Novel

നിലാവിന്റെ തോഴൻ: ഭാഗം 5

[ad_1]

രചന: ജിഫ്‌ന നിസാർ

സ്വന്തം മുറിയിൽ പോലും പേടിച്ചിരണ്ടു നിൽക്കേണ്ടുന്ന ഗതികേട് ഓർത്തു കൊണ്ടാണ് പാത്തു കണ്ണ് നിറച്ചത് മുഴുവനും.

എത്രകാലമിനിയുമീ ജയിലെന്ന പോലെ കഴിയേണ്ടി വരുമോ ആവോ?

മാമന്റെ വീട്ടിൽ നിന്നും തന്റെതായ എല്ലാം അമ്മായിയൊരു കവറിലാക്കി തന്നത് ഭാഗ്യമായി.
അത്യാവശ്യം ഇട്ട് മാറാനുള്ള തുണിയുണ്ട്.

തിരിച്ചങ്ങോട്ട് യാതൊരു കാരണവശാലും കയറി ചെല്ലരുതെന്ന് കരുതിയാവാം തന്റേതെന്നു അവകാശപെടാവുന്ന ഒരു കടലാസ് കഷ്ണം പോലും അവിടെ അവശേഷിപ്പിക്കാതെ തേടി പിടിച്ചു തന്നത്.

ഇവിടുത്തെ രാജാകീയ ജീവിതത്തിന് പിന്നീ കീറിയ ആ ഡ്രെസ്സുകൾ ചേരില്ലെന്ന് കരുതിയിരുന്നു.

പണത്തിനും പ്രധാപത്തിനും അനുസരിച്ചുള്ളത് ഇവിടെ കരുതിയിട്ടുണ്ടാവും എന്ന് കരുതിയതും വെറുതെയായി.

വന്നു കയറിയ അന്നും പിറ്റേന്നും കരുതി.. തന്നെ കൂട്ടി പോയിട്ട് വാങ്ങിക്കാൻ കാത്തിരുന്നതാവുമെന്ന്.

പക്ഷേ.. അതുമുണ്ടായില്ല.

സ്നേഹത്തേക്കാൾ വളരെ പെട്ടന്ന് സ്നേഹകുറവിനെ തിരിച്ചറിയാൻ കഴിയുമെന്ന് പറയുന്നതെത്ര നേരാണ്.!

രണ്ട് ദിവസം ക്കൊണ്ട് ഇനി അങ്ങോട്ടും ജീവിതത്തിൽ പച്ച കത്തി കാണില്ലെന്നു മനസിലായി.

തന്നെ കൊണ്ട് ഇവർക്കൊന്തോ നേടിയെടുക്കാനുണ്ട്.
അതിനുള്ള ഒരു വഴി മാത്രമായിരുന്നു ഈ ഏറ്റെടുക്കലും.

ചിന്തിച്ചിരുന്നതിനിടയിൽ തന്നെ വയറ്റിൽ നിന്നും… വിശപ്പിന്റെ ചൂളം വിളികളെത്തി തുടങ്ങിയിരുന്നു.

പഴയ തറവാട് ആയത് കൊണ്ട് തന്നെ മുറിയിൽ ബാത്ത് റൂമികളൊന്നുമില്ല.

ഒന്ന് കുളിക്കാണമെങ്കിൽ താഴെയിറങ്ങേണ്ടി വരും.

ഇങ്ങനെ ഇരുന്നത് കൊണ്ടായില്ലല്ലോ..?

മാറിയുടുക്കാനുള്ള ഡ്രസ്സ് കയ്യിലൊതുക്കി പിടിച്ചു അവൾ പുറത്തേക്കിറങ്ങി വാതിൽ ചാരി.

ചുറ്റും ഓടിച്ചു നോക്കിയ മിഴികളിൽ പിടച്ചിലായിരുന്നു.

ഓടിയോളിക്കാൻ വെമ്പുന്ന നിസ്സഹായതയായിരുന്നു.

കയറി വന്നത് പോലെ തന്നെ മുഖം കുനിച്ചു കൊണ്ടാണ് ധൃതിയിൽ പടി കെട്ടുകൾ ഇറങ്ങിയത്.

