പ്രിയമുള്ളവൾ: ഭാഗം 29
[ad_1]
രചന: കാശിനാഥൻ
ഹ്മ്മ്… എന്താ….
തന്നെ നോക്കി നിൽക്കുന്നവളെ കണ്ടു ഭദ്രന്റെ നെറ്റി ചുളിഞ്ഞു.
അല്ല… അത് പിന്നെ, ഒന്ന് പുറത്തേക്ക് ഇറങ്ങി പോകാമോ,
മ്മ്…..
ഒന്ന് മൂളിയ ശേഷം അവൻ വാതിൽ കടന്നു ഇറങ്ങി പോയി.
നന്ദു ആണെങ്കിൽ സാവധാനം തന്റെ കൈയിലേയ്ക്ക് കുറച്ചു ബാം ഞെക്കി എടുത്തിട്ട്, മെല്ലെ നടുവിന്റെ ഇടതു ഭാഗത്തായി അത് പുരട്ടി..
ഹോ… ന്റെ ഗുരുവായൂരപ്പാ, ഇത് എന്തൊരു പരീക്ഷണം ആണ്…
അവളുടെ കണ്ണികളിലെ നനവ് വീണ്ടും ഊർന്നു വന്നു തുടങ്ങിയിരുന്നു അപ്പോളേക്കും..
തൊടാൻ പോലും പറ്റാത്തത്ര വേദന…
ഹോ…..ന്റ് കണ്ണാ…
അവൾ ഒരു തരത്തിൽ അല്പം നിവർന്നു ഇരുന്നു നോക്കിയിട്ടും നടക്കുന്നില്ല…
കേറി കിടക്കെടി മര്യാദയ്ക്ക്…ചുമ്മാ ഞെലിപിരി കൊള്ളാതെ…
ഭദ്രന്റെ ശബ്ദം കേട്ടതും അവൾ ഒന്ന് മുഖം തിരിച്ചു നോക്കി.
വാതിൽ അടച്ചു കുറ്റി ഇട്ടിട്ട് തന്റെ നേർക്ക് നടന്നു വരുന്നവനെ കണ്ടതും അവൾക്ക് എന്തോ ഒരു വല്ലാഴികപോലെ തോന്നി.
എങ്കിലും കിടക്കാതെ വേറെ നിർവാഹം ഇല്ല..
അവൾ പതിയെ ഒരു വശം ചെരിഞ്ഞു കിടന്നിട്ട് ടോപ് ന്റെ പുറകു വശം പതിയെ വലിച്ചു താഴ്ത്തുകയും ചുരുട്ടി കയറ്റുകയും ചെയ്തു കൊണ്ടേ ഇരുന്നു.
ഇടം കയ്യിൽ ഒരു പിടുത്തം വീണതും നന്ദു ഒന്ന് ഞെട്ടി.
ടോപിന്റെ പിൻ ഭാഗം മുകളിലേക്ക് ഉയരുന്നതും,പാവാട കുറച്ചു താഴേക്ക് ഇറങ്ങുന്നത് ഒരു തണുപ്പ് പടരുന്നതും അറിയവേ അവള് ശ്വാസം അടക്കി പിടിച്ചു കിടന്നു..
എനിക്ക് ഇത് ഒന്നും കാണാൻ വേണ്ടി അല്ല…. നിന്റെ വേദന കുറയാനാ…
പിറു പിറുത്തു കൊണ്ട് അവൻ ഒന്ന് അമർത്തി തിരുമ്മിയതും നന്ദു കരഞ്ഞു കൊണ്ട് അവന്റെ കൈയിൽ കയറി പിടിച്ചു.
ഭദ്രേട്ടാ പതിയെ… വല്ലാണ്ട് വേദനിക്കുന്നു.
ഹ്മ്മ്…. മാറിക്കോളും..ആദ്യത്തെ വേദന ഒള്ളു
പറഞ്ഞു കൊണ്ട് അവൻ ഒന്ന് കൂടി അമർത്തി തിരുമ്മി.
