പ്രിയമുള്ളവൾ: ഭാഗം 27
[ad_1]
രചന: കാശിനാഥൻ
നന്ദു ഒരുപാട് പറഞ്ഞു നോക്കി എങ്കിലും മിന്നു സമ്മതിച്ചില്ല.
ഒടുവിൽ അവള് അടുക്കളയിലേക്ക് കയറി പോന്നു.
രാധമ്മ ആണെങ്കിൽ കാലത്തെ തന്നെ പുല്ല് ചെത്താൻ പോയി, ഇന്ന് അവർക്ക് അവരുടെ വീട് വരെയും ഒന്നു പോകണം എന്ന് പറഞ്ഞു. അവരുടെ അമ്മാവന് സുഖം ഇല്ലാത്രെ… കാണാൻ പോയിട്ട് പെട്ടന്ന് വരാം എന്നും നന്ദു ഒറ്റയ്ക്ക് ഉള്ളത് കൊണ്ട് അന്ന് ഭദ്രൻ അവിടെ ഉണ്ടാവണം എന്നും ഒക്കെ തലേ ദിവസം തന്നെ അവർ പറഞ്ഞിരുന്നു മോനോട്….. അവൻ ഒക്കെയും സമ്മതിയ്ക്കുകയും ചെയ്തു.
അന്ന് നന്ദു ആയിരുന്നു സാമ്പാർ ഉണ്ടാക്കിയത്… രാധമ്മ വന്നപ്പോൾ ഇഡലിയും സാമ്പാറും ഒക്കെ റെഡി ആയിട്ടുണ്ട്.
അരി ആണെങ്കിൽ അവര് അടുപ്പത്തു ഇട്ടിട്ടു പോയതും കൊണ്ട് അതും വെന്തു പാകം ആയിരുന്നു
പച്ച പയറു എടുത്തു തോരൻ വെയ്ക്കാൻ വേണ്ടി അരിഞ്ഞു വെച്ചിട്ടുണ്ട് മിന്നു.
താൻ അത് കറി ആക്കികൊള്ളാം എന്ന് നന്ദു പറഞ്ഞപ്പോൾ മിന്നു കുളിയ്ക്കുവാനായി ഇറങ്ങി പോയി.
സ്കൂളിൽ പോകാൻ റെഡി ആയി വന്ന ശേഷം മിന്നുവും അമ്മുവും കൂടി ഇഡലി യും സാമ്പാറും കഴിച്ചു.
രണ്ടാൾക്കും ചേച്ചിയുടെ കറി ഇഷ്ടം ആകുകയും നന്ദുവിനെ പുകഴ്ത്തി സംസാരിക്കുകയും ഒക്കെ ചെയ്തു..
ഭദ്രൻ ആണെങ്കിൽ അമ്പലത്തിൽ പോയിട്ട് തിരികെ എത്തിയപ്പോൾ രാധമ്മ വീട്ടിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്…
കുട്ടികൾ രണ്ടാളും പോയിരുന്നു.
“ആഹ് അമ്മ റെഡി ആയോ ഇത്ര പെട്ടന്ന് “
“ഹ്മ്മ്… പത്തിന്റെ ബസിൽ പോകണേൽ വീടിന്റെ വാതിൽക്കൽ ഇറങ്ങാം മോനേ, അല്ലെങ്കിൽ പിന്നെ ആട്ടോ പിടിക്കണ്ടേ…..”
നനഞ്ഞ തലമുടി മുഴുവൻ പിന്നിലേക്ക് ചീവി ഇട്ടു കൊണ്ട് അവര് മുറ്റത്തേയ്ക്ക് ഇറങ്ങി…
കൊഴിഞ്ഞ മുടി കൊണ്ട് പോയി കളഞ്ഞ ശേഷം, ഓടി അകത്തേക്ക് പോയി..
അഞ്ച് മിനിറ്റ് കൊണ്ട് തന്നെ റെഡി ആയി അവർ നന്ദുവിനോട് യാത്ര പറഞ്ഞു ഇറങ്ങുകയും ചെയ്ത്.
ഭദ്രൻ ആയിരുന്നു അമ്മയെ ബസ് സ്റ്റോപ്പിൽ കൊണ്ട് ചെന്നു വിട്ടത്.
തിരികെ വന്ന ശേഷം അവൻ അടുക്കളയിലേക്ക് ചെന്നപ്പോൾ നന്ദു അവനുള്ള ചായ എടുക്കുകയാണ്.
അവൻ അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ ഒരു പ്ലേറ്റിലെയ്ക്ക് നാലഞ്ച് ഇഡലി എടുത്തു, മീതെ സാമ്പാറും ഒഴിച്ച്.
കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ നന്ദു അവനുള്ള ചായ കൊണ്ട് വന്നുകൊടുത്തു.
നീ കഴിച്ചോ….
അവൻ അത് മേടിച്ചു ടേബിളിൽ വെച്ച് കൊണ്ട് നന്ദു വിനെ നോക്കി.