ഹാളിൽ ഇരിക്കുന്നവർ അവളെ ഒന്ന് നോക്കിയെങ്കിലും അവളെന്നെ ജീവിക് യാതൊരു പരിഗണനയുടെയും ആവിശ്യമില്ലന്ന് മനസ്സിലാക്കി തിരികെ മുഖം തിരിച്ചു.

അടുക്കളയിൽ എത്തുമ്പോൾ ആകെ ബഹളമയമാണ്.

രാവിലെ ബ്രേക്ക്‌ ഫാസ്റ്റിനുള്ള പല വിധതിരക്കുകൾ.

ജോലിക്ക് പോണവരും.. സ്കൂളിൽ പോണവരും… കോളേജിൽ പോണവരും…
അംഗനയെങ്ങനെ.. പലജാതി തിരക്കുകളും വെപ്രാളങ്ങളും.

സഫിയാത്തയും മഞ്ജു ചേച്ചിയും മരിച്ചു പണിയെടിത്തിട്ടും ശകാരങ്ങളാണ് ബാക്കി.
തന്നെയവിടെയും ആവിശ്യമില്ലെന്ന് മനസ്സിലാക്കി 
പാത്തു അവരെയൊന്നു നോക്കി കൊണ്ട് പതിയെ അടുക്കള വാതിലിൽ കൂടി പുറത്തേക്ക് ഇറങ്ങി.

അവരുടെ തിരക്കൊഴിയാതെ അങ്ങോട്ട്‌ ചെന്നിട്ടും വല്ല്യ കാര്യമൊന്നുമില്ല.

പിൻവശത്തെ വിശാലമായ മുറ്റത്തിനു അതിരിടുന്നത് വലിയൊരു കുന്നാണ്.
നിറയെ റബ്ബർ മരങ്ങൾ നിറഞ്ഞ തോട്ടം.

റബ്ബറിന്റെ പൊഴിഞ്ഞു വീണ ഇലകൾ കൊണ്ട് മുറ്റം മുക്കാലും മൂടിയിരിക്കുന്നു.

തലയൊന്നു ചെരിച്ചു ആ മരങ്ങക്കിടയിലേക്ക് നോക്കിയപ്പോൾ.. അവൾക്ക് ക്രിസ്റ്റിയെ ഓർമ വന്നു.

തലയിലൊരു പ്രകാശവും നിറച്ചു.. അത്ഭുതത്തോടെ നോക്കുന്ന അവനെയവൾ ഒന്നൂടെ ഓർത്തു നോക്കി.

                           ❣️❣️

“ആ തോട്ടം തൊഴിലാളിയെ തത്കാലം ഞങ്ങളോടൊപ്പം ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല. അതിന് വെച്ച വെള്ളം മമ്മയങ്ങോട്ട് വാങ്ങി വെച്ചേക്ക് “

തല തുവർത്തി ചുവരിൽ പതിപ്പിച്ച വലിയ അലമാരയുടെ കണ്ണാടിക്ക് മുന്നിൽ പോയി നിൽക്കുമ്പോൾ ക്രിസ്റ്റിയുടെ കാതിൽ ദിൽനയുടെ വാക്കുകളാണ്.

പുച്ഛം കൊണ്ട് കോടിയ മുഖത്തോടെ അവൻ സ്വന്തം രൂപത്തിലേക്ക് നോക്കി ഒന്ന് ചിരിച്ചു.

പറഞ്ഞത് താൻ കേട്ടുവെന്ന് മനസ്സിലായത് കൊണ്ട് എത്ര പെട്ടന്നാണ് ദിൽനയുടെ വീറും വാശിയും കാറ്റഴിച്ചു വിട്ടത് പോലെ ചോർന്നു പോയത്.

വിക്കി വിറച്ചു കൊണ്ട് റിഷിയുടെ പിന്നീലേക്ക് നീങ്ങി നിന്നു കൊണ്ട് ഒളിഞ്ഞു നോക്കിയത് കണ്ടപ്പോൾ.. ദേഷ്യത്തേക്കാൾ ആ പ്ലസ് ടൂകാരിയുടെ കുറുമ്പുകളോട് വാത്സല്യമാണ് തോന്നിയത്.

എന്നിട്ടും കൂർപ്പിച്ചു നോക്കി പോന്നത് റിഷിക്ക് കൂടിയുള്ള ഉത്തരമായിട്ടാണ്.

