Novel

പ്രിയമുള്ളവൾ: ഭാഗം 34

[ad_1]

രചന: കാശിനാഥൻ

ഭദ്രൻ ആണെങ്കിൽ കുളി കഴിഞ്ഞു എത്തിയപ്പോൾ നന്ദ കാര്യമായിട്ട് എന്തോ ആലോചിച്ചു കൊണ്ട് ബെഡിൽ ഇരിയ്ക്കുകയാണ്..

നീ വല്ലതും കഴിച്ചാരുന്നോ…

അവന്റെ ചോദ്യം കേട്ടതും അവൾ മുഖം ഉയർത്തി.

ഹ്മ്മ്…..ഭദ്രേട്ടന് കഴിക്കാൻ എടുക്കണോ.

വേണ്ട… ഞാൻ രണ്ടു ദോശ കഴിച്ചു.

മൊബൈൽ ഫോൺ കൈയിലേയ്ക്ക് എടുത്തു കൊണ്ട് അവനും വന്നു അവളുടെ അടുത്തായി ഇരുന്നു..

പെട്ടന്ന് തന്നെ നന്ദു അല്പം പിന്നിലേക്ക് നീങ്ങി.
ആദ്യം ആയിട്ട് ആണ് അവൻ ഇങ്ങനെ വന്നു ഇരിയ്ക്കുന്നത് എന്ന് അവൾ ഒന്ന് ഓർക്കുക കൂടി ചെയ്തു.

“എന്നിട്ട് ശരിക്കും മാറിയോ നിന്റെ വേദന ഒക്കെ…. “

“ആഹ് കുറവുണ്ട്….”

“മ്മ്…… ആ ദാമുന്റെ അടുത്ത് എങ്ങാനും ആയിരുന്നു നീ പോയി കിടന്നതെങ്കിൽ എന്റെ കൈയിൽ ന്നു മേടിച്ചു കെട്ടിയേനെ…..”

പറഞ്ഞു കൊണ്ട് അവൻ അവളെ നോക്കി കണ്ണുരുട്ടി കാണിച്ചിട്ടും നന്ദു വിന്റെ മുഖം തെളിഞ്ഞില്ല.

“എന്താടി… എന്ത് പറ്റി, ഇഞ്ചി കടിച്ചത് പോലെ ഇരിക്കുന്നെ…”

“ഭദ്രേട്ടാ…. ഞാന്… ഞാൻ നാളെ പോകുവാ കേട്ടോ….”

മുഖവുര ഒന്നും കൂടാതെ കൊണ്ട് പെണ്ണ് അവനെ നോക്കി പറഞ്ഞു.

“എവിടേയ്ക്ക്…എവിടേയ്ക്ക് പോകുന്ന കാര്യം ആണ് നീ പറയുന്നേ “

ചോദിക്കുന്നതിനൊപ്പം അവന്റെ നെറ്റിയൊന്നു ചുളിഞ്ഞു. മിഴികൾ കുറുകി…

” എന്റെ അമ്മയുടെ ഇളയ അനുജത്തിയോട് ഞാൻ നമ്മുടെ കാര്യങ്ങളൊക്കെ സംസാരിച്ചു, ചിറ്റ പറഞ്ഞത്,എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാം എന്നാണ്..അച്ഛനോട്‌ നടന്ന സംഭവങ്ങൾ ഒക്കെ എങ്ങനെ എങ്കിലും ധരിപ്പിച്ചാൽ പിന്നെ കാര്യങ്ങൾ ഒക്കെ എളുപ്പം ആകും..”

“അതെന്താ പെട്ടന്ന് അങ്ങനെ ഒരു തീരുമാനം എടുത്തത്….”

പെട്ടെന്ന് ഒന്നും അല്ല ഭദ്രേട്ടാ ഞാൻ ഇതിനെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയിരുന്നു.ഞാന്… ഞാൻ ഭദ്രേട്ടന്റെ ജീവിതം കൂടി നശിപ്പിച്ചു കളഞ്ഞില്ലേ… ഈ കഷ്ടകാലം പിടിച്ചവള് പോയാലെ ഏട്ടൻ എങ്കിലും രക്ഷപെടൂ….ഏട്ടന്റെ ഭാവി ഇനി ഞാൻ ആയിട്ട് കളയുന്നില്ല…

അത് പറയുമ്പോൾ ആ വാക്കുകൾ ഇടറിയപോലെ തോന്നി പോയി ഭദ്രന്…

ഒപ്പം താൻ കുറച്ചു മുന്നേ പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി അവൻ ആലോചിച്ചു കൊണ്ട് ഇരുന്നു.
അതായിരിക്കും പെണ്ണിന്റെ പരിഭവം….. അല്ലെങ്കിൽ പിന്നെ അവൾ എന്നോട് കൂടെ കൂടെ വിളിച്ചു ഇന്ന് തന്നെ തിരിച്ചു വരുമോ എന്ന് ചോദിക്കേണ്ടത് ഇല്ലാലോ…

ആലോചനയോടെ അവൻ നന്ദയേ നോക്കി.