എന്നാൽ അവനോട് ഒരു മറുപടി പോലും പറയാതെ കൊണ്ട് പെണ്ണൊന്നു മുഖം വീർപ്പിച്ചു കടന്നു കളഞ്ഞു.
ങ്ങെ… ഇവൾക്ക് ഇത് എന്താ പറ്റിയേ…..
അവൾ പോയ വഴിയേ മുഖം തിരിച്ചു ഒന്ന് നോക്കിയിട്ട് ഭദ്രൻ വീണ്ടും കഴിച്ചു കൊണ്ട് ഇരുന്നു.
കൈയും വായും കഴുകിയ ശേഷം അവൻ എഴുനേറ്റ് ഉമ്മറത്തേയ്ക്ക് ചെന്നപ്പോൾ കണ്ടു രണ്ട് വീടുകൾക്ക് അപ്പുറം ഉള്ള വീട്ടിലെ, മാധവി അമ്മൂമ്മ നടന്നു വരുന്നത്…
അവൻ പെട്ടന്ന് തന്നെ അകത്തേക്ക് വലിഞ്ഞു.
രാധമ്മേ……. ഇവിടെ ആരും ഇല്ലേ ആവോ….
തന്റെ റൂമിൽ ഇരിക്കുമ്പോൾ ഭദ്രൻ കേട്ടു അവരുടെ വിളിയൊച്ച.
അമ്മ ഇവിടെ ഇല്ലാ….. ചെറുകുളം വരെയും പോയേക്കുവാ…
നന്ദന ഇറങ്ങി ചെന്നു എന്ന് അവനു മനസിലായി.
ഭദ്രന്റെ പെണ്ണാണോ കൊച്ചേ നീയ്…..
ഹ്മ്മ്…. അതെ..
ആഹാ അത് ശരി, പേരെന്താ മോൾടെ….
നന്ദന…..
മ്മ്…… മോള് ഒറ്റയ്‌ക്കെ ഒള്ളോ… അതോ?
ഭദ്രേട്ടൻ അകത്തുണ്ട്..ഞാൻ വിളിക്കാം . കയറി ഇരിയ്ക്കു, ഞാൻ ചായ എടുക്കാം….
ഇവൾക്കിട്ട് ഞാൻ ഇന്ന്….
തന്നെ ഇപ്പോൾ വിളിക്കാം എന്ന് നന്ദു അവരോട് പറയുന്നത് കേട്ടതും അകത്തെ മുറിയിൽ കിടന്ന ഭദ്രൻ പിറു പിറുത്തു.
അമ്മൂമ്മ വീടിന്റെ ഉള്ളിലേക്ക് കയറി എന്ന് മനസിലായതും ഭദ്രൻ കിടക്ക വിട്ടു എഴുന്നേറ്റു.
അപ്പോളേക്കുംകണ്ടു തന്റെ അരികിലേക്ക് വരുന്ന നന്ദുവിനെ.
അവൾ എന്തെങ്കിലും പറയും മുന്നേ, അവൻ അവളുടെ കൈ തണ്ടയിൽ പിടിച്ചു അവന്റെ അരികിലേക്ക് വലിച്ചു.
പെട്ടന്ന് ആയത് കൊണ്ട് അവളുടെ താടി ചെന്ന് അല്പം ശക്തിയിൽ അവന്റെ നെഞ്ചിലേയ്ക്ക് ഇടിച്ചു.
. അആഹ്…വേദനകൊണ്ട് നന്ദു അറിയാതെ നിലവിളിച്ചു പോയിരിന്നു.
. എടി… ഞാന് ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു എന്നും ഇപ്പോൾ എവിടെ പോയെന്ന് ഒട്ട് അറിയില്ലെന്നും ചെന്ന് അവരോട് പറയാൻ നോക്ക്, എന്നിട്ട് വേഗം അവരെ പറഞ്ഞു വിട്ടോണം, ഇല്ലെങ്കിൽ ഇന്നൊന്നും അവര് ഇവിടെന്നു ഇറങ്ങി പോകില്ല…..
അവൻ പറയുന്നത് കേട്ട് കൊണ്ട് നന്ദു വാ പൊളിച്ചു നിന്നു.
എനിക്ക്.. എനിക്ക് ഇതൊന്നും അറിയില്ലാരുന്നു..
ഹ്മ്മ്… ഇനി അറിഞ്ഞോളും, തത്കാലം നീ ചെല്ല്, അല്ലെങ്കിൽ അവര് ഇങ്ങോട്ട് കെട്ടി എടുക്കും..
മുറു മുറുത്തു കൊണ്ട്
എന്നിട്ട് വാതിൽ തുറന്നു അവൻ
പുറത്തേക്ക് ഇറങ്ങി പോകുകയും ചെയ്തു.
ഭദ്രൻ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു എന്ന് താമസിയാതെ നന്ദനയ്ക്ക് മനസിലായി.
