Novel

പ്രിയമുള്ളവൾ: ഭാഗം 36

[ad_1]

രചന: കാശിനാഥൻ

ഇട തൂർന്ന മുടി മുഴുവൻ ആയും വിരലുകൾ കൊണ്ട് വിടർത്തി ഇട്ട് കൊണ്ട് മുറ്റത്തേയ്ക്ക് ഇറങ്ങി വന്നപ്പോളേക്കും കേട്ട് ഭദ്രന്റെ ബൈക്കിന്റെ ശബ്ദം.

ആകെ കൂടി ഒരു വെപ്രാളം പോലെ, ഹൃദയം ആകെ ഒരു പിടപ്പ്….

അപ്പോളേക്കും ഉമ്മറത്തേക്ക് അമ്മ ഇറങ്ങി വരുന്നത് അവൾ കണ്ടു 

നേരത്തെ എത്തില്ലോ…ലോഡ് കൊടുത്തു കഴിഞ്ഞോ ആവോ.

അമ്മ പറയുന്നത് കേട്ട് കൊണ്ട് അവൾ അകത്തേക്ക് കയറി… ഇട്ടിരുന്ന ചുരിദാറിന്റെ തയ്യൽ ആണെങ്കിൽ വല്യ കേമം ഇല്ലാ… കഴുത്തു ഒക്കെ വെട്ടി ഇറക്കി കുളമാക്കിയാണ് അവര് തയ്ച്ചു തന്നത്, ഒരു ഷോൾ എടുത്തു ഇട്ടേക്കാം, ഇല്ലെങ്കിൽ പിന്നെ അത് മതി, ഭദ്രേട്ടന്റെ ചീത്ത കേൾക്കാൻ….

നന്ദന വേഗം തന്നെ മുറിയിലേക്ക് നടന്നു.

ബൈക്ക് കൊണ്ട് പോയി ഒതുക്കി നിറുത്തിയ ശേഷം ഭദ്രൻ അമ്മയുടെ അടുത്തേക് ചെന്നു.

ഇന്ന് നേരത്തെ കഴിഞ്ഞോടാ…

ഹ്മ്മ്…… പിള്ളേര് സ്കൂളിൽ പോയോ..

ആഹ് പോയി, നീ കാപ്പി കുടിച്ചോ.

രണ്ടു അപ്പം കഴിച്ചു, ഇവിടെ എന്നതാ കഴിയ്ക്കാൻ ഉള്ളത്..

ദോശ ചുട്ടു, നീ വാ രണ്ടെണ്ണം കഴിയ്ക്കാം..

പറഞ്ഞു കൊണ്ട് അവർ അടുക്കളയിലേക്ക്പോയി.

മുറിയിൽ ചെന്നപ്പോൾ ഉണ്ട്, നന്ദന കണ്ണാടിയുടെ മുന്നിൽ നിന്നു കൊണ്ട് സിന്ദൂരം തൊടുകയാണ്.

അത് കണ്ടതും അവൻ ഒരു ചിരിയാലേ അകത്തേക്ക് കയറി.

വാതിലു ചാരി,

പെട്ടന്ന് അവൾ തിരിഞ്ഞതും കണ്ടു തന്റെ അടുത്തേക്ക് മെല്ലെ വരുന്ന ഭദ്രനെ.

ഷോൾ എടുത്തു മാറിലേക്ക് ഇട്ടാലോ എന്ന് കരുതി അവൾ മേശമേൽ നോക്കി, ശേഷം ഉച്ചിയിൽ കെട്ടി വെച്ചിരുന്ന മുടി അഴിച്ചു ഒരു വശത്തേയ്ക്ക് ഇട്ടു.

അപ്പോളേക്കും തോർത്ത്‌ നിലത്തേക്ക് ചാടി പോയിരിന്നു.

കുനിഞ്ഞു അതെടുത്തു കൊണ്ട് മുഖം ഉയർത്തിയതും ഭദ്രൻ അടുത്ത് എത്തിയിരുന്നു.

