പ്രിയമുള്ളവൾ: ഭാഗം 37
[ad_1]
രചന: കാശിനാഥൻ
പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ ഓടി ചെന്നു ബെഡിന്റെ അടിയിൽ നിന്നും ഒളിപ്പിച്ചു വെച്ച സിഗരറ്റ് പാക്കറ്റ് എടുത്തു അവന്റെ കൈലേക്ക് കൊടുത്തു.
ഭദ്രൻ ഉറ്റു നോക്കിയപ്പോൾ ഉണ്ട് പെണ്ണിന്റെ ഇരു മിഴികളും നിറഞ്ഞു ഒഴുകുന്നു..
😘😘😘😘
ഈ പണി തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസം ആയല്ലോ…ഞാൻ എന്താ പൊട്ടൻ ആണെന്ന നീ കരുതിയെ
അവളെ ഒന്ന് കനപ്പിച്ചു നോക്കികൊണ്ട് അവൻ ചോദിച്ചു.
എനിക്ക് ഈ മണം ഇഷ്ടം അല്ല… അതുകൊണ്ടണ്… സോറി…
ഭദ്രന്റെ
മുഖത്തേക്ക് നോക്കാതെ അവൾ മെല്ലെ പറഞ്ഞു.
ആഹ് സൗകര്യം ഉണ്ടെങ്കിൽ മതി, എനിക്ക് കള്ളിന്റെയും സിഗരറ്റിന്റെയും ഒക്കെ മണം ആണ്, നിനക്ക് ഇഷ്ടം ഉണ്ടെങ്കിൽ നീയ് കൂടെ കിടന്നാൽ മതി, ഇല്ലെങ്കിൽ ദേ ഇവിടെ….ഇഷ്ടം പോലെ സ്ഥലം ഉണ്ട്……
അവൻ പറഞ്ഞതും നന്ദ ആകെ വല്ലാതെ ആയി പോയി.
അല്ലേലും ഭദ്രേട്ടന് എന്നേ ലേശം പോലും ഇഷ്ടം അല്ലെന്ന് ഉള്ളത് എനിക്ക് വ്യക്തമായി അറിയാം,അതുകൊണ്ട് അല്ലേ എന്നോട് ഈ വെറുപ്പ് ഒക്കെ…ഞാൻ ഒഴിവായി പോയ്കോളാം എന്ന് എത്ര വട്ടം പറഞ്ഞു, എന്നിട്ട് അതും കേട്ടോ…..ഇല്ലല്ലോ…
ഇടറിയ ശബ്ദത്തിൽ പറയുന്നവളുടെ വാചകങ്ങൾ ഭദ്രന്റെ നെഞ്ചിൽ ആയിരുന്നു തട്ടിയത്….
മാറ്റാൻ ഉള്ള ചുരിദാറും ആയിട്ട് അവൾ വാതിൽക്കലേയ്ക്ക് നടന്നു.
മിക്കവാറും കുളിപ്പുരയിൽ പോയി വേഷം മാറ്റി വരാൻ ആവും എന്ന് അവനു തോന്നി.
ടി….
അല്പം ഉറക്കെ വിളിച്ചതും നന്ദ തിരിഞ്ഞു ഒന്ന് നോക്കി.
ആ നേരവും അവളുടെ മിഴികൾ തുളുമ്പി നിന്നിരുന്നു.
എവിടേയ്ക്കാ…….
അടുത്തേക്ക് ചെന്നു കൊണ്ട് ഭദ്രൻ ചോദിച്ചു.
ഡ്രസ്സ് മാറ്റേണ്ടേ…..ഇപ്പൊ വരാം…
അവള് പെട്ടന്ന് പറഞ്ഞു.
വാതിൽ തുറക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും ഭദ്രൻ അവളുടെ കൈയിൽ കയറി പിടിച്ചു..
ആഹ്…ഞാൻ ഇറങ്ങി പോയ്കോളാം…. നീ ഇവിടെ നിന്നു മാറിക്കോ…. കുറച്ചു വേഗം ആവട്ടെ.
ഒരു സിഗരറ്റ് എടുത്തു ചുണ്ടിന്മേൽ വെച്ച് കൊണ്ട് അവൻ മുറിക്ക് പുറത്തു ഇറങ്ങി..
അല്ലേലും ഭദ്രേട്ടന് എന്നേ ലേശം പോലും ഇഷ്ടം അല്ലെന്ന് ഉള്ളത് എനിക്ക് വ്യക്തമായി അറിയാം,.അതുകൊണ്ട് അല്ലേ എന്നോട് ഈ വെറുപ്പ് ഒക്കെ… ചങ്ക് പൊട്ടി പോകും പോലെ ഉള്ള പെണ്ണിന്റെ പറച്ചിൽ ഓർത്തപ്പോൾ എന്തോ ഒരു വിങ്ങൽ വന്നു പൊതിയും പോലെ അവനു തോന്നി.
