പ്രിയമുള്ളവൾ: ഭാഗം 13
[ad_1]
രചന: കാശിനാഥൻ
“ലക്ഷ്മി ചേച്ചി….”
നന്ദന ഒറ്റ കുതിപ്പിന് വെളിയിലേക്ക് ഓടുന്നത് നോക്കി ഭദ്രൻ വാതിൽക്കൽ തറഞ്ഞു നിന്നു.
“ചേച്ചി…”
ഓടി ചെന്നു നന്ദന അവളുടെ കൈയിൽ പിടിച്ചു. ആ സമയത്ത് ആണ് അവളുടെ കയ്യിൽ ഇരുന്ന ബാഗിലെക്ക് നന്ദന ഉറ്റു നോക്കിയത്..
“ഇതാ… ഇത് തരാൻ വേണ്ടി വന്നത് ആണ് ഞങ്ങള് രണ്ടു പേരും ” എന്ന് പറഞ്ഞു കൊണ്ട് ആ ബാഗ് അവൾക്ക് നേർക്ക് നീട്ടി.
ഇതെന്താ ചേച്ചി…എനിക്ക് ഇത് എന്തിനാ ഇപ്പൊ.
അത് ചോദിക്കുമ്പോൾ അവളുടെ നെറ്റി ചുളിഞ്ഞു.
“നിന്റെ വിവാഹ സാരീ യും ആഭരങ്ങളും…. അച്ഛൻ തന്നു വിട്ടതാ, നിന്നേ ഏൽപ്പിക്കാൻ….”
“എന്നെയോ…. എന്തിന് “
നന്ദനക്ക് ഒന്നും മനസിലായില്ല.
“ഹ്മ്മ്….. ഇതൊക്കെ നിനക്ക് അർഹതപ്പെട്ടത് അല്ലേ, അത് കൊണ്ടണ് ഞാൻ ഇതെല്ലാം ആയിട്ട് വന്നത്.. ഇതാ, ഇത് വാങ്ങു “
എന്ന് പറഞ്ഞു നന്ദനയുടെ വലം കൈയിലേക്ക് ആ ബാഗ് വെച്ചു കൊടുത്ത് കൊണ്ട് ലക്ഷ്മി, ഭദ്രനെ നോക്കി.
“ഇവള്ടെ ജാതക പ്രകാരം ഈ മാസത്തിൽ വിവാഹ നടന്നില്ല എങ്കിൽ പിന്നെ 6വർഷം കഴിയണം എന്നാണ് പറയുന്നത്, അതുകൊണ്ട് പറ്റുമെങ്കിൽ ഈ മാസം തന്നെ നിങ്ങൾ താലി കെട്ടു നടത്തണം കെട്ടോ…”
“ചേച്ചി… ചേച്ചി ഇത് എന്തൊക്കെയാണ് പറയുന്നത്, എന്റെ വിവാഹം… അതും ഭദ്രേട്ടനുമയിട്ടോ “
നന്ദന കരഞ്ഞു കൊണ്ട് ലക്ഷ്മിയെ നോക്കി ചോദിച്ചു.
എന്നാൽ അതിനു മറുപടി പറയാതെ കൊണ്ട് ലക്ഷ്മിയും ഭർത്താവും മുറ്റത്തേയ്ക്ക് ഇറങ്ങി പോയിരിന്നു.
അവൾ ഏൽപ്പിച്ച ബാഗ് നന്ദനയുടെ കൈയിൽ ഇരുന്നു വിറച്ചു.
നിറഞ്ഞ മിഴിയാലേ അവൾ ഭദ്രനെ നോക്കി..
ആ മുഖത്ത് നിസംഗ ഭാവം ആയിരുന്നു.
ജോസച്ചായനോട് എന്തൊക്കെയൊ സംസാരിച്ചു കൊണ്ട് നിന്നിട്ട് ലക്ഷ്മി യും ഭർത്താവും കൂടി വീണ്ടും നന്ദന യുടെ അടുത്ത് വന്നു..