ഇത്രേം കുഴിച്ചു വെട്ടി ഇറക്കിയാണോടി ചുരിദാറു തൈക്കുന്നത്,,,

അല്പം ഗൗരവത്തിൽ അവൻ ചോദിച്ചതും അറിയാതെ അവളുടെ കൈവിരലുകൾ കഴുത്തിന്റെ ഭാഗത്തേക്ക്‌ പോയി.

ശേഷം പിന്നിൽ നിന്നും ഒന്ന് വലിച്ചു താഴ്ത്തി കൊണ്ട് അവൾ ഷോളെടുത്തു വിടർത്തി ഇട്ടു പിന്ന് കുത്തി ഉറപ്പിച്ചു.

ഇത് തയ്യ്ക്കാൻ കൊടുത്തത്, ഒരു പുതിയ ചേച്ചിടെ അടുത്ത് ആയിരുന്നു, അവരത് വെട്ടി നശിപ്പിച്ചു കളഞ്ഞു, പിന്നെ എനിക്ക് ഈ കളർ ഇഷ്ടം ആണ്,അതുകൊണ്ട് എടുത്തു ഇട്ടതാ, അതുമല്ല വീട്ടിൽ ഇടുന്നത് ആണല്ലോ,ഭദ്രേട്ടൻ വന്നത് കൊണ്ട, ഞാനും അമ്മേം മാത്രം ഉള്ളെങ്കിൽ സാരമില്ല ഷോളിട്ടാൽ മതില്ലോ…

അതെന്താ ഞാൻ വരുമ്പോൾ മാത്രം ഷോളിട്ടാൽ മതിയോ നിനക്ക്……വേറെ ആരെങ്കിലും വന്നാലോ..

ഹോ… ഇങ്ങേരെ കൊണ്ട് തോറ്റു.. ച്ചുമ്മ ഓരോന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കാൻ കച്ച കെട്ടി ഇറങ്ങിയേക്കുവാണല്ലോ..

അവൾ വെളിയിലേക്ക് നോക്കി പിറു പിറുത്തു.

എന്നതെങ്കിലും പറഞ്ഞൊ…..അഥവാ പറയുവാണേൽ കുറച്ചു ശബ്ദം ഉണ്ടാക്കി പറയു…

ഞാൻ ഒന്നും പറഞ്ഞില്ല…..

ഹ്മ്മ്…..

എന്നാൽ വേഗം റെഡി ആവാൻ നോക്ക്, നേരത്തെ പോയിട്ട് വരാം..

മ്മ്…

അവളൊന്നു മൂളി.

അവളുടെ തോളിൽ കിടന്നിരുന്ന തോർത്തു വലിച്ചെടുത്തു ഭദ്രൻ കുളിയ്ക്കാനായി ഇറങ്ങി പോയ നേരത്തെ അവന്റെ പോക്കറ്റിൽ കിടന്ന സിഗരറ്റ് കൂട് എടുത്തു നന്ദു ബെഡിന്റെ അടിയിലേയ്ക്ക് ഒളിപ്പിച്ചു വെച്ച്. എന്നിട്ട് ഒന്നും അറിയാത്തത് പോലെ അടുക്കള ലയിലേക്ക് പോയി.

അമ്മ എടുത്തു വെച്ച ദോശയും ചമ്മന്തിയും ഒക്കെ  മേശപ്പുറത്തു വെച്ചിട്ട് ചായ എടുക്കുവാൻ വേണ്ടി അവൾ വീണ്ടും അടുക്കളയിലേക്ക് ചെന്ന്.
മൂവരും കൂടി ഒരുമിച്ചു ഇരുന്ന് ആണ് ഭക്ഷണം കഴിച്ചത്..

അമ്മയും മകനും കൂടി ഓരോരോ നാട്ടു വർത്തമാനം ഒക്കെ പറയുന്നുണ്ട്.

നന്ദു ആണെങ്കിൽ പ്ലേറ്റിലേയ്ക്ക് കൂപ്പു കുത്തി കിടന്ന് ആണ് കഴിക്കുന്നത്. ഇടം വലം നോക്കാതെ ഇരുന്നു കൊണ്ട്.

അത് കണ്ടതും ഭദ്രന് ചിരി വന്നു.

