Novel

പ്രിയമുള്ളവൾ: ഭാഗം 28

[ad_1]

രചന: കാശിനാഥൻ

ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളം എടുത്തു ഭദ്രൻ അവളുടെ നേർക്ക് നീട്ടിയതും നന്ദു അത് മേടിച്ചു ഒറ്റ വലിയ്ക്ക് കുടിച്ചു തീർത്തു.

“നിന്റെ കാമുകന്റെ കല്യാണം ആണ് ഇന്ന്, അറിഞ്ഞിരുന്നോ “

പെട്ടന്ന് ഉള്ള അവന്റെ പറച്ചിൽ കേട്ടതും നന്ദു ഒന്ന് ഞെട്ടി.

തന്നെ തുറിച്ചു നോക്കുന്നവളെ ഒന്നൂടെ ഒന്ന് ഭദ്രനും തിരിഞ്ഞു നോക്കി.

“നീ കുറെ കാലം പ്രേമിച്ചു നടന്നു അവസാനം കല്യാണ തലേന്ന് ഒളിച്ചോടി പോരൻ ഇറങ്ങി പുറപ്പെട്ടില്ലേ ഒരുത്തന്റെ കൂടെ..,വരുൺ…. അവന്റെ കല്യാണം ആണ് ഇന്ന്… അറിഞ്ഞിരുന്നോ നീയ്….”

ഇല്ല…..

അത് പറയുമ്പോൾ അവളുടെ മുഖം താഴ്ന്നു.

ഹ്മ്മ്…. ഇന്നായിരുന്നു കല്യാണം, പേപ്പറിൽ ഒക്കെ ഉണ്ട്,വലുപ്പത്തിൽ തന്നെ…. നീ നോക്കിയാൽ മതി…

“ഞാൻ എന്തിനാ ഇനി അവനെ കാണുന്നത്,എനിക്ക് ആരേം കാണണ്ട….”

അവൾ മെല്ലെ പിറു പിറുത്തു.

“അതെന്ന കണ്ടാല്..അവനെ ഇനി കാണുമ്പോൾ നിന്റെ ചങ്ക് പൊട്ടി പോകുമോ ഇനി, അതോ നിനക്ക് ഇനി പ്രേമ നൈരാശ്യാം മൂലം ആത്മഹത്യ ചെയ്യാൻ തോന്നുവോ…..”

തന്നെ നോക്കി പരിഹസിച്ചു പറയുന്ന ഭദ്രനെ നോക്കി നന്ദു അല്പം നിമിഷം ഇരുന്നു.

അപ്പോളേക്കും അവൾ പോലും അറിയാതെ കൊണ്ട് ആ മിഴികൾ ഈറൻ അണിഞ്ഞു തുടങി.

മ്മ്… തൊടങ്ങി… നിന്നോട് ഞാൻ പല തവണ പറഞ്ഞു എന്നെങ്കിലും പറഞ്ഞു കഴിഞ്ഞാൽ ഇങ്ങനെ മോങ്ങി കൊണ്ട് ഇരിയ്ക്കരുത് എന്ന് കേട്ടോ, ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു തുടങ്ങി.

അവൻ കല്യാണം കഴിച്ചാല് എനിക്ക് എന്താ..ഞാൻ ആരെയും ഓർക്കാറില്ല, എനിക്ക് ഒട്ട് കാണുകയും വേണ്ട…

തുറന്ന് കിടക്കുന്ന അടുക്കള വാതിലിന്റെ അകത്തു കൂടി വെളിയിലേക്ക് മിഴികൾ പായിച്ചു കൊണ്ട് നന്ദു പറഞ്ഞു.