ഒരു പേപ്പർ എടുത്തു അവൾക്ക് നേർക്ക് നീട്ടി.
“ഇതാ… ഇതിൽ ഒന്ന് ഒപ്പിട്ടു തന്നേക്ക്, ഇനി കുടുംബ സ്വത്തിൽ ഒന്നും നിനക്ക് യാതൊരു അവകാശവും ഇല്ലന്ന് ഒരു തെളിവ് വേണ്ടേ.. അതിനാണ്….”
“ചേച്ചി…. ചേച്ചി എന്തൊക്കെ ആണ് ഈ പറയുന്നത്, കഷ്ടം ഉണ്ട് കേട്ടോ….”
“ഒരു കഷ്ടവും ഇല്ല നന്ദു…. നീയ് നിനക്ക് തോന്നിയവന്റെ കൂടെ ഇറങ്ങി തിരിച്ചില്ലേ,അച്ഛനും അമ്മയും മുത്തശ്ശിയും ഒക്കെ ഇനി ഒറ്റയ്ക്ക് അവിടെ നിൽക്കാൻ പറ്റുന്ന കാര്യം അല്ല… അതുകൊണ്ട് അവരെ എല്ലാവരെയും ആ വീടും സ്ഥലോം ഒക്കെ വിറ്റിട്ട് ഞാൻ കൊണ്ട് പോകു… ആ സമയത്ത് നീ ഇനി അവകാശവും പറഞ്ഞു കേറി വന്നാൽ, ഞങ്ങൾക്ക് അത് ബുദ്ധിമുട്ട് ആവും…”
ലക്ഷ്മിചേച്ചിയുടെ മുഖത്തേക്ക് അവൾ സൂക്ഷിച്ചു നോക്കി നിന്നു.
ചേച്ചി…….
എനിക്ക് സമയം ഇല്ല നന്ദു.. വേഗം ആവട്ടെ, ഇതാ നിനക്ക് അച്ഛൻ കരുതി വെച്ച 30പവൻ സ്വർണവും ഈ ബാഗിൽ ഉണ്ട്. പിന്നെ നിന്റെ സാധനങ്ങളും…. വേണോങ്കിൽ നീ ഒന്നു ചെക്ക് ചെയ്തു നോക്കിക്കോളൂ….എന്നിട്ട് എനിക്ക് ഈ പേപ്പറിൽ ഒന്ന് സൈൻ ചെയ്തു തരു… വേഗം…
അവൾ ധൃതി കാട്ടിയതും നന്ദന ഒന്നും മിണ്ടാതെ കൊണ്ട് അതിൽ ഒപ്പിട്ടു കൊടുത്തു.
തന്നെ നോക്കി നന്നയി ഒന്നു പുഞ്ചിരിച്ച ശേഷം, വേഗത്തിൽ പിന്തിരിഞ്ഞു നടന്നു പോകുന്ന ലക്ഷമി ചേച്ചിയേ നന്ദന വീണ്ടും വീണ്ടും നോക്കി..
“മോളെ…… ഞാൻ ഇന്നലെ നിന്റെ വീട്ടിൽ പോയി എല്ലാ കാര്യങ്ങളും അവരെ പറഞ്ഞു ധരിപ്പിച്ചത് ആണ്.. പക്ഷെ അവർ ആരും അത് വിശ്വസിക്കുന്നു പോലും ഇല്ല… നീയും ഭദ്രനും തമ്മിൽ ഇഷ്ടം ആണെന്നാ അവരുടെ ഒക്കെ ധാരണ……
അകത്തേക്ക് കയറി വന്ന ജോസച്ചായൻ നന്ദനയോട് സാവധാനം പറഞ്ഞു.
“വല്ലവന്റേം പിറകെ ഇറങ്ങി വരുമ്പോൾ ബാക്കി കാര്യങ്ങൾ കൂടി ആലോചിക്കണമായിരുന്നു,, ഇവൾക്ക് ഒക്കെ ഇങ്ങനെ വന്നാൽ പോരാ….”