വർക്കിയുടെ സപ്പോർട്ട് കണ്ടമാനം കിട്ടുന്നത് കൊണ്ട്.. റിഷിൻ അത് മാക്സിമം മുതലെടുപ്പ് നടത്തുന്നുണ്ട്.

ഒന്നും രണ്ടുമല്ല.. അനേകം ഉദാഹരണങ്ങൾ കണ്മുന്നിൽ തെളിവ് സഹിതം കിട്ടിയിട്ടും വിട്ട് കളഞ്ഞത്.. വർക്കിയോടുള്ള ദേഷ്യമാണ്.

അവർക്കെങ്ങനെയായാലും ക്രിസ്റ്റിക്കവർ കൂടപ്പിറപ്പുകൾ തന്നെയാണ്. എവിടെ വരെയും പോവുമെന്ന് നോക്കട്ടെ.. താനൊരു അതിർത്തി നിശ്ചയിച്ചു വെച്ചിട്ടുണ്ട്. അതിനപ്പുറത്തോട്ട് അവരുടെ യാത്ര നീളില്ല. ക്രിസ്റ്റി ജീവനോടെയുണ്ടെങ്കിൽ അതിന് സമ്മതിച്ചു കൊടുക്കുകയുമില്ല.

വർക്കിയുടെ മനസ്സിൽ… എങ്ങനെയെങ്കിലും ക്രിസ്റ്റി തോറ്റു കാണുകയെന്നത് മാത്രമാണ്.

സ്വന്തം മക്കളുടെ ജീവിതം പോലും ഓർമയില്ലാത്ത ഒരു…

ക്രിസ്റ്റി പല്ല് കടിച്ചു.

പിറന്നാൾ ആഘോഷങ്ങളുടെ അലയൊലികൾ തുടങ്ങിയിട്ടുണ്ട്.

വർക്കിയും മക്കളും നന്നായി അപമാനിച്ചു വിടുമെന്നത് ഉറപ്പുണ്ട്.
പക്ഷേ.. അതിനേക്കാൾ.. താൻ ഒറ്റപെട്ടു പോകരുതെന്ന് ആഗ്രഹിക്കുന്നത് കൊണ്ട് വേദനിക്കാൻ വിധിക്കപ്പെട്ട ഒരു ജന്മമുണ്ടിവിടെ.

അവിടെയാണ്.. ആ മുന്നിലാണ് ക്രിസ്റ്റി തോറ്റു പോകുന്നത്.

അല്ല… അങ്ങനല്ലത് ..

തോറ്റു കൊടുക്കയല്ലേ മനഃപൂർവം?

വർക്കയുടെയും മക്കളുടെയും അവഗണനയെക്കാൾ പതിമടങ്ങു വിഷം നിറഞ്ഞു തുളുമ്പുന്ന കുറേ മനുഷ്യപിശാച്ചുകളാണ് വരാനുള്ളതും.

അയാളുടെ ബന്ധുക്കൾ!

ഇടക്കിടെ ഇവിടെ വന്നു.. അധികാരം കാണിക്കുന്നതും കയ്യിൽ തടയുന്നത് എടുത്തു കൊണ്ട് പോകുന്നതും … പരിധി വിടുന്നുണ്ട് എന്ന് തോന്നിയൊരു നിമിഷം പൊട്ടിത്തെറിച്ചത് വെറുതെയായില്ല.

വരുന്നത് തുടരുന്നുണ്ടെങ്കിലും ബാക്കി എല്ലാത്തിനും കുറച്ചൊരു മാറ്റം വന്നിരുന്നു.

ഒപ്പം ബോണസായി തന്നോട് തീർത്താൽ തീരാത്തത്ര വൈരാഗ്യവും പൊട്ടി മുളച്ചു.

അതോർക്കേ വീണ്ടും ക്രിസ്റ്റിയുടെ ചുണ്ടുകൾ പുച്ഛത്തോടെയൊരു ചിരി വലിഞ്ഞു മുറുകി.

ഫോൺ ബെല്ലടിച്ചപ്പോഴാണ് ക്രിസ്റ്റി അവിടെ നിന്നും ശ്രദ്ധ അങ്ങോട്ട് മാറ്റിയത്.