ചായ കുടിച്ചു തീർത്ത ശേഷം മുറിയിലേക്ക് വന്ന ഭദ്രൻ, ഒരു സിഗരറ്റ് വലിക്കാം എന്ന് ഓർത്തുകൊണ്ട് ഷർട്ടിന്റെ പോക്കറ്റിൽ ഒന്ന് പരതി നോക്കിയതും അത് കണ്ടില്ല..

അവന്റെ നെറ്റി ചുളിഞ്ഞു.

ഇത് ഇവളുടെ പരിപാടി തന്നെയാണ്… അല്ലാതെ പിന്നെ എങ്ങനെയാ… ഷർട്ട് ഊരി മാറ്റിയിട്ട് ശേഷം ഇറങ്ങി പോകുമ്പോഴും താൻ പരിശോധിച്ചതാണ്, അപ്പോളും കൃത്യമായി സിഗരറ്റ് പാക്കറ്റ് പോക്കറ്റിൽ ഉണ്ടായിരുന്നു…

നന്ദനെ നീ റെഡിയാകുന്നില്ലേ…

വാതിൽക്കൽ വരെ എത്തിയശേഷം അവൻ ഒന്നുറക്കെ വിളിച്ചു.

ആ പാത്രം ഒക്കെ അവിടെ ഇരുന്നോട്ടെ കൊച്ചേ നീ ചെന്ന് റെഡിയാകാൻ നോക്ക്,ഇല്ലെങ്കിൽ പിന്നെ അവൻ ഒച്ച വയ്ക്കും..

ദാ കഴിഞ്ഞു അമ്മേ… ഇനി ഇതും കൂടി ഒള്ളു..

പറഞ്ഞു കൊണ്ട് അവൾ വേഗം തന്നെ ബാക്കി ഉണ്ടായിരുന്ന പാത്രങ്ങളും കഴുകിവച്ച്, കൈ തുടച്ചു കൊണ്ട് റൂമിലേക്ക് ചെന്നു..

ഒരു കാവി മുണ്ട് മാത്രം ഉടുത്തു കൊണ്ട് നിൽക്കുകയാണ് ഭദ്രൻ..
അച്ചായൻ ആണെന്ന് തോന്നുന്നു ഫോണിൽ വിളിക്കുന്നുണ്ട്.

നന്ദന കയറിച്ചെന്ന് തന്റെ ബാഗ് എടുത്ത് അതിൽ നിന്നും തരക്കേടില്ലാത്ത ഒരു ചുരിദാർ എടുത്തു വെളിയിലേക്ക് വച്ചു.

ആ സമയത്ത് ഭദ്രൻ വാതിൽക്കലേക്ക് നടക്കുന്നത് അവൾ കണ്ടിരുന്നു..

അവൻ ഇറങ്ങിപ്പോകാൻ ആകും എന്നാണ് നന്ദു കരുതിയത്,  കാരണം അവൾക്ക് ഡ്രസ്സ് മാറേണ്ട സമയത്ത് മുറിവിട്ട് ഇറങ്ങി പോകാറുണ്ട്.

പക്ഷേ ഇന്ന് അത് ഉണ്ടായില്ല.

അവൻ നേരെ ചെന്ന് വാതില് കുറ്റിയിട്ട ശേഷം നന്ദനയുടെ അടുത്തേക്ക് വന്നു..

നീ ഒളിപ്പിച്ചുവെച്ച ആ സിഗരറ്റ് പാക്കറ്റ് എവിടെ..

മുഖവുര കൂടാതെ അവൻ ചോദിച്ചതും നന്ദനയിൽ വല്ലാത്തൊരു ഭാവം ആയിരുന്നു.  അത് കണ്ടപ്പോൾ തന്നെ അവനു മനസ്സിലായി ഇത് ചെയ്തത് നന്ദന ആണെന്നുള്ളത്..

അത് എവിടെ വെച്ചേക്കുന്നത്.

ഭദ്രൻ ശബ്ദം താഴ്ത്തി..

സിഗരറ്റ് പായ്ക്കറ്റൊ…. ഞാനതൊന്നും കണ്ടില്ലല്ലോ ഏട്ടാ…

ഉമിനീര് ഇറക്കാൻ പാട് പെടുന്നവളെ അവൻ ഒന്ന് അടിമുടി നോക്കിയതും പെണ്ണ് മുഖം താഴ്ത്തി കളഞ്ഞു.