. “ഓഹോ…നീയേ ഇത്രയ്ക്ക് ബോൾഡ് ആയിരുന്നു എങ്കിൽ ഈ പുറം പോക്കിൽ കിടക്കുന്നവന്റെ താലി നിന്റെ കഴുത്തിൽ വരില്ലായിരുന്നു നന്ദനെ… നിന്റെ ജീവിതം പാഴായി പോയില്ലേ, നല്ല ഒന്നാംതരം ഒരുത്തന്റെ ആലോചന വന്നത് അല്ലേ നിനക്ക്, വീട്ടുകാര് അത്യാവശ്യം സ്ത്രീധനം ഒക്കെ തന്നു കെട്ടിച്ചു വിട്ടേനെ… അതിനു പകരം ഒളിച്ചോടാൻ പുറപ്പെട്ടതാ, അവനോ കിടന്നു സുഖിച്ചു, കാമം തീർത്തു കഴിഞ്ഞു നിന്നേ കറിവേപ്പില പോലെ എടുത്തു കളഞ്ഞ ശേഷം വേറെ ഒരുത്തിയെ കെട്ടൻ വേണ്ടി തുനിഞ്ഞു നിൽക്കുന്ന ഒരു നായിന്റെ മോൻ…… അറിഞ്ഞപ്പോൾ ഒന്ന് രക്ഷിക്കാം എന്ന് കരുതിയ എന്റെ അവസ്ഥ ദേ ഇപ്പോ ഇങ്ങനെ ആയി….

പുച്ഛഭാവത്തിൽ അവളോട് പറഞ്ഞു കൊണ്ട് ഭദ്രൻ ഒന്നൂടെ നന്ദുനെ നോക്കി.

“രക്ഷിക്കേണ്ടയിരുന്നു, ഞാൻ എവിടെ എങ്കിലും പോയ്കൊണ്ടേനെ, അതുകൊണ്ട് അല്ലേ ഭദ്രേട്ടനും കൂടെ ഈ അവസ്ഥ വന്നത്.”

“വരാൻ ഉള്ളത് വഴീൽ തങ്ങുവേലടി, അതുകൊണ്ടാ ഇങ്ങനെ ഒക്കെ സംഭവിച്ചേ, ഇനി പറഞ്ഞിട്ട് എന്താ, എന്റെ ജീവിതം വേസ്റ്റ് ആയി പോയി “

അതും പറഞ്ഞു കൊണ്ട് ഭദ്രൻ അവിടെ 
നിന്നും ഇറങ്ങി പോയതും നന്ദു വിന്റെ കണ്ണിരു കവിളിലൂടെ ഒലിച്ചു ഇറങ്ങി തുടങ്ങിയിരുന്നു..

കുറച്ചു ഏറെ നേരം ആ ഇരുപ്പ് അവള് തുടർന്ന്.

ആട്ടിൻ കൂട്ടിൽ നിന്നും ആട് കരയാൻ തുടങ്ങിയതും അവറ്റോൾക്ക് തീറ്റ കൊടുക്കാൻ വേണ്ടി നന്ദു പെട്ടന്ന് പുറത്തേക്ക് ഇറങ്ങി.

ഒരു മുട്ടൻ ആടുണ്ട്, അതിനെ വെളിയിൽ കെട്ടിയിരിക്കുന്നത്,,

അകത്തെ കൂട്ടിലെ ആടുകൾക്ക് ഒക്കെ പുല്ല് ഇട്ട് കൊടുത്ത ശേഷം മുട്ടൻ ആടിന് ഉള്ളത് എടുത്തു കൊണ്ട് അവൾ അതിന്റെ അടുത്തേക്ക് വന്നതേ ഓർമ ഒള്ളു.

ഭദ്രേട്ടാ……

നന്ദുവിന്റെ അലറിയുള്ള വിളി കേട്ടു അവൻ ഓടി ഇറങ്ങി വന്നു വെളിയിലേക്ക് .

മുറ്റത്തു വീണ്‌ കിടക്കുന്ന നന്ദുവിനെ ആണ് അവൻ കണ്ടത്…..