പുറത്തെ വരാന്തയിൽ ഓരോന്ന് ആലോചിച്ചു ഇരുന്നപ്പോൾ ഉണ്ട് പെണ്ണ് വന്നു വാതിലു തുറക്കിന്നുണ്ട്
.
നീണ്ടു ഇട തൂർന്ന മുടിയിഴകൾ ചെവിപിറകിൽ നിന്നും എടുത്തു കുളി പിന്നൽ പിന്നി ഇട്ടു കൊണ്ട് അടിയിൽ ആയിട്ട് ഒരു ക്ലിപ്പ് ഇട്ടിട്ടുണ്ട് നന്ദ.
കുറച്ചു പൌഡർ എടുത്തു മുഖത്ത് അല്പം പൂശിയ ശേഷം ഒരു കുഞ്ഞി പൊട്ടും തൊട്ട്, സിന്ദൂരം എടുത്തു ലേശം കൂടി നെറുകയിൽ ഇട്ട് കൊണ്ട് ചുവപ്പിച്ചു.
അവളിത് എല്ലാം ചെയ്യുമ്പോളും ഒരുവന്റെ നോട്ടം ഇടയ്ക്ക് ഒക്കെ അവളുടെ നേർക്ക് പാറി വീഴുന്നുണ്ട്..അതൊന്നും നന്ദ അറിയുന്നില്ലെന്ന് മാത്രം.
നന്ദ അടുത്തൂടെ പോകുമ്പോൾ ആ മുടിയിൽ നിന്നും വമിക്കുന്ന കാച്ചെണ്ണയുടെയും ഷാമ്പുവിന്റെയും ത്രസിപ്പിക്കിന്ന സുഗന്ധം….അതാണ് അവനെ ഓരോ നിമിഷവും കീഴ് പ്പെടുത്തുന്നത്.
ഹോ…… വല്ലാത്ത മണം ആണല്ലോ പെണ്ണേ നിനക്ക്.
പിറു പിറുത്തു കൊണ്ട് അവൻ ഒരു വീതി കൂടിയ ചെക്കിന്റെ ഷർട്ട് എടുത്തു ദേഹത്തേയ്ക്ക് ഇട്ട് കൊണ്ട് ബട്ടണ്കൾ ഒന്നൊന്നായി ഇട്ടു.
ഷോളെടുത്തു അടുക്കി മാറിലേക് ഇട്ട് കൊണ്ട് വലത്തേ തോളിൽ ഒരു സേഫ്റ്റി പിൻ കുത്തി ഉറപ്പിക്കാൻ തുടങ്ങിയതും അത് അവളുടെ ദേഹത്തു ആണ് കൊണ്ടത്.
ആഹ്…….
കണ്ണിൽ കൂടി പൊന്നീച്ച പറക്കും പോലെയാണ് അവൾക്ക് തോന്നിയത്…
എന്താടി…എന്ത് പറ്റി.
ചോദിച്ചു കൊണ്ട് ഭദ്രൻ നന്ദുവിന്റെ അടുത്തേയ്ക്ക് വന്നു.
സേഫ്റ്റി പിന്ന് കൊണ്ടു….
പറഞ്ഞു കൊണ്ട് അവൾ അത് ഷോളിൽ നിന്നും വിടർത്തി മാറ്റാൻ നോക്കി.
ഹ്മ്മ്… ബെസ്റ്റ്,,, സൂക്ഷിച്ചു ചെയ്തില്ല എങ്കിൽ ഇങ്ങനെ ഇരിയ്ക്കും…
തിരിച്ചു അവനോട് എന്തെങ്കിലും മറുപടി പറയും മുന്നേ അവന്റെ ശ്വാസം അവളുടെ കഴുത്തിലൂടെ തോളിലേക്ക് അരിച്ചു ഇറങ്ങി.
മീശത്തുമ്പും താടിയും അനാവൃതമായ അവളുടെ തോളിൽ പതിഞ്ഞപ്പോൾ പെണ്ണൊന്നു ശ്വാസം പോലും പിടിച്ചു വെച്ച് കൊണ്ട് മാറാൻ ഭാവിച്ചതും ഭദ്രൻ അവളുടെ വയറിലൂടെ വട്ടം ചുറ്റി പിടിച്ചു..
എന്നിട്ട് കൈ കൊണ്ട് ഊരി മാറ്റവുന്ന സേഫ്റ്റി പിൻ അവന്റെ ദന്തനിരകൾ കൊണ്ട് അടർത്തി മാറ്റി.
വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി എഴുതാപ്പുറം വായിക്കേണ്ട കേട്ടോ നന്ദന……ഇഷ്ടം ആയത് കൊണ്ട് തന്നെയാ കൂടെ കൂട്ടിയത്.
അവളുടെ കാതിലേക്ക് അവൻ തന്റെ അധരം അടുപ്പിച്ചു കൊണ്ട് പറഞ്ഞതും അവളൊന്നു പൂത്തുലഞ്ഞു പോയിരിന്നു.
എടാ ഭദ്രാ….. ദേ നിന്റെ ഫോണ് അടിക്കുന്നുണ്ട് കേട്ടോ…..
വാതിലിനപ്പുറത്തു നിന്നും അമ്മയുടെ ശബ്ദം കേട്ടതും അവൻ നന്ദയിൽ നിന്നും വേഗം അകന്നു മാറി….
ദാ വരുന്നു അമ്മേ…..
വിളിച്ചു പറയുന്നതിന് ഒപ്പം അവൻ ഇറങ്ങി പോകുകയും ചെയ്തു.
അല്പം മുന്നേ നടന്ന നിമിഷങ്ങൾ ഓർത്തു കൊണ്ട് അപ്പോളും സ്തംഭിച്ചു നിൽക്കുകയാണ് നന്ദന..
കൊച്ചേ… നീ ഒരുങ്ങി കഴിഞ്ഞെങ്കിൽ പോയിട്ട് വാ കേട്ടോ…
അമ്മയുടെ വാക്കുകൾ.
പെട്ടന്ന് തന്നെ ഷോള് നേരെ ആക്കി ഇട്ട് കൊണ്ട് നന്ദന ഇറങ്ങി.
ബൈക്കിൽ കയറിയതും ആകെ കൂടി ഒരു പിടച്ചില്.
അവന്റ പിന്നിൽ ഇരുന്നപ്പോൾ അറിയാതെ അവളുടെ വലം കൈ അവന്റെ തോളിലേക്ക് നീങ്ങി..
അന്നാദ്യമായി അവൾ മറ്റൊരു വികാരത്തോടെ അവനെ കണ്ണാടിയിലൂടെ പാളി നോക്കി..
**
ഒരു കൂറ്റൻ ഇരുനില മാളികയുടെ മുന്നിൽ വന്നു ഭദ്രൻ വണ്ടി നിറുത്തി.
രാമേട്ടാ…….
സെക്യൂരിറ്റിയെ നോക്കി ഭദ്രൻ വിളിച്ചു.
ആഹ് കുഞ്ഞേ….. ഇതാണല്ലേ ആള്.
60നോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ അവർക്ക് അരികിലേക്ക് വന്നു.
ഹ്മ്മ്….. അതെ രാമേട്ടാ…
അവൻ ഒന്ന് പുഞ്ചിരിച്ചു.
എന്താ മോൾടെ പേര്..
നന്ദന….
ആഹാ, എന്റെ മൂത്ത മോൾടെ കുട്ടീടെ പേരും നന്ദന എന്നാണ്… ശ്രീനന്ദന..
അയാൾ പറഞ്ഞതും നന്ദ ഒന്ന് ചിരിച്ചു.
എടാ ഭദ്രാ… ആ വെയിലത്ത് കൊച്ചിനേം കൊണ്ട് നിൽക്കാതെ ഇങ്ങോട്ട് കേറി വാടാ…
ഗ്രാനൈറ്റ് ഇട്ട് പതിപ്പിച്ച നീളൻ വരാന്തയിലെ തൂണിൽ പിടിച്ചു കൊണ്ട് ജോസച്ചായൻ ഉറക്കെ വിളിച്ചു പറയുന്നത് കേട്ട് കൊണ്ട് നന്ദന തിരിഞ്ഞ് നോക്കി.
ഭദ്രന്റെ പിന്നാലെ അവിടേക്ക് കയറി ചെല്ലുമ്പോൾ അവൾക്ക് അല്പം ബുദ്ധിമുട്ട് തോന്നിയിരുന്നു.
സൂസമ്മേ…… എടി അവര് വന്നു കെട്ടോ..
അച്ചായൻ അകത്തേക്ക് നോക്കി പറഞ്ഞതും ഇളം നീല നിറത്തിൽ വെള്ള എംബ്രോയ്‌ഡറി പൂക്കൾ നെയ്ത നൈറ്റിയും ഇട്ട് കൊണ്ട് വെളുത്ത അല്പം തടി ഉള്ള ഒരു സ്ത്രീ ഇറങ്ങി വന്നു. ഒപ്പം തന്നെ സുന്ദരികളായ രണ്ടു പെൺകുട്ടികളും…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]