“ഫൈസി… പറയെടാ “

ഫോൺ കാതോട് ചേർത്ത് പിടിച്ചിട്ട് അവൻ മുറിയിൽ നിന്നിറങ്ങി കയ്യിലുള്ള ടവ്വൽ..ബാൽകണിയിലെ റെയിലിൽ വിരിച്ചിട്ടു..

അവന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് ഫൈസൽ മുഹമ്മദ്‌ എന്ന ഫൈസി.

അഞ്ചു മിനിറ്റോളം അവനോട് സംസാരിച്ചതിന് ശേഷമാണ് ക്രിസ്റ്റി ആ ഫോൺ കട്ട് ചെയ്തത്.

കോളേജിലേക്ക് പോകുന്നതിന് മുന്നേ ആ കാന്താരിയുടെ പിണക്കം ഒന്ന് മാറ്റേണ്ടതുണ്ട്.

ആ ഓർമയിൽ ക്രിസ്റ്റിയൊന്നു ചിരിച്ചു.

അതികസമയമൊന്നുമെടുക്കാതെ തന്നെ അവൻ ഒരുങ്ങിയിറങ്ങി.

ബാഗു തോളിലിട്ട്.. ഫോണും വാലറ്റും ജീൻസിന്റെ പോക്കറ്റിലേക്ക് തിരുകി കൊണ്ടവൻ പുറത്തേക്കിറങ്ങി വാതിൽ പൂട്ടി.

അവന്റെ മുറിയിലേക്ക് വേറെയാർക്കും പ്രവേശനമില്ലായിരുന്നു.മുറിയിലേക്ക് മാത്രമല്ല. അവന്റെ മുറിയുടെ ആ എരിയിലേക്ക് കൂടി അവിടെ വേറെയാരെയും അവൻ അടുപ്പിക്കാറില്ല.

വലതു സൈഡിലായാണ് റിഷിയുടെയും ദിൽനയുടെയും മുറികൾ.

എങ്കിലും അവർ തമ്മിൽ കാണാറുപോലുമില്ല.

കീ കൂടി പോക്കറ്റിലേക്കിട്ട് കൊണ്ടവൻ സ്റ്റെപ്പിറങ്ങി താഴേക്ക് ചെന്നു.
അതേ സമയം തന്നെയാണ്.. റിഷി ഫോണിൽ എന്തോ നോക്കി കൊണ്ട് മുകളിലേക്ക് കയറിയതും.

ക്രിസ്റ്റി അവനെ നോക്കിയത് കൂടിയില്ലെങ്കിലും.. റിഷിയുടെ കണ്ണുകൾ അവനിൽ തറച്ചു കയറി.

അവനോടുള്ള ദേഷ്യത്തിനുമപ്പുറം ക്രിസ്റ്റിയെ നോക്കുമ്പോൾ അസൂയയാണ് റിഷിയിൽ ആ സമയം ഉണ്ടായിരുന്നത്.

നേരിട്ട് അവനെ പുച്ഛിച്ചു പറയുമെങ്കിൽ പോലും..ക്രിസ്റ്റീയോട് അവനൊന്നും അസൂയ തന്നെയായിരുന്നു.

ക്രിസ്റ്റി അവനെയോ.. ഹാളിൽ പാർട്ടിയുടെ ഒരുക്കങ്ങൾ ചെയ്യുന്നവരെയോ മൈന്റ് പോലും ചെയ്യാതെ.. നേരെ അടുക്കളയിലേക്കാണ് ചെന്നത്..

“മറിയമ്മച്ചി..”
വിളിയോടെയാണവൻ അങ്ങോട്ട് ചെന്ന്.

“ഇന്ന് ഇച്ചിരി വൈകിയോടാ?”
ആ വിളി കാത്തിരുന്നത് പോലെ അവന്റെ പ്രിയപ്പെട്ട മറിയാമ്മച്ചി തിരിച്ചു ചോദിച്ചു.

അവർക്കവിടെ ആകെയുള്ള ജോലി അവനു വേണ്ടുന്ന ഭക്ഷണമൊരുക്കി കൊടുക്കുകയെന്നതാണ്.

