Novel

പ്രിയമുള്ളവൾ: ഭാഗം 18

[ad_1]

രചന: കാശിനാഥൻ

“കണ്ടവന്റെ പിന്നാലെ ഒളിച്ചോടി പോന്നത് ആണെന്നു ഉള്ളത് ദയവ് ചെയ്തു ഇവിടെ ആരോടും പറഞ്ഞേക്കരുത്, അത് താങ്ങാൻ ഉള്ള ശക്തി എന്റെ ഈ പാവം അമ്മയ്ക്കും അനിയത്തിമാർക്കും ഇല്ല.. അതുകൊണ്ടാ “

ശബ്ദം താഴ്ത്തി കടുപ്പിച്ചു പറഞ്ഞു കൊണ്ട് അവൻ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി.

നെഞ്ച് വിങ്ങി പൊട്ടും പോലെ അവൾക്ക് തോന്നി.

വെളിയിലേക്ക് ഇറങ്ങി വന്ന ഭദ്രൻ കാണുന്നത് അടുത്ത വീട്ടിലെ സരസമ്മ ചേച്ചിയോട് എന്തോ പറഞ്ഞു നിൽക്കുന്ന അമ്മയെ ആയിരുന്നു.

ആഹ് ഭദ്രൻ വന്നല്ലോ… എടാ മോനേ, ആ പെങ്കൊച്ചിന്റെ താലി മാറ്റി ഇടണ്ടേ….നേരം ഇത്രേം ആയി.

സരസമ്മ ചേച്ചി എന്താണ് ചോദിക്കുന്നത് എന്നൊന്നും അവനു മനസിലായില്ല…

“മഞ്ഞ ചരടിൽ കോർത്തു ഇട്ടിരിക്കുക അല്ലേ താലി, അത് മാറ്റി ഒരു സ്വർണ മാലയിലേക്ക് ഇടണം.. അതല്ലേ നാട്ടു നടപ്പ്…നാലാളു കാണുന്നതാ ..”

“തത്കാലം അത് അങ്ങനെ കിടന്നാൽ മതി ചേച്ചി, ഇപ്പൊ ദൃതി വെച്ച് ഒന്നും മാറ്റേണ്ട കാര്യം ഇല്ല,അവളിവിടെ നിന്നും എങ്ങോട്ട് പോകാന അത് ഒക്കെ മാറ്റി ഇട്ടിട്ട്…”

അലക്ഷ്യം ആയി പറഞ്ഞു കൊണ്ട് അവൻ മുറ്റത്തേക്ക് ഇറങ്ങാൻ ഭാവിച്ചതും കണ്ടു തന്റെ കഴുത്തിലെ മാല ഊരി കൊണ്ട് വരുന്ന മിന്നു വിനെ.

“വല്യേട്ടാ… ഇത് എടുത്തോന്നേ… ആ ചരടിൽ കോർത്തു എത്ര നേരം ആണിടുന്നെ…”

മിന്നു അവന്റെ കൈലേക്ക് മാല നീട്ടി…

“നിന്നോട് ആരാണ് ഇത് ഇപ്പൊ ഊരി മാറ്റാൻ പറഞ്ഞത്, മര്യാദക്ക് കഴുത്തിൽ ഇട്ടോണം കേട്ടല്ലോ….”

അവൻ അനിയത്തിയെ നോക്കി കടുപ്പത്തിൽ പറഞ്ഞു.

“ആഹ് ഇന്ന് ഇത്രയും നേരം ആയില്ലേ സരസമ്മ ചേച്ചി… നാളെ ആവട്ടെ, ഞാനാ കവലേൽ എങ്ങാനും പോയി,എന്റെ ഈ മാല മാറി ഒരെണ്ണം മേടിക്കാം… അല്ലാതിപ്പോ എന്നാ ചെയ്യാനാ “

“അതൊന്നും വേണ്ട,അവൾക്ക് ഒരു മാല വേണമെന്ന് അല്ലേ ഒള്ളു,എന്റെ കഴുത്തിലെ മാല ഞാൻ ഊരി ഇട്ട് കൊടുത്തോളം…”

അകത്തേക്ക് തിടുക്കത്തിൽ കയറി പോകുന്ന ഭദ്രനെ നോക്കി അവർ നിന്നു..

“പുതിയത് ഒരെണ്ണം വാങ്ങാം എന്ന് വെച്ചാല് ഇപ്പൊ കാശ് എത്ര വേണം ഗീതേ… കഴിഞ്ഞ ദിവസം സന്ദീപിന്റെ കൊച്ചിന്റെ 28കെട്ടിന് ഒരു അര പവന്റെ മാല മേടിച്ചു,രൂപ 28000മിച്ചം ആയിന്നേ….”