അമ്മൂമ്മ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരുന്നു, മറുപടി പറഞ്ഞു കൊടുത്തു കൊടുത്തു നന്ദു മടുത്തു.
എന്നിട്ടും അവരൊട്ടു പോകുന്ന ലക്ഷണം ഇല്ലായിരുന്നു.
രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും അവറുടെ കഥ പറച്ചിൽ കഴിഞ്ഞിട്ടില്ല.
നന്ദു ആണെങ്കിൽ സത്യം പറഞ്ഞാൽ മടുത്തു പോയിരിന്നു താനും…
എങ്ങനെ എങ്കിലും ഇവരൊന്നും പോയാൽ മതി എന്ന് പ്രാർത്ഥിച്ചു ഇരുന്നപ്പോൾ ഉണ്ട്, അമ്മൂമ്മയുടെ ഇളയ മകന്റെ മകള് വന്നു അവരെ വിളിച്ചത്.
ശാലു മോളെ.. എന്നാടി, നീ എന്തിനാ ഇപ്പോൾ തിരക്കി വന്നേ?
ഉഷ അമ്മായിയും മാമനും വന്നു, അമ്മേ വിളിച്ചോണ്ട് വരാൻ അയച്ചതാണ് എന്നെ..
അതെയോ, അവര് രണ്ടാളും മാത്രം ഒള്ളോ അതോ……
.അമ്മൂമ്മ പോകാനായി എഴുന്നേറ്റു കൊണ്ട് കൊച്ച്മകളെ നോക്കി ചോദിച്ചു..
അല്ല…. പിള്ളേരും ഉണ്ട്.
വന്നിട്ട് ഒരുപാട് നേരം ആയോടി കൊച്ചേ…
ഒരു പത്തു മിനിറ്റ് ആയി, അമ്മൂമ്മ വാ ഇങ്ങോട്ട്,
ആ കുട്ടി അവരുടെ കൈയിൽ പിടിച്ചു കൊണ്ട് പതിയെ ഉമ്മറത്തേ സ്റ്റെപ്സ് ഓരോന്ന് ആയി പിടിച്ചു ഇറക്കി.
വൈകാതെ തന്നെ നന്ദുവിനോട് യാത്ര പറഞ്ഞു പോകുകയും ചെയ്തു.
വാതിൽ അടച്ചു കുറ്റി ഇട്ട ശേഷം മുറിയിലേക്ക് ചെന്നു നോക്കിയപ്പോൾ ഭദ്രനെ അവിടെ ഒരിടത്തും അവള് കണ്ടില്ല…
ഇതെവിടെ പോയി ആവോ….
മെല്ലെ പറഞ്ഞു കൊണ്ട് അവള് കാലത്തെ അവൻ കുളിച്ചു മാറി ഇട്ട കൈലിയും ഷർട്ടും എടുത്തു നനച്ചു ഇടാൻ വേണ്ടി മുറ്റത്തേയ്ക്ക് ഇറങ്ങി.
അപ്പോളേക്കും ഉണ്ട് അവൻ പിറകു വശത്തു കൂടി നടന്നു വരുന്നുണ്ട്…
കഥ പറച്ചിലൊക്കെ കഴിഞ്ഞു നിന്റെ കൂട്ടുകാരി പോയൊ,…അതോ ഇനിയും വരുമോ..?
അവന്റെ ചോദ്യം കേട്ടു കൊണ്ട് നന്ദു തല ഉയർത്തി നോക്കി.
പോയി…. ഇനി വരുമോന്നു ഒന്നും അറിയില്ല,
പറഞ്ഞു കൊണ്ട് അവൾ വീണ്ടും തന്റെ ജോലി തുടർന്ന്.
തുണി എല്ലാം വിരിച്ചു ഇട്ട ശേഷം
അടുക്കളയിലേക്ക് ചെന്നപ്പോൾ ഭദ്രൻ ആണെങ്കിൽ ഫ്രിഡ്ജിൽ നിന്നും ഒരു നാരങ്ങ എടുത്തു വെള്ളം പിഴിയുകയാണ്.
നിനക്ക് വേണോ….
അവളെ കണ്ടതും
ഗൗരവത്തിൽ അവൻ ചോദിച്ചു.
ഹ്മ്മ്……
നന്ദു ഒന്ന് മൂളിയ ശേഷം അവിടെ കിടന്ന കസേരയിൽ ഇരുന്നു.
ഒരു ഗ്ലാസ് നാരങ്ങ വെള്ളം എടുത്തു ഭദ്രൻ അവളുടെ നേർക്ക് നീട്ടിയതും നന്ദു അത് മേടിച്ചു ഒറ്റ വലിയ്ക്ക് കുടിച്ചു തീർത്തു.
“നിന്റെ കാമുകന്റെ കല്യാണം ആണ് ഇന്ന്, അറിഞ്ഞിരുന്നോ “…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]