കഴിക്കാനിരിക്കുമ്പോൾ യാതൊരു കാരണവുമില്ലാതെ ചൊറിയുന്ന വർക്കിയോടുള്ള പ്രതിഷേധം കൂടിയായിരുന്നു ആ തീരുമാനത്തിന് പിന്നിൽ.

വർക്കി അവനോടുള്ള ദേഷ്യത്തിന് അവനോടിത്തിരി സ്നേഹകൂടുതലുള്ള മറിയാമ്മച്ചിയെ പിരിച്ചു വിടുമ്പോൾ.. ക്രിസ്റ്റിയാണ് അവരെ തിരികെ കൊണ്ട് വന്നത്.

“മ്മ്.. പെട്ടന്ന് താ. എനിക്കൊരിടം കൂടി പോവാനുണ്ട് “

ക്രിസ്റ്റിയും ധൃതി കാണിച്ചു.

“നിന്നക്കിന്ന് ഇവിടെയുള്ള പരിപാടിക്ക് ക്ഷണമില്ലെടാ ചെക്കാ?”
അവനു മുന്നിലേക്ക് ദോശയുടെ പാത്രം നീക്കി വെച്ച് കൊടുത്തു കൊണ്ട് മറിയാമ്മച്ചി കണ്ണ് ചുരുക്കി കൊണ്ട് ചോദിച്ചു.

“പിന്നല്ലാതെ.. എന്റെ പ്രിയപ്പെട്ട അനിയത്തിയല്ലേ?”

ക്രിസ്റ്റി കണ്ണിറുക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

“പിന്നെ… ഒരു കനിയത്തി.. എന്നിട്ടാണ്.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട നീ “
അവനു മുന്നിലേക്ക് ചായ നീക്കി വെച്ച് കൊടുത്തു കൊണ്ടവർ പല്ല് കടിച്ചു.

ക്രിസ്റ്റി അടക്കി ചിരിച്ചു അത് കണ്ടപ്പോൾ.

“ഒരൂസം.. എല്ലാരും മനസ്സിലാക്കും എന്റെ കുഞ്ഞിനെ “
വിഷമത്തോടെയവർ ക്രിസ്റ്റിയുടെ തലയിൽ തലോടി…

“അതിനെനിക് സങ്കടമൊന്നുമില്ല മറിയാമ്മച്ചി “
അവൻ വീണ്ടും ചിരിച്ചു.

“കഴിച്ചിട്ട് പോടാ “
ഒരു ദോശ ധൃതിയിൽ വാരി കഴിച്ചു കൊണ്ടവൻ എഴുന്നേറ്റപ്പോൾ മറിയാമ്മച്ചി ശാസനയോടെ പറഞ്ഞു.

“മതിയായി…”കൈ കഴുകാൻ തിരിയുമ്പോൾ 
അവൻ വിളിച്ചു പറഞ്ഞു.

“അതെന്നതാ.. നീ കരിങ്കല്ല് വല്ലതും വിഴുങ്ങിയായിരുന്നോ?”
മറിയാമ്മച്ചി വിടാനുള്ള ഭാവമില്ലാതെ പിന്നിൽ തന്നെ കൂടി.

“എനിക്കിച്ചിരി ധൃതിയുണ്ട് മറിയാമ്മച്ചി. പോയിട്ട് വരാട്ടാ “

അവനാ കവിളിലൊന്നു പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

ആ ചിരിലലിഞ്ഞു പോയിരുന്നു അവരുടെ പരിഭവവും.

“ഇനിയിവിടെ ചുറ്റി തിരിഞ്ഞ് നിൽക്കാതെ നേരെ മുറിയിലേക്ക് വിട്ടോ. ഇന്ന് ഇവിടെ കുറേ vip കൾ വരാനുണ്ട്. അവർക്ക്.. എന്റെ മറിയാമ്മച്ചിയെ കാണുമ്പോൾ ഒരു സെർവന്റ് ആയിട്ടൊക്കെ തോന്നും. നമ്മളെന്തിനാ അതിനൊരു അവസരം കൊടുക്കുന്നത്.?”

ബാഗ് എടുത്തു തിരിയുന്നതിനിടെ.. അവൻ ഓർമിപ്പിച്ചു.

മറിയാമ്മച്ചി അവനെ നോക്കി ചിരിയോടെ തലയാട്ടി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button