“ആഹ്… എല്ലാത്തിനും വിലയല്ലേ ചേച്ചി…. എന്ന ചെയ്യാനാ….ഞാനേ ഈ ആടിനെ ഒക്കെ ഒന്നു മാറ്റി കെട്ടട്ടെ ചേച്ചി,ഇന്നവറ്റകൾ ഒക്കെ പട്ടിണിയാണ്…. മിന്നു,നീ ചെന്നു അമ്മുനെ വിളിച്ചു ആ തെക്കേ പറമ്പിലേക്ക് ചെല്ല്.. കുറച്ചു പുല്ല് പറിച്ചെ…. നേരം പോകുന്നു…”

മുറ്റത്തേയ്ക്ക് ഇറങ്ങി പോകെ ഗീത ഉറക്കെ വിളിച്ചു പറഞ്ഞു.

ഭദ്രൻ മുറിയിലേക്ക് കയറി വന്നു വാതിൽ അടയ്ക്കുന്നത് കണ്ടു കൊണ്ട് നന്ദന കട്ടിലിൽ നിന്നും എഴുന്നേറ്റു.

തന്റെ കഴുത്തിലെ മാല ഊരി മാറ്റി കൊണ്ട് അവൻ നടന്നു അവളുടെ അടുത്തേക്ക് വന്നു.
എന്നിട്ട് ഒന്നും പറയാതെ കൊണ്ട് അവളെ പിടിച്ചു തിരിച്ചു നിറുത്തി,താലി യുടെ കെട്ടു സാവധാനം അഴിച്ച ശേഷം സ്വർണ മാല യുടെ കൊളുത്ത് മാറ്റി,ആ താലിയിലേക്ക് കോർത്തു ഇട്ടു.

എന്നിട്ട് ഒരു വാക്ക് പോലും പറയാതെ കൊണ്ട് മുറി വിട്ടു ഇറങ്ങി പോയി.

***

അമ്മുവും മിന്നുവും ഉള്ളത് നന്ദന യ്ക്ക് വളരെ ആശ്വാസം ആയിരുന്നു..

എന്നാൽ ഗീതമ്മ മാത്രം അവളോട് അങ്ങനെ ഒന്നും സംസാരിച്ചില്ല..

“ചേച്ചി… ചേച്ചിക്ക് കുളിക്കണ്ടേ…”

മിന്നുവിനോട് സംസാരിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു നന്ദു.

ആ സമയത്ത് ആണ് അമ്മു അവിടേക്ക് വന്നത്.

“ഹ്മ്മ്.. കുളിയ്ക്കാടാ…”

നന്ദു എഴുനേറ്റു.

“പുറത്താണ് ബാത്രൂം… ചേച്ചിയ്ക്ക് മാറാനുള്ള ഡ്രസ്സ്‌ വേറെ ഉണ്ടോ “

“ഉണ്ട്… രണ്ടു എണ്ണം കൂടി ഉണ്ട് “

“എന്നാൽ പിന്നെ അതെടുത്തു കൊണ്ട് പോരേ… ഏട്ടന്റെ തോർത്ത്‌ ആ അഴയിൽ ഉണ്ട് കേട്ടോ…”

അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നന്ദു നോക്കി.
എന്നിട്ട് തലയാട്ടി.

“മിന്നു… “

“എന്തോ… ദാ വരുന്നു അമ്മേ..’

മിന്നു അടുക്കളയിലേക്ക് ചെന്നു.

“ആ എണ്ണ എടുത്തു കൊടുക്ക്”
“ഹ്മ്മ്….”

മിന്നു ഒരു ചെറിയ കുപ്പിയും എടുത്തു കൊണ്ട് വീണ്ടും നന്ദന യുടെ അടുത്തേക്ക് ചെന്നു.

“ചേച്ചി.. ഇത് അമ്മ കാച്ചിയ എണ്ണയാ… ഇത് തേച്ചോ കേട്ടോ… ഒരുപാട് വെള്ളം ഒന്നും കോരി ഒഴിക്കല്ലേ… ജലദോഷം പിടിച്ചാലോ “

“ആഹ് സൂക്ഷിച്ചോളാം മിന്നു “

നന്ദന വെളിയിലേക്ക് ഇറങ്ങി പോയപ്പോൾ ഗീത മുറ്റത്തെ തുണി ഒക്കെ പെറുക്കി എടുക്കുകയാണ്.

അവരെ നോക്കി നന്ദന ഒന്നു പുഞ്ചിരിച്ചു എങ്കിലും ഗീത അത് കണ്ടതായി പോലും നടിച്ചില്ല.

കുളിച്ചു വേഷം മാറി വന്നപ്പോൾ  പെൺകുട്ടികൾ രണ്ടുപേരും കൂടി എല്ലാം അടിച്ചു വാരി വൃത്തിയാക്കി, നില വിളക്ക് എടുത്തു വെയ്ക്കുകയായിരുന്നു.

ഭദ്രേട്ടൻ എവിടെ പോയതാ അമ്മേ … കണ്ടില്ലലോ ഇതേ വരെ ആയിട്ടും.