ഭദ്രൻ ഒച്ച ഉയർത്തി.
ഞാൻ…. ഞാൻ പോയ്കോളാം അച്ചായാ… എനിക്ക്..
പറഞ്ഞു പൂർത്തിയാക്കും മുന്നേ ഭദ്രൻ അവളോട് തട്ടി ക്കയറി.
നിനക്ക് എങ്ങോട്ട് കെട്ടിയെടുക്കാനാ ഇനി…നിന്റെ വീട്ടില് ഇനി യാതൊരു സ്ഥാനവും അവകാശവുമില്ല.. അതിന്റ തെളിവ് ആണ് നിന്റെ ചേടത്തി ഇപ്പൊ മേടിച്ചോണ്ട് പോയത്..ഇനി നിനക്ക് വേറെ ആരുടെ എങ്കിലും കൂടെ പോകാൻ ആണെങ്കിൽ……
ഭദ്രാ…..
അച്ചായൻ അവനെ നോക്കി ദേഷ്യത്തിൽ വിളിച്ചു.
നീ ഇത് എന്തിനാ ഏത് നേരോം ഈ കൊച്ചിന്റെ മെക്കിട്ട് കേറുന്നത്.. അവൾക്ക് ഒരു തെറ്റ് പറ്റി, ശരിയാ… എന്ന് കരുതി ഇവള് രക്ഷപെട്ടു വന്നില്യോടാ..
രക്ഷപെട്ടത് എങ്ങനെ ആണ്,, അവന്റെ കൂടെ വിടാതെ കൊണ്ട് ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നു. ഇല്ലെങ്കിൽ കാണരുന്നു….
ആഹ്.. കഴിഞ്ഞത് കഴിഞ്ഞു… ഇനി അതൊക്കെ പോട്ടെ.. എന്തിനാ ഇതിനെ ഓരോന്ന് പറഞ്ഞു കരയിപ്പിക്കുന്നത്.
ആര് കരയിപ്പിച്ചു,,, എന്നതെങ്കിലും കേട്ടാലു ഇങ്ങനെ കരയുന്നത് കള്ളികളുടെ ലക്ഷണം ആണ്…
മുറുമുറുത്തു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി പോയി.
“മോളെ… നീ വിഷമിക്കുവൊന്നും വേണ്ട.. എന്തെങ്കിലും ഒരു പരിഹാരം ഒടേതമ്പുരാൻ കാണിച്ചു തരും… വൈകാതെ തന്നെ…..എന്നായാലും ഒരു കാര്യം ഞാൻ പറയാം കുഞ്ഞേ, ദെ ആ പോയവൻ ദേഷ്യം ഒക്കെ കുറച്ചു കൂടുതൽ ആണേലും ശരി, മനസ്സിൽ നന്മ ഉള്ളവനാ… അറിഞ്ഞു കൊണ്ട് ആരെയും അവൻ ഉപദ്രവിക്കാനോ നശിപ്പിക്കാനോ തുനിയില്ല….. പ്രേത്യേകിച്ചു പെൺ പിള്ളേരെ…
നിന്റെ പ്രായം ഉള്ള രണ്ട് എണ്ണം അവന്റെ കുടുംബത്തിലും ഉണ്ട് കുഞ്ഞേ……. ഒരു കുറവും വരുത്താതെ ആണ് കുടുംബo നോക്കി നടത്തുന്നത്.. അവന്റ അപ്പൻ ആണെങ്കിൽ ചെത്തുകാരൻ ആയിരുന്നു, പനേന്നു വീണു തളർന്നു കിടപ്പായിരുന്നു, നാലു കൊല്ലം… ആ സമയത്ത് അവൻ എട്ടാം ക്ലാസിൽ പഠിക്കുവാ,…..
പുരാണം പറഞ്ഞു കൊണ്ട് ഇരിക്കാതെ ഇങ്ങോട്ട് ഇറങ്ങി വന്നേ അച്ചായാ….