അല്പം കൂടി അവളുടെ അടുത്തേക്ക് ചെന്നശേഷം അവൻ അവളുടെ താടി പിടിച്ചു  മേൽപ്പോട്ട് ഉയർത്തി.

ഭദ്രനോട് കള്ളം പറയുന്നത് ആരാണേലും ശരി അത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല.. അതുകൊണ്ട് മര്യാദയ്ക്ക് ഒളിപ്പിച്ചുവെച്ച സാധനം എന്റെ കയ്യിലേക്ക് തന്നേ ….

അവൻ അത് പറയുമ്പോൾ നന്ദനയെ വിറ കൊണ്ടു

എനിക്കറിയില്ല ഏട്ടാ…ഞാൻ എടുത്തില്ലന്നേ സിഗരറ്റ്….

ഹ്മ്മ്…. ശരി ശരി.. ഞാൻ വിശ്വസിച്ചു പോരേ….ഇനി അത് ഇവിടന്നു എങ്ങാനും കിട്ടുമോ എന്ന് ഒന്ന് നോക്കട്ടെ..

പറഞ്ഞു കൊണ്ട് അവൻ ബെഡിലേക്ക് കയറി കിടന്നു

ഞാൻ… ഡ്രസ്സ്‌ മാറാൻ……

അവൻ കിടക്കുന്നത് നോക്കി കൊണ്ട് അവൾ പറഞ്ഞു.

അതുനു നി ഡ്രസ്സ്‌ മാറിയ്ക്കോ, വേണ്ടന്ന് ആരും പറഞ്ഞില്ലല്ലോ… പിന്നെന്താ…

അല്ല…. ഭദ്രേട്ടൻ ഇവിടെ ഇങ്ങനെ ഇരുന്നാല് ഞാൻ എങ്ങനെയാണ്..

ഞാനതിന് ഇരിക്കുവല്ലല്ലോ ഇവിടെ കിടക്കുവല്ലേ…

ഒന്നു പുറത്തേക്കിറങ്ങി പോകാമോ ഞാൻ പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി വരാം…

ഹേയ് അത് സാരമില്ല…. ഞാൻ ഇവിടെ കിടക്കുന്നത് കൊണ്ട് എന്തെങ്കിലും സംഭവിക്കുമോ എന്ന് നോക്കട്ടെ…

അയ്യേ…. ഇതെന്തെ ഇങ്ങനെ ഒക്കെ പറയുന്നേ….

അവൾക്ക് ദേഷ്യംവും സങ്കടവും ഒക്കെ തോന്നി പോയിരുന്നു.

ഞാൻ നിന്റെ ഭർത്താവ് അല്ലേ… അതുകൊണ്ട് ഇപ്പൊ കണ്ടാലും കുഴപ്പമില്ലടി..

ഒരു വഷളൻ ചിരിയോടെ അവൻ അത് പറയഞ്ഞതും നന്ദു മുഖം വീർപ്പിച്ചു കൊണ്ട് കസേരയിൽ പോയി ഇരുന്നു.

ആഹ് നിനക്ക് മടിയാണേൽ അവിടെ ഇരുന്നോ, ഞാൻ നിന്റെ ഡ്രസ്സ്‌ മാറ്റി തരാം… പോരേ.. പറഞ്ഞു കൊണ്ട് അവൻ ബെഡിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേയ്ക്ക് വന്നതും നന്ദു പേടിച്ചു വിറച്ചു.

ഇട്ടിരുന്ന ചുരിദാറു അല്പം കൂടി താഴേക്ക് വലിച്ചതും മുൻ വശം ഇറങ്ങി പോയി….

പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ ഓടി ചെന്നു ബെഡിന്റെ അടിയിൽ നിന്നും ഒളിപ്പിച്ചു വെച്ച സിഗരറ്റ് പാക്കറ്റ് എടുത്തു അവന്റെ കൈലേക്ക് കൊടുത്തു.

ഭദ്രൻ ഉറ്റു നോക്കിയപ്പോൾ ഉണ്ട് പെണ്ണിന്റെ ഇരു മിഴികളും നിറഞ്ഞു ഒഴുകുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button