ആഹ് എനിക്ക് അറിയാൻ വയ്യ… വിളിച്ചു നോക്ക്..

മിന്നു ഫോണ് എടുത്തു കൊണ്ട് ഭദ്രനെ വിളിക്കുന്നത് നന്ദു കേട്ടു.

അവനെവിടെയാണ് കൊച്ചേ…. എന്നാ പറഞ്ഞത്..

ഏട്ടൻ കവലയിൽ ഉണ്ടെന്ന്.. കുറച്ചു കഴിഞ്ഞു വന്നേക്കാം എന്ന് പറഞ്ഞു.

അമ്മയും മക്കളും കൂടി ഇരുന്ന് സന്ധ്യ നാമം ചൊല്ലിയപ്പോൾ നന്ദനയും അല്പം മാറി മിന്നുവിന്റെ അരികിലായി വന്നു ഇരുന്നു.

മുത്തശ്ശിയും അമ്മയുമൊത്ത് താൻ നാമം ജപിക്കുന്നത് ഓർത്തപ്പോൾ നന്ദനയ്ക്ക് ചങ്ക് പൊട്ടി പോകും പോലെ തോന്നി.

എന്റെ ഭഗവാനെ…..എന്റെ അച്ഛനും അമ്മയും എനിക്ക് മാപ്പ് തരുമോ…

അവൾ കണ്ണുകൾ അടച്ചു ഇരുന്നു.

ചേച്ചി…..

ഇടയ്ക്ക് മിന്നു അവളെ കൈ തണ്ടയിൽ തോണ്ടി.

പെട്ടന്ന് അവൾ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.

അമ്മു വിളക്ക് അണയ്ക്കാൻ തുടങ്ങുകയായിരുന്നു..

ഭദ്രന്റെ ബൈക്കിന്റെ ശബ്ദം അപ്പോളാണ് അവൾ കേട്ടത്.

ആഹ് വല്യേട്ടൻ വന്നുല്ലോ….

മിന്നു പുഞ്ചിരിയോട് കൂടി ഇറങ്ങി മുറ്റത്തേക്ക് ചെന്നു.

പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു അവൻ മിന്നുവിന് കൊടുക്കുന്നത് നന്ദന കണ്ടു.

ആഹ്.. തേൻ മുട്ടായി…

അവൾ അത് തുറന്ന് നോക്കിയ ശേഷം ചാടി തുള്ളി അകത്തേക്ക് കയറി വന്നു.

കവർ പൊട്ടിച്ച ശേഷം ഒരെണ്ണം എടുത്തു നന്ദന യ്ക്ക് കൊടുത്തു.

എന്നിട്ട് അകത്തേക്ക് ഓടി പോയിരിന്നു.

നന്ദു വിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കൊണ്ട് ഭദ്രൻ വീട്ടിലേക്ക് കയറി പോയി.

ഷർട്ട് ഊരി മാറ്റിയ ശേഷം അവൻ അഴയിൽ കിടന്ന തോർത്ത്‌ എടുത്തു.. എന്നിട്ട് കുളിയ്ക്കാനായി ഇറങ്ങി വന്നു.

തോർത്തെടുതു അവൻ മുറുക്കി പിഴിഞ്ഞു.

ഇത് ശരിക്കും ഒന്ന് പിഴിഞ്ഞ് ഇട്ടൂടെ.. മൊത്തം വെള്ളമാ…

നന്ദുനെ നോക്കി അല്പം കടുപ്പത്തിൽ പറഞ്ഞ ശേഷം അവൻ മുറ്റത്തേയ്ക്ക് ഇറങ്ങി പോയി.

അമ്മുവും മിന്നുവും കൂടി പഠിക്കുവാൻ ഉള്ള പുസ്തകം ഒക്കെ എടുത്തു കൊണ്ട് ഓരോ മുറിയിലേക്ക് പോയിരുന്ന്..

രണ്ടു പേരും വായിച്ചു പഠിച്ചുകൊണ്ട് ഇരുന്നപ്പോൾ നന്ദന, അടുക്കളയിലേക്ക് ചെന്നു.

അമ്മേ… എന്തെങ്കിലും സഹായിക്കണോ…

കറി യ്ക്ക് നുറുക്കി കൊണ്ട് ഇരുന്ന ഗീതമ്മ യേ നോക്കി അവൾ ചോദിച്ചു.

“ചെയ്തു തന്നത് അത്രേം മതി… ഇനി ഒന്നും വേണ്ടായേ…”

ഗീതമ്മ പറഞ്ഞതും നന്ദു പിന്തിരിഞ്ഞു..

നോക്കിയതും ഭദ്രന്റെ മുഖത്ത്.

പെട്ടന്ന് തന്നെ മുഖം താഴ്ത്തി കൊണ്ട് അവൾ മുറിയിലേക്ക് കയറി പോയി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button