കാവി മുണ്ട് ഒന്നുടെ മുറുക്കി ഉടുത്തു കൊണ്ട് അകത്തേക്ക് കയറി വരുന്ന ഭദ്രനെ കണ്ടതും ജോസച്ചായൻ കഥ പറച്ചില് നിറുത്തി എഴുനേറ്റ് വന്നു.
***
ആഹ് ഇനി ഞങ്ങൾ എല്ലാവരും കൂടി ആലോചിച്ചിട്ട് ഒറ്റ വഴിയേ ഒള്ളു, വേഗം തന്നെ പെണ്ണിനെ ഒരുക്കി മേലേക്കാവിലേക്ക് കൊണ്ട് പോകുക…
അവിടെ വെച്ച് താലി കെട്ട് നടത്തിയിട്ടു രണ്ടാളേം കൂടി വീട്ടിലേക്ക് കൂട്ടി കൊണ്ട് പോരാം..
ഭദ്രനും അച്ചായനും തമ്മിൽ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ ആയിരുന്നു ഗീതമ്മയും അവരുടെ മൂത്ത ചേച്ചിയായ ഓമനയും ഭർത്താവും, പിന്നെ അമ്മാവന്റെ മകള് വീണയും ഒക്കെ കൂടി ഒരു ഓട്ടോറിക്ഷയിൽ എത്തി ചേർന്നത്..
ഇത് എന്താ എല്ലാവരുംകൂടി കാലത്തെ എന്ന് ഓർത്തു കൊണ്ട്
ഭദ്രന്റെ നെറ്റി ചുളിഞ്ഞു..
“ആഹ് ജോസച്ചായൻ ഇവിടെ ഉണ്ടാരുന്നല്ലേ, ഞാന് ഇവനെ ഒന്നു കാണാൻ വേണ്ടി വന്നതാ “
എന്ന് പറഞ്ഞു കൊണ്ട് ഗീതമ്മ ഉമ്മറത്തേക്ക് കയറി.
ആ പെണ്ണ് ഇവിടെ ഇല്ലേട.
അകത്തേക്ക് ഒന്ന് എത്തി നോക്കി കൊണ്ട് അവർ ഭദ്രനെ അടിമുടി നോക്കിയതും നന്ദന പതിയെ ഇറങ്ങി വന്നു.
ആഹ്ഹ്….. നീ വേഗം കുളിച്ചു വേഷം ഒക്കെ മാറിക്കെ… നേരം പോകുന്നു…
യാതൊരു മുഖവുരയുംകൂടാതെ കൊണ്ട് പറയുന്ന ഗീതമ്മയെ എല്ലാവരും അന്തിച്ചു നോക്കി.
“അതേയ്… ജോസച്ചായാ.. എന്തായാലും കാര്യം ഒക്കെ ഇത്രയ്ക്ക് ആയ സ്ഥിതിക്ക് ഇനി ഇവരെ ഇവിടെ രണ്ടു പേരെയും താമസിപ്പിക്കുന്നത് ശരിയല്ലല്ലോ… അതുകൊണ്ട് ഇവരുടെ കല്യാണം നടത്താൻ ഞങ്ങൾ എല്ലാവരും കൂടി തീരുമാനിച്ചു…. അതും ഇന്ന് തന്നെ…. ഇന്നൊരു മുഹൂർത്തം ഉണ്ട്,11.45നും 12.15നും ഇടയ്ക്ക്… അത് തെറ്റാതെ കൊണ്ട് ഈ കല്യാണം അങ്ങ് നടത്തിയാൽ പിന്നെ സമാധാനം ഉണ്ട്…. ഇത് വെറുതെ നാട്ടുകാര് എന്തൊക്കെയാണോ ഈ പറയുന്നേ…..വേഗം ആവട്ടെ പെണ്ണേ.. പോയി കുളിച്ചിട്ട് വാ…
അമ്മേ……
ഭദ്രന്റെ അലർച്ച അവിടമാകെ മുഴങ്ങി….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]