ആഹ്….. പതുക്കെ….
അവൾ പുലമ്പിയതും ഭദ്രൻ ഇത്തിരി പതുക്കെ തിരുമ്മി..
ചൂട് വെള്ളത്തിൽ തോർത്ത് മുക്കി പിഴിഞ്ഞ് അവൻ അവളുടെ നടുവിലേക്ക് മെല്ലെ മുട്ടിച്ചു.
ചൂട് കൂടുതൽ ഉണ്ടോടി.?
മ്ച്ചും….. പക്ഷെ സൂക്ഷിച്ചു വേണം.പൊള്ളിക്കല്ലേ.
പെട്ടന്ന് അവൾ പറഞ്ഞു.
ആഹ്…..ആലോചിക്കാം.
ചൂട് പിടിക്കുമ്പോൾ ഒക്കെ അവൾ ചെറുതായി ഞെട്ടി കൊണ്ടേ ഇരുന്നു.
ഭദ്രൻ അത് അറിയുന്നുണ്ടായിരുന്നു താനും.
കുറച്ചു സമയം കഴിഞ്ഞതും അവൾക്ക് അല്പം ആശ്വാസം തോന്നി.
കുറഞ്ഞോടി…
ചോദിച്ചതും പെണ്ണ് തലയാട്ടി.
ഇനി ആടിന്റെ മുന്നിൽ പോയി ഡാൻസ് കളിച്ചോണ്ട് നിൽക്കരുത്.നിന്നാൽ ഇങ്ങനെ ഒക്കെ ഓരോന്ന് കിട്ടും.. ഇത് ഇത്തിരി സ്ഥാനം മാറി പോയത് കൊണ്ടാ, ഇല്ലെങ്കിൽ നിന്റെ ചന്തിയ്ക്കിട്ട് കിട്ടിയേനെ…..
യ്യോ…. എന്റെ അമ്മേ..
അത് കേട്ടതും അവള് നിലവിളിച്ചു.
ഹ്മ്മ്… അടങ്ങി കിടക്കു.. വേദന കുറയട്ടെ…. ഇനി നോക്കീം കണ്ടും നിന്നോണം,കേട്ടല്ലോ പറഞ്ഞത്.
ടോപ് വലിച്ചു താഴേയ്ക്ക് ഇട്ട ശേഷം അവൻ അല്പം കടുപ്പത്തിൽ പറഞ്ഞു.
പാവാട പിടിച്ചു മേല്പോട്ട് വെയ്ക്കുന്ന തിരക്കിൽ ആയിരുന്നു നന്ദു അപ്പോള്.
നിന്നോട് പറഞ്ഞത് കേട്ടോ, അതോ ഇനി…..
കേട്ടു ഭദ്രേട്ടാ…..എന്ന് പറഞ്ഞു കൊണ്ട് അവൾ പാവാട യഥാ സ്ഥാനത്തു തന്നെ ഇട്ടു.
എന്നിട്ട് നേരെ കിടന്ന ശേഷം നോക്കിയപ്പോൾ കണ്ടു സിഗരറ്റ് എടുത്തു ചുണ്ടിലേക്ക് വെയ്ക്കുന്ന ഭദ്രനെ..
ഇത് എങ്ങനെ എങ്കിലും നിർത്തണം, എത്ര എണ്ണമാ ഒറ്റ ഇരുപ്പിനു വലിച്ചു കേറ്റുന്നത്… ഹോ…..ഓർത്തു കൊണ്ട് അവൾ നോക്കിയതും അവന്റെ നെറ്റി ചുളിഞ്ഞു.
ഹ്മ്മ്… എന്താടി.. നിനക്ക് സിഗരറ്റ് വേണോ?
എനിക്ക് എങ്ങും വേണ്ട, ഈ മണം എനിക്കൊട്ട് ഇഷ്ടവും അല്ല….
ചുണ്ട് കൂർപ്പിച്ചു പറയുന്നവളെ ഭദ്രൻ ഒന്ന് അടിമുടി നോക്കി.