കിടന്ന് ഉറങ്ങാൻ നോക്ക്.നാളത്തെ കാര്യം നാളെയല്ലേ..

അതും പറഞ്ഞു കൊണ്ട് അവൻ കട്ടിലിൽ കയറി കിടന്നതും ഫോൺ ബെല്ലടിച്ചതും ഒരുമിച്ചു ആയിരുന്നു.

ആരാണ് ഈ നേരത്ത്…

അവൻ എഴുന്നേൽക്കാൻ തുടങിയതും നന്ദു കൈ എത്തി പിടിച്ചു ഫോൺ കൈയിൽ എടുത്തു.

അച്ചായൻ കാളിങ്.

ഓഹ്… അച്ചായനോ…

Hello… അച്ചായാ…..

ആഹ് വീട്ടിൽ എത്തി,ഇല്ലന്നേ… ഒത്തിരി സ്പീഡ് ഒന്നും ഇല്ലായിരുന്നു,അച്ചായനോട് ആരാ പറഞ്ഞെ… അവനു വേറെ പണിയില്ല…. ഹ്മ്മ്… വീട്ടിൽ വന്നു,കുളിച്ചു,കിടക്കാൻ തുടങ്ങുവാ…. ഇല്ലില്ല അവള് ഉറങ്ങിയില്ല… കൊടുക്കാം…

അവൻ ഫോണ് അവളുടെ നേർക്ക് നീട്ടിയതും പെട്ടന്ന് ഒന്ന് നന്ദു വിരണ്ടു പോയി.

ഞാൻ… എനിക്ക് ഒന്നും പറയാൻ ഇല്ലാ…

അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ചതും ഭദ്രൻ അവളെ പിടിച്ചു തന്റെ അടുത്തേക്ക് ഇരുത്തി,,ഇടം കൈയാൽ അവളുടെ കൈകൾരണ്ടും കൂട്ടി കെട്ടികൊണ്ട് മറു കൈയാൽ ഫോൺ എടുത്തു അവളുടെ വലത്തേ കാതിലേക്ക് ചേർത്ത് വെച്ചു കൊണ്ട് സംസാരിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു.

അവൻ ചെയ്ത പ്രവർത്തിയിൽ അന്തം വിട്ട് ഇരുന്നു പോയിരുന്നു നന്ദു അപ്പോള്..

ഹെലോ കൊച്ചേ….

മറുതലയ്ക്കൽ നിന്നും അച്ചായന്റെ ശബ്ദം..

Hello… ആ അച്ചായാ…

എന്തിക്കെ ഉണ്ട് കുഞ്ഞേ വിശേഷങ്ങൾ…..

ഒന്നും ഇല്ലാ അച്ചായാ,സുഖം…

ഹ്മ്മ്…… അതെ പിന്നേ ഒരു കാര്യം പറയാൻ കൂടി ആയിരുന്നു,ഈ പാതിരാത്രില് വിളിച്ചത്,നാളെ നിങ്ങള് രണ്ടാളും കൂടി ഇങ്ങോട്ട് ഒന്ന് ഇറങ്ങു കേട്ടോ…. കല്യാണം കഴിഞ്ഞിട്ട് ഇതേ വരെയും ആയിട്ടും ഇവിടേക്ക് വന്നില്ലാലോ…ഇവിടെ ഒരുത്തി കിടന്ന് ബഹളമാ, നിന്നെ കാണണം എന്ന് പറഞ്ഞു കൊണ്ട്..

വരാം അച്ചായാ.. നാളെ തന്നെ വരാം…

ഇരുന്ന ഇരുപ്പിൽ ഒന്ന് ഞെട്ടി കൊണ്ട് ആണ് അവൾ അത് പറയുന്നത്, അതിനു ഒരു കാരണം കൂടി ഇണ്ട്, ഭദ്രന്റെ കൈ വിരൽ അറിയാതെ അവളുടെ കാതിലൊന്നു തലോടിയിരന്നു.ഒപ്പം അവന്റെ ശ്വാസം അവളുടെ കവിളിലും ഒന്ന് തട്ടി..അത്രമേൽ ഒട്ടി ചേർന്ന് ആണ് അവന്റെ ഇരുപ്പ്..

കുറച്ചു സമയം കൂടി സംസാരിച്ച ശേഷം അച്ചായൻ ഫോൺ വെച്ചത്…

ആ നേരത്ത് ആകെ നന്ദു വിറങ്ങലിച്ചു ഇരിക്കുകയാണ്.

