവിശ്യമാണ്. ഈ നാശം പിടിച്ചവൾ കാരണം എനിക്കിനി തലയിൽ കൂടി മുണ്ടിട്ട് നടക്കേണ്ട ഗതി വരുമല്ലോ കർത്താവെ “

വീണ്ടും വർക്കിയുടെ കണ്ണുകൾ ദേഷ്യത്തോടെ ദിൽനയുടെ നേരെ പാഞ്ഞു.
അപ്പോഴെല്ലാം അവൾ കൂടുതൽ കൂടുതൽ ചൂളി ചുരുങ്ങി.

ഇതെല്ലാം ആസ്വദിച്ചിരിക്കുന്നവനെ നേരെ വർക്കിയൊന്ന് നോക്കുന്നത് കൂടിയില്ല എന്ന് കണ്ടതോടെ… ക്രിസ്റ്റി വീണ്ടും പടികളിറങ്ങി തുടങ്ങി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button