ആട്ടിൻ മുട്ടൻ ആണെങ്കിൽ അവളുടെ ദേഹത്തു കേറി ഒന്ന് ചാടി അപ്പുറത്തേക്ക് കടന്നതും നന്ദു ഉറക്കെ കരഞ്ഞു.

ഭദ്രൻ പാഞ്ഞു വന്നു അവളെ പിടിച്ചു എഴുനേൽപ്പിച്ചു,

നന്ദന… എടി..

അപ്പോളേക്കും പെണ്ണിന്റെ ബോധം മറഞ്ഞു പോയിരുന്നു.

അവന്റെ ദേഹത്തേക്ക് തളർന്നു വീണവളെ കോരി എടുത്തു കൊണ്ട് ഭദ്രൻ അകത്തേക്ക് പോയി.

ബെഡില്ക്ക് കൊണ്ട് പോയി കിടത്തിയ ശേഷം ഫാൻ സ്പീഡ് കൂട്ടി ഇട്ടു.

നന്ദനെ… എടി… കണ്ണു തുറന്നെ….

അവൻ അവളുടെ കവിളിൽ പിടിച്ചു കുലുക്കി.

ഹ്മ്മ്…. ആഹ്.. അമ്മേ….

കണ്ണു തുറന്നതും അവള് വേദന കൊണ്ട് കരഞ്ഞു പോയിരിന്നു.

മെല്ലെ എഴുനേൽക്കാൻ തുടങ്ങിയവളെ അവൻ വഴക്ക് പറഞ്ഞു കിടത്തി..

എങ്ങോട്ടാടി എഴുന്നേറ്റു പോകുന്നെ, മര്യാദക്ക് അവിടെ കിടന്നോണം..

ഭദ്രൻ ഒച്ച വെച്ചതും അവൾ അനങ്ങാതെ കിടന്നു.

അപ്പോളും കണ്ണിരു ഒലിച്ചു ഇറങ്ങുന്നുണ്ടായിരുന്നു.

എവിടെയാ അവൻ ഇടിച്ചതു… കാണിച്ചേ….

കൃത്യം നടുവിനിട്ടോ, അല്ലെങ്കിൽ ചന്തി നോക്കിയോ കൊടുക്കുവൊള്ളൂ ആട് എന്നുള്ളത് ഭദ്രന് വ്യക്തമായി അറിയാം.. എന്നാലും ഒന്ന് ചോദിക്കാതെ പറ്റില്ലല്ലൊ.. ഓർത്തു കൊണ്ട് അവൻ അവളെ പാളി നോക്കി.

പക്ഷെ നന്ദു ഒന്നും മിണ്ടാതെ കിടന്നതേ ഒള്ളു.

“നിന്റെ വായിൽ നാക്കില്ലെടി, എവിടെയാ ആട് ഇടിച്ചത് എന്നു “

അവന്റെ ശബ്ദം വീണ്ടും ഉയർന്നു.

ചെരിഞ്ഞു കിടന്നു കൊണ്ട് തന്റെ നടുവിലേക്ക് അവൾ മെല്ലെ ചൂണ്ടു വിരൽ ഒന്ന് തൊട്ടു.

ഹ്മ്മ്…. ഞാൻ ഇത്തിരി വെള്ളം ചൂടാക്കി കൊണ്ട് തരാം… അമ്മേടെ ഓയ്ൽമെന്റ് വല്ലതും ഉണ്ടോ എന്നു നോക്കട്ടെ..

അവൻ മുറിയിൽ നിന്നും ഇറങ്ങി പോയതും നന്ദു ഒരു പ്രകാരത്തിൽ കൈ ഊന്നി പിടിച്ചു എഴുനേറ്റു ചാരി ഇരുന്നു.

അവളുടെ വയറിന്റെ ഒരു വശത്തു കൂടി, ടോപിന്റെ ഇടയിലായി രക്തം ഒഴുകി വരുന്നത്,കണ്ടു കൊണ്ട് ആണ് ഭദ്രൻവ്
വേദന മാറാൻ ഉള്ള ബാമും ആയിട്ട് കയറി വന്നത്…

ടി….