എന്റെ മുറിയിൽ കിടക്കുമ്പോൾ ഇങ്ങനെ ഉള്ള പല മണവും വരും.
നിനക്ക് സൗകര്യം ഉണ്ടെങ്കിൽ കിടന്നാൽ മതി.. ഇല്ലെങ്കിൽ വേറെ വഴി നോക്കിക്കോ..
ലാമ്പ് എടുത്തു കത്തിച്ച ശേഷം അവൻ ഒന്ന് ആഞ്ഞു വലിച്ചു.
ഹ്മ്മ്
.. വേറെ വഴി നോക്കാൻ എനിക്ക് അറിയാം മോനേ… അങ്ങനെ ഇപ്പോൾ നന്ദന ഇവിടെ നിന്നും പോകും എന്നു കരുതണ്ട കേട്ടൊ.
എന്തൊക്കെയോ കണക്കു കൂട്ടി കൊണ്ട് അവൾ അവനെ നോക്കി തലയാട്ടി..
എന്താടി…….
അവളുടെ നോട്ടവും ഭാവവും കണ്ടപ്പോൾ ഭദ്രൻ അവളെ നോക്കി.
ഏത് നേരവും ഇവിടെ ന്നു പോകാൻ എന്നോട് എന്തിനാ പറയുന്നേ, നോക്കിക്കോ ഞാൻ ഇറങ്ങി പോയിട്ടുണ്ട് എങ്കിൽ പിന്നെ ഒരിക്കലും നിങ്ങൾക്ക് ആർക്കും എന്റെ ശവം പോലും കാണാൻ ആകാത്ത വിധത്തിൽ ഞാൻ പോകു… പറഞ്ഞില്ലെന്ന് വേണ്ട..
അവനെ നോക്കികൊണ്ട് ചെറിയ ഭീഷണി യുടെ ശബ്ദത്തിൽ ആയിരുന്നു അവൾ അത് പറഞ്ഞത്…
പെട്ടന്ന് ഉള്ള ആ ഏറ്റു പറച്ചിൽ കേട്ടപ്പോൾ ഭദ്രൻ ഒന്ന് വിരണ്ടു പോയിരുന്ന് എന്നത് ആണ് സത്യം..
ഭദ്രൻക്കുഞ്ഞെ….
മുറ്റത്തു നിന്ന് ആരോ വിളിച്ചതും ഭദ്രൻ ഉറക്കെ വിളി കേട്ടു.
ആഹ് സരോജിനിചേച്ചി ആയിരുന്നോ…?
“മോനേ….. മോന്റെ പെണ്ണ് ഇവിടെ വീണു കിടന്നുന്നു, അക്കു വന്നപ്പോൾ പറഞ്ഞു. എന്ത് പറ്റിയതാ…..”
“അത് പിന്നേ അവള് ആടിന് തീറ്റ കൊടുക്കാൻ പോയപ്പോൾ, ആ മുട്ടൻ വന്നു ഇടിച്ചു. “
“യ്യോ എന്നിട്ടോ, കൊച്ചെന്ത്യേ.. കിടക്കുവാണോ “
ചോദിച്ചു കൊണ്ട് അവർ അകത്തേക്ക് കയറി.
ഹ്മ്മ്…. കിടക്കുവാ..
മോനേ, ഇത്തിരി വെള്ളം ചൂടാക്കി പിടിക്ക്.. ഇല്ലെങ്കിൽ വേദന മാറത്തില്ല.
“ഞാൻ ചൂട് പിടിച്ചു കൊടുത്തു ചേച്ചി “
“അതെയോ.. എന്നാൽ കുഴപ്പമില്ല,”
പറഞ്ഞു കൊണ്ട് അവര് ഭദ്രന്റെ മുറിയിലേക്ക് ചെന്നപ്പോൾ കണ്ടു പതിയെ എഴുന്നേൾക്കാൻ ശ്രമിക്കുന്ന നന്ദുവിനെ.