ഫോൺ എടുത്തു മേശപ്പുറത്തേക്ക് വെച്ചിട്ടും അവന്റെ കൈയുടെ പിടിത്തം അവളുടെ ഇരു കൈ തണ്ടയിലും ആയിരുന്നു.

തന്റെ നടുവിലൂടെ അവന്റെ വിരലുകൾ ഒന്ന് ഇഴഞ്ഞു നീങ്ങിയതും നന്ദയുടെ ഹൃദയമിടിപ്പ് ഉച്ചത്തിൽ ആയി,

വേദന ഒക്കെ നന്നായി പോയോടി…….

ഹ്മ്മ്…..

ഞാൻ അങ്ങനെ പറഞ്ഞതിന്റെ ദേഷ്യത്തില് ആവശ്യം ഇല്ലാത്ത നുണകൾ എന്നോട് പറഞ്ഞു കൊണ്ട് ഇവിടുന്നു പോകാൻ ഒന്നും നിൽക്കേണ്ട കേട്ടോ….അങ്ങനെ തോന്നുമ്പോൾ ഇറങ്ങി പോകാൻ അല്ല ഞാൻ കെട്ടി തന്ന ഈ താലി നിന്റെ കഴുത്തിൽ ഇങ്ങനെ കിടക്കുന്നത്… പിന്നെ നിന്റെ അമ്മ പറഞ്ഞ പോലെ പുറമ്പോക്കിൽ കിടക്കുന്നവൻ നിനക്ക് ചേരില്ല എന്ന് ആണ് തോന്നുന്നത് എങ്കിൽ ആയിക്കോ…. ഞാൻ ആരെയും പിടിച്ചു വെയ്ക്കില്ല……

കൈ തണ്ടയിലെ പിടിത്തം അയ്ഞ്ഞു വന്നതും ഒപ്പം തന്നെ, മുറിയിലെ വെളിച്ചം മങ്ങിയതും നന്ദു അറിഞ്ഞു…

ചുവരിലേക്ക് ചേർന്നു കിടക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു തൂവി….

ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞും കിടന്നപ്പോൾ കേട്ട് അരികിൽ കിടക്കുന്നവന്റെ ഏറി വരുന്ന ശ്വാസ നിശ്വാസങ്ങൾ..

നന്ദു ഒന്ന് തിരിഞ്ഞു അവനെ നോക്കി.

ആള് നന്നായി ഉറക്കം പിടിച്ചു കഴിഞ്ഞു.

അത്രമേൽ അലഞ്ഞിട്ടാണ് വന്നത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസിലായിരുന്നു…

ഓവർ സ്പീഡിൽ വണ്ടി ഓടിച്ചു കൊണ്ട് ഇന്ന് തന്നെ തിരിച്ചു വന്നത് നിന്റെ പെണ്ണിനെ കാണാൻ അല്ലേടാ…..

കുറച്ചു മുന്നേ ജോസച്ചായൻ പറഞ്ഞ വാചകം….

അത് കേട്ടതും ആളിൽ ഉണ്ടായ ഭാവമാറ്റങ്ങൾ..

ഓർത്തു കൊണ്ട് അവൾ അവനെ ഉറ്റു നോക്കി.

അവന്റെ കട്ടി പുരികവും, നീണ്ട മൂക്കും,,,

സിഗരറ്റ് വലിയ്ക്കുന്നത് കൊണ്ട് ആവും അധരങ്ങൾക്ക് അത്ര തുടിപ്പും നിറവും ഒന്നും ഇല്ലാത്തത്….

ഈ താടിയും മീശയുമൊക്കെ ഒന്ന് ഒതുക്കി വെച്ചൂടെ…. ഇങ്ങനെ കാട് പിടിച്ചു വളർത്തി വലുതാക്കുന്നത് ആരെ കാണിക്കാന.

മുഖം ഉയർത്തി നോക്കി കൊണ്ട് അവൾ മെല്ലെ പിറു പിറുത്തു..

ആദ്യമായ് അവൾ അവന്റെ നേർക്ക് തിരിഞ്ഞു കിടന്നു.

പുറമ്പോക്കിൽ കിടക്കുന്നവൻ തന്നെ മതി ഈ നന്ദനയ്ക്ക് ഇനി ഉള്ള കാലം…..ഓർത്തു കൊണ്ട് അവൾ അവന്റെ മുടിയിഴകളിൽ മെല്ലെ വിരൽ ഓടിച്ചു.

ഈശ്വരാ കുറച്ചു മുന്നേ ഈ സാധനത്തെ ഉപേക്ഷിച്ചു പോകാൻ ഇരുന്ന താൻ ആണോ ഇത്.. എത്ര പെട്ടന്ന് ആണ് തന്റെ വികാര വിചാരങ്ങൾ മുഴോനും മാറി മറയുന്നത്.

ഒരു ചിരിയാലേ അവൾ കണ്ണുകൾ അടച്ചു…

….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button