എന്നു വിളിച്ചു കൊണ്ട് അവൻ വന്നു ടോപ് പിടിച്ചു മേല്പോട്ട് ഉയർത്തിയതും അവളുടെ ആലില പോലെ ഉള്ള വയറു വിറ കൊള്ളുവൻ തുടങ്ങി.

ഇത്… രക്തം വരുന്നുണ്ടല്ലോ, എങ്ങനെ ആണ് മുറിഞ്ഞേ…

ചോദിച്ചു കൊണ്ട് അവൻ അഴയിൽ അലക്കി ഇട്ടിരുന്ന ഒരു കാവി മുണ്ട് വലിച്ചു കീറി.

എന്നിട്ട് മുറിവിലേക്ക് അമർത്തി പിടിച്ചു.

വീണതിന്റെ ശക്തിയിൽ എവിടെയോ പോയി ഇടിച്ചതു ആണ് അവളുടെ വയറു..

ഭദ്രേട്ടാ….. എനിക്ക് കുറച്ചു വെള്ളം…. വെള്ളം വേണം.

രക്തം ഒഴുകി വരുന്നത് കണ്ടതും അവൾ ആകെ അസ്വസ്ഥ ആയിരുന്നു.

അടുക്കളയിലേക്ക് ഓടി ചെന്ന് കൊണ്ട് അവൻ ഒരു സ്റ്റീൽ കപ്പിൽ നിറയെ വെള്ളം എടുത്തു കൊണ്ട് വന്നു.

ഇതാ കുടിയ്ക്ക്..

അവൻ നീട്ടിയ കപ്പ് മേടിച്ചു ചുണ്ടോട് ചേർത്തു ഒറ്റ വലിയ്ക്ക് അവൾ അതെല്ലാം കുടിച്ചു തീർത്തു..

കാവി മുണ്ടിന്റെ മറ്റൊരു അഗ്രം വലിച്ചു കീറിയിട്ട് അവൻ അത് അവളുടെ വയറിൽ ചുറ്റാൻ കാണിച്ചു.

ഇതിന്റെ ആവശ്യം ഇല്ല….ചെറിയ മുറിവാ……

ജാള്യത യോടെ പറഞ്ഞു കൊണ്ട് അവൾ ടോപ് പിടിച്ചു താഴ്ത്തി.

എന്നിട്ട് നിലത്തേക്ക് കാല് കുത്താൻ നോക്കിയതും വേദന കൊണ്ട് അവളുടെ നെറ്റി ചുളിഞ്ഞു പോയിരിന്നു.

ആഹ്…

നടുവിന് കൈ താങ്ങി പിടിച്ചു കൊണ്ട് അവൾ ദയനീയമായി ഭദ്രനെ നോക്കി..

ഇതാ.. ഈ ബാം അല്പം പുരട്ടിക്കോ… ഞാൻ പോയി ചൂട് വെള്ളം എടുത്തു കൊണ്ട് വരാം..

പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയതും രണ്ട് മിനിറ്റിനുള്ളിൽ തന്നെ അവൻ തിരിച്ചു എത്തിയതും വേഗം കഴിഞ്ഞു.

ഹ്മ്മ്… എന്താ….

തന്നെ നോക്കി നിൽക്കുന്നവളെ കണ്ടു ഭദ്രന്റെ നെറ്റി ചുളിഞ്ഞു.

അല്ല… അത് പിന്നെ, ഒന്ന് പുറത്തേക്ക് ഇറങ്ങി പോകാമോ,എനിക്ക് ഇത് ഒന്ന് പുരട്ടാൻ ആയിരുന്നു 

വിഷമത്തോടെ അവൾ അവനെ നോക്കി ചോദിച്ചു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button