“മോളെ… എന്നാ പറ്റീ, വീണോന്നേ “
“ആഹ്….. ആടിന്റെ അടുത്തു പോയതാ ചേച്ചി…. “
ഒരു വരണ്ട ചിരിയോടെ അവൾ പറഞ്ഞു.
“വേദന ഉണ്ടോന്നേ, എവിടാ നോക്കട്ടെ….”
പെട്ടന്ന് അവർ പറഞ്ഞതും നന്ദു ഭദ്രനെ നോക്കി.
അവൻ അപ്പോൾ സരോജിനി ചേച്ചിയേ നോക്കി പല്ല് ഞെരിയ്ക്കുന്നത് ആണ് കണ്ടത്.
“അത് പിന്നെ, ഇപ്പോൾ മാറി ചേച്ചി, കുഴപ്പമില്ലന്നേ “
“ശോ… കഷ്ടം ആയി പോയല്ലോ കൊച്ചേ, കാലിൽ എന്തോ കടിച്ചെന്നു പറഞ്ഞിട്ട്, അത് എങ്ങനെ ഉണ്ട് “
“വൈദ്യന്റെ അടുത്ത് പോയി, മരുന്ന് പുരട്ടി കഴിഞ്ഞു ശരിയായി…”
അവൾ മെല്ലെ ഒന്ന് എഴുനേറ്റ് കൊണ്ട് അടുത്ത് നിൽക്കുന്ന ഭദ്രന്റെ ഇടം കൈയിൽ കയറി പിടിച്ചു.
നല്ല വേദന ആണ് നന്ദുവിന് അപ്പോൾ തോന്നിയത്.
അവളുടെ ഭാരം മുഴുവൻ തന്നിലേക്ക് വന്നതും ഭദ്രനും മനസിലായി, ആൾക്ക് വേദന അത്രമാത്രം ഉണ്ടെന്ന് ഉള്ളത്.
അവരോട് സംസാരിച്ചു കൊണ്ട് നിന്നപ്പോളും
ഇടയ്ക്ക് ഒക്കെ അവളുടെ പിടുത്തം മുറുകി വരുന്നുണ്ട്.
കുറച്ചു സമയം കൂടി സംസാരിച്ചു നിന്ന ശേഷം ആണ് അയൽക്കാരി യാത്ര പറഞ്ഞു പോയതും.
ഒരു നെടുവീർപ്പോട് കൂടി നന്ദു അപ്പോൾ ഭദ്രന്റെ തോളിലേക്ക് ചാഞ്ഞു.
“നിന്നോട് ആരാ എഴുന്നേറ്റു വരാൻ തുടങ്ങിയെ, മര്യാദക്ക് ഇവിടെ കിടന്നാൽ പോരായിരുന്നോ….”
താങ്ങി പിടിച്ചു അവളെ ഭദ്രൻ ബെഡിലേക്ക് ഇരുത്തി.
മറുപടി ഒന്നും പറയാതെ കൊണ്ട് നന്ദു വേഗം ചെരിഞ്ഞു കിടന്നു.
ഭദ്രൻ വെളിയിലേക്ക് ഇറങ്ങി ചെന്നു ആടുകൾക്ക് എല്ലാം പുല്ലും വെള്ളവും ഒക്കെ കൊടുത്തു.
“എന്നാ പണിയാടാ കാണിച്ചേ, ആ പെണ്ണിനെ ചവിട്ടി കൂട്ടിയത്….”
മുട്ടൻ ആടിന്റെ നെറ്റിയിലൂടെ മെല്ലെ അവൻ തന്റെ വിരൽ ഓടിച്ചു.
തിരികെ കയറി വന്നപ്പോൾ കണ്ടു സുഖമായി കിടന്നു ഉറങ്ങുന്നവളെ.
ചോറുണ്ണാൻ വേണ്ടി അവൻ വിളിച്ചു എങ്കിലും നന്ദു കണ്ണു പോലും തുറക്കാതെ ആ കിടപ്പു കിടന്നു…..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]